Angry Babies In Love – Part 6

  • by

5282 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

സന… !!!!!!

പടച്ചോനെ… സന കട്ട കലിപ്പിൽ ആണല്ലോ.. ഇവിടെ നടന്നതൊക്കെ ഞാൻ എങ്ങനെ ഇവളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കും …ആകെ പെട്ടു നിക്കാണ് റയ്നു…

ചഞ്ഞം പിഞ്ഞം ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്ലൈ ചെയ്യട്ടെ…

“”” 🎶എന്ത് വിധിയിത്…..
വല്ലാത്ത ചതിയിത്…..
ഓർക്കാപുറത്തെന്റെ പിന്നീന്ന് ഒരടിയിത്…….. 🎶,,, “””””

അവൻ വേഗം എങ്ങനൊക്കെയോ എഴുനേറ്റു…. മെഹനു ഒന്നും മനസ്സിലാവാത്ത പോലെ അന്തം വിട്ടു നിന്നു…. സന കലിപ്പ് ഒട്ടും കുറയാതെ തന്നെ….

” അപ്പൊ ഇതായിരുന്നുല്ലേ റയ്നുന്ന് ഇവിടെ പണി…. ഓക്കേ.. നടക്കട്ടെ… ഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല….ടൗണിൽ വെച്ചു റയ്നുന്റെ കാറിൽ ഒരു പെണ്ണിനെ കൂടി കണ്ടപ്പോ ഫോളോ ചെയ്യാൻ തോന്നിയത് കൊണ്ട് ഇവിടെ വന്നപ്പോ ഇതൊക്കെ കാണാൻ പറ്റിയല്ലോ…ഞാൻ വിളിച്ചിട്ട് ഫോണും എടുത്തില്ല.. എങ്ങനാ ഇവളുടെ കൂടെ ബിസി ആണല്ലോ …എന്നാലും ബേബി.. ഇത്രക് പ്രതീക്ഷിച്ചില്ല…. ”

” സന മുത്തേ … one മിനിറ്റ്… ഞാൻ ഒന്ന് പറയട്ടെ …. ഒരു അബദ്ധം പറ്റിയതാടാ.. ഡാ… ബേബി.. മനസ്സിലാക്ക്….”

അവൾ അതൊന്നും കേൾക്കാൻ കൂട്ടാകാതെ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി…..അവൻ അവളുടെ പുറകെ പോയെങ്കിലും അവൻ എത്തുന്നതിനു മുൻപ് അവളൊരു ഓട്ടോയിൽ കയറി പോയിരുന്നു….അവൻ സനയെ കുറെ ഫോൺ ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല…..

അപ്പഴേക്കും മെഹന്നു അങ്ങോട്ട് വന്നു…
അവൻ ഫുൾ ദേഷ്യം മെഹന്നുന്റെ മേത്തു തീർത്തു…

” തന്റെ വാഴേൽ എന്താ പഴം കുത്തി തിരുകീട്ടുണ്ടോ..നേരത്തെ നൂറ് നാവായിരുന്നല്ലോ .. ഒന്ന് വാ തുറന്നു അവളെടുത്തു പറഞ്ഞൂടായിരുന്നോ എന്നെ തനിക് അറിഞ്ഞുണ്ടാന്ന്..ഇതറിയാതെ സംഭവിച്ചതാണെന്ന്…. അവൾ എന്തൊക്കെയോ തെറ്റിധരിച്ചു വെച്ചേക്കുവാ.. ഷിറ്റ്.. !! ഏത് നേരത്താണാവോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്….””

” ഹെലോ…. താൻ പറഞ്ഞിട്ട് വിശ്വസിക്കാതെ ആളാണോ ഞാൻ പറഞ്ഞിട്ട് വിശ്വസിക്കുന്നത്.. എന്നിട്ടിപ്പോ ഞാൻ വാ തുറക്കാത്തതാണ് കുറ്റം..ഇത് നല്ല കഥ…. ”

” താൻ ഒറ്റയൊരുത്തിയ ഇപ്പൊ ഇതിനൊക്കെ കാരണം.. അവളുടെ ഒരു 10000 രൂപയുടെ ഡ്രെസ്സും കോപ്പും….”

” ടോ…. ടോ… തന്റെ മറ്റവൾ തെറ്റി പോയെന്നു എന്റെ മെക്കട്ട് കയറല്ലേ… തന്നെ ആരെങ്കിലും ആ ട്രയൽ റൂമിന്റെ അടുത്തേക് വിളിച്ചോ.. വിളിച്ചൊന്ന്…. അതും പോട്ടെ.. തനെല്ലെടോ.. എന്റെ ഗൗണിൽ ചവിട്ടി എന്റെ മെത്തേക് വീണത് അല്ലെ….അപ്പൊ എല്ലാത്തിനും കാരണക്കാരൻ താൻ ഒറ്റ ഒരുത്തനാ.. പിന്നെ ഇവിടെ വരാൻ ഉണ്ടായ കാര്യങ്ങൾ ഒന്നും എന്നെ കൊണ്ട് ഇപ്പൊ പറയിപ്പിക്കണ്ടാ ട്ടാ …. ”

” എടി… തീപ്പെട്ടി കൊള്ളി… ഒരു മനുഷ്യജീവി വീഴാൻ പോകുമ്പോ പിടിക്കാതിരിക്കാൻ ഞാൻ അത്ര കാണിച്ചോരയില്ലാത്തവനല്ലാ… പക്ഷെ .. ഇപ്പൊ മനസ്സിലായി …. താൻ ഒരു പൂതനയണന്ന്…. ”

” ടോ…കൊരങ്ങമോറാ … പൂതന തന്റെ മറ്റവൾ ഇപ്പൊ ഇവിടെ നിന്ന് കലി തുള്ളി പോയില്ലേ…. വേറെ ആരേം തനിക് പ്രേമിക്കാൻ കിട്ടീല്ലേ.. ഈ സാധനത്തിനെ അല്ലാതെ… ”

” എന്തായാലും തന്നെക്കാളും എത്രയോ ബേധമാണവൾ….ഓഹ്ഹ്.. ഇതുപോലെ ഒരണ്ണം ഈ ലോകത്ത് ഒന്നേ കാണു.. എവിടുന്ന് പൊട്ടിമുളച്ചതാ താൻ ഒക്കെ..തന്നെ വണ്ടി ഇടിച്ചതിനു താൻ മനപ്പൂർവം മിണ്ടാതിരുന്നതല്ലേ അവളുടെ മുമ്പിൽ… ഞങ്ങളെ പിണക്കീട്ട് നിനക്ക് എന്ത് കിട്ടി ഇപ്പൊ ….”

” ഉണ്ട….അവള് തന്നെ തേച്ചിട്ട് എനിക്ക് തന്നെ അങ്ങ് കെട്ടാനായിരുന്നു.. എന്തേ…. ഒന്ന് പോടോ…. ”

” ഇന്റമ്മോ..തന്നെ കെട്ടാൻ മാത്രം മാത്രം മഹാപാപം ഒന്നും ഞാൻ ഈ ജന്മത്തിൽ പോയിട്ട് കഴിഞ്ഞ ജന്മത്തിൽ പോലും ചെയ്തിട്ടില്ല… തന്നെ തന്റെ വീട്ടുകാർ എങ്ങനെ സഹിക്കുന്നോടോ…. തന്നെ ഒക്കെ കെട്ടുന്നവൻ പണ്ടാരടങ്ങി പോകെ ഒള്ളു…. ”

” താൻ . താൻ ആ മറ്റവളെ ആണ് കേട്ടുന്നതെങ്കിൽ മുടിഞ്ഞു പോവത്തെ ഒള്ളു…. ”

” അത് ഞാൻ അങ്ങ് സഹിച്ചു..ചിലക്കാണ്ട് ആ കീ ഒന്ന് തരോ.. എനിക്ക് പോണം .. ”

” ആദ്യം പോയി ബില്ലടക്ക്.. എന്നിട്ട് എന്നെ കൊണ്ട് വിട്ടിട്ട് താൻ എങ്ങോട്ട് ആണെന്ന് വെച്ചാ പൊക്കോ… ”

” എനിക്ക് സൗകര്യമില്ല കൊണ്ട് വിടാൻ… ”

” എന്നാൽ ഞാനിപ്പോ പോലീസ് നെ വിളിക്കും…. ”

” വിളിക്കടി.. വിളിക്ക്…എന്നിട്ട് നമക് രണ്ടാൾക്കും പോലീസ് സ്റ്റേഷനിൽ കയറി നേരങാ.. അപ്പൊ നിനക്ക് തൃപ്തി ആവോലോ …”

” മര്യാദക് എന്നെ കൊണ്ട് വിടുന്നുണ്ടോ അതോ…. ”

“എന്റെ ഗതികേട് നോക്കണേ പടച്ചോനെ …….”

റയ്നു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു പതിനായിരം രൂപ കൗണ്ടറിൽ പോയി അടച്ചു….എന്നിട്ട് ദേഷ്യത്തിൽ കാറിൽ വന്നിരുന്നു….കീ കയ്യിൽ ഇല്ലാത്തതു കൊണ്ട് വേറെ നിവർത്തിയില്ലല്ലോ…. മെഹനു ഡ്രസ്സ്‌ ഒക്കെ വാങ്ങി വന്നു കാറിൽ കയറി റയ്നുന്റെ നേരെ കീ നീട്ടി ..

” അപ്പൊ പോവാം…. ”

അവൻ പല്ലിറുമ്പിക്കൊണ്ട് വണ്ടി സ്പീഡിൽ വിട്ടു…. അതിനിടക് എവിടേക്കാണ് കൊണ്ടക്കേണ്ടത് എന്നൊക്കെ മെഹ്ന്നു റയ്നുനോട് പറയുന്നുണ്ട്…. അവൻ അതിനൊന്നും തിരിച്ചൊന്നും പറയാതെ അവളുടെ ഓരോ സംസാരത്തിനും ദേഷ്യം മുഴുവൻ കാർ സ്പീഡ് കൂട്ടി കൊണ്ട് തീർക്കുകയാണ്.. അങ്ങനെ ഒടുവിൽ റിസെപ്ഷൻ സ്പോട്ടിൽ എത്തി വണ്ടി ബ്രേക്ക്‌ ഇട്ടു നിന്നതും മെഹന്നുന്റെ തല മുമ്പിൽ ചെന്നിടിച്ചു….

” ഓഹ്ഹ്.. താൻ എന്താടോ.. എന്നെ കൊല്ലാൻ കൊണ്ടോകാണോ… ഒന്ന് പതുക്കെ വിട്ടൂടെ…. ”

” ഇതെന്റെ കാറാ… എങ്ങനെ ഓടിക്കണമെന്ന് താൻ എന്നെ പഠിപ്പിക്കണ്ടാ… ഹ്മ്മ്.. ഇറങ്.. വേം.. get out from my car…. ”

 

” ഇറങ്ങാണ്.. തന്റെ ഒരു കോപ്പിലെ കാർ.. ചെയ്തു തന്ന ഉപകാരങ്ങൾകൊക്കെ ഒരുപാട് നന്ദി…ഇനി തന്റെ ഈ മരമോന്ത ഒരുകാലത്തും കാണാതിരിക്കാൻ ഞാൻ പടച്ചോനോട് പ്രാർത്ഥിക്കാട്ടോ….”

മെഹന്നു തലക്കുമേലെ കൈ കൂപ്പി കൊണ്ട് പറഞ്ഞു…

” ആയ്കോട്ടെ.. തന്റെ ശവടക്കിന് ലെറ്റർ അയക്കൊണ്ടു.. ഞാൻ വരണ്ട്…”

” ഓ..ശവടക്ക് അന്റെ മറ്റവൾ പൂതനയുടെ.. ഹും… ”

അവൾ ലോഡ് പുച്ഛം വാരി വിതറി കൊണ്ട് കാറിൽ നിന്നിറങ്ങി ഉച്ചത്തിൽ ഡോർ അടച്ചു….അവൻ അപ്പോൾ തന്നെ കാർ ഓടിച്ചു പോകേം ചെയ്തു….

 

💕💕💕

 

വീട്ടിൽ എത്തി അനു യച്ചുവിനെ പ്രിൻസിയുടെ അടുത്തേക്ക് കൊണ്ടുവരാൻ ഉള്ള പ്ലാൻ വർക്ക്‌ ചെയ്യാനുള്ള പണി തുടങ്ങി…

വൈകീട്ട് കോളേജ് വിട്ടു വന്നാൽ രണ്ട് പ്ലേറ്റ് ചോർ അകത്താകുന്ന അനു പതിവിനും വിപരീതമായി ഭക്ഷണം പോലും കഴിക്കാതെ റൂം അടച്ചിരിക്കുന്നത് കണ്ട് ഉമ്മ വന്നു വിളിച്ചു…..അവൾ വിശപ്പില്ലാന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും ഉമ്മ വിട്ടില്ല… അവളെ നേരെയാക്കാൻ യച്ചുവിനെ കൊണ്ടേ പറ്റു എന്ന് ഉമ്മാക് അറിയാവുന്നത് കൊണ്ട് ഉമ്മ യച്ചുനോട് പോയി കാര്യം പറഞ്ഞു…. യച്ചു എന്താണ് കാര്യമെന്ന് ചോദിക്കാനായി അനുന്റെ റൂമിൽ വന്നതും അവൾ കള്ള കരച്ചിലുമായി മുഖം പൊത്തി ഇരിപ്പാണ്… യച്ചു ഫോണിൽ നിന്ന് കണ്ണെടുക്കാതെ

” എന്താ അനു.. ഇജ്ജ് ഒന്നും തിന്നില്ലന്ന് ഉമ്മ പറഞ്ഞു.. എന്താ കാര്യം..? ”

” എനിക്ക് വിശപ്പില്ലാത്തോണ്ട്… ”

” അജ്ജോടാ…ചത്തു മൂക്കിൽ പഞ്ഞി വെച്ചാലും ഭക്ഷണത്തിന്റെ സ്മെൽ അടിച്ചാ ജീവൻ വെക്കുന്ന സയ്സാ….അപ്പൊ അത് വിട്.. എന്നിട്ട് കാര്യം എന്താന്ന് വെച്ചാൽ ഇങ്ങോട്ട് പറയ്…. ”

അവൾ ഒന്നും മിണ്ടുന്നില്ല…

” ആാാ.. ഇപ്പൊ എനിക്ക് കാര്യം പിടി കിട്ടി…വല്ല അടിപിടി കേസിലും പ്രിൻസി പൊക്കിക്കാണും ല്ലേ..”

” എങ്ങനെ മനസ്സിലായി… ”

അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു…

“ഹഹഹ…. വെറുതെ അല്ല ഈ കള്ളകരച്ചിൽ.. കരഞ്ഞു സീൻ ആക്കി വക്കാലത്തു പറയാൻ എന്നെ കൊണ്ട് പോണം… അതെല്ലേ മോളുടെ പ്ലാൻ… നടക്കില്ല മോളെ.. ഇന്നലെ തന്നെ ഞാൻ പറഞ്ഞതല്ലേ… എന്നെ ഇനി ഇതിന്ന് കിട്ടൂലാന്ന്…. ഇപ്പഴും എനിക്കിത് തന്നെയാ പറയാൻ ഉള്ളെ… ”

” യച്ചുക്ക പൊന്നെ പറ്റു….ഇപ്രാവശ്യം പ്രിൻസി പൊക്കിയത് യച്ചുക്ക കാരണാ… ”

” ഞാൻ കാരണോ… ചുമ്മാ പറയല്ലേ അനു… ”

” സത്യം… ഞങ്ങടെ കോളേജിലെ ഒരു കുട്ടിക്ക് യച്ചുക്കാകനെ ഭയങ്കര ഇഷ്ട്ടാണ്…..അവൾ യച്ചുക്കാക് തരാൻ ആയിട്ട് ഒരു ലൗ ലെറ്റർ ഞങ്ങടെ ക്ലാസിലെ ഒരു പയ്യന്റെ പക്കൽ എനിക്ക് തരാൻ ആയിട്ട് കൊടുത്തു വിട്ടു …..അവൻ അത് എനിക്ക് തന്നതും ആ സ്പോട്ടിൽ പ്രിൻസി വന്നു .. അത് പൊക്കി.. അവൻ എന്നെ പ്രൊപ്പോസ്ര് ചെയ്തത് ആണെന്ന പ്രിൻസി വിചാരിച്ചേക്കുന്നെ …അത്കൊണ്ട് എന്നെ കുറെ ചീത്ത പറഞ്ഞു … നാളെ വക്കീലിനെ കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതീന്ന് പറഞ്ഞു.. ങ്ങീ.. ങ്ങീ.. പറ യച്ചുക്ക.. യച്ചുക്ക കാരണം ഒരു തെറ്റും ചെയ്യാത്ത ഞാൻ പെട്ടില്ലേ….”

അനു കള്ളക്കണ്ണീർ ഒഴുക്കി കൊണ്ട് പറഞ്ഞു… അവൻ 1000 വോൾടേജ്ൽ ഇളിച്ചു കൊണ്ട് അവളുടെ അടുത്ത് വന്നിരുന്നു…

” എടി.. ഏതാ ആ കൊച്… പറഞ്ഞു താടോ… ലുക്ക്‌ ഉണ്ടോ…? ”

” യച്ചുക്ക ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്കി താ…..അവൾ കാരണം പ്രിൻസിയുടെ മുമ്പിൽ എന്റെ ഫുൾ ഇമേജ് ഉം പോയി.. ”

” ഇനിയിപ്പോ എന്ത് പോകാൻ… ”

” എന്താ!!… ”

” അത്.. അല്ലാ.. അത് പിന്നെ ആ കുട്ടി എന്ത് പിഴച്ചു…ഇങ്ങനൊക്കെ നടക്കുമെന്ന് അവളറിഞ്ഞോ… പാവം കുട്ടി..ആ ലെറ്ററിൽ നമ്പർ എങ്ങാനും ഉണ്ടോ ആവോ ല്ലേ.. ശോ..മിസ്സായി… പ്രിൻസിക് വരാൻ കണ്ട നേരം…. ”

” ഇക്കാക് അപ്പോഴും അവൾ പാവം .അവളുടെ നമ്പർ.. ഹും… ആയ്കോട്ടെ….എന്റെ യച്ചുക്ക അല്ലെ.. എത്ര കലാ ഒരാൾ ഇങ്ങനെ സിംഗിൾ ആയി നടക്കാ … ഒരു പെങ്ങൾ എന്ന രീതിയിൽ ഇക്കാക്ക് ഒരു പെണ്ണിനെ കണ്ട് പിടിച്ചു തരേണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ എന്ന് വിചാരിച് ഒന്ന് സഹായിക്കാൻ നോക്കിയപ്പോ പെട്ടത് ഞാൻ… ആയ്കോട്ടെ.. നമ്മളിനി ഒന്നിനും ഇല്ലേ… ”

” ഏയ്യ്.. അനു മുത്തേ.. ഇജ്ജങ്ങനെ പറയല്ലേ…നിനക്കിപ്പോ എന്താ വേണ്ടത്.. നാളെ ഞാൻ പ്രിൻസിയെ കണ്ട് ഈ കാര്യം ഒത്തു തീർപ്പാക്കണം.. അത്രല്ലേ ഒള്ളു.. അത് ഞാൻ ഏറ്റു.. പകരം ആ കുട്ടിയെ നീ എനിക്ക് സെറ്റ് ആക്കിത്തരണം…. ”

” അവളാരാ എന്നൊന്നും എനിക്കറിയില്ല.. കാരണം ആ ലെറ്റർ ഞാൻ വായിച്ചില്ലല്ലോ… എന്നാലും ഈ കാര്യം ഡീൽ ആക്കി തന്നാൽ ആ കുട്ടിയെ കണ്ടു പിടിച്ചു ഇക്കയുമായി സെറ്റ് ആകുന്ന കാര്യം ഞാനും ഏറ്റു… ”

” done..നാളെ തീരുമാനാകാം… ”

അങ്ങനെ യച്ചുനെ ഇല്ലാത്ത കോഴിക്കഥ പറഞ്ഞു അനു അവളുടെ വലയിൽ വീഴ്ത്തി..പാവം പെണ്ണ് എന്ന് കേട്ടതും അവൻ ചാടി വീണു .. ഇനി നാളെ പ്രിൻസിയുടെ മുമ്പിൽ ഇത് മുഴുവൻ ചീട്ടു കൊട്ടാരം പോലെ തകർന്നടിയോ അതോ സക്സസ് ആവോ എന്ന് കണ്ടറിയാം.. 😂😂

 

💕💕💕

 

റിസപ്ഷൻ സ്പോട്ടിൽ എത്തിയെന്നു അറിയിക്കാൻ മെഹനു അവളുടെ കൂട്ടുകാരിയെ ഫോൺ വിളിച്ചു വരുത്തി.. കയ്യിലെ കവർ എല്ലാം അവളുടെ വണ്ടിയിൽ വെച്ചു…

” നീ ഇതെവിടെ ആയിരുന്നു..? എന്താ എങ്കെജ്മെന്റ് ന്ന് എത്താതിരുന്നത്…? നിന്റെ സ്കൂട്ടി എവിടെ…? ”

” അതൊക്കെ കുറെ പറയാനുണ്ട് മോളെ… ഇപ്പൊ അകത്തേക്കു പോകാം.. വാ… ”

മെഹനു അവളുടെ കൂടെ അകത്തേക്കു പോയി…. ഒരുപാട് ആളുകൾ ഉണ്ട്…..മെഹനുനെ കണ്ടതും ബാക്കി കൂട്ടുകാരും കൂടി അവളുടെ അടുത്തേക് വന്നു ലേറ്റ് ആയതിനെ കുറിച്ച് തിരക്കി ….അവൾ പിന്നെ പറയാമെന്നു പറഞ്ഞോഴിഞ്ഞു…

” എവിടെ ഡി.. റിയ… ” ( മെഹനു )

” അവൾ സ്റ്റേജിലുണ്ട്… കൂടെ ഓൾടെ ചെക്കനും .. നീ ആദ്യം അവരെ പോയി കാണ്…ഞങ്ങളിവിടെ കാണും… ”

” ഓക്കേ… ”

അവൾ സ്റ്റേജിനടുത്തെത്തി റിയയെ നോക്കിയതും പുഞ്ചിരിയോടെ നിന്ന അവളുടെ മുഖം മങ്ങി… റിയയുടെ കൂടെ സന്തോഷത്തോടെ ഫോട്ടോക്ക് പോസീയുന്ന ആളെ കണ്ടു അവൾ ഞെട്ടി….

ആദി… !!!

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply