Angry Babies In Love – Part 7

  • by

9329 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

അവൾ സ്റ്റേജിനടുത്തെത്തി റിയയെ നോക്കിയതും പുഞ്ചിരിയോടെ നിന്ന അവളുടെ മുഖം മങ്ങി… റിയയുടെ കൂടെ സന്തോഷത്തോടെ ഫോട്ടോക്ക് പോസീയുന്ന ആളെ കണ്ടു അവൾ ഞെട്ടി….

ആദി… !!!ഇവിടെ….?? ഞാൻ ഈ കാണുന്നതെല്ലാം സത്യമാണോ പടച്ചോനെ…..

ആദി രണ്ട് ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാത്തതും മെസ്സേജ് ന്ന് റിപ്ലൈ താരാത്തതും അങ്ങനെ ഈ അവോയ്ഡ് ചെയ്യുന്നതിനല്ലാം കാരണം ആ കാഴ്ചയിലൂടെ മെഹനു ഊഹിച്ചു കഴിഞ്ഞിരുന്നു…..അവൾക് എന്ത് ചെയ്യണം എന്നറിയുന്നുണ്ടായിരുന്നില്ല…. അത്രമേൽ സങ്കടം വന്നു കണ്ണുകൾ വെള്ളം നിറഞ്ഞു മൂടപ്പെട്ടിരുന്നു…. റിയ ഇതറിഞ്ഞുകാണുമോ… അതോ അറിയാതെ ആയിരിക്കുമോ.. അവളുടെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ മിഞ്ഞി മറഞ്ഞു…..എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകണം എന്ന ഉദ്ദേശത്തിൽ മെഹനു തിരിഞ്ഞതും അവളെ പിഞ്ഞിൽ നിന്നും റിയ വിളിക്കുന്ന ശബ്ദം കേട്ടു….

അവൾ ഒരു വിധം കണ്ണുകൾ തുടച്ചു റിയയെ നോക്കി.. അവൾ മെഹനുനെ സ്റ്റേജിലേക്ക് വിളിക്കുകയാണ്….ആദി അപ്പോൾ സ്റ്റേജിൽ നിൽക്കുന്ന മറ്റു വ്യക്തികളോട് സംസാരിക്കുകയായിരുന്നു…. അവൾ ഒരു നിമിഷം അവിടെ തന്നെ നിന്നു.. ശേഷം സ്റ്റേജിലേക് പോകാൻ തന്നെ തീരുമാനിച്ചു….

മെഹനു സ്റ്റേജിൽ കയറി റിയയുടെ അടുത്തേജ് നടന്നു….

” ഹെയ്…. മെഹനു… എന്താ വന്നിട്ടും ഇങ്ങോട്ട് കയറാതെ അവിടെ തന്നെ നിന്നു കളഞ്ഞേ….. എന്താടി.. എന്ത് പറ്റി.. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു…. ”

” ഏയ്യ്.. ഒന്നുല്ലടാ…. ”

റിയ.. പാവം .. കാര്യങ്ങൾ ഒന്നുമറിയില്ലാന്ന് തോനുന്നു… അതോ ഇനി ഇവൾ എന്റെ മുന്നിൽ അറിയാത്ത ഭാവം നടിക്കുകയാണോ…?

ഞാൻ കഷ്ടപ്പെട്ട് മുഖത്ത് ചിരി കൊണ്ടുവരാൻ ശ്രമിച്ചു…

” നിനക്ക് എന്റെ ചെക്കനെ പരിചയപ്പെടണ്ടേ…”

അതും പറഞ്ഞു അവൾ ആദിയെ മൈൻഡ് പോലും ചെയ്യാതെ സൈഡിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് നോക്കി കൊണ്ട്

” റഹീം.. ഇങ്ങോട്ട് ഒന്ന് വന്നേ….”

അത് കേട്ടതും അവിടെ നിന്നും കോട്ടും സൂട്ടുമണിനു ഒരു പയ്യൻ പുഞ്ചിരിച്ചു കൊണ്ട് കയറി വന്നു ഞങ്ങളുടെ അടുത്തായി നിന്നു….

” മെഹന്നു… ഇതാണ് എന്റെ ചെക്കൻ… റഹീം… ”

മെഹനു അത് കേട്ട് അന്തം വിട്ടു… അവൻ hi എന്ന് പറഞ്ഞു വിഷ് ചെയ്തെങ്കിലും മെഹന്നു റിയ പറഞ്ഞത് കേട്ടുള്ള ഷോക്കിൽ ആയിരുന്നു…. അത്കൊണ്ട് അവൾ അത് കേൾക്ക പോലും ചെയ്തില്ല…അവൾ ആദിയെ തന്നെ നോക്കി നിന്നു ..അതെല്ലാം കണ്ട് ഉറക്കെ ചിരിച്ചു കൊണ്ട് റിയ

“ആാാ… ഇപ്പൊ എനിക്ക് നിന്റെ നെട്ടലിന്റെ കാര്യം മനസ്സിലായി…ഇപ്പോ ശരിയാക്കിത്തരാം … ആദിക്കാ മതി..അവിടെ നിന്ന് അഭിനയിച്ചത് … ഒന്നിങ്ങു വന്നേ…. ”

അവൾ സ്റ്റേജിൽ നിന്ന് മാറ്റാളുകളോട് സംസാരിച്ചു കാത് ഇങ്ങോട്ട് കൂർപ്പിച്ചു കൊണ്ട് നിക്കുന്ന ആദിയെ വിളിച്ചു.. ആദി ഒരു വളിഞ്ഞ ഇളി പാസ് ആകികൊണ്ട് റിയയുടെ അടുത്ത് വന്നു നിന്നു….

റിയ ആദിയെ പിന്നിലൂടെ കയ്യിട്ട് തന്നിലേക് അടുപ്പിച്ചു കൊണ്ട്

” ഞങൾ ഒരുമിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നത് നീ ആദ്യം കണ്ടപ്പോ ഒന്ന് ഞെട്ടി അല്ലെ…എന്റെ ആദി എന്നെ പറ്റിച്ചു റിയയെ കെട്ടിയോന്ന്.. ഇല്ലേ.. മെഹനു.. അങ്ങനെ ചിന്തിച്ചില്ലേ… നിന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോ എനിക്ക് തോന്നി… എന്നാ കേട്ടോ.. ഇതെന്റെ സ്വന്തം ആങ്ങള ആണ് … ഞാൻ ഇക്കാന്റെ പുന്നാര പെങ്ങളും…ആദിക്ക എന്നോട് എല്ലാം പറന്നിട്ടുണ്ട്‌ .. നിന്നോട് പറയട്ടെ പറഞ്ഞപ്പോ ഇപ്പൊ സർപ്രൈസ് ആയിരിക്കട്ടെ.. അവസരം വരുമ്പോ പൊട്ടിക്കാമെന്ന് പറഞ്ഞു…കള്ളൻ… ”

മെഹന്നുന്ന് അത് കേട്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ആയിരുന്നു.. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയിരുന്നല്ലോ ഇത്.. ഇന്റെ പടച്ചോനെ.. ഒരു നിമിഷം കൊണ്ട് ഞാൻ എന്തൊക്കെയ ചിന്തിച്ചു കൂട്ടിയത്… ഇപ്പഴാ ഒന്ന് സമാധാനം ആയത്..ആദി തനിക്കൊരു പെങ്ങൾ ഉണ്ടെന്ന കാര്യം പറഞ്ഞിട്ടുണ്ടങ്കിലും അത് റിയ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല ..അപ്പൊ മനപ്പൂർവം ഫോൺ എടുക്കാതിരുന്നതാണ് ..മെഹനു കള്ളദേഷ്യത്തോടെ ആദിയെ നോക്കി…അവൻ ചുമ്മാ..ഒരുരസത്തിന് ചെയ്തതാല്ലേ എന്ന മട്ടിൽ അവളെ നോക്കി കണ്ണിറുക്കുന്നുണ്ട്…

” ഇന്റെ മെഹനു…ഇപ്പൊ സമാധാനം ആയില്ലേ … ഇന്റെ ഇക്ക നിനക്കുള്ളതാ.. ആരും കട്ടോണ്ട് പോയിട്ടില്ല… കേട്ടല്ലോ…..”

മെഹനു ഒന്ന് പുഞ്ചിരിച്ചു…എന്നിട്ടവർ എല്ലാരും ഒരുമിച്ചൊരു ഫോട്ടോ എടുക്കുകയും ചെയ്തു….ആദി അവളോട് സംസാരിക്കാൻ നിന്നെങ്കിലും മെഹന്നു അവന്റെ കയ്യിലൊന്ന് നുള്ളി ഡിമാൻഡ് ഇട്ട് അവിടെ നിന്ന് ഇറങ്ങി പോയി….അപ്പഴാണ് മെഹന്നുന്റെ കൂട്ടുകാർ പോലും അറിയുന്നത് മെഹന്നുന്റെ ആദി റിയയുടെ ആങ്ങള ആണെന്ന കാര്യം….

മെഹന്നുന്റെ ആദിയെ കുറിച് നിങ്ങൾക്കും കൂടുതൽ ഒന്നും അറിയില്ലല്ലോ…. ഇവൻ
*അമാൻ ആദം*…മെഹന്നു സ്നേഹത്തോടെ ആദി എന്നു വിളിക്കും….ആദിയും ഫാമിലിയും ബാംഗ്ലൂർ സെറ്റിൽഡ് ആണ്….മെഹനു നഴ്സിംഗ് ട്രെയിനിങ് ചെയ്യുന്ന ഹോസ്പിറ്റലിൽ ആദി ഫാർമസി സ്പെഷ്യലിസ്റ് ആയി ജോലി ചെയ്തിരുന്നു … അങ്ങനെ ആണ് അവർ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും….പിന്നീട് മറ്റൊരു ഹോസ്പിറ്റലിലേക്ക് ആദി മാറിയങ്കിലും ആ ബന്ധം വളർന്നു ഫോൺ വിളിയിലും ഇടക്കുള്ള കോഫി ഷോപ്പ് കൂടിക്കാഴ്ചയുമൊക്കെ ആയി പരസ്പരം ആത്മാർഥമായി സ്നേഹിച്ചു ആറുമാസമായി വീട്ടിൽ അറിയാതെ മുന്പോട്ട് പോകുന്നു ….

ഞാൻ ചരിത്രം പറഞ്ഞു നിന്നപ്പഴേക്കു ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്.. 👇

മെഹനോട്‌ മിണ്ടാനായി ആദി പഠിച്ച പണി നോക്കുന്നുണ്ട്… പക്ഷെ… അവൾ പിടികൊടുക്കണ്ടേ …. അവസാനം, മെഹന്നു ടോഴലറ്റിലേക്ക് പോകാൻ ആയി സ്റ്റേജിന്റെ പിന്നിലുള്ള മുറിയിലേക് കയറിയതും ആദി അവളെ ഫോളോ ചെയ്തു മുറിയിൽ കയറി വാതിൽ കുറ്റി ഇട്ടു… ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ മെഹന്നു കാണുന്നത് വാതിലിൽ ചാരി നിന്ന് കയ്യും കെട്ടി തന്നെ നോക്കി നിക്കുന്ന ആദിയെ ആണ്….മെഹന്നു ദേഷ്യം നടിച്ചു അവനെ തള്ളി മാറ്റി റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും ആദി വിടുമോ.. അവൻ അവളെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു… അവൾ കുതറി മാറാൻ നോകിയെങ്കിലും അവൻ പിന്നിലൂടെ വട്ടമിട്ടു അവളെ അവിടെ തന്നെ പിടിച്ചു നിർത്തി…

” വിട് .. ആദി.. എനിക്ക് പോണം… ”

” നീ എന്തിനാ മെഹന്നു എന്നോട് ദേഷ്യം വെക്കുന്നത്.. ഞാൻ ഒരു തമാശക്ക് നിനക്ക് സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചിട്ട്… ”

” മോന്ക് എല്ലാം തമാശയാ… ”

” ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോ നിനക്ക് സങ്കടയോ.. സോറി മുത്തേ.. ഞാൻ നിനക്ക് ഇത്രക്ക് ഫീൽ ആകുമെന്ന് വിചാരിച്ചില്ല… എന്നാലും ഞാൻ നിന്നെ ചതിക്കാണെന്ന് ഒരു നിമിഷം എങ്കിലും താൻ ചിന്തിച്ചല്ലോ… ”

അവൻ സങ്കടം അഭിനയിച്ചു…

” പിന്നെ എനിക്കറിയോ നിങ്ങൾ ആങ്ങളും പെങ്ങളും ആണെന്ന്..രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കുന്നതും ഇല്ലാ.. മെസ്സേജ് ന്ന് റിപ്ലൈ യും ഇല്ലാ.. ഇവിടെ വന്നു ഇതും കൂടി കണ്ടപ്പോ തെറ്റിദ്ധരിച്ചത് എന്റെ തെറ്റാണോ .. അവൾ അപ്പൊ പറഞ്ഞത് നന്നായി.. ഇല്ലെങ്കിൽ ഈ മോന്ത ഞാൻ ഇടിച്ചു ഷേപ്പ് മാറ്റിയേനെ.. ”

” ഹഹഹ…..എനിക്കറിയായിരുന്നു താൻ എങ്കെജ്മെന്റിന് എന്തായാലും വരുമെന്ന്…ഇതിന്റെ തിരക്കും കാര്യങ്ങൾ ഒക്കെ ആയി ഞാൻ ഫുൾ ബിസി ആയിരുന്നു… നിന്നോട് പറയാൻ ഒക്കോ ഇത്.. അപ്പോ ആ സർപ്രൈസ് ന്റെ നെട്ടൽ ഒട്ടും കുറക്കണ്ടാന്ന് വെച്ചിട്ടാ ഈ ദിവസം വരെ കാത്തിരുന്നത്….”

” ഒരു സർപ്രൈസ്… ഹും…. ഇത്തവണത്തേക്ക് ക്ഷമിച്ചു.. ഇനി ഇതുപോലെ വല്ലതും ചെയ്തു എന്റെ മനസ്സ് വിഷമിപ്പിച്ചാൽ ഉണ്ടല്ലോ… ”

” ഹഹഹ.. ഇല്ല പൊന്നെ… താൻ എന്തെ എങ്കെജ്മെന്റ്ന്ന് എത്താനത്.. ലേറ്റ് ആയത് എന്തേ.. മാത്രല്ല.. ഞാൻ മേടിച്ചു തന്ന ഗൗൺ എന്തേ . ഞാൻ ഈ എങ്കെജ്മെന്റ്ന്ന് തനിക്കിടാൻ മേടിച്ചതല്ലേ… ”

” ഇന്റെ ആദി….അതൊന്നും പറയണ്ട…. ഒരു കൊരങ്ങാമോറാൻ കാരണം ആകെ പെട്ട്….”

മെഹനു നടന്നതെല്ലാം ആദിയോട് വള്ളിപുള്ളി വിടാതെ പറഞ്ഞു….

” ഹഹഹ… അത് കൊള്ളാലോ… എന്നാലും ആ പാവത്തിനെ ഇങ്ങനെ ഊട്ടണ്ടായിരുന്നു … ”

” ഇപ്പൊ ആദി അവന്റെ സൈഡ് ആയോ… അവൻ ചെയ്തതിന് 10,000 ഒന്നും ഒന്നുമല്ല.. ”

” ഹ്മ്മ്മ്.. എനിക്കറിഞുടെ തന്നെ…. പണി കൊടുക്കാൻ നിന്നെ കഴിഞ്ഞെ വേറെ ആളൊള്ളൂ… ”

” ആദി…😩.. ”

” ഹഹഹ… ”

 

💕💕💕

 

ഇതേസമയം റയ്നു സനയുടെ തെറ്റിദ്ധാരണ തീർക്കാനുള്ള പരിശ്രമിത്തിലാണ്.. അവളാണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കണ്ടേ….

സനയെ കുറിച്ചും കൂടുതൽ അറിയാൻ നിങ്ങൾക് ആഗ്രഹമുണ്ടാകും എന്നെനിക്ക് അറിയാം…

*സന സലീം*… ബാംഗ്ലൂർ ഉള്ള ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ന്യൂട്രിഷനിസ്റ്റ് ആയി വർക്ക്‌ ചെയ്യുന്നു….ഇടക്ക് നാട്ടിലുള്ള എംകെ ഹോസ്പിറ്റലിൽ ഗസ്റ്റ് Consultant ആയി പോയപ്പോൾ ആണ് റയ്നുവിനെ പരിചയപെടുന്നത്…. പിന്നീട് അത് ഇതുവരെ എത്തി നിക്കുന്നു…..ഇന്ന് റയ്നൂന്റെ ജീവനാണ് സന…റയ്നു മെഡിക്കൽ ബേസ്ഡ് മീറ്റിംഗ് കൂടാൻ എല്ലാം ബാംഗ്ലൂർ വരുമ്പോൾ സനയുമായി സമയം ചിലവഴിക്കും…. സനയുടെ ഫാമിലിയും ബാംഗ്ലൂർ സെറ്റിൽഡ് ആണ്…. ഇനി ഇവിടെ നിന്ന് റിസൈൻ ചെയ്ത് നാട്ടിൽ റയ്നുവിന്റെ എംകെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ ഇരിക്കുകയാണ് സന… റയ്നുവിന്റെ താല്പര്യമാണ്.. കൂടെ വീട്ടിൽ ഈ ബന്ധവുമായി മുന്നോട്ട് പോകാനുള്ള കാര്യങ്ങൾ നീക്കുകയും വേണം….എന്നാൽ സനയുടെ വീട്ടുകാർക്ക് ഇതേ കുറിച് അറിവില്ലാട്ടോ…

അപ്പൊ പറഞ്ഞു നിന്ന് സമയം കളയുന്നില്ല… റയ്നു എന്താ ഇപ്പൊ ചെയ്യാൻ പോണെന്നു നോക്കാം

അവസാനം റയ്നു അവളുടെ വീടിന്റെ മുമ്പിൽ എത്തി വീട്ടിലേ ലാൻ ഐഡിയിലേക്ക് വിളിച്ചു… പക്ഷെ.. ഫോൺ എടുത്തത് സനയുടെ ഉമ്മയായിരുന്നു…

” ഹെലോ… ഇത് ന്യൂട്രിഷ്യൻന്റ് സന മാഡത്തിന്റെ വീടല്ലേ.. മാടത്തെ ഒന്ന് ലൈനിൽ കിട്ടോ… diet സംബദ്ധമായ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ആയിരുന്നു… ”

” consultation ടൈം കഴിഞ്ഞല്ലോ.. ഈ രാത്രി ഇനി പറ്റില്ല…നാളെ വിളിക്കു ”

” പ്ലീസ്….പെട്ടെന്ന് വെച്ചോളാം… ”

” ഓക്കേ…. ”

അവർ ഫോൺ ഹോൾഡ് ചെയ്ത് പിടിച്ചു കൊണ്ട് സനയെ വിളിച്ചു… സന റയ്നു ആണെന്ന് അറിയാതെ ഫോൺ എടുത്തു..

” ഹെലോ… യെസ്.. സന ഹിയർ… ”

” ബേബി.. ഫോൺ വെക്കല്ലേ .. ഇത് ഞാനാ റയ്നു…. ”

അവൾ ശബ്ദം താഴ്ത്തി കൊണ്ട്

” എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ലാ .. വെച്ചിട്ട് പോ…. ”

അവൾ ഫോൺ വെക്കാൻ നിന്നതും

” വെക്കല്ലേ .. വെക്കല്ലേ.. ബേബി .. 5 മിനുട്സ്.. ഒന്ന് പുറത്തോട്ട് വരോ .. ഞാനിവിടെ തന്റെ വീടിന്റെ മുമ്പിൽ ഉണ്ട്.. പ്ലീസ്.. വന്നിട്ട് വേം പൊക്കോ….”

” പപ്പയും മമ്മയും കിടന്നിട്ടില്ല.. റയ്നു ഇപ്പോ പോ.. ”

” താൻ വന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് കയറി വരും…. ”

 

” നോ.. നോ.. ഞാൻ വരാം.. വെയിറ്റ്… ”

അവൾ ഫോൺ വെച്ചു പപ്പയും മമ്മയും കാണാതെ വീടിന്റെ വെളിയിൽ വന്നു… പതിയെ ഗേറ്റ് തുറന്നു പുറത്തു വന്നപ്പോ അതാ റയ്നു കാറും ചാരി തന്നെ കത്ത് കയ്യും കെട്ടി നിക്കുന്നു…. അവൾ അവന്റെ അടുത്തേക് ചെന്നു…

” എന്താ റയ്നു കാര്യം.. എനിക്ക് പോണം… ”

” എന്താ കാര്യം എന്ന് നിനക്കറിയില്ലേ….എന്റെ പൊന്നു ബേബി.. aആ കുട്ടിയെ എനിക്ക് അറിയ കൂടി ഇല്ലാ.. നിന്നെ കാണാൻ കോഫി ഷോപ്പിലേക് ഇറങ്ങിയപ്പോ അവളുടെ സ്കൂട്ടിയിൽ എന്റെ കാർ ഇടിച്ചു അവൾ ചെളിയിൽ വീണു… ആ കുട്ടി ഫങ്ക്ഷന് പോകായിരുന്നു….ഡ്രസ്സ്‌ വാങ്ങിത്തന്നില്ലേ പോലീസ് നെ വിളിക്കും പറഞ്ഞപ്പോ അത് വാങാനാ ഷോപ്പിൽ പോയെ.. അവിടെ വെച്ച് അറിയാതെ ആ ഗൗണിൽ തട്ടി കാല് സ്ലിപ് ആയി അവളുടെ മേൽ വീണതാ.. അല്ലാതെ ഒന്നുലാ…. സത്യം.. നീയാണ് ഞാൻ ആണ് സത്യം..നിനക്ക് എന്നെ വിശ്വാസമില്ലെ .. ”

സന ഒന്നും മിണ്ടുന്നില്ല.. എന്നാലും കാര്യങ്ങൾ ബോധ്യപ്പെട്ടെന്ന് തോനുന്നു…

” റയ്നുനെ അങ്ങെനൊരു സാഹചര്യത്തിൽ കണ്ടപ്പോ എനിക്ക് സഹിച്ചീലാ.. അതാ ഞാൻ അങ്ങനൊക്കെ പറഞ്ഞെ.. സോറി… ”

റയ്നു ഒന്നുകൂടെ അവളോട് ചേർന്ന് നിന്നു കൊണ്ട്

” നീയെല്ലേ എന്റെ പെണ്ണ്… ഇങ്ങനെ ചെറിയ കാര്യങ്ങൾകൊക്കെ സങ്കടം വന്നാലോ… ”

അവൻ പോക്കറ്റിൽ നിന്ന് അവൾക് കൊടുക്കാനായി വാങ്ങിയ ഡയമണ്ട് റിങ് എടുത്തു അവളുടെ വിരലിൽ ഇട്ടു… സനയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി….

“എത്രയും പെട്ടെന്ന് ഞാൻ അങ്ങോട്ട് കെട്ടി കൊണ്ടോകും.. എന്നാ പിന്നെ ഈ പ്രശ്നം ഒന്നും ഇല്ലല്ലോ… ”

 

” ഞാൻ എപ്പഴേ റെഡി.. അപ്പൊ റയ്നു പൊക്കോ.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. വീട്ടിൽ തിരക്കുന്നുണ്ടാകും… നാളെ കാണാം.. bye ബേബി… ”

 

” ബൈ.. വിളിക്കാട്ടോ… ”

 

💕💕💕

അടുത്ത ദിവസം പ്രഭാതം … അനു ഭയങ്കര ടെൻഷനിൽ ആണ്.. എന്താണ് കാര്യം എന്നറിയാലോ… പ്രിൻസി യച്ചുവിന്റെ മുമ്പിൽ അതും ഇതും പറഞ്ഞു കൊളാക്കിയാൽ.. ഇന്നലത്തെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആവും…..എന്തായാലും വരുന്നോട്ത് വെച്ചു കാണാമെന്നു അനുവും ഓർത്തു.. യച്ചു ഫുൾ ഹാപ്പി ആയി ബൈക്ക് കോളേജിലോട്ട് വിട്ടു…എങ്ങനെ ഹാപ്പി ആവാതിരിക്കും.. അമ്മാതിരി കോഴിക്കഥ അല്ലെ അനു പറഞ്ഞു പിടിപ്പിച്ചു വെച്ചേക്കുന്നേ…. ഹഹഹ…. പടച്ചോനെ.. ഒരു പൊട്ടിത്തെറി ഉണ്ടാവാതെ കാത്തോളണേ…

പ്രിൻസിയുടെ മുറിക്കു മുന്നിൽ എത്തിയതും അനു ഫുൾ ഡീസന്റ് ആയി എളിമയോടെ അകത്തേക്ക് കയറി… പ്രിൻസി അവരെ കണ്ടതും

” വരണം .. വരണം.. വക്കീൽ ഇരിക്കണം… പെങ്ങളുടെ കേസ് തന്നെ ഇഷ്ടം പോലെ വക്കാലത്ത് പറയാൻ ഉള്ളപ്പോൾ വേറെ കേസ് ഒന്നും വേണ്ടല്ലോ അല്ലെ വക്കീലെ… ”

” എന്താ ചെയ്യാ സാറെ.. ഒറ്റ പെങ്ങളായി പോയില്ലേ…. ”

അതും പറഞ്ഞു യച്ചു കസേരയിൽ ഇരുന്നു … അനു അവന്റെ പിന്നിലായി തലതാഴ്ത്തി നിന്നു…

” ഇനിവരുമ്പോ മാലിക് സാറിനെ കൂടെ കൊണ്ടുവരണം… ഇവളിവിടെ കാണിച്ചു കൂട്ടുന്നത് എന്തൊക്കെയാണെന്ന് അദ്ദേഹം കുടി ഒന്ന് അറിയട്ടെ… ”

” ഹഹഹ….അതിനെന്താ.. ബാപ്പാക്ക് തിരക്കുകൾ ഉള്ളത് കൊണ്ടാ ഞാൻ…. ”

 

” ഹ്മ്മ്‌…പുതിയ കേസ് എന്താണെന്നു അറിഞ്ഞോ വക്കീലേ…. ”

അനു യച്ചുനെ പിന്നിൽ നിന്ന് തോണ്ടി….

” അത് സാർ.. അറിഞ്ഞു.. ഇവൾ പറഞ്ഞു….പാവം കുട്ടികൾ അല്ലെ… ചെറിയ വികൃതികൾ ഇവർ കാണിക്കുമ്പോൾ നമ്മളെ പോലെ പ്രതേകിച്ചു സാറിനെ പോലെ വിവരവും പഠിപ്പും വിദ്യാഭ്യാസവും കാര്യബോധവും ഉള്ള മുതിർന്നവർ അല്ലെ അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്…പലപ്പോഴും ഞാനിവളോട് പറയാറുണ്ട്.. സാറ് നല്ല മനസ്സുള്ള ഒരാൾ ആയത് കൊണ്ടാണ് നിന്നെ ഇപ്പഴും ഇവിടെ വെച്ചോണ്ടിരിക്കുന്നത് എന്ന്.. അല്ലെങ്കിൽ എന്നെ ഡിസ്മിസ് ലെറ്റർ തന്നു വിട്ടീർന്നു എന്ന് …സാറിനെ പോലെ ഒരു പേഴ്സണാലിറ്റി പ്രിൻസി ആയിരിക്കുന്ന കോളേജിൽ പഠിക്കാൻ കഴിഞ്ഞത് തന്നെ ഇവളുടെ ഭാഗ്യമാണ്…. ”

യച്ചു ഇടം വലം നോക്കാതെ തള്ളി വിടുന്നുണ്ട്… പ്രിൻസി ഇതൊക്കെ കേൾക്കേണ്ട താമസം പുള്ളി ഫ്ലാറ്റ്…. അനുവിനാണെകിൽ ചിരി വന്നിട്ട് പിടിച്ചു നിക്കാണ്…

” അതിന് ഇവൾ ചെയ്യുന്നതെല്ലാം ചെറിയ കാര്യങ്ങൾ ആണോ….ഇപ്പോൾ തന്നെ ഭാഗ്യം കൊണ്ടാ ഒന്നും സംഭവിക്കാതിരുന്നത്… പ്രായം ആയി വരല്ലേ.. ഇങ്ങനെത്തെ വികൃതികൾ ഒന്നും താങ്ങാനുള്ള മനക്കരുത് ശരീരത്തിനും മനസ്സിനും ഇല്ലാ…. ”

പ്രിൻസി എന്താണ് ഉദ്ദേശിച്ചത് എന്ന് യച്ചൂന് മനസ്സിലായില്ലങ്കിലും

” അത് സാർ.. ചെയ്തത് തെറ്റാണ് എന്ന് ഇവൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്.. അതിൽ അവൾക് കുറ്റബോധവും ഉണ്ട്.. ഇനി ഒരിക്കലും ഇതാവർത്തിക്കല്ല.. ഞാൻ ഉറപ്പ് തരുന്നു…. ”

അവസാനം അനുവിന്റെ ഡയലോഗ് കൂടി കേട്ടപോൾ പ്രിൻസിക്ക് സന്തോഷായി…

” സാർ.. സോറി.. ഇനി ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല… സോറി സാർ… ”

” ഓക്കേ .. വക്കീൽ പറഞ്ഞത് കൊണ്ട് മാത്രം.. കേട്ടല്ലോ… ”

” ഓക്കേ സാർ.. ഇന്നാൽ ഞാൻ അങ്ങോട്ട് …പോയിട്ട് കുറച്ചു തിരക്കുണ്ട്…”

” ഓക്കേ…ഇടക്ക് വരണം… ”

” പിന്നല്ല സാർ… ”

പ്രിൻസിയുടെ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് അനുവിന്റെ ശ്വാസം നേരെ വീണത്…കാര്യങ്ങൾ ഇത്രയും സുഗമമായി ഒത്തു തീർപ്പാവുമെന്ന് അവൾ വിചാരിച്ചിരുന്നില്ല …. അവൾ യച്ചൂനെ കെട്ടിപിടിച്ചു കൊണ്ട്…

” യച്ചുക്ക മുത്താണ്… ലൗ യൂ സോ മച്ച് യച്ചുക്ക… ”

” സ്നേഹപ്രകടനം ഒക്കെ അവിടെ നിക്കട്ടെ…നിന്റെ കാര്യം സെറ്റ് ആയില്ലേ.. ഇനി എന്റെ കാര്യം സെറ്റ് ആക്കിത്താ… ”

” അത് ഞാൻ ഏറ്റന്നു പറഞ്ഞില്ലേ…കുറച്ചു ദിവസം എനിക്ക് സമയം താ .. ഞാൻ ഉറപ്പായും ആ ആളെ കണ്ടു പിടിച്ചു ഇക്കാന്റെ മുമ്പിൽ നിർത്തി തരും…. പോരെ… ”

” ഓക്കേ….”

വരാന്തയിലൂടെ ബൈക്ക് നിർത്തിയിട്ട ഭാഗത്തേക്ക് രണ്ടുപേരും നടക്കുകയാണ്… ബൈക്ക്ന്റെ അടുത്തെത്തി യച്ചു അതിൽ കയറിയതും

” എടി അനു…ഒരു കാര്യം… ആ പ്രിൻസി ഇടക്ക് വെച്ച് എന്തോ പറഞ്ഞല്ലോ… ഭാഗ്യം കൊണ്ടാ ഒന്നും സംഭവിക്കാതിരുന്നത്… അങ്ങനെ എന്തോ.. എന്താ മൂപര് അങ്ങനെ പറഞ്ഞെ… ”

അനു അത് കേട്ട് ഒന്ന് പരുങ്ങി.. പിന്നവൾ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു…

” അത് പിന്നെ യച്ചുക്ക….ഞാൻ ആ ലെറ്റർ വാങ്ങി ഞങ്ങൾ സെറ്റ് ആയി ഒളിച്ചോടിയിരുനെങ്കിൽ കോളേജിന്റെ prestige എന്താവും..ബാക്കിയുള്ളവർ അതും പറഞ്ഞു പ്രിൻസിയെ ക്രൂഷിച്ചാൽ പ്രിൻസി മെന്റലി physically വീക് ആവില്ലേ …അതാണ് പ്രിൻസി ഉദ്ദേശിച്ചത്.. ”

” ഹഹഹ.. എന്നാലും നിന്നെ ഒക്കെ വെല്ലോരും പ്രേമിക്കുമെന്ന് അയാൾ തെറ്റിദ്ധരിച്ചല്ലോ….ഹഹഹാ…..ഈ ട്രെയിനിന് ആരാണാവോ റബ്ബേ തല വെക്കുന്നത്.. അവന്റെ ഒക്കെ ഗതി കേട്… ”

” ഇക്കാ…. വേണ്ടാട്ടോ… ”

” ചുമ്മാ പറഞ്ഞതാടി…..”

” അതിനിടക് ഇക്ക എന്താ പറഞ്ഞെ പോയിട്ട് തിരക്കുണ്ടന്നോ… ആ ബസ്റ്റോപ്പിൽ പോയി വായിനോക്കി ഇരിക്കൽ അല്ലെ ഇനി പണി… ”

യച്ചു കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ചുകൊണ്ട്

” ഒന്ന് പോടീ.. ഞാൻ അതൊക്കെ വിട്ട്…ഡീസന്റ് ആയി… ആ കുട്ടി എങ്ങാനും അത് കണ്ടാ .. മോശല്ലേ.. സോ .. ഇനി മുതൽ ഈ യച്ചു അവളുടെ മാത്രമായിരിക്കും..അപ്പൊ പോട്ടെ മോളെ ദിനേഷി … ”

യച്ചു പോയി കഴിഞ്ഞതും…

 

പടച്ചോനെ….. യച്ചുക്ക എങ്ങാനും അങ്ങനൊരു പെണ്ണില്ലാ എന്നറിഞ്ഞാൽ .. എനിക്ക് അലോയ്ക്കാൻ വയ്യാ..ജാനു ഫ്രീ ആയിരുന്നെങ്കിൽ അവളെ യച്ചൂക്കാക് സെറ്റ് ആക്കായിരുന്നു..ഒഹ്ഹ്ഹ്ഹ് .എന്നാലും വേണ്ടില്ല… ആ കോഴിത്തരം ഒന്ന് കുറയോലോ.. അത് മതി.. റബ്ബേ..ഇനി ഇത് സോൾവ് ആകാൻ എനിക്കൊരു വഴി കാണിച്ചു തരണേ…എന്നെ നീ തന്നെ കാത്തോളണേ….

 

*തുടരും..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply