Skip to content

Angry Babies In Love – Part 8

  • by
angry babies in love richoos

*🔥റിച്ചൂസ്🔥*

രാത്രി സമയം 9.30 മണി..

“ഹേയ്.. ആദി.. ഞാനിവിടെ റെയിൽവേ സ്റ്റേഷനിൽ എത്തി…. ”

” എപ്പഴാ ട്രെയിൻ…? ”

” സമയമാകുന്നു….ഇനി 10 മിനുട്സ്.. അതിനുള്ളിൽ വരും…ആദിക് തിരക്കുള്ളതുകൊണ്ടാ.. അല്ലെങ്കിൽ യാത്രയാകാൻ എങ്കിലും ഞാൻ വരാൻ പറഞ്ഞേനെ…ഇനിയെന്ന ഒന്ന് കാണാ…”

” അതൊക്കെ കാണാം.. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്ട്ടോ… ”

” എന്ത് സർപ്രൈസ്…? ”

” അതൊക്കെ ഉണ്ട്.. ആദ്യം താൻ സേഫ് ആയി വീട്ടിൽ എത്ത്… ഒരാഴ്ചക്കുള്ളിൽ സർപ്രൈസ് എന്താണന്ന് താൻ അറിയും… ”

” ശെടാ.. ഇത് വല്ലാത്ത കഷ്ടായല്ലോ… ഇനി ഒരാഴ്ച അത് എന്താണെന്ന് അറിയാനിട്ടനിക്ക് ഒരു മനസ്സമാധാനവും ഉണ്ടാവില്ല….ഇപ്പൊ പറയാദി … ”

” സർപ്രൈസ് is സർപ്രൈസ്.. സോ.. എന്റെ മെഹന്നൂസ് നല്ല കുട്ടി ആയി ഇപ്പൊ പോ… അവിടെ എത്തീട്ട് വിളിക്കണേ… ”

“ഓക്കേ…”

” ശരി… ”

മെഹന്നു കയ്യിലുള്ള ചെറിയ മണി ബാഗിലെക് ഫോൺ വെച്ചു.. ശേഷം അത് തൊട്ടടുത്ത സീറ്റിൽ വെച്ചു അഴിഞ്ഞ ഷൂ ലൈസ് കെട്ടാനായി കുനിഞ്ഞതും അവളുടെ ശ്രദ്ധ തിരിഞ്ഞെന്നറിന്നു ആ ബാഗ് ആരോ ഇടുത്തോടിയതും ഒരുമിച്ചായിരുന്നു …അവൾ ബാഗിന്റെ വള്ളിയിൽ പിടുത്തമിട്ടെങ്കിലും അയാൾ ഒറ്റ വലി വലിച്ചപ്പോൾ അവളുടെ കൈ വലിഞ്ഞു അവൾ പിടുത്തം വിട്ടു നിലത്തേക് വീണു….അയാൾ കറുത്ത ഫേസ് mask ഇട്ടതു കൊണ്ട് മുഖം വ്യക്തമല്ലായിരുന്നു..പോരാത്തതിന് രാത്രി ആയതിനാൽ അധികമാരും പ്ലാറ്റഫോംമിൽ ഇല്ലതാനും …അവൾ എങ്ങനൊക്കെയോ എഴുനേറ്റ് ഉറക്കെ നിലവിളിച്ചു കൊണ്ട് അയാളുടെ പിന്നാലെ ഓടി…

” അയ്യോ.. കള്ളൻ…. കള്ളൻ… എന്റെ ബാഗ്… അയാളെ പിടിക്ക്…കള്ളൻ…. ”

 

💕💕💕

 

” സന .. എന്നാ ഞാൻ വെച്ചാല്ലോ…. ഓട്ടോ സ്റ്റേഷനിൽ എത്തി…. ”

റയ്നു ഓട്ടോയിൽ നിന്നിറങ്ങി ക്യാഷ് കൊടുത്തു സ്റ്റേഷനിലോട്ട് നടന്നു….ബാംഗ്ലൂർ ഉള്ള ആവശ്യങ്ങൾ കഴിഞ്ഞു നാട്ടിലേക് തിരിച്ചു പോവുകയാണ് റയ്നു…

” വെക്കല്ലേ…വെക്കല്ലേ.. എന്തിനാ ട്രെയിനിൽ പോണേ… കാറുണ്ടല്ലോ.. അതിൽ പോയാൽ മതിയായിരുന്നല്ലോ…. ”

” എന്റെ പൊന്നു മോളെ.. ഡ്രൈവ് ചെയ്ത് ഞാൻ ഒരു വഴിക്കാവും..ഒറങ്ങാനും പറ്റില്ലാ… ഇതാകുമ്പോൾ ac കമ്പാർട്മെന്റിൽ സ്വസ്ഥമായി ഉറങ്ങാം…. ഒരു പ്രശ്നോം ഇല്ലാ… കാർ ഞാൻ ഗസ്റ്റ് ഹൌസിൽ വെച്ചിട്ടുണ്ട്.. നിനക്ക് വേണ്ടപോ പോയി എടുത്തോണ്ടു… കീ കണാരെട്ടനോട് ചോദിച്ചാൽ മതി… ”

” ഓക്കേ… അപ്പൊ ടേക്ക് കെയർ.. സേഫ് ജേർണി.. ലൗ യൂ.. ബൈ.. എത്തീട്ട് വിളിക്ക്… ”

” ഓക്കേ.. ലവ് യൂ…. ”

ഞാൻ ഫോൺ വെച്ചു സ്റ്റേഷനകത്തേക്ക് പോകാൻ നിക്കുമ്പോൾ ആണ് എന്നെ തട്ടി മാറ്റികൊണ്ട് ആരോ പുറത്തേക് ഓടിയത്….അവന്റെ കയ്യിൽ എന്തോ ഉണ്ട്.. പിന്നിൽ നിന്നും കള്ളൻ കള്ളൻ എന്നലറികൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ശബ്ദം കൂടി കേട്ടപ്പോൾ ഇവൻ ആ പെൺകുട്ടിയുടെ എന്തോ മോഷ്ടിച്ചതാണെന്ന് എനിക്ക് മനസ്സിലായി….പിന്നെ ഒന്നും നോകീല്ല..അവന്റെ പിന്നാലെ കുറച്ചോടി എങ്ങനൊക്കെയോ അവനെ ഞാൻ പിടികൂടി…..എങ്ങനൊക്കെയോ അവന്റെ മാസ്ക് വലിച്ചൂറിയങ്കിലും അവനെന്റെ കയ്യിൽ നിന്ന് കുതറി മാറി എന്നെ തള്ളിയിട്ടു അവിടെ നിന്ന് രക്ഷപെട്ടു…. എങ്കിലും ആ കുട്ടിയുടെ ബാഗ് എനിക്ക് കിട്ടിയിരുന്നു… ഞാൻ ഡ്രെസ്സിലെ പൊടി തട്ടിക്കൊണ്ടു സ്റ്റേഷനിലോട്ട് നടന്നു….

 

💕💕💕

 

ഇനിയിപ്പോൾ എന്താ ചെയ്യാ… ക്യാഷ്, atm കാർഡ്, ഫോൺ, ടിക്കറ്റ് എല്ലാം ആ ബാഗിനകത്താ..എനിക്ക് വയ്യ ….സ്റ്റേഷനു മുമ്പിൽ എത്തി എല്ലാടത്തും നോകിയെങ്കിലും അയാൾ അപ്പഴേക്കും മറന്നിരുന്നു…

മെഹനുവിന് ആകെ കരച്ചിൽ വന്നു…ബാംഗ്ലൂർ സ്റ്റേഷനിൽ നിന്ന് എത്രയോ തവണ ട്രെയിൻ നാട്ടിലേക് കയറിയിട്ടുണ്ടങ്കിലും ഇത്പോലെ ഒരനുഭവം ആദ്യമായിട്ടാണ്..അപ്പഴേക്കും അവൾക് നാട്ടിലേക് പോകാനുള്ള ട്രെയിൻ വന്നിരുന്നു ….ഇനിയെങ്ങനെ ബാഗ് ഇല്ലാതെ പോകും ..ടിക്കറ്റ് അതിൽ അല്ലെ… ഇനി വേറെ ടിക്കറ്റ് എടുക്കണമെങ്കിൽ ക്യാഷും ഇല്ലാ …ഇവിടെ ഈ നേരത്ത് ആരോട് ഹെല്പ് ചോദിക്കാൻ ആണ് ..കന്നഡ പോയിട്ട് ഹിന്ദി പോലും നേരാവണ്ണം പറയാൻ അറിയില്ല.. ആകെ പെട്ടല്ലോ ……അവളുടെ ഒച്ചയും ബഹളവും കേട്ട് കുറച്ചാളുകൾ അങ്ങോട്ട് വന്നു… അവൾ അവർക്ക് കാര്യം പറഞ്ഞു കൊടുക്കുന്നുണ്ടങ്കിലും അവർക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല… അല്പസമയത്തിനു ശേഷം സ്റ്റേഷൻ മാസ്റ്ററും വീണ്ടും കുറച്ചു പേരും അവടെക്ക് വന്നു ……സ്റ്റേഷൻ മാസ്റ്റർ ഹിന്ദിയിൽ ആണ് അവളോട് സംസാരിച്ചത്…അവിടെ കൂടിയവർക്കധികവും കന്നഡയും ഹിന്ദിയുമാണ് വശം.. വളരെ കുറച്ചു ഇംഗ്ലീഷും…

 

” क्या हुआ बेटी… क्यूँ रो रहे हो….? ”
( എന്ത് പറ്റി കുട്ടി.. എന്തിനാണ് കരയുന്നത്…. )

” സാർ.. എന്റെ ബാഗ് ഒരു കള്ളൻ തട്ടിപറിച്ചു കൊണ്ടോടി…ഞാൻ ഇനി എന്ത് ചെയ്യും സാർ….. ”

പറഞ്ഞു കഴിഞ്ഞാണ് അവൾക് ഓടിയത് ഇവർക്കു മലയാളം മനസ്സിലാവില്ലല്ലോന്ന്….

പടച്ചോനെ .. ഈ പറഞ്ഞതൊക്കെ ഹിന്ദിയിൽ ഇനി എങ്ങനെ പറയും…

” sir..മേം ഹിന്ദി ശരിക്ക് അറിയൂല .. മേം ഇംഗ്ലീഷ് പറയട്ടെ…. ”

” क्या..? ”

പടച്ചോനെ.. ഇതിനെങ്ങനെ പറഞ്ഞു മനസ്സിലാകും…ഇംഗ്ലീഷും ഇവർക്കറിയുമോ എന്തോ… അവൾ action ഒക്കെ കാണിച്ച്

” സർ… my ബാഗ് ഒരാൾ … ഏക്… മോഷ്ടിച്ചു.. മോഷ്ടിച്ചു ഹിന്ദി എന്താണിപ്പോ… ആ.. ചോർ… ചോർ വന്നു .. മോഷ്ടിച്ചു… പ്ലീസ് ഹെല്പ്… me.. ”

സ്റ്റേഷൻ മാസ്റ്റർ ക്ക് മുഴുവൻ പിടികിട്ടിയില്ലെങ്കിലും കൂട്ടത്തിൽ ഒരാൾക്ക് കാര്യം മനസ്സിലായി …

” sir.. उसका बैग किसी ने चुरा लिया है, वह उसकी मदद करने के लिए कह रही है.. ”

” रो मत बेटी..मैं पुलिस को फोन कर सकता हूं..”

 

പോലീസ് എന്ന് കേട്ടപ്പോൾ അവൾക് കാര്യം മനസ്സിലായി..സ്റ്റേഷൻ മാസ്റ്റർ ഫോൺ എടുത്തു പോലീസ് നെ വിളിച്ചു …അപ്പഴാണ് സ്റ്റേഷനുമുമ്പിലേക് കയ്യിൽ ആ കള്ളന്റെ മാസ്കും ബാഗുമായി റയ്നു കടന്നുവരുന്നത്….മെഹന്നു പെട്ടെന്ന് അത് കണ്ടു …

ഹേ.. ഇവന്നോ.. എന്റെ ബാഗ് അല്ലെ അവന്റെ കയ്യിൽ.. ഈ മാസ്ക്… ഇതാ കള്ളന്റെ മുഖത്തു ഉണ്ടായിരുന്നതല്ലേ … കള്ളാ…..അപ്പൊ ഇവനാണോ എന്റെ ബാഗ് മോഷ്ടിച്ചേ…

അവന്റെ നേരെ കൈ ചൂണ്ടി കൊണ്ട് മെഹന്നു

” sir. എന്റെ ബാഗ് ആണത് ….മേരാ ബാഗ്… ”

റയ്നുവിന്റെ കയ്യിൽ കള്ളൻറെ മാസ്ക് കണ്ടപ്പോൾ നമ്മുടെ മെഹന്നു വിചാരിച്ചത് അവനാണ് തന്റെ ബാഗ് മോഷ്ടിച്ചത് എന്നാണ്….കഴിഞ്ഞദിവസത്തിൽ കാട്ടികൂട്ടിയതിനുള്ള പ്രതികാരം… അവൾ കൂടുതൽ ഒന്നും ചിന്തിക്കാതെ

 

” സർ ഇയാളാ എന്റെ ബാഗ് മോഷ്ടിച്ചത്…ചോർ.. he.. പിടിക്ക് അയാളെ…catch him…”

ചോർ എന്ന് കേട്ടതും ആ ആളുകൾ ഓടി ചെന്ന് റയ്നുനെ പിടിച്ചു…..അവന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി മെഹന്നുവിനു കൊടുത്തു.. അവളതിൽ എല്ലാമുണ്ടോ എന്ന് ചെക് ചെയ്തു…. ഭാഗ്യം.. ഒന്നും പോയിട്ടില്ല..

പക്ഷെ.. റയ്നുന്ന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല….

” എന്നെ വിട്.. ഞാൻ എന്താ ചെയ്തേ.. leave me ”

അവൻ കുതറി മാറാൻ നോക്കുമ്പോൾ അവർ കൂടുതൽ ശക്തിയോടെ പിടിച്ചു.. അപ്പഴാണ് അവൻ മെഹന്നുനെ കാണുന്നത്…

” എടി.. നീയോ…. ”

” ഞാൻ തന്നെ കള്ളാ.. താൻ അല്ലെ എന്റെ ബാഗ് മോഷ്ടിച്ചേ… എനിക്ക് മനസ്സിലാവില്ലന്ന് വിചാരിച്ചോ… സർ.. പോലീസ്നെ വിളിക്ക്… തന്നെ അങ്ങനെ വിട്ടാൽ പറ്റില്ല….. ”

” ഡി.. കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ… ഞാൻ ആ കള്ളന്റെ കയ്യിന്ന് തന്റെ ബാഗ് എങ്ങനൊക്കെയോ വാങ്ങി വരുവാ…ഒരു സഹായം ചെയ്തപ്പോ ഇതൊരു ഉപദ്രവമായല്ലോ പടച്ചോനെ…. ”

” പടച്ചോനെ ഒന്നും വിളിക്കണ്ടാ… എന്റെ ബാഗ് താൻ തന്നെയാ മോഷ്ടിച്ചെ..ഇനി ഒരു കള്ള കഥയും മെനയണ്ട .. താൻ അല്ലെങ്കിൽ പിന്നെ എങ്ങനെയാ ആ കള്ളന്റെ ഫേസ് മാസ്ക് തന്റെ കയ്യിൽ വന്നേ… ”

” അത് ഞാൻ വലിച്ചപ്പോൾ…ഒന്ന് മനസ്സിലാക്ക്.. ഞാൻ അല്ലാ.. ഇത് കളിയല്ലാട്ടോ.. പോലീസ് കേസാ… ”

” പോലീസ് കേസ് ആവട്ടെ… കുറ്റം ചെയ്‌താൽ ശിക്ഷിക്കപ്പെടണം… ”

” ഇതെന്തൊരു കഷ്ടമാണെന്ന് നോക്കണേ.. എനിക്ക് തന്റെ ബാഗ് മോഷ്ടിച്ചിട്ട് എന്ത് കിട്ടാനാ… എവിടെ പോയാലും ഈ മമാരണം മുന്നിൽ വന്നു പെടാണല്ലോ… ”

” കഴിഞ്ഞദിവസം നടന്നതിനൊക്കെ താൻ പ്രതികാരം വീട്ടിയതെല്ലേ… ”

” എന്തൊക്കെയാ ഈ പറേണെ.. ഞാൻ ഇപ്പഴാ ഈ സ്റ്റേഷനകത്തേക് വരുന്നത്…ഇപ്പഴാ തന്നെ കാണുന്നത് തന്നെ…. ”

” ഇനി താൻ ഒന്നും പറയണ്ടാ… ”

അവൾ സ്റ്റേഷൻ മാസ്റ്ററോട് ആയി..

” സർ.. പോലീസ് നെ വിളിക്ക്.. പോലീസ്.. call…”

” पुलिस को बुलाया गया है.. वे दस मिनट में पहुंच जाएंगे..”

പാവം റയ്നു …ആകെ പെട്ടില്ലേ.. അവൻ പറഞ്ഞാലും ആരും ഇനി ഒന്നും വിശ്വസിക്കില്ല….അവൻ മെഹന്നുവിനെ ദേഷ്യത്തോടെ തുറിച്ചു നോക്കുന്നുണ്ട്…. അവൻ സ്റ്റേഷൻ മാസ്റ്ററോട് ആയി…

 

” sir.. मैंने चोरी नहीं की..यह लड़की झूठ बोल रही है…मैं किसी तरह चोर से बैग लेकर यहाँ आ रहा था…
यह मुखौटा भी चोर का है…कृपया मेरा विश्वास करो..मैंने चोरी नहीं की…इस लड़की ने मुझे गलत समझा है…”

 

(സർ.. ഞാൻ മോഷ്ടിച്ചിട്ടില്ല… ഈ പെൺകുട്ടി കള്ളം പറയുകയാണ്.. ഞാൻ കള്ളന്റെ കയ്യിൽ നിന്ന് എങ്ങനൊക്കെയോ ബാഗ് വാങ്ങി ഇങ്ങോട്ട് വരുകയായിരുന്നു… ഈ മാസ്കും കള്ളന്റെയാണ്.. എന്നെ ദയവ് ചെയ്ത് വിഷ്വസിക്കണം… ഞാൻ മോഷ്ടിച്ചിട്ടില്ല.. ഈ കുട്ടി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്… )

റയ്നു അവനല്ല ഇത് ചെയ്തത് എന്ന് അവരെ പരമാവധി വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ.. അവർ മെഹന്നുന്റെ വാക്കിൽ ഉറച്ചു നിൽക്കുകയാണ്.. പോലീസ് വന്നിട്ട് പോയാൽ മതി എന്ന നിലപാട് ആണ് അവർ സ്വീകരിച്ചത്….

റയ്നുനെ അവർ സ്റ്റേഷൻ ഓഫീസിലോട്ട് കൊണ്ട് പോയി… അപ്പഴാണ് അവൾ സമയം നോക്കുന്നത്…..10 കഴിഞ്ഞു… ഇനിയെങ്ങനെ പോകും…??

സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോട്ട് പോകാൻ നിന്നപ്പോൾ മെഹന്നു

 

” സർ.. train പോയി… ഇനി ബാംഗ്ലൂർ to kerala എപ്പോൾ next train.. കബ്.. ട്രെയിൻ.. കേരള… ”

അവൾ പറഞ്ഞതിൽ നിന്ന് അയാൾക് എന്തൊക്കെയോ മനസ്സിലായിട്ടുണ്ടന്നരിക്കണം ..

” केरल के लिए अगली ट्रेन कल सुबह रवाना होगी….. आज നഹീ… कल…समझ गया…”

അള്ളോ.. ഇനി നാളെ ഒള്ളു.. റബ്ബേ.. എന്താ ചെയ്യാ ഇനി…

” സർ..ഞാൻ പോട്ടെ..me go…ഞാൻ ബസ്റ്റാൻഡിൽ പോയി ബസ് കിട്ടുമോ നോക്കട്ടെ..me ബസ് സ്റ്റാൻഡ്… ബസ്.. kerala…me.. പോട്ടെ.. go…”

“ठीक है… शिकायत लिखो और छोड़ो….मैं उसकी देखभाल करूंगा..”

(ഒക്കെ.. ഒരു പരാതി എഴുതി തന്നിട്ട് പൊയ്ക്കോളൂ… ഇയാളുടെ കാര്യം ഞാൻ നോക്കിക്കോളാം )

അവൾ നന്ദി പറഞ്ഞു വേഗം അവിടെ നിന്ന് സ്ഥലം കാലിയാക്കി…പാവം റയ്നു.. പോലീസ് വന്നാൽ അവന്റെ കാര്യം കട്ട പൊക… എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാമല്ലേ…

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!