Skip to content

Angry Babies In Love – Part 9

angry babies in love richoos

*🔥റിച്ചൂസ്🔥*

ഓഫീസിൽ നിസ്സഹായാവസ്ഥയിൽ ഇരിക്കുകയാണ് റയ്നു…
പടച്ചോനെ…ഇവളെ കാണുമ്പോൾ കാണുമ്പോൾ എനിക്ക് പണികിട്ടികൊണ്ടിരിക്കുകയാണല്ലോ…ഈ തീപ്പെട്ടികൊള്ളി എന്നെ കൊലക്ക് കൊടുത്തേ അടങ്ങു എന്ന തോന്നുന്നേ..എന്റെ ട്രെയിനും പോയി….ഏത് നേരത്താണാവോ ആ കള്ളന്റെ പിന്നാലെ പോകാൻ തോന്നിയത് …ഇതിപ്പോ വാദി പ്രതിയായി….ഇന്നലെ സാമ്പത്തിക നഷ്ട്ടം , ഇന്ന് മാനഹാനി,… ജ്യോത്സ്യൻ കപടി നിരത്തി പ്രവചിക്കുമ്പോലേ ആണല്ലോ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്…ഇനി അടുത്തത് എന്താണാവോ വരാനിരിക്കുന്നത്….ഈ കേസിൽ നിന്ന് എങ്ങനെ ഊരി പോരും എന്ന് ഒരുപിടിയും ഇല്ലല്ലോ റബ്ബേ …. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി… ഞാനിവിടെ നിന്ന് ഒന്നിറങ്ങിക്കോട്ടെ… ഇങ്ങനെ പോയ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും…

 

അല്പസമടത്തിനകം പോലീസ് അങ്ങോട്ട് വന്നു….സ്റ്റേഷൻ മാസ്റ്റർ കാര്യങ്ങൾ എല്ലാം SI നോട്‌ പറഞ്ഞു..മെഹന്നുവിന്റെ കംമ്ബ്ലെന്റ ലെറ്ററും കൊടുത്തു ..റയാൻ അറ്റ കൈ പ്രയോഗം എന്നോണം

” sir…मैंने कुछ भी गलत नहीं किया…मैंने वह बैग चोरी नहीं… मैं किसी तरह चोर से बैग लेकर यहाँ आ रहा था…मैं एक डॉक्टर हूँ…केरल में…यहाँ मेरा पहचान पत्र है..मुझे चोरी करने की आवश्यकता नहीं है…मैं एमके ग्रुप का एमडी भी हूं, जो केरल के प्रमुख बिजनेस ग्रुप में से एक है…यदि संदेह है, तो इस नंबर पर कॉल करें और पूछें…”

( ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… ആ ബാഗ് ഞാൻ അല്ല മോഷ്ടിച്ചത്…ഞാൻ കള്ളന്റെ കയ്യിൽ നിന്ന് എങ്ങനൊക്കെയോ ബാഗ് വാങ്ങി ഇങ്ങോട്ട് വരുകയായിരുന്നു……ഞാൻ ഒരു ഡോക്ടർ ആണ്.. കേരളത്തിൽ… ഇതാ എന്റെ ഐഡന്റി കാർഡ്… എനിക്ക് മോഷ്ടിക്കേണ്ട ആവശ്യമില്ല.. കേരളത്തിലെ പ്രധാന ബിസിനസ് ഗ്രൂപുകളിൽ ഒന്നായ എം കെ ഗ്രൂപ്പിന്റെ എംഡി കൂടി ആണ് ഞാൻ… ഇനിയും സംശയം ഉണ്ടങ്കിൽ ഈ നമ്പറിലേക് ഒന്ന് വിളിച്ചു ചോദിച്ചു നോക്കു… )

അവൻ ബാപ്പന്റെ നമ്പർ നീട്ടി കൊണ്ട് പറഞ്ഞു…SI റയ്നുന്റെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു… സ്റ്റേഷൻ മാസ്റ്റർ പോലീസ്നോടായി

” क्या वह सब कुछ सच है?..”

(ഇയാൾ പറയുന്നതെല്ലാം സത്യമാണോ )

SI മറ്റൊരു പോലീസ് ഉദ്യോഗസ്ഥനോടായി

” माधव…उसे यहां ले आओ…”

(മാധവ്.. അവനെ ഇങ്ങോട്ട് കൊണ്ടുവാ )

SI പറഞ്ഞപ്രകാരം ആ പോലീസ് കയ്യിൽ വിലങ്ങിട്ട ഒരുത്തനെ അങ്ങോട്ട് കൊണ്ടുവന്നു….എന്നിട്ട് SI റയ്നുനോടായി

” क्या यही वह चोर है… ”

( ഇവനാണോ ആ കള്ളൻ )

റയ്നുന്ന് അവനെ കണ്ടപ്പോൾ തന്നെ ആളെ മനസ്സിലായി….

“हा वह है…उसने लड़की का बैग चुरा लिया .. मैंने देखा …

(അതേ.. ഇവൻ തന്നെ.. ഇവനാണ് ആ കുട്ടിയുടെ ബാഗ് മോഷ്ടിച്ചത്.. ഞാൻ കണ്ടതാണ്… )

” वह कई दिनों से पुलिस द्वारा पकड़े जा रहे थे…यह यहां से भागने का रास्ता है..बसस्टैंड से पकड़ा गया..वैसे भी..Mr. rayan… आपने अच्छा काम किया…बधाई हो..”

(ഇവനെ പോലീസ് കുറെ നാളുകളായി തപ്പി നടക്കുകയായിരുന്നു.. ഇവടെ നിന്ന് രക്ഷപെട്ടോടിവരുന്ന വഴിയിരിക്കും.. ബസ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്…എന്തായാലും Mr.rayan..നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്തത്… അഭിനന്ദനങ്ങൾ… )

അങ്ങനെ പോലീസ് യഥാർത്ഥ പ്രതിയെ പൊക്കിയത് കൊണ്ട് റയ്നു രക്ഷപെട്ടു….അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തിട്ടാണ് റയ്നു അവിടം വിട്ടത്…

💕💕💕

ഫോൺ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് അനു ഉറക്കത്തിൽ നിന്ന് ഉണർന്നത്……

ശേ.. ആരാ ഈ നേരത്ത്…

അവൾ കണ്ണുതുറക്കാതെ തന്നെ കിടക്കുന്ന കിടപ്പിൽ ഫോൺ എടുത്തു ചെവിയിൽ വെച്ചു…

” ഹ… ലോ…അനു ബിസി ആ .. നാളെ വിളിക്ക് .. ”

” എടി.. പോത്തേ.. വെക്കല്ലേ.. ഇത് ഞാനാ… ”

” ഞാനോ… ഏത് ഞാൻ? ”

” എടി.. ജാനു ആടി… ”

” എന്താടി.. നിനക്ക് ഉറക്കവും ഇല്ലേ… ”

” എടി ഞാൻ ഒരു പ്രധാനപെട്ട കാര്യം പറയാൻ വിളിച്ചതാടി…. ”

” എന്ത് കാര്യം ആണേലും നാളെ പറയാം.. dont disturbe me..ok..good nyt…”

” എടി ചക്കപോത്തേ….പറയുന്ന കേൾക്ക്… നിനക്കിട്ടു എണ്ണ പണിതന്നവർ ആരാന്ന് കണ്ടു പിടിക്കണ്ടേ… ”

അപ്പൊ അനു വേഗം ഞെട്ടി എണീറ്റു…

” എന്താ .. എന്താ പറഞ്ഞെ… ”

” എടി.. എനിക്ക് ചില സംശയങ്ങൾ ഉണ്ട്… അത് പറയാനാ ഞാൻ വിളിച്ചേ….. ”

” എന്താ കാര്യം പറ… ”

” എടി .. ഞാൻ ആ ഇൻസിഡന്റ് ഒന്നുടെ ഇങ്ങനെ ആലോയ്ച്ചു നോക്കി… ഇനി എന്റെ തോന്നലുകൾ ആണോന്നും അറിയില്ല…”

” നീ പറഞ്ഞു തുലക്കുന്നുണ്ടോ… ”

” എടി… അന്ന് നമ്മൾ ലൈബ്രയിലേക് പോകുമ്പോ സ്റ്റയർന്റെ അവിടെ രണ്ട് മൂന്നു പേരെ കണ്ടോ… ”

” ഞാൻ ഒന്നും ശ്രദ്ധിച്ചില്ല… ”

” എന്നാ ഞാൻ ശ്രദ്ധിച്ചു.. അവിടെ രണ്ട് മൂന്നു പേര് നിപ്പുണ്ടായിരിന്നു…നമ്മൾ തിരിച്ചു വരുമ്പോ അവരവിടെ ഇല്ലാ.. ഇനിയവർ എങ്ങാനും ആണോ ഈ പണി ചെയ്തേ എന്നൊരു തോന്നൽ… ”

” അവരെന്തിന് എനിക്ക് പണി തരണം… നിനക്കവരെ കണ്ടാൽ തിരിച്ചറിയോ… ”

” ഒരുത്തനെ ഓർമ ഉണ്ട്….ചിലപ്പോ കണ്ടാൽ മനസ്സിലാവും…എന്നാലും അവരാണെന്ന് നമ്മളെങ്ങനെ ഒറപ്പിക്കും..”

” ആഹ്..അത് നമുക്ക് നോക്കാം… വഴികൾക് ആണോ പഞ്ഞം.. നാളെ ആവട്ടെ….. ”

 

💕💕💕

 

ഇതേസമയം മെഹന്നു ബസ്റ്റാൻഡിൽ എത്തിയിരുന്നു….

ഭാഗ്യം….കോഴിക്കോട്ക്കുള്ള അവസാന ബസ് പുറപ്പടാൻ ഇനിയും സമയമുണ്ട്.. വേഗം ഒരു ടിക്കറ്റ് എടുത്തു ഒഴിവുള്ള ഒരു വിന്ഡോ സീറ്റിൽ സ്ഥാനമുറപ്പിച്ചു…അധിക സീറ്റും ഫിൽ ആണ്.. നേരത്തെ ബുക്ക്‌ ചെയ്തവർ ഒക്കെ ആയിരിക്കും….എനിക്ക് വല്ലാതെ ഷീണം തോന്നിയത് കൊണ്ട് ഞാൻ ഒന്ന് മയങ്ങി….

റയ്നു റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു ബസ് സ്റ്റാൻഡിലേക് വന്നപ്പഴേക്കും ബസ് പുറപ്പാടാൻ സ്റ്റാർട്ട്‌ ആക്കിയിരുന്നു… അവൻ ഓടി ചെന്നാണ് ബസിൽ കയറിയത്….അവിടെ ആകെ ഒരു സീറ്റെ ഒഴിവ് ഉണ്ടായിരുന്നുള്ളു….അവൻ അതിൽ ഇരുന്നു….

എന്നിട്ട് ഫോൺ എടുത്തു സനയ്ക്ക് ഡയൽ ചെയ്തു…

” ഹെലോ… സന….ഞാൻ ട്രെയിനിൽ അല്ലാട്ടോ.. ബസ്സിലാ പോണേ.. എത്താൻ നല്ലോണം ലേറ്റ് ആവും… ”

” അതെന്തേ.. റെയിൽവേ സ്റ്റേഷനിൽ പോയിട്ട് .. ട്രെയിൻ മിസ്സായോ… ”

” കോപ്പ്.. ഒന്നും പറയണ്ട… ആ മറ്റേ പെണ്ണ് ഇല്ലേ.. തീപ്പെട്ടികൊള്ളി.. കഴിഞ്ഞ ദിവസം.. ആ പെണ്ണ് ഇന്നും സീൻ ഇണ്ടാക്കി…”

റയ്നു നടന്നതല്ലാം പറഞ്ഞു…

” എന്നിട്ട്… ”

” എന്നിട്ടെന്താ.. ഞാൻ പോലീസ് നോട്‌ ഉള്ളത് പറഞ്ഞു… പോലീസ് യഥാർത്ഥ പ്രതിയെ പിടിച്ചിട്ടുണ്ടായിരുന്നു അതിനോടകം.. അതോണ്ട് ഞാൻ രക്ഷപെട്ടു….”

” അവൾ സംശയിച്ചതിൽ എങ്ങനാ തെറ്റ് പറയാൻ പറ്റാ.. ഞാൻ ആണെകിലും സംശയിച്ചുപോകും.. അങ്ങനൊരു സാഹചര്യമല്ലേ… ”

” ആഹാ..നീയെന്താ അവളെ ന്യായികരിക്കാ…..ഇതാ പറഞ്ഞത്.. ഈ കാലത്ത് ഒരു മനുഷ്യന് ഒരുപകാരം ചെയ്യാൻ പറ്റില്ലാന്ന് .. ഇതുപോലെ ഉപദ്രവമാകും..എന്തായാലും അവളെ ഇനി എന്റെ കയ്യിൽ കിട്ടട്ടെ… ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്… എവിടെ പോയാലും ഉണ്ടാകും പിന്നാലെ ശല്യമായിട്ട്…. എന്നാ ശരി ടാ.. എത്തീട്ട് വിളികാം…. ”

 

* * * * *

ഇതിപ്പോ ആരാ..ഈ വൃത്തികെട്ട ശബ്ദം ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ …ആരായിരിക്കും ..
പോലീസ് എന്നൊക്കെ പറയുന്നുണ്ടല്ലോ…. മയക്കത്തിൽ നിന്നുണർന്ന മെഹന്നു ആരാണ് അതെന്നറിയാൻ തന്റെ തൊട്ടടുത്ത സീറ്റിലേക് നോക്കിയതും പുറത്തുനിന്നുള്ള വെട്ടത്തിൽ അവളാളെ കണ്ടു ഞെട്ടി …

” താനോ !! ”

അപ്പഴാണ് റയ്നു അവളെ കാണുന്നത്… അവൻ ഫുൾ കലിപ്പിൽ

” എടി.. തീപ്പെട്ടി കൊള്ളി… നീയിവിടെ ഉണ്ടായിരുന്നല്ലേ…ഞാൻ തന്നേടി.. എന്താ പോലീസ് എന്നെ അങ്ങോട്ട് മൂക്കിക്കേറ്റി കളയുമെന്ന് വിചാരിച്ചോ താൻ … ”

ഇവൻ എങ്ങനെ ഇവിടെ.. ഇവനെ പോലീസ് കൊണ്ടോയില്ലേ… കള്ളൻ … വല്ല പൈസ കൊടുത്ത് ഒതുക്കി കാണും..

 

” കള്ളാ…പൈസ കൊടുത്ത് താൻ ആ കേസ് നൈസ് ആയി ഒതുക്കി അല്ലെ…കണ്ടാൽ പറയില്ലല്ലോ താൻ ഒരു പഠിച്ച കള്ളനാണെന്ന്…. ”

 

“‘കള്ളൻ നിന്റെ മറ്റവൻ…. ഒരു സഹായം ചെയ്തിട്ട് എന്നെ ആ കേസിൽ കുടുക്കാൻ നോക്കിയത് നീയെല്ലെടി കള്ളി ….”

 

“താൻ വല്ലാതെ വർത്താനം ഒന്നും പറയണ്ട… താൻ അല്ലെ എന്റെ ബാഗ് മോഷ്ടിച്ചത്… അത്കൊണ്ടല്ലേ….”

 

” താൻ എന്റെ മുഖം കണ്ടോ മോഷ്ടിക്കുമ്പോ.. കണ്ടോന്ന്… കള്ളത്തരവും മോഷണവും നടത്തി പൈസ ഉണ്ടാകേണ്ട ഗതികേട് ഒന്നും ഈ Dr.റയാൻ അലി മാലിക് ന്ന് ഇല്ലാ… അതിന് തന്നെ പോലെ ഒരാൾ ഇവിടെ phd എടുത്തു ഇരിപ്പുണ്ടല്ലോ…. 10000 രൂപയും എന്റടുത്തു നിന്ന് പറ്റിച്ചിട്ട്.. എനിക്ക് എന്താ കത്തില്ലാന്ന് കരുതിയോ…. നേരോം സമയോം ശരിയല്ലാത്തോണ്ടെയ്.. അല്ലെങ്കിൽ നീ കുറച്ചു വെള്ളം കുടിച്ചേനെ… ”

 

” ഒന്നുപോടോ..തന്റെ ഇന്നലെത്തെ പ്രവർത്തിക് ഞാൻ ആ ചെയ്തത് കുറഞ്ഞു പോയെന്നെ എനിക്ക് ഇപ്പോഴും തോന്നുന്നൊള്ളു … താൻ ഒരു പഠിച്ച കള്ളനാണെന്ന് എനിക്ക് നന്നായിട്ട് അറിയാടോ ..എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്തവൻ ആണെന്നും….അതൊന്നും ഈ മെഹന്നുന്റടുത്തു വിലപോകില്ല… ”

റയ്നു കട്ട കലിപ്പിൽ അവളുടെ കവിളിന് കുത്തിപിടിച്ചു അവന്റെ മുഖത്തേക് അടുപ്പിച്ചു…എതിർക്കാൻ വന്ന ഇരുകയ്യിലും ബലം പ്രയോഗിച്ചു ഇറുക്കി പിടിച്ചു ..തൊട്ടു തൊട്ടില്ലാ….നേരിയൊരു അകലം മാത്രം… പെട്ടെന്നായതുകൊണ്ട് മെഹന്നു ഒന്ന് ഞെട്ടി ….ആ ഒരുനിമിഷം കൊണ്ട് അവളാകെ വിയർത്തു… ഹൃദയം പെടപെടാന്നിടിച്ചു … പാതി തുറന്ന അവളുടെ ചുവന്നച്ചുണ്ടുകൾ പുറംതള്ളുന്ന ചുടുനിശ്വാസം അവന്റെ മുഖത്തു പാറികളിച്ചു ….അവന്റെ തീഷ്ണതയേറിയ കണ്ണുകൾ എറിഞ്ഞ നോട്ടത്തിൽ അവളുടെ പേടമാൻ മിഴികൾ ഭയന്നു വിറച്ചു…

” കണ്ടോ.. ഇത്രേ ഒള്ളു താൻ ഒക്കെ…തന്നെ എനിക്ക് നിലക്ക് നിർത്താൻ അറിയാനിട്ടല്ല…വേണ്ടാ വേണ്ടാന്നു വെക്കുന്നത് ഈ റയ്നു ഇത്രയും തരം താഴാൻ പഠിച്ചിട്ടില്ല… അലി മാലിക് ന്റെ മക്കൾ അത്തരക്കാരല്ല ….ആണുങ്ങളോട് കളിക്കാൻ നിക്കുമ്പോ സൂക്ഷിക്കണം.. എല്ലാരും ഒരുപോലെ ആവില്ല… ”

അടുത്ത നിമിഷം അവൻ അവളെ വിട്ടു അവളിൽ നിന്ന് മാറി നിന്നു….

മെഹന്നുന്ന് നന്നായി വേദനിച്ചിട്ടുണ്ട്…അവൾ അവൻ പിടിച്ച ഭാഗം നോക്കി… ചുമന്നിട്ടുണ്ട്…

 

പിന്നൊരു മൗനത്തിനു ശേഷം

“അല്ലാ… ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോയ്ക്കാ.. തന്റെ തലക്ക് എന്താ… ഓളമുണ്ടോ….ഞാൻ അല്ലാ മോഷ്ടിച്ചത് എന്ന് തന്നെ ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവും എനിക്കില്ല.. എന്നാലും മാഡം ഇതൊന്ന് കാണ്…”

അതും പറഞ്ഞു റയ്നു സ്റ്റേഷനിൽ വെച്ച് എടുത്ത ഫോട്ടോ അവളെ കാണിച്ചു…

” കണ്ടോ.. ഇവനാണ് തന്റെ ബാഗ് മോഷ്ടിച്ചേ..മനസ്സിലായോ… ഞാൻ ആയത് കൊണ്ട് താനിപ്പഴും ജീവിച്ചിരിക്കുന്നു..വേറെ വല്ലവരും ആയിരുന്നെങ്കിൽ തന്നെ റോട്ടിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ…. ”

മെഹന്നു ന്ന് കാര്യം മനസ്സിലായെന്ന് തോനുന്നു…. അവൾ ഒന്നും മിണ്ടുന്നില്ല….

 

” ഞാൻ എവിടെ പോയാലും താൻ ഒരു ഒഴിയാബാധ പോലെ പിന്നാലെ ഉണ്ടല്ലോ…പെണ്ണുങ്ങളായാൽ കുറച്ചടക്കോം ഒതുക്കോം ഒക്കെ വേണം..അതെങ്ങനാ … താൻ ഒരു പെണ്ണാണെന്ന് വരെ എനിക്ക് സംശയമുണ്ട്….”

” ടോ…ടോ.. നിർത്തിക്കോ…. ഓവർ ആകണ്ടാ…. ”

അവൾ അവനെ ഉന്തി കൊണ്ട് സീറ്റിൽ നിന്ന് എഴുനേറ്റ് അവനെ മറികടക്കാൻ നോക്കിയതും പെട്ടെന്ന് ബസ് ബ്രേക്ക്‌ ഇട്ടു നിന്നു… അവൾ സീറ്റിലേക് തന്നെ വീണു.. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അവൾ വിൻഡോയിലൂടെ പുറത്തേക് നോക്കി…

പുറത്താകെ ബഹളമാണ്…ഗുണ്ടകളെ ലുക്ക്‌ ഉള്ള കുറെ ആൾക്കാർ പന്തവും ആയുധങ്ങളും കയ്യിൽ പിടിച്ചു ബസ് തടഞ്ഞു നിർത്തിയിരിക്കുകയാണ്…ആ വഴി വരുന്ന എല്ലാ വണ്ടികളും അവർ തടഞ്ഞു നിർത്തി അതിലുള്ള ആൾക്കാരോട് തട്ടി കയറുന്നുണ്ട്..അവരുടെ ബാഗും സാധനങ്ങളുമൊക്കെ വാങ്ങുന്നുണ്ട് … കുറെ വണ്ടികൾ ഒക്കെ നിന്നു കത്തുന്നത് കണ്ട് മെഹന്നു അന്തം വിട്ടു പോയി… ഉറങ്ങുകയായിരുന്ന എല്ലാരും ഉണർന്നു ബസിനകത്തും ബഹളമായി …ബസ് ഡ്രൈവർ അവരോട് രോക്ഷമായി സംസാരിച്ചതിന് ഗുണ്ടകൾ ബസ്ന്റെ ചില്ലുകൾ തല്ലിപൊട്ടിക്കാൻ ബസ്സിന്റെ മുകളിലേക്ക് പെട്രോൾ ഒഴിക്കാനും തുടങ്ങി… ബസ്സിലുള്ള ആളുകൾ പേടിച്ചു ഇറങ്ങാനുള്ള ധൃതിയിൽ ഉന്തലും തള്ളലുമായി….

റയ്നു വേഗം ബാഗ് എടുത്തു ഇറങ്ങി….ബസ്സിലുള്ളവരല്ലാം അപ്പഴേക്കും ഇറങ്ങി കഴിഞ്ഞിരുന്നു…അപ്പഴാണ് അവന്ന് മെഹന്നുനെ ഓർമ വന്നത്…

അവൻ അവളെ ആൾക്കൂട്ടത്തിൽ ഒക്കെ നോക്കി… അവിടെ ഒന്നും അവൻ അവളെ കണ്ടില്ല…

ശെടാ.. ഇവളിതെവിടെ പോയി…?

അപ്പഴേക്കും പോലീസ് വന്നു ഗുണ്ടകളെ എല്ലാം പിടിച്ചു കെട്ടി കൊണ്ടുപോകാൻ തുടങ്ങി….എന്നാലും അവർ അടങ്ങുന്നില്ല.. പോലീസുകാരെ എതിർത്തു അവരെയും തല്ലുന്നുണ്ട്.. അതിൽ ഒരുത്തൻ കയ്യിലുള്ള പന്തം ബസ്സിന്‌ മുകളിലേക്കു എറിഞ്ഞതും ബസ്ന്റെ പിൻവശം നിന്നു കത്തി…

അവളെല്ലേ ആള്… ചിലപ്പോൾ ആദ്യം ഇറങ്ങി ഓടിക്കാണും… തീപ്പെട്ടികൊള്ളി…എന്തായാലും ഇവിടെ നിക്കുന്നത് ബുദ്ധി അല്ലാ.വേഗം സ്ഥലം കാലിയക്കുന്നതാണ് നല്ലത് …റയ്നു ബാഗ് എടുത്തു അവിടെ നിന്നും നടക്കാനൊരുങ്ങി….

 

എന്നാൽ ബസ്സിനകത്തു സീറ്റിനടിയിൽ ഡ്രസ്സ്‌ കമ്പിക്കടിയിൽ പെട്ട് പുറത്തിറങ്ങാൻ ആവാതെ മെഹന്നു കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു… !!!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 9”

Leave a Reply

Don`t copy text!