Angry Babies In Love – Part 24

  • by

8227 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ആ ഭാഗത്തു കൂടി നടക്കുന്നതിനിടെ പെട്ടെന്നു ശ്രദ്ധിക്കാതെ മെഹന്നുന്റെ കാൽ ഒരു ഏണിയിൽ വെച്ചു തട്ടി… അവൾ വേദന കൊണ്ട് കാൽ വലിച്ചു…അടുത്ത നിമിഷം ആദിലിന്റെ പ്രവർത്തി കണ്ട് അവൾ അന്തം വിട്ട് പോയി….. !!

” ഇയ്യോ… എന്തെങ്കിലും പറ്റിയോ…..നല്ല വേദന ഉണ്ടോ…..നോക്കട്ടെ…. ”

” അയ്യോ… കുഴപ്പന്നൂല്യാ… അത് പെട്ടെന്ന് അങ്ങോട്ട് തട്ടിയതിന്റെയാ….ഇപ്പോ ഓക്കേ ആയി ആദിൽ സർ ….”

” ചുമ്മാതിരി മെഹന്നു…. ഏണിയിലാ കൊണ്ടത്..മുറിഞ്ഞിട്ടുണ്ടാകും… ഇൻഫെക്ഷൻ എന്തേലും വരും….ഹോസ്പിറ്റലിൽ പോയാലോ നമുക്ക്… ”

” അതിനു മാത്രം ഒന്നുല്യാ… ”

ആദിൽ അവളെ അവിടെ ഒരിടത്ത് പിടിച്ചിരുത്തി അവിടെ മുട്ടു കുത്തി ഇരുന്നു കാൽ ഒന്ന് നോക്കി… ചെറുവിരലിനടുത് മുറിഞ്ഞിട്ടുണ്ട്…ചോര കട്ടകുത്തി നിക്കുന്നുണ്ട്….

” ഞാൻ പറഞ്ഞില്ലേ… മുറിഞ്ഞിട്ടുണ്ട്….ഇപ്പൊ വേദന ഉണ്ടോ…? ”

” ഇല്ല ആദിൽ സർ… അതപ്പഴേ മാറി… മുറിവോ.. നോക്കട്ടെ… ഇതൊരു ചെറിയ മുറിവ് അല്ലെ…. its ഓക്കേ… ”

 

“‘ എല്ലാത്തിനും കാരണം ഈ പെയിന്റ് പണിക്കാരാ…അവന്മാരുടെ ഒരു സാധനം … ”

ആദിൽ എഴുനേറ്റ് നിന്ന് ഉറക്കെ ദേഷ്യത്തിൽ

” മണിയാ… ടാ മണിയാ… ”

അപ്പൊ ഡ്രസ്സ്‌ ഒക്കെ പെയിന്റ് പറ്റിയ ഒരുത്തൻ അങ്ങോട്ട് വന്നു കയ്യും കെട്ടി വിനയത്തിൽ…

” എന്താ സർ… ”

” എന്താണെന്നോ… ഇതെന്താ ചന്ത ആണോ ഈ സാധനങ്ങൾ ഒക്കെ വലിച്ചു വാരി ഇങ്ങനെ ഇടാൻ… നിങ്ങളെ ഒരു പണി ഏല്പിച്ചാ അത് നേരാ വണ്ണം ചെയ്യാൻ അറിയത്തില്ലാ ല്ലേ..ഒരു വൃത്തിയുമില്ല.. മെനയൂല്ല … കാണിച്ചു തരാം.. ഇന്നത്തോടെ നിർത്തിക്കോ നിങ്ങടെ ഇവിടുത്തെ പണി.. ഇറങ്ങിക്കോ എല്ലാരും ഇപ്പൊ തന്നെ… ”

” അയ്യോ .. സാറെ അങ്ങനെ പറയല്ലേ… ഇപ്പൊ തന്നെ ഇതെല്ലാം ഇവിടുന്ന് മാറ്റിക്കോളാം… പണി കളയല്ലേ സാറേ.. ഇത് ഞങ്ങളുടെ അന്നമാണ്… ”

” ഒന്നും പറയണ്ടാ…. എനിക്ക് ഒന്നും കേൾക്കേം വേണ്ടാ…. എന്റെ മുന്നിന്ന് പൊക്കോ … ”

ആദിൽ ന്റെ ദേഷ്യം കണ്ട് മെഹന്നു ആകെ ഞെട്ടി…..അവിടെ നിന്നും പോകാൻ നിന്ന മണിയനെ പിടിച്ചു നിർത്തി ആദിൽ നെ നോക്കി കൊണ്ട് മെഹന്നു

” ആദിൽ സർ… എന്താ ഈ കാണിക്കുന്നേ… എനിക്ക് ഒരു കുഴപ്പൊ ഇല്ലാ പറഞ്ഞില്ലേ…. അവരെ എന്തിനാ വഴക്ക് പറയുന്നേ….എന്റെ ശ്രദ്ധക്കുറവ് കൊണ്ടാ…. ”

” മെഹന്നു.. നിനക്ക് ഇത് നിസാരകാര്യമായിരിക്കും… പക്ഷെ.. എനിക്ക് അങ്ങനെ അല്ലാ… നീ എന്റെ ഗസ്റ്റ് ആ.. അപ്പൊ നിന്റെ സേഫ്റ്റി നോക്കേണ്ടത് എന്റെ ഉത്തതരവാദിത്തം ആണ്…. ”

” അതിന് എനിക്ക് ഇപ്പൊ ഒന്നും പറ്റിയില്ലല്ലോ…. മണിയൻ ചേട്ടാ… ചേട്ടൻ പോയി പണി എടുത്തോളൂ.. സാർ പറഞ്ഞത് കാര്യമാക്കണ്ടാ… എനിക്ക് ഒരു കുഴപ്പൊല്യാ… ”

” മെഹന്നു .. നീ…. ”

” ആദിൽ സർ… എനിക്കൊന്നുമില്ല…. കൂൾ ഡൌൺ.. എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്…. ഇത് ഒരു ബാൻഡ് aid ഇട്ടാൽ തീരുന്ന പ്രശ്നമേ ഒള്ളു… ഓക്കേ… ”

” ഓക്കേ… ഞാൻ പെട്ടെന്ന് മൈൻഡ് എന്തൊക്കെയോ ആയി… മെഹന്നു ആദ്യമായി വന്നിട്ട് ഇങ്ങനൊക്കെ… സോറി… ”

” its ഓക്കേ സർ … വാ.. വന്നേ .. ആദിൽ സർടെ റൂം എവിടെ.. കാണട്ടെ…. ”

ആദിൽ മെഹന്നുനെ അവന്റെ റൂമിലേക്കു കൊണ്ടുപോയി…

” ഓഹ്… ഒരാൾക്കു കിടക്കാൻ ഇത്രയും വലിയ റൂമോ … കൊള്ളാട്ടോ…സാറിനെ കെട്ടുന്നവൾ ശരിക്കും ഭാഗ്യമുള്ളവളാ.. ഇതൊക്കെ അനുഭവിക്കാലോ ….”

ആ ഭാഗ്യം നിനക്ക് അല്ലെ മെഹന്നു …നീയെല്ലേ എന്റെ പെണ്ണ്…

ആദിൽ മനസ്സിൽ ചിന്തിച്ചു…..

പിന്നീട് അവൻ അവളെ ബെഡിൽ ഇരുത്തി കാലിൽ മരുന്ന് പുരട്ടി ബാൻഡ് aid ഒട്ടിച്ചു കൊടുത്തു.. ഇൻഫെക്ഷൻ വരാതിരിക്കാൻ താൽക്കാലികം ഒരു ഇൻജെക്ഷൻ എടുത്തു…..

ആദിൽ മെഹന്നുവിനായി പാചകം ചെയ്തു… അവൾ അവനെ സഹായിച്ചു അടുത്ത് തന്നെ നിന്നു…..

” സർ .. സൂപ്പർ …. നല്ല ടേസ്റ്റ് ഉണ്ട്.. എനിക്ക് പോലും ഇങ്ങനെ ഉണ്ടാകാൻ അറിയില്ല… ”

” ഹഹഹ.. ഞാൻ പഠിപ്പിച്ചു തരാം.. ഒഴിവിന് ഇങ്ങോട്ട് ഇറങ്… ”

” പിന്നല്ല… ”

അങ്ങനെ ആദിൽ മെഹന്നുവിന്റെ ഉള്ളിൽ ഇടം നേടാനായുള്ള പരിശ്രമങ്ങൾ ചെയ്തു കൊണ്ടേ ഇരുന്നു.. അവളുടെ മനസ്സിൽ മറ്റൊരാളുണ്ട് എന്നറിയാതെ …..

 

💕💕💕

 

” ഇതിപ്പോ എന്താ ചേട്ടാ.. രാവിലെ മുന്നിലെ പഞ്ചറായി.. ഇപ്പൊ ഇതാ പിന്നിലെയും… ” ( ജാനു )

” അത് കൊച്ചേ… ടയർ മാറ്റേണ്ടി വരും..വിശദമായി ഒന്ന് നോകാം..വണ്ടി ഇവിടെ വെച്ചു പൊക്കോ… ”

” എങ്കിൽ ഇപ്പൊ താത്കാലികം ഒന്ന് ഒട്ടിച്ചു താ.. ഞാൻ നാളെ കോളേജിലോട്ട് പോകുമ്പോ ഇവിടെ കൊണ്ട് വന്നിടാം.. വൈകീട്ട് തന്നാൽ മതി… ”

അയാൾ പണി തുടർന്നു…

” രാവിലേം പഞ്ചറായോടി…? ” ( അനു )

” ആടി.നിന്നോട് പറയാൻ വിട്ടു … ഞാൻ നിന്നെ കൂട്ടാൻ ഇറങ്ങിയതാ.. അപ്പോ.. പിന്നെ പഞ്ചർ ഒക്കെ ഒട്ടിച്ചപ്പഴേക്കു സമയം വൈകി.. എന്നെ കാണാത്തോണ്ട് നീ യച്ചുക്കാനെ കൂട്ടി അങ്ങ് എത്തിയിട്ടുണ്ടാകും എന്ന് വിചാരിച്ചു… കോളേജിൽ വന്നപ്പോ നീയില്ല.. പിന്നെ ആണ് ന്യൂസ്‌നെ കുറിച് അറിഞ്ഞത്… ”

” ഹ്മ്മ്… ഞാൻ പിന്നെ ആ ഷോക്കിൽ നീ കൂട്ടാൻ വരുന്ന കാര്യമൊക്കെ മറന്നു… ”

റാഷിയെ കണ്ട് തിരിച്ചു പോരുന്ന വഴിക്ക് ജാനൂന്റെ സ്കൂട്ടി പഞ്ചറായി അത് ഏതോ വർക്ക്‌ ഷോപ്പിൽ നന്നാക്കി കൊണ്ടിരിക്കാണ്….കുറെ നേരമായി കട്ട പോസ്റ്റ്‌ ആയത് കൊണ്ട് അനൂന് ആകെ ക്ഷമ കെട്ടിട്ടുണ്ട്..

” നിന്റെ വണ്ടിക്ക് പഞ്ചറാവൻ കണ്ട നേരം….? ” ( അനു )

” ഇതിപ്പോ നേരാവുമെടി.. നിനക്ക് എന്താ പോയിട്ടിപ്പോ ഇത്ര ധൃതി…? “( ജാനു )

” ആ മാക്രിക്ക് ഇട്ട് ഒരു പണി കൊടുക്കണം.. പ്ലാൻ കയ്യിൽ ഉണ്ട്… എത്രയും പെട്ടെന്ന് അത് നടപ്പിലാക്കണം… ”

” നീയത് വിട്ടില്ലേ… അവൻ അത് അപ്പഴേ മറന്നു കാണും….”

” അവൻ മറന്നെന്നു വെച്ച് എനിക്ക് മറക്കാൻ ഒക്കില്ലല്ലോ… ”

” എന്താ നിന്റെ പ്ലാൻ.. അതൊന്ന് കേൾക്കട്ടെ…. ”

” ഈ അനു ടീച്ചർ അവന്ന് ഫോൺ ചെയ്ത് നല്ല ചെവി പൊട്ടുന്ന പച്ച മലയാളം അങ്ങ് പഠിപ്പിച്ചു കൊടുക്കും….ഇത് ഞാൻ ആണെന്നോ എന്റെ നമ്പർ ആണെന്നോ അവനറിയില്ലല്ലോ…ആരെങ്കിലും തെറി വിളിക്കാനല്ലേ അവൻ വിചാരിക്കു… എങ്ങനെ ഉണ്ട് എന്റെ ഐഡിയ… ”

” എടി മണ്ടി…നിന്നോട് അവൻ ഒരുവട്ടം വർത്താനം പറഞ്ഞതല്ലേ.. അപ്പൊ നിന്റെ സൗണ്ട് അവന്ന് മനസ്സിലാവില്ലേ.. പോരാത്തതിന് നിന്റെ നമ്പർ കൂടി അവന്റെ കയ്യിൽ കിട്ടിയ അവൻ ഇതിലും വലിയ എട്ടിന്റെ പണി നിനക്ക് തരും.മാത്രല്ല.. റാഷിക്കന്റെ പരിചയക്കാരനാ….ഇക്കാടെ വായേല് നിന്നെങ്ങാനും നിന്നെ കുറിച് വീണാ അവൻ കലിപ്പിലാണെ വണ്ടി എടുത്ത് ഇങ്ങോട്ട് വരും…റാഷിക്കാനോട് നമ്മൾ പറയണ്ടാന്ന് പറഞ്ഞിട്ടും ഇല്ലല്ലോ…. ”

” അത് നീ റാഷി ഫോൺ ചെയ്യുമ്പോ സൂചിപ്പിച്ചാൽ മതി ..അപ്പൊ ഞാൻ എന്റെ നമ്പറിൽ നിന്ന് വിളിക്കാൻ പാടില്ലാ.. വേറെ ആരെങ്കിലും കൊണ്ട് വിളിപ്പിക്കണം അല്ലെ… ”

” വേറെ ആരെ കൊണ്ട് വിളിപ്പിക്കാനാ… ”

” അതിനല്ലേ നീ.. നമുക്ക് വല്ല ബൂത്തിനും വിളികാം… ”

” നീ ഒന്ന് പോയെ …എനിക്കൊന്നും മേലാ….വേറെ വല്ല ആൾകാരേം നോക്ക്… എനിക്കൊന്നും വയ്യ പണി മേടിച്ചു കൂട്ടാൻ… ”

” അപ്പോ പിന്നെ ആരെ കൊണ്ട് വിളിപ്പിക്കും….? ”

അങ്ങനെ ആലോയ്ച് നിക്കുമ്പോ ആണ് അവൾ തൊട്ടടുത്തുള്ള ബസ്റ്റോപ്പിൽ ഒരാളെ കണ്ടത്… അത് അവരുടെ നാട്ടിലെ വത്സല എന്ന് പറയുന്ന ഒരു ചേച്ചി ആണ്… അവരെ കുറിച് നാട്ടിൽ അത്ര നല്ല അഭിപ്രായങ്ങൾ ഒന്നുമല്ല… രാവിലെ ചമ്നൊരുങ്ങി അവർ ദിവസവും ടൗണിലോട്ട് പോകും… അത്ര നല്ല നടപ്പുള്ള സ്ത്രീ അല്ലാന്നാണ് എല്ലാരും പറയുന്നത്…

” എടി ജാനു .. പച്ചമലയാളം പഠിപ്പിക്കാൻ എന്നെക്കാളും നിന്നെക്കാളും ബെസ്റ്റ് ഒരാളെ കണ്ടു കിട്ടി…ദേ അങ്ങോട്ട് നോക്ക് ”

ജാനു അവരെ കണ്ട്..

” ഏയ്യ്.. ഇവരൊന്നും ശരിയാവില്ല… ഇവർ ഒരു വൃത്തികെട്ട സ്ത്രീ അല്ലെ… ഇവരെ കൊണ്ട് വിളിപ്പിക്കേ… അതൊന്നും വേണ്ട അനു…. ”

” നീയൊന്ന് പോയെ… ഇവരാണ് ഇതിന് പറ്റിയ ആള്…. ഇവര് തന്നെ മതി.. നീ ഇവിടെ നിക്ക് .. ഞാനിപ്പോ വരാം… ”

അനു ജാനൂന്റെ ബാഗിന്ന് ഒരു പേനയും ബുക്കും എടുത്തു അവന്റെ നമ്പർ ഒരു പേപ്പറിൽ എഴുതി എടുത്തു.. പേരും കുറിച്ചു… എന്നിട്ട് അനു ജാനൂനെ അവിടെ നിർത്തി അവരുടെ അടുത്തേക് ചെന്നു.അവൾ ചെറുതായി മുഖം ഷാളിന്റെ തലപ്പ് കൊണ്ട് മറച്ചിട്ടുണ്ട് …ശേഷം ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട്

” ചേച്ചി… ഒരു കാര്യം പറയാൻ ഉണ്ട്… ”

അവര് എന്താ എന്ന മട്ടിൽ അവളെ നോക്കി.. അവൾ അവർക്ക് നേരെ ആ പേപ്പർ നീട്ടി കൊണ്ട്

” ചേച്ചി… ഇതെനിക്ക് ഒരാൾ ചേച്ചിക് തരാൻ പറഞ്ഞിട്ട് തന്നതാ.. ആളുടെ പേര് ഷാനു എന്നാണ് .. ആളുടെ നമ്പർ ഇതിൽ ഉണ്ട്….”

” ഇതെന്തിനാ എനിക്ക്…? ”

” അത് പിന്നെ ചേച്ചി…. ചേച്ചിയോട് ഇന്ന് രാത്രി ഒരു 7 മണി ആവുമ്പോ നല്ല മഞ്ഞ സാരിയും മുല്ലപ്പുവും ഒക്കെ ചൂടി നമ്മടെ ബാങ്കിന് അടുത്തുള്ള ഒരു ബസ് സ്റ്റോപ്പ്‌ ഇല്ലേ അവിടെ വന്നു നിക്കാൻ പറഞ്ഞു….. അവിടെ ഷാനു വന്നു ചേച്ചിയെ കൂട്ടികൊണ്ട് പൊക്കോളും… ചേച്ചി അവിടെ എത്തീട്ട് ഷാനൂനെ ഒന്ന് വിളിച്ചാൽ മതി..
ചേച്ചിക്ക് കുറച്ചു കാശ് തടയുന്ന ഏർപ്പാട് ആണ് …ഷാനൂന് ചേച്ചിയെ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്….താല്പര്യം ഉണ്ടങ്കിൽ മതീട്ടോ..പിന്നെ ചേച്ചീടെ പരിചയത്തിൽ വേറെ ആരെങ്കിലും ഉണ്ടങ്കിൽ അവർക്കും കൂടി ഈ നമ്പർ ഒന്ന് കൊടുക്കണേ ….രാത്രി ഒക്കെ ഒന്ന് ഫോൺ ചെയ്യാൻ പാറയോണ്ടു… ”

കാശ് എന്ന് കേട്ടപ്പോൾ അവരുടെ കണ്ണ് മഞ്ഞളിച്ചു…അവരാ പേപ്പർ വാങ്ങി..

” ഹ്മ്മ്… ഞാൻ നോക്കിക്കോളാം… ”

അനൂന് സന്തോഷമായി…..അവൾ ജാനൂന്റെ അടുത്തേക് ചെന്നു…

” എടി.. പാപം കിട്ടുമെടി.. ഇത്രക് വേണ്ടായിരുന്നു…. ”

” അവന്ന് കുറച്ചു അഹങ്കാരം കൂടുതലാ… അതിവര് മാറ്റി കൊടുത്തോളും..അതിനുള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്…ഇന്നവന്ന് വയറു നിറയും .ഹഹഹ .. ”

ഈ അനു എന്ത് ഭാവിച്ചാണല്ലേ..അവസാനം താനീ പൊങ്കാല ഇടുന്നത് താൻ കാണാൻ ആഗ്രഹിച്ച ആളാണ് എന്നറിഞ്ഞാൽ.. തന്റെ താടിക്കാരനും മാക്രിയും ഒരാൾ ആണ് എന്നറിഞ്ഞാൽ അവളുടെ അവസ്ഥ…. 😅😅എനിക്ക് അലോയ്ക്കാൻ വയ്യേ… അവൾക് അങ്ങനെതന്നെ വേണം.. അല്ലപിന്നെ…

 

💕💕💕

 

പറഞ്ഞ പോലെ രാത്രിയായപ്പോ ആ ചേച്ചി ബസ് സ്റ്റോപ്പിൽ മഞ്ഞ സാരി ഒക്കെ ഉടുത്ത് മുല്ലപ്പൂ ഒക്കെ ചൂടി വന്നു… എന്നിട്ട് ഷാനൂന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…

ഷാനൂന് ഈ കാര്യം ഒന്നും അറിയില്ലല്ലോ.. അവൻ കാൾ എടുത്തു..

” ഹെലോ… ഷാനു സാർ അല്ലെ.. ഞാനിവിടെ ബസ് സ്റ്റോപ്പിൽ എത്തീട്ടിട്ടുണ്ട്..ആളെ മനസ്സിലാവാൻ ആകും ല്ലേ മഞ്ഞ സാരി ഉടുക്കാൻ പറഞ്ഞത്.. കള്ളൻ… ഇങ് വരോലോ അല്ലെ… ”

ഷാനൂന് ഒന്നും മനസ്സിലായില്ല…

” നിങ്ങൾക് ആള് മാറിയതാവും… wrong നമ്പർ… ”

ഷാനു ഫോൺ വെച്ചു… ചേച്ചി അങ്ങനെ അങ്ങ് വിടോ… അവര് വീണ്ടും വിളിച്ചു..

അതെ നമ്പറിൽ നിന്ന് തന്നെ കാൾ വരുന്നത് കണ്ട് ഷാനു..

ഇതാരാണ്… വല്ലാത്തൊരു ശല്യമായാലോ… അവൻ കാൾ എടുത്തു ദേഷ്യത്തിൽ

” നിങ്ങൾക് എന്താണ് വേണ്ടത്…? ”

” ഏഹ്.. സാറിന് എന്നെ മനസ്സിലായില്ലേ… ഞാൻ വത്സല… വത്സല പി.. സാറല്ലേ എന്നോട് മഞ്ഞ സാരിയും പൂവും ഒക്കെ ചൂടി രാത്രി ബസ്റ്റോപ്പിൽ വന്നു നിക്കണം എന്ന് ഒരു കുട്ടിയോട് പറഞ്ഞു വിട്ടത്..മറന്നു പോയോ.. സാരല്ല… ഞാനിവിടെ വെയിറ്റ് ചെയ്യാം.. വേം വാ.. എനിക്ക് കാണാൻ ധൃതി ആവുന്നു… ”

” ഏത് വത്സല.. ഏത് കുട്ടി… എനിക്ക് ഇയാളെ അറിയത്തില്ല.. ഞാൻ ആരെയും പറഞ്ഞു വിട്ടിട്ടും ഇല്ലാ….”

അത് കേട്ടപ്പോ അവർക്ക് ദേഷ്യം വന്നു…പിന്നെ അവര് ലോക തെറിയായിരുന്നു…

” പ്പ്പ്പാ… [email protected]%&$#@@@#$.. താൻ ഏതാടോ… ആളെ വിളിച്ചു വരുത്തി മെനക്കെടുത്തുന്നോ… തനിക്കി വത്സലയെ ശരിക്ക് അറിയത്തില്ല….ഞാൻ മഹാ പിശകാ….നാട്ടിൽ ഒന്നു ചോയ്ച്ചാമതി .. ആരാ ഈ പി . വത്സല എന്ന്… എന്നോട് കളിച്ചാലെയ്യ് വിവരം അറിയും…തന്റെ ഒരു കോപ്പിലെ മഞ്ഞ സാരിയും മുല്ല പൂവും… ഇല്ലാത്ത പൈസ കൊണ്ട് വാങ്ങിയ സാധനങ്ങളാ….$%%%$$….ഒരു മാന്യൻ വന്നേക്കുന്നു…. ”

” ദേ.. തള്ളേ ..അനാവശ്യം പറഞ്ഞാലുണ്ടല്ലോ… നിങ്ങൾക് എന്താ പറഞ്ഞാ മനസിലാവില്ലേ… ഞാൻ ആരേം പറഞ്ഞയിച്ചിട്ടില്ല…അത്ര തന്നെ… വെച്ചിട്ട് പോ തള്ളേ… ”

അവൻ എങ്ങനൊക്കെയോ ഫോൺ വെച്ചു അവരുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു…

ഇതിപ്പോ ഏതാ അവതാരം പടച്ചോനെ..അവര് എന്റെ പേര് പറഞ്ഞത് കൃത്യമായിട്ടാണ് … ഏതോ കുട്ടി ബസ്റ്റോപ്പിൽ വന്നു നിക്കാൻ പറഞ്ഞു എന്നാണല്ലോ പറഞ്ഞത്.. ആ കുട്ടി ആയിരിക്കും എന്റെ നമ്പർ അവർക്ക് കൊടുത്തത്.. ഏതായിരിക്കും അവര് പറഞ്ഞ ആ കുട്ടി..? എന്തിനായിരിക്കും ഈ ചീപ് പരുവാടി ചെയ്തത്..? . എന്നോട് ആർക്കാ ഇതിനു മാത്രം ദേഷ്യം..?

ആലോചിച്ചു നിക്കേ വീണ്ടും അവൻറെ ഫോൺ അടിച്ചു.. നോക്കിയപ്പോൾ മറ്റൊരു നമ്പർ.. അവൻ കാൾ എടുത്തു… അത് അനു പറഞ്ഞ പ്രകാരം ആ ചേച്ചി ഷാനൂന്റെ നമ്പർ കൈ മാറിയ മറ്റൊരു പെണ്ണായിരുന്നു…അവൾ ഇവൻ ഫോൺ എടുത്തപ്പഴേ കൊഞ്ചി കുഴഞ്ഞുള്ള വർത്താനം തുടങ്ങി…ഷാനൂന് അവളുടെ ട്രാക് മനസ്സിലായപ്പോ അവൻ വേം കാൾ വെച്ചു അവളെയും ബ്ലോക്ക്‌ ചെയ്തു.. പിന്നെയും സമയം പോകുന്തോറും ഓരോരുത്തർ വിളിച്ചു കൊണ്ടേ ഇരുന്നു..അവരോടൊക്കെ വിളിക്കാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ ലോക തെറി അഭിഷേകവും .. പാവം .. ഷാനു …. ആകെ കുടുങ്ങി.. അവസാനം അവൻ അറ്റ കൈ പ്രയോഗം എന്ന നിലയിൽ ഫോൺ സ്വിച്ച് ഓഫ് ആക്കി…

എന്റമ്മോ… എന്താ ഇത്… ഇതാരോ അറിഞ്ഞു പണി തന്ന പോലെ ഉണ്ടല്ലോ.. അല്ലെങ്കിൽ ഈ വൃത്തികെട്ടവൾമാരുടെ കയ്യിലൊക്കെ എന്റെ നമ്പർ എങ്ങനെ വരാനാ….ആരാണ് പണി തന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ… ഒരു കുട്ടി.. എന്നോട് ദേഷ്യമുള്ള എന്റെ നമ്പർ അറിയുന്ന എന്റെ പേര് അറിയുന്ന കുട്ടി…. ആരായിരിക്കും അത്… ഇനി മറ്റവൾ ആയിരിക്കോ… ആ അഹങ്കാരി..എന്തെന്ന് അവളുടെ പേര്… ആ അനു ..അവൾക് എന്റെ പേര് അറിയാം… അന്ന് കലിപ്പിൽ ഫോൺ വെച്ചോണ്ട് എന്നോട് നല്ല ദേഷ്യം കാണും…. അപ്പോ അതിനുള്ള പണിയായിരിക്കും.. പക്ഷെ .. നമ്പർ എങ്ങനെ… ആ .. റാഷി.. അവന്റെ ഫോണിലേക്കു അല്ലെ വിളിച്ചേ.. അപ്പോ അവൻ അറിയുന്ന ആളായിരിക്കുമല്ലോ.. അവന്റെ കയ്യിന്ന് സംഘടിപ്പിച്ചതാവണം… വരട്ടെ… അവനിങ് വരട്ടെ… അവളെ ഞാൻ കാണിച്ചു കൊടുക്കാ..അവൻ ഫോൺ മേടിക്കാൻ വരോലോ… അപ്പോ അവളുടെ ഫുൾ ഹിസ്റ്ററി എടുക്കണം… എന്നിട്ട് ഞാൻ അവളെ ഒന്ന് കാണുന്നുണ്ട്… ഈ ഷാനു ആരാണെന്നു അവൾക് ശരിക് കാണിച്ചു കൊടുക്കാ…

 

💕💕💕

 

രാത്രി സമയം ഒരു 8 കഴിഞ്ഞു കാണും… ആദിൽ മെഹന്നുനെ തിരിച്ചു വീടിൽ കൊണ്ടാകുന്ന വഴിയാണ്…

” മെഹന്നു.. എങ്ങനെ .. തനിക് ബോർ അടിച്ചോ ഇന്നത്തെ ദിവസം…? ”

” ഏയ്യ്… ഒട്ടുമില്ല.. നല്ല രസായിരുന്നല്ലോ…സാറിന്റെ കുക്കിംഗ്‌ഉം വീട് ചുറ്റി കാണലും ഒക്കെ ആയിട്ട് … പിന്നെ സാറുടെ ഉമ്മി പൊളി അല്ലെ.. ഞങ്ങൾ പെട്ടെന്ന് കൂട്ടായി…..ആ ഉമ്മീടെ മരുമോൾ ആയി വരുന്നവളുടെ ഭാഗ്യം… ”

ആ മരുമോൾ നീയല്ലേ മെഹന്നു.. നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റുന്ന ദിവസം വിദൂരമല്ല..നിന്റെ സമ്മതത്തോടെ തന്നെ നിന്റെ കഴുത്തിൽ എന്റെ മഹർ വീഴും… .നിന്നെ ഞാൻ അവിടെ മഹാറാണി ആയി വാഴിക്കും…

” ആ.. ഉമ്മി കല്യാണം ഒക്കെ നോക്കാൻ തുടങ്ങിയിട്ടുണ്ട്… എനിക്ക് ഒട്ടും താല്പര്യമില്ല… ഞാൻ പിന്നെ ഉമ്മിയെ വിഷമിപ്പിക്കണ്ടാ കരുതി ഒന്നും പറയാത്തത് ആണ്… ”

” അതെന്ത് പറ്റി താല്പര്യം ഇല്ലാത്തത്… ഒരു പെണ്ണ് സാറുടെ ജീവിതത്തിലേക്കു വന്നാലേ സാറിന്റെ ഈ ദേഷ്യം ഒക്കെ ഒന്ന് കുറഞ്ഞു കിട്ടു… രാവിലെ എന്തായിരുന്നു.. ഞാൻ പേടിച്ചു പോയി… ”

” ഹഹഹ….അതിനിപ്പോ കെട്ടേണ്ട ആവശ്യം ഒന്നുമില്ല….മെഹന്നു പറഞ്ഞാൽ എനിക്ക് ദേഷ്യം കുറക്കാതിരിക്കാൻ പറ്റോ.. ഇനി ഞാൻ നല്ല കുട്ടി ആയിരിക്കും… ”

” ഹഹഹ… ഹ്മ്മ്….സർ നാളെ ഞാൻ വർക്ക്‌ ന്ന് ഇറങ്ങും … ”

” ഉവ്വോ… ഞാൻ വന്നു പിക് ചെയ്യട്ടെ… നമുക്ക് ഒരുമിച്ചു പോകാം… ”

” ഏയ്യ്.. അതൊന്നും കുഴപ്പല്യാ.. ഞാൻ എന്റെ ഫ്രണ്ട് നെ കൂട്ടി കോളാം… “..

” അവരെ ഒക്കെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ.. ഞാൻ ഏതായാലും ഈ വഴി അല്ലെ പോകുന്നത്.ഒരേ സ്ഥലത്തേക്കും . പിന്നെന്താ.ഇനി ഒന്നും പറയണ്ട.. . ഞാൻ വരുമ്പഴേക്കു റെഡി ആയി നിന്നാൽ മതി .. നമുക്ക് ഒരുമിച്ചു പോകാം… ”

” ഓക്കേ… ”

അങ്ങനെ ഇഷയുടെ വീട് എത്താനായതും

” സർ.. ഇവിടെ നിർത്തിക്കോളൂ.. ഞാൻ ഇവിടെ ഇറങ്ങിക്കോളാം… ”

” ഇവിടെയോ.. വീട് എത്തിയില്ലല്ലോ… ”

” ദാ .. ആ കാണുന്ന വീട് ഇഷയുടെയാ.. ഞാൻ പറഞ്ഞില്ലേ ഫ്രണ്ട്.. അവളുടെ അനിയന്റെ ബര്ത്ഡേ ആണ് നാളെ…അപ്പൊ രാത്രി 12 മണിക്ക് ഒരു സർപ്രൈസ് ബര്ത്ഡേ സെലിബ്രേഷൻ… എന്നോട് വരാൻ പറഞ്ഞു മെസേജ് അയച്ചായിരുന്നു…. വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്… ”

” ഓക്കേ… ”

അങ്ങനെ അവളെ ഇഷയുടെ വീടിന് മുൻപിൽ ഇറക്കി….അവളുടെ വീട് കുറച്ചു അകത്തോട്ടു ആണ്.. അവളുടെ വീട്ടിലേക് ഉള്ള വഴി തന്നെ ആണ്…

” അപ്പോ..ശരി സർ.. നാളേ കാണാം… ”

” ഞാൻ ആക്കി തരണോ…? ”

” ഇയ്.. വേണ്ട.. ഞാൻ പൊയ്ക്കോളാം.. ഇച്ചിരി അല്ലെ ഒള്ളു… സാർ പൊക്കോ… ”

” അപ്പൊ ഓക്കേ.. ഗുഡ് നൈറ്റ്‌ ”

” ഗുഡ് നൈറ്റ്‌.. ”

അങ്ങനെ ആദിൽ പോയി…വിജനമായ സ്ഥലം ആയിരുന്നു അത്… ഒരു സ്ട്രീറ്റ് light അല്ലാതെ വേറെ കടകളോ മറ്റോ ഒന്നും അവിടെ ഇല്ലാ…

പക്ഷെ..ആദിൽ ന്റെ വണ്ടി ഫോളോ ചെയ്ത് വന്ന ഒരു വാൻ അവളെ വീക്ഷിച്ചു അവിടെ നിപ്പുണ്ടായിരുന്നു….ആദിൽ ന്റെ വണ്ടി പോയതും ആ വാൻ അവളുടെ മുമ്പിൽ ചീറി പാഞ്ഞു വന്നു നിന്നു.. അടുത്ത നിമിഷം മുഖം മൂടി അണിഞ്ഞ കുറച്ചു പേര് അവളെ അതിലേക് ബലം പ്രയോഗിച്ചു പിടിച്ചു കയറ്റി… വണ്ടി ശരവേഗത്തിൽ ഓടിച്ചു പോയി…. !!!!

 

 

*തുടരും….*

മുത്തുമണീസ്… തലവേദന മാറി വരുന്നേ ഒള്ളു.. അത്കൊണ്ടാണ് കുറച്ചു ദിവസം സ്റ്റോറി ഇല്ലാതിരുന്നത് .. പറ്റുന്ന ലെങ്ത്തിൽ എഴുതിയിട്ടുണ്ട് ട്ടോ ..ആരും ഈ സ്റ്റോറിക്ക് അഭിപ്രായങ്ങൾ അറിയിക്കുന്നത്  കാണാറില്ല.. സ്റ്റോറി  ഇഷ്ടാവാത്തത്  കൊണ്ടാണോ… സൂപ്പർ, അടിപൊളി  എന്ന്  എഴുതാതെ  എനിക്ക്  വേണ്ടി  മനസ്സറിഞ്ഞു  രണ്ട്  വാക്ക്  കുറിക്കുമെന്ന്  പ്രതീക്ഷിക്കുന്നു…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply