Skip to content

Angry Babies In Love – Part 25

angry babies in love richoos

*🔥റിച്ചൂസ്🔥*

അടുത്ത നിമിഷം മുഖം മൂടി അണിഞ്ഞ കുറച്ചു പേര് അവളെ അതിലേക് ബലം പ്രയോഗിച്ചു പിടിച്ചു കയറ്റി… വണ്ടി ശരവേഗത്തിൽ ഓടിച്ചു പോയി…. !!!!

അവൾ ഉറക്കെ ഒച്ച വെച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല…

” മിണ്ടാതിരുന്നോ… അല്ലെങ്കി കൊന്ന് കളയും… ”

അവർ അവളുടെ കഴുത്തിലെ ഷാൾ എടുത്തു അത്കൊണ്ട് അവളുടെ കൈ പിന്നിലേക്ക് കെട്ടി ..വാ പ്ലാസ്റ്റർ ഒട്ടിച്ചു ….അവളാകെ പേടിച്ചു പോയി…..അവളുടെ ബാഗ് എടുത്തു മാറ്റി വെച്ചു..

പടച്ചോനെ… ഇവർ ആരൊക്കെയാണ്… എന്തൊക്കെയാണ് ഇവരുടെ ഉദ്ദേശം… ഒന്നും മനസ്സിലാവുന്നില്ലല്ലോ….

പുറത്തെ നേരിയ നിലാവെളിച്ചം വീണ്ടും മങ്ങി വന്നു..മെയിൻ റോഡിൽ നിന്നും ആ വാൻ വിജനമായ വഴിലേക്ക് കടന്നു … കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ അവർ ഒരു ചെറിയ കെട്ടിടത്തിന് മുമ്പിൽ എത്തി…..അവര് മെഹന്നുനെ ബലമായി പിടിച്ചു അവളുടെ പ്ലാസ്റ്റർ അഴിച്ചു…

“എന്നെ നിങ്ങൾ എന്താ ചെയ്യാൻ പോണേ… പറ.. എന്താ നിങ്ങളുടെ ഉദ്ദേശം…? ”

” അടങ്ങി നിക്ക് … ഒക്കെ വഴിയേ മനസ്സിലാവും… ”

അവര് വാതിൽ തുറന്ന് കയ്യിലെ കെട്ടഴിച്ചു അവളെ അതിനകത്തു ഇട്ട് വാതിൽ അടച്ചു …..അരണ്ട വെളിച്ചമുള്ള ആ മുറിയിൽ എന്തൊക്കെയോ കുറെ കച്ചറ സാധനങ്ങൾ മാറാലയും പൊടിയും പിടിച്ച് അവിടെ ഇവിടെ ആയി കുന്നു കൂടി കിടക്കുന്നുണ്ട്…..ആ മുറിയിൽ നിന്ന് തന്നെ വേറെ മുറികളിലേക്കും ഡോർ ഉണ്ട്…..കണ്ടപ്പോ തന്നെ മെഹന്നുന്ന് മനസ്സിലായി ഇതേതോ ആൾതാമസമില്ലാതാ സ്ഥലമാണെന്ന്…

പേടികൊണ്ട് അവളുടെ ഹൃദയമിടിപ്പ് കൂടി… ആകെ വിയർത്ത് ഒലിച്ചു.. ….ആ ഒരു അന്തരീക്ഷത്തിൽ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി…..

എങ്ങനെയാ പടച്ചോനെ ഇവിടെ നിന്ന് രക്ഷപെടാ….ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ …..എന്താണ് എന്റെ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്….

പെട്ടെന്ന് പുറത്ത് നിന്നൊരു ശബ്ദം…വേറെ ഏതോ വണ്ടി വന്നതിന്റെയാണ്.. അവൾ ചെവി കൂർപ്പിച്ചു..

” ആൾക് കുഴപ്പൊന്നൂല്യല്ലോ.. ആരെങ്കിലും കണ്ടോ…? ”

” ഇല്ല സർ… ”

” എങ്കിൽ ഓക്കേ.. നിങ്ങൾ പൊക്കോ….ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം… ”

” ഓക്കേ സർ.. ഇതാണ് അവരുടെ ബാഗ്… ”

ആരായിരിക്കുമത്…കേട്ടു പരിചയമുള്ള ശബ്ദം പോലെ……അവൾ ശങ്കിച്ചു…ഇപ്പൊ അയാളുടെ കാലടി ശബ്ദം ആണ് കേൾക്കുന്നത്… അത് കൂടിക്കൂടി വരുകയാണ്… അവൾ വേഗം പോയി ആ മുറിയുടെ അറ്റത്തുള്ള ഒരു വലിയ അലമാരയുടെ മറവിൽ ഒളിച്ചു നിന്നു ആരാണ് അങ്ങോട്ട് വരുന്നത് എന്ന് വീക്ഷിച്ചു…അടുത്ത ക്ഷണം വാതിൽ തുറന്നു അകത്തേക്ക് വന്ന ആളെ കണ്ട് അവൾ ഞെട്ടി….

റയാൻ !!

അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു….

” ഹലോ..മെഹന റസാഖ്… ഒളിച്ചു നിക്കണ്ട .. പുറത്തേക് വാ… ”

റയ്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
അതുകേട്ട് ആശ്ചര്യം ഒട്ടും വിട്ടു മാറാതെ അവൾ പുറത്തേക് വന്നു….എന്തിനാണ് റയ്നു തന്നെ പിടിച്ചു കൊണ്ട് വന്നത് എന്നതിനെ കുറിച് അവൾക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല….അതിനുള്ള ഉത്തരം അവൾക് റയ്നൂനെ കണ്ടപ്പഴേ മനസ്സിലായി…

” മെഹ്ന റസാഖ്….നീയെനിക്കിട്ട് ഓരോതവണ പണി തന്നപ്പഴും ഞാൻ നീയൊരു പെണ്ണല്ലേ കരുതി ക്ഷമിച്ചു….പക്ഷേ … നീയെനിക്കിട്ട് ഇപ്പൊ പണിതത് അതെന്തായാലും മോളെ ഒരൊന്നൊന്നര പണി തന്നെ….അതിനു നിന്നെ സമ്മതിക്കാതിരിക്കാൻ കഴിയില്ല…..കഴിഞ്ഞില്ല.. എത്ര മനോഹരമായിട്ടാണ് നീയത് എക്സിക്യുട്ട് ചെയ്തത്… എനിക്ക് ഒരു തരി പോലും സംശയം തരാതെ…എന്തൊരു ആക്ടിങ് ആയിരുന്നു…പൊളി..നീ നല്ലൊരു actress ആട്ടോ… സിനിമേലേക്ക് എന്താ ഒരു ചാൻസ് നോക്കാത്തത്… ഉറപ്പായും കിട്ടും….പക്ഷെ…. പറഞ്ഞിട്ട് എന്താ കാര്യം….വിചാരിച്ച പോലെ അങ്ങോട്ട് ഏറ്റില്ല അല്ലെ….ശോ…. കഷ്ട്ടായി… ”

വീഡിയോയും ഫോട്ടോയും ഒക്കെ ഞാൻ ആണ് പ്രചരിപ്പിച്ചിരിക്കുന്നത് എന്നാണ് റയാൻ തെറ്റിദ്ധരിച്ചേക്കുന്നെ…. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാകും ഞാൻ അല്ലാ ചെയ്തത് എന്ന്…..എല്ലാ സൂചനയും എന്റെ മേലെ ആണ് വിരൽ ചൂണ്ടുന്നത്… അതോണ്ട് ഞാൻ ഇനി എന്ത് പറഞ്ഞാലും ഇവൻ വിശ്വസിക്കില്ല…

” എന്താണ് മെഹ്ന മാഡം ഒന്നും മിണ്ടാത്തത്…. ഇങ്ങനൊരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ…..കൂടെ നിന്ന് പണി തരാൻ കാണിച്ച ധൈര്യം ഇപ്പോ കാണാൻ ഇല്ലല്ലോ.. ആകെ പേടിച്ചു വിയർത്തിരിക്കാണല്ലോ…. ”

” ദയവ് ചെയ്ത് എനിക്ക് പറയാൻ ഉള്ളതും കൂടി താൻ ഒന്ന് കേൾക്കണം…അത് എന്താ എന്ന് വെച്ചാൽ… ”

” വേണ്ടാ … പറയണം എന്നില്ല… തനിക് എന്താ പറയാൻ ഉള്ളത് എനിക്ക് നന്നായി അറിയാ…ഞാൻ അല്ലാ ഇതൊന്നും ചെയ്തത്.. എനിക്ക് ഒന്നും അറിയില്ല … എന്നൊക്കെ അല്ലെ… അതൊക്കെ അങ്ങ് കേട്ട് ഒറ്റയടിക്ക് വിഴുങ്ങാൻ ഈ റയാൻ മണ്ടനല്ല…. ”

” റയാൻ.. പ്ലീസ്.. ഞാൻ പറഞ്ഞത് സത്യമാണ്..എനിക്ക് ഇതിൽ ഒരു പങ്കുമ് ഇല്ലാ… ഇനി തന്നെ എങ്ങനെ പറഞ്ഞു മനസിലാകും എന്നെനിക് അറിയില്ല… ”

” ഓ…നീ വല്ലാതെ അങ്ങ് സത്യശീലാവതി ചമയല്ലേ… എന്നാ ഞാൻ ഒന്ന് ചോദിക്കട്ടെ..പുറത്ത് പ്രചരിച്ചതും അവിടെ നടന്നതും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലന്ന് നമുക്ക് രണ്ട് പേർക്കും നന്നായി അറിയാം…പിന്നെ എന്ത് കൊണ്ട് സംഭവം ഇത്രയും വഷളായിട്ടും താൻ പ്രതികരിച്ചില്ല.. .. എന്റെ കൂടെ ഉണ്ടായിരുന്നത് താൻ ആണ് എന്നും അവിടെ സംഭവിച്ചത് എന്താണ് എന്നും ആരോടും വെളിപ്പെടുത്തിയില്ല…? നടന്നത് തന്റെ വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഓർത്തിട്ട് ആണോ…? എന്റെ വീട്ടുകാർ എന്നെ വിഷ്വസിച്ചപോലെ നിന്റെ വീട്ടുകാർ നിന്നെ വിശ്വസിക്കില്ലേ…ഒരു ഫോട്ടോ കണ്ടാ ഒറ്റ അടിക്ക് തകർന്നടിയുന്നതാണോ നിന്റെ ബോയ് ഫ്രണ്ട് ആദിക് നിന്നോടുള്ള വിശ്വാസം.. ? ഇനിയതൊന്നും പറ്റില്ലെങ്കി താൻ ഇത് ഒതുക്കി തീർക്കാൻ വേറെ എന്തെങ്കിലും മാർഗം സ്വീകരിച്ചോ…പറ… ചെയ്തോ… ഇല്ലല്ലോ…നിന്നെ എനിക്ക് മുൻ പരിചയം ഇല്ലാന്നിട്ട് കൂടി വെറും മനുഷ്വത്വത്തിന്റെ പേരിൽ ഞാൻ നിന്നെ ഒരുപാട് തവണ ഹെല്പ് ചെയ്തിട്ടുണ്ട്…..ഇവിടെ നിന്റെ മുഖം ഹൈഡ് ആയത് കൊണ്ട് നീ സേഫ്… ഞാൻ പെട്ടു…സത്യാവസ്ഥ അറിഞ്ഞിട്ടും ഞാൻ പെടാൻ നീ ഒരു കാരണം ആയത് കൊണ്ടും എന്നെ ഇതിൽ നിന്ന് രക്ഷപ്പെടുത്താൻ താൻ എന്ത് ചെയ്തു എന്നാണ് എനിക്ക് അറിയേണ്ടത് …താൻ ഒന്നും ചെയ്തില്ല… തന്റെ ആ പ്രവർത്തിയിൽ നിന്ന് പിന്നെ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത് ….ഞാൻ അങ്ങനെ ഒരു ഐഡിയ എടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന് സമൂഹത്തിൽ എന്റെ ഇമേജ് എന്താകുമായിരുന്നു…പണവും പ്രശ്‌സ്തിയും കൊണ്ടല്ല എന്റെ വാപ്പ നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയത്.. സത്യസന്തക്കും നല്ല മനസ്സിനും പേര് കേട്ട ആ മനുഷ്യന്റെ മകൻ ഇങ്ങനെ ഒരു വഴിപിഴച്ച പെണ്ണ് പിടിയാൻ ആണോ എന്ന് ഒരുനിമിഷം എങ്കിലും നാട്ടുകാർ ചിന്തിച്ചിട്ടുണ്ടാകില്ലേ….ഇതേ കുറിച് ഒക്കെ താൻ ഓർത്തോ… ”

അവൾ ഒന്നും മിണ്ടിയില്ല… റയാൻന്റെ ചോദ്യങ്ങൾക് എന്ത് പറയണം എന്ന് അവൾക് അറിയില്ലായിരുന്നു…

” താൻ ഒന്നും മിണ്ടില്ല എന്നെനിക് അറിയാ..വിധക്തമായി എന്നെ girls ടോയ്‌ലെറ്റിൽ കയറ്റി ആരെകൊണ്ടോ വീഡിയോയും എടുപ്പിച് മുഖവും ഹൈഡ് ആക്കി വൃത്തികെട്ടവൻ എന്ന് പ്രചരിപ്പിച്ചിരിക്കുന്നു.. എന്നിട്ടിപ്പോ താൻ എന്ത് ഒണ്ടാക്കി…. തന്നെ ആ ബാംഗ്ലൂർ മുതൽ ഇവിടം വരെ സഹിച്ച റയാൻ കിട്ട് ആണ് നീ പണി തരാൻ നോകിയെ.. എന്നാൽ അതിനപ്പുറം എനിക്കൊരു മുഖം ഉണ്ട് എന്ന് തന്നെ മനസ്സിലാകിപ്പിക്കാൻ കൂടിയ തന്നെ ഇവിടെ പിടിച്ചു കൊണ്ട് വന്നേ … അത് നീയിപ്പോ കാണാൻ പോകുന്നെ ഒള്ളു…”

അവൻ എന്താ ഉദ്ദേശിച്ചത് എന്നവൾക്ക് മനസ്സിലായില്ല… അവൾ അവനെ സംശയത്തോടെ നോക്കി…

” ഇനി സംസാരമല്ല .. പ്രവർത്തിയാണ്… നീ ഭയങ്കര റിസ്ക് ഒക്കെ എടുത്ത് എന്നെ പെടുത്താൻ നോകിയതല്ലേ.. അത് ഏറ്റില്ലെന്നും….സാരല്യാ …. എങ്ങനെയാണ് നല്ല അടിപൊളി ആയി ഏൽക്കുന്ന രീതിയിൽ പണി കൊടുക്കാന്ന് ഞാൻ നിന്നെ പഠിപ്പിക്കാം…. ഞാൻ നിന്നെ ഹെല്പ് ചെയ്യാന്നെ….”

റയ്നു കയ്യിലിരുന്ന അവളുടെ ബാഗ് നിലത്തിട്ട് ഇട്ടിരുന്ന ഷർട്ട്‌ ന്റെ ബട്ടൺ ഓരോന്നായി അഴിക്കാൻ തുടങ്ങി… കൂടെ അവളുടെ അടുത്തേക് ചുവടുകൾ വെച്ചു……

മെഹന്നു അത് കണ്ട് ഞെട്ടി… ഇവനിതെന്തിനുള്ള പുറപ്പാട് ആണ്… അവന്റെ വരവിനു അനുസരിച്ചു അവൾ പിന്നോട്ട് നീങ്ങി ഒടുവിൽ അവളൊരു ചുമരിൽ തട്ടി നിന്നു… അപ്പഴേക്കും അവൻ ഷർട്ട്‌ അഴിച്ചു മാറ്റി വലിച്ചെറിഞ്ഞു അവളുടെ മുമ്പിൽ എത്തിയിരുന്നു….മെഹന്നു അവിടെ നിന്നും മാറാൻ ശ്രമിച്ചതും അവന്റെ മസിൽ പെരുപ്പിച്ച രണ്ട് കൈകൾ ചുമരിൽ വെച്ചു അവളെ അതിനുള്ളിൽ ലോക്ക് ആക്കി….

മെഹന്നുവിന് പേടിച്ചു തൊണ്ട വറ്റിയിരുന്നു… ഒരു ചൂടുള്ള മരുഭൂമിയിൽ എന്ന വണ്ണം അവൾ വിയർത്തൊലിക്കുകയായിരുന്നു.. അവൾ അവനെ ദയനീയമായി നോക്കി.. എന്നാൽ അവന്റെ മുഖത്ത് ഒരു പുച്ഛഭാവം ആയിരുന്നു….

” അപ്പൊ എങ്ങനാ… തുടങ്ങല്ലേ…. ”

റയ്നു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ക്യാമറ ഓൺ ആക്കി … അവൾ ഒന്ന് അന്താളിച്ചു… അവളുടെ കണ്ണുകൾ കലങ്ങി ഇപ്പൊ പറയുമെന്ന അവസ്ഥയിൽ ആയിരുന്നു…അവൻ അവളുടെ അരയിലൂടെ കയ്യിട്ടു അവളെ തന്നിലേക്ക് അടുപ്പിച്ചു…അവളിപ്പോ അവന്റെ നെഞ്ചോട് ചേർന്ന് നിക്കുകയാണ്…അവൾ കൈ കൊണ്ട് അവനെ കുറെ തള്ളിമാറ്റാൻ നോക്കി.. നടക്കണ്ടേ…… അവൻ അത് ക്യാമെറയിൽ പകർത്തി…

ശേഷം അവൻ പതിയെ മുഖം അവളിലേക്കു അടുപ്പിച്ചു… അവൾ വെറുപ്പോടെ മുഖം ഒരുവശത്തേക് തിരിച്ചു കണ്ണുകൾ കൂട്ടി അടച്ചു… അപ്പോഴും അവൾ അവന്റെ നെഞ്ചിൽ ഇടിക്കുന്നുണ്ടായിരുന്നു ..
മന്ത്ന്നുണ്ടായിരുന്നു … തളിമാറ്റുന്നുണ്ടായിരുന്നു. പക്ഷെ .. അവൻ അതൊന്നും വക വെച്ചില്ല…ഒരുവശത്തെ മുടി വകഞ്ഞു മാറ്റി അവളുടെ കഴുത്തിലേക്ക് മുഖം ആഴ്ത്തി.. ക്യാമെറയിൽ അതിന്റെ ചിത്രങ്ങൾ പകർത്തി….

മെഹന്നുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് ധാരയായി ഒഴുകുന്നുണ്ടായിരുന്നു… അവൻ മെല്ലെ അവന്റെ മുഖം അവിടെ നിന്നും പിൻ വലിച്ചു….എന്നിട്ട് അവളിൽ നിന്ന് മാറി നിന്നു അവളെ ആ രണ്ട് ഫോട്ടോകൾ കാണിച്ചു കൊണ്ട്

” കണ്ടോ.. ഇത് വെച്ച് എന്ത് കഥ ഉണ്ടാക്കിയാലും ആരും വിശ്വസിക്കും.. ഞാൻ എന്ത് ന്യായികരിച്ചാലും ഏൽക്കില്ല …നീയിത് ഫേസ് ബുക്കിൽ ഇട്ടോ.. റയാൻ എന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് പറഞ്ഞിട്ട്…നീയൊരു പെണ്ണല്ലേ.. അപ്പൊ നിനക്ക് സഹതാപവും നിനക്ക് വേണ്ടി ചോദിക്കാൻ ഒരുപാട് പേര് വരും.. പിന്നെ എല്ലാരും എന്റെ നേരെ തിരിയേം ചെയ്യും..അപ്പൊ ഞാൻ പത്ര സമ്മേളനത്തിൽ പറഞ്ഞത് കള്ളമാണെന്ന് എല്ലാരും കരുതും… ഞാൻ പെണ്ണ് പിടിയാനാകും.. നിന്റെ പ്ലാൻ സക്സസ് ആവേം ചെയ്യും…നീ പേടിക്കൊന്നും വേണ്ട…. മുഖം മറച്ചോ.. പിന്നെ ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ നിന്ന് ഇട്ടാൽ മതി.. നീ സേഫ്… ”

അവൻ അവളുടെ ബാഗിൽ നിന്ന് ഫോൺ എടുത്ത് ആ ഫോട്ടോസ് അവളിലേക്കു സെന്റ് ചെയ്തു…

” ഇതാ… ഇപ്പൊ നിന്റെ ഫോണിലും ഉണ്ട്… എന്താന്ന് വെച്ചാൽ ചെയ്തോ.. ”

അവൻ അവളുടെ കയ്യിൽ ഫോൺ വെച്ചു കൊടുത്തു…. മെഹന്നുവിന്റെ മുഖവും കണ്ണും എല്ലാം കട്ട കലിപ്പും സങ്കടവും എല്ലാം കൊണ്ട് ചുമന്നു തുടുത്തിരുന്നു….

റയ്നു അവന്റെ ഷർട്ട്‌ എടുത്ത് ഇട്ട് ബട്ടൺസ് ഇടാൻ നിൽക്കേ

” അപ്പൊ നാളെത്തെ പത്രത്തിൽ കാണുമായിരിക്കും അല്ലെ മാഡം….”

അവനൊന്ന് ഇളിച്ചു കൊണ്ട് ചോദിച്ചു…

അതും കൂടി കേട്ടപ്പോ മെഹന്നു ദേഷ്യത്തിൽ അവിടെ സൈഡിൽ നിലത്തു കണ്ട ഒരു പലക വലിച്ചെടുത്തു റയ്നൂന് നേരെ എറിഞ്ഞു..പക്ഷെ ഒരു ഏണി വീഴാതിരിക്കാൻ സ്‌പോർട് ആയി വച്ച ആ പലക അത് എടുത്തതും അവളുടെ മേലേക്ക് വീഴാൻ തുടങ്ങിയ കാഴ്ചയാണ് റയ്നു തിരിഞ്ഞപ്പോൾ അവന്റെ കണ്ണിൽ ആദ്യം കണ്ടത്… പലക അവന്റെ ഷോൾഡറിൽ തട്ടി പോയെങ്കിലും അവൻ ഓടി മെഹന്നുന്റെ കൈ വലിച്ചതും അവൾ നിന്നിരുന്ന ഭാഗത്തേക്ക് വലിയ ശബ്ദത്തോടെ ഏണി വീണതും ഒരുമിച്ചായിരുന്നു..മെഹന്നു അത് കണ്ട് അന്താളിച്ചു പോയി … ആ വലിയിൽ മെഹന്നു അവന്റെ നെഞ്ചിലോട്ട് ആണ് വീണത്… അവളിപ്പോ അവന്റെ കയ്ക്കുള്ളിൽ ആണ്…..ഒരു നിമിഷം മെഹന്നു കണ്ടത് അവളുടെ കണ്ണിലേക്കു നോക്കി നിക്കുന്ന റയ്നുവിനെ ആണ്… അവളും ആ കണ്ണുകളിൽ ഉടക്കി കുറച്ചു നിമിഷങ്ങൾ അങ്ങനെ പരിസരം മറന്നു നിന്നു….

 

പ്ലേ ദ മ്യൂസിക്

🎶Do Dil Safar Mein Nikal Pade🎶

( Two hearts have begun a journey together)

🎶 Jaana Kahaan Kyun Fikar Karein🎶

(Without caring about the destination)

🎶 Kahaan Thikana Ho Raat Ka🎶

( Where will we sleep in the night)

🎶 Subah Kahaan Pe Basar Kare🎶

( Where will we go in the morning)

🎶 Khoya Khoya Dil Mera Kehta Hai🎶

( My lost heart is wondering(thinking/saying) all this)

🎶 Haan… Tum Se Hi, Bas Tum Se Hi🎶

(Only because of You, only because of You)

🎶 Meri Jaan Hai, Bas Tum Se Hi🎶

( I feel alive, only because of You)

🎶 Dil Ko Mere Aaraam Hai🎶

( My heart is at peace)

🎶 Pareshaan Hai, Bas Tum Se Hi🎶

( My heart is worried, only because of You)🎶

 

പെട്ടെന്ന് തന്നെ അവര് വിട്ടു മാറി….റയ്നു ബട്ടൻസ് മുഴുവൻ ഇട്ട് പുറത്തേക് നടന്നു… മെഹന്നുവും ബാഗും ഷാളും ഇട്ട് അവന്റെ പിന്നാലെ വിട്ടു….

റയ്നു കാർ സ്റ്റാർട്ട്‌ ആക്കി … മെഹന്നു ഇപ്പഴും പുറത്ത് തന്നെ നിക്കുകയാണ്…
റയ്നു ഉച്ചത്തിൽ

” അതെ… മാഡം, വേണമെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം… ഇല്ലെങ്കിൽ നാളെ എനിക്കിട്ട് പണിയാനുള്ള വാർത്ത കൊടുക്കാൻ മാഡം ജീവനോടെ കാണില്ല.. വല്ല ഒറിജിനൽ കാമ ഭ്രാന്തന്മാരും പീഡിപ്പിച്ചു വലിച്ചെറിയും… ”

അത് കേട്ടപ്പോ അവൾ വേഗം മുന്നിലെ സീറ്റിൽ കയറി പുറത്തേക്ക് നോക്കി മിണ്ടാതെ ഇരുന്നു….

റയ്നുവും ഒന്നും ചോയ്ക്കാൻ പോയില്ല… എനിക്കറിയാം നീ ഈ ഫോട്ടോ വെച്ച് ഒന്നും ചെയ്യില്ല എന്ന്…എന്തിന് ഇങ്ങനെ ഒരു സംഭവമേ നടന്ന കാര്യം നീ ആരോടും പറയില്ല…നിനക്കിട്ട് ഇങ്ങനൊരു ഡോസ് തന്നില്ലേ നീ ഇനി കാണുമ്പോൾ ഒക്കെ എനിക്ക് പണി തന്നു കൊണ്ടിരിക്കും… ഇനി പണി തരണം എന്ന് തോനുന്നമ്പഴേ അവളിത് ആലോചിച്ചോളും…. അല്ലാ പിന്നെ..
ഈ റയ്നൂനോട് ആണ് അവളുടെ കളി… ഹും… ചെയ്തത് കൂടിപ്പോയോ… ഏയ്യ്.. കുറഞ്ഞു പോയോ എന്നാണ് എന്റെ സംശയം…

 

ഇങ്ങനൊരു സീൻ റയാന്റെ ഭാഗത്ത് നിന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…എന്നാലും ഇവൻ എന്തൊരു ക്രൂരനാണ്… ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാവോ.. ഞാൻ പറഞ്ഞതല്ലേ ഞാൻ അല്ലാ ചെയ്തത് എന്ന്.. എന്നിട്ടവൻ അത് വിശ്വസിക്കാൻ കൂട്ടാക്കിയോ……അവൾ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു…..

 

 

💕💕💕

 

അനു ഒരു പേപ്പറും പേനയും ഒക്കെ എടുത്ത് എന്തൊക്കെയോ ആലോചിച്ചു കുത്തിക്കുറിച്ച് ഇരിക്കുകയാണ് വീടിന്റെ ഉമ്മറത്ത്…..

ഇനിയിപ്പോ എപ്പഴാ ഒന്ന് റാഷിയെ കാണാൻ കിട്ടാ… ആരാണ് ആ താടിക്കാരൻ എന്നറിയാനിട്ട് ഒരു സുകോം ഇല്ലാ…..അതിനിടക്ക് ആ മാക്രി വന്ന് കയറിയത് കൊണ്ടാ… ഹും… സാരമില്ല….റാഷി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ…ഇതിനോടകം വിളിച്ചിട്ടുണ്ടങ്കിൽ ജാനു ചോയ്ക്കേണ്ടതാണ്.. എന്നിട്ട് എന്നെ വിളിക്കേണ്ടത് ആണ്… ചിലപ്പോ ഫോൺ പോയി മേടിച്ചിട്ടുണ്ടാകില്ല…ആ.. അത് പറഞ്ഞപ്പഴാ….ആ മാക്രികിട്ട് പണിതത് ഏറ്റിട്ടുണ്ടാകോ….? ഏറ്റിട്ടുണ്ടങ്കിൽ പൊളിച്ചീന്നു…അവന്റെ അഹങ്കാരം ഒന്ന് കുറഞ്ഞു കിട്ടും…..ഹും… റാഷിയോട് ചോദിച്ചാൽ ചിലപ്പോ അറിയാൻ പറ്റും.. എന്തായാലും നാളെ ആവട്ടെ…

പെട്ടെന്ന് യച്ചു അവളുടെ പിന്നിലൂടെ വന്ന് ആ പേപ്പർ അങ്ങ് എടുത്തു….അപ്പഴാണ് ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന
അനുന്ന് പരിസരബോധം വന്നത്….

യച്ചു ആ പേപ്പറിൽ എഴുതിയിരിക്കുന്നത് വായിച്ചു അവളെ രൂക്ഷമായി നോക്കി…

 

” എന്താടി ഇത്..ആരെ കുറിച് ആടി ഇതിൽ എഴുതിയിരിക്കുന്നെ…? ”

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 25”

  1. Super avunnunde👍confusions ethuvare mariyilla angottum engottum maripovunnu athe story ude flow ye badhikkunnu👌👌waiting for next part

Leave a Reply

Don`t copy text!