Skip to content

Angry Babies In Love – Part 26

angry babies in love richoos

*🔥റിച്ചൂസ്🔥*

” എന്താടി ഇത്..ആരെ കുറിച് ആടി ഇതിൽ എഴുതിയിരിക്കുന്നെ…? ”

അനു എന്ത് പറയണമെന്ന് അറിയാതെ ശങ്കിച്ചു പോയി…യച്ചു കലിപ്പ് ഒക്കെ വരുത്തി ഭയങ്കര സീരിയസ് ആണ്…

💘💘💘💘💘💘💘💘💘💘💘💘💘💘

എന്തൊക്കെയോ എഴുത്തണമെന്നുണ്ട്… പക്ഷെ ….ഒന്നും വരുന്നില്ല… മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആണ്…നിന്നെ ആദ്യമായി കണ്ടപ്പോ മറ്റാരെയും കാണുമ്പോൾ തോന്നാത്ത എന്തോ ഒരു ഫീൽ എന്റെ നെഞ്ചിൽ ഉണ്ടായി…മറ്റാർക്കും ഇല്ലാത്ത എന്തോ ഒരു പ്രതേകത നിനക്ക് ഉള്ളപോലെ….അത് എങ്ങനെ പറഞ്ഞറിയിക്കണമെന്ന് എനിക്ക് അറിയില്ല… ഞാൻ ഇങ്ങനെ ഒന്നുമല്ലായിരുന്നു..നിന്നെ കണ്ടേ പിന്നെ എനിക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്… നിന്നെ വീണ്ടും ഒന്ന് കാണാൻ ഇങ്ങനെ തോനുന്നു….ഞാൻ എന്താണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്… ഏത് നേരവും നിന്നെ കുറിച്ചു ചിന്തിക്കാൻ മാത്രം നമുക്കിടയിൽ എന്താണ് ഉള്ളത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല….വൈകാതെ അതിനുള്ള ഉത്തരം എനിക്ക് കണ്ടത്താൻ സാധിക്കട്ടെ അല്ലെ…

💘💘💘💘💘💘💘💘💘💘💘💘💘💘

എന്നായിരുന്നു അതിലെ വരികൾ…

” ഡി.. നിന്നോടാ ചോദിച്ചേ എന്താ ഇതെന്ന്…? ”

” ആ… ഇതോ .. അത് പിന്നെ… ”

പടച്ചോനെ .. പെട്ടല്ലോ… എന്ത് പറഞ്ഞു ഞാൻ ഇനി പിടിച്ചു നിക്കും…എന്റെ കുബുദ്ധി ദൈവങ്ങളെ… ഒരു വഴി കാണിച്ചു തരണേ …

പെട്ടെന്ന് അവൾക് ഒരു ഐഡിയ കിട്ടി…

” ആ.. അത് പിന്നെ യചുക്ക… അത് ഉണ്ടല്ലോ… അത്… ”

” അത് ഇണ്ടല്ലോ.. ഇത് ഇണ്ടല്ലോ.. നീയൊന്ന് പറഞ്ഞു തുലക്കുന്നുണ്ടോ… ”

” അത് പിന്നെ ഇത് അന്ന് പ്രിൻസി പൊക്കിയ കത്താ..അന്ന് ആ 1st ഇയർ ലെ കുട്ടി എനിക്ക് തരാൻ വേണ്ടി കൊടുത്തയച്ച ലവ് ലെറ്റർ…. ”

അത്കേട്ടതും യച്ചുന്റെ രണ്ടു കണ്ണും ട്യൂബ്ലേറ്റ് പോലെ കത്തി… ആയിരം വോൾട്ടെജിൽ… 😂

” എടി… അനു … സത്യാണോ… ഇത് നീയെങ്ങനെ സംഘടിപ്പിച്ചു…? ”

അവൻ വീണ്ടും അത് ഒന്നുടെ വായിച്ചു അയവിറക്കി ദൃടങ്കപുളകിതനായി അവളെ നോക്കി ഇളിച്ചു കൊണ്ട് ചോദിച്ചു…..

” ഹിഹി… അത് പിന്നെ … അവളെ കണ്ട് പിടിച്ചു തരാന്ന് ഞാൻ പറഞ്ഞതല്ലേ… അപ്പൊ ആരാണ് എന്താണ് എന്നൊക്കെ അന്യോഷിക്കണമെങ്കിൽ ഒരു വാലും തുമ്പും ഒക്കെ വേണ്ടേ… അപ്പൊ അന്ന് കയ്യിൽ കിട്ടി വായിക്കാതെ പോയ പ്രിൻസി പിടിച്ച ലെറ്റർ കിട്ടിയാൽ വല്ല സൂചനയും കിട്ടുമെന്ന് കരുതി വളരെ റിസ്ക് എടുത്തു ഞാൻ അത് പ്രിൻസിയുടെ റൂമിൽ നിന്ന് ഒപ്പിച്ചു… എല്ലാം എന്റെ യച്ചുക്കാക്ക് വേണ്ടിയിട്ടാണ്.. അതോർക്കണം… പക്ഷെ… ഇതിൽ ഒന്നുമില്ലന്നെ… അവൾ പേര് പോലും വെച്ചിട്ടില്ല… പിന്നെ എങ്ങനെ അവളെ കണ്ടു പിടിക്കും എന്നാണ് ഞാൻ ആലോയ്ക്കുന്നെ…ഹാ… കണ്ടു പിടിച്ചല്ലേ പറ്റു… എന്റെ യച്ചുക്കാക്ക് വേണ്ടി ഞാൻ എന്തും ചെയ്യും…. ”

പടച്ചോനെ .. കൃത്യസമയത്ത് ബൾബ് കത്തിച്ചു തന്നതിന് താങ്ക്സ്.. അല്ലെങ്കിൽ ഇക്കാനോട് ഞാൻ എന്ത് പറഞ്ഞു പിടിച്ചു നിക്കും.. ഒക്കെ കുളമായേനെ…

 

” നീ മുത്താടി …. മുത്ത്…എന്നാലും അവൾ ആരായിരിക്കും….എത്രയും പെട്ടെന്ന് അവളൊന്ന് വെളിച്ചത് വന്നാമതിയായിരുന്നു…. ”

യച്ചു ലെറ്റർ കിട്ടിയ പൊലിവിൽ ആണ്… എന്താ ഇതിനൊക്കെ പറയാ… അനു ഓരോന്ന് തള്ളാനും.. യച്ചു മണ്ടൻ അതൊക്കെ വിശ്വസിക്കാനും… ഇനി ശരിക്കിനും മറയത്ത് ഇരുന്ന് യച്ചൂനെ സ്നേഹിക്കുന്ന ഒരു പെണ്ണ് ഉണ്ടാകോ..?? അതോ….അനു ഏതെങ്കിലും പെണ്ണിനെ യച്ചൂന് സെറ്റ് ആക്കി കൊടുക്കോ…? അതുമല്ലെങ്കി യച്ചു ആയിട്ട് ഒരു പെണ്ണിനെ കണ്ട് പിടിക്കോ…? കാത്തിരുന്നു കാണാല്ലേ…

 

💕💕💕

 

റയ്നു വണ്ടി ഓടിച്ചു കൊണ്ടിരിക്കെ മെഹന്നുനെ നോക്കുന്നുണ്ട്.. അവൾ പുറത്തേക്കും നോക്കി മോന്തയും കൂർപ്പിച് ഇരിക്കുകയാണ്….

ഇവളിനി വല്ല പണിയും ആയിരിക്കോ ഈ ആലോയ്ച്ചു കൂട്ടുന്നത്… ഏയ്യ്… അവൾക് കിട്ടിയത് കൊണ്ട് തന്നെ വയറ് നിറഞ്ഞുക്ണ്…..ഹിഹി….ഇനി മേലാൽ അവളെന്റെ മെക്കട്ട് കയറാൻ വരില്ല…

ഇഷയുടെ വീടിന് അടുത്ത് എത്തിയതും അവൾ

” വണ്ടി നിർത്ത്…. ”

” ഈ പട്ടിക്കാട്ടിൽ ആണോ നിന്റെ വീട്… ”

വണ്ടി ബ്രേക്ക്‌ ഇട്ട് നിന്നു…

അവൾ ഒന്ന് മിണ്ട പോലും ചെയ്യാതെ പുറത്തിറങ്ങി ഡോർ വലിച്ചടച്ചു അവനെ തിരിഞ്ഞു പോലും നോക്കാതെ ഇഷയുടെ വീട്ടിലേക് നടന്നു…..അവൾ നടന്നു മറന്നതും അവൻ കാർ എടുത്തു പോയി….

റയ്നു വീട്ടിൽ എത്തിയപോ അനുവും യച്ചുവും മറ്റേ പെൺകുട്ടി വിഷയം ഉമ്മറത്ത് പറഞ്ഞിരിക്കുന്നത് ആണ് കണ്ടത്…….

” എന്താണ് ഇവിടെ ഒരു അധോലോക ചർച്ച… “( റയ്നു )

കാർ പാർക്ക്‌ ചെയ്തു ഇറങ്ങി വന്ന റയ്നു രണ്ടുപേരെയും നോക്കി ചോദിച്ചു…

അനു പതിയെ യച്ചുവിനോടായി

” യച്ചുക്ക..ഈ കാര്യം റയ്നുക്ക അറിഞ്ഞാൽ യച്ചുക്കാനെ സപ്പോർട്ട് ചെയ്യില്ല… വാപ്പാന്റെ ചെവിയിൽ എത്തും.. ഞാൻ പറഞ്ഞില്ലാ വേണ്ടാ… അതോണ്ട് വിഷയം മാറ്റി പിടിക്ക… ”

യച്ചു കയ്യിലെ കത്ത് മറച്ചു പിടിച്ചു…

” ഹഹ.. അത്…ഞങ്ങൾ രാവിലത്തെ വിഷയത്തെ കുറിച് സംസാരിക്കായിരുന്നു…. അല്ലെ യച്ചുക്ക… ”

അനു യച്ചുവിനെ നോക്കി കണ്ണിറുക്കി…

” ആ… അതെ.. അതെ… ഇക്കാന്റെ പെർഫോമൻസ്… ഞങ്ങൾക് വയ്യാ.. മാസ്സ് ആയിരുന്നു… എന്തായാലും എല്ലാം സോൾവ് ആയല്ലോ… ” ( യച്ചു )

” ഇക്കാ.. ആരാ ഈ പണി തന്നെന്നു കണ്ടു പിടിച്ചോ..? . ” ( അനു )

” കണ്ടു പിടിക്കേം ചെയ്തു… അയാൾക് ഇട്ട് നല്ലൊരു പണി കൊടുക്കേം ചെയ്തു… അതാണ് ഈ റയ്നു.. ”

” ആണോ… ഇന്റെ ഇക്ക പൊളി അല്ലെ… ”

അനു റയ്നൂനെ വന്ന് കെട്ടിപിടിച്ചു… അപ്പഴാണ് അവൾ അവന്റെ ഷർട്ടിൽ നെഞ്ചിന്റെ ഭാഗത്ത് ചോരപ്പാട് കണ്ടത്… അവൾ ഷർട്ട്‌ അല്പം മാറ്റി നോക്കിയപ്പോ അവന്റെ നെഞ്ചിൽ അതാ അഞ്ചു വലിയ വരകൾ.. അത് തിണർത്ത് അതിൽ നിന്ന് ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്…..

” ഇതെന്താ ഇക്കാ… എന്തോ മാന്തിയ പോലെ… ”

അപ്പഴാണ് അവനും അത് ശ്രദ്ധിച്ചത്… അവൾ അതിൽ തൊട്ടപ്പോ അവനൊന്നു നീറി…

ആഹ്… ഇത് ആ തീപ്പെട്ടികൊള്ളി മാന്തിയതാണല്ലോ… പെണ്ണ് മുറിയാകീക്ണ്.. കുരുപ്പ്…..സാരല്ല്യ .. ഞാനും ഒന്ന് കൊടുത്തിട്ടുണ്ടല്ലോ… അപ്പൊ സെയിം ടു സെയിം….

” ആ… അത് പിന്നെ വരുന്ന വൈക്ക് ഒരു പൂച്ച മാന്തിയതാ.. ”

” പൂച്ചയോ…. ഇക്കാ.. ഉള്ളതാണോ….? ”

” ആടി… നീ മാറിയെ….ഞാനൊന്ന് പോയി ഫ്രഷ് ആയിട്ട് വരാ….”

റയ്നു എങ്ങനൊക്കെയോ അവിടെ നിന്ന് കയ്ച്ചിലായി…

 

💕💕💕

 

ഇഷയുടെ വീടിനു മുമ്പിൽ എത്തിയതും ബെൽ അടിക്കുന്നതിനു മുൻപ് അവൾ മുന്നിലെ പൈപ്പിൽ നിന്ന് മുഖം ഒക്കെ ഒന്ന് കഴുകി…

നടന്നതൊന്നും ആരോടും പറയണ്ട… എല്ലാം എന്റെ മനസ്സിൽ ഇരിക്കട്ടെ… അതാണ് നല്ലത്…

അവൾ ബെൽടിച്ചപ്പോ അവളുടെ വരവ് കാത്തിരിക്കുന്ന പോലെ ഇഷ വന്നു വാതിൽ തുറന്നു…

” ഹേ.. നീ എത്തിയോ… എന്താ ഇത്ര ലേറ്റ് ആയെ… സമയം 10 ആയല്ലോ… ”

” ആ… അത് പിന്നെ ആദിൽ സർ എന്തോ ആവശ്യത്തിന് പുറത്തു പോയേക്കുവായിരുന്നു… അപ്പൊ തിരിച്ചു വരാൻ വഴുകി… വേറെ ആരേം വിളിക്കണ്ടാ വിചാരിച്ചു ഞാൻ അവിടെ ഇരുന്നു.. സർ ഇപ്പൊ വന്നേ ഒള്ളു.. ”

” ഹാഹ്.. എന്നാ നീ പോയി ഒന്ന് ഫ്രഷ് ആക്… മോളിൽ എന്റെ റൂമിൽ ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്… നീ പോയി വാ… എന്നിട്ട് ഭക്ഷണം കഴിക്കാം… ”

“‘നിങ്ങൾ കഴിച്ചില്ലേ അപ്പൊ…? ”

” ഇല്ലാ.. നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കായിരുന്നു…എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്.. എന്തെങ്കിലും കുഴപ്പം ഉണ്ടോ…? ”

” എന്ത് കുഴപ്പം.. ഞാൻ ആകെ ട്ടയേഡ് ആണ്.. രാവിലെ ഇറങ്ങിയതല്ലേ… അതിന്റെയാ… ഒന്ന് ഫ്രഷ് ആയാ ശരിയാകും…”

അവൾ മുകളിലേക്കു നടന്നു… ഇഷയുടെ റൂമിൽ കയറി വാതിൽ അടച്ചു.. കയ്യിലെ ഫോണിൽ അവൻ അയച്ച ഫോട്ടോ ഒന്ന് നോക്കി…. അവൾക് ദേഷ്യവും സങ്കടവും വന്നു അവൾ അത് ഡിലീറ്റ് ചെയ്തു ബാഗും ഫോണും എല്ലാം ബെഡിലേക് വലിച്ചെറിഞ്ഞു…

എന്നിട്ട് വേം ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി കതകടച്ചു കുറ്റിയിട്ടു..

അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി…

ഒരു തെറ്റും ചെയ്യാത്ത എനിക്ക് എന്തിനാ അവൻ ഇങ്ങനെ ഒരു ശിക്ഷ തന്നത്…..എന്റെ ഭാഗം കേൾക്കാൻ അവൻ ഒന്ന് ക്ഷമ കാണിച്ചിരുന്നെങ്കിൽ…. എല്ലാം എന്റെ തെറ്റാ… ഞാൻ അവനെ വെല്ലുവിളിക്കാൻ പാടില്ലായിരുന്നു… അവനെ ടോയ്‌ലെറ്റിലേക്ക് വരുത്തി പണികൊടുക്കാൻ പാടില്ലായിരുന്നു… അത്കൊണ്ടല്ലേ അവൻ പെട്ടതും അവൻ എന്നെ തെറ്റിദ്ധരിച്ചതും…ആദിയും ആദിൽ സാറും പറഞ്ഞപോലെ അവനെ മൈൻഡ് ചെയ്യാതിരുന്നുവെങ്കിൽ ഇപ്പൊ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു… എന്നാലും അവൻ ചെയ്തത് തെറ്റാണ്…എന്നോട് ഇങ്ങനെ ഒക്കെ പെരുമാറാൻ അവന്ന് എങ്ങനെ തോന്നി… ആരോ അവന്ക് ഇട്ട് പണിതതിന് ഞാൻ ആണല്ലോ അനുഭവിച്ചത് പടച്ചോനെ…..അവനിട്ടു പണിതവൻ ആരായാലും അയാൾ ഒരു കാലത്തും ഗുണം പിടിക്കില്ല… അവനിട്ടു ആണ് പണിതതെങ്കിലും എനിക്കിട്ട് ആണ് കൊണ്ടത്…

റയാൻ… എന്നെങ്കിലുമൊരുക്കിൽ നിനക്ക് സത്യാവസ്ഥ ബോധ്യപ്പെടും… അന്ന് നീ ഈ ചെയ്ത തെറ്റോർത്ത് നിനക്ക് കുറ്റബോധം തോന്നും…ഈ മെഹന്നു എന്നെങ്കിലും ഒരിക്കൽ ഇതിനു പ്രതികാരം ചെയ്യും… അത് ഉറപ്പാണ്….അല്ലെങ്കിൽ ഞാൻ എന്തിനാ അവന്ക് ഇട്ട് പണിയാൻ പോണേ…അവനുള്ള ശിക്ഷ പടച്ചോൻ കൊടുത്തോളും… ഇനി അവനുമായി എനിക്ക് ഒരു ഏർപ്പാടും ഇല്ലാ… അവൻ കാണുന്നത് എന്തിന് അവനെ കുറിച്ചു ആലോയ്ക്കുമ്പോൾ തന്നെ എനിക്ക് വെറുപ്പാണ്…ദേഷ്യമാണ് വരുന്നത്… അവന്റെ ഒരു ഓർമ പോലും ഇനി മനസ്സിൽ വേണ്ടാ…..അവൻ എന്റെ മേലെ ഉണ്ടാക്കിയ അഴുക്ക് ഈ ഒരു കുളിയിൽ കഴുകി കളയണം… അവന്റെ ഓർമയും അതിൽ ഇല്ലാതാവണം….ഇനി അവൻ നിന്റെ ശത്രു ആണ്… ശത്രു…

അവൾ ഷവർ തിരിച്ചു അതിനടിയിൽ നിന്നു… പെട്ടെന്നു ശരീരത്തിൽ വെള്ളം വീണതും അവൾക് കഴുത്തിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു… അവൾ തൊട്ടു നോക്കിയപ്പോ വേദനിച്ചു… അവൾ ബാത്രൂംമിലെ കണ്ണാടിക്ക് മുമ്പിൽ നിന്ന് വേദനിക്കുന്ന ഭാഗം നോക്കിയപ്പോ അവിടെ ഒരു കടിച്ച പാട്..ചെറുതായി മുറിഞ്ഞിട്ടുണ്ട് …അതിൽ വെള്ളം വീണപ്പോൾ ഉള്ള നീറ്റൽ ആയിരുന്നു അത്…

ഹും… കുരങ്ങാമോറാൻന്റെ പണിയ… ediot…അവൾ ദേഷ്യം പല്ല് കൊണ്ട് കടിച്ചമർത്തി….

ആദി.. i am സോറി… നീ പറഞ്ഞത് കേൾക്കാത്തത് കൊണ്ട ഇങ്ങനെ ഒക്കെ സംഭവിച്ചത്… ഇനിയുണ്ടാവില്ല… നിന്നോട് ഞാൻ ഒരു കാര്യം ആദ്യമേ മറച്ചു വെച്ചു… ഇതും കൂടി ഞാൻ മറച്ചു വെക്കാണ്…ഇനിയൊരിക്കലും ഞാൻ നിന്നിൽ നിന്ന് ഒരു കാര്യവും മറച്ചു വെക്കില്ല… അത്പോലെ ഇനിയവനെ മൈൻഡ് ആകുകയും ഇല്ലാ…

അവൾ സ്വയം മനസ്സിൽ ഉറപ്പിച്ചു വേം കുളിച്ചു ഫ്രഷ് ആയി….താഴേക്കു പോകുന്നതിന് മുൻപ് കഴുത്തിൽ ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചു… എന്നിട്ട് മുടി ആ ഭാഗത്തേക്ക് ഇട്ടു… അപ്പൊ ആരും ശ്രദ്ധിക്കില്ലല്ലോ….

 

💕💕💕

 

അടുത്ത ദിവസം…

 

” എടി…ബര്ത്ഡേ സെലിബ്രേറ്റ് ചെയ്യാൻ എണീറ്റ്ട്ട് നമ്മൾ ഈ ഈ നേരം വെളുക്കാൻ കാലത്താ കിടന്നേ…ഒന്ന് കണ്ണടച്ചില്ല… അപ്പഴേക്കും നിന്റൊരു വിളി… നിനക്ക് ഇവിടുന്ന് പോയാൽ പോരെ…ആദിൽ സാറോട് വിളിച്ചു പറഞ്ഞാൽ മതിയല്ലോ.. “( ഇഷ )

അതിരാവിലെ ഇഷയുടെ വീട്ടിൽ നിന്ന് മെഹന്നു സ്കൂട്ടിയിൽ അവളുടെ വീട്ടിലേക് പോകാണ്… മെഹന്നു ആണ് വണ്ടി ഓടിക്കുന്നത്.. ഇഷ അവളെ കെട്ടിപിടിച്ചു അവളുടെ പിന്നിൽ ഇരുന്നു മയക്കത്തിൽ ആണ്…

” എടി….ആദ്യ ദിവസല്ലേ… പിന്നെ ഡ്രെസ്സും കാര്യങ്ങളും വീട്ടിൽ അല്ലെ… ”

മെഹന്നു വീട്ടിൽ എത്തി.. ഇഷ ആ സ്കൂട്ടിയിൽ തിരിച്ചു പോയി…കുറച്ചു നേരം കൂടി ചുമ്മാ കിടന്നതും റെഡി ആകാനുള്ള സമയമായി.ഇടക് ആദിക്ക് വിളിച്ചെങ്കിലും അവൻ ഫോൺ എടുക്കാത്തത് കൊണ്ട് ഇന്ന് ഹോസ്പിറ്റലിൽ പോകും എന്ന് പറഞ്ഞു മെസേജ് ഇട്ടു .എന്നിട്ട് അവൾ വേഗം ഡ്രസ്സ്‌ എടുത്തിട്ട് ചുറ്റി… അപ്പൊ കഴുത്തിലെ മുറിവ് കാണില്ലല്ലോ.. നഴ്സിംഗ് യൂണിഫോം ബാഗിൽ വെച്ചു… ഭക്ഷണം കാന്റീനിൽ നിന്ന് കഴിച്ചോളാം എന്ന് പറഞ്ഞു അവൾ ഇറങ്ങി… അപ്പഴേക്കും ആദിൽ കാർ കൊണ്ട് വീടിനു മുമ്പിൽ എത്തിയിരുന്നു…..അവൾ കാറിൽ കയറി വണ്ടി medcare ലേക്ക് വിട്ടു…

” ഹേയ് മെഹന്നു.. എങ്ങനെ ഉണ്ടായിരുന്നു ബര്ത്ഡേ സെലിബ്രേഷൻ? ”

” സൂപ്പർ ആയിരുന്നു… ”

” കാലിന് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ.. ഓക്കേ അല്ലെ… ”

” അതൊക്കെ അപ്പഴേ മാറി… ”

പോകുമ്പോൾ ആദിൽ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നെങ്കിലും മെഹന്നു അവൻ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞു…

ഹോസ്പിറ്റലിൽ എത്തി അവൾ വേഷം മാറി ആദിൽ ന്റെ ക്യാബിൻലേക്ക് വന്നു…

” you r looking good in this dress mehnu…”

” thanku സർ…. ”

ഗ്രീൻ ടോപ് ആൻഡ് പാന്റും തല മാത്രം മറയുന്ന ഒരു സർജിക്കൽ ക്യാപ് മായിരുന്നു അവളുടെ വേഷം… അത്കൊണ്ട് കഴുത്തിൽ ഒട്ടിച്ച ബാൻഡ് എയ്ഡ് ആദിൽ കൃത്യമായി കണ്ടു…

അവൻ അവളുടെ അടുത്ത് വന്ന് കൊണ്ട്

” എന്ത് പറ്റി കഴുത്തിൽ…? ”

അവൾ അപ്പഴാണ് അതെ കുറിച്ചു ചിന്തിച്ചത്…നഴ്സിംഗ് ഡ്രസ്സ്‌ മാറിയപോ അത് മറക്കാൻ മറന്നു…

” അത് പിന്നെ…ഇന്നലെ ഇഷയുടെ നഖം കൊണ്ടതാ…കേക്ക് മുഖത്ത് തേക്കാൻ നോക്കിയപ്പോ ഞാൻ കുതറി മാറി… അപ്പൊ പറ്റിയതാ… ”

” ഓഹ്.. ഓക്കേ… അപ്പൊ all the best…എന്തെങ്കിലും ഡൌട്ട് ഉണ്ടങ്കിൽ എന്നോട് ചോദിക്കാൻ ഒരു മടിയും വേണ്ടാട്ടോ…. ”

” ഓക്കേ സർ… ”

പെട്ടെന്ന് അവളുടെ ഫോൺ അടിച്ചു… നോക്കിയപ്പോൾ ആദി…

അവൾ ആദിൽ സർ നോടായി…

” സർ.. ഞാനിന്ന അങ്ങോട്ട്… ”

അവൾ ക്യാബിനിൽ നിന്ന് പുറത്തിറങ്ങി കാൾ എടുത്തു…

” ഹെലോ ആദി…. എന്താ ഈ നേരത്ത്… ”

” അതെന്താടോ..എനിക്ക് നിന്നെ വിളിക്കാൻ സമയവും കാലവും ഒക്കെ നോക്കണോ… ”

” അങ്ങനെ അല്ല ആദി.. ആദി ഈ ടൈമ് വിളിക്കൽ പതിവില്ലല്ലോ… ഞാൻ മോർണിംഗ് വിളിച്ചിരുന്നു.. അപ്പോ എടുത്തില്ല.. പിന്നെ മെസേജ് ചെയ്തു … കണ്ടോ…..? ”

” കണ്ടു… നീയിപ്പോ ഫ്രീ ആണോ..? ”

” ഞാൻ ജോലിക്ക് കയറാൻ നിക്കാ.. എന്തേ… ”

” അല്ലാ.. ഞാൻ രണ്ട് സർപ്രൈസ് ന്റെ കാര്യം പറഞ്ഞിരുന്നില്ലേ…. അത് തരാൻ ആയിരുന്നു… കുഴപ്പല്യ.. നീ ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി… ”

” ഹേയ് ആദി….പറ.. എന്താ സർപ്രൈസ്… ഇനിയും ഇന്നേ വെയിറ്റ് അടിപ്പിക്കല്ലേ… ”

” ഓക്കേ.. ഫസ്റ്റ് സർപ്രൈസ് ഹോസ്പിറ്റലിനു പുറത്ത് വന്നിട്ടുണ്ടാകും.. പോയി നോക്ക്… ”

അവൾ കാൾ ഹോൾഡ് ചെയ്ത് പുറത്തേക് ഓടി …പുറത്തെത്തിയതും ബുള്ളറ്റിൽ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിപോയി….

ആദി !!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “Angry Babies In Love – Part 26”

Leave a Reply

Don`t copy text!