Angry Babies In Love – Part 27

4332 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

പുറത്തെത്തിയതും ബുള്ളറ്റിൽ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിപോയി….

ആദി !!!

അവൾ ആദിയുടെ അടുത്തേക് ഓടി ചെന്നു…..

” ആദി… ഇത് ശരിക്കും സർപ്രൈസ് ആയിട്ടോ… ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാ….എന്നാലും വരുന്ന കാര്യം എന്താ പറയാനാത്…..? ”

” അതെല്ലേ സർപ്രൈസ്…. പിന്നെ കഴിഞ്ഞില്ല.. ഇനിയുമുണ്ട്…. ”

” പറ… എന്താ…ഇനി വെയിറ്റ് ചെയ്യാൻ വയ്യ എനിക്ക്… പിന്നേ പെട്ടെന്ന് തിരിച്ചു പോകാൻ ഒക്കെത്തില്ലാട്ടോ…ഇനിയും ഇത് വലിച്ചു നീട്ടി കൊണ്ട് പോകാൻ പറ്റില്ല…എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ ഒക്കെ സംസാരിച്ചു എല്ലാം സെറ്റ് ആക്കി ആദിടെ വീട്ടിലും പറഞ്ഞു എത്രയും പെട്ടെന്ന് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം… ”

 

” അതിന് ആര് തിരിച്ചു പോകുന്നു… ഞാൻ ഇവിടെ ഒരു ഫ്ലാറ്റ് റെന്റ്ന്ന് എടുത്തിട്ടുണ്ട്.. ഈ ബുള്ളറ്റും… ഇന്നലെ രാത്രി ആണ് എത്തിയെ… അപ്പൊ ഇന്ന് നിന്നെ കാണാൻ വരാമെന്ന് വിചാരിച്ചു… ”

” ഉവ്വോ.. ഇന്റെ മുത്ത്.. പക്ഷെ അപ്പൊ ബാംഗ്ലൂർ ലെ ജോബ്….അത് റിസൈൻ ചെയ്തോ .. ഇതെന്താ ജോബ് ഡ്രെസ്സിൽ ആണല്ലോ … ബാഗും ഉണ്ട്.. ഇവിടെ ഏത് ഹോസ്പിറ്റലിൽ ആണ് കയറിയെ…. ”

” കയറാൻ പോകുന്ന ഹോസ്പിറ്റലിന്റെ മുമ്പിലാണ് ഞാൻ നിക്കുന്നത്..എന്നിട്ടും നിനക്ക് മനസ്സിലായില്ലേ …? ”

” ഏ… medcare ലാണോ കയറിയെ.. ഹോ മൈ ഗോഡ്… ഇതായിരുന്നോ സെക്കന്റ്‌ സർപ്രൈസ്… എനിക്ക് വയ്യ… എല്ലാ സർപ്രൈസും കൂടി എനിക്ക് ഒരുമിച്ച് തന്ന് ഞാനിപ്പോ അറ്റാക്ക് വന്നു ചാകും ആദി .. ”

” ഹഹഹഹ… അതെ…നിനക്ക് medcare ഇൽ കിട്ടി എന്ന് പറഞ്ഞപ്പോ ഞാൻ മനപ്പൂർവം പറയാതിരുന്നതാ… അതിന് മുന്പേ എനിക്ക് ഇവിടുത്തെ ജോബ് കൺഫേം ആയിരുന്നു.. ഓൺലൈൻ ഇന്റർവ്യൂ… പിന്നെ എനിക്ക് എക്സ്പീരിയൻസ് ഉള്ളോണ്ട് അവർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല….ഇവിടെ വരാൻ തീരുമാനിച്ച് ഏതെങ്കിലും ഹോസ്പിറ്റലിൽ വാക്കൻസി ഉണ്ടോ നോക്കിയപ്പോ ഇവിടെ ആയിരുന്നു ഒഴിവ്….നീ medcare ഇൽ കയറി എന്ന് പറഞ്ഞപ്പോ ഞാൻ ആണ് ശരിക്കും സർപ്രൈസ് ആയത്…പിന്നെ അന്നൊന്നും ആദിൽ സർ നിന്റെ കസിൻ ആണെന്ന കാര്യം എനിക്ക് അറിയുമില്ലല്ലോ ….”

” എന്തായാലും ആദി ഇനിമുതൽ എന്റെ കൂടെ ഉണ്ടാകുമല്ലോ….എനിക്ക് വളരെ സന്തോഷമായി…ആദി ഇവിടെ വർക്ക്‌ ചെയ്യുന്നത് കൊണ്ട് ആദിൽ സർ നോട്‌ നമുക്ക് എല്ലാം പറയേണ്ടി വരും… അല്ലെങ്കിൽ ഷാനുക്കാന്റെ ചെവിയിൽ എത്തിയാൽ ഒന്നും ശുഭമായി തീരില്ല… ആദിൽ സർനോട്‌ എല്ലാം പറഞ്ഞാൽ സർ നമ്മുടെ കൂടെ നിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്…..”

 

ആദിൽ സർ പണ്ട് എന്നെ പ്രൊപ്പോസ് ചെയ്ത കാര്യമൊന്നും ഞാൻ ആദിയോട് പറഞ്ഞിട്ടില്ല… അതിന്റെ ആവശ്യം ഉണ്ടന്ന് തോന്നിയിരുന്നില്ല…ഇനി ഇപ്പൊ അങ്ങനൊരു കാര്യം എടുത്ത് ഇടേണ്ട കാര്യമില്ല… എന്തന്നാൽ ആദിൽ സർ അതെല്ലാം അപ്പഴേ വിട്ടതാണ്… എന്നെ ഇപ്പൊ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത്… അത്കൊണ്ട് ഞാനും ആദിയുമായുള്ള ബന്ധം ആദിൽ സർ സപ്പോർട്ട് ചെയ്യാതിരിക്കില്ല….

 

” ആയ്കോട്ടെ….എന്തായാലും ഇന്ന് എന്റെ ഫസ്റ്റ് ഡേ ആണ്….ആദിൽ സാറെ കണ്ടേ ജോലിക് കയറാൻ ഒക്കു…അപ്പൊ നീയും കൂടെ വാ… നമുക്ക് എല്ലാം പറയാം… ”

 

” ഏയ്‌… അത് വേണ്ട …അങ്ങനെ അവതരിപ്പിക്കേണ്ട ഒന്നല്ല ഈ വിഷയം… ആദി ജോലിക് കയറിക്കോ… നമുക്ക് വഴിയേ പറയാം….പിന്നെ ഇതെന്റെ നാട് ആണ്.. കുറച്ചു പരിസരബോധത്തോടെ ഒക്കെ നിക്കണട്ടോ..നമ്മൾ അറിയിക്കുന്നതിന് മുൻപ് ഷാനുക്ക അറിഞ്ഞാൽ ഒക്കെ തീർന്നു… ”

” ആഹാ.. എന്ന് കരുതി എനിക്ക് എന്റെ പെണ്ണിനോട് ഒന്ന് അടുത്ത് സംസാരിക്കാൻ പറ്റില്ലേ… ”

അവൻ അവളുടെ അരയിലൂടെ കയ്യിട്ടു…

” അയ്യടാ …തത്കാലം എന്റെ പൊന്നു മോൻ ഒന്ന് സഹിക്ക്…കേട്ടോ….. ”

അവൾ അവനെ തള്ളിമാറ്റി…

” നിക്ക്.. നിക്ക്.. എന്താ നിന്റെ കഴുത്തിൽ.. ബാൻഡ് എയ്ഡ് ഇട്ടിട്ടുണ്ടല്ലോ… ”

” അത് പിന്നെ.. നഖം കൊണ്ടതാന്നെ.. ”

എന്നിട്ട് അവൾ വേഗം വിഷയം മാറ്റി…

” അപ്പൊ ഓക്കേ… ചെന്ന് കണ്ടോ….ഞാൻ കയറട്ടെ… ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആകുന്നില്ല..ഫാർമസി വഴി വരാണെ കാണാം.. ഉച്ചക്ക് ലഞ്ച് ഒരുമിച്ച് ക്യാന്റീനിൽ നിന്ന് കഴിക്കാം … ” ( മെഹന്നു )

 

” ഓക്കേ… ”

ആദി ക്യാബിനിൽ പോയി ആദിൽ സാറേ കണ്ട് ജോലിക്ക് കയറി… മെഹന്നുവിന്റെ ബോയ് ഫ്രണ്ട് ആണ് ആദി എന്ന് ആദിൽ സർ അറിഞ്ഞാൽ ഉള്ള അവസ്ഥ എന്താകുമെന്ന് നമുക്ക് വഴിയേ കണ്ടറിയാം…

 

💕💕💕

 

കോളേജിൽ

” എടി ജാനു… നിന്റെ റാഷി എന്ത് പണിയാ കാണിച്ചേ…ഫോൺ കിട്ടീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിച്ചില്ലല്ലോ… “(അനു )

” ഫോൺ മേടിച്ചു കാണില്ലടി… ഇയ്യ് സബൂറാക് .. ഇക്ക എന്തായാലും വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ..എടി പിന്നെ നീ പണി കൊടുത്തത് ഏറ്റു കാണോ ആവോ…. ”

” ഞാൻ അല്ലെ പണി കൊടുത്തേ.. എങ്ങനെ ഏൽക്കാതിരിക്കും…..ഹിഹി… ”

” ഹ്മ്മ്… കൊടുത്ത പണി ഡബിൾ ആയി തിരിച്ചു കിട്ടാതെ നോക്കിക്കോ… ”

” ഈ അനുന്ന് അതൊക്കെ പുല്ലാ..ഒരു ഷാനു… ഹും… ”

അപ്പഴാണ് അമിയും ഫ്രെണ്ട്സും ബൈക്കിൽ വന്നിറങ്ങുന്നത് അനു കണ്ടത്…

” എടി നോക്ക്… ഇവന്മാർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയോ….ഹഹ….എന്തായാലും ഒന്ന് സുഖവിവരം ചോദിച്ചു കളയാം… അതെല്ലേ അതിന്റെ ഒരു മര്യാദ… ”

അനു അവരുടെ അടുത്തേക് നടന്നു… അനുവിന്റെ വരവ് കണ്ട അജ്മൽ അമിയോട് ആയി…

” ടാ… അനു വരുന്നുണ്ട്…”

” ഹ്മ്മ്… വരട്ടെ….പുതിയ കളികൾ തുടങ്ങാൻ ഇത്പോലെ ഒരു മീറ്റിംഗ് ഞാൻ വിചാരിച്ചിരിക്കേന്നു….നടന്നത് ഒന്നും മറക്കാൻ നമുക്ക് പറ്റില്ലല്ലോ… എല്ലാം മുതലും പലിശേം ചേർത്ത് തിരിച്ചു കൊടുക്കണ്ടെ..എനിക്ക് തന്നെ തിരിച്ചു വീട്ടണം എന്നുള്ളത് കൊണ്ടാ ഒന്നും ഇക്കാനെ പോലും അറിയിക്കാതിരുന്നേ… നിന്റെ വീട്ടിൽ റസ്റ്റ്‌ എടുത്തേ…പിന്നെ എംകെയിലെ സന്തതിയെ ഈ അമി എങ്ങനെയാ വളച്ചെടുക്കുന്നത് എന്ന് നിങ്ങൾ കണ്ടോ….അവളുടെ കണ്ണീര് കണ്ട് അവളുടെ വാപ്പാന്റെ ഉള്ള് പിടയണം… അതിന് എന്ത് വൃത്തികെട്ട മാർഗം സ്വീകരിക്കാനും എനിക്കൊരു മടിയും ഇല്ലാ… ”

അപ്പഴേക്കും അനു അവരുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു…

” അല്ല ഇതാര് അനു കൊച്ചോ… എന്താ ഞങ്ങൾക് ഇട്ട് ഇനിയും പണിയാൻ വന്നതാണോ.? .. “( സാം )

” ചുമ്മായിരി സാമേ…എന്താ അനു സുഖമല്ലേ… നമ്മളിനി ഇവിടെ ഒക്കെ തന്നെ കാണും ട്ടോ ….” ( അമി )

” ഹഹഹ… എനിക്കിട്ട് പണിയാൻ വന്നാ ഞാൻ തിരിച്ചും തരും… അതെന്റെ ഒരു ശീലമായി പോയി… എന്താ ചെയ്യാ… അന്ന് സംഭവിച്ചത് അവിടെ ക്ലോസ് ആയി..ഞാൻ എല്ലാം വിട്ടു.. ഇനി നിങ്ങൾ അത് മനസ്സിൽ വെച് തിരിച്ചു പണിയാതിരുന്നാൽ മതി….”(അനു )

” ഞങ്ങളും അത് അപ്പഴേ വിട്ടു…..എന്തിനാ ഈ വഴക്കും വെക്കാണവും..ഈ വർഷത്തെ ആർട്സ് കഴിഞ്ഞാ ഞങ്ങൾ അങ്ങോട്ട് പോകും… ഇനിയൊരു മൂന്ന് മാസം… അത് കൊണ്ട് നിങ്ങൾക് വിരോധമില്ലെങ്കിൽ നമുക്ക് നല്ല ഫ്രെണ്ട്സ് ആയിട്ട് ഇരിക്കാം… എന്തേയ്…? “( അമി )

 

ഇവൻ ഈ നാട്ടിൽ ഉള്ളതല്ലേ…നമ്മുടെ താടിക്കാരനെ കുറിച് ഒക്കെ ഇവന്ന് അറിയാൻ സാധ്യത ഉണ്ട് ..ഭാവിയിൽ ഇവനോട്‌ വല്ല സഹായവും ചോദിക്കണമെങ്കിൽ ഇപ്പൊ ഉടക്കി നിക്കുന്നത് ശരിയല്ല ..അത്കൊണ്ട് കൂട്ട് കൂടിയേക്കാം… വഴിയേ ഓരോന്ന് ചോദിച്ചു മനസ്സിലാകാം…

 

” ഓക്കേ… ഞാൻ റെഡി… ”

അനു അമിക്ക് നേരെ ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ കൈ നീട്ടി…..അമി തിരിച്ചും കൊടുത്തു…..ബാക്കിയെല്ലാവരും കയ്യടിച്ചു പാസ്സ് ആക്കി… പരസ്പരം പരിചയപെട്ടു…

 

അമി താൻ കാണാൻ ആഗ്രഹിക്കുന്ന താടിക്കാരൻ ഷാനുവിന്റെ സെക്കന്റ്‌ കസിൻ ആണെന്ന് അറിയാതെ അനു അമിയുമായി കൂട്ട് കൂടിയിരിക്കുന്നു… ഷാനുവിന്റെ കാര്യത്തിൽ അമി അനുവിന് സഹായം ചെയ്യുമോ.. അതോ അനുവിനെ തന്റെ വരുതിയിൽ കൊണ്ടുവരാൻ ഷാനു ഒരു തടസ്സമാണെന്നറിയുമ്പോൾ കുടുബബെന്ധം മറന്നു അമി കളികൾ മെനയുമോ…? കാത്തിരുന്നു കാണാം…

 

💕💕💕

 

” ഹെലോ… ആദി..ഒരു 5 മിനുട്സ്… ഞാനിപ്പോ വരാം .. താൻ ക്യാന്റിനിലോട്ട് പൊക്കോ..ഫുഡ്‌ ഞാൻ വന്നിട്ട് ഓർഡർ ചെയ്യാം ..ആദിൽ സർ ക്യാബിനിലോട്ട് വരാൻ പറഞ്ഞു മെസേജ് ഇട്ടിട്ടുണ്ട്… വല്ല അർജെന്റ് കാര്യവുമായിരിക്കും.. പോയിട്ട് വരാം…

 

ഉച്ചക്ക് ആദിയുടെ ഒപ്പം ലഞ്ച് കഴിക്കാൻ വേണ്ടി മെഹന്നു ക്യാന്റിനിലോട്ട് പോകാൻ നിക്കുമ്പോ ആണ് ആദിൽ സർ ക്യാബിനിലോട്ട് വരാൻ പറഞ്ഞു മെസേജ് ചെയ്തത് കണ്ടത് … അവൾ ക്യാബിനിൽ എത്തിയപ്പോൾ

 

” വാ.. മെഹന്നു… ഞാൻ നിനക്ക് വേണ്ടി നല്ല അടിപൊളി ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട് … നമുക്ക് ഒരുമിച്ചു കഴിക്കാം… ”

അയ്യോ… ആദിയോട് ക്യാന്റീനിൽ വെയിറ്റ് ചെയ്യാനും പറഞ്ഞു… ഇനിയിപ്പോ എന്താ ചെയ്യാ… ഒരുമിച്ചു കഴിക്കാൻ പറ്റില്ലാന്നു എങ്ങനെ ആദിൽ സാറോട് പറയും…

 

” അത് പിന്നെ സർ… ക്യാന്റീനിൽ പോയി ഞങ്ങൾ കുറച്ചു പേര് ഒരുമിച്ച് കഴിക്കാൻ പ്ലാൻ ഇട്ടേക്കുവായിരുന്നു… അവര് ഇപ്പൊ എന്നെ വെയിറ്റ് ചെയ്ത് അവിടെ ഇരിക്കുന്നുണ്ടാകും… അപ്പൊ പിന്നെ ഞാൻ എങ്ങനാ… സാർ കഴിച്ചോ… എനിക്ക് ഉള്ളത് ഇങ്ങു തന്നാൽ മതി… ഞാൻ അവിടെ പോയി കഴിച്ചോളാം… ”

ആദിൽ സാറുടെ മുഖം മങ്ങി…

“Its ഓക്കേ… ഇതാ.. കഴിച്ചിട്ട് എങ്ങനെ ഉണ്ടന്ന് പറയണേ… ”

” ഓക്കേ സർ… ”

അവൾ ക്യാന്റീനിൽ എത്തിയപോ ആദി അവളെ വെയിറ്റ് ചെയ്ത് അവിടെ ഇരിപ്പുണ്ടായിരുന്നു…

” എന്തിനാ സർ വിളിച്ചേ…? ”

” സർ വീട്ടീന്ന് എനിക്ക് കൂടി ഉള്ള ലഞ്ച് കൊണ്ട് വന്നിട്ടുണ്ട്.. സ്പെഷ്യൽ ബിരിയാണി….അപ്പോ അത് തരാൻ വിളിച്ചതാ… ”

” ഓഹോ.. അപ്പോ ഇനി ഈ പാവപെട്ടവൻ ഉണ്ടാക്കി കൊണ്ട് വന്ന ഫുഡ്‌ വേസ്റ്റ് ബിന്നിൽ കളയാല്ലേ… ”

ആദി പരിഭവം നടിച്ചു അവൻ ഉണ്ടാക്കിയ ഫുഡ്‌ ബാഗിൽ നിന്ന് പുറത്തേക്ക് എടുത്തു വെച്ചു…

“എന്താ… ആദി ഫുഡ്‌ ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ടന്നോ… നോക്കട്ടെ.. ”

അവൾ ആ ബോക്സ്‌ തുറന്നു നോക്കിയപ്പോ അതിൽ നല്ല ചോറും കൂട്ടാനും കറിയുമൊക്കെ ആയിരുന്നു…
മെഹന്നു അതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കി…

” ആദി… സൂപ്പർ…ഇതെങ്ങനെ വേസ്റ്റ് ബിന്നിൽ കളയാൻ ഞാൻ സമ്മതിക്കോ… ബിരിയാണി എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന സ്മിതക്ക് കൊടുത്തോളാ…അവൾ തീർത്തോളും.. ഇത് നമുക്ക് ഒരുമിച്ച് കഴിക്കാം… ”

അവൾ ആദിൽ സർ കൊടുത്ത ബിരിയാണി പാത്രം മാറ്റി വെച്ചു… എന്നിട്ട് ആദി കൊണ്ട് വന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി… രണ്ട് പേരും ഒരേ പാത്രത്തിൽ നിന്നാണ് കഴിക്കുന്നത്.. ക്യാന്റീനിൽ അധികമാരും ഇല്ലാത്ത ഒരു ഭാഗത്ത് ആണ് അവര് ഇരിക്കുന്നത്.. അത്കൊണ്ട് നല്ല പ്രൈവസി ആണ്…

എന്നാൽ ഇതെല്ലാം മറ്റൊരാൾ മറന്നു നിന്നു കാണുന്നുണ്ടായിരുന്നു… ആരാണെന്നു ഞാൻ പറയാതെ തന്നെ നിങ്ങൾ ഊഹിച്ചു കാണുമല്ലോ… അത്കൊണ്ട് അതൊരു സസ്പെൻസ് ആകുന്നില്ല… ആദിൽ സർ തന്നെ… മെഹന്നുവിന്റെ വാക്കുകളിൽ ഒരു സംശയം തോന്നിയപോ പറഞ്ഞത് സത്യമാണോ എന്നറിയാൻ അവൻ അവളെറിയാതെ അവളെ ഫോളോ ചെയ്ത് വന്നതാണ്….

” മെഹന്നു.. നിന്റെ ചുണ്ടിന്റെ സൈഡിൽ അതാ വറ്റ്… ”

” എവിടെ ”

” ഞാൻ തുടച്ചു തരാം… ”

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുത്തും കൊഞ്ചികുഴഞ്ഞുമ് പോരാത്തതിന് താൻ ഉണ്ടാക്കിയ ഭക്ഷണം തൊടാതെ അവന്റെ പാത്രത്തിൽ നിന്ന് കഴിച്ചു അടുത്ത് പെരുമാറുന്ന മെഹന്നുവിനെയും ആദിയെയും കണ്ട് ദേഷ്യം കൊണ്ട് ആദിൽ സാറുടെ കണ്ണുകൾ കത്തി ജ്വാലിച്ചു….

 

” ഇത്രക് അടുത്തിടപഴകാൻ മാത്രം ഇന്ന് വന്ന ഇവന്ന് എന്താണ് ഇവളോട് ബന്ധം??

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 27”

Leave a Reply