Angry Babies In Love – Part 28

  • by

10716 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

” ഇത്രക് അടുത്തിടപഴകാൻ മാത്രം ഇന്ന് വന്ന ഇവന്ന് എന്താണ് ഇവളോട് ബന്ധം??

ആദിൽന്റെ മനസ്സിൽ ഓരോ സംശയങ്ങൾ ഉടലെടുത്തു…

” അപ്പൊ ആദി… വൈകീട് നമുക്ക് ഒരുമിച്ച് പോകാം…ഓക്കേ… ”

” ഓക്കേ… ഞാൻ പാർക്കിഗിൽ ഉണ്ടാകും നീയങ്ങോട്ട് വന്നാൽ മതി..”

“Done…”

എന്നാൽ ആദിൽ അവിടെ ഒരു സീൻ ഉണ്ടാകാൻ. നിന്നില്ല…

ഇപ്പൊ ഒരു പ്രശ്നമുണ്ടാകുന്നതല്ല ബുദ്ധി… ആദ്യം ഇവർ തമ്മിലെന്താണ് ബന്ധം എന്നറിയണം… എന്നിട്ട് എന്ത് വേണമെന്ന് ആലോചിച്ചു തീരുമാനിക്കാം…

ആദിൽ വേം അവർ കാണുന്നതിന് മുൻപ് അവിടെ നിന്നും പോയി…..

ക്യാബിനിൽ എത്തിയിട്ടും ഭക്ഷണം പോലും കഴിക്കാതെ ആദിൽ സർ ഒരേ ആലോചനയിൽ ആയിരുന്നു…

ആദി… ഈ പേര് ഞാൻ ഇതിന് മുൻപ് എവിടെയോ… അതെ.. അന്ന് റയാൻ മെഹന്നുവിന്റെ ഫോണിൽ നിന്ന് കാൾ ചെയ്തപ്പോൾ ആദി എന്നാണ് എന്നെ വിളിച്ചത്…മെഹന്നു പറഞ്ഞ് അറിയാം എന്നാണ് അവൻ പറഞ്ഞത്… അപ്പഴേ ഞാൻ ചിന്തിച്ചതാണ് ആദിൽ സർ എന്ന് വിളിക്കുന്ന അവൾ എങ്ങനെയാണ് ആദി എന്ന് സംബോധം ചെയ്തു ഒരു ട്രെയിൻ പരിജയം മാത്രമുള്ള റയാനോട് എന്നെ കുറിച് സംസാരിക്കുന്നത് എന്ന്…. അപ്പൊ ഇതാണ് കാര്യം…മെഹന്നു ചിലപ്പോൾ ഇവനെ കുറിച്ചാവും റയാനോട് പറഞ്ഞത്… റയാൻ കാൾ ലിസ്റ്റിൽ ആദിൽ എന്ന് കണ്ടപ്പോ ഇവനാണ് മെഹന്നു പറഞ്ഞ ആദി എന്ന് തെറ്റിദ്ധരിച്ചു കാണണം..അത്കൊണ്ട് ആവണം എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്… അപ്പൊ റയാനോട്‌ പറയണമെങ്കിൽ ഇവനെ മെഹന്നുന്ന് നന്നായി അറിയുമായിരിക്കും… ഹ്മ്മ്.. ഇപ്പഴാണ് ഓരോന്ന് മനസിലായി വരുന്നത്… മെഹന്നുവിനോട് എന്നെ ആദി എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ അവൾ നിരസിച്ചതിനുള്ള കാരണം ഇതാണല്ലേ…

ഇവൻ ആദ്യം ജോലി ചെയ്തത് ബാംഗ്ലൂരുള്ള ഹോസ്പിറ്റലിൽ… മെഹനുവും ബാംഗ്ലൂരിൽ ആയിരുന്നു.. അവിടെ വെച്ചുള്ള. പരിചയം ആയിരിക്കണം മിക്കവാറും.. എന്നാൽ. അവരുടെ പെരുമാറ്റം കണ്ടിട്ട് ഫ്രെണ്ട്സ് ആണെന്ന് തോനുന്നുമില്ല… മെഹന്നു കോഴ്സ് കഴിഞ്ഞു നാട്ടിൽ വന്നപ്പോ ഇതാ അവനും വന്നിരിക്കുന്നു…അവനീ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തത് പോലും ഇവളെ കാണാൻ വേണ്ടി ആയിരിക്കുമോ ഇനി ….?

ഇങ്ങനൊരു ബന്ധം ആദ്യമേ അറിഞ്ഞിരുന്നുവെങ്കിൽ. അവനെ ഇവിടെ ജോലിക്ക് എടുക്കില്ലായിരുന്നു… ഇനിയിപ്പോ സത്യാവസ്ഥ അറിയണം…ആദ്യം അതിനുള്ള വഴി നോകാം…

മെഹന്നു കൈ കഴുകി ആദിൽ സാർ കൊടുത്ത ഭക്ഷണം സ്മിതക് കൊണ്ട് കൊടുത്തു… എന്നിട്ട് ആ പാത്രം ക്ലീൻ ആക്കി ആദിൽ സാറുടെ റൂമിലെത്തിയപ്പോ ആദിൽ എന്തോ ആലോചിച്ചിരിക്കുന്നത് ആണ് അവൾ കണ്ടത്..ടേബിളിൽ ബിരിയാണി കഴിക്കാതെ തണുത്തിരിക്കുന്നുണ്ട്…

” ആദിൽ സാർ… ഫുഡ്‌ കഴിച്ചില്ലേ… ”

അപ്പഴാണ് ആദിൽ ചിന്തയിൽ നിന്ന് ഉണർന്നത്….

” ആ… താനോ.. ഏയ്യ്.. ഇല്ലാ… കഴിച്ചില്ല… എനിക്ക് എന്തോ ഇഷ്ടായില്ല രുചി … ഇപ്പ്രാവശ്യം ഉണ്ടാക്കിയത് നന്നായില്ല തോനുന്നു…താൻ കഴിച്ചോ…? ”

മെഹന്നു എന്താണ് പറയുന്നത് എന്നറിയാൻ വേണ്ടി ആദിൽ മനപ്പൂർവം ചോദിച്ചു…

” ഹാ..പിന്നെ.. മുഴോമ് കഴിച്ചു…നല്ല ടേസ്റ്റ് ഉണ്ടല്ലോ… ”

മെഹന്നുവിന്റെ മുഖത്തു നോക്കിയുള്ള. കള്ളം പറച്ചിൽ കേട്ട് ആദിൽ സാറിന് അടിമുടി കയറി വന്നു… എന്നാലും അവൻ ഒന്നും പറഞ്ഞില്ല….

” വൈകീട്ട് നമുക്ക് ഒരുമിച്ചു പോകാട്ടോ… തനിക്ക് ഇറങ്ങാൻ ആകുമ്പോ ഇങ്ങോട്ട് വന്നാൽ മതി.. ഓക്കേ … ”

വീണ്ടും ആദിൽ സർ അടുത്ത ചോദ്യമെറിഞ്ഞു… അവൾ മറ്റെന്തെങ്കിലും ഒഴിവുകേടുകൾ പറയുമെന്ന് ആദിൽ സർന്ന് ഉറപ്പായിരുന്നു…കാരണം, ആദിയുടെ കൂടെ പോകാമെന്നു അവൾ പറയുന്നത് അവൻ കേട്ടത് ആണ്…

ഇനിയിപ്പോ ഇതിൽ നിന്ന് എങ്ങനെ ഒഴിവാവും….ആദിയുടെ കൂടെ പോകാമെന്നു വിചാരിച്ചതല്ലേ… ആദിൽ സാറിനോട് ആ കാര്യം ഇപ്പൊ പറയാൻ ഒക്കത്തില്ലല്ലോ…

” അത് പിന്നെ…. ഇഷയുടെ കൂടെ ഒന്ന് രണ്ട് ഷോപ്പിംഗ് ഉണ്ട്…..അവൾ എന്നെ കൂട്ടാൻ ഇങ്ങോട്ട് വരും…ആദിൽ സർ പൊക്കൊളു… ”

 

” ഹ്മ്മ്.. ഓക്കേ.. ”

 

പിന്നീട് പാത്രം ആദിൽ സാറിന് കൊടുത്ത് അവൾ അവിടുന്ന് പോയി..

വൈകുന്നേരം ആദിൽ സർ വിചാരിച്ച പോലെ മെഹന്നു ആദിയുടെ ബുള്ളറ്റിൽ പോകുന്നത് കണ്ടു…

എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് ..ഇവൻ എനിക്ക് പണി ഉണ്ടാകും… ഒരുത്തനെ ഒഴിവാക്കാൻ നോക്കുമ്പോ അടുത്തവൻ….അമാൻ ആദം… ഹ്മ്മ്… വരട്ടെ….എവിടം വരെ പോകും എന്ന് നോക്കട്ടെ…

 

💕💕💕

 

കോളേജ് വിട്ടു ടൌൺ വരെ ഷോപ്പിംഗ് ന്ന് വന്നതാണ് അനുവും ജാനുവും…

” എടി… നമുക്ക് റാഷിയെ ഒന്ന് വിളിച്ചു നോക്കിയാലോ? ”

” വിളിച്ചാൽ ചിലപ്പോ ഫോൺ എടുക്കുന്നത് ആ മറ്റവൻ ആണെകിലോ.. അവന്റെ കയ്യിൽ അല്ലെ ഫോൺ… റാഷിക്ക ഫോൺ കിട്ടിയാൽ വിളിക്കാമെന്ന് പറഞ്ഞതല്ലേ… “( ജാനു )

അങ്ങനെ ഷോപ്പിങ് കഴിഞ്ഞു തിരിച്ചു പോരാൻ സ്കൂട്ടിയിൽ കയറാൻ നിക്കേ ആണ് അവർ ഓപ്പോസിറ് കടയിൽ റാഷിയെ കണ്ടത്…

” ദാ.. ഡി… റാഷി… ”

അനു കുറെ റാഷിയെ വിളിച്ചെങ്കിലും അവൻ കേട്ടില്ലാ…..അവൻ ബൈക്ക് എടുത്തു പോയി….

” എടി…വിട്.. വണ്ടി റാഷിയുടെ പിന്നാലെ വിട്ടോ…. ”

അവർ വണ്ടി റാഷിയുടെ പിറകെ വിട്ടു…റാഷിയുടെ വണ്ടി ചെന്നു നിന്നത് വായനശാലയുടെ മുമ്പിൽ ആയിരുന്നു… ഷാനുവിന്റെ കയ്യിൽ നിന്ന് ഫോൺ മേടിക്കാൻ വന്നതാണ് റാഷി….

അനുവും ജാനുവും റാഷിയുടെ വണ്ടി ഫോളോ ചെയ്ത് എത്തിയപ്പഴേക്കും റാഷി അകത്തേക്ക് പോയിട്ടുണ്ടായിരുന്നു….

” എടി.. ഇവിടേക്ക് തന്നെ അല്ലെ വന്നേ….? “( ജാനു )

” ആടി… ദാ കിടക്കുന്നു റാഷിയുടെ വണ്ടി..അല്ലാ ഇവനെന്തിനാ ഇപ്പൊ ഇവിടെ വന്നേ… ”

“പൊന്നനു.. കണ്ണ് തുറന്ന് നോക്ക്…. വേണ്ടക്കാക്ഷരത്തിൽ എഴുതി വെച്ചേക്കുന്നത് കണ്ടില്ലേ…വായനശാല… എനിക്ക് തോന്നുന്നത് റാഷിക്ക ഫോൺ മേടിക്കാൻ വന്നതാവും… പറഞ്ഞിരുന്നില്ലേ ആ ഷാനൂന്റെ കയ്യിൽ ആണ് ഫോൺ എന്ന്.. അവൻ വായനശാല നോക്കി നടത്തുന്നവൻ ആണെന്ന്… അതിനാണ് ഇവിടെ വന്നേ…”

” ഉവ്വോ.. ഇന്നാ അവനെ ഒന്ന് നേരിൽ കണ്ട് നാല് വർത്താനം പറയണം…നീ വാ..”

അനു അകത്തേക്കു പോകാൻ നിന്നതും ജാനു അവളെ തടഞ്ഞു…

“എടി… എന്ത് മണ്ടത്തരാ കാണിക്കുന്നേ… അവന്ന് ഫോണിൽ പറഞ്ഞതിന് തന്നെ ദേഷ്യം ഉണ്ടായിരിക്കും.. പോരാത്തതിന് നീയവന്ന് പണിയും കൊടുത്തു.. അത് നീയാണ് ചെയ്തതെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടെങ്കി പൊന്നു മോളെ ഇപ്പൊ നീയങ്ങോട്ട് ചെന്ന് ചാടി കൊടുത്ത് അന്റെ തിരുമോന്ത കൂടി അവനെ കാണിച്ചാ പിന്നെ ഞാൻ പറയുന്നില്ല എന്താ സംഭവിക്കാന്ന്… അപ്പോ അവന്ന് നിന്റെ പേര് മാത്രേ അറിയൂ… ആളെ അറിയില്ല.. കണ്ടിട്ടും ഇല്ലാ.. അത് കൊണ്ട് നീ സേഫ്… ”

അപ്പഴാണ് അനൂന് റാഷിയുടെ കാര്യം ഓർമ വന്നത്…

” എങ്ങനെ സേഫ് ആണെന്നാ.. ഞാൻ പെട്ടടി പെട്ട്…റാഷിയുടെ ഫോണിലേക്കു അല്ലെ നമ്മൾ വിളിച്ചേ… എന്നിട്ട് റാഷിയെ അന്യോഷിച്ചു… അപ്പൊ റാഷിക്ക് അറിയുന്ന ആളാണ് ഞാൻ എന്ന് അവന്ന് മനസ്സിലായിട്ടുണ്ടാകും.. റാഷിയോട് നമ്മൾ ഫോൺ ചെയ്യുമ്പോ എന്നെ അറിയുന്ന കാര്യം പറയരുത് എന്ന് പറയാൻ വേണ്ടി നിന്നതല്ലാതെ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ… അപ്പൊ റാഷി മിക്കവാറും കുളമാക്കും… ”

” അയ്യോ…ഞാൻ അത് മറന്നു…റാഷിക്ക ഇപ്പൊ അങ്ങോട്ട് പോയല്ലേ ഒള്ളു… വാ.. നമുക്ക് ആ ജനാലയുടെ അവിടെ മറന്നു നിന്ന് അവർ എന്താ പറയുന്നെന്നു ശ്രദ്ധിക്കാം… അപ്പൊ അറിയാലോ സീൻ ആണോ അല്ലയോ എന്ന്… ” ( ജാനു )

അവർ ലൈബ്രറിയുടെ പിന്നിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്ത് ജനാലയുടെ അടുത്ത് ചാരി നിന്ന് അകത്ത് അവർ എന്താണ് സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചു….

 

” ഷാനുക്ക….. എന്റെ മൊബൈൽ ഞാനിവിടെ മറന്നു വെച്ചിട്ടുണ്ടല്ലേ… ”

അങ്ങനെ പറഞ്ഞ് അകത്തേക്കു കയറി വന്ന റാഷിയെ കണ്ട് ഷാനു..

” ആാാ… വാ… വാ… നിന്നെ ഞാൻ ഒന്ന് വിശദമായി കാണാൻ ഇരിക്കേർന്നു… ”

” എന്താ ഷാനുക്ക… ”

ഷാനു അവന്ന് നേരെ ഫോൺ. നീട്ടി കൊണ്ട്

” എന്താണെന്നോ… നിനക്ക് ഒരു അനൂനെ അറിയില്ലേ… നിന്റെ ഫോണിലേക്കു വിളിച്ചു നിന്നെ അന്യോഷിച്ചപ്പോ കഷ്ടകാലത്തിന് ഞാൻ ആണ് ഫോൺ എടുത്തത്….. എന്നിട്ട് ഒരു മര്യാദ ഇല്ലാത്ത സംസാരം … അഹങ്കാരി..സംസ്കാരവും മാനേഴ്‌സും ഒന്നും അവളുടെ ഏഴ് അയലത്തൂടെ പോയിട്ടില്ല.. പോരാത്തതിന് അവളെന്നെ കള്ളനും ആക്കി.. ഇങ്ങനെയും ഉണ്ടോ പെൻമ്പിള്ളേര് .. എന്നെ കുറെ തെറിയൊക്കെ വിളിച്ചാ അവൾ ഫോൺ വെച്ചത്….അവളെന്റെ കയ്യിൽ കിട്ടട്ടെ… കാണിച്ചു കൊടുക്ക… ഈ ഷാനു ആരാണെന്ന് അവൾക്ക് ശരിക്ക് അറിയില്ല…നീയിപോ തന്നെ വാ… അവളെ കണ്ട് എനിക്ക് നാല് സംസാരിക്കണം… ”

ഷാനു ഭയങ്കര കലിപ്പിൽ ആണ്…റാഷി അത് കണ്ട്…

” അതൊക്കെ വേണോ … അറിയാതെ സംഭവിച്ചതാവും.. ഇക്ക അത് അങ്ങ് വിട്ടേക്ക്… ”

” ഇത് ഞാൻ വിട്ട് കളഞ്ഞത് തന്നെയാ.. അപ്പഴല്ലേ അവൾ അടുത്ത പണി തന്നത്.. അത് എനിക്ക് അങ്ങനെ അങ്ങോട്ട് വിട്ട് കളയാൻ ഒക്കെത്തില്ല.. അമ്മാതിരി തെമ്മാടിത്തരം അല്ലെ അവൾ ചെയ്തത് …എന്റെ നമ്പർ ഏതോ കുറെ മോശപ്പെട്ട സ്ത്രീകൾക് കൊടുത്തിട്ട് അവരോട് ഒക്കെ ബസ്റ്റോപ്പിൽ കാത്ത് നിക്കാനും ഞാൻ കൂട്ടാൻ വരുമെന്നും അത്പോലെ രാത്രി ഫോൺ ചെയ്യാൻ ഞാൻ പറഞ്ഞെന്നും ഒക്കെ അവൾ കള്ളം പറഞ്ഞിട്ട് അവരെന്നെ ഓരോരുത്തരായി വിളിച്ചുകൊണ്ടിരിക്കാ.. ഞാനിത് വല്ലോം അറിയുന്നുണ്ടോ… ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞപ്പോ അവരുടെ വക ചെവി പൊട്ടുന്ന തെറിയും… അവസാനം സഹിക്കാവയ്യാതെ എനിക്ക് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യേണ്ടി വന്നു… ഇനി ഈ സിം മാറ്റി വേറെ സിം എടുക്കല്ലാതെ നിവർത്തിയില്ല… ഇതിനൊക്കെ ആ ഒറ്റയൊരുതി ആണ് കാരണക്കാരി..പോരാത്തതിന് നീയും കൂടി കൂട്ട് നിന്നിട്ടല്ലേ… അല്ലാതെ അവൾക് എന്റെ നമ്പർ എവിടുന്ന് കിട്ടാനാ… നീയെല്ലേ അവൾക് ഇന്റെ നമ്പർ കൊടുത്തത്… ”

എടി ദ്രോഹി അനു… ഇതിനാണോടി എന്റെ കയ്യിൽ നിന്ന് നീ നമ്പർ മേടിച്ചത്… ഇപ്പൊ ഞാൻ കൂടി പെട്ടില്ലേ… നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി…ഇമ്മാതിരി പണികൾ ഒക്കെ നിന്റെ കയ്യിൽ ഉണ്ടന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…. ഞാൻ ആണ് നമ്പർ കൊടുത്തത് എന്ന് പറഞ്ഞാൽ ഷാനുക്ക എന്നെ വെച്ചേക്കില്ല… അത്രക് കലിപ്പിൽ ആണ് നിക്കുന്നത്… ഒരു കാര്യം ചെയ്യാ.. എനിക്ക് അവളെ പള്ളിപെരുന്നാളിന് കണ്ട പരിചയം പോലുമില്ലെന്ന് അങ്ങോട്ട് കാച്ചാം… ഇനിയിപ്പോ ഇതിൽനിന്ന് കയ്ച്ചിലാവാൻ അത് മാത്രമാണ് ഒരു ബുദ്ധി….ബാക്കി വരുന്നത് അനു നോക്കിക്കോളും… അവളായിട്ട് ഒപ്പിച്ചതല്ലേ…

” ഇക്കാ… അതിന് എനിക്ക് അനൂ എന്നൊരു കൊച്ചിനെ അറിയത്തില്ലല്ലോ.. പിന്നെ ഞാൻ എങ്ങനെ നമ്പർ കൊടുക്കാനാ.. മാത്രല്ല… ഇപ്പോ ആണ് ഇങ്ങനൊക്കെ സംഭവിച്ച കാര്യം ഞാൻ അറിയുന്നത് തന്നെ… ”

റാഷി നട്ടാൽ മുളക്കാത്ത നല്ല അസ്സല് നുണ തട്ടി വിട്ടു…

” അറിയില്ലന്നോ… നീ ചുമ്മാ കള്ളം പറയല്ലേ… നിന്നെ അറിയാത്തൊരു പെണ്ണ് എങ്ങനെയാ നിന്റെ ഫോണിലേക്കു വിളിച്ചു നിന്നെ അന്യോഷിക്കുന്നെ…”

” അതിന് സത്യായിട്ടും അങ്ങനെ ഒരാളെ എനിക്ക് അറിയില്ല. ഇക്ക… ”

“എങ്കിൽ പറ. നിനക്ക് ജാനു എന്നൊരു കൊച്ചിനെ അറിയില്ലേ…?”

” അറിയാലോ… അവളെന്റെ ഗേൾ ഫ്രണ്ട് ആ… ”

” ആണല്ലേ… എന്നാലേ അവളുടെ നമ്പറിൽ നിന്നാണ് ഈ അനു വിളിച്ചത്… അപ്പൊ അവൾക് അറിയുമായിരിക്കോലോ അനൂനെ..അവളുടെ ഫ്രണ്ട് ആയിരിക്കണം .. വാ… നമുക്ക് പോയി കാണാം ഇപ്പോ തന്നെ… ”

അയ്യയ്യോ…!!അനു അപ്പൊ അവളുടെ ഫോണിൽ നിന്നല്ലേ വിളിച്ചേ.. ദുഷ്ട്ടെ…വീണ്ടും പെട്ടല്ലോ…. ഇപ്പോ അങ്ങോട്ട് പോയാൽ ഇക്ക കലിപ്പ് മൊത്തം അവരുടെ മേലെ തീർക്കും….എന്താപോ ചെയ്യാ..

 

” ജാനൂന് അങ്ങനൊരു ഫ്രണ്ട് ഉള്ള കാര്യം അവളെന്റെ അടുത്ത് പറഞ്ഞിട്ടില്ലല്ലോ…. പിന്നെ ഇപ്പോ ഇതേതാ പെണ്ണ്.. ഇക്കാന്റെ നമ്പർ അവൾക് എവിടുന്നാണാവോ കിട്ടിയത് .. ”

” അങ്ങനൊരു ഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നൊക്കെ അവളെ കണ്ടാൽ അറിയാലോ… നീ നടക്ക്…”

” എന്നാ ഇക്ക ഇവിടെ നിക്ക്..ഞാൻ പോയിട്ട് അന്യോഷിച്ചിട്ടു വരാം…അത് പോരെ… ”

“അത് പോരാ… നമക് ഒരുമിച്ചു പോകാം…”

” എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം… ഞാൻ ജാനൂന് ഫോൺ ചെയ്ത് നോക്കട്ടെ….എന്നിട്ട് കാര്യം തിരക്കാം.. അങ്ങനൊരു ഫ്രണ്ട് ഉണ്ടെങ്കിൽ
പോയാൽ മതിയല്ലോ.. ”

അവൻ ഫോൺ എടുത്ത് ജാനൂനെ വിളിക്കാനായി ഒരുങ്ങി…..

ഇതേസമയം ഇതല്ലാം മറന്നു നിന്ന് കേൾക്കുന്ന അനുവും ജാനുവും..

” എടി.. ഇനിപ്പോ എന്താ ചെയ്യാ… റാഷിക്ക ഇപ്പൊ വിളിക്കും…ഫോൺ സൈലന്റ് ആക്ക്… അല്ലെങ്കിൽ… റിങ് ചെയ്ത അവർ കേൾക്കും…”

അനു പതിയനെ ജാനുവിനോട് പറഞ്ഞു…ജാനു ഫോൺ സൈലന്റ് ആക്കി…

” സൈലന്റ് ആകിയാൽ തീർന്നില്ലല്ലോ.. അവർ അടിച്ചു കൊണ്ടിരിക്കല്ലേ…എടുത്തില്ലെങ്കിൽ അവർ നമ്മളെ തിരക്കി ഇറങ്ങും… നേരിട്ടൊരു യുദ്ധം വേണോ.. ആ ഷാനു ആണേ വിടുന്ന മട്ടില്ല… ”

” നിന്റെ റാഷിക് വേറെ എന്തെങ്കിലും പറഞ്ഞ് ഇതങ്ങു ഒതുക്കികൂടായിരുന്നോ… ഇതിപ്പോ റാഷി തടിതപ്പി… ”

” റാഷിക്കാനെ പറയുന്നത് എന്തിനാ.. നീയല്ലേ എല്ലാം ഒപ്പിച്ചെ… നീ തന്നെ ഒരു വഴി കണ്ട് പിടിക്ക്.. അവൻ ഇളകി നിക്കാണ് … ”

” കാലമാടൻ ഷാനു…ഇവന്ന് കിട്ടിയ പണിയുടെ ഡോസ് പോരാന്നാ തോന്നുന്നേ …സാരല്യാ..സമയണ്ടല്ലോ… അവസരം വരട്ടെ… ”

“‘നീയവനെ പ്രാകാതെ വഴി പറ… അവർ വണ്ടിയും എടുത്ത് ഇറങ്ങിയ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലാട്ടോ… ഒരു കാര്യം ചെയ്താലോ… ഞാൻ ഫോൺ എടുത്ത് നിന്നെ എനിക്ക് അറിയില്ല പറഞ്ഞാലോ… അവിടെ തീരില്ലേ അത്…”

” തീരില്ല… നിന്റെ ഫോണിൽ നിന്ന് നിന്നാണ് വിളിച്ചത്… അപ്പൊ നിനക്ക് അറിയാതെ ഇരിക്കോ ചോയ്ക്കില്ലേ…അത്കൊണ്ട് പാടെ അറിയില്ല പറയാൻ പറ്റില്ല….മ്മ്മ്മ്… ഒരു വഴി ഉണ്ട്…തല്കാലത്തേക് രക്ഷപെടാം… ”

” എന്നാ വാ… സ്കൂട്ടി എടുത്ത് ഇവിടുന്ന് മാറി നിന്ന് സംസാരിക്കാം… ”

” ആ കാലമാടന്റെ മോന്ത ഒന്ന് കണ്ടിട്ട് പോയാ പോരെ.. പിന്നീട് പണി കൊടുക്കാൻ എളുപ്പമായിരിക്കും… ”

അനു ജനാലയിലൂടെ എത്തി നോക്കാൻ നിന്നതും

” നീയെന്താടി ഇങ്ങനെ അനു.. മര്യാദക് എന്റെ കൂടെ വന്നോ…വേം ഫോൺ എടുത്തില്ലെങ്കിൽ കാര്യം കുഴപ്പമാകും… ”

ജാനു അവളെ അതിന് സമ്മതിക്കാതെ അവളെ വിളിച്ചു കൊണ്ട് സ്കൂട്ടിയുടെ അടുത്തേക് പോയി….

” എടി… നിക്ക് അവനിട്ടു ഒരു പണി കൊടുക്കാനിട്ട് എന്റെ കൈ തരിക്കുന്നു… ”

അവൾ ബൈക്ക്കൾ പാർക്ക്‌ ചെയ്തടുത്തേക്ക് നടന്നു..രണ്ട് ബികുകളിൽ എന്നിട്ട് ആരും ശ്രദ്ധിക്കുന്നില്ലന്ന് മനസ്സിലായപ്പോ അവൾ കൂർത്ത ഒരു സാധനമെടുത്തു ഷാനുവിന്റെ ബൈക്കിന്റെ ടയറിൽ ഒറ്റ കുത്ത്….

ഇത് നീ എന്നെ അഹങ്കാരി എന്ന് വിളിച്ചതിന്… ഇത് സാമ്പിൾ… ഇനി എന്റെ മെക്കട്ട് വന്നാ ഇതിലും വലുതായിരിക്കും…

എന്നിട്ടവർ സ്കൂട്ടിയെടുത്തു അവിടെ നിന്നും പോയി…

” ഇക്കാ… വിളിച്ചിട്ട് എടുക്കുന്നില്ല…. ഇനിയിപ്പോ എന്താ ചെയ്യാ… ”

” വാ നമക് നേരിട്ട് ചെന്ന് കാണാം… ”

ഷാനു പിന്നീട് റാഷി പറയുന്നത് കേൾക്കാൻ നിക്കാതെ പുറത്തിറങ്ങി ബൈക്കിൽ കയറിയപ്പോ ആണ് വണ്ടി പഞ്ചറായത് കാണുന്നത്…..

” ഷിറ്റ്… ഇതിപ്പോ എങ്ങനെ പഞ്ചറായി… ”

അപ്പഴെക്കും ജാനുവിന്റെ കാൾ തിരിച്ചു റാഷിക് വന്നു…

” ഇക്കാ … അവൾ ദേ വിളിക്കുന്നുണ്ട്… ”

” സ്പീക്കറിൽ ഇട്… ”

റാഷി കാൾ എടുത്തു സ്പീക്കറിൽ ഇട്ടു..
പടച്ചോനെ… ഇവൾ അനൂനെ അറിയില്ല പറയണേ… കട്ടക്ക് കൂടെ നിന്നോണെ..

“‘ഹലോ റാഷിക്ക… എന്തിനാ വിളിച്ചത്… ഞാൻ കണ്ടില്ല കാൾ…”

” എടി…ഒരു കാര്യം ചോയ്ക്കാൻ ആയിരുന്നു… നിനക്ക് അനു എന്നൊരു ഫ്രണ്ട് ഉണ്ടോ…നിന്റെ ഫോണിൽ നിന്ന് എനിക്ക് അങ്ങനൊരാൾ വിളിച്ചിരുന്നോ..? ”

അനു പറഞ്ഞ് കൊടുത്ത പ്രകാരം ജാനു സംസാരിച്ചു…

” അനുവോ….. എനിക്ക് അങ്ങനൊരു ഫ്രണ്ട് ഇല്ലല്ലോ… ആ പിന്നെ എന്റെ ഫോണിൽ നിന്ന് ഇക്കാനെ ഒരു കുട്ടി വിളിച്ചിരുന്നു… അവളുടെ പേര് അനു എന്നായിരുന്നു …നമ്മളെ ഒരുമിച്ചു കണ്ടിട്ടുണ്ട്ത്രേ ആ കുട്ടി…. അപ്പൊ ഇന്റെടുത്ത് വന്നു ഇക്കാനോട് എന്തോ സഹായം ചോദിക്കാൻ ആണ്…ഒന്ന് വിളിച്ചെരോ ചോദിച്ചു… എനിക്ക് അതിൽ തെറ്റൊന്നും തോനീല്ല…ഞാൻ വിളിച്ചു കൊടുത്തു…പിന്നെ കുറച്ചു കഴിഞ്ഞ് വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞിട്ട് ആ കുട്ടി പോയി…. എന്തേലും പ്രശ്നം ഉണ്ടോ റാഷിക്ക… ”

” ഏയ്… ഇല്ലടാ.. എന്നാൽ ഞാൻ പിന്നെ വിളിക്കാം…. ”

അവൻ ഫോൺ വെച്ചു…

” ഞാൻ പറഞ്ഞില്ലേ എന്റെ അറിവിൽ അവൾക് അങ്ങനൊരു ഫ്രണ്ട് ഇല്ലാന്ന്…അത് ഇനി ഏത് കുട്ടി ആണാവോ… ”

” ഷിറ്റ്…. അവളെ ഞാൻ അങ്ങനെ രക്ഷപെടാൻ സമ്മതിക്കില്ല… ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും.. ഹും ….”

ഹാവു… തത്കാലം രക്ഷപെട്ടു…
ഇനി വേഗം ഇവിടുന്ന് തടി തപ്പാം…റാഷി അപ്പോൾ തന്നെ അവിടുന്ന് പോന്നു…

ഇതേസമയം ജാനുവും അനുവും തിരിച്ചു പോന്നിരുന്നു..

” എടി … അവൻ വിശ്വസിച്ചിട്ടുണ്ടാകോ… ”

” വിശ്വസിക്കാതെ പിന്നെ.. റാഷിക്കും അറിയില്ല.. നിനക്ക് പരിചയവുമില്ല… പിന്നെ എങ്ങനെ അവൻ എന്നെ കണ്ടു പിടിക്കും…”

” ഓവർ കോൺഫിഡൻസ് വേണ്ടാ.. അവൻ ആള് ശരിയല്ല…അവനിത് വിട്ട് കളയാൻ പോകുന്നില്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്..എങ്ങനെ എങ്കിലും നിന്നെ അവൻ കണ്ടു പിടിച്ചാ നിന്റെ ഗതി അതോഗതി… ”

” ഒന്ന് പോയെടി…. അവൻ പുലിയായിരിക്കാം… പക്ഷെ എന്റെ മുമ്പിൽ അവൻ വെറും എലിയാ.. കേട്ടോ…ഈ അനൂനോട് കളിക്കാൻ വന്നാലേ അവനെ ഞാൻ കളി പഠിപ്പിക്കും.. ”

” ഹ്മ്മ്.. കാണാ… ആരാ വട്ടം കറങ്ങുന്നെന്ന്… ”

 

💕💕💕

വൈകുന്നേരം സമയം അഞ്ചു മണി..

” ഹെലോ റയ്നു… എടാ നീ ഇപ്പൊ ഹോസ്പിറ്റലിൽ ആണോ…”

” ആാാ ടാ ..ഞാനിവിടെ ഉണ്ട്.. എന്താ മാറ്റർ… ”

“ഞാൻ അഞ്ചു മിനിറ്റിനുള്ളിൽ അങ്ങോട്ട് വരാം…ഒരു ഒഴിവ് കെടും പറയരുത്.. ഇഷയെ പെണ്ണ് കാണാൻ പോകാൻ വേണ്ടിയാണ്… നീയും എന്റെ കൂടെ വരണം…വാപ്പ ബ്രോക്കറെ വിട്ട് എല്ലാം അവളുടെ വീട്ടിൽ പറഞ്ഞ് സെറ്റ് ആകീട്ടുണ്ട്… ഇനി നമ്മൾ പോയി കണ്ടാ മതി…നീ കൂടെ വരണം…”

” ഓക്കേ… നീ ഇങ് വാ.. എന്റെ കാറിൽ പോകാ…ജിഷാദ്നേം കൂട്ടാം… ”

ഇതേസമയം ഇഷ വീട്ടിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്… കൂടെ ഒരാൾ കൂടി കാണുമെന്നു നിങ്ങൾക്ക് അറിയാലോ… നമ്മുടെ മെഹന്നു തന്നെ 😄…

” എടി കാണാൻ എങ്ങനെ ഉണ്ട്? “( ഇഷ )

” സൂപ്പർ ആയിട്ടുണ്ടടി.. എങ്ങനെ സൂപ്പർ ആവാതിരിക്കും… ഞാൻ അല്ലെ ഒരുക്കിയത്… ”

അപ്പഴേക്കും ഇഷയുടെ അനിയൻ വന്നു ചെക്കൻ കൂട്ടർ വന്നു പറഞ്ഞു…

” എടി.. നീയിവിടെ നിക്ക്.. ഞാൻ ഒന്ന് പോയി നോക്കട്ടെ… നിന്റെ ആളെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ… ”

മെഹന്നു റംസാനെ കാണാനായി മുകളിലെ റൂമിൽ നിന്ന് ഹാളിലേക്കു നടന്നു…..

മെഹന്നു റയ്നൂനെ കാണോ.?.. കണ്ടാൽ പിന്നെ ഈ കല്യാണം നടക്കാൻ രണ്ട് പേരും സമ്മതിക്കോ..😄? പാവം ഇഷയും റംസാനും… ഇവരുടെ വഴക് കാരണം അവര്ക് അവരുടെ പ്രണയം വേണ്ടാന്ന് വെക്കേണ്ടി വരുമോ ആവോ…???

 

*തുടരും…..*

എനിക്ക് സുഖമുണ്ടായിരുന്നില്ല… അതാണ് പോസ്റ്റാതിരുന്നത്..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply