Angry Babies In Love – Part 29

  • by

5225 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

ഇതേസമയം താഴെ ഇഷയുടെ ഉപ്പയുമായി ചായ ഒക്കെ കുടിച്ചു സംസാരിച്ചിരിക്കുകയാണ് നമ്മുടെ റംസാനും കൂട്ടരും…. റംസാൻന്റെ കൂടെ റയ്നുവും ജിഷാദ്ഉം കൂടാതെ അവന്റെ കസിനും ഉണ്ട്…റംസാൻ എല്ലാരേയും പരിചയപെടുത്തുകയാണ്…. ഇവർ വരുന്നുണ്ട് എന്നറിഞ്ഞു നേരത്തെ തന്നെ ബ്രോക്കർ അവിടെ എത്തിയിട്ടുണ്ട്…

” ഇത് എന്റെ കസിൻ മിലാദ്, ഇത് എന്റെ ഫ്രെണ്ട്സ് റയാൻ, ജിഷാദ്…. “(റംസാൻ )

” അറിയാം… ടീവിയിൽ കണ്ടിരുന്നു…. ഇത്രയും വലിയ ഹോസ്പിറ്റലിന്റെ എംഡി ഒക്കെ ആയിട്ടും ഇതിനൊക്കെ സമയം കടത്തുന്നുണ്ടല്ലോ… ”

” അതെന്താ അങ്കിൾ അങ്ങനെ പറഞ്ഞത്… ഇവനെന്റെ ഉറ്റ ചങ്കല്ലേ.. ഇവനൊരു നല്ല കാര്യം വരുമ്പോ കൂടെ നിന്നില്ലേ പിന്നെ എങ്ങനാ…പിന്നെ ഇവന്റെ സുഹൃത്തായത് കൊണ്ട് പറയല്ല.. നല്ല പയ്യനാ.. അങ്കിൾന്ന് വിശ്വസിച്ചു മോളെ ഇവനെ ഏല്പിക്കാ.. ഒരു പേടിയും വേണ്ട…. ”

അത് കേട്ടപ്പോ ഇഷയുടെ ഉപ്പയുടെ മുഖം ഒന്ന് തെളിഞ്ഞു…

” നിങ്ങൾ കുടിക്ക്… ആസിയ… മോളോട് ഇങ്ങോട്ട് വരാൻ പറ… അവളിപ്പോ വരും ട്ടോ… ”

അവളുടെ ഉപ്പ ഇൻസ്‌ട്രക്ഷൻ കൊടുത്തതും ഉപ്പാന്റെ അടുത്ത് നിന്നിരുന്ന ഇഷയുടെ ഉമ്മ അവളെ വിളിക്കാൻ എന്നവണ്ണം മുകളിലേക്കു പോയി….

അപ്പോ ആണ് ജിഷാദ് ഒരു കാൾ വന്നു പുറത്തേക് പോയത്…റയ്നു ആണെങ്കിൽ ചായ കുടിക്കുന്നതിനിടെ അവന്റെ ഡ്രെസ്സിൽ അല്പം ചായ വീണു….

” അയ്യോ … ഡ്രെസ്സിൽ ആയോ…”

” its ok അങ്കിൾ… വാഷ് റൂം എവിടെയാ ”

” ദാ.. ആ റൂമിൽ ഉണ്ട്… പോയിട്ട് വാ… ”

റയ്നു എഴുനേറ്റു വാഷ് റൂമിലോട്ട് പോയി…
ഇഷയുടെ ഉമ്മ മുകളിലേക്ക് കയറി വന്നപ്പോ മെഹന്നു റൂമിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് കണ്ടത്…

” മോളെ… ഇഷ റെഡി ആയോ… ”

” ആ ഉമ്മ… താഴേക്കു ചെല്ലാനായോ… ഞാൻ ചെക്കനെ ഒന്ന് കാണാൻ വേണ്ടീട്ട്… എങ്ങനെ ഉണ്ട് ഉമ്മാ… ”

” നല്ല സ്വഭാവം… രണ്ടാളും നല്ല ചേർച്ച ആയിരിക്കും..പച്ച ഷർട്ട്‌ ഇട്ടതാ പയ്യൻ.. മോള് നോകിയോക്ക് .. ”

ഉമ്മ ഇഷയെ വിളിക്കാൻ റൂമിലോട്ട് പോയപ്പോ മെഹന്നു മുകളിൽ നിന്ന് താഴേ ഹാളിൽ ഇരിക്കുന്ന റംസാനെ നോക്കി…
അപ്പഴേക്കും ഇഷയെ കൊണ്ട് ഉമ്മ മെഹന്നുന്റെ അടുത്തേക്ക് വന്നു…

” ഡി… നല്ല മൊഞ്ചനാണല്ലോ.. നിങ്ങൾ തമ്മിൽ പെർഫെക്ട് മാച്ച് ആയിരിക്കും…. ”

ഇഷ നാണം കൊണ്ട് ഒന്ന് ചിരിച്ചു.. ശേഷം ഉമ്മ അവളെ കൊണ്ട് താഴേക്കു പോയി…. കൂടെ മെഹനുവും ചെന്നു….

ഇഷയെ കണ്ടതും റംസാൻ സന്തോഷം കൊണ്ട് ഒന്ന് പുഞ്ചിരിച്ചു….

” ഇവർക്ക് ഇനി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ… ”

ഇഷയുടെ ഉപ്പ അങ്ങനെ പറഞ്ഞെങ്കിലും ബ്രോക്കർ ചിരിച്ചു കൊണ്ട്…

” എന്ത് സംസാരിക്കാൻ…. അതൊക്കെ രണ്ട് പേർക്കും പിന്നേം സംസാരിക്കാലോ… റംസാന് എതിർപ്പൊന്നും കാണില്ല.. ഇനി മോൾടെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി…”

ഇഷ അത് കേട്ടു നാണത്തോടെ തലതാഴ്ത്തി….

” കണ്ടില്ലേ.. മോൾക്കും കുഴപ്പല്യ… അപ്പൊ നമുക്ക് ഇതങ്ങോട്ട് ഉറപ്പിക്കാം… റംസാന്റെ ഇഷ്ടം തന്നെയാ വീട്ടുകാർക്കും… അത് കൊണ്ട് ഇനി ഒരു നിശ്ചയ ചടങ്ങ് അത് മതി അല്ലെ റാംസാനെ…. വേണമെങ്കിൽ അതിന് മുൻപ് വെറുതെ അവരൊക്കെ ഒന്ന് വന്നു കണ്ടോളും… എന്താ.. അത് പോരെ… ”

” മതി… ”

ഇഷയുടെ ഉപ്പ സന്തോഷത്തോടെ തലയാട്ടി….

” ആസിയെ … റംസാന്റെ കൂട്ടുകാരിൽ ഒരാൾ വാഷ് റൂമിൽ പോയിട്ടുണ്ട്… നീ ആ ട്ടവ്വൽ എടുത്ത് ഒന്ന് കൊടുത്തേ… ”

” ഉമ്മ ഇവിടെ നിക്ക്.. ഞാൻ എടുത്തു കൊടുത്തോളാ… ”

മെഹന്നു ഉമ്മാനെ അവിടെ നിർത്തി വാഷ് ബേസിന്റെ അവിടെ തൂക്കിയിട്ടിരിക്കുന്ന ട്ടവ്വൽ എടുത്തു റയ്നു പോയാ റൂമിലോട്ട് പോയി…

റയ്നു അപ്പോൾ വാഷ് റൂമിൽ ആയിരുന്നു… അവൾ ട്ടവ്വൽ ബെഡിൽ വെച്ച് ഡോർ മുട്ടി കൊണ്ട്

” അതേയ്… ടവ്വൽ ബെഡിൽ വെച്ചിട്ടുണ്ട്… വേറെ എന്തെങ്കിലും വേണോ… ”

” വേണ്ടാ… ”

മെഹന്നു എന്നിട്ട് പുറത്തേക് പോയി….

റയ്നു അപ്പോൾ ഷർട്ടിലേ ചായക്കറ കഴുകി കളയുന്ന തിരക്കിൽ ആയിരുന്നു… അപ്പഴാണ് മെഹന്നു വന്നു വാതിൽ മുട്ടിയത്….

ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ… എവിടെയാണിപ്പോ…. ആാാ… ആ തീപ്പെട്ടികൊള്ളിയുടെ ഇത്പോലെ ഒരു ചീഞ്ഞ വോയിസ്‌ ആണ്..ആഹ്… അല്ലെങ്കിൽ തന്നെ ആ കച്ചറ ഇവിടെ എങ്ങനെ വരാൻ ആണ്…. സാമ്യമുണ്ട് എന്നെനിക് തോന്നിയതായിരിക്കും….

ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇഷയുടെ വീടിന് അടുത്തായിട്ടല്ലേ റയ്നു അവളെ ഡ്രോപ്പ് ചെയ്തത്… എന്നിട്ട് എന്താ അവന്ന് പരിസരം കണ്ടിട്ട് മനസ്സിലാവാത്തത് എന്നൊക്കെ… എന്നാൽ അത് രാത്രിയായിരുന്നു… മാത്രല്ല… അവൾ ഏതോ ഒരു വഴിയിലേക്ക് നടന്നു പോകുന്നതാണ് അവൻ കണ്ടത്..ഇഷയുടെ വീട് കണ്ടിട്ടും ഇല്ലാ.. ഇപ്പോ പകൽ ആയപ്പോ അവന്ന് മനസ്സിലായിട്ടില്ല…. അതാണ് സംഭവം…

റയ്നു ഹാളിൽ എത്തിഴപ്പഴേക്കും ഇഷയും മെഹനുവും മുകളിൽ റൂമിലേക്ക് പോയിരുന്നു…അങ്ങനെ എല്ലാരോടും സലാം പറഞ്ഞ് അവർ ഇറങ്ങി…

അപ്പൊ എന്തോ ഭാഗ്യം കൊണ്ട് റയ്നുവും മെഹനുവും കണ്ടില്ലാ… അത്കൊണ്ട് ഒരു പൊട്ടിത്തെറി ഒഴിവായി… അല്ലെങ്കിൽ ഇവർ രണ്ടാളും ആ പാവങ്ങളുടെ കല്യാണം കുളമാകിയേനെ….😂😂.ഇപ്പൊ ചക്ക ഇട്ടപ്പോൾ മുയൽ ചത്തു… എല്ലായപ്പോഴും അങ്ങനെ ആവില്ല .. ഇങ്ങനെ പോയ ഇവിടെ വല്ലോം ഒക്കെ നടക്കും…😂😂

 

💕💕💕

 

അടുത്ത ദിവസം രാവിലെ മെഹന്നുവിനെ പിക് ചെയ്യാൻ ആദിൽ സർ അവളുടെ വീട്ടിൽ എത്തി….

” അയ്യോ… മോനെ… അവൾ നേരത്തെ പോയല്ലോ…നേരത്തെ കയറണം എന്നോ എന്നും ഇങ്ങനെ ആയിരിക്കും എന്നൊക്കെ പറഞ്ഞു… മോനോട് പറഞ്ഞില്ലേ… ”

മെഹന്നുവിന്റെ ഉമ്മ പറഞ്ഞത് കേട്ട് അവൾ ആദിയുടെ കൂടെ പോയതാണെന്ന് ആദിൽ സർന്ന് മനസ്സിലായി…

“‘ആ ഉമ്മാ… പറഞ്ഞിരുന്നു… ഞാൻ മറന്നതാ… അപ്പൊ ശരി….”

ആദിൽ സർ ദേഷ്യത്തിൽ ഹോസ്പിറ്റലിൽ എത്തി… പാർക്കിങ്ങിൽ അവന്റെ ബുള്ളെറ്റ് കിടപ്പുണ്ട്… കേബിനിൽ ചെന്നപ്പോ മെഹന്നു അവിടെ എന്തൊക്കെയോ ഫയൽസ് എടുത്തു കൊണ്ടിരിക്കുന്നത് കണ്ടു….

” മെഹന്നു ഇന്ന് നേരത്തെ പോന്നോ.. ഞാൻ വീട്ടിൽ പോയിരുന്നു …”

” ആ… അത് പിന്നെ… ഇഷ… അവൾ വന്നപ്പോൾ….. അതാ….”

മെഹന്നു അവിടെ നിന്ന് വേഗം പോകാൻ നിന്നതും

” മെഹന്നു…1 min… നിനക്ക് ഇന്നലെ ജോയിൻ ചെയ്ത ഫാർമസി സ്പെഷ്യലിസ്റ്ന്നെ നേരത്തെ അറിയോ… അല്ലാ….ഇന്നലെ വൈകീട്ട് നിങ്ങൾ ഒരുമിച്ച് പോകുന്നത് കണ്ടു… അതാ ചോദിച്ചേ…. ”

മെഹന്നു അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി.. പിന്നെ എന്ത് പറയണം എന്നറിയാതെ നിന്നു… ശേഷം…

” അത് പിന്നെ ആദിൽ സർ… സാറോട് പറയാൻ ഇരിക്കായിരുന്നു ഞാൻ… ആദിയെ എനിക്ക് മുന്പേ അറിയാം… ബാംഗ്ലൂർ വെച്ച്…ഞാൻ ട്രെയിങ് ചെയ്ത അതെ ഹോസ്പിറ്റലിൽ ആണ് ആദിയും വർക്ക്‌ ചെയ്തിരുന്നത്…. അങ്ങനെ ആണ് പരിജയമാകുന്നത്… ഇപ്പോ ഞങ്ങൾ പരസ്പരം ഇഷ്ടത്തിലുമാണ്…. വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കൂടി ആണ് ആദി ഇപ്പൊ നാട്ടിൽ വന്നതും ഇവിടെ ജോയിൻ ചെയ്തതും ഒക്കെ… ആദിൽ സർ ഞങ്ങളെ സ്‌പോർട് ചെയ്യണം… ആദി ചെന്ന് കണ്ട് വീട്ടിൽ സംസാരിക്കുന്ന വരെ ഈ വിവരം ഷാനുക്കയോ ബാക്കിയുള്ളവരോ അറിയരുത്…ആദിൽ സർ ഇതെങ്ങനെ എങ്കിലും ഒന്ന് നടത്തി തരണം… വേറെ ആരും ഇല്ല എനിക്ക് ഈ കാര്യത്തിൽ ഒരു സഹായം ചോദിക്കാൻ… അത്കൊണ്ടാ.. ”

എല്ലാം കേട്ട് ആദിൽ സാറിന് ദേഷ്യം ഇരച്ചു കയറി… എന്നാൽ. അത് പുറത്തു കാണിക്കാതെ…

” അതിനെന്താ മെഹന്നു… നിനക്കിത് എന്നോട് നേരത്തെ പറയായിരുന്നല്ലോ… എന്തായാലും എന്റെ ഫുൾ സ്‌പോർട് ഉണ്ടാകും…ആദി കൊള്ളാം.. നിങ്ങൾ നല്ല മാച്ച് ആയിരിക്കും..നീ ധൈര്യായിട്ട് ഇരിക്ക്… ”

മെഹന്നു സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി… ആദിൽ ദേഷ്യം കൊണ്ട് ചുമന്നു… അപ്പഴേക്കും ആഷിക് അങ്ങോട്ട് കയറി വന്നു…

” സർ… അവൾ പറഞ്ഞതല്ലാം ഞാൻ കേട്ടു… ഇനിയിപ്പോ നമ്മൾ എന്താ ചെയ്യാ…നമ്മൾ അറിയാൻ കുറച്ചു വൈകി പോയി..അല്ലെ…. ”

” ഏയ്യ്… കറക്റ്റ് ടൈമ് ആ… നീ ഈ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കേട്ടിട്ടില്ലേ… ആ പ്രയോഗമാണ് ഞാനിവിടെ ഉപയോഗിക്കാൻ പോകുന്നത്…. ”

” സർ എന്താ ഉദ്ദേശിക്കുന്നത്…? ”

” എടാ..ഈ ആദിയെ ഞാൻ എങ്ങനൊക്കെ ഒഴിവാക്കിയാലും ഒരുപക്ഷെ അവൻ വീണ്ടും നുഴഞ്ഞു കയറി വരും.. അത് പാടില്ല.. ഇനി ഞാൻ അവളുടെ ലൈഫിൽ നിന്ന് എങ്ങനെ എങ്കിലും ഒഴിവാക്കി എന്ന് തന്നെ ഇരിക്കട്ടെ… അപ്പോഴും എന്റെ വഴിക് തടസ്സമായി ആ റയാൻ ഉണ്ട്…. അവർ തമ്മിൽ ഇപ്പൊ ഒന്നുമില്ലങ്കിലും ഇടക് ഇടക് ഉള്ള അവരുടെ ഈ കൂടിക്കാഴ്ച അത്ര നല്ലതല്ല.. റയാനെ അവൾ എന്നന്നെകുമായി വെറുക്കണം.. ഒരു കൂടിക്കാഴ്ചയും അവളുടെ മനസ്സ് മാറ്റരുത്..ഭാവിയിൽ എനിക്ക് അവൻ ഒരു പണിയാവരുത് .. അത്കൊണ്ട് രണ്ട് പേരെയും ഒറ്റയടിക്ക് ഒഴിവാക്കാനുള്ള വഴിയാണ് ഞാൻ പ്ലാൻ ചെയ്യുന്നത്…നിനക്ക് മനസ്സിലായില്ല അല്ലെ …. ഈ റയാനേ വെച്ച് ആദിയെ ഞാൻ മെഹന്നുവിന്റെ ലൈഫിൽ നിന്ന് എന്നന്നേക്കുമായി ഗെറ്റ് ഔട്ട്‌ അടിക്കും… അത് വഴി മെഹന്നുവിന്റെ മനസ്സിൽ റയാനെ കുറിച് എന്തെങ്കിലും നല്ല തോന്നലുണ്ടങ്കിൽ അത് താനേ പൊയ്ക്കോളും… ഇവിടെ ഞാൻ കളിച്ചതെന്ന് ആരും അറിയില്ല…. ഇത് വർക്ക്‌ ഔട്ട്‌ ആകും… നീ കണ്ടോ… ”

 

ആദിൽ സർ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്…ആദിൽ സർ കാരണം ആദിയും മെഹനുവും പിരിയുമോ…? കനലെരിയുന്ന ആദിൽ സാറുടെ കണ്ണുകൾ അവരെ ഒഴിവാകുന്ന വഴികൾ കണ്ടു പിടിച്ച സന്തോഷത്തിൽ വെട്ടി തിളങ്ങി…..

 

💕💕💕

അനുവും ജാനുവും രാവിലെ കോളേജിനു മുമ്പിലെ ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു….. ക്ലാസ്സ്‌ തുടങ്ങാൻ ഇനിയും സമയമുണ്ട്…. അപ്പൊ ആണ് അവരുടെ ക്ലാസിലെ ഒരു കുട്ടി അവരുടെ അടുത്ത് വന്നിട്ട്..

” അനു… വീട്ടിൽ പൊക്കോ… ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്ന്ന് ക്ലാസ്സ്‌ ഇല്ലാ… നമ്മടെ പ്രഭാകരൻ സാർ ഇല്ലേ.. കുറച്ചു ദിവസായിട്ട് ലീവ് ഉള്ള..മൂപ്പർ മരിച്ചു….”

” ശോ… കഷ്ടായല്ലോ….”( അനു )

” ഇന്നാ ഇനി നമുക്ക് വീട്ടിൽ പോകാല്ലേ… ഇവിടെ ഇരിന്നിട്ട് എന്താ… ”

അപ്പൊ അതാ വരുന്നു അമിയും കൂട്ടരും…

“നിങ്ങളിതിവിടെ എന്തെടുക്കാ… ഇന്ന് നിങ്ങൾക് ക്ലാസ്സ്‌ ഇല്ലാന്ന് കേട്ടല്ലോ…”( അമി )

” ആ… ഇപ്പഴാ അറിഞ്ഞത്… വീട്ടിൽ പോകാൻ നിക്കാ… “( അനു )

” ഇന്ന് അമീടെ ബർത്ഡേ ആണ്… ടൗണിൽ പോയി ഒരു അസ്സല് ട്രീറ്റ്‌ കയ്യോടെ മേടിക്കാൻ നിക്കാ ഞങ്ങൾ.. നിങ്ങൾ വരുന്നോ…? “( സാം )

അത് കേട്ട് ജാനുവും അനുവും അമിയോട് പിറന്നാൾ വിഷസ് പറഞ്ഞു….

” ഞങ്ങൾക് ഇന്ന് പ്രതേകിച്ചു പണി ഒന്നുമില്ല….” ( ജാനു )

” ഇന്നാ പിന്നെ എന്താ…നമുക്ക് പോകാ… ഒരു 2 hours… ശേഷം നിങ്ങൾക് വീട്ടിൽ പോകേം ചെയ്യാലോ … “( അജു )

” ഓക്കേ.. ” ( അനു )

അനു സമ്മതം മൂളി… അവർ നേരെ ടൗണിലുള്ള ഷോപ്പിംഗ് മാളിലേക് വിട്ടു… അവിടെ എത്തി ഒരു റെസ്റ്റ്വാറന്റൈൽ കയറി രണ്ട് മൂന്ന് ഹെവി ഐറ്റം ആളട്ടം ഓർഡർ ആക്കി അത് വരുന്നതിന് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കായിരുന്നു അവർ…

അപ്പഴാണ് റെസ്റ്റ്വാറന്റ് ന്റെ ചില്ലു ഗ്ലാസിന് അപ്പുറത്തൂടെ നടന്നു പോകുന്ന വെക്തി അനുവിന്റെ കണ്ണിൽ പെട്ടത്…. ആളെ മനസ്സിലാക്കാൻ അവൾക് ഒട്ടും സമയം വേണ്ടി വന്നില്ല… താൻ ഇത്രയും നാൾ വീണ്ടും ഒരുനോക്ക് കാണാൻ ആഗ്രഹിച്ച വെക്തി…. താടിക്കാരൻ.. അതാ ഇപ്പൊ തന്റെ മുമ്പിൽ….

അവൾ പിന്നെ ഒന്നും നോക്കിയില്ല… ടോയ്‌ലെറ്റിൽ പോയിട്ട് വരാമെന്നു പറഞ്ഞ് ആദ്യം റെസ്റ്റ്വാറന്റ്ലേ ടോയ്ലറ്റ് ഭാഗത്തേക്ക് പോയി… ശേഷം പോയപോലെ തിരിച്ചു വന്ന്

” അതേയ്… അവിടെ എല്ലാം ഫുൾ ആ… ഞാൻ പുറത്തുള്ള ടോയ്ലറ്റിൽ പോയിട്ട് വരാ… ”

“ഞാൻ വരണോ അനു….”( ജാനു )

” വേണ്ടടാ… ഞാൻ ഇപ്പൊ വരും… ഒരു 10 മിനുട്സ്… ഓക്കേ… ”

അതും പറഞ്ഞ് അനു പുറത്തേക് പോയി…

പക്ഷെ, അവിടെ ഒന്നും അവനെ കണ്ടില്ല…

ശോ… ഇതെവിടെ പോയി.. കാണാനില്ലല്ലോ… ഇനിയെനിക് തോന്നിയത് ആയിരിക്കോ….അപ്പൊ അതാ അവൻ ലിഫ്റ്റിലേക്ക് കയറുന്നു… അവൾ വേഗം ഓടിച്ചെന്നു ലിഫ്റ്റിൽ കയറാൻ നോകിയെങ്കിലും അത് നടന്നില്ല….. അവൾ സ്റ്റയർ വഴി ഓടിക്കയറി ലിഫ്റ്റിനു മുമ്പിൽ എത്തിയപോ അവിടെ അവനില്ല…

മെഹന്നു ആകെ കിതച്ചിരുന്നു…

ഇതിപ്പോ എന്താ കഥാ….ഇവനിതെവിടെ പോയി… ആള് ആവി ആയി പോയോ…. ഇക്കണ്ട സ്റ്റയർ ഒക്കെ ഓടിക്കയറിയത് വെറുതെ ആയോ പടച്ചോനെ….

പെട്ടെന്ന് അവളുടെ പിന്നിൽ നിന്ന് ആരോ വിളിച്ചു …. അവൾ തിരിഞ്ഞു നോക്കിയപ്പോ ഒരു പെണ്ണ്

” ഞങ്ങളുടെ ഒരു ഫോട്ടോ എടുത്ത് തരോ…. ”

ആ പെണ്ണ് അവളുടെ ഫോൺ നീട്ടി കൊണ്ട് ചോദിച്ചു….

അവൾ ഫോൺ വാങ്ങി ഫോട്ടോ എടുക്കാൻ നിന്നതും ഒരു കൊച്ചിനെ പിടിച്ചു അവരുടെ അടുത്ത് വന്നു നിന്ന ആളെ കണ്ടു അനു ഒന്ന് ഞെട്ടി…

താടിക്കാരൻ….!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply