Angry Babies In Love – Part 30

  • by

7429 Views

angry babies in love richoos

*🔥റിച്ചൂസ്🔥*

അവൾ ഫോൺ വാങ്ങി ഫോട്ടോ എടുക്കാൻ നിന്നതും ഒരു കൊച്ചിനെ പിടിച്ചു അവരുടെ അടുത്ത് വന്നു നിന്ന ആളെ കണ്ടു അനു ഒന്ന് ഞെട്ടി…

താടിക്കാരൻ….!!

ഹേ…. ഇവന്റെ കല്യാണം കഴിഞ്ഞതാണോ…? ഒരു കൊച്ചും ഉണ്ടോ…🤔? ശോ…. ഇതൊരു വല്ലാത്തൊരു ചതിയായി പോയല്ലോ പടച്ചോനെ… എന്നോട് ഇത് വേണ്ടായിരുന്നു…..തന്നെ… ഇതവന്റെ കൊച്ച് തന്നെ…. ആ കൊച്ചിന്റെ മുഖം കണ്ടില്ലേ… അവനെ അങ്ങ് വെട്ടി ഒട്ടിച്ച പോലെ ഉണ്ട്… പിന്നെ അവരുടെ ആ പരസ്പര പെരുമാറ്റം… അത് കണ്ടാ അറിയാം ഇതവന്റെ കെട്യോൾ ആണെന്ന്… മറ്റൊരുത്തിയുടെ കെട്യോനെ ആണല്ലോ പടച്ചോനെ ഞാൻ കിനാവ് കണ്ടത്… ഒരു നോക്ക് കാണാൻ ആഗ്രഹിച്ചു പോയത് .. നീയെന്തൊരു പെണ്ണാടി.. മറ്റൊരുത്തിയുടെ കുടുംബം നശിപ്പിക്കാൻ ഇറങ്ങിയേക്കുന്നു…. വേറെ ആരേം നിനക്ക് നോക്കാൻ കിട്ടിയില്ലേ….നീ ചെയ്തത് മഹാ പാപമാടി.. മഹാ പാപം….

” അതേയ്.. ഫോട്ടോ… ”

അപ്പഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്….അവൾ വേം ഫോട്ടോ എടുത്ത് കൊടുത്ത് നിരാശയോടെ അവിടെ നിന്നും പോന്നു….

ഷാനു അവളെ ഒന്ന് ശ്രദ്ധിക്ക പോലും ചെയ്തില്ല… അവൾ ആണ് അനു എന്ന് അവൻ അറിഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച എങ്കിൽ നിങ്ങൾ ഒന്ന് ഓർത്തു നോകിയെ അവിടെ നടക്കുന്നത്…😂😂നല്ല രസമുള്ള കാഴ്ചയായിരിക്കും ല്ലേ… പടച്ചോന്റെ ഓരോ കളികൾ… അല്ലാതെ എന്താ…

 

അനു… നീ മറന്നേക്ക് അവനെ….ഒക്കെ ഇന്നലെ പെയ്ത മഴപോലെ മറന്നേക്ക്… ഇനി അങ്ങനൊരാൾക്കു നിന്റെ ലൈഫിൽ സ്ഥാനമില്ല…. All indians are my brothers and sisters ലിലെ ഒരു ബ്രദർ ആയി നീയവനെ കൂട്ടിയേക്ക്….

അവൾ സങ്കടത്തോടെ റെസ്റ്റ്വാറന്റിൽ ജാനുവിന്റെ അടുത്ത് വന്നിരുന്നു…..അപ്പഴേക്കും ഓർഡർ ചെയ്ത ഫുഡ്‌ ഒക്കെ വന്നിരുന്നു…എല്ലാരും കഴിക്കാൻ തുടങ്ങി…

” നീയെവിടെ ആയിരുന്നടി.. എത്ര നേരായി പോയിട്ട്..നിന്റെ മുഖത്തെന്താ ഒരു സങ്കടം പോലെ … ”

ജാനു അവളുടെ ചെവിയിൽ ചോദിച്ചു….അനു അവളോട് പതിയെ

” എടി… ഞാൻ ആ താടിക്കാരനെ കണ്ടടി…?. ”

” ആണോ… എന്നിട്ട്… ബാക്കി പറ… സംസാരിച്ചോ…. ”

” ഇനിയതിന്റെ ആവശ്യം ഇല്ലടി…. മൂപ്പര് ഒന്ന് കെട്ടിയതാ… ”

” കെട്ടിയതാണെന്നോ…. നിനക്ക് എങ്ങനെ മനസ്സിലായി… നീ ചോയ്ചോ…. ”

” ചോയ്ക്കുന്നത് എന്തിനാ.. എല്ലാം കണ്ട് ബോധ്യപ്പെട്ടു… ഒരു കൊച്ചും ഉണ്ട്…”

” ശരിക്കും ഡി… കഷ്ടായല്ലോ… ”

” എന്താ അവിടെ ഒരു കുശു കുശുക്കൽ….ഞങ്ങളോട് കൂടി പറ…. ഏത് താടിക്കാരനെ കുറിച്ചാ പറയുന്നേ ”

അനുവിന്റെയും ജാനുവിന്റെയും സംസാരം കേട്ട് അമി ചോദിച്ചു….അപ്പൊ തന്നെ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന അനുവിന് തരിപ്പിൽ പോയി… അവൾ ചുമച്ചു കൊണ്ടിരിക്കെ അമി അവളുടെ നെറുകിൽ തട്ടി…m..

” എന്താ അനു ശ്രദ്ധിച്ചു കുടിക്കണ്ടേ …. ”

” അത് പെട്ടെന്ന്…. അറിയാതെ…. I am ഓക്കേ… ” ( അനു )

അവൾ ജാനുവിനെ നോക്കി കണ്ണുരുട്ടി…

” ഹഹഹ… ഈ അമിടെ ഒരു കാര്യം.. താടിക്കാരൻ അല്ല.. തടി… തടിയുള്ളവൻ എന്നാ പറഞ്ഞെ…. ടോയ്‌ലെറ്റിൽ പോയപ്പോ ഞങ്ങളെ ഒരു പരിചയകാരിയെ കണ്ടു… അവളുടെ ഭർത്താവ് ഭയങ്കര തടി ആയിരുന്നു എന്ന് പറയായിരുന്നു അവൾ… അല്ലെ അനു … ”

ജാനു ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു…..

” അതെ… അതെ…. ”

അനു ഒന്ന് ഇളിച്ചു കൊടുത്തു…

ഭക്ഷണം കഴിച്ചു കഴിഞ്ഞു റെസ്റ്റ്വാറന്റിന് വെളിയിൽ എത്തിയപ്പോൾ അമി…

” എന്താ അനു…ഫുഡ്‌ ഇഷടായില്ലേ.. ഒട്ടും കഴിച്ചില്ല…. ”

” ഉവ്വ് അമി…. Anyway thanku so much for this treat my chunk bro…. ”

” ബ്രോയോ…. നീയെന്നെ അമി എന്ന് വിളിച്ചാതി… എനിക്ക് ആവശ്യത്തിൽ കൂടുതൽ പെങ്ങള്മാർ ഉണ്ട്… List ഫിൽ ആയി… ദാ ഈ ജാനൂനെ കൂടി കയറ്റിയപ്പോ… ഇനി സ്പേസ് ഇല്ലാ…. So i am സോറി അനു…. ”

” ഹഹഹ…അമിടെ ഹ്യൂമർ സെൻസ് എനിക്ക് ഇഷ്ടായി…. Its ഓക്കേ… ഫ്രണ്ട് ലിസ്റ്റിൽ നിന്ന് എന്റെ പേര് വെട്ടുന്നവരെ ഞാനവിടെ പറ്റിപ്പിടിച്ചു നിന്നോളാ…”(അനു )

” അപ്പോ ഓക്കേ ബ്രോ …നിങ്ങൾ വിട്ടോ.. ഞങ്ങൾക് കുറച്ചു പർച്ചേസ് ഉണ്ട്… “(ജാനു )

അതും പറഞ്ഞ് അനുവും ജാനുവും പോയി…

” നീ അതിന് എന്റെ ഹാർട്ട്‌ ലിസ്റ്റിൽ എന്നേ ഇടം പിടിച്ചില്ലേ അനു…. ഇനി നിന്റെ ഹാർട്ടിൽ എനിക്ക് ഇടം നേടണം… അതിന് ഞാൻ എന്തും ചെയ്യും…. ”

” അതിന് നീ കുറച്ചു വെള്ളം കുടിക്കേണ്ടി വരും…കേട്ടില്ലേ… ബ്രോ എന്ന്… അവൾ നിന്നെ ഒരു ബ്രദർന്റെ സ്ഥാനത്താ കണ്ടേക്കുന്നെ… അത് നീയെങ്ങനെ മാറ്റി എടുക്കുമെന്നാ.. “(അജു )

” ശരിയാ… ഒന്നുമില്ലെങ്കിലും അവളാ എംകേ യിലെ അല്ലെ…. അവൾ മെരുക്കാൻ സമയമെടുക്കും…. “( രാഹുൽ )

” അല്ലാ അമി… വെറുതെ അവളെ കയ്യിന്ന് മേടിച്ചു കൂട്ടി പണി ഉണ്ടാക്കണോ…. “(സാം )

” അവൾ എം കേ യിലെ ആണേ ഞാൻ ഒറ്റ തന്തക്ക് പിറന്ന ഇബ്രാഹീംമിന്റെ ചോരയാ… പറഞ്ഞാൽ പറഞ്ഞതാ…ഈ അമി വിചാരിച്ചാൽ അവളെ വളക്കാനും അറിയാ.. കെട്ടി കൂടെ പൊറുപ്പിക്കാനും അറിയാ …അവളെന്റെ ഭാര്യയായി ഞങ്ങളുടെ വീട്ടിലേക് വരുന്നതുമുതൽ അവളുടെ കഷ്ടകാലം ആയിരിക്കും.. നരകിച്ചു നരകിച്ചു ആ നാല് ചുവരുകൾക്കുള്ളിൽ അവൾ തീരും….തീർന്നില്ല..അവരുടെ നല്ല മരുമകനായ് തകർത്താടി എംകെ
ഗ്രൂപ്പ്‌നെ ഞാൻ നാശത്തിന്റെ വക്കിൽ എത്തിക്കും… അവസാനം ഒരു ചില്ലികാശില്ലാതെ അലി മാലിക് എന്റെ വാപ്പാന്റെ കാൽകീഴിൽ വന്നു കെഞ്ചും… അന്നെന്റെ വാപ്പാന്റെ കണ്ണിലെ തിളക്കം എനിക്ക് കാണണം.. ആ കാഴ്ച കണ്ടനിക്ക് ഒന്നർമാദിക്കണം…. അതാണ് എന്റെ ലക്ഷ്യം… ആ ഒരു ദിവസത്തിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്… നിങ്ങൾ കണ്ടോ ഈ അമീടെ കളികൾ…. ”

 

💕💕💕

ആദി അവന്റെ സീനിയർ ഏല്പിച്ച ഫാർമസി സംബദ്ധമായ ഒരു ഫയൽ ആദിൽ സാറെ ഏല്പിക്കാൻ ക്യാബിനിൽ ചെന്നപ്പോൾ ആദിൽ ലാപ്പിൽ എന്തോ വർക്ക്‌ ചെയ്തോണ്ടിരിക്കുകയായിരുന്നു…

“May i come in sir…”

അവനെ കണ്ടതും ആദിൽ സാർ

“ഹേയ്…. ആദി…come on..sit ..”

ആദി ഫയൽ ആദിൽ സാറെ ഏല്പിച്ചു…

“പിന്നെ..മെഹന്നു എന്നോട് എല്ലാം പറഞ്ഞുട്ടോ…എന്റെ എല്ലാവിധ സ്‌പോർട്ഉം ഉണ്ടാകും… ഫസ്റ്റ് ഓഫ് all… ഞാൻ അത് പറയണം… പറഞ്ഞെ പറ്റു…. I am റിയലി സോറി….”

” സർ എന്തിനാ സോറി പറയുന്നത്….? ”

” അത് ഞാൻ വിചാരിച്ചിരുന്നത് മെഹന്നുവിന് റയാനുമായി റിലേഷൻഷിപ് ഉണ്ടെന്നാണ്…. അവൾ ബാംഗ്ലൂരിൽ നിന്ന് വന്നേ തൊട്ട് ഇന്നേവരെ എന്നോട് അവൾ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും റയാനെ പറ്റി തന്നെയാണ്… അപ്പോ ഞാൻ കരുതി അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരിക്കുമെന്ന്… ഇന്ന് മെഹന്നു പറഞ്ഞപ്പഴാ ആദിയുമായിട്ട് സ്നേഹത്തിലാണ് എന്ന് അറിയുന്നത്…”

” its ഓക്കേ… അവൾ എന്നോടും പറയാറുണ്ട് റയാനേ പറ്റി.. അവർ എപ്പോ കണ്ടാലും വഴക്കല്ലേ ..അവനെല്ലേ അവളുടെ ബാഗ് വേസ്റ്റ് ബിന്നിൽ ഒക്കെ ഇട്ടത്…. അന്ന് ഞാൻ അവളോട് പറഞ്ഞതാണ് ഇനി അവനെ കണ്ടാ മൈൻഡ് ചെയ്യരുത് എന്ന്…. പിന്നീട് അവർ തമ്മിൽ കണ്ടിട്ടില്ല…. ”

” അത് ഞാനും പറഞ്ഞിരുന്നു.. എന്നാൽ ഞാനും ആദിയും ഒന്നും പറഞ്ഞത് അവൾ കേട്ടില്ല എന്ന് മാത്രം.. ഓരോതവണ അവനുമായി സീൻ ഉണ്ടാകുമ്പോഴും അവൾ അതെന്നോട് പറഞ്ഞപ്പഴൊക്കെയും അവൾക്ക് എന്തോ അവനുമായുള്ള കൂടിക്കാഴ്ചയിലും അവന്ക് പണി കൊടുക്കുന്നതിലും ഒക്കെ പ്രതേക താല്പര്യവും സന്തോഷവും ഒക്കെ അനുഭവപ്പെടുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്….നമക് ദേഷ്യമുള്ള കാണാൻ താല്പര്യമില്ലാത്ത വ്യക്തികളെ നമ്മൾ ഒന്നില്ലെങ്കിൽ അവോയ്ഡ് ചെയ്യും.. അല്ലെങ്കിൽ കണ്ടാലും വഴി മാറി പോകും…എന്നാൽ മെഹന്നു റയാനുമായി പിന്നീടും കണ്ടിട്ടുണ്ട്… സംസാരിച്ചിട്ടും ഉണ്ട്…. ”

” അതെങ്ങനെ സാർ ന്ന് അറിയാം… ”

” അത് ഞാൻ അറിഞ്ഞ കാര്യമാണ് .. എന്റെ പി എ ആഷിക് ഷോപ്പിഗ് മാളിൽ വെച്ച് അവരെ ഒരുമിച്ചു കണ്ടതായി എന്നോട് പറഞ്ഞിരുന്നു… പരസ്പരം എന്തോ വഴക് ഒക്കെ ഉണ്ടാക്കി അവസാനം ആളുകൾ ഒക്കെ പിടിച്ചു മാറ്റായിരുന്നു എന്നൊക്കെ….ആ കാര്യം അവൾ എന്നോട് പറഞ്ഞിട്ടില്ല…ആദിയോട് പറഞ്ഞിട്ടുണ്ടോ…? ”

” ഇല്ലാ…. ”

ആദി ആകെ അപ്സെറ്റ് ആയിട്ടുണ്ട്…

” ഏയ്യ്.. ഡോണ്ട് വറി… അവളത് പറയാൻ വിട്ടതാവും… നൂറുകൂട്ടം കാര്യങ്ങളുടെ ഇടയിൽ ഇത്തരം ചെറിയ കാര്യങ്ങൾ ഒക്കെ എങ്ങനെ ഓർമ വരാനാ…. ലീവ് ഇറ്റ്…ഞാൻ പറഞ് വന്നത് ആദിയെ വിഷമിപ്പിച്ചെങ്കിൽ സോറി…ഒക്കെ എന്റെ തോന്നൽ മാത്രമാണെന്ന് ഇന്ന് ആദിയുമായുള്ള റിലേഷനെ പറ്റി മെഹന്നു എന്നോട് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി….just leave it man… ഞാൻ ചുമ്മാ മനസ്സിലുള്ളത് പറഞ്ഞന്നേ ഒള്ളു… ഓക്കേ എന്റെ ചിന്തയുടെ പ്രശ്നങ്ങളാ…. ഹഹഹ….പിന്നെ മെഹന്നുനോട്‌ ഇതൊന്നും പോയി ചോയ്ക്കാൻ നിക്കണ്ടാ …. അവൾ പറയാൻ വിട്ടതാവും ന്നേ….”

” ആഹ്.. ഓക്കേ സാർ… എന്നാ ഞാൻ അങ്ങോട്ട്… ”

” ഓക്കേ ആദി…. വഴിയേ ഞാൻ അവളുടെ ബ്രദർ ഷാനൂനെ പരിചയപ്പെടുത്തി തരണ്ട്… അവനെ സോപ് ഇട്ടാലെ വല്ലതും നടക്കു…. ”

” ധൃതി ഒന്നുമില്ല സാർ.. പതിയെ മതി…”

ആദി പോയതും ആദിൽ സാർ ആദ്യ പടി സക്സസ് ആയതോർത്തു പൊട്ടിച്ചിരിച്ചു… അപ്പഴേക്കും ആഷിക് അങ്ങോട്ട് വന്നു…

” എന്താ സാർ. ആദീടെ മുഖം ഭയങ്കര അപ്സെറ്റ് ആണല്ലോ .. ഫസ്റ്റ് ഡോസ് കൊടുത്തോ…. ”

” മ്മ്മ്….ചെറുതായി ഒന്ന് തിരി കൊളുത്തിയിട്ടുണ്ട്….. ബാക്കി ഇനി താനേ കത്തിക്കോളും…. ”

” സാർ…. നമ്മടെ കയ്യിലെ ആ ഒറിജിനൽ വീഡിയോ അങ്ങോട്ട് കാണിച്ചാൽ പോരെ… കുറച്ചു എരിവും പുളിയും കൂടെ ചേർത്താൽ അവൻ വിശ്വസിക്കില്ലേ…. പിന്നെ അവൻ അവളെ വിട്ട് പോകില്ലേ…. ”

” ആഷി…. നമ്മളായിട്ട് കാണിച്ചാൽ അത് ചിലപ്പോ പാതി കത്തി തീരെ ഒള്ളു …പക്ഷെ… അവനായിട്ട് കണ്ട് പിടിച്ചാലോ…..ആളി കത്തും…. പിന്നെ ആ വീഡിയോ കൊണ്ട് ആയില്ലാ..ഇനിയങ്ങോട്ട് റയാനും മെഹനുവും തമ്മിലുള്ള കൂടിക്കാഴ്ച കൂടണം… അവൻ അത് കണ്ണ് കൊണ്ട് കാണണം….അല്ലെങ്കിൽ അറിയണം…. ”

” അതെങ്ങനാ… അവർ പരസ്പരം കണ്ടില്ലെങ്കിലോ…? ”

” കണ്ടില്ലെങ്കിൽ നമ്മൾ കാണാനുള്ള സാഹചര്യങ്ങൾ ഒരുക്കും…. അവിടെ കൃത്യമായി ആദി വരുകയും ചെയ്യും…. എല്ലാം നമ്മുടെ പ്ലാൻ… എന്നാൽ ഇതിന് പിന്നിൽ കളിക്കുന്നത് നമ്മളാണ് എന്ന കാര്യം ആരും അറിയാനും പാടില്ല… ”

” അപ്പൊ മെഹനുവും ആദിയും ബ്രേക്ക്‌ അപ്പ്‌ ആവാൻ ഇനിയധികം ദിവസങ്ങളില്ല എന്ന് സാരം… ”

” ഹഹഹ… അത് മാത്രമല്ല… മെഹനുവിന് റയാനോടുള്ള വെറുപ്പും ദേഷ്യവും നൂറിരട്ടിയായി വർധിക്കേം ചെയ്യും…. ആഷി…. നീ ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യണം…ആ ആദിയുമായി സൗഹൃദത്തിൽ ആവണം.. അവന്റെ നീകങ്ങൾ നിരീക്ഷണം.. തരം കിട്ടുമ്പോ റയാൻ എന്ന വിഷയം എടുത്തിടണം…ആദ്യം ആ ബ്ലർ വീഡിയോ അവൻ എങ്ങനെ എങ്കിലും കാണാനുള്ള സിറ്റുവേഷൻ ഒരുക്കണം….ഇപ്പൊ തന്നെ അവന്റെ മനസ്സ് എരിഞ്ഞു തുടങ്ങി .. അത് കത്തി തീരും മുൻപ് അല്പം എണ്ണ ഒഴിക്കണം… എന്നലെ തീക്കനൽ ഉണ്ടാകു …”

” ഞാൻ വേണ്ടത് ചെയ്തോളാം സാർ… ”

അപ്പൊ ഏട്ടനും അനിയനും പണി തുടങ്ങി കഴിഞ്ഞു…ഇനിയങ്ങോട്ട് കുറെ പൊട്ടലും ചീറ്റലും ഒക്കെ പ്രതീക്ഷിക്കാം….

 

💕💕💕

 

“എന്തുവാ അനു…. ഇങ്ങനെ വിഷമിക്കാൻ മാത്രം അവൻ നിന്നെ പ്രേമിച്ചു ഒരു കെട്യോളും കൊച്ചും ഉണ്ടെന്ന കാര്യം പറയാതെ വഞ്ചിച്ച പോലെ ഉണ്ടല്ലോ…. ഒന്ന് കണ്ടു… ചെറിയൊരു അട്ട്രാക്ഷൻ തോന്നി… വേറെ അവന്റെ വീടോ അഡ്രെസ്യോ ജോലിയും കൂലിയും ഉണ്ടോ എന്തിന് പേരെങ്കിലും നിനക്ക് അറിയോ…. ഇപ്പൊ നിനക്ക് പറ്റിയ പാർട്ടി അല്ലെന്ന് നമുക്ക് മനസ്സിലായി…. അപ്പോ വിട്ടു കള…അത്രേ ഒള്ളു…ഒന്ന് കെട്ടി ഒരു കൊച്ചിന്റെ തന്തയാ അവൻ… ആ പെണ്ണിന്റെ കുടുംബം നിനക്ക് കുളം തോണ്ടാണോ…അങ്ങനെ ഒരുത്തനെ നിനക്ക് വേണോ…?വേണോന്ന്…?”

” വേണ്ടാ…”

” ആാാ…. ഗുഡ് ഗേൾ… എന്റമ്മോ… തൊണ്ടയിലെ വെള്ളം വറ്റി…. നിന്നെ ഒക്കെ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കണമെങ്കിൽ എന്റെ ഊപ്പാട് ഇളകോലോ അനു…. എടി… നിനക്ക് എന്തിനാ ഒന്ന് കെട്ടിയവൻ.. നിനക്ക് നല്ല നമ്പർ one ഫ്രഷ് ആമ്പിള്ളേരെ വരിവരിയായി ഈ ജാനു നിർത്തി തരില്ലേ…. ഡോണ്ട് worry my girl… Come ഓൺ…. ”

” എങ്ങോട്ട്…. ആമ്പിള്ളേരെ സെറ്റ് ആക്കി തരാൻ ആണോ….? ”

 

” തത്കാലം അല്ലാ … നീ എനിക്ക് റാഷിക്കാക് ഒരു ഷർട്ട്‌ എടുക്കാൻ ഒന്ന് സഹായിച്ചേ… വാ… ആ ഷോപ്പിൽ കയറാം… ആമ്പിള്ളേരെ നമുക്ക് അതിന് ശേഷം കണ്ടു പിടിക്കാം.. നീയിങ്ങനെ ആക്രാന്തിക്കാതെ …. ഡീസന്റ് ആവ്… ”

പടച്ചോനെ… ഒരു ആവശേത്തിന് പറഞ്ഞും പോയി… പെണ്ണ് അതിൽ പിടിച്ചു കേറാ….

ഇത് ജാനു മനസ്സിൽ പറഞ്ഞതാട്ടാ…😂തട്ടിവിടുമ്പോ ഓർക്കണം… ആരോടാ പറയുന്നേന്ന്…😂

ജാനു അവളെ വിളിച്ചു ആ ഷോപ്പിൽ കയറി…. അപ്പോ അതാ റാഷി അവിടെ ഷർട്സ് നോക്കി കൊണ്ട് നിക്കുന്നു… കൂടെ നമ്മുടെ ഷാനൂന്റെ കൂടെ കണ്ട പെണ്ണും കൊച്ചും ഉണ്ട്….

അത് കണ്ടതും അനു തുടങ്ങി…

” എടി.. നോക്കടി… അതാടി ആ പെണ്ണും കൊച്ചും..അവനും ഇപ്പൊ വരും….. എനിക്ക് ഇത് കാണാനുള്ള ശക്തി ഇല്ലടി.. ഞാൻ പോവാ…. റാഷിയോട് നീ ഇപ്പൊ ഇതൊന്നും പറയാൻ നിക്കണ്ടാ…നീ പറഞ്ഞപോലെ ഒരു കുടുംബകലഹത്തിന് ഞാൻ കാരണക്കാരി ആവുന്നില്ല…. ”

അനു പോകാൻ നിന്നതും ജാനു അവളെ പിടിച്ചു നിർത്തി….

” ഇതായിരുന്നോ ആ പെണ്ണും കൊച്ചും… എന്റെ അനു… നീ എന്തൊരു ദാരിദ്ര്യമാടി…. അത് റാഷിക്കയുടെ ഇത്തയും കുഞ്ഞുമാണ്…. എനിക്ക് അറിയാം…. ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്…. ഇവരെ കണ്ടിട്ടാണോ നീ ഇത്രയും നേരം ഇക്കണ്ട കോലാഹലമൊക്കെ ഉണ്ടാക്കിയോ… ഇയ്യോ…. നിന്നെ ഒക്കേ…. ഒന്നും അറിയാതെ ഓരോന്ന് അങ്ങോട്ട് വിളിച്ചു കൂവിക്കോളും…ഇങ്ങോട്ട് വാ… ഇതിപ്പോ തന്നെ റാഷിക്കാനോട് പറഞ്ഞ് നിന്നെ നാറ്റിച്ചിട്ടു തന്നെ വേറെ കാര്യം…. ”

 

അനു ആകെ ചമ്മിയിട്ടുണ്ട്…. ശോ…. ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടിയത്… അപ്പോ നമ്മുടെ ആള് സിംഗിൾ പസംഗ തന്നെയായിരുന്നുല്ലേ… നിക്ക് വയ്യ…. റാഷിയുടെയും ഇത്താത്തന്റെയും കൂടെ ഷോപ്പിങ്ന്ന് വന്നതാവണം…

റാഷിയുടെ അടുത്തേക് പോകാൻ നിന്ന ജാനുവിനെ പിടിച്ചു നിർത്തി കൊണ്ട് അനു

“അയ്യോ… വേണ്ടടി.. പറയല്ലടി.. നല്ല കുട്ടി അല്ലെ… പ്ലീസ് ഡി… ജാനു മുത്തേ.. പ്ലീസ് ഡി…”

” ഹ്മ്മ്… ഓക്കേ… അപ്പോ വാ… നിന്റെ താടിക്കാരനും ഇവിടെ തന്നെ കാണും.. ഇപ്പൊ തന്നെ കയ്യോടെ ഊരും പേരും അഡ്രെസും ഫോൺ നമ്പറും ഒക്കെ മേടിച്ചോണം.. പിന്നെ കണകുണാ പറയരുത്…..”

” ഓക്കേ ഡി… ”

അവർ രണ്ട് പേരും റാഷിയുടെ അടുത്തേക് നടന്നു…..അപ്പോൾ ആ പെണ്ണും കൊച്ചും അവിടെ നിന്നും ലേഡീസ് കോർണറിലേക്ക് പോയിരുന്നു…

” ഏഹ്… ആരാ ഇത്….ജാനുവും അനുവോ… വാ വാ…നിന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കായിരുന്നു…. ഇന്നലെ ഞാൻ നിന്നെ എത്ര വിളിച്ചു അനു… നീയെന്താ ഫോൺ എടുക്കാഞ്ഞത് … എനിക്കറിയാ മനപ്പൂർവം ആണെന്ന്.. അമ്മാതിരി പണിയെല്ലേ നീയെനിക്കു തന്നത് കള്ളി….”

അവൾ റാഷിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു…

” അത് പിന്നെ എന്നേ അഹങ്കാരി എന്ന് വിളിച്ചിട്ടല്ലേ ആ കാട്ടുമാകൻ… എന്നോട് കളിച്ചാൽ കളി പഠിപ്പിക്കും ഈ അനു… ”

” ഇന്റെ പൊന്ന് അനു… ഇനി ദയവ് ചെയ്ത് ഇന്റെ കഞ്ഞിയിൽ പാറ്റ ഇടരുത്… ഇതിൽ നിന്ന് എങ്ങനെയാ ഒന്ന് ഊരിപ്പോന്നെന്ന് എനിക്കെ അറിയൂ..അല്ലാ… ഞാൻ ഫോൺ ചെയ്തപ്പോ ജാനു എങ്ങനെ കൃത്യമായി അനുവിനെ അറിയില്ല എന്നൊക്കെ പറഞ്ഞത്… നമ്മൾ ഇതേ കുറിച് നിങ്ങളോട് സംസാരിച്ചിട്ടില്ലല്ലോ ..പിന്നെ എങ്ങനാ… ”

” അത് റാഷിക്ക പറഞ്ഞത് ഞങ്ങൾ കേട്ടത് കൊണ്ട്… “(ജാനു )

” എന്തോന്ന്… കേട്ടന്നോ… അപ്പോ നിങ്ങൾ ലൈബ്രയിൽ വന്നിരുന്നോ….? ”

” വന്നിരുന്നു… റാഷി പറഞ്ഞതും ആ കാട്ടുമാകൻ പറഞ്ഞതും എല്ലാം വെടിപ്പോടെ കേട്ടു… പോന്നപ്പോ വീണ്ടും അവനൊരു പണി കൊടുത്തിട്ട് തന്നെയാ പോന്നത്…. “( അനു )

” ഹേ… അപ്പൊ നീയാണോ ഷാനുക്കാന്റെ വണ്ടി പഞ്ചർ ആക്കിയത്….? ”

” അതേലോ…അതൊന്നും അവന്ന് ഒന്നുമല്ല എന്നറിയാം… എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന്….. “( അനു )

” നിനക്ക് ഇത് എന്തിന്റെ കേടാ അനു…. നിനക്കെങ്കിലും ഒന്ന് പറഞ്ഞ് കൊടുത്തൂടെ എന്റെ ജാനു…ഷാനുക്ക ഇപ്പോ ഇടഞ്ഞു നിക്കാ.. നീയെന്റെ ഫ്രണ്ട് ആണെന്നും നിനക്ക് നമ്പർ തന്നത് ഞാൻ ആണെന്നൊക്കെ മൂപ്പര് അറിഞ്ഞാൽ എന്നേ വെട്ടിനുറുക്കും എന്നറിയാവുന്നത് കൊണ്ടാ നിന്നെ അറിയില്ല എന്ന് ഞാൻ കള്ളം പറഞ്ഞത്.. നീയാണ് ഈ പണിയൊക്കെ ഒപ്പിച്ചത് എന്ന് മൂപ്പർക്ക് നല്ലോണം മനസ്സിലായിക്ക്ണ് … നിന്നെ ഇവിടെ കണ്ട് നീയാണ് അനു എന്ന് മനസ്സിലായാൽ അതോടെ തീർന്നു എല്ലാം… പിന്നെ ഇവിടെ ഒരു ബദർ യുദ്ധം ആയിരിക്കും…മൂപ്പര് നീ വിചാരിക്കുന്ന ആളല്ല….ഇങ്ങനെത്തെ കാര്യത്തിൽ കയ്യിലിരിപ്പ് മഹാ മോശാ… ഇമ്മാതിരി പരിവാടികൾ ഒന്നും വെച്ചു പൊറുപ്പിക്കില്ല… അതിനി പെൻമ്പിള്ളേർ ആണെങ്കിലും ശരി….അതോണ്ട് രണ്ടാളും വേം സ്ഥലം വിടാൻ നോക്ക്… എന്റെ കൂടെ ഷാനുക്കയും ഉണ്ട്…. ഡ്രസ്സ്‌ ട്രയൽ ചെയ്യാൻ കയറിയതാ… ഇപ്പൊ വരും… അതിന് മുൻപ് വേം പൊക്കോ…”

” ഒന്ന് പോ റാഷി… അങ്ങനെ പേടിച്ചോടുന്നവൾ അല്ല ഈ അനു…..അവന്റെ മുഖത്തുനോക്കി എനിക്ക് പറയണം ഞാനാ അനുവെന്ന്… എന്നിട്ടവൻ എന്നേ എന്താ ചെയ്യുന്നെന്ന് എനിക്ക് ഒന്ന് കാണണം… ഞാനെ.. ബ്ലാക്ക് ബെൽറ്റ്‌ ആ…ഞാൻ ഒന്ന് നന്നായി പെരുമാറിയാൽ രണ്ട് മാസത്തേക്കു പിന്നെ അവൻ ബെഡിൽ നിന്ന് എണീക്കില്ല….മൂത്ര ട്യൂബ് ഇട്ട് കിടക്കണ്ടരും…. ”

അങ്ങനെ റാഷിയോട് ചൂടായീം കൊണ്ട് നിക്കുമ്പോ ആണ് ട്രയൽ റൂമിന്റെ ഡോർ തുറന്നു ഒരു ഡ്രസ്സ്‌ ഇട്ട് ഷാനുക്ക പുറത്തോട്ട് വന്നത്….

അത് കണ്ട് അനുവിന്റെ മുഖം പ്രകാശിച്ചു… താടിക്കാരൻ ഇവിടെ ഉണ്ടായിരുന്നോ…. ഓഹ്… അപ്പോ താടിക്കാരനും ആ കാട്ടുമാകാനും റാഷിയും ഫ്രെണ്ട്സ് ആയിരിക്കും…

അനു അന്തം വിട്ട് കുന്തം പോലെ നിക്കുന്നത് കണ്ട് റാഷി…

” പൊന്ന് അനു.. കാലു പിടിക്കാ… ഇവിടെ വെച്ച് ഒരു പ്രശ്‌നം ഉണ്ടാകരുത്…. ജാനു.. നീയൊന്ന് പറയടി… ”

അപ്പൊ ട്രയൽ റൂമിന്റെ അടുത്ത് നിന്ന് ഷാനു ഉച്ചത്തിൽ…

” റാഷി… എങ്ങനെ.. കൊള്ളാവോ? ”

” സൂപ്പർ ഷാനുക്ക… അത് മതി… ”

” ഓക്കേ… ഡ്രസ്സ്‌ ചെയ്തിട്ട് വരാം…. ”

അത് കേട്ട് ജാനുവും അനുവും ഒരേ സമയം ഞെട്ടി….

“‘റാഷിക്ക ഇപ്പൊ എന്താ പറഞ്ഞത്… അതാണോ ഷാനുക്ക…? “(ജാനു )

” അതെ… അപ്പൊ നിങ്ങൾ ലൈബ്രയിൽ വന്നപ്പോ കണ്ടില്ലേ…. ഒന്നും രണ്ടും പറഞ്ഞ് നിക്കാൻ ടൈമ് ഇല്ലാ ..ഇക്ക വരുമ്പഴേക്കു നിങ്ങൾ ഒന്ന് പോയെ…. ”

താൻ ഇത്രയും ദിവസം കാണാൻ ആഗ്രഹിച്ച ആ താടിക്കാരൻ കാട്ടുമാകൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ ഉള്ള അനുവിന്റെ അവസ്ഥ 😂😂ചെറിയ ഒരു മിസ്understanding… വേറെ ഒന്നുമില്ല അനു… നിനക്ക് ഒന്നുമില്ല….😂😂എന്തോ പോയ അണ്ണാനെ പോലെ ഉള്ള അവളുടെ മുഖം ഒന്ന് കാണണം നിങ്ങൾ…. പാവം നമ്മടെ അനു ….ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല… അമ്മാതിരി മുപ്പത്തിരണ്ടിന്റെ പണിയല്ലേ അവൾക് കിട്ടിയത്…

ഷാനുവും താടിക്കാരനും ഒന്നാണ് എന്നറിഞ്ഞപ്പോ അനുവിന്റെ ദേഷ്യവും വാശിയും പ്രതികാരവും ഒക്കെ ആവിയായി പോയി.. പക്ഷെ…. പ്രശ്നം അതൊന്നും അല്ലല്ലോ…വേറെ കുറച്ചു കണക്ക് വീട്ടലുകൾ ഷാനുവിന് അനുവിനോട് തീർക്കാൻ ഉള്ളത് കൊണ്ട് അവളാണ് അനു എന്ന് ഷാനു അറിഞ്ഞാൽ അനു പിന്നെ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല…

എന്റെ പടച്ചോനെ…. എന്നോട് ഈ ചതി വേണ്ടായിരുന്നു…താടിക്കാരനും ഷാനുവും ഒരാൾ ആണെന്ന് എനിക്ക് ഇത്രയും ദിവസം മനസ്സിലായില്ലല്ലോ റബ്ബേ…. ഞാൻ എന്തൊക്കെയാ ഇതിനിടക്ക് കാണിച്ചു കൂട്ടിയത്…..തെറി വിളിച്ചതും പഞ്ചറാകിയതും പോട്ടെ… നമ്പറിൽ പണി കൊടുത്തത് ഇവൻ എന്നോട് ഒരിക്കലും പൊറുക്കില്ല…. എന്റെ ഒരു വിധി…ഇവനോട് ഞാൻ ആണ് അനു എന്ന് എങ്ങനെ പറയും…

“അനു… ഇനി പോയി പറയടി നീയാണ് അനുവെന്ന്…. ഞാൻ ഒന്ന് കാണട്ടെ…. എന്തേ പറയുന്നില്ലേ…? (ജാനു )

” ശവത്തിൽ കുത്തല്ലെടി… ”

” എന്താ… എന്താ മാറ്റർ… എന്താണ് നിങ്ങളുടെ മുഖം വല്ലാതെ ഇരിക്കുനത്.. നിങ്ങൾക് ഷാനുക്കാനെ നേരത്തെ അറിയോ…?”

” എന്റെ റാഷിക്കാ… ഞങ്ങൾ ഒരു പ്രധാന പെട്ട കാര്യം ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് ഇക്കാനെ ഫോൺ ചെയ്തത് തന്നെ ഇതിനായിരുന്നു… അന്നല്ലേ ഷാനു ഫോൺ എടുത്ത് എല്ലാ പുലിവാലും ഉണ്ടായത്…. “(ജാനു )

” നിങ്ങൾ ഒന്ന് തെളിച്ചു പറ…”

” എന്റെ ഇക്കാ… അന്ന് ഇക്ക ഈ ഷാനൂന്റെ കൂടെ ബൈക്കിൽ വന്ന് ഒരുത്തനെ കോളേജിന് മുമ്പിൽ വെച്ച് അടിച്ചില്ലേ…. അന്ന് തൊട്ട് ഇവനെ കുറിച്ചറിയാൻ ഇരിക്കപ്പൊറുതി ഇല്ലാതെ നിക്കായിരുന്നു അനു… അങ്ങനെ ആണ് ഇക്കാനെ വിളിക്കുന്നത്.. പക്ഷെ… ഞങ്ങൾ അറിഞ്ഞോ ഞങ്ങൾ ഉദ്ദേശിച്ച ആളും ഷാനുവും ഒരാൾ ആയിരിക്കുമെന്ന്.. ഇതൊന്നും അറിയാതെ ആണ് അനു ഷാനുന്ന് പണിതോണ്ട് ഇരുന്നത് .. ഇത് എന്തായാലും വല്ലാത്ത ഒരു ഷോക്ക് ആയി പോയി…”

എല്ലാം കേട്ട് റാഷിയുടെ കിളിയും കൂടും കുടുക്കയും എടുത്ത് പാറി പോയി….അവൻ തലക്ക് കയ്യും കൊടുത്ത് അവിടെ ഒരു ചയറിൽ ഇരുന്നു….

 

” റാഷി…. ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ… ഞാൻ ആണ് അനു എന്ന് അവനോട് പറയാൻ പറ്റോ… പറഞ്ഞ…. ”

” പറയണ്ടാ… രണ്ടാളും സ്ഥലം വിട്… ഇങ്ങനെ ഒരാളെ കണ്ടിട്ടേ ഇല്ലാന്ന് അങ്ങ് കരുതിക്കോ…അല്ലാ പിന്നെ.. ഓരോന്ന് ചെയ്ത് കൂട്ടീട്ട് എന്നോട് ചോദിക്കാ എന്താ ചെയ്യണ്ടെന്ന്… ”

അപ്പൊ പിന്നിൽ നിന്നും…

“റാഷി.. എന്താ ഇവിടെ പ്രശ്നം… ഇവർ ആരൊക്കെയാ…. ആ.. ഈ കൊച്ച്…. നീ കുഞ്ഞാവക്ക് ജ്യൂസ്‌ മേടിക്കാൻ പോയപ്പോ ഈ കുട്ടിയാ എന്റേം നസിടേം ഫോട്ടോ എടുത്ത് തന്നത്…ഇവർ നിന്റെ പരിചയക്കാർ ആണോ…? ”

നസി റാഷിയുടെ സഹോദരിയും ഷാനുവിന്റെ ക്ലാസ്സ്‌ മേറ്റും ആണ്….

പടച്ചോനെ.. പെട്ടല്ലോ… ഇനിയിപ്പോ എന്തോ ചെയ്യും… ഞാൻ എന്ത് ചെയ്യാൻ… എല്ലാം ഷാനുക്ക ചെയ്തോളും…. എന്നേ വെള്ളത്തുണിയിൽ പുതപ്പിച്ചു കിടത്താൻ സമയമായി എന്നർത്ഥം….

” അത് പിന്നെ ഇത് ജാനു… ഇന്റെ ഗേൾ ഫ്രണ്ട്…. ”

” ഞാൻ മറന്നിട്ടില്ല റാഷി… ഇവളുടെ ഫോണിൽ നിന്ന് അല്ലെ ആ അഹങ്കാരി എന്നേ വിളിച്ചത്….അവൾ എനിക്ക് തന്ന പണി ഓർക്കുമ്പോ എന്റെ കൈ തരിക്കും… ഇപ്പൊ അവളെ എന്റെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കും പോലെ പൊടിക്കും ഞാൻ… ഹും…. ജാനു… ഇനി അവളെ എവിടെ എങ്കിലും കണ്ടാൽ അപ്പോ എന്നേ വിവരം അറിയിക്കണം… കേട്ടല്ലോ… എന്റെ നമ്പർ നോട്ട് ചെയ്തോ….ണയൻ.. എയ്റ്റ്…ത്രിപ്ൾ ത്രി ..”

ബാക്കി പറഞ്ഞത് അനു ആയിരുന്നു…. പരിസരം മറന്നു അവളുടെ വായയിൽ നിന്ന് ബാക്കി നമ്പർ വീണു പോയി….

” വൺ… ടു… ത്രിപ്ൾ ടു…. ”

(കോഴികൾ ആരും ഇത് നോട്ട് ചെയ്യണ്ടാട്ടാ… ഇതെ….നിർഭയ വുമൺ ഹെല്പ് ലൈൻ നമ്പർ ആണ് …. വേറെ ആരുടേയും അല്ലാ 🤪..)

അനു അത് പറഞ്ഞത് കേട്ട് എല്ലാരും അവളെ അന്തം വിട്ട് നോക്കി… അപ്പഴാണ് അവൾക് കയ്യിന്ന് പോയ കാര്യം മനസ്സിലായത്….

” എന്റെ നമ്പർ എങ്ങനെ തനിക് അറിയാം…? ”

ഷാനുവിന്റെ ചോദ്യം കേട്ട് അനു ഒന്ന് ഇളിച്ചു കൊണ്ട്

” അത് പിന്നെ…. കുറച്ചു മുന്നേ റാഷി ആരോടോ പറയുന്ന കേട്ടു.. അങ്ങനെ ഓർത്തു പറഞ്ഞതാ… I am very ബ്രില്യന്റ് ഇൻ മാത്‍സ്… അതാ.. ഹിഹി… ”

അനു ഇങ്ങനൊക്കെയോ പറഞ്ഞ് ഒപ്പിച്ചു….😂

ഒക്കെ ഇപ്പൊ കയ്യിന്ന് പോയീന്നു… നിന്റെ നാവ് ഒന്ന് അടക്കി വെക്ക് എന്റെ അനു…
അനു സ്വയം പറഞ്ഞു…

” ഹ്മ്മ്മ്മ്മ്മ് … ഇവളാരാ ഷാനു….? ”

” ഞാൻ.. ഞാൻ ജാനൂന്റെ ഫ്രണ്ട്… ”

” ഫ്രണ്ട്ന്ന് എന്താ പേരില്ലേ…? “(ഷാനു )

പടച്ചോനെ… അടുത്ത കുരിശ്…അനു എന്ന് പറഞ്ഞാൽ ഇവൻ എന്നേ പഞ്ഞിക്കിടുമല്ലോ റബ്ബേ… ഇവനെ ശത്രു ആയി കാണാൻ എനിക്ക് തോന്നുന്നും ഇല്ലാ… അപ്പുകുട്ടൻ പെട്ടല്ലോ….

ഷാനുക്കാക് സംശയം തോന്നിയിട്ടുണ്ട്… ഇക്ക ആയിട്ട് കണ്ട് പിടിക്കുന്നതിന് മുൻപ് ഞാൻ എല്ലാം ആ കാൽകൽ വീണു ഏറ്റു പറയുന്നതാണ് നല്ലത്…

റാഷി പിന്നെ ഒന്നും നോക്കിയില്ല… ഷാനുവിന്റെ കാലിൽ വീണു…😂😂

“ഷാനുക്കാ….ഞാൻ ഷാനുക്കാനോട് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.. എന്നോട് ക്ഷമിക്കണം ഷാനുക്ക… ക്ഷമിക്കണം….”

റാഷി പ്രകടനം തുടങ്ങിയപ്പോൾ തന്നെ അടുത്ത വെടി അനു പൊട്ടിച്ചു… അത് കേട്ട് റാഷിയും ജാനുവും അന്തം വിട്ട് പണ്ടാരമടങ്ങി….

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply