Angry Babies In Love – Part 31

  • by

5605 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 31~*

*🔥റിച്ചൂസ്🔥*

 

റാഷി പ്രകടനം തുടങ്ങിയപ്പോൾ തന്നെ അടുത്ത വെടി അനു പൊട്ടിച്ചു… അത് കേട്ട് റാഷിയും ജാനുവും അന്തം വിട്ട് പണ്ടാരമടങ്ങി…..

“‘ പേര് അയ്ഷ …അയ്ശു എന്ന് വിളിച്ചാൽ മതി .. ഹിഹി…”

പേര് മാറ്റി പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ… ഇവൻ പിന്നെ എങ്ങനെ കണ്ടു പിടിക്കും… തത്കാലം ഇതാണ് സേഫ്…പിന്നെ വഴിയേ ഒരു മയത്തിലൊക്കെ പറഞ്ഞ് മനസ്സിലാകാ..

അത് കേട്ട് റാഷി ഒന്ന് നീട്ടി മൂളി….

പടച്ചോനെ… ഇവളിത് എന്തിനുള്ള പുറപ്പാടാ….സാഷ്ടാംഗം ഈ കാൽക്കൽ വീണു എല്ലാം ഏറ്റു പറഞ്ഞു ഇപ്പോൾ തന്നെ ഇതൊക്കെ അവസാനിപ്പിക്കാമെന്ന് വെച്ചപ്പോ ഇവളിത് കൂടുതൽ കോംപ്ലിക്കേറ്റ് ആകാണല്ലോ… ഇനിയിപ്പോ ഇത് കൊണ്ട് ഞാൻ ഇനി എന്തൊക്കെ അനുഭവിക്കണമോ ആവോ… അല്ലാ… വീണു കഴിഞ്ഞല്ലോ… ഇനിയിപ്പോ ഇതെന്തിനാണെന്ന് ചോയ്ച്ചാൽ എന്ത് പറയും…

“ചെ.. ചെ.. എന്താ റാഷി ഇത്… എണീക്ക്…. നീയെന്താ ഈ ചെയ്യുന്നേ… ക്ഷമ ചോദിക്കാൻ മാത്രം നീയന്ത്‌ തെറ്റ് ചെയ്തെന്നാ ….”

” ഹിഹി…. അത് പിന്നെ ഇക്കാ ഞാൻ ഇക്കാന്റെ പേഴ്സിന് ഇക്ക അറിയാതെ ഒരു പത്ത് രൂപ എടുത്തായിരുന്നു….എനിക്ക് ഇപ്പൊ ആണ് ഓർമ വന്നത്… ഇതാണ് ആ പത്തു രൂപ..ക്ഷമിക്കണം … ഷാനുക്ക… മാപ്പ് ആകണം…”

” വേണ്ട.. നീ തന്നെ അങ്ങ് വെച്ചോ… ”

ഹാവു…. ഇപ്പൊ തന്നെ എല്ലാം കയ്യിന്ന് പോയെന്നെ 😂

അങ്ങനെ ഡ്രസ്സ്‌ പാക് ചെയ്തത് മേടിച്ചു അവരവിടെ നിന്ന് ഇറങ്ങി…..ഇത്താനേ ഒക്കെ റാഷി അവർക് പരിചയപെടുത്തി കൊടുത്തു…..അപ്പോഴല്ലാം അനുന്റെ കണ്ണ് ഷാനൂന്റെ മുഖത്തു തന്നെ ആയിരുന്നു…

എന്നാൽ ഇതെല്ലാം മറന്നു നിന്ന് അമിയും കൂട്ടരും കാണുന്നുണ്ടായിരുന്നു…

” അമി… ഇത് കൈവിട്ട കളിയാണല്ലോ…കുറേ നേരായല്ലോ… അനുവിന്റെ ആ നോട്ടവും ചിരിയും… അത്ര പന്തിയല്ല… ഇവരിപ്പോ ഏതാ അമി പുതിയ അവതാരം… രണ്ടണ്ണം ഉണ്ടല്ലോ….. “(അജു )

അമിയുടെ മുഖം ചുമന്നു തുടുത്തു….

” ആ ബ്ലൂ ഷർട്ട്‌ ഷാനു എന്റെ സെക്കന്റ്‌ കസിൻ ആണ്.. മറ്റവൻ ഏതാണ് എന്നറിയില്ല…അനുവിനെങ്ങനാ എന്നാലും ഷാനുവിനെ പരിജയം….?മനസ്സിലാവുന്നില്ലല്ലോ…. ഇനിയിപ്പോ ജാനുവിന്റെ പരിചയക്കാരാവോ…? “(അമി )

” എന്തായാലും നിന്നെക്കാൾ അടുപ്പം അവൾക് അവനോട് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്… അവളുടെ ആ നോട്ടവും ഭാവവും കണ്ടില്ലേ…”(സാം )

” അത് സാം പറഞ്ഞത് ശരിയാ… ഇവർ നിന്റെ വഴിയിൽ ഒരു തടസ്സമാവും മിക്കവാറും…. “(രാഹുൽ )

” തടസ്സങ്ങൾ ആരായാലും അത് വേരോടെ പിഴുതറിയാൻ ഈ അമിക്ക് അറിയാ…ആദ്യം അവൾക് എങ്ങനെ ഷാനൂനെ പരിചയം എന്നറിയണം… എന്നിട്ട് തീരുമാനിക്കാ എന്ത് വേണമെന്ന്…”

ഷാനുവും റാഷിയും പോയതും ജാനു അനുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട്

” എടി…. നീയെന്ത് പണിയാ കാണിച്ചത്….എന്തിനാ പേര് മാറ്റി പറഞ്ഞേ….”

” പിന്നെ… ഞാനാ അനൂന്ന് പറഞ്ഞാ അവനെന്നെ മടിയിൽ ഇരുത്തി താലോലിക്കോ…. അവൻ പറഞ്ഞത് നീ കേട്ടില്ലേ…അത്രക് ദേഷ്യമുണ്ട് അവന്ന് എന്നോട്… ”

” നിനക്ക് അങ്ങനെ തന്നെ വേണം… നീയെല്ലേ വേണ്ടാത്ത ഓരോ പണി ഒക്കെ ഒപ്പിച്ചത്….. ”

” അതിന് ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലല്ലോ… ഞാൻ ശരിക്കും പ്ലിങ്ങോസ്കി ആയി…. എന്തായാലും എനിക്ക് അവനോടുള്ള എല്ലാ ദേഷ്യവും പോയി…. എന്തോ ഒരു അടുപ്പം എനിക്ക് അവനോട് തോന്നും പോലെ…ഹ്മ്മ്.. വരട്ടെ.. ആദ്യം അവന്ന് എന്നോടുള്ള ദേഷ്യം മാറണം …. അതുവരെ ഞാൻ ഇനി അവന്റെ മുമ്പിൽ അയ്ശു ആയി തകർത്താടും…. എന്നോട് അവന്ന് കുറച്ചു മതിപ്പൊക്കെ തോന്നി തുടങ്ങുമ്പോ ഞാൻ പറയും ഞാൻ ആണ് അനു എന്ന്… അന്ന് ഞാനിപ്പോ തള്ളി കളഞ്ഞപോലെ അവനും അവന്റെ ദേഷ്യമൊക്കെ തള്ളികളയും…”

” ഹ്മ്മ്…. നടന്നത് തന്നെ… അവനെ… സാധാരണ പുള്ളി ഒന്നുമല്ല…അങ്ങനെ പെട്ടെന്നൊന്നും നിന്റെ വരുതിയിൽ വരില്ല.. ആൾക്കെ.. മൂക്കത്താ ദേഷ്യം…. മിക്കവാറും അവൻ നിന്നെ പെങ്ങളാക്കും…. ഹഹഹ…. ”

” കരിനാക്ക് എടുത്ത് വളക്കാതെടി…. ആദ്യം എനിക്ക് അവന്റെ നല്ലൊരു ഫ്രണ്ട് ആകണം… അവനെ കുറിച് കൂടുതൽ അറിയണം….അപ്പഴേക്കും ഞാൻ സ്വയം കണ്ടു പിടിക്കും എനിക്ക് അവനോടുള്ളത് വെറുമൊരു അട്ട്രാക്ഷൻ ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന്….”

 

💕💕💕

 

ആദിയും മെഹനുവും ഉച്ചക്ക് കാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്…

ആദിയുടെ മനസ്സ് മുഴുവൻ ആദിൽ സർ പറഞ്ഞ കാര്യങ്ങൾ ആണ്….

ഏയ്‌… ആദിൽ സർ അദ്ദേഹത്തിന് തോന്നിയ കാര്യങ്ങൾ ആണ് പറഞ്ഞത്… എന്ന് കരുതി അതൊക്കെ കേട്ട് താൻ മെഹന്നുവിനെ തെറ്റിദ്ധരിക്കാൻ പാടുണ്ടോ… ഒരിക്കലും ഇല്ലാ….. മെഹന്നു തന്നോട് പറയാൻ വിട്ട് പോയതാവും….മെഹന്നു എത്രമാത്രം തന്നെ സ്നേഹിക്കുന്നുണ്ട്… എന്നിട്ട് താൻ ഒരിക്കലും അവളെ പറ്റി ഇങ്ങനൊന്നും ചിന്തിക്കാൻ പോലും പാടില്ലായിരുന്നു… താൻ മെഹന്നുനെ സംശയിക്കുന്നുണ്ട് എന്ന് അവളറിഞ്ഞാൽ.. പാവം…. അവൾ മനസ്സിൽ പോലും ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആവുമിത്….അവർ കണ്ട് മുട്ടി.. ഒന്ന് സംസാരിച്ചു.. അതിൽ ഇപ്പൊ എന്താ ഇത്ര തെറ്റ്… ഒരു തെറ്റുമില്ല… താനാ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടുന്നത്… എല്ലാം വിട്ടേക്ക്… മെഹന്നു തന്നേ മാത്രം മനസ്സിൽ ഇട്ട് നടക്കുന്നവൾ ആണ്…. ഇനി മേലാൽ ഇങ്ങനെ ഒന്നും ചിന്തിച്ചു പോകരുത്….

” ഏയ്യ്… ആദി… എന്താ ഈ ആലോചിച്ചു കൂട്ടുന്നത്… ഈ ലോകത്ത് ഒന്നുമല്ലേ താൻ… ”

” ഞാൻ ചുമ്മാ ഓരോന്ന്… ”

ആദി മെഹന്നുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട്

” മെഹന്നു..നിനക്ക് എന്നേ ശരിക്കും ഇഷ്ടമാണോ….? ”

” എന്താ ആദി ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…ഈ മെഹന്നു ജീവിക്കുന്നത് തന്നെ ആദിയുടെ പെണ്ണാവാൻ വേണ്ടിയല്ലേ…ഇനി ഇങ്ങനൊക്കെ ചോദിച്ചാ ഞാൻ മിണ്ടൂലാട്ടോ…. ”

” ഏയ്യ്.. പിണങ്ങല്ലേ….അത് വിട്… പിന്നെ ഇന്ന് വൈകീട്ട് നമുക്ക് ഒരുമിച്ച് ഒരു സിനിമക്ക് പോയാലോ….. എങ്ങനാ… ”

” അയ്യോ.. ആദി.. ഇന്ന് സ്മിത ലീവ് ആ..അവൾക് പനിയാ.. അവളുടെ നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി ഞാൻ എടുക്കാമെന്ന് ഏറ്റേക്കുവാ…വേറെ സ്റ്റാഫ് ഇല്ല … അത്കൊണ്ട് ഇന്ന് പറ്റില്ല… നമുക്ക് പിന്നീട് ഒരു ദിവസം പോകാം… ”

” ഓക്കേ… ”

 

💕💕💕

 

ക്യാബിനിൽ ഫയൽസ് നോക്കിക്കൊണ്ട് ഇരിക്കുന്ന ആദിൽ സാർന്റെ അടുത്തേക്
വന്ന് കൊണ്ട് ആഷിക്..

” സാറേ… നമ്മൾ വെച്ചതൊന്നും അത്രക് അങ്ങോട്ട് ഏറ്റില്ല എന്ന് തോനുന്നു…. ആ ആദിയും മെഹനുവും ചക്കരയും പഞ്ചാരയും ഒലിപ്പിച് ആ ക്യാന്റീനിൽ ഇരിപ്പുണ്ട്… നമ്മൾ പറഞ്ഞതൊന്നും അവനെ ബാധിച്ച മട്ടില്ല…. ”

ആദിൽ കൈയിലെ പേന പിടിച്ചു തിരിച്ചു കൊണ്ട്

” ആഷി…നീ കെട്ടാൻ വിചാരിച്ച പെണ്ണിനെ ഞാൻ മറ്റൊരുത്തനുമായി ലിങ്ക് ചെയ്തു നിന്നോട് പറഞ്ഞാൽ നിനക്ക് എന്ത്
തോന്നും…? ”

” എന്റെ പെണ്ണിൽ എനിക്ക് ഒരു വിശ്വാസമുണ്ടാകോലോ… അത്കൊണ്ട് ആ പറഞ്ഞതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തേക് വിടും.. That’s it…”

” എങ്കിൽ ആ മറ്റൊരുത്തനുമായി നിന്റെ പെണ്ണിനെ നീ വേറെ എവിടേലും വെച്ച് ഒരുമിച്ച് കണ്ടാൽ….? ”

” ഇഷ്ടപ്പെടില്ല… ദേഷ്യം വരും…. അവളോട് തുറന്ന് ചോദിക്കില്ലെങ്കിലും മനസ്സിൽ ഉണ്ടാകും.. . ”

 

” ഓക്കേ… വീണ്ടും സംശയസ്പദമായ സാഹചര്യത്തിൽ അവനുമായി നിന്റെ പെണ്ണിനെ ഒരുമിച്ചു കാണുന്ന സിറ്റുവേഷൻ വന്നാൽ…?..”

” സാർ പറഞ്ഞതിൽ വല്ലതും ഉണ്ടോ എന്നൊരു തോന്നൽ ചിലപ്പോ മനസ്സിൽ ഉടലെടുക്കും…. അത് കൂടി കൂടി വരാം ..”

” വീണ്ടും കണ്ടാലോ….? ”

” മനസ്സ് ഭയങ്കര ആസ്വസ്ഥമായിരിക്കും… അവൾ തന്നെ വഞ്ചിക്കാണോ എന്നൊക്കെ തോന്നും….”.

” വീണ്ടും വീണ്ടും കണ്ടാൽ…? ”

” അവളോട് നേരിട്ട് ചോദിക്കും…എനിക്ക് വിശ്വസിനീയമായ ഒരു മറുപടി കിട്ടിയില്ലെങ്കിൽ എല്ലാം പറഞ്ഞ് പിരിയും…പിന്നെ അവൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല…. ”

” അതാണ്… ഇപ്പൊ നിനക്ക് കാര്യം ബോധ്യപ്പെട്ടോ….. അവൻ ഇപ്പൊ അത് നിസാരമാക്കി തള്ളി കളഞ്ഞെങ്കിൽ മെഹനുവും റയാനും തമ്മിൽ വീണ്ടും കണ്ട് മുട്ടുന്നത് അവൻ കണ്ണ് കൊണ്ട് കാണണം…മനുഷ്യ മനസ്സല്ലേ ആഷി… പുണ്യത്മാവൊന്നുമല്ലല്ലോ… സംശയിച്ചു പോകും…”

” അതിന് ഇനി അവർ കാണോ… അങ്ങനൊരു സിറ്റുവേഷൻ ഉണ്ടാകുന്നത് വരെ നമ്മൾ കാത്തിരിക്കണ്ടേ…”

” അത് വരെ കാത്തിരിക്കുന്നത് എന്തിന്…മെഹനുവും റയാനും ഒരുമിച്ചു പോകുന്നത് ആദി കാണണം.. അങ്ങനൊരു സിറ്റുവേഷൻ നമുക്ക് ഉണ്ടാക്കിയാൽ പോരെ ….. ”

” അതെങ്ങനെ… ”

” അതൊക്കെ ഉണ്ട് എന്റെ ആഷി… നീ കണ്ടോ… അതിന് മുൻപ് എനിക്ക് നിന്റെ ഒന്ന് രണ്ട് ഹെല്പ് വേണം…ഇന്ന് ഇരുട്ടുന്നതിന് മുൻപ് തന്നെ … നമ്മടെ കാർ ഗാറേജിൽ പോയി റയാൻന്റെ കാറിനു സിമിലർ ആയ കാർ എടുത്തു അവന്റെ നമ്പർ പ്ലേറ്റ് പോലെ ഒരു ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് കൂടി സംഘടിപ്പിച്ചു ഇങ്ങ് കൊണ്ട് വാ… പിന്നേ.. ആരുടേം കണ്ണിൽ പെടണ്ടാ… ”

 

” അത് ഞാൻ ഏറ്റു..പക്ഷെ.. ഇന്ന് നടക്കോ..ആ സ്മിത ഇന്ന് ലീവ് ആ.. അവളുടെ നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി മെഹന്നു എടുക്കാനുള്ള പ്ലാൻ ആണ്… അവർ സംസാരിക്കുന്നത് ഞാൻ കേട്ടു .. ”

” ഓഹോ… എന്നാൽ ഇന്ന് തന്നെ നമ്മടെ പ്ലാൻ നടക്കണം…. ”

വീണ്ടും എന്തൊക്കെയോ പ്ലാൻ ചെയ്തതിന് ശേഷം ആഷി പോയി..

ഈവെനിംഗ് വർക്ക്‌ ടൈം കഴിഞ്ഞതും ആദി പോയി…

രാത്രി ഏഴുമണി..

ആദിൽ സാറുടെ ക്യാബിനിലേക്ക് പേഷ്യൻസിന്റെ ചെക്അപ്പ്‌ ഡീറ്റെയിൽസ് അടങ്ങുന്ന ഫയലുമായി മെഹന്നു കടന്നു വന്നു…

“‘എന്തായി…പേശ്യന്റ്സ്ന്റെ ചെക്കപ്പ് ഡീറ്റെയിൽസ് കിട്ടിയോ….?”

” ഉവ്വ് സാർ…. രണ്ട് പേർക് കുറച്ചു സീരിയസ് ആണ്…അവരെ icu വിലോട്ട് മാറ്റിയിട്ടുണ്ട്….. സാർ ഒന്ന് നോക്കണം… മെഡിസിനിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതൊന്ന് prescribe ചെയ്യണം…”

” ഓക്കേ… ഇവിടെ വെച്ചേക്ക്… ഞാൻ നോക്കാം… അല്ലാ… താൻ എന്താ പോവാത്തത്… തന്റെ ഡ്യൂട്ടി ടൈമ് കഴിഞ്ഞല്ലോ…. ”

“അത് പിന്നെ സാർ… സ്മിത ഫീവർ ആയിട്ട് ലീവ് ആ… സോ… അവളുടെ നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി ഞാൻ ചെയ്യാമെന്ന് വെച്ചു…”

” അതൊന്നും വേണ്ട മെഹന്നു….ഞാൻ വേറെ ആളെ ഏർപ്പാട് ആക്കിക്കോളാ .. നീ മോർണിംഗ് ഷിഫ്റ്റ്‌ എടുത്തതല്ലേ.. കൂടെ ഇനി നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി… അത് വേണ്ടാ…താൻ വീട്ടിൽ പൊക്കോ… ”

” its ഓക്കേ സാർ.. എനിക്ക് കുഴപ്പമില്ല… ”

” എനിക്ക് കുഴപ്പമുണ്ട്… താനിപ്പോ ന്യൂ ജോയിൻ ചെയ്തല്ലേ ഒള്ളു…മോർണിംഗ് ഷിഫ്റ്റ്‌ ചെയ്തിട്ട് തന്നെ താൻ ആൾറെഡി ട്ടയേഡ് ആണ്… ഇനി ഇന്ന് വർക്ക്‌ വേണ്ടാ… ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.. താൻ പൊക്കോ..ഇരുട്ടു വീണു തുടങ്ങിയല്ലോ … ഞാൻ കൊണ്ട് വിടണോ .. ”

” വേണ്ട സാർ… ഞാൻ പൊക്കോളാം….സ്മിതയുടെ ഹോസ്റ്റൽ വരെ ഒന്ന് പോണം.. ഇവിടെ അടുത്താ.. നടക്കാൻ ഉള്ള ദൂരമേ ഒള്ളു.. ആ മിറാഷ് ബേക്ക് ന്ന് പിന്നിൽ ഉള്ള .. പിന്നെ ഞാൻ ഓട്ടോ എടുത്തു പൊക്കോളാ … ”

” ഓക്കേ… ”

മെഹന്നു പോകാൻ നിന്നതും

” മെഹന്നു… One മിനിറ്റ്…..നിന്റെ കയ്യിൽ റായന്റെ നമ്പർ ഉണ്ടോ..? ”

” ഇല്ലാ.. ന്തേയ്‌…? ”

“ഇതാണ് റയാന്റെ നമ്പർ… ഫോണിൽ സേവ് ആക്കിയേക്ക്… അവൻ ഇനി എപ്പോഴെങ്കിലും ഡിസ്റ്റർബ് ചെയ്യാൻ വിളിച്ചാൽ നമ്പർ അറിയാലോ… അപ്പൊ എടുക്കണ്ടല്ലോ… അതാ…. ”

 

” ഓക്കേ… താങ്ക്സ് സാർ…. ഓഹ്.. I am സോറി.. അറിയാതെ… ”

അവൾ ആ നമ്പർ ആദിൽ സാറുടെ മുമ്പിൽ വെച്ച് തന്നെ സേവ് ചെയ്തു…

” ഹഹഹ… Its ഓക്കേ…. ”

റയാന്റെ നമ്പർ എന്ന് പറഞ്ഞ് മെഹന്നുവിന് ആദിൽ സാർ കൊടുത്ത നമ്പർ അവനെടുത്ത ന്യൂ നമ്പർ ആയിരുന്നു…. അത് അവൾ റയാൻ എന്ന പേരിൽ സേവ് ചെയ്ത് വെക്കേണ്ടത് അവന്റെ ആവശ്യം ആയിരുന്നു….

അവൾ പോയതും ആഷിക് അങ്ങോട്ട് വന്നു…

” സാർ.. ഇതാ കീ.. പറഞ്ഞപോലെ കാർ കൊണ്ട് വന്നിട്ടുണ്ട്….ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റ് ഫിറ്റ്‌ ആകീട്ടുണ്ട്…. ഇനിയെന്താ നെക്സ്റ്റ് പ്ലാൻ…. ”

“‘ഇനി നിന്റെ ഊഴമാണ്… അവൾ പോകുന്നതിന് മുൻപ് ഞാൻ പറഞ്ഞപോലെ ചെയ്യ്… ഇതാ ഫയൽ …”

” ഓക്കേ സാർ… ”

ആഷി മെഹനുവിന്റെ അടുത്തേക് ചെന്നപ്പോ അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഇറങ്ങാൻ നിക്കായിരുന്നു….ആഷി അവൾക് നേരെ ഫയൽസ് നീട്ടികൊണ്ട്

” മെഹന്നു….. ആദിൽ സാർ നീ കൊടുത്ത ഈ ഫയൽസിൽ ആ icu പേഷ്യൻസ്നുള്ള ന്യൂ മെഡിസിൻ prescribe ചെയ്തിട്ടുണ്ട്… നിന്നോട് ഇത് ഡ്യൂട്ടിയിൽ ഉള്ള ആരോടെങ്കിലും ഫാർമസിയിൽ പോയി മേടിക്കാൻ പറഞ്ഞെല്പിച്ചിട്ടു പോയാ മതി എന്ന് പറഞ്ഞു….സീരിയസ് പേഷ്യൻസ് അല്ലെ….മെഡിസിൻ മുടങ്ങാൻ പാടില്ലല്ലോ… ”

” ഓക്കേ.. ഞാനിപ്പോ തന്നെ ചെയ്യാം…. ”

മെഹന്നു ബാഗ് അവിടെ വെച്ചു ഫയൽസ് കൊണ്ട് icu വിലേക്ക് നടന്നു … അതേസമയം ആഷി അവളുടെ ഫോൺ ബാഗിൽ നിന്ന് തപ്പി എടുത്തു അവിടെ നിന്നും സ്ഥലം വിട്ടു ….മെഹന്നു തിരിച്ചു വന്ന് ആഷി ബാഗിൽ നിന്ന് ഫോൺ എടുത്തത് അറിയാതെ ബാഗ് കൊണ്ട് അവിടുന്ന് പോയി…..

ആഷി ഫോൺ കൊണ്ട് ആദിൽ സാറുടെ റൂമിലേക്കു വന്നു…

” ഇതാ സാർ ഫോൺ…. ഇത് വെച്ച് നമ്മൾ ഇനി എന്ത് ചെയ്യാനാ….. ”

“ധൃതി വെക്കല്ലേ ആഷി… ഞാൻ പറയാം…നീ ആ ആദിക് ഫോൺ ചെയ്തിട്ട് അവനെ ഇങ്ങോട്ട് വരുത്തിക്ക്… അതിന് എന്ത് പറയണം എന്ന് ഞാൻ ഇനി പറഞ്ഞ് തരണോ…”

ആഷി ഒന്ന് ചിരിച്ചു കൊണ്ട് ആദിക് ഫോൺ ചെയ്തു…

“ഹെലോ.. ആദി…ഞാൻ ആഷിക് ആണ്…താൻ ഒന്ന് ഇവിടെ വരെ വരണം….നമ്മുടെ മെഡിസിൻ സ്റ്റോറിൽ തീർന്ന മെഡിസിൻസിന്റെ ലിസ്റ്റ് എവിടെയാ വെച്ചേക്കുന്നത്… എംഡി സാർ ന്ന് അത് അര്ജന്റ് ആയി വേണമായിരുന്നു….ഫാർമസിയിൽ കണ്ടില്ലല്ലോ…”

” അത് അവിടെ തന്നെ ഉണ്ടല്ലോ… ”

” ഇല്ല.. ഞാൻ കുറേ നോക്കി… തനിക് ഒന്ന് വരാൻ പറ്റോ… വേം പോവാം… ”

” ഓക്കേ.. ഞാൻ പത്ത് മിനിറ്റിനുള്ളിൽ വരാം… ”

ആഷി ഫോൺ വെച്ച്

” അവൻ പത്ത് മിനിറ്റിനുള്ളിൽ എത്തും…. ”

” ഹ്മ്മ്… ഇനി ഞാൻ പറയുന്നത് വെക്തമായി കേൾക്കണം…അവന്ക് ഒരു സംശയവും തോന്നരുത്… ”

ആദിൽ അവന്റെ നെക്സ്റ്റ് പ്ലാൻ ആഷിക് ന്ന് പറഞ്ഞ് കൊടുത്തു…

” ഇന്റെ സാറെ… അവൻ എപ്പോ വിശ്വസിച്ചു എന്ന് ചോദിച്ചാൽ മതി.. നല്ല കിടുക്കൻ പ്ലാൻ അല്ലെ… ഇത് വർക്ക്‌ ഔട്ട്‌ ആകും…. പാവം… ആ റയാൻ ഇത് വല്ലതും അറിയുന്നുണ്ടോ…. ഹഹഹ…. ”

” അപ്പൊ ഓക്കേ….. ഞാൻ ഇറങ്ങുവാ… പറഞ്ഞപോലെ അവൻ വന്നാൽ മെസേജ് ചെയ്യ്.. ബാക്കി ഞാൻ നോക്കികോളാം…”

 

” ഓക്കേ.. Done…. ”

ആദിൽ സാർ ആഷി റെഡി ആക്കിയ കാർ എടുത്തു പോയതും ആദി അങ്ങോട്ട് വന്നു….എന്നിട്ട് അവൻ ഫാർമസിയിൽ പോയി ഫയൽ എടുത്തു വന്നു ആദിൽ സാർ ന്ന് കൊടുക്കാൻ ക്യാബിനിലേക് നടന്നതും ആഷി അപ്പോഴേക്കും അങ്ങോട്ട് വന്നു…നല്ല പെരുമഴ പെയ്യുന്നുണ്ടായിരുന്നു അപ്പോൾ

” ഹേ.. ഫയൽ കിട്ടിയോ…. ”

” ഞാൻ പറഞ്ഞില്ലേ… ഫാർമസിയിൽ ലോക്കറിൽ ഉണ്ടായിരുന്നു… ”

” ഇന്റെ കണ്ണിൽ പെട്ടില്ല… ആദിക്ക് ബുദ്ധിമുട്ട് ആയോ…”

” ഏയ്യ്… Its ഓക്കേ… ”

ആദി പോകാൻ വേണ്ടി ബുള്ളറ്റിൽ കയറിയതും ആഷിക്

” ആദി… വൺ മിനിറ്റ്… ഇത് മെഹന്നുവിന്റെ ഫോൺ അല്ലെ … അവൾ പോയപ്പോൾ എടുക്കാൻ മറന്നതാണ് എന്ന് തോനുന്നു…. നഴ്സിംഗ് റൂമിൽ നിന്ന് കിട്ടിയതാ.. താൻ വെച്ചോ.. നാളെ കൊടുത്തേച്ചാ മതി …”

അത് കേട്ട് ആദി

” ഹേ… മെഹനു പോയന്നോ.. അവൾക് നൈറ്റ്‌ ഷിഫ്റ്റ്‌ ഉണ്ടന്ന് പറഞ്ഞിരുന്നല്ലോ… ”

” നൈറ്റ്‌ ഷിഫ്റ്റോ… ഇല്ലല്ലോ….. അവൾ കുറച്ചു നേരായല്ലോ പോയിട്ട്…..ആദിൽ സാർ കൊണ്ട് വിട്ട് തരാം എന്ന് പറഞ്ഞപ്പോൾ ആരയോ കാണാൻ ഉണ്ടെന്നാണ് പറഞ്ഞത് .. അപ്പോ ശരി.. ഞാൻ അങ്ങ് ചെല്ലട്ടെ.. ഇത് ആദിൽ സാർ ന്ന് കൊടുക്കട്ടെ …”

അതും പറഞ്ഞ് ആഷി പോയി….അവൻ അപ്പോൾ തന്നെ ആദിൽ സാർന്ന് ആദിക് ഫോൺ കയ്മാറിയ കാര്യം മെസേജ് ചെയ്തു…

ആഷിക് പറഞ്ഞതലോയ്ച് ആദിയുടെ മനസ്സ് അസ്വസ്ഥമായി…..

ഷിഫ്റ്റ്‌ ഉണ്ടെന്ന് കള്ളം പറഞ്ഞ് എന്നേ ഒഴിവാകീട്ട് അവൾ ആരെ കാണാൻ ആണ് പോയത്…?

ആദി ചിന്തിച്ചു നിക്കേ മെഹന്നുവിന്റെ ഫോൺ റിങ് ചെയ്തു…..ഫോൺ എടുത്തു നോക്കിയതും അതിലെ പേര് കണ്ട് ആദി ഒന്ന് ശങ്കിച്ചു…

റയാൻ…!!

അവൻ കാൾ എടുത്തു മറുഭാഗത്തു നിന്ന് പറയുന്ന കേട്ട് ഒരേസമയം ദേഷ്യവും ഞെട്ടലും ആദിക് ഉണ്ടായി….!!

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply