Angry Babies In Love – Part 32

6726 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 32~*

*🔥റിച്ചൂസ്🔥*

അവൻ കാൾ എടുത്തു മറുഭാഗത്തു നിന്ന് പറയുന്ന കേട്ട് ഒരേസമയം ദേഷ്യവും ഞെട്ടലും ആദിക് ഉണ്ടായി….!!

” ഹെലോ. മെഹന്നു…. കോംപ്ലക്സ് ന്ന് മുന്നിലെ ബസ് സ്റ്റോപ്പിൽ നീ എത്തിയോ… ഞാൻ ഇതാ ഒരു 5 മിനുട്സ്.. ടൗണിൽ എത്തീട്ടുണ്ട് .. പിന്നെ.. ആദി അറിഞ്ഞിട്ടില്ലല്ലോ…… ഹെലോ… മെഹന്നു… കേൾക്കുന്നുണ്ടോ…ഹെലോ ”

ആദിൽ സാർ ഒരു ക്ർച്ചീഫ് വെച്ച് സംസാരിച്ചത് കൊണ്ട് ആദിക്ക് ആദിൽ സാർ ആണ് മറുഭാഗത് എന്ന് മനസ്സിലായതേ ഇല്ലാ… അത്കൊണ്ട് വിളിച്ചത് റയാൻ തന്നെ ആണ് എന്ന് അവൻ വിശ്വസിച്ചു….

മെഹന്നു… എന്തൊക്കെയാണിത്…. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല… വിളിച്ചത് റയാൻ തന്നെ.. ഇനി അവൻ പറഞ്ഞപോലെ അവനെ കാണാൻ മെഹന്നു അവിടെ ബസ്റ്റോപ്പിൽ ഉണ്ടോ എന്നറിയണം….

ആദി റൈൻ കോട്ട് ഇട്ടു…. ഹെൽമെറ്റും വെച്ചു എന്നിട്ട് അവൻ ബുള്ളറ്റ് ചീറി പായിച്ചു….

 

💕💕💕

 

” he is alright… പേടിക്കാൻ ഒന്നുമില്ല… അപകട നില ഒക്കെ തരണം ചെയ്തു കഴിഞ്ഞു… ഇന്നൊരു ദിവസം icu വിൽ കിടക്കട്ടെ… നാളെ അവൻ ഓക്കേ ആണേ നമുക്ക് റൂമിലേക്കു മാറ്റാം.. ഓക്കേ… ”

ഇതേ സമയം എം കേ ഹോസ്പിറ്റലിൽ റയാൻ ഒരു എമർജൻസി സർജറി കഴിഞ്ഞു icu വിൽ നിന്ന് ക്യാബിനിലേക്ക് നടക്കുകയായിരുന്നു..അപ്പഴാണ് അവൻ ഫോൺ എടുത്ത് നോക്കിയത്… അതിൽ സനയുടെ ഫൈവ് മിസ്സ്‌ കാൾ…. സർജറിkക്ക് കയറിയപ്പോ ഫോൺ സൈലന്റ് ആക്കിയത് കൊണ്ട് അവൾ വിളിച്ചത് റയ്നു കേട്ടില്ലാ…അവൻ തിരിച്ചു വിളിച്ചു…

” ഹെലോ… My dear…ഞാൻ ഒരു സർജറിയിൽ ആയിരുന്നു… ഫോൺ സൈലന്റ് ആയത് കൊണ്ട് അതാണ് വിളിച്ചിട്ട് കേൾക്കാതിരുന്നത്…. ”

” ബേബി… ഞാൻ അതിന് എക്സ്‌പ്ലൈനേഷൻ ഒന്നും ചോദിച്ചില്ലല്ലോ… എന്നിട്ട് ഇപ്പൊ എന്ത് എടുക്കാ… ”

” ഞാൻ ഇതാ ക്യാബിനിലോട്ട് നടക്കാ….ഇനി പ്രതേകിച്ചു ഒന്നുമില്ല..നേരെ വീട്ടിലോട്ട്…. ”

” ഓഹോ. ബേബി … വീട്ടിലോട്ട് എന്നേ എന്നാ കൊണ്ട് പോകുന്നത്…? ”

” നീയെപ്പോ ഇവിടെ ലാൻഡ് ചെയ്യുന്നോ അപ്പൊ കൊണ്ട് പോകും… എന്തേ.. പോരെ… ”

” മതി… എന്നാ വാ.. നമുക്ക് പോകാം ബേബി … ”

” എന്താ..!!”

അടുത്ത നിമിഷം ക്യാബിൻ ഡോർ തുറന്നതും തന്റെ സീറ്റിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന സനയെ കണ്ട് റയ്നു ഒന്ന് ഞെട്ടി…

” സന… നീ ഇവിടെ … Its റിയലി a സർപ്രൈസ്…. ”

അവൻ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു… ശേഷം

“എന്താ വരുന്ന കാര്യം മുൻകൂട്ടി പറയാതിരുന്നത്… ഞാൻ വന്ന് പിക് ചെയ്യുമായിരുന്നല്ലോ…. ”

അവൾ അവനിൽ നിന്ന് മാറി അവന്റെ ചയറിൽ ഇരുന്ന് കൊണ്ട്

” എന്റെ ബേബി… ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടീട്ട് early മോർണിംഗ് ട്രെയിൻന്ന് പോന്നത് ആണ്… ഇവിടെ സ്റ്റേഷനിൽ എത്തീട്ട് ബേബിയേ വിളിക്കാമെന്ന് വിചാരിച്ചു.. വിളിച്ചപ്പോ എടുക്കാത്തോണ്ട് ഹോസ്പിറ്റൽ നമ്പറിലേക്ക് വിളിച്ചു… അവരാ പറഞ്ഞത് ഇങ്ങനെ ഒരു എമർജൻസി സർജറിക്ക് കയറിയേക്കുവാണ്.. അപ്പൊ പിന്നെ ഞാൻ ഒരു ടാക്സി എടുത്ത് ഇങ്ങ് പോന്നു…”

” വീട്ടിൽ എന്ത് പറഞ്ഞു….? ”

” എം കേ യിൽ ഹൈ സാലറി ജോബ് ആണ്… അതാണ്… ഇതാണ്.. അക്കൊമോടാഷൻ ഒക്കെ ഉണ്ട്.. ഇത്രയും നല്ലൊരു oppertunity മിസ്സ്‌ ചെയ്യുന്നത് മണ്ടത്തരമാണ് എന്നൊക്കെ അങ്ങ് തട്ടി വിട്ടു…അത് കേട്ടപ്പഴേ മമ്മ ഫ്ലാറ്റ്…പിന്നെ മമ്മ പപ്പയെ പറഞ്ഞ് സമ്മതിപ്പിച്ചു… ”

” നീയാള് കൊള്ളാല്ലോ…എന്തായാലും ഇനി ഒരു 2വീക്ക്‌ ഒക്കെ കഴിഞ്ഞു ഇവിടെ വർക്ക്‌ ന്ന് കയറിയാൽ മതി… അതുവരെ വീട്ടിൽ തന്നെ വേണം നീ…. എല്ലാരുമായി നല്ല രീതിയിൽ mingle ചെയ്ത് അവരുടെ ഒക്കെ മനസ്സിൽ കയറി പറ്റണം… അവർക്ക് എല്ലാർക്കും നിന്നെ ഇഷ്ടപ്പെടണം.. എന്നാൽ എത്രയും പെട്ടെന്ന് നമ്മുടെ കല്യണം നടക്കും…”

” ബേബി… എനിക്ക് എല്ലാം അറിയാം… ഞാൻ മാനേജ് ചെയ്തോളാം…”

” എനിക്ക് അറിയാലോ എന്റെ മുത്തിനെ… എന്നാൽ വാ.. നമുക്ക് ഇപ്പോ തന്നെ ഇറങ്ങാം… ”

സെക്യൂരിറ്റിയേ കൊണ്ട് സനയുടെ ലഖേജ് എല്ലാം കാറിന്റെ ഡികിയിലേക്ക് എടുത്ത് വെപ്പിച്ചു… എന്നിട്ട് അവർ നേരെ വീട്ടിലോട്ട് വിട്ടു…

 

💕💕💕

 

” എടി.. അപ്പോ പനി ഒക്കെ മാറിയെച്ചു വന്നാതി ട്ടോ അങ്ങോട്ട്… ദൃതി ഒന്നുമില്ല…. ഓക്കേ… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്… ”

മെഹന്നു ഹോസ്പിറ്റലിൽ നിന്ന് നേരെ പോയത് സ്മിതയുടെ ഹോസ്റ്റലിലേക്ക് ആയിരുന്നു… അവളെ കണ്ട് സുഖ വിവരം അന്യോഷിച്ചു ഇറങ്ങാൻ നേരത്ത്

” എടി… മെഹന്നു.. നല്ല മഴ ഉണ്ട്.. കുട എടുത്തോ… പിന്നെ എന്റെ സ്കൂട്ടി വേണോ…. ഈ മഴയത് നീ എങ്ങനാ പോവാ… ”

” അതൊന്നും കുഴപ്പമില്ല പെണ്ണെ….കുടയുണ്ട്…തൊട്ടടുത്തുള്ള കോംപ്ലക്സ് ന്ന് മുന്നിൽ ഒരു ബസ്റ്റോപ്പില്ലേ…അതിന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോ പിടിച്ചു പൊക്കോളാ…. ശരി എന്നാ… ”

മെഹന്നു കുടപ്പിടിച്ചു അങ്ങോട്ട് നടന്നു…

ഇതെല്ലാം ആദിൽ സാർ കുറച്ചു മാറി കാറിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു… അവൾ ബസ് സ്റ്റോപ്പിലേക് ആണ് നടന്നു പോകുന്നത് എന്ന് മനസ്സിലാക്കിയ ആദിൽ സാർ അപ്പോഴാണ് ആദിയുടെ കയ്യിൽ ഉള്ള മെഹന്നുവിന്റെ ഫോണിലേക്ക് വിളിക്കുന്നത്….

തീർച്ചയായും ആദി അങ്ങോട്ട് വരുമെന്നത് ആദിൽ സാർന്ന് അറിയാമായിരുന്നു… അത്കൊണ്ട് അവൻ വേഗം ബസ്റ്റോപ്പിനെടുത്തേക് കാർ വിട്ടു…

ശോ… എന്തൊരു മഴയാ…. എന്നും പണ്ടും ഇല്ലാത്തൊരു മഴ.. ആകെ നനയുകയും ചെയ്തു… ബസ് സ്റ്റോപ്പിൽ എത്തി മെഹന്നു കുട മടക്കി നനഞ്ഞ ഡ്രസ്സ്‌ ഒന്ന് കുടഞ്ഞു… ഓട്ടോ സ്റ്റാൻഡിൽ ഒറ്റ ഓട്ടോ ഇല്ലായിരുന്നു…

ഒരു ഓട്ടോ പോലും ഇല്ലല്ലോ… ഓട്ടോ വരുന്നുണ്ടോ എന്ന് നോക്കാം.. ഇല്ലേ ആദ്യം ബസ് ആണ് വരുന്നതെങ്കിൽ അതിൽ പോകാം…അവൾ മനസ്സിൽ കരുതി….

ആദി കോംപ്ലക്സ്ന്ന് മുന്നിലെ ബസ്റ്റോപ്പ് കാണാത്തക്ക രീതിയിൽ കുറച്ചു മാറി ബുള്ളെറ്റ് നിർത്തി…അവിടെ മെഹന്നുവിനെ കണ്ടതും അവന്ന് വിശ്വസിക്കാനായില്ല…… അവൾ ആരായോ കാത്ത് നിൽക്കുന്ന പോലെ തന്നെയാണ് അവന്ന് തോന്നിയത്….. പറഞ്ഞപോലെ കാർ വരുന്നുണ്ടോ എന്ന് നോക്കാം… അവൻ കാത്തിരുന്നു..

ആദിൽ സാർ ബസ്റ്റോപ്പിന് അടുത്ത് എത്താനായതും തന്റെ ലെഫ്റ്റ് സൈഡിൽ ആയി ഒരു ബുള്ളറ്റിൽ റൈൻ കോട്ട് ഇട്ട് ഹെൽമെറ്റ്‌ വെച്ച് ഒരാൾ ഇരിക്കുന്ന കണ്ടു… വണ്ടി നമ്പർ നോക്കി ..യെസ്… ഇതവൻ തന്നെ… ആദി… പാതി സക്സസ്… ആദിൽ സാർ മെഹന്നു ബസ് സ്റ്റോപ്പിൽ തന്നെ ഇല്ലേ എന്ന് നോക്കി….. അവളവിടെ ഉണ്ട്…. ആദിൽ സാർ പിന്നെ ഒന്നും നോക്കിയില്ല… കാർ നേരെ ബസ്റ്റോപ്പിന്ന് മുന്നിലേക്ക് കൊണ്ട് പോയി അവിടെ നിർത്തി… കാർ ഗ്ലാസ്‌ താഴ്ത്തി….

” മെഹന്നു…. താൻ ഇതുവരെ പോയില്ലേ…. ”

അപ്പഴാണ് മെഹന്നു തന്റെ തൊട്ട് മുന്നിലെ കാറിൽ ആദിൽ സാർ ആണെന്ന് അവൾക് മനസ്സിലായത്….അവൾ കാറിനു അടുത്തേക് വന്ന് തല താഴ്ത്തി കൊണ്ട്

” സാർ ഓട്ടോ പോകാമെന്നു വിചാരിച്ചു..ബസ് ഇതുവരെ വന്നതും ഇല്ലാ…”

” നല്ല മഴ അല്ലെ… ഞാൻ ഡ്രോപ്പ് ചെയാം.. കയറിക്കോ…. ”

” ഞാൻ ഓട്ടോയിൽ പൊക്കോളാം… ”

” താൻ കയറടോ….. ”

ഓട്ടോയും ബസ്സും ഒക്കെ എപ്പോ വരാനാ എന്ന് കരുതി അവൾ കാറിൽ കയറി…. ആദിൽ സാർ കാർ ഓടിച്ചു വിട്ടു…

ഇതെല്ലാം കണ്ട് ആദി ദേഷ്യം വന്ന് നിക്കായിരുന്നു…. അവൻ കാർ ഫോളോ ചെയ്യാൻ തീരുമാനിച്ചു…

അവൻ ബുള്ളറ്റ് എടുത്ത് പായിച്ചു സിഗിനൽ വരെ അവൻ ആദിൽ സാറിന്റെ കാറിന്റെ പിന്നാലെ ഉണ്ടായിരുന്നു… എന്നാൽ പിന്നീട് സിഗിനലിൽ വെച്ച് ആദിക് കാർ മാറി ഒരു പോലെ ഇരിക്കുന്ന ഒരേ നമ്പർ പ്ലേറ്റ് ഉള്ള സനയുമായി വീട്ടിലേക്ക് പോകാൻ ഇറങ്ങിയ റയ്നുവിന്റെ കാർ ആണ് അവൻ ഫോളോ ചെയ്തത്…..എന്തന്നാൽ ആദി സിഗിനലിൽ എത്തിയപോ ആദിൽ സാർന്റ കാർ അവിടെ നിന്ന് പോയിരുന്നു..പക്ഷെ…
സിഗിനലിൽ റയ്നുവിന്റെ കാർ ഉണ്ടായിരുന്നുതാനും….അവിടെ ആണ് ആദിക്ക് തെറ്റിധാരണ സംഭവിച്ചത്…..

മഴ കുറഞ്ഞു തുടങ്ങിയിരുന്നു… ഇപ്പൊ ചെറുതായി ചാറുന്നേ ഒള്ളു….

വണ്ടി പോയി കൊണ്ടിരിക്കെ തെരുവിൽ ഒരു ഐസ് ക്രീം വണ്ടി കണ്ട് സന

” ബേബി എനിക്ക് ഐസ് ക്രീം വേണം…. ”

” അതിനെന്താ…. ”

മഴ കുറവുള്ളത് കൊണ്ട് റയ്നു ഐസ് ക്രീം വണ്ടിക്കടുത്തു കാർ നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി പോയി ഐസ് ക്രീം വാങ്ങി…

അപ്പൊഴും ആദി അവരെ ഫോളോ ചെയ്ത് പിറകെ ഉണ്ടായിരുന്നു.. അവൻ അവർ കാർ നിർത്തിയത് കണ്ട് അവർ ശ്രദ്ധിക്കാത്ത ഒരിടത് ബുള്ളറ്റ് നിർത്തി… അപ്പോ ആണ് ആദി റയാന്റ മുഖം കാണുന്നത്… ഹേ… ഇവൻ ആണോ മെഹന്നു പറഞ്ഞ റയാൻ… ഇവനെ കുറിച് പത്രത്തിൽ ഒരു ന്യൂസ്‌ ഒക്കെ ഉണ്ടായിരുന്നല്ലോ….. ഇവനത് പ്രെസ്സ് മീറ്റിംഗിൽ താൻ കെട്ടാൻ പോണ പെണ്ണാണ് എന്ന് പറഞ്ഞ് തള്ളികളയുകയും ചെയ്തു…. എന്നിട്ടും ഇവൻ എന്തിനാണ് എന്റെ പെണ്ണിന്റെ പിറകെ നടക്കുന്നത്…?.മെഹന്നു എന്തിനാണ് ഞാൻ അറിയാതെ ഇങ്ങനെ ഒക്കെ… ഒന്നും മനസ്സിലാവുന്നില്ല… എന്തായാലും .ഇവൻ ആള് ഒട്ടും ശരിയല്ല….അവൻ അന്ന് പറഞ്ഞത് സത്യമാണോ അല്ലയോ എന്നൊക്കെ ആർക് അറിയാം….വലിയ പൈസക്കാർ അല്ലേ..എന്ത് തോന്നിവാസം ചെയ്താലും ആരും ഒന്നും ചോയ്ക്കില്ലല്ലോ… എന്നിട്ടും മെഹന്നു എന്റെ വാക്ക് ധിക്കരിച്ചു അവനെ കാണാൻ പോകുന്നത് എന്തിനാണ് എന്നാണ് മനസ്സിലാവാത്തത്… ഷിറ്റ്…

രണ്ട് ഐസ് ക്രീം വാങ്ങി അവൻ കാറിലോട്ട് കയറി.. കാർ നേരെ വിട്ടു… ആദിയും അവരുടെ പിറകെ വിട്ടു….കാർ നേരെ പോയത് റയ്നുവിന്റെ വീട്ടിലേക്ക് ആയിരുന്നു…..ഗേറ്റ് ങ്ങൽ സെക്യൂരിറ്റി ഉണ്ടായിരുന്നു… അവരുടെ കാർ കടത്തി വിട്ടു സെക്യൂരിറ്റി ഗേറ്റ് അടച്ചു… ആദി ഗേറ്റ്നടുത് എത്തി ബുള്ളറ്റ് ഇൽ നിന്നിറങ്ങി സെക്യൂരിറ്റിയുടെ അടുത്തേക് ചെന്നു…

” അതേയ്… ആ പോയത് റയാൻ സാർ അല്ലെ… ”

” അതെ… എന്താ… ”

” ഇത് സാറിന്റെ…. ”

” വീട് ആണ്… ”

” റയാൻ സാറുടെ കൂടെ ആരോ ഉണ്ടല്ലോ… അതാരാ… ”

” ചോദിച്ചപോൾ സാർ കെട്ടാൻ പോണ പെണ്ണ് എന്നാണ് പറഞ്ഞത്… തനിക് ഇപ്പോ എന്താ വേണ്ടത്….? ”

“ഏയ്യ്.. ഒന്നുമില്ല… ”

ആദി ബുള്ളറ്റിൽ കയറി അവന്റെ ഫ്ലാറ്റ് ലോട്ട് വിട്ടു….

പടച്ചോനെ.. റയാൻ സാർ ആരോടും പറയരുത് എന്ന് പറഞ്ഞിട്ട് ഞാൻ ആ ചെക്കന്റെ അടുത്ത് പറഞ്ഞും പോയി.. കുഴപ്പാവോ… ഏയ്യ്… കെട്ടാൻ പോണ പെണ്ണ് എന്നല്ലേ പറഞ്ഞെ.. സെറ്റ് അപ്പ്‌ എന്നൊന്നും അല്ലല്ലോ.. അപ്പോ പ്രശ്നല്ലാ…

സെക്യൂരിറ്റി ചയറിൽ പോയി ഇരുന്നു വീണ്ടും മയക്കം തുടങ്ങി…

ആദി ഭയങ്കര സ്പീഡിൽ ആണ് ബുള്ളെറ്റ് ഓടിക്കുന്നത്.. അവന്റെ മനസ്സ് കിടന്ന് പിടക്കുകയായിരുന്നു… സങ്കടമോ ദേഷ്യമോ…. എന്താണ് എന്നറിയില്ല… അവൻ വല്ലാതെ ആസ്വസ്തനായിരുന്നു…. കണ്ണ് കൊണ്ട് കണ്ടത് ഒരിക്കലും അസത്യമാവില്ലല്ലോ…. ആ നിമിഷം തൊട്ട് സംശയത്തിന്റെ നാമ്പുകൾ അവന്റെ ഹൃദയത്തിൽ മുള പൊട്ടുകയായിരുന്നു….

ഇതേസമയം മെഹന്നുവിനെ ആദിൽ സാർ വീട്ടിൽ എത്തിച്ചിരുന്നു…. എന്നാൽ സിഗിനൽ വരെ തന്റെ പിറകെ ഉണ്ടായിരുന്ന ആദിയെ ഇടക്ക് വെച്ച് കാണാതത്തിൽ ആദിൽ സാർ ആസ്വസ്ഥനായിരുന്നു… ഇനി പ്ലാൻ വർക്ക്‌ ഔട്ട്‌ ആയില്ലേ… ആദി അത് കാര്യമാക്കി എടുത്തില്ലേ എന്നൊക്കെ ആയിരുന്നു ആദിൽ സാറിന്റെ മനസ്സിൽ… എന്നാൽ പ്ലാൻ പ്രതീക്ഷിച്ചതിനേക്കാൾ എരിവിലും പുളിയിലും ആദി ഗ്രഹിച്ചു എന്ന് ആദിൽ സാർന്ന് അറിയില്ലല്ലോ….

 

💕💕💕

 

വീട്ടുമുറ്റത്തുള്ള ഗാർഡനിലെ ഊഞാലിൽ ഇരുന്ന് ഷാനുവിനെ കുറിച്ചോർത്തു ഇരിക്കാണ് അനു…

എന്നാലും ഷാനുവും താടിക്കാരനും ഒരാളാണ് എന്ന് അറിഞ്ഞ ആ നിമിഷം എന്റെ പോന്നോ… എനിക്ക് ആലോയ്ക്കാൻ കൂടി വയ്യ….പേര് മാറ്റി പറഞ്ഞാൽ ഇപ്പൊ എന്താ… അവന്റെ മുന്നിൽ ധൈര്യായിട്ട് ചെന്ന് നിക്കാലോ… എന്നിട്ട് വഴിയേ അവന്റെ മനസ്സിൽ നിന്ന് എന്നോടുള്ള i mean… അനുവിനോടുള്ള ദേഷ്യം മാറ്റണം… ഹെന്ന എന്ന് പറയാത്തത് ഭാഗ്യം.. അവൻ കോളേജിൽ അന്യോഷിച്ചു ഹെന്നയും അനുവും ഒക്കെ ഒരാൾ ആണെന്ന് അറിഞ്ഞാലെ അതിലേറെ പുലിവാൽ ആകും… ഇതാകുമ്പോ സേഫ് ആ.. എന്തായാലും നാളെ അവനെ ഒന്ന് കാണാൻ പോണം… വായനശാല വരെ … ജാനുവിനെയും കൂട്ടാം…അവസരങ്ങൾ നമ്മളായിട്ട് ഉണ്ടാകണം….. പിന്നെ അമിയുടെ ഹെല്പ് ചോയ്കാലോ… അവനാകുമ്പോ എന്തിനും ഏതിനും കൂടെ ഉണ്ടാകും….

അപ്പൊ ആണ് റയാന്റെ കാർ വന്ന് മുറ്റത്ത് നിന്നത്…. റയ്നുവിന്റെ കൂടെ പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ കണ്ട അനു അങ്ങോട്ട് ചെന്നു…..

പിന്നെ ലഗേജ് ഒക്കെ കണ്ടതും അനൂന്ന് കാര്യം മനസിലായി…

” സന അല്ലെ…. ”

റയ്നു അത് കേട്ട് അതിശയിച്ചു പോയി…

“അത് നിനക്ക് എങ്ങനെ അറിയാടി അനു.. നീ ഇവളെ കണ്ടിട്ടില്ലല്ലോ…”

” കണ്ടിട്ടില്ലെങ്കിലും എനിക്ക് അറിയാം ഇതെന്റെ ബാബി ആണെന്ന്…. ”

അനു സനയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു…അത് കേട്ട് റയ്നു

” എന്റെ പൊന്ന് അനു.. ഒന്ന് പതുക്കെ പറ…ആരെങ്കിലുമൊക്ക കേൾക്കും…”

” ആര് കേട്ടാൽ എന്താ… അതൊന്നും ഒരു കുഴപ്പമില്ല എന്റെ ഇക്കാ…. ”

” എന്നാലും നീ തത്കാലം സന എന്ന് വിളിച്ചാൽ മതി… ഇവൾ എന്റെ ഗേൾ ഫ്രണ്ട്..ഓക്കേ…”

” ഇക്ക എന്ത് പറഞ്ഞാലും നമ്മടെ ഉമ്മിക്കും വാപ്പക്കും ഒക്കെ മനസ്സിലാക്കും…. ”

” അവർ മനസ്സിലാകാണെങ്കിൽ മനസ്സിലാക്കിക്കോട്ടെ.. നീയായിട്ട് പറയാതിരുന്നാൽ മതി…. ”

“ഓക്കേ… സന ബാബി വാ… ഉമ്മാനെമ് ഉപ്പനേം ഒക്കെ പരിചയപ്പെടണ്ടേ … ”

സന അകത്തേക്ക് കയറിയതും യച്ചു അങ്ങോട്ട് വന്നു….അവൻ ഓരോന്ന് പൂതി വെക്കുന്നതിന് മുൻപ് അനു

” യച്ചുക്കാ…. ഇതാണ് സന ബാബി… ഇക്കാന്റെ ഗേൾ ഫ്രണ്ട്… ”

അവൻ സനക്ക് നേരെ കൈ നീട്ടി കൊണ്ട്

” by the by i am yasir ali malik…ബാബി എന്നേ യാസ് എന്ന് വിളിച്ചാ മതി… എന്താവശ്യമുണ്ടെങ്കിലും ഞാൻ ഓടി വരും… ”

സനയും ഷേക്ക്‌ ഹാൻഡ് കൊടുത്തു…

” ഹഹഹ…. യച്ചുക്ക… ബാബിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഓടി വരാൻ ഇവിടെ റയ്നുക്ക ഉണ്ട്… അതോണ്ട് യചുക്കാന്റെ വിട്ട് നിന്നുള്ള സഹായം ഒക്കെ മതി…. “(അനു )

അതും പറഞ്ഞ് അവർ അകത്തേക്ക് കയറി പോയി…

” ശോ…. ബാബിടെ മുമ്പിൽ ഒന്ന് മെയിൻ ആവാൻ നോക്കിയപ്പോ ഈ അനു കുരിപ്പ് എന്നേ കൊച്ചാകിയല്ലോ… അല്ലെങ്കിലും ഈ സൗന്ദര്യമുള്ള ആങ്ങളമാർക് പെങ്ങള്മാർ എന്നും ഒരു പാര ആണ്… ആഹ്… “(യച്ചു )

റയ്നു ഉമ്മിക്കും വാപ്പാകും സനയെ പരിചയപെടുത്തി കൊടുത്തു…സന എല്ലാവരോടും സലാം ഒക്കെ പറഞ്ഞു..

സനയുടെ മോഡേൺ അല്ലാത്ത സാധാരണ വേഷവും പാവം പിടിച്ച പെരുമാറ്റവും സംസാരവും ഒക്കെ വാപ്പാകും ഉമ്മിക്കും എന്തിന് അനുവിനും നന്നേ ബോധിച്ചു എന്ന് തോനുന്നു…

” ഇത് സന… ബാംഗ്ലൂർ ഉള്ള ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ന്യൂട്രിഷനിസ്റ്റ് ആയിരുന്നു.ഫാമിലി അവിടെ തന്നെ ആണ് .. എന്റെ ഫ്രണ്ട് ആണ്… ഇപ്പോ നമ്മുടെ ഹോസ്പിറ്റലിലോട്ട് ജോയിൻ ചെയ്തു… സനക്ക് ഇവിടെ പരിചയം ഉള്ള വേറെ ആരും ഇല്ലാ… അപ്പോ താമസിക്കാൻ ഒരു ഫ്ലാറ്റ് റെഡി ആവുന്ന വരെ നമ്മുടെ വീട്ടിൽ നില്കാമെന്ന് ഞാനാണ് സനയോട് പറഞ്ഞത്… ”

” അതിനെന്താ മോനെ.. ഇവിടെ എത്ര ദിവസം വേണമെങ്കിലും താമസിക്കാലോ… ഫ്ലാറ്റ് ഒക്കെ പതിയെ നോക്കിയാൽ മതി….”

” അതെ.. കൈസു പറഞ്ഞതാണ് ശരി… ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതല്ലേ… ക്ഷീണം കാണും.. മോൾക് റൂം കാണിച്ചു കൊടുക്ക്… നാളെ വിശദമായി പരിജയപ്പെടാം… ”

അതും പറഞ്ഞ് ഉപ്പ റൂമിലോട്ട് പോയി…
അനു സനക്ക് റൂം ഒക്കെ കാണിച്ചു കൊടുത്തു… റയ്നുവിന്റെ തൊട്ടടുത്തുള്ള റൂം ആയിരുന്നു അവളുടേത്….

ഭക്ഷണം ഒക്കെ കഴിച്ചു സനയുടെ കൂടെ റയ്നുവും അവളുടെ റൂമിലോട്ട് വന്നു…

” സന… എങ്ങനെ ഉണ്ട് എന്റെ വീട്ടുകാർ… ഇഷ്ടായോ… ”

” ബേബി… ഒത്തിരി ഇഷ്ട്ടായി…. ഇത്രയും നല്ലൊരു ഫാമിലിയേ കിട്ടിയ ബേബി എത്ര ഭാഗ്യവാൻ ആണെന്ന് അറിയോ… ”

” ഇനി ആ ഭാഗ്യം നിനക്ക് കൂടി ഉള്ളതല്ലേ… എന്തായാലും നല്ല ക്ഷീണം ഇല്ലേ.. നീ കിടന്നോ… എന്തേലും ആവശ്യം ഉണ്ടേ വിളിച്ചാൽ മതി… ഞാൻ അപ്പുറത് ഉണ്ട്… ഓക്കേ… ഗുഡ് നൈറ്റ്‌… ”

” ഗുഡ് നൈറ്റ്‌ ബേബി…. ”

അവൻ വാതിൽ അടച്ചു പോയി… അവൾ വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടു… ബാഗിൽ നിന്ന് ഫോൺ എടുത്തു അവസാനം വന്ന ബോസ് എന്ന് സേവ് ആക്കിയ നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

 

” ഹെലോ… ആദിൽ സർ……!!!!”

*തുടരും……*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply