Skip to content

Angry Babies In Love – Part 33

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 33~*

*🔥റിച്ചൂസ്🔥*

അവൻ വാതിൽ അടച്ചു പോയി… അവൾ വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടു… ബാഗിൽ നിന്ന് ഫോൺ എടുത്തു അവസാനം വന്ന ബോസ് എന്ന് സേവ് ആക്കിയ നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

” ഹെലോ… ആദിൽ സർ……!!!!”

” ഹേയ് സന…. ഞാൻ വിളിച്ചിരുന്നു… കാൾ കട്ട്‌ ചെയ്തത് എന്തേ…. ”

” അപ്പൊ ഞാൻ കാറിൽ ആയിരുന്നു… റയാന്റെ കൂടെ.. ഞാനിന്ന് ലാൻഡ് ചെയ്തു…. ഇതാ ഇപ്പൊ അവന്റെ വീട്ടിലും കയറി പറ്റി… ”

” ഗുഡ്… Very ഗുഡ് സന…. നീ ശരിക്കും അവനെ കറക്കി എടുത്തല്ലേ…. ”

” പിന്നല്ലാതെ… അവന്ന് ഇപ്പൊ എന്നേ നല്ല വിശ്വാസം ആണ്.. മാത്രല്ല ഇവിടെ ഉള്ളവർക്കും എന്നേ നന്നേ ബോധിച്ചിട്ടുണ്ട്… ബാബി എന്നൊക്കെ ആണ് വിളിക്കുന്നത്.. റയാനും വീട്ടിൽ കല്യാണകാര്യം സംസാരിക്കാനുള്ള ഒരുക്കത്തിൽ ആണ്… ”

” ഓഹോ…that’s realy great… അവൻ ശരിക്കും നിന്റെ വലയിൽ വീണല്ലോ…. ബട്ട്‌ ഒരു മാറ്റർ ഉണ്ട്… അത് ഒന്നോർത്താൽ നിന്റെ പരാജ്യവും ആണ് … അവന്ന് എന്റെ പെണ്ണ് മെഹന്നുനോട്‌ എന്തോ infatuation ഇല്ലേ എന്നൊരു തോന്നൽ… മെഹന്നുനെ ഞാൻ അവനിൽ നിന്ന് അകറ്റാനുള്ള… അവൾക് അവനോട് വെറുപ്പ് വരാൻ ഉള്ള പണികൾ ഒക്കെ തുടങ്ങി കഴിഞ്ഞു …കു‌ടെ..നീയും റയാനേ മാക്സിമം അവളിൽ നിന്ന് അകറ്റണം…അവൻക്കും അവളോട് ദേഷ്യം തോന്നണം…. ”

” i know..ഞാൻ ആദിൽ സാറോട് പറയാൻ വിട്ടതാണ് .. ബാംഗ്ലൂർ വെച്ച് അവരെ ഒരുമിച്ച് ഞാൻ ഡ്രസ്സ്‌ ഷോപ്പിൽ വെച്ച് കണ്ടിട്ടുണ്ട്… അന്ന് ഞാൻ പിണക്കം നടിച്ചപ്പോ അവൻ എന്നോട് പറഞ്ഞത് അവളെ sçooty അവന്റെ കാറിൽ തട്ടി അവളുടെ ഡ്രസ്സ്‌ ഒക്കെ ചെളി ആയിട്ട് ഡ്രസ്സ്‌ മേടിച്ചു കൊടുക്കാൻ വന്നത് ആണെന്നാ ….. പിന്നീട് അവൾ അവന്റെ കൂടെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് കണ്ടിരുന്നു …അവർ തമ്മിൽ നിരന്തരം കാണുന്നുണ്ട്…. എനിക്ക് അപ്പഴെ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു..പിന്നെ അവനോട്‌ പ്രേമം മൂത്തിട്ട് ഒന്നുമല്ല… ഒരു നല്ല lover ആവാൻ വേണ്ടി ഞാൻ ചുമ്മാ പിണക്കം ഒക്കെ നടിച്ചിരുന്നു .. പിന്നെ സാർ പറഞ്ഞത് കൊണ്ടാണ് അന്ന് റയാനെ ചേർത്ത് ഏതോ പെണ്ണിന്റെ ന്യൂസ്‌ പബ്ലിക് ആയിട്ടും ഞാൻ അവനോട് react ചെയ്യാതിരുന്നത്… കൂടുതൽ സെന്റി ആയി അവസാനം അവനെന്നെ ഒഴിവാക്കിയാൽ അവനെ ആദ്യം കണ്ട അന്ന് മുതൽ ഇന്ന് വരെ അവന്റെ മനസ്സിൽ ഇടം കിട്ടാൻ വേണ്ടികളിച്ച കളിയെല്ലാം വെള്ളത്തിൽ ആവുമല്ലോ എന്നെനിക്കും തോന്നി…. എന്തായാലും ഇതുവരെ എനിക്ക് എത്തിക്കാൻ സാധിച്ചെങ്കിൽ തീർച്ചയായും അവൻ എന്നേ കെട്ടുക തന്നെ ചെയ്യും …അതിന് തടസ്സം നിക്കുന്നവൾ ആരായാലും അവളെ ഞാൻ റയാനോട് അടുപ്പിക്കില്ല… അതോർത്തു സാർ പേടിക്കണ്ട… ആദിൽ സാർ ആഗ്രഹിച്ച പോലെ അവന്റെ കുടുംബം, ബിസിനസ്‌ എല്ലാം ഞാൻ കുളം തോണ്ടും… അതിന്റെ ആദ്യ പടികൾ അവന്റെ ഹോസ്പിറ്റലിൽ കാൽ എടുത്ത് വെക്കുന്ന അന്ന് ഞാൻ തുടങ്ങും…. സാർന്ന് നേട്ടങ്ങളെ ഉണ്ടാകു…എനിക്കുള്ള ഷെയർ നമ്മൾ തീരുമാനിച്ചുറപ്പിച്ച പോലെ അങ്ങോട്ട് തന്നാൽ മാത്രം മതി…. ”

” കൂടെ നിക്കുന്നവരെ ചതിക്കില്ല ഈ ആദിൽ….നിനക്ക് പറഞ്ഞ് ഉറപ്പിച്ചതിനേക്കാൾ ഇരട്ടി ക്യാഷ് ഞാൻ തരും.. പക്ഷെ…അവന്റെ എല്ലാ സമ്പാദ്യങ്ങളും ആ ഹോസ്പിറ്റൽ അടക്കം എന്റെ കൈകളിൽ എത്തണം….അവൻ നശിക്കണം… അവന്റെ കുടുംബം നടുറോട്ടിൽ തെണ്ടണം അതെനിക്കും എന്റെ പപ്പക്കും കൺകുളിർക്കേ കാണണം….അതിന് വേണ്ടി ആണ് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ…. നീ സ്മാർട്ട്‌ ആണെന്ന് എനിക്കറിയാം… അതുകൊണ്ടാണല്ലോ അവന്ന് ഇതുവരെ നിന്റെ മേൽ ഒരു സംശയം തോന്നാതിരുന്നത്….നിന്റെ സ്നേഹം അഭിനയമാണെന്ന് കണ്ട് പിടിക്കാതിരുന്നതും… പാവം റയാൻ….ഇങ്ങനൊരു കെണി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല അല്ലെ …… ”

” അതെ…..സാർന്റെ ഡീൽ കിട്ടിയതിനു ശേഷം എംകെയിൽ ആദ്യമായി ഗസ്റ്റ് കൺസൽടന്റ് ആയി പോയപ്പോൾ പരിചയപ്പെട്ട റയാനെ ഇന്നീ കാണുന്ന അവസ്ഥയിലേക്ക് മെരുക്കി എടുത്തു എന്റെ കൈവെള്ളയിൽ ആകാൻ കുറച്ചു കഷ്ടപ്പെട്ടു…അത്കൊണ്ട്.. ഇതെല്ലാം വെറുതെ ആവാൻ പാടില്ല .. അവൻ മെഹന്നുവുമായി കാണുന്നതും സംസാരിക്കുന്നതും ഞങ്ങളുടെ കല്യാണം കഴിയുന്നത് വരെ ഒഴിവാക്കിയേ പറ്റു….”

 

” അത് എനിക്ക് വിട്ടേക്ക്… നിന്നെ കൊണ്ട് ആവുന്നത് നീയും ചെയ്തോ…. പിന്നെ ഒരു കാരണവശാലും ആർക്കും സംശയത്തിന് ഇടവരുത്തരുത്…. വിളഞ്ഞ വിത്തുകൾ ആണ് അവറ്റകൾ…. മണത്ത് കണ്ടുപിടിക്കും….അത്കൊണ്ട് തന്റെ ഓരോ നീകങ്ങളും അതീവ ജാഗ്രതയോടെ ആയിരിക്കണം…. എനിക്കുള്ള ഫോൺ വിളി വരെ…. ഓവർ സ്മാർട്ട്‌ ആയി അവൻ എല്ലാം അറിയാൻ ഇട വന്നാൽ ബാക്കി എന്താ സംഭവിക്കാ എന്ന് ഞാൻ പറയണ്ടല്ലോ…. ”

” എനിക്കറിയാം സാർ…. ഞാൻ ശ്രദ്ധിച്ചോളാം… പിന്നെ ആദിൽ സാർ…. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി സിഗിനൽ മുതൽ ഈ വീടിന്റെ ഗേറ്റ് വരെ ഞങ്ങളെ ആരോ ഫോളോ ചെയ്യുന്ന പോലെ എനിക്ക് തോന്നി..ഇടക് വെച്ച് ഞങ്ങൾ ഐസ് ക്രീം കഴിക്കാൻ വേണ്ടി നിർത്തിയപ്പോഴും ആ ബുള്ളറ്റും ആളും മാറി നിന്ന് ഞങ്ങളെ വീക്ഷിക്കുന്നത് ഞാൻ കണ്ടു…. ഹെൽമെറ്റും റൈൻ കോട്ടും ഒക്കെ ഇട്ടത് കൊണ്ട് ആരാണെന്നും വ്യക്തമായില്ല….ഇനി റയാന്ന് ഞമ്മള് അറിയാത്ത വേറെ വല്ല ശത്രുക്കളും ഉണ്ടോ…? അതോ ഇനി ബാംഗ്ലൂർ ഉള്ള എന്റെ പറ്റിക്കലും വെട്ടിക്കലും ഒക്കെ അറിയാവുന്ന ആരെങ്കിലും ആയിരിക്കോ…?”

” ഓഹോ…. അങ്ങനെ ഒരു സംഭവം ഉണ്ടായോ…ഹേയ്യ് നിന്നേ അറിയുന്നവർ ഒന്നുമല്ല… നിന്നെ അയാൾ കണ്ടോ…?

“ഏയ്യ്… ഇല്ല… റയാൻ ഐസ് ക്രീം മേടിക്കാൻ ഇറങ്ങിയപ്പോ ഞാൻ ബാക്ക് സൈഡിലൂടെ നോക്കിയപോഴും അവൻ ഞങ്ങളുടെ പിറകിൽ ഉണ്ടായിരുന്നു ..”

” എന്തായാലും നീ അതോർത്തു വറീഡ് ആവണ്ടാ…ഞാൻ നോക്കിക്കോളാം… ”

“ഓക്കേ… അപ്പോ ശരി… എന്തെങ്കിലുമുണ്ടങ്കിൽ ഞാൻ വിളിക്കാം… ”

” ഓക്കേ… All the best ”

” i will do my best…. ”

അപ്പോൾ സന രണ്ടും കല്പിച്ചാണ്…. ആദിലുമായി കൂടിച്ചേർന്ന് അവളി കാണിക്കുന്ന വഞ്ചനയുടെ അവസാനം റയാന്റെയും കുടുമ്ബത്തിന്റെയും നാശമായിരിക്കുമോ? ..സനയുടെ സ്നേഹം സത്യമാണെന്നു കരുതി പാവം റയാൻ മനസ്സ് കൊണ്ട് അവളെ ഭാര്യയായി സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു…സനയുടെ ഈ ചതി റയാൻ എന്നെങ്കിലും അറിഞ്ഞാൽ അവന്ന് സഹിക്കാൻ കഴിയോ.?.. അവൻ പൊറുക്കോ അവളോട്….?… എല്ലാത്തിനുമുള്ള ഉത്തരം നമുക്ക് ക്ഷമയോടെ കാത്തിരുന്നു തന്നെ കാണാം ….

@@@@

ഫോൺ വെച്ചതും ആദിൽ നല്ല സന്തോഷത്തിൽ ആയിരുന്നു…. സന്തോഷതിന്ന് രണ്ട് കാരണങ്ങൾ ഉണ്ട്…ഒന്ന് സന റയാന്റെ വീട്ടിൽ ഒരു സംശയവുമില്ലാതെ കയറി പറ്റി എന്നറിഞ്ഞപ്പോൾ… രണ്ടാമത്തേത്..

ഹഹഹ…. അപ്പോ ഇടക്ക് വെച്ച് ആദി മിസ്സ്‌ ആയത് മറ്റൊന്നും കൊണ്ടല്ല… അവന്ന് കാർ മാറിയതാ…..ഐസ് ക്രീം മേടിക്കാൻ റയാൻ ഇറങ്ങിയപ്പോ അവൻ റയാനേ ശരിക്കും കണ്ടിട്ടുണ്ടാകണം… മാത്രമല്ല… സന ഇറങ്ങാത്തത് കൊണ്ട് കാറിനുള്ളിൽ മെഹന്നു ആണെന്ന് അവൻ വിചാരിച്ചു കാണും…. വീട് വരെ അവൻ ഫോളോ ചെയ്യണമെങ്കിൽ അവന്ന് അത്രക്ക് ഡൌട്ട് തോന്നിയിട്ടുണ്ട് എന്ന് സാരം… പാവം… മെഹന്നു അവനോട് പറയാതെ റയാന്റെ കൂടെ കറങ്ങാൻ പോയെന്ന് വിചാരിച്ചിട്ടുണ്ടാകും…. ഇതിപ്പോ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഈ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയല്ലോ…. റയാൻ അവൻ പോലും അറിയാതെ ഇതിൽ ഇരയുമായി….അപ്പോ സെക്കന്റ്‌ attempt അതികംഭീരമായി sucuss ആയല്ലോ… ആദ്യം കൊളുത്തിയ തിരി നല്ല അസ്സലായി കെടാതെ പുകഞ്ഞു കൊണ്ടിരിക്കാണ്… അത് പോരാ… ആളി കത്തണം… തിരി അണയും മുൻപ് നാളെ തന്നെ നെക്സ്റ്റ് പ്ലാൻ ഇറക്കണം….എല്ലാം ഞാൻ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്…. എം കെ യുടെ നാശം.. ഞങ്ങളുടെ വിജയം അത് വിദൂരമല്ല….ഹഹഹ….

അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു…..

@@@@

അന്ന് രാത്രി ആദി ഒട്ടും ഉറങ്ങിയില്ല… അവന്റെ മനസ്സ് മുഴുവൻ സെക്യൂരിറ്റി പറഞ്ഞ വാക്കുകളും അവൻ കണ്ട കാഴ്ചയുമായിരുന്നു…… അവൻ റയാന്റെ നമ്പർ മെഹന്നുവിന്റെ ഫോണിൽ നിന്ന് നോക്കി തന്റെ ഫോണിൽ നോട്ട് ചെയ്ത് വെച്ചു…..

തത്കാലം ഞാൻ ഒന്നും കണ്ടിട്ടുമില്ല… ഒന്നും അറിഞ്ഞിട്ടുമില്ല….മെഹന്നു അങ്ങനെ അല്ലെ വിചാരിച്ചിരിക്കുന്നത്…. അത് അങ്ങനെ തന്നെ ഇരിക്കട്ടെ….അവൾ എന്നോട് പറയുമെന്ന് നോക്കട്ടെ…..അതാണ് നല്ലത്…

ആദി മെഹനുവിന്റെ ഫോണിൽ ലെ ഇൻകമിങ് കാൾ ലിസ്റ്റ്ൽ നിന്ന് റയാന്റെ കാൾ ഡിലീറ്റ് ചെയ്തു….

 

💕💕💕

 

അടുത്ത ദിവസം ആദി മെഹന്നുവിനെ പിക് ചെയ്യാതെ നേരെ ഹോസ്പിറ്റലിലോട്ട് വിട്ടു…..

മെഹന്നുവിന്റെ ഫോൺ ഞാൻ അവൾക് കൊടുക്കുന്നത് ശരിയല്ല…കാരണം…ഞാൻ ഇറങ്ങിയിട്ടാണ് അവൾ ഇറങ്ങിയത്…അപ്പൊ എന്റെ കയ്യിൽ ഫോൺ എങ്ങനെ വന്നു എന്നവൾ വിചാരിക്കില്ലേ… ഞാൻ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ വന്നിരുന്നു എന്ന് പറഞ്ഞാൽ അവൾ ഞാൻ എല്ലാം അറിഞ്ഞെന്നു വിചാരിക്കും… അത് വേണ്ടാ…

ആദി ഹോസ്പിറ്റലിൽ എത്തി നേരെ പോയത് നഴ്സിംഗ് റൂമിലേക്ക് ആണ്… അവിടെ അവൾക് ഫോൺ കാണാൻ പാകത്തിന് ഒരിടത്ത് ഫോൺ വെച്ച് നേരെ ഫാർമസിയിലേക്ക് പോയി…

കുറച്ചു കഴിഞ്ഞു മെഹന്നു അങ്ങോട്ട് വന്നു….അവളെ കണ്ടിട്ടും അവന്ന് വലിയ മുഖമുണ്ടായിരുന്നില്ല…അവന്റെ ആ മാറ്റം അവൾക് അവന്റെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു…..

കണ്ണ് കൊണ്ട് കണ്ടത് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.. എന്നാൽ സ്നേഹിക്കുന്ന പെണ്ണിനെ സംശയിക്കാനും കഴിയുന്നില്ല എന്ന അവസ്ഥയിൽ ആണ് ആദി….

” നല്ല ആളാ… ഞാൻ എത്ര നേരം കാത്ത് നിന്നു എന്നറിയോ… അവസാനം ആദിൽ സാർ ആ വഴി വന്നപ്പോ സാറിന്റെ കൂടെ ആണ് പോന്നത്..എന്തെ എന്നേ കൂട്ടാതെ പൊന്നെ … ”

ആദി അവളുടെ മുഖത്തു നോക്കാതെ കമ്പ്യൂട്ടറിലേക്ക് നോക്കി കൊണ്ട്

” നിനക്ക് അതിന് നൈറ്റ്‌ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ ഇന്നലെ… അപ്പൊ നീ ഇവിടെ കാണും എന്ന് ഞാൻ വിചാരിച്ചു…. ”

” അത് നല്ല കഥ.. നൈറ്റ്‌ ഡ്യൂട്ടി എടുത്തില്ല.. നേരത്തെ പോന്നു… രാവിലെ കൂട്ടാൻ വരണം എന്ന് ഞാൻ ഉമ്മാടെ ഫോണിൽ നിന്ന് sms ഇട്ടായിരുന്നല്ലോ.. കണ്ടില്ലേ.. ”

“ഞാൻ ശ്രദ്ധിച്ചില്ല….”

ആദി വല്യ താല്പര്യം ഇല്ലാത്തപോലെ പറഞു..

” എന്ത് പറ്റി ആദി… ഞാൻ കുറച്ചേരായി ശ്രദ്ധിക്കുന്നു .. എന്താ മുഖം വല്ലാതെ… സുഖമില്ലേ…. ”

” ഏയ്യ്… ഒന്നുമില്ല…. നിനക്ക് വെറുതെ തോന്നുന്നതാ… ”

“ഹാ.. ഇപ്പൊ മനസ്സിലായി.. എന്റെ ഫോൺ ഞാൻ ഇന്നലെ ഇവിടെ മറന്നു വെച്ചാ പോയത് എന്ന് തോന്നുന്നു.. ചിലപ്പോ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തപ്പോ നഴ്സിംഗ് റൂമിൽ വെച്ച് കാണും… അതാ ഇന്നലെ വിളിക്കാനത്…. അതിനാണോ ഈ പരിഭവം.?..”

പാവം മെഹന്നു…ആദിൽ സാറുടെ ചതി കൊണ്ട് ആദി ആകെ തെറ്റിധരിക്കപ്പെട്ടിരിക്കുവാണ്… അവന്റെ മനസ്സ് ആകെ ആസ്വസ്തമാണ് എന്നൊന്നും അവൾ അറിയുന്നില്ലല്ലോ…

” അങ്ങനെ ഒന്നുമില്ലാ മെഹന്നു… ഞാൻ പറഞ്ഞില്ലേ… നിനക്ക് വെറുതെ തോന്നുന്നതാ…. ”

” ഒന്നുമില്ലല്ലോ… സത്യമല്ലേ…. ”

” ഹാടാ… അല്ലാ.. ഇന്നലെ ഡ്യൂട്ടി ഇല്ലെങ്കിൽ പിന്നെ നിനക്ക് എന്നേ വിളിച്ചൂടായിരുന്നോ.. ഞാൻ. കൊണ്ടുപോയി വിട്ട് തരുമായിരുന്നല്ലോ…. ”

ആദി രണ്ടും കല്പിച്ചു ചോദിച്ചു…

” അത് പിന്നേ ആദി യേ ബുദ്ധിമുട്ടിക്കണ്ടല്ലോ വിചാരിച്ചാ വിളിക്കാതിരുന്നേ…. പിന്നെ ആദിൽ സാറാ കൊണ്ട് വിട്ടത്…. ”

അപ്പൊ എന്റെ മുഖത്തു നോക്കി ഇവൾ കള്ളം പറയാനും തുടങ്ങി… റായന്റെ കൂടെയാ പോയെത് എന്ന് മറക്കാൻ ആദിൽ സാറുടെ കൂടെ പോയെന്ന് നുണ പറയുന്നു … ഞാൻ ഹോസ്പിറ്റലിൽ നിന്ന് പോരുമ്പോഴും ആദിൽ സാർ ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു …. റയാൻ പറഞ്ഞതെല്ലാം ഞാൻ എന്റെ ചെവികൊണ്ട് കേട്ടതല്ലേ… എന്തിനാണ് റയാന്റെ കൂടെ പോയ കാര്യം ഇവളെനോട് മറക്കുന്നത്…?

ആദിക്ക് ദേഷ്യം വന്നെങ്കിലും അവൻ ഒന്നും പറഞ്ഞില്ല….അവൻ ഒന്ന് മൂളുക മാത്രം ചെയ്തു…

” അപ്പൊ ശരി ആദി… ഉച്ചക്ക് ക്യാന്റീനിൽ വെച്ച് കാണാം… ബൈ…. ”

ആദിയുടെ മനസ്സിൽ എരിയുന്ന തീ പാവം മെഹന്നു അറിയുന്നില്ലല്ലോ….ആദിൽ കാരണം ഇവരുടെ പ്രണയത്തിൽ വിള്ളൽ വീണിരിക്കുന്നു… ഇനിയെന്തൊക്കെ നടക്കും….കാത്തിരുന്നു കാണാം….

 

💕💕💕

 

 

ആദിൽ സാർ ക്യാബിൻ ആഷിക്മായി ഇന്നലെത്തേ പ്ലാൻ വിജയിച്ചതിന്റെ സന്തോഷം ചർച്ച ചെയ്യായിരുന്നു…

” ആണോ സാർ… ഇതൊരു ഗുഡ് ന്യൂസ്‌ ആണല്ലോ…. റയാൻ നമ്മുടെ പ്ലാനിൽ ഇല്ലെങ്കിലും അവനായിട്ട് തന്നെ നമ്മുടെ കെണിയിൽ വന്നു ചാടി…. അത്കൊണ്ട് എന്താ… ആ ആദിക്ക് നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ ഒരു ക്ലിയർ ഐഡിയ കിട്ടിയില്ലേ….”

” യെസ്… അവനിപ്പോ മെഹന്നുവിനെ സംശയിച്ചു തുടങ്ങിയിരിക്കുന്നു…. ആ സംശയം കൂടി കൂടി വരണം…. അതിന് നെക്സ്റ്റ് പ്ലാൻ ഉടൻ വർക്ക്‌ ഔട്ട്‌ ആകണം…. അത് വിജയിപ്പിക്കേണ്ടത് നീയാണ്…. ”

” ഞാൻ എന്താണ് ചെയ്യേണ്ടത്….? ”

ആദിൽ സാർ അവന്ന് നെക്സ്റ്റ് പ്ലാൻ വെക്തമായി പറഞ്ഞ് കൊടുത്തു….

” ഓക്കേ സാർ… ഈ കാര്യം ഞാൻ ഏറ്റു… ”

 

💕💕💕

 

” എടി.. നിനക്ക് ഇത് എന്തിന്റെ സുകേടാ…രാവിലെ തന്നെ അവനെ കാണാൻ പോണോ… കോളേജിൽ കയറിയില്ലേ പണി കിട്ടുവേ… ”

“എന്റെ പൊന്ന് ജാനു.. നീയൊന്ന് മിണ്ടാതെ വണ്ടി വിടുന്നുണ്ടോ…..ഒരു ദിവസം കോളേജിൽ കയറിയില്ലെന്ന് വെച്ച് ഒന്നും വരാൻ പോണില്ല….”

ജാനുവും അനുവും വായനശാലയിലേക്ക് ഉള്ള പോകാണ്.. അവർ കോളേജിലേക്ക് കയറാതെ നേരെ പോകുന്നത് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന അമിയും കൂട്ടരും കണ്ടു….

” ഇവരിത് എങ്ങോട്ടാ അമി …. കോളേജ് ടൈം ആയിട്ടും വേറെ എവിടുക്കോ ആണല്ലോ പോക്ക്… “( രാഹുൽ )

” അതേല്ലോ അമി… ഇതിൽ എന്തോ പന്തികേട് ഉണ്ട്…. “( സാം )

” നമുക്ക് അവരെ ഫോളോ ചെയ്താലോ… “(അജു )

” ശരി വാ… എന്താന്ന് അറിഞ്ഞിട്ട് തന്നെ കാര്യം “(അമി )

അമിയും കൂട്ടരും അപ്പോൾ തന്നെ ബൈക്ക് എടുത്ത് അവരുടെ പിന്നാലെ വിട്ടു…. വായനശാലയിൽ എത്തിയതും

” ഡി… വേം പോരണട്ടോ… അവിടെ കിന്നരിച്ചു നിന്ന് സമയം കളയരുത്…. ”

ജാനു അനിഷ്ടം പ്രകടിപ്പിച്ചപ്പോൾ

” എന്റെ ജാനു.. ഇത് കൊണ്ട് എനിക്ക് മാത്രം അല്ല.. നിനക്കും ഗുണങ്ങൾ ഉണ്ട്… ”

” എന്ത് ഗുണം…? ”

” എടി മടുക്കൂസെ…. റാഷി ഇവിടേക്ക് ബുക്ക്‌ എടുക്കാൻ വരാറില്ലേ.. ഇവിടെ വെച്ച് ഇനി നിങ്ങൾക് ബുക്ക്‌ എടുക്കാൻ വരാ എന്ന പേരിൽ കാണാല്ലോ… എങ്ങനെ? ”

അപ്പോ ആണ് ജാനൂന് ശരിക്ക് ഓടിയത്…

“അതൊക്കെ ശരി തന്നെ… എന്നാലും ഇത് കോളേജ് ടൈം ആ.. ഇപ്പൊ ഇവിടെ കറങ്ങി നടക്കുന്നത് ആരേലും കണ്ടാൽ അത് മതി.. അതോണ്ട് വേം പോരാൻ നോക്കണം…”

ഇല്ലടി പെണ്ണെ.. വേം പോരാ.. പിന്നെ..ഇത് പറ നീ… എന്നേ കാണാൻ എങ്ങനെ ഉണ്ട്… ലുക്ക്‌ ആയിട്ടില്ലേ… കുഴപ്പൊനുല്യല്ലോ… എടി.. പറഡി ജാനു… ”

” ഇല്ല ഇന്റെ പൊന്നെ.. നീയൊന്ന് നടക്കുന്നുണ്ടോ… ”

അവർ വായനശാലയുടെ ഓഫീസിലേക്ക് കയറി ചെന്നപ്പോ ഷാനു ബുക്ക്‌ വായനയിൽ മുഴുകി ഇരിക്കായിരുന്നു…. അവനെ കണ്ടപ്പോൾ തന്നെ അനുവിന്റെ മുഖം തെളിഞ്ഞു അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു….

പ്ലെയിൻ വയലറ്റ് ഷർട്ടിൽ എന്തൊരു മൊഞ്ജാ കാണാൻ.. വെട്ടി ഒതുക്കിയ താടിയും കൊമ്പൻ മീശയും.. ഇന്റെ സാറേ…..

കാൽ പെരുമാറ്റം കേട്ട് ബുക്കിൽ നിന്ന് തല പൊക്കിയ ഷാനു ഇവരെ കണ്ടതും

” അല്ലാ… ആരൊക്കെയാ ഇത്… എന്താ ഈ വഴി ഒക്കെ…. ”

” ഞങ്ങൾ കുറച്ചു ഡ്രസ്സ്‌ പർച്ചേസ് ചെയ്യാൻ വന്നതാ…. “(അനു )

” ഈ വായനശാലയിലോ…?”

” അറിയാലോ… മനുഷ്യന്മാർ വായനശാലയിൽ വരുന്നത് എന്തിനാ… ബുക്ക്‌ എടുക്കാൻ… പിന്നെ എന്തിനാ മാഷേ ആവശ്യല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്…. “(അനു )

” ഹഹഹ… ആകിയതാണല്ലേ…. By the by എന്താ പേര് പറഞ്ഞത്… ഞാൻ മറന്നു…? ”

” ഞാനും മറന്നു…. “(അനു )

ഷാനു സംശയത്തോടെ നോക്കിയതും അടുത്ത ക്ഷണം ജാനു അനുവിന്റെ കാലിൽ ചവിട്ടി…

” ഹിഹി… അത് പിന്നെ ഞാനും മറന്നു.. മാഷോട് പേര് പറഞ്ഞിരുന്നല്ലോ എന്ന കാര്യം… അതാ… പറയാൻ വന്നത്… ”

അനു എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു….
പടച്ചോനെ… അന്ന് ഒരു ആവേശത്തിന് ഏതോ പേര് പറയേം ചെയ്തു.. ഇപ്പൊ ഓർമയും കിട്ടുന്നില്ലല്ലോ… ഇനിയിപ്പോ എന്ത് പറയും….വേറെ ഏതേലും പേര് പറഞ്ഞാലോ…

” ഹാ…ഇപ്പൊ കിട്ടി… അയ്ഷ.. അല്ലെ…ഇയാളുടെ പേര് ജാനു.. ”

” ഹാ… അത് തന്നെ.. അത് തന്നെ…. ”

അനു ഒരു ഇളി ഇളിച്ചു കൊടുത്തു….

” പിന്നെ ബുക്ക്‌ എടുക്കണമെങ്കിൽ ഇവിടെ മെമ്പർഷിപ് എടുക്കണം… അതിന് ഈ ഫോം പൂരിപ്പിക്കണം… പിന്നെ ആധാർ കാർടിന്റെ കോപ്പിയും ഒരു ഫോട്ടോയും വേണം.. ഇപ്പൊ ഇല്ലേ ഇനി വരുമ്പോ കൊണ്ട് വന്നാലും മതി… പിന്നെ ഒരു അമ്പത് രൂപ അടക്കണം…. ”

ഷാനു രണ്ട് ഫോം അനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു…ആധാർ കാർഡ് എന്ന് കേട്ടപ്പോ അനൂന്റെ കിളി പോയി…

” ആധാർ കാർഡിന്റെ കോപ്പി നിർബന്ധം ആണോ… ” (അനു )

” വേണം.. വേണം.. നിങ്ങടെ എന്തെങ്കിലും ഒരു രേഖ എന്തായാലും വേണം… ”

അയ്യയ്യോ… ആധാർ കാർഡ് കോപ്പി ഇവൻ കണ്ടാൽ എല്ലാ കള്ളിയും പൊളിയുമല്ലോ… ഒരു കാര്യം ചെയ്യാം ജാനു മെമ്പർഷിപ് എടുക്കട്ടെ…. അവൾക് അല്ലെ ബുക്ക്‌ ഭ്രാന്ത്‌… ഞാൻ വരുന്നത് ബുക്ക്‌ എടുക്കാനുള്ള ഉദ്ദേശത്തിൽ അല്ലല്ലോ… അത്കൊണ്ട് ഇവിടെ പിടിച്ചു നിക്കണമെങ്കിൽ അതാ നല്ലത്…

“അത് പിന്നെ…. ജാനുന്ന് മാത്രം മതി മെമ്പർഷിപ്.. ഞാൻ അവളുടെ വകേൽ ബുക്ക്‌ എടുത്തോളാം….. “(അനു )

” ഓക്കേ… ദാ ആ ബെഞ്ചിൽ ഇരുന്ന് പൂരിപ്പിച്ചോ… ”

ഷാനു ചൂണ്ടി കാണിച്ച ബെഞ്ചിൽ പോയി രണ്ടാളും ഇരുന്നു… ജാനു പേനയെടുത് പൂരിപ്പിക്കാൻ തുടങ്ങി….എന്നാൽ അനുവിന്റെ കണ്ണ് ഷാനുവിന്റെ നേരെ ആയിരുന്നു….

പെട്ടെന്ന് ആണ് മറ്റൊരു പെണ്ണ് അങ്ങോട്ട് കയറി വന്നത്…ഷാനൂനോടുള്ള അവളുടെ പെരുമാറ്റവും തിരിച്ചുള്ള അവന്റെ റെസ്പോൺസും കണ്ട് അനുവിന് അടിമുടി ഇരച്ചു കയറി….!!

 

ഏതാ ഈ പിശാഷ്….???
അനുവിന്റെ മനസ്സ് മന്ത്രിച്ചു….

 

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!