Angry Babies In Love – Part 34

  • by

2090 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 34~*

*🔥റിച്ചൂസ്🔥*

 

പെട്ടെന്ന് ആണ് മറ്റൊരു പെണ്ണ് അങ്ങോട്ട് കയറി വന്നത്…ഷാനൂനോടുള്ള അവളുടെ പെരുമാറ്റവും തിരിച്ചുള്ള അവന്റെ റെസ്പോൺസും കണ്ട് അനുവിന് അടിമുടി ഇരച്ചു കയറി….!!

ഏതാ ഈ പിശാഷ്….???
അനുവിന്റെ മനസ്സ് മന്ത്രിച്ചു….

” ഇക്കോയ് …. ”

ആ വിളി കേട്ടപ്പോ ആണ് ഷാനു ആളെ ശ്രദ്ധിച്ചത്….

” ഇതാര്…. ദിയൂസോ… നീ എന്താ ഇവിടെ പെണ്ണെ….ഇത്ര പെട്ടെന്ന് കഴിഞ്ഞോ നിന്റെ കസിന്റെ കല്യാണവും സൽക്കാരവും ഒക്കെ … നാലഞ്ചു ദിവസം മുന്നേ അല്ലെ നീ പോയെ ..? ”

” കല്യാണം ഒക്കെ കഴിഞ്ഞു… പിന്നെ മറ്റു പരിവാടിക് ഒന്നും നിക്കാണ്ട് ഞാൻ വേഗം അങ്ങ് സ്കൂട്ടായി.. പക്ഷെ.. അതൊന്നും അല്ലാ ഇവിടെ ഇപ്പൊ വിഷയം… ”

അതും പറഞ്ഞു അവൾ ഓടി വന്ന് ഷാനുവിനെ കെട്ടിപിടിച്ചു അവന്റെ കവിളത്ത് ഒരു കടി വെച്ച് കൊടുത്തു….

” എടി.. വിടടി… വേദനിക്കുന്നു.. എന്തൊരു കടിയാടി.. നിന്റെ കുട്ടിക്കളി ഒന്നും മാറ്റാനായില്ലേ ഇതുവരെ.. ഇത് കുറച്ചു കൂടുന്നുണ്ട്….”

അവൻ അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..

” ഇക്കോയ്…ഇത് എന്തിനാണന്നോ… ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞതല്ലേ… എന്നെ എന്തെ കൂട്ടാൻ വരാഞ്ഞത്…. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇപ്പൊ എന്താ ഇവിടെ എന്ന്….ഇക്കാന്റെ ഫോണിലേക് വിളിച്ചിട്ട് എടുക്കുന്നതും ഇല്ലാ…റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു മടുത്തു അവസാനം ഞാൻ ഒരു ടാക്സി വിളിച്ചിങ് പോന്നു.. എനിക്കറിയാം ഇവിടെ കാണുമെന്ന്…. ”

” ശോ….. സോറി ഖൽബെ… ഫോൺ സൈലന്റ്ൽ ആണ്… ഞാൻ നിന്നെ കൂട്ടാൻ വരുന്നത് അങ്ങ് മറന്നും പോയി…”

” ഇനി മേലാൽ മറക്കാതിരിക്കാൻ ആണ് തത്കാലം ഈ ഡോസ് തന്നത്… ഹ്മ്മ്…. ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു… ഡോണ്ട് റിപ്പീറ്റേ…. ”

” ഇല്ലടി…. എന്നിട്ട് നിന്റെ ബാഗവിടെ ….? ”

” അത് ഒക്കെ പുറത്ത് ഉണ്ട്….. വാ..നമക് വീട്ടിൽ പോകാം….ഇന്നിനി ഇവിടെ ഇരുന്നത് ഒക്കെ മതി….”

” ഓ.. ഒരു പത്ത് മിനിറ്റ് വെയിറ്റ് ആക്ക്.. ഞാൻ ആ സഹൽ നെ ഒന്ന് വിളിച്ചു ഇങ്ങോട്ട് വരാൻ പറയട്ടെ… ഇത് അടച്ചിടാൻ ഒന്നും പറ്റില്ല… ”

” ഓക്കേ.. ഞാൻ ബാഗ് എടുത്തിട്ട് വരാ… ”

അവൾ അതും പറഞ്ഞു പുറത്തേക്ക് പോയി…ഷാനു ഫോൺ എടുത്തു സഹൽ നെ വിളിച്ചു…

ഇതെല്ലാം കണ്ട് അനുവിന്റെ കിളി പോയി നിക്കാണ്…..

ജാനു അനുവിന്റെ ചെവിയിൽ

“ഏതാടി ഈ അവതാരം.. നിനക്ക് ഒരു പാര ആകുമോ ഇവൾ…”

” ചാൻസ് ഇല്ലാതില്ല…. ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… …”(അനു )

” അവരുടെ ആ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഇവൾ അവന്റെ lover ആണെന്നാ എനിക്ക് തോന്നുന്നത്…. ഷാനുവിന്റെ വീട്ടിൽ പോകാമെന്നല്ലേ പറഞ്ഞെ.. മിക്കവാറും അവന്റെ വീട്ടുകാർ ഒക്കെ അറിഞ്ഞ ബന്ധം ആവും….എന്തായാലും പെങ്ങൾ അല്ലാന്ന് അവരുടെ സംസാരത്തിന്ന് എനിക്ക് മനസ്സിലായത് …”

“നീ കരിനാക്ക് വളച്ചു ഒന്നും പറയല്ലേ…അവളുടെ ഒരു കൊഞ്ചി കുഴയലും കെട്ടിപ്പിടുതോം.. എനിക്ക് കേറി വരുന്നുണ്ട്… ഞാൻ പോയി രണ്ട് കൊടുക്കട്ടെ.. അറ്റ്ലീസ്റ്റ് നമ്മൾ ഈ കാട്ടി കൂട്ടൽ കാണുന്നുണ്ട് എന്ന വല്ല ബോധവും അവർക്ക് ഉണ്ടോ …”

” ഒന്ന് പോ അനു… അവൻക് ഇപ്പൊ നിന്നെക്കാൾ കൂടുതൽ അടുപ്പം അവളോടാ.. അവനെ തെറ്റ് പറയാൻ പറ്റില്ല.. ആരായാലും നോക്കിക്കോളും.. എന്താ ഓള് ഗ്ലാമർ.. നമ്മളൊക്കെ അവളുടെ ഏഴ് അയലത് എത്തൂല്ലാ…”

“എന്നെ കലിപ്പാകല്ലേ ജാനു… കണ്ടാലും മതി.. പാടത്തു കോലം വെക്കാൻ കൊള്ളാം… കണ്ട കുമ്മായം ഒക്കെ വാരി തേച്ചാൽ ആർക്കും ഇങ്ങനെ ആവാ..എന്റത് നാച്ചുറൽ ബ്യൂട്ടി ആണ്.. നാച്ചുറൽ ബ്യൂട്ടി.. കേട്ടോടി…”

“നീ സബൂറാക് അനു.. നിലവിൽ അവന്ന് നീ ജസ്റ്റ്‌ ഒരു പരിചയക്കാരി മാത്രം ആണ്.. ഇപ്പൊ അതെങ്കിലും ഉണ്ട്… വയലറ്റ് ആയി അത് കൂടി കളഞ്ഞു കുടിച് നീയാണ് അനു എന്ന് കൂടി അവനെ അറിയിച്ചു അവനെ നിന്റെ ശത്രു ആകരുത്… ”

പെട്ടെന്ന് ഷാനുവിന്റെ ചോദ്യം അവർക്ക് നേരെ ഉയർന്നത്….

” നിങ്ങടെ കഴിഞ്ഞില്ലേ ഇതുവരെ….”

ഫോൺ വെച്ചു ഷാനു അവരോട് അത് ചോദിച്ചതും അവർ കുശുകുശുക്കൽ ഒക്കെ നിർത്തി ഒന്ന് ഇളിച്ചു കൊണ്ട്

” ഹാ.. കഴിഞ്ഞു…. ”

അവർ രണ്ടാളും അവന്റെ അടുത്ത് വന്ന് ജാനു ഷാനുവിന് ഫോം കൊടുത്തു…. അവൻ അതിലൂടെ ഒന്ന് കണ്ണോടിച്ചുകൊണ്ട്

” ഹേ… നിങ്ങൾ SMT കോളേജിൽ ആണോ പഠിക്കുന്നെ.. ദിയൂസും അവിടെ തന്നെ ആണ്…1st yr… കണ്ടിട്ടുണ്ടോ ഇവളെ…. ”

” ഏയ്യ്.. ഇല്ലാ.. ഞങ്ങൾ ലാസ്റ്റ് ഇയർ ആണ്… ”

അതിന് മറുപടി പറഞ്ഞത് ജാനു ആണ്…

” ഉവ്വോ… ഡി…ദിയു… നോക്ക്.. നിന്റെ സീനിയർസ് ആണ്.. നീ ഇവരെ കണ്ടിട്ടുണ്ടോ…. ”

പുറത്ത് പോയി ബാഗ് എടുത്തു തിരിച്ചു വന്ന ദിയയോട് ഷാനു ചോദിച്ചു….

അതുകേട്ട് അനു ആകെ വിയർത്തു…

കോളേജിലെ ഒരു ഫേമസ് റൗഡി ആയത് കൊണ്ട് തന്നെ അറിയാത്ത ഒരു ഉറുമ്പ് പോലും അവിടെ ഉണ്ടാവില്ല…. അപ്പൊ ഇവൾ എങ്ങാനും എന്നെ അറിയുമെന്നും എന്റെ പേര് എങ്ങാനും പറഞ്ഞാ തീർന്ന്… ഞാൻ തീർന്ന്….

ദിയ അവരെ നോക്കി കൊണ്ട്

” ഇല്ലല്ലോ… എനിക്ക് അറിയില്ല… ഞാൻ ഇതുവരെ കണ്ടിട്ടില്ല..ഏതാ സബ്ജെക്ട് ..”

പെട്ടെന്ന് ജാനു അനുവിന്റെ കൈ പിടിച്ചു കൊണ്ട്

” അത് പിന്നെ കോളേജിൽ ഇഷ്ടം പോലെ കുട്ടികൾ ഇല്ലേ.. പിന്നെ ഞങ്ങൾ അങ്ങനെ പുറത്ത് ഇറങ്ങാറും ഇല്ലാ…ഞങ്ങൾ എന്നാ പോട്ടെ…കോളേജ് ഉണ്ട്…… ബുക്ക്‌ പിന്നെ എടുത്തോളാ…. ”

അതും പറഞ്ഞു ജാനു അനുവിനെ വലിച്ചു അവിടെ നിന്നും പോകാനായി തിരിഞ്ഞതും ഷാനു…

” പിന്നെ ജാനു…. മറന്നിട്ടില്ലല്ലോ .. മറ്റേ കാര്യം… അനു.. അവളെ ഇനി എവിടെങ്കിലും വെച്ച് കണ്ടാൽ എന്നെ ഒന്ന് അറിയിക്കണേ.. കുറച്ചു കണക്കുകൾ തീർക്കാൻ ഉണ്ട്…. ”

അത് കേട്ട് അനുവും ജാനുവും വീണ്ടും ഞെട്ടി..

കൂടുതൽ നേരം നിന്നാൽ മറ്റവൾ ചിക്കി ചികഞ്ഞു എല്ലാം പുറത്തു വരും….തത്കാലം ഇവിടുന്ന് രക്ഷപ്പെടുന്നത് ആണ് ബുദ്ധി എന്ന് തോന്നിയത് കൊണ്ട് ആണ് ജാനു അനുവിനെ കൊണ്ട് അവിടെ നിന്ന് സ്കൂട്ട് ആവാൻ നോക്കിയത്… ..അപ്പഴാണ് ഷാനുവിന്റെ വക….

” ആ.. മറന്നിട്ടൊന്നുമില്ല… ഞാൻ പറയണ്ട്… എന്നാ ഞങ്ങൾ പോട്ടെ… ”

” ആരെ കുറിച്ചാണ് ഇക്കു പറയണെ….”(ദിയ )

” അത് ഞാൻ പിന്നെ പറയാടി…ഒരു വട്ട് കേസ് ആണ്…നീ എന്തായാലും അവിടെ ഇരിക്ക്.. സഹൽ വരട്ടെ… ”

തിരിഞ്ഞു പോകും വഴി ജാനുവും അനുവും ഇതൊക്കെ കേട്ടിരുന്നു…. പിന്നെ അവർ അവിടെ നിന്നില്ല…വേഗം സ്കൂട്ടി എടുത്തു സ്ഥലം വിട്ടു…

ഇതെല്ലാം അമിയും കൂട്ടരും മറന്നു നിന്ന് കാണുന്നുണ്ടായിരുന്നു…. അമിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…. ഷാനു കാണുന്നതിന് മുൻപ് അവരും അവിടെ നിന്നും ബൈക്ക് എടുത്തു പോയി….

 

💕💕💕

 

ആഷിക് ചെല്ലുമ്പോ ആദി അകത്തുള്ള മെഡിസിൻ സ്റ്റോറിൽ സ്റ്റോക്ക് കണക്കെടുത്ത് കൊണ്ടിരിക്കായിരുന്നു…

” ആദി.. സർജിക്കൽ ഓക്സിജൻ സിലിണ്ടർ എത്ര സ്റ്റോക്ക് ഉണ്ടന്ന് ഒന്ന് ചെക് ചെയ്ത് പറഞ്ഞേ …. ന്യൂ സ്റ്റോക്ക് വരാൻ കുറച്ചു ഡേയ്‌സ് ലേറ്റ് ആകും… ”

” അയ്യോ… സിലിണ്ടർ ഇനി കുറച്ചേ ഒള്ളല്ലോ… ഏറിപോയാൽ ഒരാഴ്ച… അതിനുള്ളിൽ ന്യൂ സ്റ്റോക് എത്തിയില്ലെങ്കിൽ…”

” എന്ത് പറയാനാ ആദി.. ഒരു മാസം മുൻപ് തന്നെ ഡൽഹി, ചെന്നൈ എന്നിവടങ്ങളിൽ നിന്നെല്ലാം ന്യൂ സ്റ്റോക്ക് ഓർഡർ ചെയ്ത്തിരുന്നതാണ്.. എന്നാൽ അവ എല്ലാം എം കെ ഗ്രൂപ്പ്‌ന്റെ എംഡി റയാൻ ഇരട്ടി വില കൊടുത്ത് മറിച്ചു വാങ്ങിയെന്ന് ഈ വൈകിയ വേളയിൽ ആണ് അവർ നമ്മളെ അറിയിക്കുന്നത്…. നെക്സ്റ്റ് എത്താൻ കുറച്ചു ലേറ്റ് ആകുമെന്നും … മറ്റൊരു ഹോസ്പിറ്റൽ ഓർഡർ ചെയ്തത് ആണെന്ന് അറിഞ്ഞിട്ട് കൂടി ആണ് അവൻ ഇങ്ങനെ ചെയ്തത്…. ”

ആഷിക് ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ റയാന്റെ പേര് കേട്ടതും ആദിക് അടിമുടി ഇരച്ചു കയറി…..

” വലിയ പണവും പ്രധാഭവുമുണ്ടെന്ന് കരുതി ആൾക്കാരെ ജീവൻ വെച്ച് അവൻ എന്തിനാണ് ഇങ്ങനെ കളിക്കുന്നത്….? ”

” ക്യാഷ്കാരനല്ലേ…. എന്ത് തോന്നിവാസവും ആവാല്ലോ…ഇത് മാത്രം ഒന്നുമല്ല.. അവൻ കാരണം ഒരുപാട് തലവേദനകൾ നമ്മുടെ ഹോസ്പിറ്റലിന്ന് ഉണ്ടായിട്ടുണ്ട്.. എന്നിട്ടും ആദിൽ സാർ ഒന്നും ചെയ്യാതെ മിണ്ടാതെ ഇരിക്കുന്നത് വെറുതെ പ്രശ്നം ഉണ്ടാക്കണ്ടല്ലോ വിചാരിച്ചിട്ട് ആണ് ..അത് സാറിന്റെ നല്ല മനസ്സ് ..അവൻ ആള് ഒട്ടും ശരിയല്ല … അവന്റെ പേരിൽ ഒരു പെണ്ണ് കേസ് ഉണ്ടായി നാട് മുഴുവൻ അറിഞ്ഞപോ ആദിക്ക് അറിയോ അവൻ എന്താ ചെയ്തത് എന്ന്… അത് അവൻ കെട്ടാൻ പോണ പെണ്ണാണ് എന്ന് പറഞ്ഞു മീഡിയയുടെ വാ അടപ്പിച്ചു… ആർക്കറിയാം… അത് അവന്റെ fiancee ആണോ അതോ സെറ്റപ്പ് ആണോ എന്നൊക്കെ.. ഹും ..ഒന്നിനും മടിക്കാത്തവനാ അവൻ ..ഇമ്മാതിരി പരിവാടി ഒക്കെ കുറെ ഗസ്റ്റ് ഹൗസും വീടൊക്കെ ഒക്കേ ഉണ്ടല്ലോ… അവിടെ പോയി ചെയ്തൂടെ…നാണം കെട്ടവൻ ..”

” ഞാനും വായിച്ചിരുന്നു പത്രത്തിൽ…. ഒരു വീഡിയോയും ഇറങ്ങി ഇരുന്നല്ലോ…”

ആഷിക് അവന്റെ ഫോണിൽ നിന്ന് ആ വീഡിയോ പ്ലേ ചെയ്തു കൊണ്ട്

” ഹ്മ്മ്.. ഇതാ… എന്റെ ഫോണിലും ഉണ്ട് ഞാനും ഡിലീറ്റ് ആകിയിട്ടില്ല ..ഈ പെണ്ണിന്റെ മുഖം ബ്ലർ ആയോണ്ട് അവൻ രക്ഷപെട്ടു… അല്ലെങ്കിൽ കാണായിരുന്നു..അവൻ പറയുന്നത് ആരും വിശ്വസിക്കില്ല… അവന്റെ നല്ല മുഖം നാട്ടുകാർ വലിച്ചു കീറീന്നു….അവളവന്റെ സെറ്റ് അപ്പ്‌ ആണെങ്കിൽ നാട്ടുകാർ അവനെ കൊണ്ട് അവളെ കെട്ടിപ്പിച്ചേനെ…. ആദിക് അറിയോ..അവനിട്ടു ഒരു പണി കൊടുക്കാൻ ഇവളുടെ മുഖം ഞാനൊന്ന് വെളിച്ചത് കൊണ്ടുവരാൻ ശ്രമിച്ചതാ…. ”

” എന്നിട്ട്… ”

” എനിക്ക് ബോംബെയിൽ ഒരു കട്ട ചങ്ക് ഉണ്ട്… എബി .. അവൻ അത്യാവശ്യം കമ്പ്യൂട്ടർമ്മേ എല്ലാ തരികിടകളും അറിയാം… ഈ വീഡിയോ ഞാൻ അവന്ന് അയച്ചു കൊടുത്തു… അവനോട് ബ്ലർ മാറ്റി തിരിച്ചയക്കാനും പറഞ്ഞു… ഇത് ഞാൻ ആവേശത്തിന് ആദിൽ സാറോട് പറഞ്ഞും പോയി… മൂപ്പർ ആദ്യം എന്നെ കുറെ ചീത്ത പറഞ്ഞെങ്കിലും പിന്നെ ഒരു ധാരണയിൽ എത്തി… ആദ്യം സാർ കണ്ടിട്ട് എന്നെ കാണിക്കാന്ന്… അങ്ങനെ എബിടെ അടുത്ത് സാർക് അയക്കാൻ പറഞ്ഞു.. അവനിതൊക്കെ സിമ്പിൾ അല്ലെ… കാര്യം കഴിഞ്ഞു ആദിൽ സാറിന് വീഡിയോ അയച്ചു കൊടുത്തു….സാർ വീഡിയോ കണ്ടു എന്നെ കാണിക്കാൻ പറഞ്ഞപ്പോ സാർ കാലുമാറി..എന്നെ കാണിക്കാൻ തയ്യാറായില്ല … എന്തോ.. വീഡിയോ പുറത്തു പോയാൽ അതിലെ പെണ്ണിന് പ്രശ്നമാകും എന്ന രീതിയിൽ ആയിരുന്നു സംസാരം…എന്തിന് ആ പെണ്ണിനെ സാറിനറിയും പോലെ…കുറെ പറഞ്ഞു നോക്കി… റയാനിട്ട് പണിയാൻ പറ്റിയ അവസരം ആനൊക്കെ..എന്നിട്ടെന്താ.. കേൾക്കണ്ടേ…എന്നെ പോലും കാണിക്കുന്നില്ലങ്കിൽ അതിൽ എന്തോ ഉണ്ട്… പിന്നെ ഞാൻ അന്ന് അതങ്ങ് വിട്ടു… എന്നാലും എപ്പഴും ഈ വീഡിയോ കാണുമ്പോ ആ പെണ്ണിന്റെ മുഖം ആദിൽ സാറിന്റെ ഡ്രോയറിൽ ലെ പെൻഡ്രൈവിൽ ഉള്ള കാര്യം ഓർത്തു പോകും….ആഹ്… ആദിൽ സാർ ഒരു പാവായത് അവന്റേം അവളുടെം ഭാഗ്യം… അല്ലാതെന്താ…എന്നാലും ഇവളാരായിരിക്കും… ആ നടപ്പും ഭാവവും ഒക്കെ എവിടെയോ കണ്ട പോലെ…. ആദി ഒന്ന് നോക്ക്… അറിയുന്ന ആരേലും ആണോന്ന്… ”

ആദിയുടെ മനസ്സിൽ ഓരോ സംശയങ്ങൾ കുത്തികയറ്റാൻ വേണ്ടിയാണ് ആഷിക് ഇത്രയും പറഞ്ഞത്….അത് ഏറെക്കുറെ ഏൽക്കുകയും ചെയ്തു…. ആദിൽ സാർ ആയിട്ട് വിവാദമായ ആ വീഡിയോയുടെ ഒറിജിനൽ ആദിയെ കാണിക്കുകയും കൂടെ ഉള്ള പെണ്ണ് മെഹനു ആണെന്നൊക്കെ പറയുന്നതിനേക്കാൾ ആദി സ്വയം ആ വീഡിയോ പെൻഡ്രൈവ് എടുത്ത് കാണണം എന്നതായിരുന്നു അവരുടെ ഉദ്ദേശം….. അതിനുള്ള എല്ലാ പണിയും ആഷിക് ഒപ്പിക്കുന്നുണ്ട്….

ആഷിക് ആദിയുടെ മുമ്പിലേക്ക് ഫോൺ കാണിച്ചപ്പോ അവൻ ഒന്നൂടെ ആ വീഡിയോയിലെ പെൺകുട്ടിയിലേക്ക് സൂക്ഷിച്ചു നോക്കി…. അതിനിടയിൽ ആഷിക് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. എന്നാൽ ആദി മറ്റന്തൊക്കെയോ ചിന്തയിൽ ആയിരുന്നു…

 

ആഷിക് പറഞ്ഞത് ശരി തന്നെ…. ഇവളെ എവിടെയോ കണ്ടിട്ടുണ്ട്.. മുഖം വ്യക്തമല്ലാത്തത് കൊണ്ട് ആരാണെന്ന് ഊഹിക്കാനും കഴിയുന്നില്ല…ഒരു പക്ഷെ…ഇനിയിത് മെഹനു ആയിരിക്കോ… ആ നടപ്പൊക്കെ മെഹനുവിനെ പോലെതന്നെ ഉണ്ട് ….ചെ.. ചെ… എന്താ ആദി.. നോ.. ഒരിക്കലും താൻ മെഹനുവിനെ സംശയിക്കാൻ പാടില്ല.. കാരണം… അവൾ ഇന്നലെത്തെ ഇൻസിഡന്റ് ഒഴികെ റയാനുമായുള്ള ഒരു സംഭവങ്ങളും തന്നോട് മറച്ചു വെച്ചിട്ടില്ല…. എല്ലാം പറഞ്ഞിട്ടുണ്ട്… ഇങ്ങനൊരു വലിയ പ്രശ്നം നടന്നിട്ടുണ്ടേ അവൾ തീർച്ചയായും എന്നോട് പറയേണ്ടത് ആണ്….ഒരു കാര്യം പറഞ്ഞില്ലെന്നു കരുതി എല്ലാം അവളുമായി റിലേറ്റ് ചെയ്യുന്നത് എന്തിനാ.. അവൾ നിന്റെ പെണ്ണാ.. നിന്റെ കൂടെ ജീവിക്കേണ്ട പെണ്ണ്… അത്കൊണ്ട് അവളെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ സംശയിക്കുന്നത് തെറ്റാണ്…

” ഏയ്യ്… എനിക്ക് ആരേം ഓർമ വരുന്നില്ല…

ആഷിക് ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു കൊണ്ട്..

” ഹ്മ്മ്… എന്നങ്കിലും ഒരിക്കെ എല്ലാം വെളിച്ചത് വരും… അപ്പൊ ആദി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. താൻ എക്സാറ്റ് കണക്ക് ഒന്ന് ക്യാബിനിൽ എത്തിക്ക് ട്ടോ…ഇപ്പൊ തന്നെ… പിന്നെ നഴ്സിംഗ് റൂമിൽ പോയി അവിടെക്ക് ആവശ്യമായ മെഡിസിൻ ലിസ്റ്റ് കൂടി ഒന്ന് ചെക്ക് ഔട്ട്‌ ചെയ്തേക്ക്… ഞാൻ അവരെടുത്ത് ഫയൽ റെഡി ആകാൻ പറഞ്ഞിരുന്നു… താൻ വെരിഫയ് ചെയ്താൽ അവർക്ക് മെഡിസിൻസ് സ്റ്റോറിൽ നിന്ന് എടുപ്പിക്കാല്ലോ..അത് കഴിഞ്ഞു ക്യാബിനിലോട്ട് വന്നാതി… ആദിൽ സാർ മീറ്റിംഗ് കഴിഞ്ഞ് അപ്പഴേക്കേ എത്തു…വെറുതെ പോസ്റ്റാവണ്ടല്ലോ.. ”

” ഓക്കേ… ”

 

ആഷിക് അവിടെ നിന്നും ക്യാബിനിലോട്ട് പോയി…. ആദിൽ സാർ അവിടെ ആഷിക്നെ വെയിറ്റ് ചെയ്ത് ഇരിപ്പുണ്ടായിരുന്നു…ഫസ്റ്റ് പ്ലാൻ വർക്ക്‌ ഔട്ട്‌ ചെയ്ത സന്തോഷത്തിൽ ആണ് ആഷിക് വരുന്നത്… ശേഷം അവരുടെ പ്ലാൻ പ്രകാരം ആദിൽ സാർ മീറ്റിംഗ് റൂമിലോട്ട് പോയി.. ആഷിക് ആദിൽ സാർ അവിടെ വാങ്ങിച്ചു വെച്ച ഒരു ഡ്രെസ്സിന്റെ കവർ എടുത്തു….ഇവിടെ സീരിയസ് ആയ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോ എന്തിനാ എടേൽ ഈ ഡ്രസ്സ്‌ വാങ്ങിയ കാര്യം ഒക്കെ പറയുന്നത് എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും…. പക്ഷെ… ഇത് ഒരു സാധാരണ ഡ്രസ്സ്‌ അല്ലാ…പിങ്ക് പ്ലെയിൻ സൽവാർ suit ആണ്.. ഇപ്പൊ വല്ലതും ഓടിയോ…? അതെ… അത് തന്നെ…മാളിൽ വെച്ച് ആദിൽ സാറും ആഷികും ഒരുക്കിയ കെണിയിൽ മെഹനുവും റയ്നുവും പെട്ട രാത്രി റയ്നു മഹനുവിന്റെ വസ്ത്രം നനഞ്ഞപ്പോൾ സനക്ക് ഉടുക്കാൻ വേണ്ടി വാങ്ങിയ suit മെഹന്നുവിനു കൊടുത്തില്ലേ… ആ suit ന്റെ exact കോപ്പി ആണിത്… ആദിൽ സാർ അതിന്റെ തന്നെ മറ്റൊരു പീസ് മാളിൽ നിന്ന് പറഞ്ഞു വാങ്ങിച്ചതാണ്…. ഇത് വെച്ച് ഒരു പണി കൂടി ഒപ്പിച്ചാലെ ആദി ഇപ്പൊ പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിക്കു……

അതിനായി ആഷിക് ആ ഡ്രെസ്സും എടുത്ത് നഴ്സിംഗ് റൂമിലോട്ട്പോയി….. മെഹന്നു അന്നേരം അവിടെ ഇല്ലായിരുന്നു….ഒന്ന് രണ്ട് പേര് ഉണ്ടായിരുന്നവരെ ആഷിക് ഓരോ കാരണങ്ങൾ പറഞ്ഞു അവിടെ നിന്നും മാറ്റി.. മെഹന്നു വരുന്നതിന് മുൻപ് കാര്യം സാധിക്കണം…..ശേഷം കർട്ടൻ കൊണ്ട് മറച്ച ഡ്രെസ്സിങ് ഏരിയയിൽ വെച്ചിരുന്ന മെഹനുവിന്റെ ബാഗ് ഓപ്പൺ ചെയ്ത് ഡ്രസ്സ്‌ അതിൽ വെച്ച് പുറമെ നോക്കുമ്പോൾ അത് നന്നായി കാണത്തക്ക രീതിയിൽ പാതി തുറന്ന് ബാഗ് വച്ചു….അവർ റെഡി ആക്കി വെച്ച ഫയൽ ടേബിളിൽ ഉണ്ടായിരുന്നത് ആഷിക് ഡ്രസിങ് റൂമിലെ ഫയൽസ് വെക്കുന്ന മറ്റൊരു ഷെൽഫിൽ കൊണ്ട് വെച്ചു…. എന്നിട്ട് ആദിയുടെ വരവിനായി മാറി നിന്ന് കാത്തിരുന്നു…വിചാരിച്ച പോലെ ചെക് ഔട്ട്‌ ചെയ്യാൻ ആദി വന്നു… അവൻ റൂമിൽ കയറി ഫയൽ എവിടെ എന്ന് നോക്കുന്നതിനിടെ ആഷിക് അങ്ങോട്ട് വന്ന്

“ആ.. ആദി… താനത്തിയോ…..ആദിൽ സാർ മീറ്റിംഗിൽ തന്നെയാ…ഹാഫ് ഹൗർ കൂടി എടുക്കുമെന്ന് പറഞ്ഞു….. ഫയൽ കിട്ടിയോ…”

” ഇല്ലാ… ഇവിടെ എങ്ങും കാണാനില്ലല്ലോ… ”

” ഇല്ലേ… നീ അകത്തെ ആ ഷെൽഫിൽ കൂടി ഒന്ന് പോയി നോക്ക്.. ഞാൻ ഇവിടെ ഒന്ന് കൂടി നോക്കട്ടെ…. ”

ആദി കർട്ടൻ മാറ്റി അകത്തോട്ടു പോയി… ആഷിക് ഫയൽ നോക്കുന്ന പോലെ അഭിനയിച്ചു… അവൻ പോയി കുറച്ചു നിമിഷങ്ങൾക് ശേഷം കർട്ടൻ അല്പം മാറ്റി ആദി കാണാതെ ഒളിഞ്ഞു നോക്കി…

ആദി അകത്ത് എത്തി ഷെൽഫിൽ ഫയൽ നോക്കി.. ഫയൽ അതിനകത്തു കാണാൻ പാകത്തിന് തന്നെ ആണല്ലോ ആഷിക് വെച്ചത്.. അത്കൊണ്ട് അവന്ന് വേഗം കിട്ടി.. ശേഷം അത് തന്നെ അല്ലെ എന്ന് കൺഫേം ചെയ്ത് തിരിച്ചു പോരാൻ നിൽക്കേ ആണ് മെഹനുവിന്റെ ബാഗും പുറത്തേക്ക് തള്ളി നിക്കുന്ന ഡ്രെസ്സും ആദിയുടെ കണ്ണിൽ പെട്ടത്…..

 

ആദിക് പെട്ടെന്ന് വീഡിയോയിൽ കണ്ട പെൺകുട്ടി ഇട്ട ഡ്രസ്സ്‌ ആണ് ഓർമ വന്നത്.. അവൻ അടുത്ത് ചെന്ന് ബാഗിൽ നിന്ന് ആ ഡ്രസ്സ്‌ പുറത്ത് എടുത്തു….

ഇത്… മെഹനുവിന്റെ ആണോ… ഇത് തന്നെ അല്ലെ വീഡിയോയിലും…ഇനി മെഹന്നു തന്നെ ആയിരിക്കോ റയാന്റെ കൂടെ ഉണ്ടായിരുന്നത്… അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന് പറഞ്ഞത് അവളെ ആയിരിക്കോ….

ആദിയുടെ മനസ്സിൽ ഓരോ ചിന്തകൾ മിന്നി മറന്നു……

ഇതെല്ലാം ആഷിക് മറന്നു നിന്ന് കാണുന്നുണ്ടായിരുന്നു… സംഗതി വർക്ക്‌ ഔട്ട്‌ ആയന്ന് മനസ്സിലായപ്പോൾ അവൻ വേഗം പഴേ സ്ഥാനത്ത് തന്നെ പോയി നിന്നു…ശേഷം..

” കിട്ടിയില്ലേ ആദി.. ഇവിടെ ഒന്നുമില്ല… അവിടെ തന്നെ ആവും വെച്ചിട്ടുണ്ടാകാ… ”

അപ്പഴാണ് ആദി ചിന്തയിൽ നിന്ന് ഉണർന്നത്… അവൻ വേഗം അത് ബാഗിൽ തന്നെ വെച്ച് ഫയലുമെടുത്തു പുറത്തു വന്നു…..

” ഹാ… കിട്ടി…”

” ഇന്നാ ഇയ്യൊരു കാര്യം ചെയ്യ്… ആദിൽ സാറുടെ ക്യാബിനിൽ പോയി ഇരുന്ന് ചെക് ഔട്ട്‌ ചെയ്തോ… ഞാൻ മീറ്റിംഗ് റൂമിലോട്ട് ചെല്ലട്ടെ…. എല്ലാം കഴിഞ്ഞിട്ട് സാറിന്റെ കൂടെ അങ്ങോട്ട് വരാം…. ഓക്കേ… ”

” ഓക്കേ…. ”

ആദി പോയതും ആഷിക് മെഹനുവിന്റെ ബാഗിൽ നിന്ന് ഡ്രസ്സ് എടുത്തു കവറിൽ ആക്കി മാറ്റാരെങ്കിലും വരുന്നതിന് മുൻപ് അവിടെ നിന്നും അത്കൊണ്ട് പോയി…

ആദി ആദിൽ സാറുടെ ക്യാബിനിൽ എത്തിയിട്ടും ഒരേ ചിന്തയിൽ ആയിരുന്നു… മനസ്സ് വല്ലാതെ ആസ്വസ്ഥമായിരുന്നു…അവന്ന് വീണ്ടും മെഹന്നുവിന്റെ മേൽ ഓരോ സംശയങ്ങൾ തോന്നി തുടങ്ങി… അപ്പഴാണ് അവന്ന് ആഷിക് പറഞ്ഞ പെൻഡ്രൈവ്ന്റെ കാര്യം ഓർമ വന്നത്…

ആദിൽ സാറുടെ ഡ്രോയറിൽ ആ വീഡിയോ അടങ്ങുന്ന പെൻഡ്രൈവ് ഉണ്ടന്നല്ലേ ആഷിക് പറഞ്ഞത്…. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിലും നല്ലത് ആ വീഡിയോ കണ്ട് അത് ആരാണെന്ന് ഉറപ്പ് വരുത്തുന്നതല്ലേ….എന്തായാലും മീറ്റിംഗ് കഴിയാതെ ആഷികും ആദിൽ സാറും ഇങ്ങോട്ട് വരില്ല… അപ്പൊ എത്രയും പെട്ടെന്ന് ആ പെൻഡ്രൈവ് എടുത്ത് ആ വീഡിയോ കാണാം….

ആദി എഴുനേറ്റ് ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി ആദിൽ സാറുടെ ഡ്രോയറിൽ നോക്കിയപ്പോൾ ആ പറഞ്ഞ പെൻഡ്രൈവ് അതിൽ ഉണ്ടായിരുന്നു….അവൻ അത് എടുത്തു അവിടെ തന്നെ ഉള്ള ആഷിക് ന്റെ സിസ്റ്റം തുറന്നു….. ആഷിക് മനപ്പൂർവം അതിന്നു പാസ്സ്വാർഡ് ഒന്നും വെച്ചിട്ടുണ്ടായിരുന്നില്ല… എല്ലാം ഇങ്ങനൊരു സാധ്യത മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ ആയിരുന്നു….ആദി പെൻഡ്രൈവ് കണക്ട് ആക്കി ഫയൽസ് ഓപ്പൺ ചെയ്തു….. വളരെ ടെൻഷനോടെ ആ വീഡിയോ പ്ലേ ചെയ്തതും റയാന്റെ കൂടെ ഉള്ള ആളെ കണ്ട് അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല….. തന്റെ പെണ്ണായി താൻ കാണുന്ന മെഹന്നു അതാ റയാന്റെ കൂടെ ഗേൾസ് ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി വരുന്നു…..

ആദിയുടെ മനസ്സിൽ അന്നത്തെ പത്രവാർത്തയും റയാന്റെ പ്രെസ്സ് മീറ്റിങ്ങും അവന്റെ വാച്ച് മാൻ പറഞ്ഞതുമെല്ലാം ആദിയുടെ മനസ്സിലൂടെ കടന്നു പോയി…..

അപ്പൊ മെഹന്നു തന്നോട് പറയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്….ഹ്മ്മ്… എന്തിനാണ് അവൾ തന്നോട് ഇങ്ങനെ.. അവൾ തന്റെ മുമ്പിൽ അഭിനയിക്കാണോ?… തന്നെ ഒരു വിഡ്ഢി ആകാണോ .?… ആദിൽ സാർ മെഹന്നു ആണ് റയാന്റെ കൂടെ എന്ന് അറിഞ്ഞത് കൊണ്ട് ആവണം ആ വീഡിയോ ആഷിക്നെ കാണിക്കാത്തത്… ഇങ്ങനെ മറച്ചു വെച്ചത്…. അവൾക് ഒരു ചീത്തപ്പേര് ഉണ്ടാവാതിരിക്കാൻ….എന്തായാലും ഇതിനൊരു തീരുമാനം ഉടൻ ഉണ്ടാകണം….മറ്റുള്ളവർ എന്ത് പറയുന്നു എന്നെനിക് അറിയണ്ട..മെഹന്നു റയാനെ എങ്ങനെ കാണുന്നു എന്ന് അറിയണം..എന്താണ് അവർ തമ്മിലുള്ള ബന്ധം…?…ഇതിൽ ഒക്കെ സത്യമുണ്ടോ..? ഇത്രയൊക്കെ ആയിട്ടും അവൾടെ സ്വഭാവത്തിൽ എന്നോടുള്ള സമീപനത്തിൽ യാതൊരു വിധ മാറ്റവും ഇല്ലാ… പണ്ടത്തെ പോലെ തന്നെ….പക്ഷെ.. ഇതൊന്നും എനിക്ക് ഉൾകൊള്ളാനും ആകുന്നില്ല… കാരണം.. എന്റെ മനസ്സിൽ അവളെന്റെ മാത്രം പെണ്ണ് എന്നത് ഉറച്ചു പോയത് കൊണ്ടാകാം….ഇപ്പോഴും അങ്ങനെ തന്നെ ആണ്… എന്നാലും…..

ചിന്തകൾക്ക് വിരാമമിട്ട് മാറ്റാരെങ്കിലും വരുന്നതിന്നു മുൻപ് ആദി പെൻഡ്രൈവ് എടുത്തു യഥാ സ്ഥാനത് വെച്ചു…എന്നിട്ട് സോഫയിൽ ചെന്നിരുന്നു….

ഇതെല്ലാം ആദിൽ സാറും ആഷിക്കും തന്റെ cctv ദൃശ്യങ്ങൾ കണക്ട് ചെയ്ത ലാപ്ടോപ്പിലൂടെ കാണുന്നുണ്ടായിരുന്നു….

” പാവം… ആദി ഇങ്ങനൊരു cctv യെ കുറിച് ചിന്തിച്ചു കൂടി ഉണ്ടാവില്ല….എന്തായാലും സാറിന്റെ ബുദ്ധി അപാരം.. എത്ര സ്മൂത്ത്‌ ആയിട്ടാ നമ്മൾ വിചാരിച്ച പോലെ ഈ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയത്… ”

” ഹഹഹ… അതെ….. പടച്ചോൻ നമ്മുടെ കൂടെ ആണ് ആഷി…. അത്കൊണ്ട് ആണ് എല്ലാം നമ്മൾ വിചാരിച്ച പോലെ മുന്നോട്ട് പോകുന്നത്…. ഇതോടെ അവൻ ശരിക്കും മെഹന്നുവിനെ സംശയിച്ചു തുടങ്ങിക്കാണും..ഇതോടെ ഒരു പൊട്ടിത്തെറി ഉണ്ടാകോ ആഷി…? ”

” അടുത്ത് തന്നെ അതിനുള്ള നല്ല സാധ്യത ഉണ്ട്…. സാർ പറഞ്ഞപോലെ പടച്ചോന്ന് പോലും ഈ ബന്ധം ഇഷ്ടമല്ല.. അത്കൊണ്ട് അല്ലെ നമ്മുടെ ഒരു പ്ലാനും പാളി പോകാത്തത്…അപ്പൊ ഇങ്ങനെ പോവാണെ സാറിന്റെ കാതുകൾക് സുഖം പകരുന്ന ആ ബ്രേക്ക്‌ അപ്പ്‌ വാർത്ത കേൾക്കുന്ന ദിവസം ഒട്ടും വിദൂരമല്ല…”

 

അടുത്ത ക്ഷണം സനയുടെ കാൾ വന്നു….. അത് ആദിൽ സാറിന്ന് സന്തോഷിക്കാൻ വകയുള്ള ആദി – മെഹനു ബന്ധം അർത്തു മാറ്റാൻ തക്ക മൂർച്ചയുള്ള രണ്ട് കാര്യങ്ങൾ പറയാൻ വേണ്ടി ആയിരുന്നു…!!!

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply