Angry Babies In Love – Part 37

  • by

3515 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 37~*

*🔥റിച്ചൂസ്🔥*

 

അപ്പഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…. നോക്കിയപ്പോൾ ഒരു unknown നമ്പർ… അവൻ അതെടുത്തു…

തകർന്നിരിക്കുന്ന ആദിയുടെ മനസ്സിൽ വീണ്ടും കനൽ തീ കോരിയിടാൻ ആദി സാർ -ആഷി ഒരുക്കിയ അവസാന തിരക്കഥ അവിടെ അരങ്ങേറുകയായിരുന്നു ……

“ഹെലോ.. അമാൻ ആദം.. ആദി എന്ന് വിളിക്കാം.. അതെല്ലേ നല്ലത് …വളരെ സങ്കടത്തിൽ ഇരിക്കുകയാണ് എന്നറിയാം…. ഞാൻ ആരാണ് എന്ന് പറയുന്നില്ല… ഒരു ആഗ്നാഥൻ… ആദിയുടെ നന്മ ആഗ്രഹിക്കുന്ന ഒരു ആഗ്നാഥൻ..ഞാൻ ആരാണ്.. എന്താണ് എന്നതിലല്ല പ്രാധാന്യം… എനിക്ക് പറയാനുള്ളത് ആദി ക്ഷമയോടെ കേൾക്കുമെന്ന് കരുതുന്നു.. ഞാനിപ്പോ വിളിച്ചത് ആദിയെ കുറച്ചു സത്യങ്ങൾ മനസ്സിലാകിപ്പിച്ചു തരാൻ ആണ്….ഇനിയും താൻ ഒരു വിഡ്ഢി ആവരുത്….. തനിക് നല്ലൊരു ജീവിതമുണ്ട്… അത് ഒരു അഴിഞ്ഞാട്ടക്കാരിക്കു വേണ്ടി നശിപ്പിച്ചു കളയരുത്….”

” നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്..”

” താൻ സ്നേഹിക്കുന്ന…തന്റെ പെണ്ണ് എന്ന് വിശ്വസിക്കുന്ന മെഹന്നുവിനെ കുറിച്ച് തന്നെ….. അവൾ റയാനുമായി കൂടിച്ചേർന്ന് തന്റെ മുമ്പിൽ നല്ലവളായ് തകർത്ത് അഭിനയിച്ചു തന്നെ വിഡ്ഢിയാകുകയാണ്… അവർ പരസ്പരം സ്നേഹത്തിൽ ആണ്… കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്…ഇന്ന് അവൾ തന്നിൽ നിന്ന് ഒരുപാട് ഒരുപാട് അകലെയാണ് … അവളുടെ ഓരോ രഹസ്യങ്ങളും ഇതിനോടകം കുറചൊക്കെ തന്റെ മുമ്പിൽ ചുരുളഴിഞ്ഞു കാണും…കാര്യങ്ങളുടെ ഏകദേശ കിടപ്പ് തനിക് ബോധ്യപ്പെട്ടിട്ടുമുണ്ടാകും… എന്നാലും എന്റെ കയ്യിലുള്ള ഒരു തെളിവ് ഞാൻ തന്നെ കാണിക്കാം….. പുറത്ത് തന്റെ ബുള്ളറ്റ്ന്മേൽ ഒരു എൻവലപ്പ് ഇരിപ്പുണ്ടാകും.. പോയി അതെന്താണെന്ന് നോക്ക്..ഞാൻ വെയിറ്റ് ചെയ്യാം … ”

ആദി ഫോൺ ഹോൾഡ് ചെയ്ത് വേം ബുള്ളറ്റിനടുത്തേക്ക് ചെന്നു…അപ്പോൾ പറഞ്ഞപോലെ അതിനു മുകളിൽ ഒരു എൻവലപ് കണ്ടു… അവനത് തുറന്നു നോക്കി അതിലെ ഫോട്ടോ കണ്ടു ഞെട്ടി ….സന റയാന്റെ ലാപ്പിൽ നിന്ന് എടുത് ആദിൽ സാറിനു അയച്ചു കൊടുത്ത മെഹനുവും റയാനും ഒരുമിച്ചുള്ള ഫോട്ടോസ് ആയിരുന്നു അത്….

ആ ഫോട്ടോസ് കണ്ട് ആദി ആകെ തകർന്നു പോയി…. താൻ ഒന്ന് കെട്ടിപിടച്ചപ്പോ അലോസരം കാണിച്ചാ ദേഷ്യപ്പെട്ട് തന്റെ മുഖത്തടിച്ച മെഹന്നു ഇതാ റയാന്റെ കൂടെ ഇത്രയും മോശമായ രീതിയിൽ… ചെ… അവനു തന്നെ അത് കണ്ട് തൊലിയുരിഞ്ഞു പോയി…

ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു…..

അവൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു….

” കണ്ടല്ലോ… കണ്ടു ബോധ്യപ്പെട്ടല്ലോ…. എന്തിനാണ് താൻ ഇത്രയൊക്കെയായിട്ടും അവളെ ഇനിയും സ്നേഹിക്കുന്നത്.. പാണക്കാരനെ കിട്ടിയപ്പോൾ തന്റെ സ്‌നേഹം അവൾക് ആവശ്യമില്ല …അവളെ പോലെ ഒരാൾ അല്ല തനിക് ചേർന്നത് എന്ന് ഞാൻ പറയും.. താനിപ്പോൾ വിട്ടിട്ടു പോയാൽ താൻ ജയിച്ചു.. അല്ലെങ്കിൽ അവസാനം അവൾ തന്നെ തേച്ചിട്ട് പോകുമ്പോ താൻ എല്ലാവർക്കും മുമ്പിൽ വഞ്ചിക്കപ്പെട്ട വെറുമൊരു വിഡ്ഢിയാകും ..തനിക് ഇനിയും സമയമുണ്ട്..അത്കൊണ്ട് ആലോചിക്ക്.. നല്ലൊരു തീരുമാനത്തിൽ എത്ത്…. ഇനിയും തനിക് വിശ്വാസമായില്ലെങ്കിൽ ഞാൻ പറഞ്ഞതല്ലാം നിസാരമായി ആണ് എടുത്തിരിക്കുന്നെ എങ്കിൽ ഇന്ന് രാത്രി മെഹന്നു പോകാനിരിക്കുന്ന ബീച് റോഡ് നടുത്തുള്ള ലാവെൻഡർ ഐസ് റിസോർട്ടിലെ പാർട്ടിക്ക് താൻ ഒന്ന് ചെന്ന് നോക്ക്… അപ്പൊ കാണാം റയാനെയും അവളെയും ഒരുമിച്ച്…അവരുടെ വഴി വിട്ട ബന്ധം തനിക് നേരിട്ട് കണ്ട് ബോധ്യപ്പെടാം….. അപ്പൊ ബൈ….. ”

അതും പറഞ്ഞു അപ്പുറത്തെ കാൾ നിലച്ചു….

ആദി ആകെ തരിച്ചിരിക്കുകയാണ്….ഇതുവരെ കണ്ടതും അറിഞ്ഞതും ഒന്നും ഇതിനു മുകളിൽ അല്ലാ…. ആരാണ് വിളിച്ചത് എന്നല്ല താനിപ്പോ അലോയ്ക്കണ്ടത്…അയാൾ പറഞ്ഞത് സത്യമായിരിക്കുമോ.. ഇന്ന് രാത്രി മെഹന്നു ആ പാർട്ടിക്ക് പോകുന്നത് റയാനെ കാണാൻ ആയിരിക്കുമോ…അത്കൊണ്ട് ആയിരിക്കും ഞാൻ തടന്നിട്ടും അവൾ അതിൽ നിന്ന് പിന്മാറാത്തത്… എന്തായാലും എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടു തന്നെ വേറെ കാര്യം…..അവിടെ അയാൾ പറഞ്ഞത് പോലെ വെല്ലതുമാണ് കാണുന്നതെങ്കിൽ ഇനിയും ഈ ബന്ധം മുന്പോട്ട് കൊണ്ട് പോകുന്നതിൽ അർത്ഥമില്ലാ… അയാൾ പറഞ്ഞത് ഞാൻ ഇതുവരെ വിശ്വസിച്ചിട്ടില്ല… കണ്ണ് കൊണ്ട് കാണും വരെ… അതൊരിക്കലും മായ ആകില്ലല്ലോ… എന്തായാലും പോകണം…. പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്നറിയണം…

ആദി പോകാൻ തന്നെ തീരുമാനിച്ചുറപ്പിച്ചു… ഇതെല്ലാം മറന്നു നിന്ന് ആദിൽ സാറും ആഷിയും നോക്കി കാണുന്നുണ്ടായിരുന്നു….വിചാരിച്ചപോലെ കാര്യങ്ങൾ മുന്പോട്ട് പോകുന്നത് കണ്ടപ്പോൾ അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

” ആദിൽ സാർ… പ്രകടനം സൂപ്പർ… അവൻ ശരിക്കും വിശ്വസിച്ചിട്ടുണ്ട്.. എനിക്കൊറപ്പുണ്ട്.. അവൻ തീർച്ചയായും ഇന്ന് റിസോർട്ടിൽ പോകും….ബാക്കി കൂടി നമ്മൾ വിചാരിച്ചപോലെ നടന്ന മെഹനുവിന്റെ ജീവിതത്തിൽ നിന്ന് ആദി ഔട്ട്‌ ആകും..പക്ഷെ.. എനിക്ക് ഒരു ഡൌട്ട് സാർ…മെഹനുവും ആദിയും തമ്മിലുള്ള ബന്ധം മുറിയുമ്പോ സ്വഭാവികമായും മെഹനുവിന് റയാനോട് ദേഷ്യം വരും… അവൾ റയാൻ ചെയ്യാത്ത കുറ്റങ്ങൾ അവന്റെ മേൽ ആരോപിച്ചു അവന്റെ മുമ്പിൽ ഒരു പ്രകടനം നടത്തിയാൽ… അവൻ അതിന്റെ സത്യാവസ്ഥ അന്യോഷിച്ചാൽ.. നമ്മൾ ആണ് ഇതൊക്കെ ചെയ്തതെന്ന് അറിയില്ലേ ..”

” ആഷി… അത് ഒഴിവാക്കാൻ ആണ് ഞാൻ പറഞ്ഞത് ഇനിയുള്ള കളി സൂക്ഷിച്ചു കളിക്കണമെന്ന്….അവൻ ഒരിക്കലും മനസ്സിലാവരുത് ഇതിനു പിന്നിൽ നമ്മൾ ആണെന്ന്….. അങ്ങനെ വേണം നമ്മുടെ പ്ലാൻ വർക്ക്‌ ഔട്ട്‌ ചെയ്യാൻ….. ഒക്കെ… ”

” ഒക്കെ… ഞാൻ അത് വേണ്ടപോലെ കൈകാര്യം ചെയ്തോളാം…. ”

 

💕💕💕

 

രാത്രി സമയം 7 മണി കഴിഞ്ഞു…

“ഒക്കെ റയ്നുക്കാ… ഞാൻ പറഞ്ഞോളാം… അധികം ലേറ്റ് ആവില്ലല്ലോ…”

” അത് പറയാൻ പറ്റില്ല… പാർട്ടി കഴിയുന്നതിനു അനുസരിച്ചു അങ്ങ് എത്തിക്കോളാ.. എന്തായാലും കിടന്നോണ്ടു.. ഞാൻ വന്നിട്ട് ഫോൺ ചെയ്യണ്ട്.. അപ്പൊ നീ വന്ന് വാതിൽ തുറന്നാൽ മതി .. ഒക്കെ.. ബൈ…. ”

അനു ഉമ്മറത്തു ഇരുന്ന് രാവിലത്തെ കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചിരിക്കുമ്പോഴാണ് റയ്നു പാർട്ടിയുടെ കാര്യം പറഞ്ഞു വിളിക്കുന്നത്… അവൾ ഫോൺ വെച്ചു നോക്കുമ്പോൾ സന മാറ്റി ഒരുങ്ങി പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്….

” ബാബി… എങ്ങോട്ടാ ഈ രാത്രി….? ”

“ഡാ… ഒരു 2 ഹവർ… ഷോപ്പിംഗ് ന്ന് പോവാ… ”

” ഈ രാത്രിയിലോ… ”

” അത് പിന്നെ.. അങ്ങനെ അല്ലാ… ഇവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട് സ്റ്റെല്ല.. അവൾ ഷോപ്പിങ് ഒക്കെ കഴിഞ്ഞു ടൗണിൽ മാളിനടുത് നിപ്പുണ്ട്… അവിടിന്ന് എനിക്കും ഒന്ന് രണ്ട് സാധനം മേടിക്കാൻ ഉണ്ട്.. എന്നിട്ട് അവളുടെ വീട്ടിൽ പോയി ഡിന്നർ കഴിച്ചു ഉടനെ വരാം….. ഒക്കെ… ”

” എന്നാ യച്ചുക്കാനോട് കൊണ്ട് വിടാൻ പറയണോ… ”

” അതൊന്നും വേണ്ടടാ.. ഞാൻ നിന്റെ ആ സ്കൂട്ടി ഇല്ലേ…അതിൽ പൊക്കോളാ… ”

” അത് അങ്ങനെ എടുക്കാറില്ല ഞാൻ ഇപ്പൊ… സ്റ്റാർട്ട്‌ ആവോ നോക്കണ്ടരും… ”

സന സ്കൂട്ടി നോക്കിയപ്പോ സ്റ്റാർട്ട്‌ ആകുന്നുണ്ട്…..

” ഡാ.. സ്റ്റാർട്ട്‌ ആവുന്നുണ്ട്…. ”

അപ്പഴാണ് സനയുടെ ഫോൺ റിങ് ചെയ്തത്.. നോക്കിയപ്പോൾ ആദിൽ സാർ ആണ്…അവൾ അനുവിന്റെ മുഖത്തോട്ട് നോക്കി.. അനു തന്നെ നോക്കി നിക്കുകയാണ്… അവൾ ഫോൺ കട്ട്‌ ചെയ്തു.

” അവളാ.. സ്റ്റെല്ല… ”

വീണ്ടും ഫോൺ അടിച്ചു..

“എടുക്ക്… എന്തേലും അത്യാവശ്യ കാര്യം പറയാൻ ആവും….”

പരിഭ്രാമത്തോടെ സന ഫോൺ എടുത്തു….

ആദിൽ സാർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി.. ടൗണിലെ സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ വെയിറ്റ് ആക്കിയാൽ മതി… അവിടെ നിന്ന് പിക് ചെയ്തോളാം.. എന്ന് പറയാൻ ആണ് ആദിൽ സാർ വിളിച്ചത്….അവൾ എല്ലാം കേട്ട് ഒന്ന് മൂളുക മാത്രം ചെയ്ത് ഫോൺ കട്ട്‌ ആക്കി…

” അവൾ മാളിനുമുമ്പിൽ ഉണ്ട്…വേം ചെല്ലാൻ പറഞ്ഞാണ് വിളിച്ചത്.. അപ്പോ ഞാൻ പോയിട്ട് വരാ… ”

കൂടുതൽ ചോദ്യം വരും മുൻപ് അവൾ വേഗം സ്ഥലം വിട്ടു…സന പോകുന്നത് നോക്കി കണ്ട് കൊണ്ടാണ് അകത്ത് നിന്ന് യച്ചു ഉമ്മറത്തു വന്നത്… എന്നിട്ട് അവൻ അനുവിന്റെ നേരെ നോക്കി ദേഷ്യത്തോടെ

” ഡി…. നീ ഇന്ന് രാവിലെ കോളേജ് ക്ക് ഇറങ്ങീട്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വായനശാലയിൽ പോയത് എന്തിനാടി… ഇതൊന്നും ഞാൻ അറിയില്ല എന്ന് വിചാരിച്ചോ… ഞാനിത്പ്പോ വാപ്പാനോട് പോയി പറയും… നോക്കിക്കോ…നിന്റെ കയ്യിലിരിപ്പ് ഒക്കെ വാപ്പ കൂടി അറിയട്ടെ…”

പടച്ചോനെ.. പെട്ടല്ലോ… എന്നാലും ഇതെങ്ങനെ യച്ചുക്ക അറിഞ്ഞു.. മിക്കവാറും ഇക്കാന്റെ തലതെറിച്ച കൂട്ടുകാർ പാര വെച്ചത് ആവാൻ ആണ് സാധ്യത..മെമ്പർഷിപ് എടുക്കാൻ പോയത് ആണെന്ന് പറഞ്ഞാലോ… ഏയ്യ്.. രാവിലത്തെന്നെ അതിനു പോണ്ട കാര്യമെന്താ ചോയ്ക്കില്ലേ.. ഇനി അവന്മാർ എന്താ പറഞ്ഞു മൂട്ടീക്കുന്നത് എന്നറിയില്ലല്ലോ …എന്തെങ്കിലും പറഞ്ഞു പിടിച്ചു നിന്നില്ലേ കയ്യിന്ന് പോകും…ബുദ്ധിപ്പൂർവം നീങ്ങണം…

അവൻ അകത്തോട്ടു പോകാൻ നിന്നതും അനു

“ഹാ… പോയി വിളിക്ക് വാപ്പാനെ.. എനിക്കും ചിലത് പറയാൻ ഉണ്ട്… ഇക്കാക്കമാരെ ഇത്യധികം സ്നേഹിക്കുന്ന.. എന്റെ ഇക്കാക്ക് ഒരു പെണ്ണ് സെറ്റ് ആയിക്കോട്ടെ എന്ന് കരുതി രാവും പകലുമില്ലാതെ അവൾ ആരാണ് എന്ന് കണ്ടുപിടിക്കാൻ ഞെട്ടോട്ടം ഓടുന്ന എനിക്ക് ഇത് തന്നെ കിട്ടണം….”

അനു മൂക്കൊലിപ്പിച്ചു സങ്കടം ഭാവിച്ചു…അപ്പോൾ യച്ചു അവിടെ തന്നെ നിന്നു…അവൾ എന്താണ് പറയുന്നത് എന്ന് കാതോർത്തു…

അനു യാതൊരു ദാക്ഷിണ്യവുമില്ലാതെ കടിച്ചാൽ പൊട്ടാത്ത നുണ തട്ടി വിട്ടു…

” ആ ലെറ്റർ തന്ന പെൺകുട്ടി നമ്മടെ വായനശാലയിൽ ബുക്ക്‌ എടുക്കാൻ വരാറുണ്ട് എന്ന് എന്റെ അന്യോഷണത്തിൽ നിന്ന് എനിക്ക് മനസ്സിലായി … അപ്പോ അവിടുത്തെ ഫോം ഒക്കെ ഒന്ന് നോക്കിയാ ആളെ മനസ്സിലാവോലോ വിചാരിച്ചാണ് ക്ലാസ്സ്‌ പോലും വേണ്ടന്ന് വെച്ച് അതറിഞ്ഞപ്പോൾ തന്നെ ഞാൻ അങ്ങോട്ട് പോയത്…. അതിനാണ് എന്നെ ഇക്ക……”

അവൾ കള്ള കരച്ചിൽ തുടങ്ങി…. അനുവിന്റെ നുണകൾ അപ്പടി വിഴുങ്ങി യച്ചുവിന്റെ മനസ്സ് ആ കണ്ണീരിൽ അലിഞ്ഞു…

” അജ്ജോടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ വാപ്പാനോട് പറയുമെന്നൊക്കെ… ഇയ്യ് കരഞ്ഞു സീൻ ആകല്ലേ… എന്നിട്ട് ആളെ കിട്ടിയോ….അത് പറ… ”

” അത് പിന്നെ…വെക്തമായി മനസ്സിലായില്ലെങ്കിലും ഏകദേശം ഒരു ധാരണ കിട്ടീട്ടുണ്ട് ….. ”

ഇതിങ്ങനെ വിട്ട പറ്റില്ലാ…യച്ചുകാക്ക് ഒരു പണി കൊടുക്കാ…യച്ചക്കാനെ റയ്നുക്ക പറഞ്ഞ പാർട്ടിക്ക് വിടാ..ഹ്മ്മ്
. നല്ല ബുദ്ധി ഉദിച്ചു വരുന്നുണ്ട് .. ഇപ്പോ ഇവിടെ നിന്ന് എസ്‌കേപ്പ് ആവാൻ അതെ വഴി ഒള്ളു…

” ആ പിന്നെ.. ഇപ്പൊ അറിയാൻ കഴിഞ്ഞത് എന്താന്ന് വെച്ചാൽ അവളിന്ന് ബീച് റോഡിന് അടുത്തുള്ള ലാവെൻഡർ ഐസ് റിസോർട്ടിൽ നടക്കുന്ന പാർട്ടിക് വരുന്നുണ്ട്….. യച്ചുക്ക ചുമ്മാ ഒന്ന് പോയി നോക്ക്…. ”

” അതിന് ആരാണ്.. എന്താണ്… അറ്റ്ലീസ്റ്റ് പേര് പോലും അറിയാതെ ഞാൻ എങ്ങനെ ആടി…. ”

” അത് പിന്നെ..soulmates recognize each other by vibes, not by appearences… എന്നാണല്ലോ….. അതായത് ഇക്കാ ചുമ്മാ ചെന്ന് നോക്ക്… അവൾ അവിടെ വന്നിട്ടുണ്ടേ ഇക്കാക്ക് അത് ഫീൽ ആകാൻ പറ്റും.. അങ്ങനെ ചിലപ്പോ ഇക്കാക്ക് അവളെ കണ്ടു പിടിക്കാൻ പറ്റിയാലോ.. ഏത്….”

യച്ചു ഒന്നും മനസ്സിലാവാത്തപോലെ കണ്ണ് മിഴിച്ചു നിപ്പാണ്..

” എന്റെ ഇക്കാ.. ഇക്ക ഈ ധീര എന്ന സിനിമ ഒന്നും കണ്ടിട്ടില്ലേ…. തന്റെ പെണ്ണിനെ കണ്ടാ ഒരു കറണ്ട് അടിച്ച ഫീൽ വരും…ഒറപ്പ്… Scientifically proved ആണ് അത്.. ഇക്ക ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്ക്… കറണ്ട് അടിച്ച ഫീൽ ആ പാർട്ടിയിൽ ചെന്നിട്ട് ഇക്കാന്റെ നെഞ്ചിൽ തോന്നിയിട്ടുണ്ടേ ഉറപ്പായിട്ടും അവൾ അവിടെ വന്നിട്ടുണ്ട്… അവൾ തന്നെ ആണ് ഇക്കാന്റെ soulmate.. അപ്പൊ നമുക്ക് ധൈര്യമായി അവളെ കണ്ടുപിടിക്കലോ.. ഇക്കാക്ക് അവളെ സ്നേഹിക്കലോ…. കാരണം.. അവളാണ് ഇക്കാക്ക് പടച്ചോൻ വിധിച്ച പെണ്ണ്.. അപ്പൊ എന്തായാലും ഇങ്ങളെ കല്യാണം നടക്കും.. ഏത് …”

കല്യണം എന്നൊക്കെ പറഞ്ഞപ്പോ യച്ചുവിന്റെ മുഖത്തെ ആ സന്തോഷം ഒന്ന് കാണണം…. എന്തായാലും അനുവിന്റെ ഈ പ്രസംഗത്തിലും അവൻ വീണു…

“പക്ഷെ.. എന്നെ ക്ഷണിക്കാത്ത പരിവാടി അല്ലെ… അപ്പൊ വലിഞ്ഞു കയറി ചെല്ലുന്നത് മോശമല്ലേ…”

” അത് ഇക്കാക്ക് അല്ലെ അറിയൂ ക്ഷണിച്ചിട്ടില്ല എന്ന്.. ഒരുപാട് ആൾകാർ ഇണ്ടാവും.. അതിന്ന് എങ്ങനെ മനസ്സിലാവാനാ…. ഞാൻ പറഞ്ഞത് നടക്കണേ പൊക്കോ.. അവളെ കണ്ടു പിടിക്കണ്ടേ….ഇനിയൊക്കെ ഇക്കാടെ ഇഷ്ടം…”

“അപ്പൊ പോകാലെ…. ”

” പിന്നല്ലാ… ഇനി ഒന്നും ആലോയ്ക്കണ്ടാ.. നല്ല ചുള്ളനായി വേം വിട്ടോ…. ”

യച്ചു അനുവിനെ കെട്ടിപിടിച്ചു കൊണ്ട്

” നീയാടി എന്റെ മുത്ത്.. നിനക്കെ എന്നോട് സ്നേഹം ഒള്ളു..എന്നാ ഞാൻ പോയിട്ട് വരാം .. ”

അതും പറഞ്ഞു അവൻ ഒരു മൂളിപ്പാട്ടും പാടി അകത്തോട്ടു മാറ്റാൻ പോയി…

ഹാവു…. റയ്നുക്ക പാർട്ടി വിളിച്ചു പറഞ്ഞോണ്ട് സ്പോട്ടിന് ഒരു പ്ലേസ് പറയാൻ പറ്റി… എന്തായാലും യച്ചുക്ക അവിടെ പോയി ആരേം കാണാൻ പോണില്ല… ഒരു കോപ്പിലെ ഫീലും കിട്ടീല്ലാ എന്ന് വന്ന് പറയുമ്പോ അവൾ ഇക്കാക്ക് വിധിച്ച പെണ്ണല്ല എന്ന് പറഞ്ഞു ഇതിന്ന് തടി തപ്പാം..ഈ ചാപ്റ്റർ അങ്ങോട്ട് ക്ലോസ് ആകാം.. ഇനി ഇങ്ങനെ കള്ളങ്ങൾ പറഞ്ഞു എടങ്ങേറ് ആവണ്ടല്ലോ…. അനു.. നിനക്ക് ഒടുക്കത്തെ ബുദ്ധിയാണല്ലോ…. പടച്ചോനെ..എന്നും ഇത്പോലെ സമയത്ത് ഓരോ ബുദ്ധി തോന്നിപ്പിച്ചു തരണേ.. എന്നെ നീതന്നെ കാത്തോളണേ….

 

💕💕💕

 

” എടി… ഇഷ ഇപ്പൊ ഇങ്ങോട്ട് എത്തും.. പ്ലീസ് ദിയു… ഒന്ന് വാടി എന്റെ കൂടെ… അവിടെ എത്തിയാ ഇഷ റംസാന്റെ കൂടെ പോകും.. ഞാൻ കട്ട പോസ്റ്റ്‌ ആയിരിക്കും… അപ്പോ എനിക്ക് ഒരു കമ്പനിക്ക്.. പ്ലീസ് ഡി… ”

മെഹന്നു പാർട്ടിക്ക് പോകാൻ റെഡി ആയി നിക്കാണ്… അവൾക് കൂടെ ദിയ കൂടി വരണം…

ദിയൂനെ പറ്റി കുറച്ചൊക്കെ നിങ്ങൾ അമി പറഞ് അറിഞ്ഞു കാണുമല്ലോ… എന്നാലും ഞാൻ ഒന്നൂടെ പരിചയപെടുത്താം..*ഹാദിയ ബത്തൂൽ*… മെഹനുവിന്റെ ഉമ്മാന്റെ ഏട്ടന്റെ ഇളയ മോൾ ആണ് ദിയു…അവരുടെ വീട് ഇവിടെ നിന്ന് കുറച്ചു ദൂരെ ആണ് ..SMT കോളേജിൽ അലോട്മെന്റ് ന്ന് കിട്ടിയപ്പോൾ കോളേജിൽ പോകാനുള്ള സുഖത്തിനു വേണ്ടിയാണ് ദിയു മെഹനുവിന്റെ വീട്ടിൽ നിക്കുന്നത്….അവിടെ ബികോം ഫിനാൻസ് ആണ് അവളുടെ വിഷയം…

” എന്റെ മെഹന്നുത്താ… അതിന് ഇഷുത്ത വിളിക്കാതെ ഞാൻ എങ്ങനാ… അതും അത്രേം ആള് ഒക്കെ കൂടുന്ന പാർട്ടിക്…എനിക്കൊരു മൂഡ് ഇല്ലാ… ”

” ഉള്ള മൂഡ് കൊണ്ട് നീ വന്നാ മതി… പിന്നെ ഞാൻ വിളിക്കുന്നതും അവൾ വിളിക്കുന്നതും ഒരുപോലെ ആണ്.. അത്കൊണ്ട് നീ വന്നേ പറ്റു… ”

” ഇഷുത്ത സ്കൂട്ടിൽ അല്ലെ വരുന്നേ… അതിൽ രണ്ടാൾ അല്ലെ പോകാൻ പറ്റു.. പിന്നെ എങ്ങനാ… അത്കൊണ്ട് നിങ്ങൾ പോയി വാ…. ”

“സാഹചര്യങ്ങളുടെ സമർദ്ദം മൂലം മൂന്ന് പേര് വരെ പോകാമെന്നു നിയമ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്…”

” അത് ഏത് നിയമ പുസ്തകം…? ”

ദിയു മൂക്കത്ത് വിരൽ വെച്ചു….

” അത് ഇന്നലെ ഇറങ്ങീതാ…ന്യൂ എഡിഷൻ ആണ്.. പെണ്ണിന് എന്തൊക്കെ അറിയണം..നീ വേം പോയി റെഡി ആവ്.. ഇനിയൊന്നും പറയണ്ടാ…”

അങ്ങനെ മെഹന്നു ദിയയെ നിർബന്ധിച്ചു കൂടെ കൂട്ടി….ഇഷ വന്നപ്പോൾ മൂന്നു പേരും അഡ്ജസ്റ്റ് ആക്കി നേരെ റിസോർട്ടിലോട്ട് വിട്ടു…

 

💕💕💕

 

യച്ചു സുന്ദരകുട്ടപ്പനായി മാറ്റി ഒരുങ്ങി പാർട്ടിക്ക് ഇറങ്ങി… ട്രാഫിക്ക്ൽ നിൽക്കേ ആണ് തന്റെ തൊട്ടടുത്തായി ഒരു കാറിൽ അവൻ സനയെ കണ്ടത്…

ഹേ… ഇത് ബാബി അല്ലെ… ബാബി സ്കൂട്ടിയിൽ അല്ലെ വീട്ടീന്ന് പോന്നത്…ഇതിപ്പോ കാറിൽ എങ്ങനെ … കൂടെ ആരാ….. കാണുന്നില്ലല്ലോ….

സിഗിനൽ മാറിയതും അവന്ക് പോകാനുള്ള വഴിയേ തന്നെ ആണ് അവരും പോയത്….യച്ചു അവരുടെ പിന്നാലെ തന്നെ വിട്ടു . കുറച്ചു ദൂരം പോയതും കാർ ആദിൽ സാറുടെ വീട്ടിലേക്ക് തിരിഞ്ഞു… കാർ കടത്തി വിട്ടു സെക്യൂരിറ്റി ഗേറ്റ് അടച്ചു….. യച്ചു ഗേറ്റ് ന്ന് മുമ്പിൽ എത്തിയതും നെയിം ബോഡ് നോക്കി…

Dr.. ആദിൽ ഇബ്രാഹിം…

ഓഹ്… ഡോക്ടറെ കാണാൻ വന്നതാവും…അതിന് മാത്രം എന്താ ബാബിക് അസുഖം…അല്ലെങ്കിൽ തന്നെ ചികിൽസിക്കാൻ റയ്നുക്ക ഉള്ളപ്പോ എന്തിന് ഒന്നങ്ങനെ ഒരു ഹോസ്പിറ്റൽ ഉള്ളപ്പോ എന്തിനായിരിക്കും ബാബി ഇങ്ങോട്ട് വന്നത്… ഓഹ്.. ആലോചിച്ചു ചുമ്മാ തലപ്പുണ്ണാക്കണ്ട… നാളെ ബാബിടെ അടുത്ത് ചോദിച്ചാൽ പ്രശ്നം തീർന്നില്ലേ…ഇനിയിവിടെ നിന്നാൽ പാർട്ടി മിസ്സാവും….

യച്ചു പിന്നെ അവിടെ നിന്നില്ല… അവൻ റിസോർട്ടിലോട്ട് വിട്ടു…

 

 

💕💕💕

 

” പറഞ്ഞത് മനസ്സിലായല്ലോ… ഈ ഡ്രിങ്ക്സ് ഈ ഫോട്ടോയിൽ കാണിച്ച രണ്ട് പേർക് തന്നെ കൊടുക്കണം… മാറി പോകരുത്..ബാക്കി ഞാൻ പറഞ്ഞപോലെ ചെയ്യണം .. ആർക്കും സംശയം തോന്നരുത്… അവർ എത്തീട്ടുണ്ട്… വേം ചെല്ല്…ഇതാ.. ഈ പൈസ വെച്ചോ… പറഞ്ഞത് വെടിപ്പായി ചെയ്ത ഇനിയും തരാം… ചെല്ല് ”

” ഒക്കെ സാർ…. ”

ആഷി ഒരു വെയ്റ്റർ ബോയിയുടെ കയ്യിൽ മയക്ക് കുളിക കലർത്തിയ രണ്ട് ഡ്രിങ്ക്സ് ഏല്പിച്ചു മെഹനുവിനും റയാനും കൊടുക്കാനായി പറഞ്ഞു വിട്ടു…

ലാവെൻഡർ ഐസ് റിസോർട് ഒരു വിശാലമായ റിസോർട് ആണ്… പാർട്ടിക്ക് വന്നവർ ഓരോ ഭാഗങ്ങളിൽ ആയി ചിഞ്ഞി ചിതറി നിപ്പുണ്ട്… ഒരുഭാഗത്തു ഒരു ബാൻഡ് പാട്ട് പാടുന്നുണ്ട്….. അതിനു മുമ്പിൽ ടേബിളുകൾ ഇട്ടിടത്ത് പാർട്ടിക് വന്നവർ ഭക്ഷണം കഴിച്ചു പാട്ട് ആസ്വദിച്ചു ഇരിപ്പുണ്ട്…അവിടുന്ന് കുറച്ചു മാറി ആണ് റയാനും റംസാനും ഒക്കെ കൂട്ടുകാരുമൊത് സംസാരിച്ചു നിക്കുന്നത്… മെഹനുവും ഇഷയും ദിയുവും എത്തിയതും ഇഷ അവരെ അവിടെ ഒരു ടേബിളിൽ ഇരുത്തി റംസാനെ കാണാൻ പോയി….ഇഷ റംസാന്റെ അടുത്തേക്ക് അവരെ വിളിച്ചെങ്കിലും അവർ അവിടെ ഇരുന്നോളാം എന്ന് പറഞ്ഞു….റയാനും മെഹനുവും ഏകദേശം എടുത്തു തന്നെയാണെകിലും പരസ്പരം നോക്കിയാൽ കാണാൻ പറ്റാത്ത രീതിയിൽ റയാൻ നില്കുന്നതിന് പുറം തിരിഞ്ഞാണ് ആണ് മെഹന്നു ഇരിക്കുന്നത്…

അപ്പോഴാണ് അവിടേക്കു യച്ചു കടന്നു വരുന്നത്… ബൈക്ക് പാർക്ക്‌ ചെയ്തു അവൻ അകത്തോട്ടു നടന്നു വന്നു…

എന്റമ്മോ… ഇതിപ്പോ ഒരുപാട് ആളുണ്ടല്ലോ… എന്നെ അറിയുന്ന ആരും ഉണ്ടാവാതിരുന്നാൽ മതി ആയിരുന്നു…ഇതിന്നിപ്പോ അവളെ ഞാൻ എങ്ങനെ കണ്ടു പിടിക്കും… ഒരു കാര്യം ചെയ്യാം… പെണ്ണുങ്ങൾ നിക്കുന്നോട്ത് ഒക്കെ ഒന്ന് പോയി നോകാം.. അനു പറഞ്ഞപോലെ വല്ല വൈബും ചിലപ്പോ കിട്ടിയാലോ….വൈബ് നു പകരം അടി വാങ്ങിച്ചു തരല്ലേ പടച്ചോനെ…..

അങ്ങനെ യച്ചു കൂളിംഗ് ഗ്ലാസും എടുത്തു വെച്ച് മുന്പോട്ട് നടന്നതും പെട്ടെന്ന് അവന്റെ കാൽ ഒരു കല്ലിൽ തട്ടി അവൻ അവന്റെ മുമ്പിലൂടെ പോയ വൈറ്റർ ബോയ് യുടെ മേലേക്ക് വീഴാൻ പോയി…പക്ഷെ… അവന്റെ കയ്യിലെ ഡ്രിങ്ക്സ് ഒന്നും ഭാഗ്യത്തിന് താഴെ പോയില്ല…

” സോറി… കണ്ടില്ലാ… ”

” its ok സാർ … ”

വൈറ്റർ ബോയ് വേഗം അവിടെ നിന്ന് പോകാൻ നിന്നതും

” നിൽക്…..ഏതായാലും കണ്ടതല്ലേ… ഒരു ഡ്രിങ്ക്സ് എടുക്കാം… ”

അവൻ അതിൽ നിന്ന് ഒരു ഡ്രിങ്ക് എടുത്തു….. വൈറ്റർ ബോയ് വല്ലാതെ പരിഭ്രമിച്ചു ആകെ വിയർത്തു… എന്തന്നാൽ ആഷി പറഞ്ഞു വിട്ട ചെക്കൻ ആയിരുന്നു അത്….അവൻ മെഹനുവിന് ഡ്രിങ്ക് കൊടുക്കാൻ പോകുമ്പോ ആണ് യച്ചു ഇടയിൽ കയറി മയക്കുകുളിക കലക്കിയ ഡ്രിങ്ക് കുടിക്കാൻ എടുത്തത്….

അവൻ പോകാതെ നില്കുന്നത് കണ്ട് യച്ചു

” എന്താ….? ”

” ഒന്നുമില്ല സാർ… ”

യച്ചു അത് കുടിക്കാനായി ചുണ്ടോടടുപ്പിച്ചു…..!!!

*തുടരും….*

മുത്തുമണീസ്…കുറച്ചീസായുള്ള കഥയുടെ പോക്ക് ആർക്കും ഇഷ്ടവുന്നില്ല എന്നറിയാം.. ബോർ ആണ് എന്നൊക്കെ ചിലർ പറഞ്ഞു .. എന്നാൽ.. ഞാൻ ഉദ്ദേശിച പോലെ പോലെ മുന്പോട്ട് പോണെങ്കിൽ ഇത്തരം സീനുകൾ ആവശ്യമാണ്‌…… അത്കൊണ്ടാണ്….. നിങ്ങളാഗ്രഹിക്കുന്ന പോലെ ഒക്കെ വരും പാർട്ടുകളിൽ സംഭവിക്കും..അതിനായി കുറച്ചു കാത്തിരിക്കണം എന്ന് മാത്രം….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply