Angry Babies In Love – Part 38

1805 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 38~*

*🔥റിച്ചൂസ്🔥*

 

യച്ചു അത് കുടിക്കാനായി ചുണ്ടോടടുപ്പിച്ചു…..!!!

അപ്പഴാണ് അവൻ കുറച്ചു ദൂരയായി റയാൻ ആരോടോ സംസാരിച്ചു നിക്കുന്നത് കണ്ടത്..

ഹേ… റയനുക്ക ഇവിടെ ഈ പാർട്ടിയിൽ എങ്ങനെ… ഇനി റയ്നുക്കാന്റെ വല്ല പരിചയക്കാരുടെയും പാർട്ടി ആയിരിക്കോ…അല്ലാ.. പ്രശ്ണായല്ലോ.. റയ്നുക്ക എന്നെ കണ്ടാ ഞാനിവിടെ എന്തിന് വന്നു ചോദിച്ചാൽ ഞാൻ എന്ത് പറയും….ഒളിച്ചു നിക്കാം… അതാണ് ബുദ്ധി…

അപ്പോഴും ആ വൈറ്റർ ബോയ് അവിടെ നിന്ന് പോയിട്ടുണ്ടായിരുന്നില്ല… യച്ചു ആ ഡ്രിങ്ക് കുടിക്കാതെ അവന്റെ ട്രെയിൽ വെച്ചു…എന്നിട്ട് അവിടെ നിന്നും റയ്നു കാണാത്ത ഒരു ഭാഗത്തേക്ക് പോയി .. മറ്റവന്ന് ആശ്വാസമായി അവൻ വേഗം അവിടെ നിന്നും മെഹനുവിന്റെ അടുത്തേക് ചെന്നു …..

” എടി ദിയു … നല്ല atmosphere അല്ലെ ഇവിടെ… ”

” അതെ മെഹന്നുത്ത…. നമക് എന്തെങ്കിലും കുടിക്കാൻ മേടിച്ചാലോ… ”

” അതിനെന്താ ഞാൻ വിളിക്കാം… ”

അപ്പഴേക്കും ആ വൈറ്റർ ബോയ് അവരുടെ അടുത്ത് എത്തിയിരുന്നു….

” പറഞ്ഞപ്പഴേക്കും വന്നല്ലോ…”

അവർ എടുക്കുന്നതിനു മുൻപ് തന്നെ അവൻ രണ്ടാളുടെയും മുമ്പിലേക്ക് ആ ഡ്രിങ്ക് വെച്ചു…. രണ്ടാൾക്കും രണ്ട് തരമായിരുന്നു… എന്നാൽ ദിയുന്ന് അവൾക് കിട്ടിയ ഡ്രിങ്ക് സ്മെൽ അടിച്ചപ്പഴേ ഇഷ്ടായില്ലാ.. മെഹന്നുവാണെങ്കിൽ മയക്ക് കുളിക കലർത്തിയ ആ ഡ്രിങ്ക് കുടിക്കാനായി തുടങ്ങുവായിരുന്നു…

” എനിക്ക് ഇത് വേണ്ടാ… വേറെ ഡ്രിങ്ക് ഇല്ലേ… ”

മെഹന്നു അത് കുടിക്കുന്നില്ലേ എന്ന് പോകാതെ നോക്കി നിക്കുന്ന വൈറ്റർ ബോയോട് ദിയ അത് ചോദിച്ചപ്പോൾ മെഹന്നു

” എടി…ഇനിയിപ്പോ വേറെ ഒന്നും കൊണ്ടുവരാൻ പറയണ്ട….നീയിത് എടുത്തോ… അതെനിക് താ…. എനിക്ക് ഏതായാലും കുഴപ്പല്യാ… ”

അവർ എക്സ്ചേഞ്ച് ചെയ്യാനായി നിന്നതും

“‘ Its ok മാഡം.. നിങ്ങളത് കുടിച്ചോളൂ… ഇത് ഞങ്ങളുടെ ജോലി അല്ലെ… ഞാൻ വേറെ കൊണ്ട് തരാം….”

അവൻ ധൃതിയിൽ ദിയുവിന്റെ കയ്യിൽ നിന്ന് അത് വാങ്ങി അവിടെ നിന്നും പോയി…

” നിനക്ക് ഇത് വേണോടി… അവൻ വരുമ്പോ ഞാൻ അത് മേടിച്ചോളാ…”

” കുഴപ്പല്യാ മെഹന്നുത്താ…മെഹന്നുത്ത കുടിച്ചോ… ”

മെഹന്നു അത് മുഴുവനും കുടിക്കുന്നത് ആഷിക് മറന്നു നിന്നു കണ്ടു… മെഹനുവിന് അത് തലയ്ക്കു പിടിക്കുമ്പഴേക്കും റയാനുള്ള പണിയും എത്രയും പെട്ടെന്ന് കൊടുക്കണമെന്ന് അവൻ മനസ്സിൽ ഊഹിച്ചു…..മാത്രമല്ല… ആദി വരുമ്പഴേക്ക് അവന്ന് കാണെണ്ട കാഴ്ച ഒരുക്കണമായിരുന്നു….

മറ്റവൻ ദിയുവിന് ഡ്രിങ്ക് കൊടുന്നു കൊടുത്തു…അപ്പഴേക്കും മെഹനുവിന് തലയ്ക്കുള്ളിൽ പെരുത്ത് തുടങ്ങിയിരുന്നു….. അവൾക് വല്ലാതെ ഷീണം അനുഭവപ്പെട്ടു….

” ദിയു… എനിക്ക് ആകെ തല ചുറ്റും പോലെ ഡാ… പെട്ടെന്നാണ്.. എന്താവോ… വല്ലാത്തൊരു ഷീണം… ”

” അയ്യോ… എന്താപ്പോ ഇങ്ങനെ… പ്രശർ ലോ ആയതാവോ ഇനി…. ”

” അറിയില്ല.. ചിലപ്പോൾ കുറച്ചു നേരം കിടന്നാൽ ശരിയാവും.. നമുക്ക് വീട്ടിൽ പോയാലോ… ”

അവൾ എഴുനേറ്റ് നില്കാൻ നോക്കിയതും വീഴാൻ പോയി…..ദിയു പെട്ടെന്ന് അവളെ പിടിച്ചു…

” മെഹന്നുത്താക്ക് നടക്കാൻ പോലും വയ്യ..ഇശുത്താനെ വിളിക്കട്ടെ… ”

” വേണ്ടടാ…അവൾ പാർട്ടിയിൽ നിന്ന് പോന്നാൽ ശരിയാവില്ല.. നമുക്ക് പോകാം… അവളെ റംസാൻ ആക്കിക്കോളും.. ”

“ഇത്താക് തീരെ വയ്യല്ലോ.. ഒരു കാര്യം ചെയ്യാം.. ഇതൊരു റിസോർട് അല്ലെ.. ഇവിടെ ധാരാളം മുറികൾ ഉണ്ടാകും… അവിടെ ഏതിലേലും പോയി കുറച്ചു നേരം റസ്റ്റ്‌ എടുക്കാം.. എന്നിട്ട് ഷീണം മാറീട്ട് വീട്ടിൽ പോകാ… ”

അപ്പഴേക്കും നേരത്തെ വന്ന വൈറ്റർ ബോയ് വീണ്ടും അങ്ങോട്ട് വന്നു…

” എന്ത് പറ്റി.. മാഡത്തിനു സുഖമില്ലേ… ”

” പ്രഷർ ലോ ആയത് ആണെന്ന് തോനുന്നു… റസ്റ്റ്‌ എടുക്കാൻ വല്ല മുറിയും കിട്ടോ…. ”

” അതിനെന്താ… മാഡം വാ…..”

ദിയു മെഹനുവിനെ താങ്ങി കൊണ്ട് അവനെ അനുഗമിച്ചു…

അവൻ ആരും ശ്രദ്ധിക്കാത്ത ഭാഗത്തുള്ള ഒരു മുറി അവർക്ക് തുറന്നു കൊടുത്തു….അതൊരു ഡബിൾ ബെഡഡ് റൂം ആയിരുന്നു… ദിയു അവളെ അതിൽ ഒരണ്ണത്തിൽ കിടത്തി….. അവൾ കിടന്നപാടെ മയക്കത്തിലേക്ക് വീണു… ദിയു അവളെ ഒരു പുതപ്പ് പുതപ്പിച്ചു….അവളുടെ ചെരിപ്പ് ഊരി മാറ്റി കട്ടിലിനടിയിലേക് വെച്ചു…

” അവർ റസ്റ്റ്‌ എടുത്തോട്ടെ… മാഡം ഇവിടെ ഇരുന്നിട്ട് എന്താ.. വേണമെങ്കിൽ പോയി ഭക്ഷണം കഴിച്ചിട്ട് വന്നോളൂ… റൂം ലോക് ആക്കിയാൽ മതിയല്ലോ…. ഇവിടേക്ക് ആരും വരില്ലാ… ”

അതും പറഞ്ഞു അവൻ പോയി…
അവൻ പറഞ്ഞത് ആണ് ശരിയെന്നു ദിയുവിന് തോന്നി…

മെഹന്നുത്ത പറഞ്ഞപോലെ ഇപ്പൊ ഈ വിവരം പോയി ഇഷുത്താനോട് പറഞ്ഞാൽ ഇഷുത്ത ടെൻഷൻ ആവും.. പാർട്ടി തുടങ്ങിയല്ലേ ഒള്ളു… ഇത്രേം പേരെ വിളിച്ചിട്ട് ഇഷുത്ത ഇവിടെ നിന്നില്ലേ അത് മോശമാണ്… പോയി ഭക്ഷണം കഴിച്ചിട്ട് ഈ വിവരം ഇഷുത്താനോട് പറയാം… അപ്പഴേക്കും മെഹന്നുത്താക്ക് റെഡി ആവുന്നുണ്ടോ നോക്കാം… അതാ നല്ലത്…

ദിയു പുറത്തു വന്ന് ഡോർ ലോക്ക് ചെയ്തു ഭക്ഷണം കഴിക്കാനായി പോയി…

ഇതേസമയം യച്ചു റയ്നു കാണാതെ അവനെ വീക്ഷിച്ചു കൊണ്ട് ഒരു തൂൺ ചാരി ഒളിച്ചും പാത്തും നിക്കായിരുന്നു…..
അപ്പോഴാണ് നമ്മുടെ ദിയു യച്ചുവിന്റെ പിറകിലൂടെ പാസ്സ് ചെയ്തു പോയത്…അവളുടെ പാദസരത്തിന്റെ കിലുക്കവും ഒരു പ്രതേക മണവും അവിടെ പരന്നു…. യച്ചു പെട്ടെന്ന് തൂണിന്റെ മറവിലൂടെ അതാരാണെന്ന് നോക്കിയതും പുറം തിരിഞ്ഞു നടന്നു പോകുന്ന ദിയുവിനെ ആണ് അവൻ കണ്ടത്….

അവന്റെ നെഞ്ച് പടപടാ എന്നിടിച്ചു…എന്തോ ഒരു അനുഭൂതി അവന്റെ ഹൃദയത്തിൽ ഉണ്ടായി… ആരാണവൾ??

അവൻ യാന്ത്രികമായി അവളുടെ പിറകെ നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് അവന്റെ ചുമലിൽ ഒരു കൈ പതിഞ്ഞു….

അവൻ തിരിഞ്ഞു നോക്കിയതും റയ്നു അവനെ നോക്കി ഇളിച്ചു നിക്കുന്നു…..അപ്പൊ യച്ചുവും ഒന്ന് ഇളിച്ചു കൊടുത്തു…

ഓഹ്… ഈ റയ്നുക്കാക്ക് വരാൻ കണ്ട നേരം… അതാരായിരിക്കും… ഇനി മെഹന്നു പറഞ്ഞ കുട്ടി ആയിരിക്കോ….ശോ…ഇനി എങ്ങനെ അവളെ കാണും.. ഈ റായ്നുക്ക എല്ലാം നശിപ്പിച്ചു…

റയ്നു അവന്റെ തോളിൽ തട്ടി കൊണ്ട്

“നീയെന്താടാ ഇവിടെ… നിന്നേം റംസാൻ പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ടോ..എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ ..? ”

” ഏഹ്.. ആഹ്ഹ്… അത് പിന്നെ… എന്നെ ആരും ക്ഷണിച്ചിട്ടൊന്നും ഇല്ലാ.. അത് പിന്നെ…അത് ണ്ടല്ലോ… റയ്നുക്കാ… ആ…. അനു ആണ് എന്നെ പറഞ്ഞു വിട്ടത്… ”

“‘അനുവോ… എന്തിന്…?”

പടച്ചോനെ… എന്താപ്പോ പറയാ.. ഒന്നും വായേൽ വരുന്നില്ലല്ലോ…ആ..അനു പറഞ്ഞിട്ടല്ലേ വന്നത്… അപ്പൊ അവളെ മേലേക്ക് തന്നെ എല്ലാം ഇടാം…

” അത് പിന്നെ…റയ്നുക്ക പറഞ്ഞത്രേ എന്നോട് പാർട്ടിക്ക് ചെല്ലാൻ എന്നാണ് ഓള് പറഞ്ഞത്… അപ്പോ റയ്നുക്ക അങ്ങനെ പറഞ്ഞില്ലേ…. പിന്നെന്തിനാ ഓള് എന്നോട് കള്ളം പറഞ്ഞത്…”

” ഞാൻ ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല.. അവൾ നിന്നെ ചുമ്മാ കളിപ്പിച്ചതാവും… എന്നിട്ട് നീയെന്താ ഇവിടെ പതുങ്ങി നിക്കുന്നത്.. എന്താ എന്നെ കണ്ടിട്ടും എന്റെ അടുത്തേക് വരാഞ്ഞത്…. ”

” അത് പിന്നെ ഒന്നുലാ… ഞാൻ വരാൻ നിക്കായിരുന്നു… അപ്പഴാ റയ്നുക്ക വന്നത്…ഹിഹി… ”

അപ്പഴേക്കും ഒരു വൈറ്റർ പൊട്ടിക്കാത്ത രണ്ട് മിരിണ്ട മിനി ക്യാനുമായി അങ്ങോട്ട് വന്നു…എന്നിട്ട് യച്ചുവിന് ഒരെണ്ണം നീട്ടി.. നേരത്തെ കുടിക്കാത്തത് കൊണ്ട് അവനത് വാങ്ങി…

” സാർ.. ഡ്രിങ്ക്… ”

റയ്നുവിനു കൊടുത്തപ്പോ അവൻ വേണ്ടെന്ന് പറഞ്ഞെങ്കിലും യച്ചു അത് വെയ്റ്ററുടെ കയ്യിന്ന് വാങ്ങി നിർബന്ധിച്ചു കൊടുപ്പിച്ചു…

” ഇക്കാ.. കഴിക്ക്… എന്റെ ഒരു സന്തോഷത്തിന്… ”

റയ്നുവിന് കൊടുത്ത ആ മിനി ക്യാനിൽ മയക്കുകുളികയുടെ മിഷ്രിതം സിറിഞ്ജ് കൊണ്ട് അതിന്റെ അടപ്പ് വഴി കുത്തിയാണ് ആഷിക് അതിനകത്തു കയറ്റിയിട്ടുള്ളത്..പിന്നീട് ഒന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ റയ്നുവിന് യാതൊരു വിധ ചെറിയ സംശയം പോലും തോന്നാത്തിരിക്കാൻ ആണ് ഇങ്ങനെ ചെയ്തത്….

അപ്പഴേക്കും റംസാനും അങ്ങോട്ട് വന്നു…..

“ഹേ… യച്ചുവും ഉണ്ടോ…. അത് എന്തായാലും നന്നായി…..”(റംസാൻ )

” അത് അനു പാര വെച്ചതാവും… ഇവൻ അതും വിശ്വസിച്ചു ഇങ്ങോട്ട് പോന്നു… ചിലനേരത്തെ ഇവന്റെ മണ്ടത്തരം കാണുമ്പോ ഇവൻ ഒരു വക്കീൽ തന്നെ ആണോ എന്ന് ഞാൻ ആശ്ചര്യപ്പെടാറുണ്ട്….. ഹഹഹ…”(റയ്നു )

അത് കേട്ട് റംസാനും ഒന്ന് ചിരിച്ചു….

ഹേ… ശരിക്കും അപ്പോ അനു എന്നെ പറ്റിച്ചതായിരിക്കോ…. റയ്നുക്ക ഈ പാർട്ടിക്ക് വരുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് എന്നെ ഇങ്ങോട്ട് വിട്ടതാവോ… അപ്പോ ആ പെൺകുട്ടി ഇവിടെ വന്നിട്ടുണ്ടാവില്ലേ.. ഏയ്യ്… അനു അങ്ങനെ ചെയ്യോ….അങ്ങനെ ഒറപ്പിക്കാനും പറ്റില്ല.. വിളഞ്ഞ വിത്താണ്…. എന്റെ അല്ലെ അനിയത്തി..പക്ഷെ.. ഞാനിപ്പോ കണ്ട കുട്ടി… അനു പറഞത് ഉള്ളതാണെ അതവളായിരിക്കോ… ഹാ… നോക്കാം….

” നീയെന്താടാ അലോയ്ക്കുന്നെ..തിരിച്ചു അനുവിന് എങ്ങനെ പാരവെക്കുമെന്നാണോ… കേട്ടോ അളിയാ… ഇവനിങ്ങനെ പാര വെച്ച് വായ്‌നോക്കി നടക്കല്ലാണ്ട് വല്ല ജോലിക്കും കയറാൻ പറഞ്ഞാ.. ഹെഹെ.. ആ വഴി ഇവനെ പിന്നെ കാണൂല്ല… ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു …? “(റയ്നു )

” നീയിവനെ അങ്ങനെ കൊച്ചാക്കൊന്നും വേണ്ടാ… ഭാവിയിൽ ചിലപ്പോ ഇവനെ കാണു…നിനക്ക് ഒരു അത്യാവശ്യമ് വരുമ്പോ… ജോലിക്ക് ഒക്കെ എപ്പോ വേണേലും കയറാലോ … ഇപ്പൊ ഇവൻ ഒന്ന് ഫ്രീ ആയിട്ട് നടക്കട്ടെ…”

റംസാൻ യച്ചുവിനെ തന്നോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു….

” ഹ്മ്മ്.. നിന്നെ പോലെ ഉമ്മേം വാപ്പേം ഒക്കെ ഇവനെ സപ്പോർട്ട് ആക്കി വഷളാക്കാ.. പിന്നെ എങ്ങനാ…. “(റയ്നു )

അപ്പഴേക്കും കുടിച്ച മിരിണ്ടയുടേ കെട്ട് തലക്കുപിടിച്ചു തുടങ്ങി….

” എനിക്ക് എന്തോ കണ്ണൊക്കെ മങ്ങും പോലെ.. ഞാൻ ഒന്ന് മുഖം കഴുകീട്ടു വരാം… നിങ്ങൾ പോയി ഭക്ഷണത്തിന് ഇരുന്നോ….”

“ഓക്കേ.. എന്നാ താൻ പോയി വാ…ഞങ്ങൾ അവിടെ ഉണ്ടാകും… ”

അതും പറഞ്ഞു അവർ പോയി….യച്ചുവിന് അതാരാണെന് കണ്ടു പിടിക്കണം എന്നുള്ളത് കൊണ്ട് റംസന്റെ കൂടെ പോയി…

റയ്നു നടന്നു.. എവിടെയാ വാഷ് റൂം എന്നറിയില്ലായിരുന്നു.. ഇതെല്ലാം നോക്കി കണ്ടു ആഷിക് ഏല്പിച്ച വൈറ്റർ ബോയ് അവിടെ മറന്നു നിപ്പുണ്ടായിരുന്നു… അവൻ റയ്നുവിന്റെ മുമ്പിലേക്ക് വന്നതും റയ്നു

” അതേയ്… വാഷ് റൂം എവിടെയാണ് “(റയ്നു )

” വാഷ് റൂം ഈ സൈഡിൽ അല്ലാ സാർ… ഫുഡ്‌ സപ്ലൈ ചെയ്യുന്ന ഭാഗത്തു ആണ്… സാറിന് അർജെന്റ് ആണെ ഞാൻ ഒരു റൂം തുറന്നു തരാം.. സാർ അതിനകത്തു കയറി വാഷ് ചെയ്തോളു… ”

അവൻ അതും പറഞ്ഞു തൊട്ടടുത്തുള്ള മെഹന്നു കിടക്കുന്ന റൂം തുറന്നു കൊടുത്തു….

ദിയു പോയതും ആ വൈറ്റർ ബോയ് എക്സ്ട്രാ കീ വെച്ച് അകത്തു കയറി മെഹനുവിനെ ഫുൾ പുതപ്പ് മേലേക്ക് ഇട്ട് മൂടിയതാണ്.. അത്കൊണ്ട് പെട്ടെന്ന് നോക്കിയാൽ അവിടെ ആരെങ്കിലും ഉണ്ടെന്ന് മനസ്സിലാവില്ല..മാത്രമല്ല.. റയ്നു തലക്ക് മന്തപ്പ് പിടിച്ച അവസ്ഥയിലുമാണ് റൂം തുറന്നു റയ്നു നേരെ വാഷ് റൂമിലേക്ക് നടന്നു..

” സാർ ഞാൻ അങ്ങോട്ട് പോകാണ്… സാർ എല്ലാം കഴിഞ്ഞു പോകുമ്പോ ഡോർ ലോക് ചെയ്യോണ്ടു…. ”

റയ്നു ഓക്കേ എന്ന് വിളിച്ചു പറഞ്ഞു…
എന്നാൽ അവൻ പോകാതെ അവിടെ തന്നെ നിന്ന് ചാരിയ ഡോറിലൂടെ റയ്നു വരുന്നതും കാത്ത് നിന്നു…

വാഷ് റൂമിൽ പോയി തിരിച്ചു വന്ന റയ്നുവിന് വല്ലാതെ തലകറങ്ങുന്നുണ്ടായിരുന്നു… മയക്കുഗുളിക ശരിക്കും തലയ്ക്കു പിടിച്ചപ്പോ അവന്ന് ശരീരത്തിന്റെ നിയന്ത്രണം വിട്ട് മെഹനു കിടക്കുന്ന ബെഡിന് തൊട്ടടുത്തുള്ള ബെഡിലേക്ക് ബോധം കെട്ട് വീണു….

ഇതെല്ലാം കണ്ടു വൈറ്റർ ബോയ് അകത്തേക്ക് വന്നു ഒട്ടും സമയം കളയാതെ അവൻ മെഹന്നു കിടന്നിരുന്ന കട്ടിൽ റയ്നുവിന്റെ കട്ടിലിനോട് അടുപ്പിച്ചു… പുതപ്പ് കൊണ്ട് മൂടിയിരുന്ന മെഹനുവിന്റെ മുഖത്തു നിന്ന് പുതപ് മാറ്റി… ആ പുതപ്പിന്റെ ഒരു തലകൊണ്ട് റയ്നുവിനെയും അരവരെ പുതപ്പിച്ചു..രണ്ടുപേരും . റയ്നുവിന്റെ കയ്യെടുത്തു അവളുടെ മേലേക്ക് വെക്കുകയും ചെയ്തു….. അവളുടേത് തിരിച്ചും…

ഇപ്പൊ രണ്ട് പേരെയും പുറമെ ഒരാൾ കണ്ടാൽ പരസ്പരം കെട്ടിപിടിച്ചു ഉറങ്ങാണെന്നെ തോനുന്നു…അത് തന്നെയാണ് അവർക്കും വേണ്ടിയിരുന്നത്…. എല്ലാം സെറ്റ് ആക്കി അവൻ പുറത്തു വന്നപ്പഴേക്കും ആഷിക് അങ്ങോട്ട് വന്നു….

” എല്ലാം സെറ്റ് അല്ലെ…. ”

” യെസ് സാർ… ”

അവൻ വാതിൽ തുറന്നു നോക്കി എല്ലാം കണ്ട് ബോധ്യപ്പെട്ടു.. ഒരു ഫോട്ടോ എടുത്തു ആദിൽ സാറിന് വിട്ടു കൊടുക്കുകയും ചെയ്തു…

” ഇനി നീ ഒരു കാര്യം കൂടി ചെയ്യണം… ഈ പരിസരത്ത് തന്നെ നിന്നോ… ആരെങ്കിലും വരുന്നുണ്ടോ നോക്കി കൊണ്ട്…. ദാ.. ഈ ഫോട്ടോയിൽ കാണുന്ന ആൾ അല്ലാതെ മറ്റാരും വന്നാൽ വാതിൽ തുറക്കാൻ സമ്മതിക്കരുത്….. ഓക്കേ… ”

” ഓക്കേ സാർ… ”

ഇനിയെത്രയും പെട്ടെന്ന് ആദി വന്നു ഇതെല്ലാം കാണണം… എന്തന്നാൽ കുറഞ്ഞ ഡോസ് ഉള്ള മയക്കുഗുളിക ആയത് കൊണ്ട് ആദി വരുന്നതിന് മുൻപ് അവർ ഉറക്കമുണർന്നാൽ വിചാരിച്ചപോലെ പ്ലാൻ നടക്കില്ല….

അവൻ ആദി വരുന്നുണ്ടോ എന്നറിയാൻ ആരും കാണാതെ പാർക്കിംഗ് ഭാഗത്തേക് പോയി… വിചാരിച്ചപോലെ ആദി ബുള്ളറ്റ് പാർക്ക്‌ ചെയ്തു അവിടെ നിന്നും നടന്നു വരുന്നതാണ് ആഷിക് കണ്ടത്..

എന്താണല്ലേ… എല്ലാം ആദിൽ സാറിനും ആഷികിനും അനുകൂലം….ആഷിക് ഒരിടത്തു മറന്നു നിന്നു… ആദി അവിടെയെല്ലാം മെഹനുവിനെയും റയാനെയും തെരെഞ്ഞെങ്കിലും അവരെ കണ്ടില്ല..

പിന്നെ ആഷിക് ഒട്ടും സമയം കളഞ്ഞില്ല…. ഇതാണ് പറ്റിയ സമയമെന്ന് മനസ്സിലാക്കി ഫോൺ എടുത്തു unknown നമ്പറിൽ നിന്ന് ആദി ക്ക് വിളിച്ചു….

” ഹെലോ… ആദി… നിനക്ക് ബുദ്ധി ഉണ്ട്… എനിക്കറിയാം താൻ ഒരിക്കലും വിഡ്ഢി ആകാൻ ആഗ്രഹിക്കുന്നില്ലെന്ന്…..
അത്കൊണ്ടാണല്ലോ നീ ഈ പാർട്ടിക്ക് വന്നത്… അവിടെയൊക്കെ അവരെ രണ്ടു പേരെയും പരതിയിട്ടു കണ്ടില്ലല്ലേ…. കാണമെങ്കിൽ നോക്കേണ്ടടത് നോക്കണം… അവരിപ്പോ അവരുടേതായ നിമിഷങ്ങളിൽ ആണ്.. നിനക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടണമെങ്കിൽ നേരെ പോയി സ്വിമ്മിംഗ് പൂളിന് സൈഡിലായുള്ള റൂമിലേക്ക് ചെന്ന് നോക്കിയാൽ മതി… അവിടെ കാണും അവർ…. ”

അത്രയും പറഞ്ഞു ആഷിക് ഫോൺ കട്ട് ചെയ്തു…..

ആദി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… ഇന്ന് എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവണം എന്നത് കൊണ്ട് തന്നെ അവൻ നേരെ ആഷിക് പറഞ്ഞ മുറിയിലേക്ക് നടന്നു…..

റൂമിന്റെ മുമ്പിലെത്തി ഡോർ തുറക്കാനായി തുനിഞ്ഞതും ആദ്യമൊന്ന് ശങ്കിച്ചു… പിന്നെ മനസ്സൊന്നു പാകപ്പെടുത്തി രണ്ടും കല്പിച്ചു ഡോർ തുറന്നതും റയ്നുവും മെഹനുവും കെട്ടിപിടിച്ചുറങ്ങുന്ന കാഴ്ച കണ്ട് ആദി ഞെട്ടിത്തരിച്ചു പോയി…..

അവൻ ഒരുനിമിഷമേ നോക്കിയൊള്ളു… അടുത്ത ക്ഷണം അവൻ പുറത്തു വന്നു വാതിൽ അടച്ചു… അവിടുത്തെ ചുമരിൽ അവൻ ചാരി നിന്നു….

അവനാ ഷോക്കിൽ സ്ഥബ്ധിച്ചു നിക്കുകയായിരുന്നു…. താൻ സ്നേഹിക്കുന്ന കെട്ടാൻ ആഗ്രഹിച്ച പെണ്ണിനെ മറ്റൊരുതന്റെ കൂടെ കിടപ്പറയിൽ കാണേണ്ടി വരുന്ന അവസ്ഥ… ഒരുത്തനും അത് സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും കഴിയില്ലാ….
ഇത്രയും ദിവസം പലതും കേട്ട് കണ്ടിട്ട് കൂടി തന്റെ മനസാക്ഷി ഒരിക്കലും മെഹനുവിനെ സംശയിക്കാൻ അനുവദിച്ചിരുന്നില്ല….കാരണം… അവൾ എന്റെ പെണ്ണ് ആണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു… എന്നാൽ ഇന്നാ വിശ്വാസം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു… അതെ അവൾ എന്നെ കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നു.. ഇത്രയും നാൾ തകർത്തഭിനയിക്കുകയായിരുന്നു…. കാശുള്ളവനെ കണ്ടപ്പോൾ അവൾക് എന്നെ വേണ്ടാ… അയാൾ പറഞ്ഞത് എത്ര ശരി… ഇത്രയും നാൾ സ്വയം വിഡ്ഢി ആയികൊണ്ടിരിക്കുകയായിരുന്നു… ഇനി എന്നെ അതിനു കിട്ടില്ലാ…മറ്റൊരുത്തന് ശരീരവും മനസ്സും എല്ലാം കൊടുത്ത ഒരുവളെ എനിക്ക് ഒരിക്കലും എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ കഴിയില്ല.. എല്ലാം എന്റെ വിധി ആണ്….മെഹന്നു.. നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു.. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ.. എന്നിട്ടും നീയെന്നോട് എന്തിന് ഇങ്ങനെ ചെയ്തു… ഇത്രയും സങ്കടം എനിക്ക് തരാൻ ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്….ഇതിനായിരുന്നല്ലേ ഇവൾ ഇന്ന് ഇങ്ങോട്ട് വരാൻ വാശി പിടിച്ചത്…

ഹൃദയം നുറുങ്ങുന്ന വേദനയിൽ കലങ്ങിയ കണ്ണുകളിൽ നിന്ന് ഉതിർന്നു വീഴുന്ന കണ്ണുനീർ അവൻ പാട് പെട്ട് തുടച്ചു കൊണ്ടിരുന്നു….അവനെ കൊണ്ട് അത് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

ഇതേസമയം റൂമിനകത്തു മെഹനുവിന് ബോധം തെളിഞ്ഞു തുടങ്ങിയിരുന്നു…പതിയെ കണ്ണ് തുറന്നതും അവൾ ആദ്യം കണ്ടത് തന്റെ തൊട്ടടുത് കിടക്കുന്ന റയ്നുവിന്റെ മുഖമാണ്….താൻ അവന്റെ മേലെ കൈ വെച്ചു കിടക്കുന്നത് കണ്ട് പെട്ടെന്ന് അവൾ കൈ പിൻവലിച്ചു.. അടുത്ത ക്ഷണം അവൾ ഞെട്ടിത്തരിച്ചു എണീട്ടു ബെഡിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി…ആ ശോകോടെ അവളുടെ തലയുടെ ഫുൾ ഹാങ്ങോവർ പോയിരുന്നു..

എന്തൊക്കെയാണ് ഈ സംഭവിക്കുന്നത്… ഇവൻ എങ്ങനെ എന്റെ അടുത്ത് വന്നു… എന്നെ ഇവിടെ ദിയു കിടത്തി പോയിട്ട് പിന്നെ എനിക്ക് എന്താണ് സംഭവിച്ചത്….
അവൾ ആകെ വെപ്രാളപെട്ടു… ടെൻഷൻ കൊണ്ട് ആ ac യുടെ തണുപ്പിലും അവൾ വിയർത്തൊലിച്ചു….

പെട്ടെന്ന് ടേബിളിൽ കണ്ട വെള്ളമുള്ള ജഗ് എടുത്തു അവൾ റയ്നുവിന്റെ മുഖത്തേക്ക് ഒഴിച്ചു… കൊട്ടിപിടഞ്ഞു കൊണ്ട് അവൻ ബെഡിൽ നിന്ന് എണീറ്റു മെഹനുവിനെ കണ്ടതും അന്താളിച്ചു പോയി…അവനും മുഖം തുടച്ചു ബെഡിൽ നിന്ന് എണീറ്റു താൻ ഇവിടെ എങ്ങനെ വന്നു എനോർത്തു…

പടച്ചോനെ…എന്താണീ കാണുന്നെ… വാഷ് റൂമിലേക്കു വന്ന ഞാൻ എങ്ങനെ ഈ ബെഡിൽ എനിക്കൊന്നും ഓർമ കിട്ടുന്നില്ലല്ലോ…. റയ്നുവിന്റെ ഹാങ്ങോവർ മുഴുവനായി പോയിരുന്നില്ല…എങ്കിലും വെള്ളപ്രയോഗം കൊണ്ട് പരിസര ബോധം വന്നിരുന്നു…

” താൻ എങ്ങനെയാടോ എന്റെ അടുത്ത് വന്നത്… പറടോ.. താൻ എന്നെ എന്താ ചെയ്തേ… ”

ജഗ് ബെഡിലേക്ക് ഇട്ടു കൊണ്ട് മെഹന്നു അലറി..

” ഞാനോ.. ഞാൻ എന്ത് ചെയ്യാൻ.. ഞാനൊന്നും ചെയ്തില്ല … ഞാൻ വാഷ് റൂമിലേക്ക് വന്നതാ… പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്കോരോർമയും ഇല്ലാ ..സത്യം .. ”

എന്താണ് സംഭവിക്കുന്നത് എന്ന് അപ്പോഴും വ്യക്തമാവാതെ റയ്നു തലയ്ക്കു കൈ വച്ചു പറഞ്ഞു…

” ഡോ..താൻ വല്ലാതെ അഭിനയിക്കണ്ടാ.. ഇതെല്ലാം തന്റെ പ്ലാൻ അല്ലെ… സത്യം പറഞ്ഞോ….ബോധം പോവാൻ എന്തോ കലക്കി തന്ന് ഞാൻ ഈ റൂമിൽ കിടന്ന തക്കത്തിൽ താൻ വന്നു എന്റെ അടുത്ത് കിടന്ന് എന്താ എന്നെ ചെയ്തേ..താൻ എന്തിനാ എന്നെ വീണ്ടും വീണ്ടും ഇങ്ങനെ ദ്രോഹിക്കുന്നത്… അതിനു മാത്രം ഞാൻ തന്നോട് എന്ത് തെറ്റാണ് ചെയ്തത്…”

മെഹന്നു അവന്റെ കോളറിനു കുത്തി പിടിച്ചു അലറി….

” ഞാൻ പറഞ്ഞില്ലേ.. ഞാൻ ഒന്നും ചെയ്തിട്ടില്ല… ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് എന്നെനിക് ഓർമ ഇല്ലാ..എനിക്കും തലക്ക് മത്ത് പിടിച്ചിരുന്നു…. ”

” ഇങ്ങനെ ചോദിച്ചാൽ താൻ ഒന്നും പറയില്ല.. കാണിച്ചു തരാം തന്നെ ഞാൻ…. ”

അതും പറഞ്ഞു അവനെ പുറകിലോട്ട് തള്ളി കൊണ്ട് മെഹന്നു ഡോർ തുറന്നു പുറത്തു വന്നു….

പെട്ടെന്ന് ചുമരിൽ ചാരി നിൽക്കുന്ന ആദിയെ കണ്ടതും മെഹന്നു കോരിതരിച്ചു പോയി…. ആ ഒരു നിമിഷം അവൾക് തന്റെ ജീവൻ പോകുന്ന പോലെ തോന്നി…. അവൾ ആദിയെ അവിടെ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല… കരഞ്ഞു കലങ്ങിയ ചുവന്ന ആദിയുടെ കണ്ണുകൾ കണ്ട് ആദി എല്ലാം കണ്ടിട്ടാണ് ഈ നിക്കുന്നത് എന്ന് മെഹനുവിന് മനസിലായി…

” ആദി… ഞാൻ… ”

അവൾ ആദിയോട് തന്റെ ഭാഗം വ്യക്തമാകാൻ വാ തുറന്നതും അവൻ കൈ കൊണ്ട് വിലക്കി…..

” വേണ്ട മെഹന്നു.. ഇനി നീയെന്നെ അങ്ങനെ വിളിക്കരുത്…. ഞാൻ എല്ലാം കണ്ട് ബോധ്യപ്പെട്ടു..ഞാൻ എല്ലാം അറിഞ്ഞു എന്ന് നീ അറിയണം എന്നത് കൊണ്ട് തന്നെയാണ് ഞാൻ നീ വെളിയിൽ വരുന്നത് വരെ ഇവിടെ കാത്തു നിന്നത്…. ഇനി നീ ഒന്നും വിശദീകരിക്കണമെന്നില്ല…. ഞാൻ പോകുന്നു…”

അത്രയും പറഞ്ഞു ആദി അവിടെ നിന്നും പോയി….. അവൾ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല….

” ആദി… എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്…ആദി… പ്ലീസ്…. ആദി…. ആദി….”

അവൾ അലറി വിളിച്ചെങ്കിലും അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും നടന്നകന്നു….

മെഹന്നു ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് പൊട്ടിക്കരഞ്ഞു….അപ്പഴാണ് റയ്നു റൂമിൽ നിന്ന് പുറത്തു വന്നത്…അവൻ ആദിയെ കണ്ടിട്ടില്ല… അവനെ കണ്ടതും ഇതിനെല്ലാം കാരണക്കാൻ റയ്നു ആണെന്ന വണ്ണം അവൾ അവന്റെ കോളറിൽ കയറി പിടിച്ചു അലറിവിളിച്ചു …

” ഡോ ….തനിക് സമാധാനമായോ.. എന്റെ ജീവിതം നശിപ്പിച്ചപ്പോ തനിക്ക് സമാധാനമായോന്ന് …. എന്റെ ആദി ഇതെല്ലാം കണ്ടു ആകെ തെറ്റിദ്ധരിച്ചു….അവൻ ഞാൻ പറയുന്നത് ഒന്ന് പോലും കേൾക്കാൻ കൂട്ടാക്കിയില്ല.. ഇതിനെല്ലാം കാരണക്കാരൻ താനാ.. താൻ ഒറ്റൊരുതനാ… എനിക്ക് എന്റെ ആദിയെ എങ്ങാനും നഷ്ടപ്പെട്ടാൽ ഞാൻ തന്നെ വെച്ചേക്കില്ല.. ഓർത്തോ… ”

” വിട് എന്നെ… താൻ എന്തൊക്കെയാ ഈ പറയുന്നത്.. വെറുതെ വിഡ്ഢിത്തം പുലമ്പരുത്….എനിക്കൊന്നും അറിയില്ല.. ”

റയ്നു ആകെ നിസ്സഹായാവസ്ഥയിൽ ആയിരുന്നു…. പാവങ്ങൾ… ആദിൽ സാറുടെ കെണിയാണ് ഇതെന് രണ്ട് പേരും അറിയുന്നില്ലല്ലോ…

അപ്പഴേക്കും റയ്നു അത്രയും നേരം വരാത്തത് കണ്ട് അന്യോഷിച്ചു വന്ന യച്ചു ഈ കാഴ്ച കണ്ടു ഓടി വന്നു….

” എന്താണിവിടെ നടക്കുന്നെ… എന്താ ഇക്കാ… ഇവരെതാ…. ”

അപ്പഴും മെഹന്നു ആകെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു… അവൾ കോളറിൽ നിന്നു പിടി വിട്ടു…

“‘ഇതിനു തന്നെ കൊണ്ട് ഞാൻ സമാധാനം പറയിപ്പിക്കും… നോക്കിക്കോ…”

റയ്നുവിനെ ഒന്ന് തുറിച്ചു നോക്കി അവനൊരു താകീതും നൽകി മെഹന്നു അവിടെ നിന്നും കരഞ്ഞു കൊണ്ട് ഓടി പോയി….ഭക്ഷണം കഴിച്ചു ഇശയോട് കാര്യം പറഞ്ഞു അവളെയും കൂട്ടി മെഹന്നുവിന്റെ അടുത്തേക്ക് നടന്നു വരുമ്പോൾ ആണ് നിറകണ്ണുകളുമായി മെഹന്നു അവർക്ക് നേരെ ഓടി വരുന്നത് കണ്ടത്… അവർ അവളെ തടയാൻ നോകിയെങ്കിലും മെഹന്നു അവരെ തള്ളി മാറ്റി പാർക്കിങ്ങിലേക്ക് ഓടി… അവരും കാര്യമെന്തെന്ന് മനസ്സിലാവാതെ അവളുടെ പിന്നാലെ ഓടി… പാർക്കിങ്ങിൽ എത്തിയപോ ആദി ബുള്ളറ്റ് എടുത്തു പോകുന്നത് ആണ് മെഹന്നു കണ്ടത്…

അവൾ ഉറക്കെ ആദിയെ വിളിച്ചു…

” ആദി…. ആദി…. പോകല്ലേ..വണ്ടി നിർത്ത്… പ്ലീസ്… ആദി….”

അവൻ അത് കേട്ട ഭാവം പോലും നടിക്കാതെ വണ്ടി ഓടിച്ചു പോയി…
മെഹന്നു റിസോർട്ടിനു പുറത്തു എത്തിയതും റോഡിൽ വാഹനങ്ങൾ വരുന്നുണ്ടോ എന്ന് പോലും നോക്കാതെ കാലിൽ ചെരുപ്പ് പോലുമില്ലാതെ റോഡിൽ ഇറങ്ങി അവന്റെ പിന്നാലെ ഓടി.. കുറച്ചോടിയതും കാലുകൾ കഴച്ചു… ഓടിയിട്ടു കാര്യമില്ലന്ന് മനസ്സിലായി.. അവളവിടെ തളർന്നു നിന്നു… അപ്പഴേക്കും അവന്റെ ബുള്ളെറ്റ് കണ്ണിന്നു മറന്നിരുന്നു…

ഇഷയും ദിയുവും റിസോർട്ടിനു പുറത്തെത്തിയതും കുറച്ചു ദൂരെ റോഡിൽ മെഹന്നു നിക്കുന്നത് ആണ് കണ്ടത്… അവർ അവളുടെ അടുത്തേക് നടക്കാൻ കാലുകൾ ചലിപ്പിച്ചതും മെഹനുവിന് നേരെ ചീറി പാഞ്ഞു പോകുന്ന ലോറി കണ്ട് അവർ അവളെ ഉറക്കെ വിളിച്ചു…

” മെഹന്നു… മാറ്…. ”

എന്നാൽ മെഹന്നു അല്പനിമിഷത്തേക് ആകെ നിശ്ചലമായ അവസ്ഥയിൽ ആയിരുന്നു…അവൾക് പരിസരബോധം വന്നു അവരുടെ വിളി അവളുടെ കാതിൽ പതിച്ചതും അവൾ തിരിഞ്ഞു …എന്നാൽ അടുത്ത ക്ഷണം ലോറി അവളെ ഇടിച്ചു തെറിപ്പിച്ചു ബ്രേക്ക്‌ ഇട്ടു നിന്നു….

മെഹന്നു കുറച്ചു മാറി റോഡിലേക്ക് തലയിടിച്ചു വീണു…
അലറി കരഞ്ഞു കൊണ്ട് ഇഷയും ദിയുവും അവളുടെ അടുത്തേക്ക് ഓടി…

ചോരയിൽ കുളിച്ചു കിടക്കുന്ന മെഹനുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു… ബോധം മറയുമ്പോൾ അവളുടെ ചുണ്ടുകൾ അപ്പോഴും ആദി എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു…!!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “Angry Babies In Love – Part 38”

Leave a Reply