Angry Babies In Love – Part 39

3097 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 39~*

*🔥റിച്ചൂസ്🔥*

 

ചോരയിൽ കുളിച്ചു കിടക്കുന്ന മെഹനുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു… ബോധം മറയുമ്പോൾ അവളുടെ ചുണ്ടുകൾ അപ്പോഴും ആദി എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു…!!!

ഇഷ അവളുടെ അടുത്ത് വന്ന് അവളെ മടിയിൽ എടുത്തു പൊട്ടിക്കരഞ്ഞു….

” നിനക്ക് ഒന്നൂല്ലടാ… ഒന്നൂല്ലാ… കണ്ണ് തുറക്ക് മെഹന്നു… കണ്ണ് തുറക്ക്….”(ഇഷ )

ദിയു ആണെങ്കിൽ വരുന്ന ഓരോ വണ്ടിക്കും കൈകാണിച്ചു.. എന്നാൽ അതൊന്നും നിർത്താതെ പോയി….

 

അപ്പഴേക്കും റോഡിൽ ആരോ വണ്ടി ഇടിച്ചെന്ന് അറിഞ്ഞു റംസാനും അങ്ങോട്ട് എത്തി..മെഹനുവിനെ പിടിച്ചു അലറി വിളിച്ചു കരയുന്ന ഇഷയെ കണ്ടപ്പോൾ റംസാൻ ഒന്ന് ഞെട്ടി…

 

” ഇക്കാ… എന്തെങ്കിലും ഒന്ന് ചെയ്യ് വേം… എന്റെ മെഹന്നു…. “(ഇഷ )

” നീ പേടിക്കാതിരിക് ഡാ… ഞാൻ വണ്ടി കൊണ്ട് ഇതാ വരുന്നു…. ”

റംസാൻ പാർക്കിങ്ങിലേക്ക് ഓടി കാർ എടുക്കാൻ നിന്നതും റയ്നുവും യച്ചുവും അങ്ങോട്ട് വന്നു…. റയ്നു റൂമിൽ നടന്ന കാര്യങ്ങൾ ഒന്നും യച്ചുവിനോട് പറഞ്ഞിട്ടില്ല… അത്പോലെ റംസാനും മറ്റൊരിടത്ത് ആയത് കൊണ്ട് ഈ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല….

” റയ്നു… ഇഷയുടെ ഫ്രണ്ട് മെഹനുവിനെ വണ്ടി ഇടിച്ചു ആക്‌സിഡന്റ് ആയി.. ഞാൻ അവരെ കൊണ്ട് ഹോസ്പിറ്റലിൽ പോകാ… ഇവിടുത്തെ കാര്യങ്ങൾ ഒന്ന് നോക്കണേ… ”

 

റംസാൻ വെപ്രാളപെട്ട് അത് പറഞ്ഞപ്പോ മെഹന്നു എന്ന് കേട്ടതും റയ്നു ഞെട്ടിപോയി..ഇഷയുടെ സുഹൃത്തായിരുന്നോ മെഹന്നു !!!…. അവളുടെ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടിരുന്നു…. മനസ്സ് വിഷമിച്ചു അവൾ മനപ്പൂർവം ചെയ്തത് ആണോ എന്ന് പോലും അവൻ ചിന്തിച്ചു….

റംസാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി പോകാൻ നിന്നതും റയ്നു…

“റംസാനെ..ഞാനുമുണ്ട്….. യച്ചു.. നീ ഇവിടെ എല്ലാരും ഭക്ഷണം കഴിച്ചു പൊയ്ക്കഴിഞ്ഞിട്ട് വീട്ടിലോട്ട് വിട്ടോ… വിളിച്ചു വരുത്തിയവർ അല്ലെ… അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് ശരിയല്ലല്ലോ… അപ്പോ ഓക്കേ ..”

റയ്നു യച്ചുവിനെ അവിടുത്തെ കാര്യങ്ങൾ എല്ലാം ഏല്പിച്ചു… കാർ റോഡിൽ എത്തി റയ്നു ഓടി പോയി അവളെ വാരി എടുത്തു ബാക്‌സൈഡിൽ കിടത്തി… ഇഷയും ദിയയും വണ്ടിയിൽ കയറി കാർ നേരെ medcare ഹോസ്പിറ്റലിലോട്ട് വിട്ടു……

 

💕💕💕

 

ഇതേസമയം ആഷിക് പ്ലാൻ സക്സസ് ആയ സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് മെഹനുവിന് ആക്‌സിഡന്റ് പറ്റിയ വിവരവും റയാൻ അവളെ കൊണ്ടുപോയ കാര്യവും അറിയുന്നത്…. അവൻ ഉടൻ തന്നെ ആദിൽ സാറേ വിളിച്ചു….

 

” എന്താ… ആഷിക്… നമ്മൾ വിചാരിച്ചപോലെ എല്ലാ പ്ലാനും നടന്നല്ലോ .. ”

ഫോൺ വിളിച്ചത് ആഷി ആണെന്ന് അറിഞ്ഞ ഉടനെ ആദിൽ സാർ സന്തോഷത്തോടെ പറഞ്ഞു …

 

” അതെങ്ങനെ സാറിനു മനസ്സിലായി…? ”

 

” ഹഹഹ…. ആദി എന്ന ചാപ്റ്റർ എന്നന്നേക്കുമായി മെഹനുവിന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി… അവൻ എനിക്ക് വിളിച്ചിരുന്നു…ജോലിയിൽ നിന്ന് റിസൈൻ ചെയ്യാണ് എന്ന് പറഞ്ഞിട്ട്… വീണ്ടും ഞങ്ങൾ കുറെ നേരം സംസാരിച്ചു….മെഹനുവും റയാനുമായുള്ള നമ്മൾ സ്ഥാപിച്ചെടുത്ത ബന്ധം അവൻ ശരിക്കും വിശ്വസിച്ചിട്ടുണ്ട് എന്നെനിക് അവൻ അതെക്കുറിച്ചു ഒരക്ഷരം പറഞ്ഞില്ലെങ്കിലും അവന്റെ സംസാരത്തിൽ നിന്ന് എനിക്കത് മനസ്സിലായി….. അവൻ ബാംഗ്ലൂർ ലേക്ക് ഈ രാത്രി തന്നെ തിരിച്ചു പോകാണ് എന്നാണ് എന്നോട് അവസാനമായി പറഞ്ഞത്…yes… ഫൈനലി മെഹന്നു എന്റേത് മാത്രമായിരിക്കുന്നു…”

 

” പക്ഷെ..സാർ.. ഞാൻ വിളിച്ചത് മറ്റൊരു ബാഡ് ന്യൂസ്‌ കൂടി പറയാൻ ആണ്… നമ്മുടെ പ്ലാൻ പോലെ ആദി എല്ലാം കണ്ടു… മെഹനുവിന് എന്താണ് പറയാൻ ഉള്ളത് എന്ന് പോലും കേൾക്കാൻ നിക്കാതെ സങ്കടത്തോടെ അവൻ ബുള്ളറ്റ് എടുത്തു പോയി….എന്നാൽ അവന്ന് പിറകെ ഓടിയ മെഹനുവിനെ ലോറി ഇടിച്ചു ആക്‌സിഡന്റ് ആയി.. അവളെ റയാനും പിന്നെ അവന്റെ കൂട്ടുകാരൻ റംസാനും കൂടി ചേർന്ന് ആണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്…. ”

അത് കേട്ട് ആദിൽ സാർ ഞെട്ടി…

 

” എന്ത്….!! മെഹനുവിന് ആക്‌സിഡന്റ് പറ്റിയെന്നോ….. എന്നിട്ട് നീയെന്ത് നോക്കി നിക്കായിരുന്നു… അവളെ എടുത്ത് നമ്മടെ ഹോസ്പിറ്റലിൽക് കൊണ്ട് വരരുതായിരുന്നോ….. അവനിപ്പോ medcare ലേക്ക് ആയിരിക്കും അവളെ കൊണ്ട് പോയിട്ടുണ്ടാകാ… ഷിറ്റ്… ”

” സാർ… അതിനെങ്ങനെ…. ആ ടൈമിൽ എന്നെ അവിടെ റയാൻ കണ്ടിരിക്കുന്നെങ്കിൽ അത് കൂടുതൽ പ്രശ്നമാകില്ലേ….അല്ലെങ്കിൽ തന്നെ ചെയ്യാത്ത തെറ്റ് മെഹന്നു അവന്റെ മേൽ ആരോപിച്ചത് കൊണ്ട് അവൻ ആൾറെഡി ഡിസ്റ്റർബ്ഡ് ആണ്… അവൻ എങ്ങാനും ഇതിനു പിറകെ ഉള്ള സത്യം അന്യോഷിച്ചു പോയി വല്ല സൂചനയും കിട്ടി കൂടെ എന്നെ ഇവിടെ കണ്ട കാര്യം കൂടി അവൻ ചേർത് വായിച്ചാൽ അത് സാറിനും കൂടി പ്രശ്നമാകുമല്ലോ എന്നോർത്തിട്ടാ ഞാൻ…പക്ഷെ… പേടിക്കേണ്ട കാര്യമില്ലാ…മെഹനുവിന് ഇപ്പൊ റയാനോട്‌ അടങ്ങാത്ത ദേഷ്യമുണ്ട്… അത്കൊണ്ട് അവൻ അവളെ രക്ഷിച്ചെന്ന് കരുതി ആ സെന്റിമെൻസ് ഒന്നും അവളുടെ മുന്നിൽ വില പോകില്ല…. ”

 

” അതും ശരിയാണ്….. എങ്കിലും നീ ഹോസ്പിറ്റൽ വരെ ഒന്ന് ചെല്ലണം .. അവരുടെ കണ്ണിൽ പെടാത്ത രീതിയിൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്നൊന്ന് വാച്ച് ചെയ്യ്… മെഹനുവിന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഉറപ്പ് വരുത്ത്…ആ.. പിന്നെ.. അവളുടെ ഫ്രണ്ട് ഇഷ ഇല്ലേ.. ആ കുട്ടിയുടെ നമ്പർ എനിക്ക് ഒന്ന് സംഘടിപ്പിച്ചു തരണം….അതുവെച്ചു ഒരു കാര്യമുണ്ട്…. Medcare ഇൽ മെഹനു ചികിത്സ തേടുന്നത് നമുക്ക് സേഫ് അല്ലാ… അതിന് ഒരേ ഒരു വഴി ഒള്ളു.. ഇഷ… അവളെ കൊണ്ട് അത് സാധിപ്പിക്കണം… നീ നമ്പർ കിട്ടിയാൽ എനിക്ക് മെസേജ് ചെയ് അത്… ”

 

” ഓക്കേ സാർ… ”

 

💕💕💕

 

ഹോസ്പിറ്റലിൽ എത്തിയപ്പോൾ മെഹന്നുവിനെ നേരെ കൊണ്ട് പോയത് icu വിലോട്ട് ആണ്… കൂടെ റയാനും പോയി….ബ്ലഡ്‌ ഒരുപാട് പോയത് കൊണ്ട് മെഹനുവിന് ബ്ലഡ്‌ന്റെ ആവശ്യം ഉണ്ടായിരുന്നു… അതും rare ഗ്രൂപ്പ്‌ AB+ ആയിരുന്നു ..എന്നാൽ റയാൻ മെഹന്നുവിന്റെ അതെ ബ്ലഡ്‌ഗ്രൂപ്പ്‌ ആയത് കൊണ്ട് അവനാണ് അവൾക് ബ്ലഡ്‌ കൊടുത്തത്… റയാൻ ജനറൽ സർജൻ ആയത് കൊണ്ട് തന്നെ എമർജൻസി ട്രീറ്റ്മെന്റ് നൽകാൻ മറ്റു ഡോക്ടർമാരുടെ കൂടെ തന്നെ റയാനും ഉണ്ടായിരുന്നു…. അവന്ന് ഇത് സുപരിചിതമായ കാര്യമായത് കൊണ്ട് തന്നെ അവനത് വേണ്ടവിധത്തിൽ കയ്കാര്യം ചെയ്തു….

മെഹനുവിനെ അകത്തേക്കു കൊണ്ട് പോയപ്പോൾ പുറത്ത് ദിയുവും ഇഷയും കരഞ്ഞു കൊണ്ട് അവളെ തിരികെ നൽകാൻ പടച്ചോനോട് കേഴുകയായിരുന്നു… റംസാനും അവരെ സമാധാനിപ്പിച്ചു കൊണ്ട് അവരുടെ കൂടെ ഉണ്ടായിരുന്നു….

” എന്നാലും എന്റെ മെഹനുവിന് എന്താണ് പറ്റിയത്..ആദി എങ്ങനെയാണ് ഈ പാർട്ടിക്ക് വന്നത്… അവൾ എന്തിനാണ് കരഞ്ഞു കൊണ്ട് ആദിയുടെ പിന്നാലെ ഓടിയത്… അത്കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്…. എനിക്കൊന്നും മനസ്സിലാവുന്നില്ല..എന്റെ മെഹനുവിന് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു … ”

 

” സമാധാനത്തോടെ ഇരിക്ക് ഇഷുത്ത…മെഹന്നുത്താക്ക് ഒന്നും സംഭവിക്കില്ല….”

” വീട്ടിൽ വിവരം അറിയിക്കണ്ടേ ദിയു… ”

” ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്… ഷാനുക്കയും ബാക്കിയെല്ലാരും പുറപ്പെട്ടിട്ടുണ്ട്..അവർ കുറച്ചു സമയത്തിനുള്ളിൽ എത്തും…. ”

ദിയുവിന് മെഹനുവും ആദിയും തമ്മിലുള്ള ബന്ധമൊന്നും അറിയില്ല..ഇഷ ആദിയുടെ കാര്യം പറഞ്ഞപ്പോ അതാരാണെന്നുള്ള സംശയം അവളുടെ മനസ്സിലുണ്ടങ്കിലും അത് ചോദിക്കാനുള്ള സാഹചര്യമല്ല ഇതെന്ന് മനസ്സിലാക്കിയ ദിയു അന്നേരം അത് മനസ്സിൽ തന്നെ വെച്ചു…

അപ്പോഴാണ് ഇഷക്ക് ആദിൽ സാറുടെ കാൾ വരുന്നത്…. അവൾ കാൾ എടുത്തു…ആദിൽ വെപ്രാളംപെട്ടപോലെ അഭിനയിച്ചു കൊണ്ട്

” ഹെലോ.. ഇഷ അല്ലെ… ഞാൻ ആദിൽ സാർ ആണ്.. മെഹനുവിന് ആക്സിഡന്റ് പറ്റിയെന്നു അറിഞ്ഞു….ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്… സീരിയസ് ആണോ…? ”

” ഞങ്ങൾ ഇപ്പൊ medcare ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. icu വിലോട്ട് കൊണ്ട് പോയിട്ടുണ്ട്.. ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല…”

 

” വാട്ട്‌…. ആ റയാൻ എംഡി ആയിരിക്കുന്ന ഹോസ്പിറ്റൽ അല്ലെ… മെഹനുവിന് ഇന്ന് എന്തെങ്കിലും സങ്കടമുണ്ടെങ്കിൽ അത് അവൻ കാരണമാണ്… എന്നിട്ടും നിങ്ങൾ എന്തിനാണ് അവന്റെ ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ട് വന്നത്…”

” സർ എന്തൊക്കെയാ ഈ പറയുന്നേ..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല… ”

” ഇഷാ… റയാൻ എന്നും അവൾക് ദ്രോഹമേ ഉണ്ടാക്കിയിട്ടുള്ളു… അവൻ ഒരിക്കലും അവളുടെ നന്മ ആഗ്രഹിച്ചിട്ടില്ല…..ഇന്ന് അവൾക്ക് ഈ അവസ്ഥ വന്നെങ്കിൽ അതിന് കാരണക്കാരൻ ആ റയാൻ മാത്രമാണ്…. ആദി എനിക്ക് വിളിച്ചിരുന്നു… അവൻ ഹോസ്പിറ്റലിൽ നിന്ന് റിസൈൻ ചെയ്യാണ്.. ഇന്ന് തന്നെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകാണ് എന്ന് പറഞ്ഞിട്ട്… കാരണം ചോധിച്ചപോൾ അവൻ ഒന്ന് മാത്രമാണ് പറഞ്ഞത്…റയാൻ കാരണമാണ് എന്ന്…. കൂടുതൽ ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല.. എന്നാൽ ആദി – മെഹന്നു ഒന്നിക്കുന്നത് റയാൻ ആഗ്രഹിക്കുന്നില്ല എന്നെനിക് അവനോട് സംസാരിച്ചപ്പോൾ മനസ്സിലായി ..ആദി മെഹനുവിനെ വിട്ട് ജോലിയിൽ നിന്ന് റിസൈൻ വരെ ചെയ്ത് അതും ഈ രാത്രി തന്നെ ബാംഗ്ലൂരിലേക്ക് പോകണമെങ്കിൽ ആ റയാൻ അവനെ വിശ്വസിപ്പിക്ക തക്ക വിധം എന്തോ കാര്യമായി ഒപ്പിച്ചിട്ടുണ്ടാവണം.. ..ഇപ്പൊ മനസ്സിലായോ… ആ റയാൻ നിങ്ങളുടെ മുമ്പിലൊക്കെ നല്ല പിള്ള അഭിനയിക്കാണ് എന്ന് … ഇനിയും അവനെ വിശ്വസിക്കരുത്… അവൾ ആ ഹോസ്പിറ്റലിൽ കിടക്കുന്ന ഓരോ നിമിഷവും അവൾക് ആപത്താണ്..അവന്റെ മനസ്സിലിരിപ്പ് എന്താണ്.. ആദിയെയും മെഹനുവിനെയും പിരിച്ചിട്ട് അവന്ക് എന്ത് നേട്ടമാണ് എന്നൊന്നും നമുക്ക് അറിയില്ലല്ലോ….”

 

ഇഷ അതെല്ലാം ഒരു ഷോക്കോടെ ആണ് കേട്ട് നിന്നത്….അവൾക് പരിസരബോധം വന്നത് റയാൻ icu വിന്റെ ഡോർ തുറന്ന് പുറത്ത് വന്നു റംസാനുമായി സംസാരിക്കുന്ന സൗണ്ട് കേട്ടാണ്….

അവൾ അവന്ക് നേരെ തിരിഞ്ഞു നിന്നു…മനസ്സിൽ മുഴുവൻ ആദിൽ സാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു….

” ഹെഡ് ന്ന് നല്ല ഇഞ്ചുറി ഉണ്ട്…ബോധം ഇതുവരെ വന്നിട്ടില്ല.. അപകടനില തരണം ചെയ്തിട്ടുമില്ല ….എങ്കിലും പെട്ടെന്ന് എത്തിച്ചത് കൊണ്ട് ഒരു ഹെവി റിസ്ക് ഒഴിവാകാനായി…. 24 മണിക്കൂറിന് ശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റു ….”

റയാൻ അത്രയൊക്കെ പറയുമ്പോൾ ഇഷക്ക് അവനോടുള്ള ദേഷ്യവും വെറുപ്പും അകത്തു നുരഞ്ഞു പൊൻതുകയായിരുന്നു….അവസാനം അവൾ പൊട്ടിത്തെറിച്ചു…

” ഡോ…നിർത്തിക്കോ… തന്റെ അഭിനയമൊക്കെ നിർത്തിക്കോ..പുറമെ സങ്കടം അഭിനയിച്ചു താൻ അകത്തു സന്തോഷിക്കല്ലേ.. എനിക്കറിയാം എല്ലാം … എന്റെ മെഹന്നു ഈ നിലയിൽ ആവാൻ കാരണം താൻ അല്ലെ.. താൻ ഒറ്റ ഒരുത്തനല്ലേ…..ബാംഗ്ലൂരിൽ നിന്ന് വന്നേ മുതൽ താൻ അവൾക് ഒരു ശല്യമാണ്… ശരിയാണ്… അവൾ കാരണം തനിക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്….എന്ന് കരുതി താൻ എന്തിനാണ് അവൾടെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്നത് … അവളുടെ ജീവനായ ആദിയെ അവളിൽ നിന്ന് അകറ്റുന്നത്… അത്കൊണ്ട് തനിക് എന്ത് നേട്ടമാണ്… അവൾ തനിക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക് ഒക്കെ ഉള്ള പ്രതികരമാണോ..അതിന് മാത്രം എന്ത് തെറ്റാണ് അവൾ തന്നോട് ചെയ്തത് ….എന്നിട്ട് ഒന്നുമറിയാത്ത പോലെ ഉള്ള അവന്റെ നിപ്പ് കണ്ടില്ലേ… ”

അതുകേട്ട് റംസാൻ അവൾക് നേരെ

” ഇഷാ.. എന്തൊക്കെയാ താൻ ഈ പറയുന്നത്….. റയ്നു എന്ത് ചെയ്തെന്നാ… അറിയാൻ പാടില്ലാതെ ഓരോന്ന് വിളിച്ചു പറയരുത്…. ”

” അറിയാതെ അല്ലാ ഇക്കാ.. ഒക്കെ അറിഞ്ഞിട്ടു തന്നെയാ ഞാൻ സംസാരിക്കുന്നത് ….. ഇവൻ ദുഷ്ടാനാണ്.. ദുഷ്ടൻ…. ആട്ടിൻ തോലിട്ട ചെന്നായ…. ഇവൻ കാരണം ആദി ഇവിടം വിട്ട് ബാംഗ്ലൂരിലോട്ട് തിരിച്ചു പോയി…. അറിയോ… മെഹന്നു ഇതറിയുമ്പോ എന്താ സംഭവിക്കാ… അവൾക് ഇത് സഹിക്കാൻ പറ്റോ….എന്റെ മെഹനുവിന് ദോഷം ഉണ്ടാകുന്ന പ്രവർത്തികൾ ചെയ്യുന്ന ഇവന്റെ ഈ ഹോസ്പിറ്റലിൽ ഇനിയും എന്റെ മെഹന്നുവിനെ ചികിൽസിക്കാൻ ഞങ്ങൾക് ബുദ്ധിമുട്ട് ഉണ്ട്….ഇവൻ അവളുടെ ജീവൻ അപായപെടുത്താൻ വരെ ശ്രമിക്കില്ലാന്ന് എന്താണ് ഉറപ്പ്… അത്കൊണ്ട് ഞങ്ങൾ ഇവളെ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാ… ”

ഇതെല്ലാം കേട്ട് റയ്നു എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിക്കുകയായിരുന്നു…തന്റെ ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അവന്ന് മനസ്സിലാവുന്നില്ലായിരുന്നു…ദിയയും അതെ അവസ്ഥയിൽ ആയിരുന്നു…

” ഇഷ… വാക്കുകൾ സൂക്ഷിച്ചുപയോഗിക്ക്….. റയാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.. ചെയ്യുകയുമില്ല എന്നെനിക് നന്നായി അറിയാം… അത്കൊണ്ട് അവനെ blame ചെയ്യുന്നത് നീയൊന്ന് നിർത്ത്….. “(റംസാൻ )

” എനിക്കറിയാ… ഇക്ക ഇവന്റെ സൈഡ് തന്നെ വാദിക്കൊള്ളു എന്ന്…. ഇക്ക പറഞ്ഞില്ലേ ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്.. എന്നിട്ടാ ഇവൻ ഒന്നും മിണ്ടാത്തത്… ഞാൻ പറഞ്ഞതിനെ കുറിച് ഇവനൊന്നും പറയാൻ ഇല്ലേ…എങ്ങനെ പറയും..ഞാൻ പറഞ്ഞ പരമാർത്ഥങ്ങളെ നേരിടാനുള്ള കള്ളങ്ങൾ സ്റ്റോക് ഉണ്ടാവില്ല..ചോദിച്ചു നോക്ക് കൂട്ടുകാരനോട്… ഈ പറഞ്ഞതെല്ലാം സത്യമല്ലേ എന്ന് .. ”

” എനിക്ക് അവനോട് ചോദിച്ചു കൺഫേം ചെയ്യേണ്ട ഒരാവശ്യവും ഇല്ലാ… അല്ലാതെ തന്നെ എനിക്ക് അവനെ നന്നായി അറിയാം… നീയാണ് ഓരോ മണ്ടത്തരങ്ങൾ പുലമ്പുന്നത്… അത്കൊണ്ട്… അവൻ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ അവന്റെ മേലെ ചാർത്തുന്നത് ഇനിയും ഞാൻ കേട്ടു നിന്നന്ന് വരില്ല…. ”

” അങ്ങനെ ആണെകിൽ എനിക്കും ചിലത് പറയാൻ ഉണ്ട്…എന്റെ മെഹന്നു അത്രയും വെറുക്കുന്ന ഒരാളുടെ സുഹൃത്തിനെ ആണ് ഞാൻ എന്റെ പാതിയായി സ്വീകരിക്കാൻ പോകുന്നത് എന്ന് കുറച്ചു മുൻപ് ആണ് ഞാൻ തിരിച്ചറിഞ്ഞത്….. ഇക്ക എന്റെ ജീവിതത്തിലേക്ക് വന്നത് കൊണ്ട് ആണ് ഇവന്ക് ഇത്രയും അവസരങ്ങൾ കിട്ടിയത്… അത്കൊണ്ടല്ലേ ഇങ്ങനെ ഒരു പാർട്ടിക്ക് അവളെ കൂട്ടി എനിക്ക് വരേണ്ടി വന്നത്… അത്കൊണ്ടല്ലേ അവൾക് ഇങ്ങനൊക്കെ സംഭവിച്ചത്..പാർട്ടിക്ക് ആദി വന്നു അവന്റെ മനസ്സിന് വിഷമം ഉണ്ടാകാൻ മാത്രം എന്താണ് അവിടെ സംഭവിചത് എന്നെനിക് അറിയില്ല… പക്ഷെ… ഈ പാർട്ടി ഇവന്റൊരു ഡ്രാമ ആയിരുന്നോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്…ഈ പാർട്ടിക്ക് റയാൻ വരുന്നുണ്ട് എന്നറിഞ്ഞിരുന്നേ അവൾ ഒരിക്കലും ഇതിനു വരില്ലായിരുന്നു…എന്തിനാണ് ഇങ്ങനൊരു ഹൈഡ് ആൻഡ് സീക് കളിച്ചത്…മെഹന്നു എന്റെ സുഹൃത് ആണെന്ന് ഇക്കാക്ക് മുന്പേ അറിയാമായിരുന്നു.. അപ്പൊ പിന്നെ താൻ അറിയാതിരിക്കില്ലല്ലോ .. ഇതുവരെ ഈ മറ വെച്ച് എന്തൊക്കെ ചെയ്തു കൂട്ടി….ഇതിന്നെല്ലാം വഴി ഒരുക്കിയത് ഇക്കയും ഞാനും ഒന്നായപ്പോൾ ആണ് …. അപ്പൊ ഇവന്ന് സാഹചര്യങ്ങൾ ഉണ്ടാകാൻ ഇവൻ പറഞ്ഞിട്ടാണോ ഇക്ക പ്രൊപോസലുമായി വന്നത്…ഇക്കയും ഇതിനെല്ലാം കൂട്ട് നിക്കായിരുന്നു എന്നല്ലേ ഞാൻ ഇതിന് മനസ്സിലാക്കേണ്ടത് … സത്യത്തിൽ അവൾക് ഞാൻ ആണ് ദ്രോഹം ചെയ്തത്… ഞാൻ ആണ് എല്ലാത്തിനും കാരണക്കാരി…. ഒന്നും വേണ്ടായിരുന്നു…. എനിക്ക് പറ്റിയത് തെറ്റ് തന്നെയാണ് .. ”

” ഷട് അപ്പ്‌ ഇഷ… വായേല് നാവുണ്ടന്ന് കരുതി എന്തും വിളിച്ചു പറയാമെന്നാണോ…. അപ്പോ റയാൻന്റെ ഫ്രണ്ട് ആണ് ഞാൻ എന്ന് മുന്പേ അറിഞ്ഞിരുന്നെങ്കിൽ നീയീ ബന്ധത്തിന് സമ്മതിക്കില്ല എന്നല്ലേ പറഞ്ഞു വന്നത്…ഇപ്പൊ നീ എല്ലാം തിരിച്ചറിഞ്ഞു…. So…. ഈ ബന്ധം വേണ്ടാന്ന് വെക്കാൻ നിനക്ക് തോന്നുന്നുണ്ടോ…പറ ഇഷ….”

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ഇഷ

” എന്റെ മെഹന്നുവിന്റെ നന്മയെ ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളു….അവൾക് നല്ലത് വരുമെങ്കിൽ എന്റെ തെറ്റ് തിരുത്താനും ഞാൻ തയ്യാർ ആണ്… ”

റംസാന്റെ മുഖത്തു നോക്കി അവളത് പറഞ്ഞപ്പോൾ അവൻ തകർന്നു പോയി…
മൗനം വെടിഞ്ഞു റയ്നു

” എന്റെ പേരും പറഞ്ഞു ആരും ഇവിടെ കലാഹിക്കണ്ടാ….താൻ എന്റെ മേലെ ആരോപിച്ച ഒരു കാര്യവും ഞാൻ എതിർകുന്നില്ല……നിങ്ങൾ അങ്ങനെ തന്നെ വിശ്വസിച്ചോ…. എനിക്ക് കുഴപ്പമില്ല.. എന്നാൽ റംസാന് ഇതിലൊരു പങ്കുമില്ല….അവനെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കണ്ടാ… അവന്ന് തന്നെ ഇഷ്ട്ടപെട്ടിട്ട് തന്നെ ആണ് പ്രൊപ്പോസ് ചെയ്തത്…അവന്റെ പ്രണയത്തെ വെറുതെ സംശയിക്കരുത്..പിന്നെ .. മെഹന്നു തന്റെ സുഹൃത് ആണെന്ന കാര്യം ഞാൻ കുറച്ചുമുമ്പ് ആണ് തിരിച്ചറിയുന്നത്…. അത് എന്തായാലും വിട്….തനിക് ഇപ്പൊ എന്താണ് വേണ്ടത്.. മെഹന്നുവിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റണം… മാറ്റിക്കോ..ഞാൻ അതിനുള്ള എല്ലാ ഏർപ്പാടും ചെയ്തു തരാം… എന്നാൽ ഇന്ന് പറ്റില്ലാ….അപകടനില ഇപ്പോഴും അവൾ തരണം ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അവളോട് തനിക്കുള്ളത് ഏതാർത്ത സുഹൃത്തുബന്ധമാണെകിൽ താൻ ഇന്ന് അതിനു മുതിരരുത്…. നാളെ അവൾക് ബോധം വീണിട്ട് നിങ്ങൾ അവളെ എങ്ങോട്ടാന്നു വെച്ചാ കൊണ്ട് പൊയ്ക്കോ… ഞാൻ തടയില്ലാ…. പിന്നെ സത്യത്തിലും ധർമത്തിലും വിശ്വസിക്കുന്ന ശത്രുവിനെ പോലും ആപത്തു ഘട്ടത്തിൽ സഹായിക്കണം എന്ന് പഠിപ്പിച്ച ഒരു ബാപ്പയുടെ മകനാണ് ഞാൻ….. എന്നെ എന്റെ വാപ്പ ഡോക്ടർ ആക്കിയത് മനുഷ്യന്റെ ജീവൻ എടുക്കാൻ വേണ്ടി അല്ലാ ..രക്ഷിക്കാൻ വേണ്ടിയാണ് …. ആ സംസ്കാരം ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെയാണ് ഞാനിപ്പോ മൗനിയായി ഒന്നിനും പ്രതികരിക്കാതിരിക്കുന്നതും…..”

അത്രയും പറഞ്ഞു റയാൻ icuവിനകത്തേക്ക് തന്നെ പോയി…റംസാൻ സങ്കടത്തോടെ പുറത്തോട്ട് പോയി…ഇഷ ദിയുവിന്റെ തോളിലേക്ക് വീണു പൊട്ടിക്കരഞ്ഞു….

ഇഷയുടെ ഫോൺ അപ്പോഴും ഓഫ്‌ ആയിരുന്നില്ല… മറുതലക്കൽ നിന്ന് ആദിൽ സാർ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു……

കാൾ കട്ട് ആക്കി ആദിൽ സാർ ഉച്ചത്തിൽ അട്ടഹസിച്ചു….അവസാനമായി റയ്നു പറഞ്ഞത് അവന്റെ കാതുകളിൽ അലയടിച്ചു….എന്തൊക്കെയോ മനസ്സിൽ വെച്ചുള്ള അവന്റെ ആ വർത്തമാനം ഒന്നും അവസാനിച്ചിട്ടില്ല… പലതും തുടങ്ങാൻ പോകുന്നെ ഒള്ളു.. ഈ മൗനം ഒരു തിരിച്ചു വരവിനു വേണ്ടിയുള്ളത് ആണ് എന്നാണ് അർത്ഥമാകുന്നതെന്ന് ആദിൽ സാർ ഊഹിച്ചു ……

ഞാൻ കാത്തിരിക്കുകയാണ് റയാൻ… നേർകുനേർ നിന്നെ കാണുന്ന ആ നിമിഷത്തിനായ്.. പക്ഷെ..ഒരു മാറ്റമുണ്ടാകും… ഞാൻ എല്ലാം നേടി വിജയിച്ചവനും നീ എല്ലാം നഷ്ടപെട്ട് എന്റെ കാൽകീഴിലും ആയിരിക്കും എന്ന് മാത്രം…ഹഹഹ….

ഇതെന്താ…എപ്പോഴും വില്ലന്മാർ ജയിക്കുന്നത് … അവർക്കും വേണ്ടേ ഒരു തിരിച്ചടി എന്ന് ചിന്തിക്കുന്നുണ്ടാകും നിങ്ങളിപോ….. എനിക്ക് പറയാനുള്ളത്.. എല്ലാത്തിനും അതിന്റെതായാ സമയമുണ്ട് ദാസാ… ആ സമയത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം….

 

💕💕💕

 

യച്ചു പാർട്ടിയിൽ നിന്ന് എല്ലാരും പോഴികഴിഞ്ഞതിന് ശേഷം വീട്ടിൽ എത്തി…സമയം പതിനൊന്നു കഴിഞ്ഞിരുന്നു… അത്കൊണ്ട് എല്ലാരും കിടന്നിരുന്നു …അനുവിനെ ഫോൺ വിളിച്ചു വാതിൽ തുറപ്പിച്ചു യച്ചു അകത്തു കയറി…

” യച്ചുക്കാ… റയ്നുക്ക ഇതുവരെ വന്നില്ലല്ലോ…വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല… എന്ത്പറ്റി ആവോ… ”

അനു വാതിൽ അടച്ചു കൊണ്ട് ചോദിച്ചു… യച്ചു നേരെ പോയി സോഫയിൽ മലർന്നു കിടന്നു കൊണ്ട്

” അത് റിസോർട്ടിനു മുമ്പിൽ വെച്ച് ഏതോ ഒരു പെണ്ണിന് ആക്‌സിഡന്റ് ആയിട്ട് ഇക്കയും കൂട്ടുകാരനും കൂടി ആ കൊച്ചിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടോയി…. അതോണ്ട് ഇന്നിനി നോകണ്ടാ….”

“‘ആണോ… സീരിയസ് ആണോടാ…?”

” ആ… എനിക്കറിയില്ല…. അല്ലാ അത് വിട്.. മോള് ഇത് പറയ്….എന്നെ നീ പറഞ്ഞു വിട്ട പാർട്ടിയിൽ റയ്നുക്ക ഉള്ള കാര്യം നീയെന്തേ എന്നോട് പറഞ്ഞില്ല…. ”

അനു ഒന്ന് പരുങ്ങി…

” അത് പിന്നെ…. അതിലിപ്പോ എന്തിരിക്കുന്നു… ഇക്ക റയ്നുക്കാനെ കാണാൻ പോയതല്ലല്ലോ …ഞാൻ പറഞ്ഞ കുട്ടിയെ കാണാൻ പോയതല്ലേ…. എന്നിട്ട് ഇപ്പോ എന്താ ഉണ്ടായത്…. അവളവിടെ വന്നിട്ടുണ്ട് എന്നത് സത്യമാണ്..പക്ഷെ… ഞാൻ പറഞ്ഞ ഫീൽ ഒന്നും ഇക്കാക്ക് കിട്ടിയില്ലല്ലേ… അപ്പൊ അവൾ ആയിരിക്കില്ല ഇക്കാക്ക് വിധിച്ച പെണ്ണ്… സാരമില്ല… വിഷമിക്കണ്ടാട്ടോ… ഇക്കാക്ക് വിധിച്ച പെണ്ണിനെ നമുക്ക് കണ്ടു പിടിക്കാന്നെ… ”

അതും പറഞ്ഞു സന്തോഷത്തോടെ അനു സ്റ്റയർ കയറാൻ നിന്നതും പിന്നിൽ നിന്നും യച്ചു

” അതിന് ആര് പറഞ്ഞു എനിക്ക് ആ ഫീൽ കിട്ടിയില്ല എന്ന്… എനിക്ക് കിട്ടി അനു… എനിക്ക് കിട്ടി… കൊലുസണിഞ്ഞ ഒരു സുന്ദരി എന്റെ അടുത്തൂടെ പോയപ്പോ എനിക്ക് ആ ഫീൽ കിട്ടി.. ഒരു നിമിഷം ഞാൻ ഏതോ ലോകത്തേക്ക് പോയി….ഹാർട്ട്‌ ബീറ്റ് ഒക്കെ ഉസൈൻ ബോൾട് നേക്കാൾ വേഗത്തിൽ മിടിക്കാൻ തുടങ്ങി…നസ്രിയ പറയുമ്പോലെ അടിവയറ്റിൽ ആ മഞ്ഞു വീണ സുഖല്ലേ… അത് ഞാൻ അനുഭവിച്ചു…..അത് അവൾ തന്നെയാ… എനിക്ക് വിധിച്ച പെണ്ണ്..പക്ഷെ അവളുടെ മുഖം കാണാൻ പറ്റിയില്ല….ഇനി നീയാവളെ അങ്ങോട്ട് കണ്ടത്തി തന്നാൽ മാത്രം മതി…. ”

യച്ചുവിന്റെ സംസാരം കേട്ട് അവൾ അന്താളിച്ചു പോയി…അവൾ അവന്ക് നേരെ തിരിഞ്ഞു കൊണ്ട്

” ഏയ്യ്… അങ്ങനെ വരാൻ വഴി ഇല്ലല്ലോ… അല്ലാ.. ഇക്ക ചുമ്മാ കള്ളം പറയല്ലേ… ”

” അല്ലേടി.. ഞാൻ സത്യമാ പറയുന്നത്…നീ പറഞ്ഞ പെൺകുട്ടി അവിടെ വന്നിട്ടുണ്ടെ ഉറപ്പായും ഞാൻ കണ്ടത് അവളെ തന്നെ ആയിരിക്കും… നീയേത്രയും പെട്ടെന്ന് എനിക്ക് അവളെ ഒന്ന് സെറ്റ് ആക്കിതാ… ”

” അത് പിന്നെ അത്…. ഞാൻ പറഞ്ഞ കുട്ടിയെ കണ്ടപ്പോൾ തന്നെയാണ് ഇക്കാക്ക് ആ ഫീൽ കിട്ടിയത് എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും… അവിടെ വേറേം പെൺകുട്ടികൾ ഉണ്ടായിരുന്നില്ലേ… ”

” ഉണ്ടായിരുന്നു.. എന്നാലും എനിക്ക് ഉറപ്പ് ഉണ്ട് അതവൾ തന്നെയായിരിക്കും എന്ന്.. ഇനി നമ്മുക്ക് കൺഫേം ചെയ്യാൻ ഒരു കാര്യം ചെയ്യാ… നീയവളെ കണ്ടത്തി എന്നോട് പറ…. ഞാൻ അവളെ കാണുമ്പോൾ എനിക്കറിയാൻ പറ്റുമല്ലോ രണ്ടാളും ഒന്നാണോ അല്ലയോ എന്ന്..i mean എനിക്ക് ഫീൽ ആകാൻ പറ്റും…”

” അത് പിന്നെ ഇക്കാ…. ”

” ഇനി നീയൊന്നും പറയണ്ടാ… നീയവളുടെ അടുത്ത് എത്തി എന്നല്ലേ പറഞ്ഞത്.. So.. നിനക്ക് ഇത് നിസാരമല്ലേ…. അത്കൊണ്ട് ഞാൻ പറഞ്ഞത് അങ്ങോട്ട് ചെയ്‌താൽ മതി…അപ്പോ ശരി… ഞാൻ പോയി ഒന്ന് കിടക്കട്ടെ… സ്വപനങ്ങൾ കാണാൻ എനിക്കും ഒരു പെണ്ണായല്ലോ… അത്കൊണ്ട് ഉറങ്ങാൻ പൂതി ആവുന്നു… മധു വിധു രാവുകളെ….സുരഭിലയാമങ്ങളെ… യ്യോ… നിക്ക് വയ്യാ.. ഞാനിന്നു പൊളിക്കും…. ”

എന്തൊക്കെയോ പാട്ടൊക്കെ പാടി പിറുപിറുത് കൊണ്ട് ചാടി തുള്ളി യച്ചു റൂമിലോട്ട് പോയി…പാവം..അനു.. വാ പൊളിച്ചു സ്റ്റയറിൽ ഇരുന്നു പോയി…

ഇന്റെ പൊന്നോ.. ഇതിപ്പോ ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണല്ലോ…. യച്ചുക്കാനെ അങ്ങോട്ട് വിടണ്ടീന്നില്ല… ഇതിപ്പോ പറഞ്ഞതൊക്കെ ഉള്ളതായിരിക്കോ.. എന്നാലും ഏതായിരിക്കും ആ പെണ്ണ്…. ഇനിയിപ്പോ ഞാൻ എങ്ങനെ അവളെ കണ്ടു പിടിച്ചു കൊടുക്കും.. വേറെ വെല്ലോരേം പിടിച്ചു നിർത്തി കാണിച്ചുകൊടുത്താലോ… ഏയ്യ്.. അതൊക്കെ ഫ്ലോപ്പ് ആവും…. ഇനിയിപ്പോ എന്തോ ചെയ്യും എന്റെ പടച്ചോനെ.. രക്ഷപെടാൻ ഓരോ നുണ പറഞ്ഞു കൂട്ടിയതാ.. ഇതിപ്പോ കളി കാര്യമായല്ലോ ….. എനിക്കറിയില്ല എന്റെ പൊന്നോ…എന്തായാലും രണ്ട് കാര്യം ഉറപ്പായി.. ഇങ്ങനെ പോയി ഞാൻ പറഞ്ഞത് ഒക്കെ കല്ല് വെച്ച നുണയാണെന്ന് അറിഞ്ഞാൽ ഇക്ക എന്റെ മൂക്കിൽ പഞ്ഞി വെച്ച് വെള്ളത്തുണിയിൽ പൊതിയും… മാത്രല്ല… ഷാനൂന്റെ കഴുത്തിൽ ചുറ്റിയ ആ ദിയൂനെ കൊന്ന് ഞാൻ ജയിലിൽ പോയി ഗോതമ്പുണ്ട കഴിക്കേണ്ട ഒരു ഗതികേടും എന്റെ ജാതകത്തിൽ ഞാൻ കാണുന്നു….മരണവും ജയിലും.. പൊളി കോമ്പിനേഷൻ…… ആഹഹാ….. തൃപ്തിയായി…..

 

💕💕💕

 

മെഹനുവിന്റെ വീട്ടുകാർ എല്ലാം ഇഷയുടെ വഴക്ക് കഴിഞ്ഞു കുറച്ചു സമയത്തിന്നുളിൽ ഹോസ്പിറ്റലിൽ എത്തിയിരുന്നു…അവരോട് ആരോടും ആദിയുടെ കാര്യം ഇഷ മിണ്ടിയില്ല… റോഡ് ക്രോസ്സ് ചെയ്തപ്പോ പറ്റിയതാണ് എന്നാണ് പറഞ്ഞത്.. ദിയുവും അത് തിരുത്താൻ പോയില്ല…. ബോധം വരാത്തത് കൊണ്ട് തന്നെ ആരെയും icu വിനകത്തേക്ക് കയറ്റിയിരുന്നില്ല… എല്ലാരും പുറത്ത് പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു…

ഇപ്പോൾ സമയം പുലർച്ചെ മൂന്നുമണി…രാത്രിയുടെ അന്തകാരവും പിന്നിട്ട് പുലരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം…
റയാൻ ഒരു പോള കണ്ണടക്കാതെ മെഹനുവിന്റെ അടുത്ത് ഈ നേരം വരെ അവളെ നോക്കിയിരിക്കുകയായിരുന്നു….ക്ഷീണിച്ചു അവശനായ റയ്നുവിന്റെ കണ്ണുകൾ അപ്പോഴേക്കും പതിയെ അടഞ്ഞിരുന്നു…. കസേരയിലേക്ക് ചാരി ഇരുന്നു അവൻ മയക്കത്തിലേക്ക് വീണു…..

പതിയെ ഒരു നരങ്ങലോടെ മെഹന്നു കണ്ണ് തുറന്നു… ആദി എന്നാണ് അവൾ അപ്പോഴും മന്ത്രിച്ചു കൊണ്ടിരുന്നത് .. ഓക്സിജൻ മാസ്ക്കും കയ്യിലെ നേരമ്പിലേക്ക് കയറുന്ന മരുന്നും അവൾക് അലോസരമുണ്ടാക്കി…തലക്കകത്തു വല്ലാത്തൊരു പെരുപ്പും വേദനയും അവൾക് അനുഭവപ്പെട്ടു… തലയിൽ തൊട്ടപ്പോഴാണ് ഒരു വലിയ കെട്ട് തലയിൽ കെട്ടിയിട്ടുണ്ട് എന്നവൾ മനസ്സിലാക്കിയത്….താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അവൾ അപ്പോഴാണ് തിരിച്ചറിഞ്ഞത്….

അവൾ കയ്കൊണ്ട് മാസ്ക് മാറ്റി എങ്ങനൊക്കെയോ എഴുനേറ്റ് ഇരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു… അപ്പോഴാണ് കസേരയിൽ തനിക് അഭിമുഖമായി കിടന്നുറങ്ങുന്ന റയാനേ അവൾ കണ്ടത്…. അവളുടെ ചോര തിളച്ചു തുടങ്ങി… തലക്ക് കൈ വെച്ച് നടന്നതെല്ലാം അവൾ ഓർത്തെടുത്തു….. അവളുടെ ഓർമകളിൽ ഒരു വില്ലനായി തെളിഞ്ഞ റയാന്റെ മുഖം നേരിൽ കണ്ടപ്പോൾ അവളിലെ പക വീണ്ടും ഉണരുകയായിരുന്നു….

പെട്ടെന്നാണ് റയാൻ ഞെട്ടി ഉണർന്നത്…. നോക്കുമ്പോൾ മെഹന്നു ഉണർന്നിരിക്കുന്നു.. അവൻ വേം എഴുനേറ്റ് അവളുടെ അടുത്ത് ചെന്നു….

” മെഹന്നു.. Are u all right now..എന്തിനാ എഴുനേറ്റത്.. കിടന്നോ…? ”

 

അവളുടെ കൈ പിടിച്ചു അവനത് ചോദിച്ചതും പിന്നീട് അവിടെ നടന്നത് അവൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു….

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 39”

Leave a Reply