Angry Babies In Love – Part 40

6213 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 40~*

*🔥റിച്ചൂസ്🔥*

 

” മെഹന്നു.. Are u all right now..എന്തിനാ എഴുനേറ്റത്.. കിടന്നോ…? ”

അവളുടെ കൈ പിടിച്ചു അവനത് ചോദിച്ചതും പിന്നീട് അവിടെ നടന്നത് അവൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു….

മെഹന്നു കയ്യിലെ സൂചി ഒക്കെ പറിച്ചെടുത്തു വലിച്ചെറിഞ്ഞു കിടക്കയിൽ നിന്നിറങ്ങി….ഒരു കൈ തലയിലെ മുറിവിൽ പിടിച്ചു മറ്റൊരു കൈ കൊണ്ട് തൊട്ടടുത്തെ ടേബിളിൽ ഇരുന്ന മെഡിസിൻ ബോക്സിൽ നിന്നെടുത്ത സിസർ റയാന്റെ നേരെ ഓങ്ങി കൊണ്ട് അവളൊരു ഭ്രാന്തിയെ പോലെ അലറി….

” ഇവനാ… ഇവനാ എന്റെ ആദിയെ…. കൊല്ലും ഞാൻ…എല്ലാരേം കൊല്ലും…. എനിക്ക് വേണം എന്റെ ആദിയെ…. എന്ത് തെറ്റാ ഞാനും എന്റെ ആദിയും തന്നോട് ചെയ്തേ…. ഞങ്ങളെ പിരിച്ചിട്ട് നിനക്കെന്താ… വിടില്ല നിന്നെ ഞാൻ…. ”

അവളുടെ മട്ടും ഭാവവും ഒക്കെ കണ്ട് റയാൻ നന്നായി പേടിച്ചു …

” മെഹന്നു.. എന്താ ഇത്… അത് താഴെ വെക്ക്…. മെഹന്നു….. ”

അവൻ അവളുടെ അടുത്തേക്ക് ചെല്ലാൻ തുനിഞ്ഞതും അവൾ പിന്നോട്ട് നീങ്ങി

” വേണ്ടാ… ഞാൻ കൊല്ലും… എല്ലാരേം കൊല്ലും…. ”

റയാൻ ഒരു ബെൽ അമർത്തിയതും നഴ്സിംഗ് റൂമിൽ നിന്ന് icu വിന്റെ ഡോർ തുറന്നു രണ്ട് മൂന്ന് നേഴ്സ്മാർ അങ്ങോട്ട് ഓടി വന്നു….അവർ എല്ലാരും കൂടി ചേർന്ന് അവളെ പിടിച്ചു… അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല… ഒടുവിൽ അവൾ അടങ്ങുന്നില്ല എന്ന് കണ്ടപ്പോൾ റയാൻ മയങ്ങാനുള്ള ഒരു ഇൻജെക്ഷൻ അവളുടെ കയ്യിൽ എങ്ങനൊക്കെയോ എടുത്തു……അടുത്ത ക്ഷണം അവൾ കയ്യിലെ സിസർ താഴെ ഇട്ട് ബോധം കെട്ട് അവന്റെ തോളിലേക്ക് വീണു….

അവൻ അവളെ എടുത്തു ബെഡിലേക്ക് കിടത്തി…..അവൻ അവളുടെ അടുത്തിരുന്നു നെറ്റിയിൽ തലോടി കൊണ്ടിരുന്നു…..

ആദിയെ അവൾ എത്രമാത്രം സ്നേഹിക്കുന്നുടെന്ന് അവന്ന് മനസ്സിലായി….. താൻ കാരണമാണ് ഇങ്ങനൊക്കെ സംഭവിച്ചത് എന്നോർത്തപ്പോൾ റയ്നുവിന് ഇതുവരെ അവൾ തനിക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും അതിന്റെ പേരിൽ അവളോടുണ്ടായിരുന്ന ദേഷ്യവുമെല്ലാം മാഞ്ഞു പോയി….എങ്ങനെ എങ്കിലും ആദിയെ കണ്ട് എല്ലാ തെറ്റിദ്ധാരണകളും മാറ്റി അവരെ ഒന്നിപ്പിക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു…. അത് മാത്രാണ് ഇതിനുള്ള പ്രായശ്ചിതം…താൻ നിരപരാധി ആണെന്ന് മെഹന്നുവിനെയും മെഹന്നു തെറ്റുകാരി അല്ലെന്ന് ആദിയേയും എങ്ങനെ പറഞ്ഞു മനസ്സിലാകും അല്ലാഹ്…..

റയ്നു ഓരോന്ന് ചിന്തിച്ചു അവളുടെ അടുത്ത് തന്നെ ഇരുന്നു..

icu വിനകത്തേക്ക് നേഴ്സ്മാർ ഓടി കൂടുന്ന കണ്ട് പുറത്ത് ഉറക്കമിളച്ചു കാത്തിരിക്കുന്ന ഷാനുവും വീട്ടുകാരും ആകെ പേടിച്ചു ….പിന്നീട് നേഴ്സ്മാർ പുറത്തോട്ട് വന്നപ്പോ അവർ കാര്യം തിരക്കി…

” കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ഞങ്ങടെ കുട്ടിക്ക്? ”

മെഹനുവിന്റെ ഉമ്മ സങ്കടത്തോടെ തിരക്കിയപ്പോൾ അവരുടെ മറുപടി ഇങ്ങനെ ആയിരുന്നു…

” ഏയ്യ്… ഇല്ലാ… ചെറിയൊരു വിഭ്രാന്തി പ്രകടിപ്പിച്ചു.. ഡോക്ടറെ സിസർ എടുത്ത് ഉപദ്രവിക്കാൻ ഒക്കെ നോക്കി….മരുന്ന് ഒരുപാട് ശരീരത്തിലോട്ട് കയറുന്നത് അല്ലെ…അതിന്റെയാ… ബോധം വന്നപ്പോ
ഓരോ പിച്ചും പെഴയും പറഞ്ഞു ഇങ്ങനൊക്കെ പെരുമാറുന്നത്…. പേടിക്കൊന്നും വേണ്ടാ.. ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.. ഇപ്പൊ മയക്കത്തിൽ ആണ്… ഇനി മയക്കമുണരുമ്പോൾ എല്ലാർക്കും കയറി കാണാമെന്ന് പറഞ്ഞു ഡോക്ടർ .. ”

അതും പറഞ്ഞു അവർ പോയി….

റയ്നുവിനെ കണ്ടിട്ടായിരിക്കണം അവളെങ്ങനെ പെരുമാറിയത് എന്ന് ഇഷ ഊഹിച്ചു….

പിന്നീട് 4-5 മണിക്കൂറിനു ശേഷം വീണ്ടും മെഹനുവിന് ബോധം വന്നു…അപ്പോൾ അവൾ നോർമൽ ആയി ആണ് ബീഹെവ് ചെയ്തത് …. കുറച്ചു മുൻപ് അവൾ റയ്നുവിനെ ആക്രമിക്കാൻ ശ്രമിച്ച കാര്യങ്ങൾ ഒക്കെ അവൾ പാടെ മറന്നിരുന്നു….അതൊന്നും അവൾ സ്വബോധത്തോടെ ചെയ്തത് അല്ലല്ലോ….. അന്നേരം റയ്നു അവിടെ ഉണ്ടായിരുന്നില്ല… അവൻ മനപ്പൂർവം അവിടെ നിന്ന് മാറിയതാണ്.. ഇനിയും അവൾ തന്നെ കണ്ട് പ്രശ്നം ഉണ്ടാക്കണ്ടല്ലോ കരുതി… കാരണം അവളുടെ ബോഡി അത്രയും വീക് ആണ്… ബിപി കൂടുന്നത് അവൾടെ ആരോഗ്യം വഷളാകുകയേ ചെയ്യുള്ളു ..അത്കൊണ്ട് തന്നെ റയ്നുവിന്റെ ഹോസ്പിറ്റൽ ആണ് ഇതെന്ന് അവളിത് വരെ മനസ്സിലാകിയിട്ടില്ല…. . നേഴ്സ് വന്നു മെഹനുവിന് ബോധം വന്നെന്നും ഓരോരുത്തർക്കായി അവളെ icu വിനകത്തു കയറി കാണാമെന്നും അറിയിച്ചു…അപകടനില അപ്പോഴേക്കും അവൾ തരണം ചെയ്ത് കഴ്ഞ്ഞിരുന്നു…എന്നാൽ അവൾക് കൂടുതൽ ടെൻഷൻ കൊടുക്കരുതെന്നും ഓവർ ആയി സ്‌ട്രെയിൻ എടുക്കുന്നത് ഈ അവസ്ഥയിൽ അവൾക് നല്ലത് അല്ലെന്നും അറിയിച്ചു….

ഉമ്മയും ബാക്കി എല്ലാരും ചെന്ന് കണ്ടപ്പോഴും അവൾ ഇഷയെ കാണണമെന്ന് ആണ് അറിയിച്ചത്… ഇഷ വന്നതും അവൾ വെപ്രാളപെട്ട്

” ഡാ… എനിക്ക് ആദിയെ കാണണം… എനിക്ക് ആദിയെ ഒന്ന് വിളിച്ചു തരോ… ഫോണിൽ… പ്ലീസ് ഡാ… അവനോട് എനിക്ക് ഇന്നലെ നടന്നതൊക്കെ പറയണം… ”

അതുകേട്ട് ഇഷക്ക് എന്ത് പറയണമെന്ന് അറിയാതെ ആയി…അവളോട് പറയാതെ ജോബ് റിസൈൻ ചെയ്ത് അവൻ ബാംഗ്ലൂരിലോട്ട് തിരിച്ചു പോയിട്ടുണ്ടെങ്കിൽ അവളുടെ കാളും അവൻ എടുക്കാൻ സാധ്യത ഇല്ലെന്ന് ഇഷ ഊഹിച്ചു… പക്ഷെ… അവളോട് അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഇഷ വിഷമിച്ചു… അവൾ മെഹനുവിന് ഫോൺ എടുത്തു കൊടുത്തു….

മെഹന്നു ആദ്യം വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തെങ്കിലും ആദി എടുത്തില്ല…പിന്നീട് ഒരുപാട് തവണ ട്രൈ ചെയ്തെങ്കിലും ആദിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു…. അപ്പോൾ മെഹന്നു വല്ലാതെ സങ്കടത്തിൽ ആയി…..

“‘ഡാ… ആദിയുടെ ഫോൺ സ്വിച്ച് ഓഫ്‌ എന്ന്.. ആദ്യം ഒന്ന് റിങ് ചെയ്തതാ.. പിന്നീട് ആ സ്വിച്ച് ഓഫ്‌ ആയെ.. ചിലപ്പോ ഫോണിലെ ചാർജ് കഴിഞ്ഞു കാണും .. എനിക്ക് ആദിയെ ഇപ്പൊ കാണണം ഇഷ ….നീയൊന്ന് ആദിയുടെ ഫ്ലാറ്റ് വരെ പോയി അവനെ കൂട്ടി കൊണ്ട് വരോ… എനിക്ക് ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് എന്നറിഞ്ഞാൽ ഇന്റെ ആദി എല്ലാ പരിഭവങ്ങളും വിട്ട് എന്റെ അടുത്തേക് ഓടി വരും… അതെനിക് ഉറപ്പാ… പ്ലീസ് ഡാ…”

ഇഷക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. അവൾക് കരച്ചിൽ വന്നു അവളത് അടക്കി പിടിച്ചു….

” എന്താ നീയൊന്നും മിണ്ടാത്തത്… ഞാൻ പറഞ്ഞത് കേട്ടില്ലേ… എനിക്ക് ആദിയെ കാണണം…. നിനക്ക് പോകാൻ മേലെങ്കിൽ ഞാൻ പോകാം… അതായിരിക്കും നല്ലത്…. ”

അവൾ ബെഡിൽ നിന്ന് ഇറങ്ങാൻ നിന്നതും

” ഏയ്യ്… നീയെന്താ ഈ കാണിക്കുന്നേ മെഹന്നു … നിന്റെ ബോഡി ആൾറെഡി വീക് ആണ്…നീ റസ്റ്റ്‌ എടുക്ക്… അങ്ങനെ ഒന്നും പോകാൻ പറ്റില്ല….ഭാഗ്യം കൊണ്ടാ നീ രക്ഷപെട്ടത്… ഓരോന്ന് ആലോചിച്ചു കൂട്ടി ബോഡി ക്ക് സ്‌ട്രെയിൻ കൊടുക്കാതെ ഇവിടെ അടങ്ങി കിടക്ക്..റിങ് ചെയ്തതല്ലേ.. ചാർജ് കേറീട്ട് ആദി തിരിച്ചു വിളിച്ചോളും… അത് പോരെ… ”

” അത് പറ്റില്ലടാ.. എനിക്ക് ഇപ്പൊ തന്നെ കാണണം.. സംസാരിക്കണം…എന്നാലേ സമാധാനം കിട്ടു….. അത്കൊണ്ടാ…. എന്റെ അവസ്ഥ നീയെന്താ മനസ്സിലാക്കാത്തത്… ആദി എന്നെ ആ റയാന്റെ കൂടെ കണ്ട് തെറ്റിദ്ധരിച്ചേക്കുവാ.. എനിക്കറിയാം… റയാൻ മനപ്പൂർവം ചെയ്തത് ആണ് ഇതൊക്കെ എന്ന് ….. അവൻ എനിക്ക് ഡ്രിങ്കിൽ ഞാൻ മയങ്ങാൻ എന്തോ കലക്കി ആ വൈറ്ററുടെ കയ്യിൽ കൊടുത്തയച്ചതാ.. അവന്റെ പ്ലാൻ പോലെ ഞാൻ അത് കുടിച്ചു…..നീ എന്നെ റൂമിൽ ആക്കി പോയപ്പോ അവൻ എന്റെ അടുത്ത് വന്നു കിടന്നു.. മിക്കവാറും അവൻ തന്നെയാകും ആദിയെ അങ്ങോട്ട് വിളിച്ചു വരുത്തിയത്… അത്കൊണ്ട് ആദി ഞങ്ങൾ ഒരുമിച്ചു കിടക്കുന്നത് കണ്ടു..അവൻ എന്നെ ചതിച്ചതാ… ആദി എന്തൊക്കെയോ പറഞ്ഞു പിണങ്ങി പോയെടാ….ഞങ്ങളെ പിരിച്ചിട്ട് അവൻ എന്താ അത്കൊണ്ട് നേട്ടം….. അവൻ പ്രതികാരം ചെയ്യായിരിക്കും.. എന്തിനാ പക്ഷെ… അവൻ എന്റെ ജീവിതം വെച്ച് കളിക്കുന്നത്..എന്തായാലും ഞാൻ അവനെ വെറുതെ വിടില്ല… ആദ്യം ആദിയുടെ പിണക്കം ഒന്ന് മാറിക്കോട്ടെ.. എന്നിട്ട് ഞാൻ അവന്ന് കാണിച്ചു കൊടുക്കുന്നുണ്ട് … എനിക്ക് ഇതൊക്കെ ആദിയോട് തുറന്നു പറയണം ഇഷാ… എല്ലാം ആ കാലമാടാൻ റയാന്റെ പണിയാണെന്ന്… അല്ലാതെ കണ്ടതിൽ ഒന്നും സത്യമില്ലെന്ന്… എന്റെ മനസ്സിൽ അവൻ മാത്രമുള്ളു എന്ന്… ഞാൻ ജീവിക്കുന്നത് തന്നെ ആദിക് വേണ്ടി ആണെന്ന് … ”

ഒരു കൊച്ചു കുട്ടിയെ പോലെ വാശി കാണിച്ചു ഇഷയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് മെഹന്നു അവളോട് ദയനീയമായി പറഞ്ഞു….എന്നാൽ ഇഷക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു…

” ഞാനിത്രയൊക്കെ പറഞ്ഞിട്ടും നീയന്താ ഇങ്ങനെ നിക്കുന്നെ…. ആഹ്… ആയ്കോട്ടെ .. വേണ്ടാ… എനിക്കാരുടെയും സഹായം വേണ്ടാ.. ഒറ്റക്ക് പോകാൻ എനിക്കറിയാം…. എന്നെ തടയാതിരുന്നാൽ മതി….. ”

മെഹന്നു അവിടെ നിന്നും നടക്കാനൊരുങ്ങിയതും ഇഷ പിന്നിൽ നിന്നും…

” മെഹന്നു… നീയെവിടെ വരെ പോകും… ബാംഗ്ലൂർ വരെ പോകോ… എങ്കിൽ പോ… അവനിപ്പോ അവന്റെ ഫ്ലാറ്റിൽ ഇല്ലാ… ബാംഗ്ലൂരിലേക്ക് പോയി… അതും ജോലി വരെ റിസൈൻ ചെയ്തിട്ട്…. നിന്നോട് ഒരു വാക്ക് പോലും പറയാതെ അവൻ പോയടാ… നീ വിളിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവൻ മനപ്പൂർവം ഫോൺ സ്വിച്ച് ഓഫ് ചെയ്തതാ … ഇത് നിന്നോട് ഞാൻ എങ്ങനെ പറയും …. അതാ ഞാൻ …. ”

ഇഷ സങ്കടത്തോടെ അത് പറഞ്ഞപ്പോ ഒരു നിമിഷം അവൾ സ്റ്റക്ക് ആയി…. ആ വാർത്ത കേട്ട് മെഹന്നു തകർന്നു പോയി….കേട്ടത് വിശ്വസിക്കാനാവാതെ മെഹന്നു തിരിഞ്ഞു കൊണ്ട്

” ഏയ്യ്.. നീ ചുമ്മാ പറയല്ലേ ഇഷ…. ആദി എന്നോട് അങ്ങനെ പറയാതെ ഒന്നും പോവില്ല… എനിക്കറിയാം…. ഇത് സംസാരിച്ചാൽ തീരാവുന്നെ പ്രശ്നം അല്ലെ ഒള്ളു….”

” അത് നിനക്കല്ലേ… അവന്ന് അങ്ങനെ അല്ലായിരിക്കും..എങ്കിലും അവന്ന് നിന്നോട് ഇതിൽ വല്ല സത്യവും ഉണ്ടോ എന്നൊന്ന് അന്യോഷിക്കായിരുന്നു…പിന്നെ അവനെ അങ്ങനെ തെറ്റ് പറയാനും പറ്റില്ല…. ഇങ്ങനൊക്കെ കണ്ണ് കൊണ്ട് കണ്ടാ ആരെങ്കിലും വിശ്വസിക്കാതിരിക്കോ…മാത്രല്ല.. വേറെ വല്ലതുമൊക്കെ ആ റയാൻ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം…”

മെഹന്നു കണ്ണീരണിഞ്ഞു ബെഡിൽ ഇരുന്നു….. അവൾ തേങ്ങി തേങ്ങി കരഞ്ഞു…..ഇഷ അവളെ തന്റെ നെഞ്ചോട് അടക്കി പിടിച്ചു സമാധാനിപ്പിച്ചു…..

” കരയല്ലേടാ….നിന്റെ ഹെൽത്ത്‌ ന്ന് അത് നല്ലതല്ല… ആദിയെ കോൺടാക്ക് ചെയ്യാൻ വേറെ വല്ല വഴിയുമുണ്ടോ എന്ന് നമുക്ക് നോക്കാം… ഡാ… അവന്റെ വീട്ടിലേക്ക് വിളിച്ചൂടെ… വീട്ടിലെ നമ്പർ ഉണ്ടോ നിന്റെ കയ്യിൽ….? ”

” വീട്ടിലെ ഇല്ലാ…റിയയുടെ നമ്പർ ഉണ്ട്.. അവന്റെ പെങ്ങളും എന്റെ ഫ്രണ്ട് ഉം ആണ്… അവൾക് ഒന്ന് വിളിച്ചു നോകാം… ”

മെഹന്നു കണ്ണ് തുടച്ചു കൊണ്ട് റിയക്ക് കാൾ ചെയ്തു… എന്നാൽ ആ നമ്പർ നിലവിൽ ഇല്ലാ എന്നാണ് പറഞ്ഞത്… അപ്പോൾ മെഹനുവിന് വീണ്ടും നിരാശ ആയി…

” നീ വിഷമിക്കാതെടി….നമുക്ക് വേറെ വല്ല വഴിയും നോക്കാം….. ”

” ഞാനിതെങ്ങനെ സഹിക്കും… എനിക്ക് ആദി ഇല്ലാതെ പറ്റില്ലടാ…. ”

അവൾ ഇഷയെ കെട്ടിപ്പിടിച്ചു വീണ്ടും കരഞ്ഞു…

” എനിക്കറിയാഡി.. കരയാതെ പെണ്ണെ… അവൻ അങ്ങ് ദുബായ്ലോ അമേരിക്കയിലോ ഒന്നുമല്ലല്ലോ.. ബാംഗ്ലൂർ അല്ലെ….നീ ഓക്കെ ആയി കഴിഞ്ഞാ നമ്മൾ അവനെ കാണാൻ വേണ്ടി വന്നാ ബാംഗ്ലൂർക്ക് തന്നെ അങ്ങ് നേരിട്ട് പോകാല്ലോ …എന്താ.. അത് പോരെ…. ഇനി നീ ഇങ്ങനെ കരയല്ലേ…ഇതിനെല്ലാത്തിനും കാരണം ആ റയാനാ….നിനക്ക് ആക്‌സിഡന്റ് വരെ ആയത് ഇങ്ങനൊരു സിറ്റുവേഷൻ ഉണ്ടായത് കൊണ്ടല്ലേ…. എന്നിട്ട് അവൻ ഒന്നുമറിയാത്ത പോലെ അഭിനയിച്ചു നിന്നെ രക്ഷിച്ചു ഇവിടെ കൊണ്ട് വന്നു…അവന്റെ ചികിത്സയും മേടിച്ചു അവന്റെ ഹോസ്പിറ്റലിൽ തന്നെ കിടക്കേണ്ട ഗതികേട് വന്നല്ലോ നിനക്ക്….. ”

ഇഷ അത് പറഞ്ഞപ്പോൾ മെഹന്നു തലയുയയർത്തി കൊണ്ട്

” എന്ത്… ഇതവന്റെ ഹോസ്പിറ്റൽ ആണോ… അവനാണോ എന്നെ രക്ഷിച്ചത്…? ”

” അതേടി… ആ നേരത്ത് എനിക്കിതൊന്നും അറിയില്ലല്ലോ.. മാത്രല്ല… അവൻ റംസാൻറെ ഫ്രണ്ട് കൂടി ആണ്….”

 

” നീയെന്തൊക്കെയാ ഈ പറയുന്നത്.. എന്നിട്ട് നമ്മൾ ഇത്രനാളും ഇതൊന്നും അറിഞ്ഞില്ലല്ലോ…”

അപ്പഴാണ് മെഹന്നു ഓരോന്ന് ഓർത്തു എടുത്തത്…. അന്ന് ഇഷയുടെ കൂടെ റംസാനെ കാണാൻ മാളിൽ പോയ ദിവസം അവിടെ വെച്ച് റയാനേ കണ്ടുമുട്ടി.. അന്ന് അവൻ റംസാന് കൂട്ട് വന്നതാവണം… അത്പോലെ പെണ്ണുകാണൽ ദിവസം വാഷ് റൂമിൽ ഒരു കൂട്ടുകാരൻ ഉണ്ടെന്ന് പറഞ്ഞത് ഇവനെ ആയിരിക്കണം…

 

” അവർ മനപ്പൂർവം ഇതിനെടേല് കളിച്ചതല്ലേ… അത്കൊണ്ടല്ലേ ഇങ്ങനൊരു പാർട്ടി വരെ ഉണ്ടാക്കി നിന്നെ അവിടെ എത്തിക്കാനും അവൻ വിചാരിച്ചപോലെ പ്ലാനുകൾ നടപ്പാക്കാനും അവന്ന് പറ്റിയത്…. നമ്മൾ വെറും വിഡ്ഢികളായി പോയി…. ”

ഇഷ മെഹനുവിന്റെ കൈ പിടിച്ചു കൊണ്ട്

” i am സോറി മെഹന്നു…. ഇതിനൊക്കെ തുടക്കമിട്ടത് ഞാനാ… ഞാനും റംസാനും ഒന്നിക്കാൻ തീരുമാനിച്ചത് മുതലാ അവന് നിനക്കിട്ടു പണിയാൻ ഇങ്ങനെ ഓരോ അവസരങ്ങൾ കിട്ടി തുടങ്ങിയത്…..ഒന്നാലോചിച്ചാൽ ഞാൻ കാരണമാ നിനക്ക് ഇങ്ങനൊക്കെ.. അത്കൊണ്ട് നിന്റെ ശത്രു ആയ ഒരാളുടെ സുഹൃത്തിനെ ഞാൻ പതിയെ സ്വീകരിക്കാൻ ..”

അവൾ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുൻപ് മെഹന്നു അവളുടെ വാ പൊത്തി

” നീയൊന്നും ചെയ്തിട്ടില്ല ഇഷ.. ഇതെന്റെ വിധി ആണ്…. അല്ലാതെ നീയോ റംസാനോ കാരണമല്ല…. റംസാനും നീയും ഒന്നിക്കേണ്ടത് പടച്ചോന്റെ നിശ്ചയമാണ്… അത്കൊണ്ടാണ് നമ്മൾ അവർ ഫ്രെണ്ട്സ് ആണെന്ന് അറിയാതെ പോയത്.. അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ നമ്മൾ ഈ ബന്ധം വേണ്ടാന്നൊരു തീരുമാനം എടുത്തേനെ … നീ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ടാ…നിങ്ങളുടെ കല്യാണം നടന്നില്ലെങ്കിൽ ആണ് എനിക്ക് സങ്കടാവാ….. ”

മെഹനുവിന്റെ സ്നേഹം കണ്ട് ഇഷ അവളെ കെട്ടിപ്പിടിച്ചു…..

റയാനോടുള്ള വെറുപ്പ് കാരണം ഞാൻ എന്തിനാണ് ഇഷയും റംസാനും ഒന്നിക്കുന്നത് തടയുന്നത്… അത് പാടില്ലാ…. അവർ ജീവിക്കട്ടെ…. ഇതിനുള്ള ശിക്ഷ അനുഭവിക്കേണ്ടത് ഇവരല്ല.. അവനാണ്… ആ റയാൻ…. അവൻ മാത്രം….

മെഹന്നു മനസ്സിൽ ഓർത്തു…

” മെഹന്നു… നമുക്ക് ഇന്ന് തന്നെ ഇവിടുന്ന് ഡിസ്റ്റാർജ് ആവാം.. എന്നിട്ട് വേറെ ഹോസ്പിറ്റലിലേക്ക് മാറാം.. ഇനിയും ഇവന്റെ ഹോസ്പിറ്റലിൽ നിക്കണ്ട… ”

” ഹ്മ്മ്… ഡിസ്ചാർജ് ആവാം.. പക്ഷെ… എനിക്ക് മറ്റൊരു ഹോസ്പിറ്റലിലേക്കും പോകണ്ടാ… വീട്ടിലോട്ട് പോയാൽ മതി…. ”

” അതിന് നിന്റെ ബേധമായില്ലല്ലോ… പിന്നെ എങ്ങനാ…. അതൊന്നും പറ്റില്ല…. ”

” പ്ലീസ് ഡാ… എനിക്ക് വീട്ടിലോട്ട് പോയാൽ മതി…. എനിക്ക് കുറച്ചു സ്വസ്ഥതയാണ് വേണ്ടത്…..അതിന് മുൻപ് എനിക്ക് അവനെ കാണണം….ആ റയാനേ.. അവന്റെ മുഖത്തു നോക്കി എനിക്ക് നാല് സംസാരിക്കാനുണ്ട്…. ”

” വേണ്ടാ മെഹന്നു.. ഇനിയൊന്നും വേണ്ടാ… അവനൊന്നും അങ്ങനെ അല്ലാ മറുപടി കൊടുക്കേണ്ടത്.. നിന്റെ എല്ലാം ബേധമായി ബാംഗ്ലൂർ പോയി എല്ലാ തെറ്റിദ്ധാരണയും മാറ്റി ആദിയെ കൂട്ടി കൊണ്ട് വന്നു അവന്റെ മുമ്പിൽ നിർത്തണം…എന്നിട്ട് പറയണം അവനോട് ഒരാൾക്കും എന്റെ ആദിയെ എന്നിൽ നിന്ന് പിരിക്കാൻ കഴിയില്ല എന്ന്…. നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് പോകാം.. അവന്റെ ഒരു ഔധാര്യവും നമുക്ക് വേണ്ടാ… ”

” ആദി വരോടി…? ”

” വരും മെഹന്നു…നീ ടെൻഷൻ ആവാതെ..പിന്നെ ഈ കാര്യം എനിക്കും ദിയക്കും മാത്രേ അറിയൂ….. വീട്ടിൽ എല്ലാവരോടും റോഡ് ക്രോസ്സ് ചെയ്തപ്പോൾ ആക്‌സിഡന്റ് പറ്റി എന്നാണ് പറഞ്ഞിരിക്കുന്നത്…തത്കാലം ആരോടും ഒന്നും പറയണ്ട….. ”

“ഹ്മ്മ്…”

ഇത്രയൊക്കെ പറഞ്ഞു ഇഷ മെഹനുവിനെ സമാധാനിപ്പിക്കുന്നുവങ്കിലും അവളുടെ മനസ്സിലും ആദി കൺവിൻസ് ആകുമോ എന്ന സംശയം നിലനിന്നിരുന്നു…

ഇതെല്ലാം റയാൻ മറഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു… അവന്റെ മനസ്സിൽ ഏതാനും സംശയങ്ങൾ ഉടലെടുത്തു….ഇപ്പൊ എല്ലാ കുറ്റവും തന്റെ മേലാണ്.. ചെയ്ത കാര്യമാണെങ്കിൽ അന്തസായി കുറ്റം സമ്മതിക്കാം.. ഇതിപ്പോ ചെയ്യാത്ത തെറ്റിനാണ് പഴി കേൾക്കേണ്ടി വരുന്നത് .. താൻ തെറ്റുകാരൻ അല്ലെന്ന് തെളിയിക്കണം..തന്റെ നിരപരാധിത്വം തെളിയിച്ചേ പറ്റു .. അതിനുള്ള വഴിയാണ് ഇനിയാലോചിക്കേണ്ടത്… അത് വഴി ആദിയുടെ തെറ്റിദ്ധാരണ മാറ്റി മെഹനുവുമായി ഒന്നിപ്പിക്കണം … അവൻ മനസ്സിൽ ഉറപ്പിച്ചു….

മെഹനുവിന്റെ എല്ലാ ടെസ്റ്റ്‌ റിപ്പോർട്ട്‌കളും നോർമൽ ആയിരുന്നു… പക്ഷെ ബോഡി വീക് ആയത് കൊണ്ടും തലയിൽ കാര്യമായ മുറിവ് പറ്റിയതിനാലും അവൾക് പൂർണമായ റസ്റ്റ്‌ ആണ് വേണ്ടത്….. ഒന്ന് രണ്ട് ദിവസം കൂടി ആരോഗ്യം മെച്ചപ്പെടുന്നത് വരെ ഹോസ്പിറ്റലിൽ കിടക്കേണ്ടത് ആണ്….എന്നാൽ മെഹന്നു വീട്ടിലേക് പോകാൻ വാശി പിടിക്കുന്നത് കൊണ്ട് റയാൻ മരുന്നുകളും പിന്നീട് വന്നെടുക്കാൻ രണ്ട് ഇൻജെക്ഷനും കുറിച്ച് കൊടുത്തു…..റയാൻ ഇതെല്ലാം മറ്റൊരു ഡോക്ടറെ ആണ് ഏല്പിച്ചത്….ഷാനുവിനോട് മെഹനുവിന്റെ റസ്റ്റ്‌ ന്റെ കാര്യങ്ങൾ എല്ലാം സംസാരിച്ചതും ആ ഡോക്ടർ ആണ്….. അത്കൊണ്ട് തന്നെ മെഹനുവിന്റെ വീട്ടുകാരെ റയാൻ കണ്ടില്ല എന്ന് മാത്രമല്ല… മെഹനുവിന് ഒരു അലോസരമുണ്ടാകണ്ടാ എന്ന് കരുതി അവളെ കാണാൻ പോലും നിക്കാതെ മരുന്ന് എഴുതി എല്ലാം പറഞ്ഞെല്പിച്ചു മറ്റൊരു ഡോറിലൂടെ അവൻ പുറത്തു പോകുകയായിരുന്നു….. അത്പോലെ മെഹനുവും അവൻ രക്ഷിച്ചതിന്റെ പേരിൽ ഒരു നന്ദി വാക്ക് പോലും പറയാതെ കൂടുതൽ വെറുപ്പോടെ അവിടെ നിന്നും മടങ്ങി…..

ഇഷയും റംസാനും പരസ്പരം സംസാരിച്ചു അവരുടെ പരിഭവവും പിണക്കവും ദേഷ്യവുമൊക്കെ ഇതിനോടകം മാറ്റി എടുത്തിരുന്നു….

 

💕💕💕

 

റയാൻ അവിടെ നിന്നും റംസാനെയും ജിഷാദിനെയും കൂട്ടി ആണ് പോയത്… യാത്രയിൽ….

” റയ്നു… സത്യത്തിൽ ഇന്നലെ എന്താണ് സംഭവിച്ചത്…? “(റംസാൻ )

റയ്നു അവരോട് ഇന്നലെ റിസോർട്ടിലെ റൂമിൽ വെച്ച് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു….

” ഹ്മ്മ്…റയ്നു…ഇപ്പൊ നീയാണ് എല്ലാരുടെയും മുമ്പിൽ കുറ്റക്കാരൻ… നമുക്ക് ഇത് തിരുത്തണ്ടേ ഡാ…. “(റംസാൻ )

” വേണം… എനിക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്……ഇന്നലെ റിസോർട്ടിൽ വെച്ച് മെഹന്നു എന്നോട് തട്ടി കയറിയപ്പോ പറയുന്നുണ്ടായിരുന്നു ഞാനാണ് അവൾക് ബോധം പോവാൻ എന്തോ കലക്കി കൊടുത്തത് എന്ന്… ഇന്നും അവളത് തന്നെയാണ് ഇശയോട് പറയുന്നത് കേട്ടത് … ഏതോ വൈറ്റർ ബോയ്യുടെ കയ്യിൽ അവൾക് കുടിക്കാനുള്ള ഡ്രിങ്കിൽ ഞാൻ എന്തോ കലക്കി കൊടുത്തയച്ചെന്ന്…. ഇത് തന്നെയല്ലേ എനിക്കും സംഭവിച്ചത്…ഞാൻ യച്ചുവിന്റെ കൂടെ നില്കുമ്പോ ഒരു വൈറ്റർ രണ്ട് മിരിണ്ട മിനി ക്യാൻ കൊണ്ടുവന്നു.. ഒന്ന് എനിക്കും മറ്റൊന്ന് അവനും കൊടുത്തു .. അത് കുടിച്ചതിന് ശേഷമാണ് എനിക്കും തലക്ക് എന്തോ പോലെ തോന്നി തുടങ്ങിയത്….പിന്നെയാണ് എന്റെ ബോധം പോകുന്നതും…..”

” അപ്പോ രണ്ടിലും കോമൺ ആയി ഉള്ളത് ആ ഡ്രിങ്ക് ആണ്…അതിൽ നിങ്ങൾ മയങ്ങാൻ എന്തെങ്കിലും കണ്ടന്റ് ആഡ് ചെയ്തിട്ടുണ്ടാവണം അപ്പൊ … ” (ജിഷാദ് )

“ബട്ട്‌.. ഇന്ട്രെസ്റ്റിംഗ് ഫാക്ട് എന്താന്ന് വെച്ചാൽ എനിക്ക് തന്ന മിനി ക്യാൻ പൊട്ടിച്ചിരുന്നില്ല…. മെ ബി…അവൾക് കൊടുത്തത് ഗ്ലാസിൽ ആവാം. ചിലപ്പോ ഇങ്ങനെ മിനി ക്യാൻ തന്നെയാവാം … എങ്കിൽ എങ്ങനെ അതിൽ ഈ പറഞ്ഞ കണ്ടെന്റ്റ് ആഡ് ചെയ്തു….?”(റയാൻ )

” അത് ഒരു ചോദ്യം തന്നെയാണ്… പക്ഷെ…. അതിപ്പോ എങ്ങനെത്തന്നെ ചെയ്തത് ആണെകിലും അതെല്ലല്ലോ ഇവിടെ വിഷയം….. രണ്ട് പേർക്കും കോമൺ ആയി ഇങ്ങനെ സംഭവിച്ചിട്ടുണ്ടേങ്കിൽ ഇതാരോ കരുതി കൂട്ടി ചെയ്തത് ആണ് എന്ന് വേണ്ടേ കരുതാൻ….? “(റംസാൻ )

” അതെ… പക്ഷെ… ആര്.. എന്തിന് വേണ്ടി… എന്നോടുള്ള ശത്രുവാണോ.. അതോ ഇനി മെഹനുവിനോടുള്ളതോ…? “(റയാൻ )

” നിന്നോട് എങ്ങനെ… ഇതുകൊണ്ട് ഇപ്പൊ നഷ്ടം സംഭവിച്ചിരിക്കുന്നത് അവൾക് അല്ലെ.. അപ്പോ അവളെ നോട്ടമിട്ടാണ്.. ആദിയുടെയും മെഹനുവിന്റെയും ബന്ധം തകർക്കാൻ… നിന്നെ അതിന് കരുവാക്കി എന്ന് മാത്രം…. “(റംസാൻ )

” എന്നെ എന്തിന് അതിന് ചൂസ് ചെയ്യണം…? “(റയാൻ )

” അതിപ്പോ ഇത് പ്ലാൻ ചെയ്ത ആളോട് തന്നെ ചോദിക്കേണ്ടി വരും…നമ്മൾ ആദിയെ ഫങ്ക്ഷന് വിളിച്ചിട്ടില്ല… കൃത്യ സമയത്ത് അവനവിടെ എത്തണമെങ്കിൽ ഇത് നടപ്പാക്കിയ വെക്തി വിളിച്ചറിയിച്ചതാവണം….. ഇതിന് പിന്നിൽ കളിച്ചത് ആരാണ് എന്ന് വേണം ഇനി കണ്ട് പിടിക്കാൻ…. “(റംസാൻ )

 

” അതറിയാൻ നമക് ആ വൈറ്ററേ ചോദ്യം ചെയ്താൽ പോരെ…. അവനല്ലേ ഡ്രിങ്ക് കൊണ്ട് വന്നു തന്നത്.. അവനറിയാലോ അത് അവനെ കൊടുക്കാൻ ഏല്പിച്ച ആളെ….”(ജിഷാദ് )

” ഹ്മ്മ്… എനിക്ക് അവന്റെ മുഖം ഓർമ ഉണ്ട്… അവൻ തന്നെയാണ് എനിക്ക് ആ ഭാഗത്തു വാഷ് റൂമില്ല എന്ന് പറഞു മെഹന്നു കിടക്കുന്ന റൂം തുറന്നു തന്നത്.. മിക്കവാറും അവൻ തന്നെയാവും മെഹനുവിനും ഡ്രിങ്ക് കൊടുത്തത്… അവനായിരിക്കും എന്റെ ബോധം പോയപ്പോ അവളുടെ അടുത്ത് എന്നെ കിടത്തിയത്.. ഇപ്പോ എല്ലാം ക്ലിയർ ആയി…. ഇനി അവനെ പൊക്കി എല്ലാം സമ്മതിപ്പിച്ചു ഇതാരാണ് അവനെ കൊണ്ട് ചെയ്യിപ്പിച്ചത് എന്ന് മാത്രം അറിഞ്ഞാൽ മതി…. എന്നിട്ട് അത് ഒക്കെ മെഹനുവിനെ കേൾപിക്കുകയും വേണം.. ഞാൻ ഈ കാര്യത്തിൽ നിരപരാധി ആണ് എന്നവൾ അറിയണം …. “(റയാൻ )

” എങ്കിൽ വിട് മോനെ വണ്ടി നേരെ റിസോർട്ട് ലേക്ക്… ഇന്നിതിനു തീരുമാനമാക്കിയിട്ടു തന്നെ വേറെ കാര്യം…. “(റംസാൻ )

അവർ കാർ നേരെ റിസോർട്ടിലേക്ക് വിട്ടു…. അവിടെ ഉള്ള മുഴുവൻ സ്റ്റാഫുകളെയും നിരത്തി നിർത്തി റയാൻ ഓരോരുത്തരെ ആയി വീക്ഷിച്ചു……

 

എന്നാൽ അവരുടെ കൂട്ടത്തിൽ ഒന്നും ആ വൈറ്റർ ഇല്ലായിരുന്നു….!!!

 

*തുടരും…..*

 

കഴിഞ്ഞ പാർട്ടിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ടായിരുന്നു.. നിങ്ങൾ ശ്രദ്ധിച്ചോ അറിയില്ല… റയ്നുവിന്റെ ഹോസ്പിറ്റൽ ആയാ എംകെ ഹോസ്പിറ്റലിൽ ആണ് മെഹന്നു ചികിത്സ തേടിയത്… ആദിൽ സാറുടെ ഹോസ്പിറ്റൽ ആണ് medcare… എന്നാൽ ഞാൻ അബദ്ധവശാൽ എംകെ എന്ന് എഴുത്തുന്നതിന് പകരം medcare ഇൽ ആണ് മെഹന്നു ചികിത്സ തേടിയിരിക്കുന്നത് എന്ന് പാലാവർത്തി കഴിഞ്ഞ പാർട്ടിൽ എഴുതിയിട്ടുണ്ട്.. തെറ്റ് പറ്റിയതാണ്…. എംകെ എന്നാണ് എഴുത്തേണ്ടിയിരുന്നത്… ക്ഷമിക്കുക…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 40”

  1. Nthu പറ്റി kure നാൾ കണ്ടില്ല എപ്പോഴും എടുത്തു നോക്കും അടുത്ത പാർട്ട്‌ വന്നോ എന്ന് plzz അവർ തമ്മിലുള്ള തെറ്റിദ്ധാരണ പെട്ടന്ന് മാറ്റനെ

Leave a Reply