Angry Babies In love – Part 41

  • by

722 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 41~*

*🔥റിച്ചൂസ്🔥*

 

അവർ കാർ നേരെ റിസോർട്ടിലേക്ക് വിട്ടു…. അവിടെ ഉള്ള മുഴുവൻ സ്റ്റാഫുകളെയും നിരത്തി നിർത്തി റയാൻ ഓരോരുത്തരെ ആയി വീക്ഷിച്ചു……

എന്നാൽ അവരുടെ കൂട്ടത്തിൽ ഒന്നും ആ വൈറ്റർ ഇല്ലായിരുന്നു….!!!

” ഡാ… ആ വൈറ്റർ ഇവരുടെ ക്കൂട്ടത്തിൽ ഇല്ലല്ലോ…”(റയാൻ )

” നീയെന്താ ഈ പറേണെ.. ശരിക്ക് നോക്ക്… “(റംസാൻ )

റംസാൻ ഇല്ലാത്ത സമയത്ത് ആണല്ലോ ആ വൈറ്റർ ഡ്രിങ്ക് കൊണ്ട് വന്നത്…അത്പോലെ ചില പേർസണൽ തിരക്കുകൾ കാരണം ജിഷാദ് ഉം പാർട്ടിക്ക് പോയിട്ടില്ല… അത്കൊണ്ട് ഇക്കൂട്ടത്തിൽ റയാൻ മാത്രേ അവനെ കണ്ടിട്ടുള്ളു…

 

” ഇല്ലടാ…i am sure… ഇവരാരുമല്ലാ…. ”

റയാൻ തീർത്തു പറഞ്ഞു….

” നിങ്ങളുടെ സ്റ്റാഫ്സിൽ ആരെങ്കിലും ലീവ് ഉണ്ടോ…ഇന്നലെ പാർട്ടിയിൽ വൈറ്റർ ആയി നിന്ന ആരെങ്കിലും…. “(ജിഷാദ് )

ജിഷാദ് ആണ് അവിടുത്തെ റിസോർട്ട് മാനേജറോട് അത് ചോദിച്ചത്…

” ഇല്ലാ…ഈ നിൽക്കുന്നവർ മാത്രേ ഈ റിസോർട്ടിൽ സ്റ്റാഫ്സ് ആയിട്ട് ഒള്ളു….. എന്താ സർ .. വല്ല പ്രശ്നവും ഉണ്ടോ..? ”

” ഏയ്യ്..പ്രശ്നമൊന്നും ഇല്ല… ഞങ്ങൾക് ഇന്നലത്തെ cctv ഫോട്ടേജസ് ഒന്ന് കാണാൻ പറ്റോ…? “(റയാൻ )

” സാർ… അത് പിന്നെ .. ഇന്നലത്തെ cctv ഫോട്ടേജസ് മാത്രം മിസ്സിംഗ്‌ ആണ്…. ഇന്നാലെ പാർട്ടി തുടങ്ങിയെ പിന്നെയുള്ള ഒരു വിഷ്വൽസും cctv യിൽ പതിഞ്ഞിട്ടില്ല… അന്നേരം വയർ കട്ട് ആയിരുന്നു….എന്താ സംഭവിച്ചത് എന്നറിയില്ല… ഇന്ന് മോർണിംഗ് ആണ് എല്ലാം പരിഹരിച്ചത് … ”

പിന്നീട് ജിഷാദുമ് റയ്നുവും റംസാനും അവിടെ നിന്ന് മാറി നിന്നുകൊണ്ട്

” അപ്പൊ ഇത് വെൽ പ്ലാൻഡ് ആയിട്ട് ചെയ്ത കാര്യമാണ് എന്നതിൽ ഒരു സംശയവുമില്ല….ഇത് ചെയ്തത് ആരാണെങ്കിലും നമ്മൾ അവരിലേക്ക് എത്തിപ്പെടാതിരിക്കാൻ വേണ്ടിയാണ് cctv വയർ കട്ട് ചെയ്തതും ഇവിടുത്തെ വൈറ്റർ അല്ലാതെ പുറമെ നിന്നൊരാളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതും…..അപ്പോ റയ്നു.. ഇനി എങ്ങനെ നമ്മൾ അവനെ കണ്ടു പിടിക്കും…. അറ്റ്ലീസ്റ്റ്.. ഒരു ഫോട്ടോ എങ്കിലും കിട്ടിയാൽ അല്ലെ അന്യോഷിക്കാൻ പറ്റു…. ”

റംസാൻ നിരാശയോടെ പറഞ്ഞു നിർത്തി.. പക്ഷെ.. പ്രതീക്ഷ കൈ വിടാതെ റയ്നു

” അവനെ നമ്മൾ കണ്ടു പിടിക്ക തന്നെ ചെയ്യും….ഏതൊരു തെറ്റ് ചെയ്യുമ്പോഴും അവർക്കു പാര ആയി എന്തെങ്കിലും ഒരു തെളിവ് പടച്ചോൻ അവശേഷിപ്പിക്കും… ആ തെളിവ് നമുക്ക് കിട്ടും… നിങ്ങൾ നോക്കിക്കോ… ”

 

💕💕💕

 

അനു ഉമ്മറത്തിരുന്നു ചുമ്മാ ഫോണിൽ കുത്തീം കൊണ്ടിരിക്കുകയാണ്… എന്നാൽ അവളുടെ മനസ്സ് അവിടെ ഉണ്ടായിരുന്നില്ല… ദിയുവും ഷാനുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചായായിരുന്നു അവളുടെ ആലോചന മുഴുവനും… അപ്പൊ ആണ് റയ്നു വിളിച്ചു ഹോസ്പിറ്റലിലോട്ട് വരാൻ പറഞ്ഞ പ്രകാരം അങ്ങോട്ട് പോകാനായി യച്ചു അകത്തു നിന്ന് ഉമ്മറത്തോട്ട് വന്നത്….. അവൻ കാബോർഡിൽ നിന്ന് ഷൂ എടുത്ത് ഇടാൻ അനുവിന്റെ അടുത്തായി ഇരുന്നു…

 

“കോളേജിൽ പോകാതെ തമ്പുരാട്ടി എന്താ ഫോണിൽ കുത്തീം കൊണ്ടിരിക്കുന്നത്….നിന്നെ അവിടെന്ന് ചവിട്ടി പുറത്താക്കിയോ അതോ നീയായിട്ട് ഇറങ്ങി പോന്നോ…? ”

” രണ്ടും അല്ലാ…ഞായറാഴ്ച സ്കൂളും കോളേജുമൊക്കെ തുറന്നു പ്രവർത്തിക്കുന്നത് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.. ഇനി ഇന്നത്തെ പത്രത്തിൽ എങ്ങാനും അതിൽ മാറ്റമുണ്ടെന്ന് അച്ചടിച്ചു വന്നത് തമ്പുരാൻ കണ്ടോ…. അതിന്റെ ഭാഗമായി തൊഴിമാർക് ദർശനം കൊടുക്കാൻ ആണോ അങ്ങയുടെ ഈ എഴുന്നള്ളത്ത്… അതോ ഏതെങ്കിലും കോടതിയിൽ കേസില്ല വക്കീലിനിന്ന് കേസ് വാദിക്കാൻ ഉണ്ടോ ..? ”

അനു കളിയാക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ യച്ചു ഒന്ന് ചമ്മി…
.

” ആകല്ലേ….മോള് വല്ലാതെ ആകല്ലേ…. എനിക്ക് ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട് നിനക്കൊക്കെ എന്നെ പുച്ഛമാണെന് എനിക്കറിയാം…പക്ഷെ… കേട്ടോടി മോളെ….ജോലിക്കും പോകാതെ വായ്‌നോക്കി നടക്കുന്ന അലവലാതി പയ്യന്മാരുടെ കൂട്ടത്തിൽ നീയെന്നെ കാണരുത്…. അതൊക്കെ ഞാൻ എന്നെ നിർത്തിയതാ.. ഇപ്പോ ഞാൻ ഡീസന്റ് ആ.. ഡീസന്റ്… മാത്രല്ല.. വൈകാതെ തന്നെ ഞാൻ ഒരു തകർപ്പൻ കേസ് ഏറ്റടുത്തു മമ്മുട്ടിയെ പോലെ ചറപറാ എന്ന് വാദിച്ചു ജയിച്ചു നിന്റെ മുമ്പിൽ ഞെളിഞ്ഞൊരു നിപ്പുണ്ട്…അപ്പോഴും മോള് ഈ ഡയലോഗ് തന്നെ പറയണം…. ”

യച്ചു ഒറ്റശ്വാസത്തിൽ അത് പറഞ്ഞു നിർത്തിയപ്പോ അനു

” എന്നെ ചിരിപ്പിക്കല്ലേ ഇക്കാ….. എന്തായാലും മരിക്കുന്നത് മുൻപ് ഇക്കാനെ ആ കോട്ടിട്ട് എങ്കിലും കാണാനുള്ള ഒരു യോഗം എനിക്ക് ഉണ്ടാവണെ എന്നൊള്ളു എന്റെ പ്രാർത്ഥന..ആ അന്ത്യാബിലാഷം ഇക്ക പരിഗണിക്കണേ….”

അനു ഒന്ന് ഇളിച്ചു…

” ഇളിക്കടി.. ഇളിക്ക്.. കോട്ട് വേണേ അലമാറക്കകത്ത് ഇരിപ്പുണ്ട് ….നീയിങ് എടുത്തിട്ട് വാ.. ഞാൻ ഇട്ടു കാണിച്ചു തരാം…ഇനി അത് കാണാതെ നിന്റെ അന്ത്യാബിലാശം നിറവേറാതിരിക്കണ്ട… അല്ലാപിന്നെന്ന്…. ”

യച്ചു ഒന്ന് നിർത്തി കൊണ്ട്

” നിനക്കൊന്നും എന്നെ ശരിക്ക് അറിയില്ല…..ഞാൻ പിന്നെ ആരോടും പറയാത്തത് ആണ്… പ്രാക്ടീസ് കഴിഞ്ഞിറങ്ങിയപ്പോ എത്ര എത്ര കേസ് ആണെന്നോ എനിക്ക് വന്നത്….സാറേ.. എന്റെ കേസ് ഒന്ന് വാദിക്കണേ… എത്ര ഫീസ് വേണേലും തരാമെന്നൊക്കെ പറഞ്ഞു എത്ര പേരാനറിയോ എന്റെ പിറകെ നടന്നിരുന്നത് ….. ഞാൻ പിന്നെ ഒരു കേസ് ഏറ്റടുത്താ ബാക്കിള്ളോർക് സങ്കടാവില്ലേ എന്നോർത്തു ഒരാളുടെം എടുക്കാതെ അവർക്കൊക്കെ വേറെ വക്കീലന്മാരെ ഏർപ്പാടാക്കി കൊടുത്തത് അല്ലെ….അത് എന്റെ നല്ല മനസ്സ്.. മാത്രമല്ല…..ഇപ്പൊ ഞാനൊരു ബ്രേക്ക്‌ എടുത്തതല്ലേ… പഠനം കഴിഞ്ഞു കുറച്ചു നാൾ റയ്നുക്കാക്ക് ബിസിനസിൽ ഫ്രീ ആയി കുറച്ചു ടിപ്പ്സ് ഒക്കെ പറഞ്ഞു കൊടുത്ത് വാപ്പാനെ ഒക്കെ സഹായിച് നിനക്ക് ഒരു ബോഡി ഗാർഡ് ഒക്കെ ആയി ഇങ്ങനെ വായിനോക്കി നടക്കണമെന്ന്.. അല്ലാ.. ചുമ്മാ നടക്കണമെന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു… ഇനി ഈ ബ്രേക്ക്‌ ഒക്കെ കഴിഞ്ഞു ഞാൻ വക്കീൽ കോട്ട് ഇട്ട് ഒരു തിരിച്ചു വരവുണ്ട് ..അപ്പോ ഞാനൊരു കസർത്ത് കസർത്തും മോളെ …..”

 

” മ്മ്മ്മ്മ്മ്…. തള്ളി മറിക്കല്ലേ എന്റെ യച്ചുക്ക…. അതിൽ അവസാനം പറഞ്ഞതാണ് മോൻ ഈ ബ്രേക്ക്‌ എടുത്തതിന്റെ ആകമാനാ ഉദ്ദേശമെന്ന് ഈ പെങ്ങൾക്കുട്ടിക്ക് നന്നായി അറിയാം…. ഇങ്ങനെ പോയാ ജോലിയും കൂലിയും ഇല്ലാത്ത ഇക്കാക്ക് ആരും പെണ്ണ് തരൂലാട്ടാ…ആജീവനാന്തം മൂക്കിൽ പല്ലും വന്നു പുരനിറഞ്ഞു ഇവിടെ തന്നെ നിക്കണ്ടരും …അപ്പഴേക്കും ഈ ബെൻസ് ഗെറ്റ് അപ്പ്‌ ഒക്കെ തുരുമ്പ് പിടിച്ചു കേട് വന്നു പഴേ അംബാസിഡർ കാർന്റെ അവസ്ഥ ആയിക്കാണും ട്ടാ…. ”

 

” എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഹൂറി അങ്ങ് മറയത് ഒളിഞ്ഞിരിക്കുമ്പോ എനിക്ക് എന്തിനാടി വേറെ പെണ്ണ്…. ജോലിയും കൂലിയും ഇല്ലാന്നറിഞ്ഞിട്ടഞ്ഞല്ലേ ഓള് ഇന്നേ സ്നേഹിച്ചേ…. അപ്പോ എനിക്ക് ഓളെ തന്നെ മതി….. ”

” എന്റെ ഇക്കാ… ജോലിയും കൂലിയുമില്ലാത്ത ഇക്കാക്ക് ഓളെ വാപ്പ ഓളെ ഇക്കാക്ക് കെട്ടിച്ചു തന്നാൽ അല്ലെ….അപ്പഴേക്കും ഓളേം മനസ്സ് മാറും… പിന്നെ വല്ല ഗവണ്മെന്റ് ഉദ്യോഗസ്ഥന്റേം പ്രൊപോസൽ വന്നാൽ ഓള് അയാളെ മതിന്ന് പറയും… അതാവും മിക്കവാറും നടക്കാ…. ”

” ഇന്നലെ നീയിങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്.. ഓളെ കണ്ട് കറന്റ്‌ അടിച്ച ഫീൽ വന്നാ ഓള് ഇന്റെ soulmate… പിന്നെ ഇക്ക് ഓളെ ധൈര്യായിട്ട് സ്നേഹിക്ക…നീ ഓളെ കണ്ടത്തി തരും… ഞങ്ങളെ കല്യാണം എന്തായാലും നടക്കും എന്നൊക്കെ അല്ലെ…എന്നിട്ടിപ്പോ ജോലിടെ കാര്യം പറഞ്ഞു ഇയ്യ് കാലു മാറാണോ…? ”

” അങ്ങനെ…. അല്ലാ…. ജോലിയും ഒരു ഇമ്പോര്ടന്റ്റ്‌ ഫാക്ടർ ആണെന്നാണ് ഞാൻ പറഞ്ഞു വന്നത്…ഹിഹി…ഇക്ക വിഷമിക്കണ്ടാ… നമ്മക് സെറ്റ് ആകാന്നെ.. പിന്നെ ഇന്നലത്തെ ഫോട്ടോസ് ഒക്കെ ഒന്ന് കാണിച്ചേ.. ഞാനൊന്ന് നോക്കട്ടെ…. ”

 

അനു പെട്ടെന്ന് വിഷയം മാറ്റി യച്ചുവിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഓപ്പൺ ആക്കി…. അപ്പൊ ആണ് സന ഉറക്കച്ചടപ്പോടെ ഒരു ഗ്ലാസ്‌ കോഫിയുമായി അവിടേക്ക് വന്നത്….യച്ചു അവളെ കണ്ടതും..

” എന്താ ബാബി… നല്ല ഉറക്കക്ഷീണമുണ്ടല്ലോ… ഇന്നലെ സുഖമില്ലായിരുന്നോ… വല്ല അസുഖവും…? ”

സന ഒട്ടും ചിന്തിക്കാതെ

” എന്ത് അസുഖം…. ഒരു കുഴപവുമില്ല.. എന്നാൽ ഇന്നലെയാണ് ഏറെ നാൾ കൂടി സുഖമായി ഉറങ്ങിയത്…. ”

സന അങ്ങനെ പറഞ്ഞത് മെഹനുവിനെ ഉദ്ദേശിച്ചാണ്.. അവൾക് ആക്‌സിഡന്റ് പറ്റിയതിൽ സനക്ക് സന്തോഷമേ ഒള്ളു…മാത്രമല്ല… അവൾക് ഇപ്പൊ റയാനോട് തീർത്താൽ തീരാത്ത ദേഷ്യമാണല്ലോ… അത് തന്നെയാണല്ലോ സനയും ആഗ്രഹിച്ചതും….

” ഉവ്വോ… പിന്നെ എന്തിനാ ബാബി ഡോക്ടറെ കാണാൻ പോയത്…. ആ.. ആദിൽ ഡോക്ടറുടെ വീട്ടിലെയ്.. ഇന്നലെ നൈറ്റ്‌ലെ പാർട്ടിക്ക് പോകുന്ന വഴിക് ബാബി മറ്റൊരു കാറിൽ ഈ പറഞ ഡോക്ടറുടെ വീട്ടിൽക് പോകുന്നത് ഞാൻ കണ്ടിരുന്നു… അതാ ചോദിച്ചത്…. ”

അത് കേട്ട് സനക്ക് കുടിച്ചിരുന്ന കോഫി തരിപ്പിൽ പോയി…. അവൾ എങ്ങനൊക്കെയോ ഞെട്ടലും പരിഭ്രമവും മറച്ചു പിടിച്ചു കൊണ്ട്

 

” അതോ… അത് എന്താണെന്നോ …. ഞാൻ കുറച്ചു ഷോപ്പിംഗ്ന്നും എന്റെ ഫ്രണ്ട്നെ കാണാനും അവളുടെ കൂടെ ഡിന്നർ കഴിക്കാൻ ഒക്കെ കൂടി ഇറങ്ങീതായിരുന്നു…അപ്പൊ ആണ് മാളിൽ വെച്ച് അവൾക് പെട്ടെന്ന് സുഖമില്ലാണ്ടായത്….ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിക്കുമ്പോ ആണ് കൃത്യസമയത് അവളുടെ സുഹൃത്തും കൂടി ആയ ഡോക്ടർ അവിടേക്ക് വന്നത്… പിന്നെ അവളെ അദ്ദേഹത്തിന്റെ കാറിൽ അദ്ദേഹത്തിന്റെ വീട്ടിലേക് കൊണ്ട് പോകായിരുന്നു… അതായിരിക്കും നീ കണ്ടത്…. അവളെ അവിടെ സേഫ് ആക്കി അവർ എന്നെ എന്റെ സ്കൂട്ടിയുടെ അടുത്ത് കൊണ്ട് വന്നു ആക്കിത്തരേം ചെയ്തു…. ”

” ഓഹോ… അങ്ങനെ ആണല്ലേ… ഞാൻ പേടിച്ചു… ബാബിക്ക് ആണ് എന്തെങ്കിലും അസുഖം എന്ന് കരുതി…. ”

ഹാവു.. ആശ്വാസമായി.. ഇപ്പൊ എല്ലാം കയ്യിന്ന് പോയേനെ….ഇവൻ വിശ്വസിച്ചുകാണോ.. വല്ല ഡൌട്ടും തോന്നീട്ടുണ്ടാക്കോ.. ഏയ്യ്….നുണ ഏറ്റന്ന് തോനുന്നു…ഹ്മ്മ്.. ഇവൻ നിനക്ക് ഒരു പാര ആണ് സന… ഇനി കുറച്ചു സൂക്ഷിച്ചു മുന്നോട്ട് പോകുന്നതാണ് ബുദ്ധി… ഇനിയിങ്ങനൊരു പാളീച്ച വരാൻ പാടില്ല … എന്തായാലും ഇനിയിവിടെ നിന്നാ ശരിയാവില്ല… വേം പോകുന്നതാ ബുദ്ധി…

” ആഹ്…. ഇന്നാ ഒക്കെ.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ…. അവളുടെ വീട് വരെ ഒന്ന് പോണം… സുഖ വിവരം അന്യോഷിക്കാതിരിക്കാൻ ഒക്കില്ലല്ലോ… അപ്പോ നിങ്ങളുടെ പരിവാടി നടക്കട്ടെ… ”

അതും പറഞ്ഞു സന വേം അവിടെ നിന്ന് സ്കൂട്ടായി…..

 

സന വന്നതും അവളുമായുള്ള യച്ചുവിന്റെ സംസാരമൊന്നും അനു ശ്രദ്ധിച്ചിട്ടില്ല…അവൾ ഫോണിൽ ഫോട്ടോസ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു… അപ്പോഴാണ് റംസാനുമായുള്ള യച്ചുവിന്റെ സെൽഫി കാണുന്നത്….റയ്നുവിന്റെ സുഹൃത്തായിട്ട് കൂടി അവൾ റംസാനെ ഇതുവരെ കണ്ടിട്ടില്ല….

ഹേ… ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…എവിടെയാണെന്ന് ഓർമ കിട്ടുന്നുമില്ല .. എവിടെയാണിപ്പോ…. ആ….. മനസ്സിലായി….. ഷാനു ഞാൻ ആദ്യമായി കണ്ടത് ഇവനെ തല്ലുമ്പോൾ അല്ലെ…..അന്ന് ഏതോ പെണ്ണിന്റെ പുറകെ നടന്ന പേരും പറഞ്ഞല്ലേ തല്ലുകിട്ടിയത്…ഇവനെങ്ങനെ ഇവിടെ… യച്ചുക്കാനോട് ചോയ്ച്ചു നോക്കാം…അവൾ യച്ചുന് ആ ഫോട്ടോ കാണിച്ചു കൊണ്ട്

 

” യച്ചുക്ക.. ഇതാരാ….? ”

” അതെല്ലെടി കല്യാണചെക്കൻ… റംസാൻക്ക…റയ്നുക്കാന്റെ ഫ്രണ്ട്… ഇക്ക വെച്ച പാർട്ടിക്ക് അല്ലെ റയ്നുക്കയും അബദ്ധവഷാൽ ഞാനുമൊക്കെ പോയത്…… ”

” ഓഹോ… ഇതാണോ റംസാൻ…. റയ്നുക്ക പറഞ്ഞിരുന്നു… പക്ഷെ.. കക്ഷിയെ ഞാനിപ്പോൾ ആണ് കാണുന്നത്….. കെട്ടാൻ പോണ പെണ്ണിന്റെ പേരെന്താ….? ”

” ഇഷയോ മറ്റോ ആണ്… എനിക്ക് കറക്റ്റ് അറിയില്ല… അവരും വന്നിരുന്നു പാർട്ടിക്ക്…. ”

 

അതെ.. ഇഷ… ഈ പേര് തന്നെയാണ് അന്ന് ഷാനു പറഞ്ഞത്…. അപ്പോ ഷാനു ഒന്ന് വരട്ടിയപ്പോ ഇവൻ നേരെ പോയി പെണ്ണ് ചോദിച്ചല്ലേ… അതെന്തായാലും പൊളിച്ചു… ഇഷ്ടായി… അല്ലെങ്കിലും ഇന്റെ ഷാനു വേറെ ലെവൽ അല്ലെ…. മുത്തേ.. എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി വരാ.. ഇനി നീയും എത്രയും പെട്ടെന്ന് എന്റെ സ്നേഹം തിരിച്ചറിഞ്ഞാൽ മാത്രം മതി….

 

” ഡി… അനു… നീയെന്തേ ഈ അലോയ്ക്കുന്നെ….ആ ഫോൺ ഇങ്ങോട്ട് തന്നെ… ഞാൻ പോട്ടെ…. ”

” ഏയ്യ്.. നിക്ക് ഇക്കാ.. ഞാനൊന്ന് നോകട്ടെ…. ഇതെന്താ ഇക്കാ…ഒറ്റുമിക്ക പിക്കിലും ഒരു വൈറ്റർ പെട്ടിട്ടുണ്ടല്ലോ…കുമ്മനടിച്ചതാണോ.. അതോ അബദ്ധത്തിൽ പെട്ടതാണോ… ഹഹഹ … ”

” എന്ത്… ഞാനൊന്ന് നോക്കട്ടെ…. ”

യച്ചു ഫോൺ വാങ്ങി നോക്കി… റയ്നുക്ക റിസോർട്ടിൽ പോയി അന്യോഷിച്ചപ്പോൾ അവിടെത്തെ സ്റ്റാഫ് അല്ലെന്ന് മനസ്സിലാക്കിയ… അവര്ക് ഡ്രിങ്ക് കൊണ്ട് തന്ന… അവർ അന്യോഷിച്ചു കൊണ്ടിരിക്കുന്ന ആ വൈറ്റർ ആണ് എല്ലാ ഫോട്ടോയിലും പെട്ടിരിക്കുന്നത് എന്ന് അവന്ന് മനസ്സിലായി…. മനപ്പൂർവം അല്ലാ.. അറിയാതെ പെട്ടതാണ്… അവൻ മറ്റുള്ളവർക് ഡ്രിങ്ക്സ് കൊടുക്കുമ്പോഴും അവന്റെ കണ്ണ് ഞങ്ങളുടെ മേലായിരുന്നു എന്ന് ഈ ഫോട്ടോസ് നോക്കിയാൽ വെക്തമായി മനസ്സിലാക്കാം…

അവന്റെ ഒരു ഫോട്ടോ എങ്കിലും കിട്ടിയാലേ അവനെ കുറിച് കൂടുതൽ അറിയാനും ആളെ കണ്ടുപിടിക്കാനും സാധിക്കു… ആ തുറുപ്പു ചീട്ടാണ് ഇപ്പോൾ അനു കണ്ടുപിടിച്ചു തന്നിരിക്കുന്നത്…..

യച്ചു സന്തോഷത്തോടെ അനുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു…

” അനു.. മുത്തേ…. നീ മാസ്സ് ആടി…. ഞങ്ങൾ അന്യോഷിച്ചു കൊണ്ടിരിക്കുന്ന ആളാണിവൻ …. ഇവനെ കിട്ടേണ്ടത് വളരെ അത്യാവശ്യമാണ്..എന്ത് വെച്ച് അന്യോഷിക്കുമെന്ന് വിചാരിച്ചിരിക്കായിരുന്നു.. അപ്പോ ആണ് നീ മുത്തേ ഈ ഹിഡൻ തെളിവ് കാണിച്ചു തന്നത്….. ഞാൻ വേം റയ്നുക്കാനോട് ചെന്ന് ഈ വിവരം പറയട്ടെ…… ”

അതും പറഞ്ഞു അവൻ വേം ബൈക്ക് എടുത്തു പോയി…. യച്ചു പറഞ്ഞതൊന്നും മനസ്സിലാവാതെ അനു മിഴിച്ചു നിന്നു…..

 

എന്നാൽ ഇതെല്ലാം വാതിലിനപ്പുറം നിന്ന് സന കേൾക്കുന്നുണ്ടായിരുന്നു…..!!!

 

💕💕💕

മെഹന്നു റൂമിൽ ഒരേ ചിന്തയിൽ ചുമരിനോട് ചാരി ഇരിക്കുകയായിരുന്നു ….. ആദിയുമായുള്ള നല്ല ഓർമ്മകൾ ആയിരുന്നു അവളുടെ മനസ്സ് മുഴുവനും…. അവൻ പിണക്കം മറന്നു തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് അവളിരിക്കുന്നത്.. എന്നാൽ ആദി എന്നുന്നേക്കുമായി അവളെ വിട്ട് പോയന്ന കാര്യം അവളറിഞ്ഞാൽ അവൾക് അത് ഒട്ടും സഹിക്കാൻ കഴിയില്ല……

അപ്പോഴാണ് അവിടേക്ക് ആദിൽ സാർ കടന്നു വരുന്നത്…… ഒന്നുമറിയാത്ത പാവത്താനെ പോലെ അവളുടെ സങ്കടം കണ്ട് സന്തോഷിക്കാനും ചില അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെക്കാനുമെത്തിയ ആദിൽ സാർ മെഹനുവിന്റെ അടുത്ത് വന്നു ചെയ്ത കാര്യം കണ്ട് അവൾ ഒന്ന് ഞെട്ടി…..!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply