Skip to content

Angry Babies In love – Part 42

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 42~*

*🔥റിച്ചൂസ്🔥*

 

ഒന്നുമറിയാത്ത പാവത്താനെ പോലെ അവളുടെ സങ്കടം കണ്ട് സന്തോഷിക്കാനും ചില അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെക്കാനുമെത്തിയ ആദിൽ സാർ മെഹനുവിന്റെ അടുത്ത് വന്നു ചെയ്ത കാര്യം കണ്ട് അവൾ ഒന്ന് ഞെട്ടി…..!!

 

ആദിൽ സർ സങ്കടം അഭിനയിച്ചു വെപ്രാളംപെട്ടു കൊണ്ട് റൂമിലേക്ക് കയറിയ പാടെ ഓടി വന്നു അവളെ കെട്ടിപിടിച്ചു….ഇടക്ക് അവളുടെ മുറിവിൽ തൊട്ടും തലോടുകയും ചെയ്ത് ഓവർ കേറിങ് എന്നൊരാവസ്ഥയിൽ എത്തി നിൽക്കാണ് ആദിൽ സാർ… മെഹനുവിന് ആക്‌സിഡന്റ് പറ്റിയതിൽ അവന്ന് സങ്കടമുണ്ട്.. പ്ലാൻ സക്സസ് ആയതിൽ സന്തോഷവുമുണ്ട് .. എന്നാൽ റയ്നു അവളെ രക്ഷിച്ചതും അവന്റെ ഹോസ്പിറ്റലിൽ ചികിത്സ തേടിയതുമൊക്കെയാണ് ആദിൽ സാറിനെ ചൊടിപ്പിക്കുന്നത്…

” മെഹന്നു… മുത്തേ.. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്.. കുഴപ്പമൊന്നുമില്ലല്ലോ… നിനക്ക് ആക്‌സിഡന്റ് പറ്റിയെന്നറിഞ്ഞപ്പോ എന്റെ ജീവൻ പോയ പോലെ ആയിരുന്നു എനിക്ക് ..ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി ഞാൻ ഇന്നലെ മംഗ്ലൂർ പോയേകുവായിരുന്നു…. നിന്റെ വിവരം അറിഞ്ഞ ഉടനെ ഞാൻ പുറപ്പെട്ടതാ… ഇവിടെ വരെ ഞാൻ എങ്ങനെയാ എത്തിയത് എന്ന് എനിക്ക് മാത്രേ അറിയൂ…. നിന്നെ കാണുന്ന വരെ എന്റെ നെഞ്ചിൽ തീയായിരുന്നു…നിന്നെ ഞാൻ എങ്ങനെയാ അത് മനസ്സിലാകിപ്പിക്ക എന്നെനിക് അറിയില്ല…. ഇപ്പൊ ആണ് എനിക്ക് കുറച്ചു ആശ്വാസമയത്….”

 

മെഹന്നു എന്ത് ചെയ്യണമെന്നറിയാതെ നിപ്പായിരുന്നു.. ആദ്യമായി ആണ് ആദിൽ സാറിനെ ഇങ്ങനൊരു മുഖത്തിൽ കാണുന്നത്…ഇതുവരെ ഇങ്ങനൊരു സമീപനമോ പെരുമാറ്റമോ സാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തത് കൊണ്ട് പെട്ടെന്ന് ഇങ്ങനൊക്കെ സംഭവിച്ചപ്പോൾ മെഹന്നു ആ ഷോക്കിൽ ആയിരുന്നു….

പെട്ടെന്ന് സംസാരം നിർത്തി എന്തോ ആലോചിച്ചെന്ന വണ്ണം അവൻ അവളിൽ നിന്ന് വേർപെട്ടു മാറി ഇരുന്നു … മനപ്പൂർവം ചെയ്തതാണെങ്കിലും തെറ്റ് ഇമോഷൻസ്ന്റെ മേലേക്ക് ഇട്ട് ആദിൽ അത് ഒറ്റവാക്കുകൊണ്ട് പ്ലേറ്റ് മാറ്റി…

 

“I am സോറി മെഹന്നു… ഞാൻ പെട്ടെന്ന് സങ്കടം കൊണ്ട് ചെയ്തതാ….സോറി…”

അവൾ പാട് പെട്ട് ഒരു പുഞ്ചിരി മുഖത്ത് വരുത്തി…. ഒന്നും പറഞ്ഞില്ല….

ആദിൽ സാർ വീണ്ടും

“എന്നാലും എന്താ നീ കാണിച്ചേ മെഹന്നു … നിനക്ക് ഒന്ന് സൂക്ഷിച്ചൂടായിരുന്നോ…ഇതിപ്പോ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് തലക്ക് ഒരു മുറിവ് മാത്രേ പറ്റിയൊള്ളൂ… നിന്റെ ഇത്തരം ബോധമില്ലാത്ത പ്രവർത്തികൾ ബാക്കിയുള്ളവരെ എത്രമാത്രമാണ് വേദനിപ്പിക്കുന്നതെന്നറിയോ…”

ആദിൽ ഒന്ന് മൗനം പാലിച്ചതിന്നു ശേഷം

“ഒക്കെ പോട്ടെ… സാരമില്ല ..കാര്യമായി ഒന്നും സംഭവിച്ചില്ലല്ലോ.. അങ്ങനെ സമാധാനിക്കാം… പക്ഷെ… ഇതിന്നു കാരണക്കാരൻ ആയവനെ ഞാൻ വെറുതെ വിടില്ല… ആ റയാനെ… സംഭവം അറിഞ്ഞ ഉടനെ ഞാൻ ഇഷയെ വിളിച്ചിരുന്നു…അവൾ റയാന്റെ ഹോസ്പിറ്റലിലാണ് നിങ്ങൾ എന്ന് പറഞ്ഞപ്പോ എനിക്ക് രക്തം തിളച്ചു വന്നതാ…..നിന്നെ അവിടുന്ന് അപ്പൊ തന്നെ മാറ്റാനും ഞാൻ പറഞ്ഞതാ….പിന്നെ ആലോയ്ച്ചപ്പോ അത് നിന്റെ ആരോഗ്യത്തിനു നല്ലത് അല്ലെന്ന് തോന്നി.. അല്ലെങ്കിൽ ഞാൻ ഇടം വലം നോക്കാത്തെ അതിനുള്ള ഏർപ്പാട് ചെയ്തെന്നെ.”

” വേണ്ട ആദിൽ സാർ…ആദിൽ സാർ വഴക്കിനു ഒന്നും പോണ്ട… അവനുള്ളത് പടച്ചോൻ കൊടുത്തോളും…. ”

” നിന്നെ പോലെ എല്ലാം പടച്ചോനെ ഏല്പിച് കയ്യുംകെട്ടി ഇരിക്കാൻ എനിക്ക് പറ്റില്ല…. അത്രക് ദേഷ്യമുണ്ട് എനിക്ക്… നിനക്കും എങ്ങനെ ഇങ്ങനൊക്കെ സംസാരിക്കാൻ കഴിയുന്നു എന്നെനിക് മനസ്സിലാവുന്നില്ല…. നീ ജീവന് തുല്യം സ്നേഹിക്കുന്ന ആദിയെ ആണ് അവൻ നിന്നിൽ നിന്ന് അകറ്റിയത്…എല്ലാരെക്കാളും നിങ്ങൾ രണ്ട് പേരും ഒന്നിക്കണമെന്ന് അതിയായി ആഗ്രഹിച്ചതും ഞാൻ തന്നെയാണ് ….. എന്നിട്ട് ഇപ്പൊ ഇങ്ങനൊക്കെ ആ മറ്റവൻ കാരണം സംഭവിച്ചിട്ട്… എന്റെ അത്ര സങ്കടം പോലും നിനക്കില്ലല്ലോ മെഹന്നു… ”

” ആദിക്ക് ഒരിക്കലും എന്നെ വിട്ട് പോകാൻ കഴിയില്ല എന്നെനിക് അറിയാം…. ഇത് വെറും ആദിയുടെ ഒരു കുസൃതി മാത്രമാണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം… ആദി തിരിച്ചു വരും… എനിക്ക് ഉറപ്പുണ്ട്…. റയാൻ നടത്തിയ പാർട്ടിയിലെ നാടകം കൊണ്ട് ഒന്നും ആദിക്ക് എന്റെ മേലെ ഉള്ള വിശ്വാസത്തെ തകർക്കാൻ കഴിയില്ല….. അത്രമേൽ ആഴത്തിൽ ഞങൾ സ്നേഹിക്കുന്നുണ്ട്….”

 

” ഇന്റെ മെഹന്നു… കാര്യങ്ങളുടെ ഗൗരവം നിനക്ക് മനസ്സിലാവാനിട്ടാണ്… ആദി ബാംഗ്ലൂരിലോട്ട് തിരിച്ചു പോകുന്നതിന് മുൻപ് എന്നെ വിളിച്ചിരുന്നു….റിസൈൻ ചെയ്യുവാണ് ഹോസ്പിറ്റലിൽ നിന്ന് എന്നൊക്കെ പറഞ്… അവൻ ഒരുപാട് സങ്കടത്തിലാണെന്ന് അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി… എന്താണ് ആ സങ്കടത്തിന് കാരണം എന്നെന്നോട് പറഞ്ഞില്ല… പക്ഷെ.. അതിന് കാരണക്കാരൻ റയാൻ ആണെന്ന് അവൻ എന്നോട് പറഞ്ഞു…നിങ്ങൾ തമ്മിൽ ഒന്നിക്കുന്നത് ആ റയാൻ ആഗ്രഹിക്കുന്നില്ല…. നിങ്ങളെ പിരിച്ചിട്ട് അവന്ന് എന്താണ് നേട്ടമെന്നും എന്തിനാണ് നിന്റെ ലൈഫ് വെച്ച് ഇങ്ങനൊക്കെ കളിക്കുന്നത് എന്നും എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല…..അവന്റെ പിണക്കം നിസാരമല്ല മെഹന്നു…..സത്യാവസ്ഥ എന്തെന്ന് പോലും മനസ്സിലാക്കാതെ നിന്നെ അത്രമേൽ വിശ്വസിക്കുന്ന ആദി നിന്നോട് ഒരു വാക്ക് പോലും പറയാതെ നിന്റെ ഭാഗം കേൾക്കാൻ നിക്കാതെ ജോലി വിട്ട് ഈ നാട് വിട്ട് അതും ഇന്നലെ രാത്രി തന്നെ ബാംഗ്ലൂരിലോട്ട് പോണമെങ്കിൽ അതിന് കാരണം ഇന്നലെ പാർട്ടിയിൽ നടന്ന സംഭവം മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല…ഞാൻ ആദിക്ക് കുറച്ചു മുൻപ് ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്…. ആ റയാൻ ഇതിനിടയിൽ വല്ല പണിയും ഒപ്പിച്ചിട്ടുണ്ടോ എന്നറിയില്ലല്ലോ.. Some thing fishy …. അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല… കാര്യം കാണാൻ എന്ത് വൃത്തികെട്ട കളിയും അവൻ കളിക്കും … ”

മെഹനുവിന് ഇതെല്ലാം കേട്ട് ആകെ ടെൻഷൻ ആയി… ആദി തിരിച്ചു വരും എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുന്ന മെഹന്നുവിന്റെ മനസ്സിനെ പ്രകമ്പനം കൊള്ളിക്കാൻ ഇത്രയും മതിയായിരുന്നു….അവളുടെ മുഖം ചുമന്നു തുടുത്തു…..

” അവൻ കാരണം എനിക്ക് എന്റെ ആദിയെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നാൽ ഞാൻ പിന്നെ ഈ ലോകത്ത് ജീവിച്ചിരിക്കില്ല….. ആദി ഇല്ലാത്ത ഒരു ലൈഫ് എനിക്ക് വേണ്ട…. ”

മെഹന്നു അതും പറഞ്ഞു പൊട്ടിക്കരഞ്ഞു……

” ഹേയ്… നീയെന്തൊക്കെയാ ഈ പറേണെ…..”

” പിന്നെ ഞാൻ എന്താ ചെയ്യാ…എനിക്ക് ആദി ഇല്ലാതെ പറ്റില്ല…. ആദിൽ സാർ ….അവനെ എനിക്ക് വേണം…. ”

അവൾ ആദിൽ സാറിന്റെ മാറിലേക്ക് ചാഞ്ഞു ഏങ്ങലടക്കാൻ പാട് പെട്ടു…ആദിൽ സാർ അവളെ തന്നോട് ചേർത്ത് സമാധാനിപ്പിച്ചു….

” വിഷമിക്കല്ലേടാ… നമുക്ക് വഴിയുണ്ടാകാം….ഒരു തെറ്റും ചെയ്യാത്ത നീയല്ല.. നിനക്ക് ദ്രോഹം മാത്രം ചെയ്ത അവനാ… ആ റയാനാ മരിക്കണ്ടേ….. നീ കരച്ചിൽ നിർത്.. ഇവിടെ ആർക്കും ഇതൊന്നും അറിയില്ലല്ലോ.. പ്രതേകിച്ചു ഷാനൂന്…. അത്കൊണ്ട് നീ കണ്ണ് തുടക്…. ആരെങ്കിലും പെട്ടെന്ന് കയറി വന്നു ഇതൊക്കെ കാണും കേൾക്കേം ഒക്കെ ചെയ്താ പ്രശ്നം കൂടുതൽ വഷളാകും…. ”

അവൾ കണ്ണ് നീര് തുടച്ചു……അവളെ സമാധാനിപ്പിക്കുമ്പോഴും ആദിൽ സാർ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു…..മെഹനുവിന് റയാനോടുള്ള വെറുപ്പ് എത്രമാത്രം കൂടുന്നോ അത്രമാത്രം അവർ അകലും..മാത്രമല്ല… ദുഃഖത്തിൽ അവളുടെ കൂടെ നിക്കുന്ന ആദിക്ക് വേണ്ടി സംസാരിച്ചു അവളെ ആശ്വസിപ്പിക്കുന്ന താൻ ആണ് ഇതൊക്കെ ചെയ്തത് എന്ന് അവൾ ഒരിക്കലും സംശയിക്കയുമില്ല… ഈ വരവ് കൊണ്ട് ആ രണ്ട് കാര്യം സാധിച്ച സന്തോഷം ആദിൽ സാറിന്റെ മുഖത്തു നിറഞ്ഞു തുളുമ്പി….അത് അവളിൽ നിന്ന് മറച്ചു പിടിച്ചു അവൻ തകർത്തഭിനയിച്ചു….

 

“മെഹന്നു…. നിന്റെ അസുഖം എല്ലാം മാറി ഉടനെ തന്നെ നമുക്ക് ബാംഗ്ലൂരിലേക്ക് വിടാം… എന്നിട്ട് ആദിയെ കണ്ട് നടന്നത് എന്തെന്ന് അവനെ ബോധ്യപ്പെടുത്താം…. ഒന്ന് ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു…ഞാൻ എന്തിനും നിന്റെ കൂടെ ഉണ്ട്… നിന്റെ സന്തോഷമാണ് എന്നും ഞാൻ ആഗ്രഹിക്കുന്നത്…..അപ്പൊ ആദ്യം സുഖപ്പെടണം…ഇത് നല്ലോം റസ്റ്റ്‌ എടുക്കേണ്ട ടൈം ആണ്….നിന്റെ എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടും നോക്കിയപ്പോ വലിയ കുഴപ്പമൊന്നും കാണുന്നില്ല.. എന്നാലും അവൻ ഉണ്ടാക്കിയ റിപ്പോർട്ട്‌ അല്ലെ.. എനിക്ക് വിശ്വസിക്കാൻ പാടാണ്…. അത്കൊണ്ട് നമുക്ക് ഒരു ഡീറ്റൈൽഡ് ചെക് അപ്പ്‌ നടത്തണം….. നാളെ തന്നെ അതിനുള്ള ഏർപ്പാട് ഞാൻ ചെയ്യാം…. നിന്റെ കാര്യത്തിൽ എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല.. എനിക്ക് തന്നെ എല്ലാം നേരിട്ട് കണ്ടാലേ ബോധ്യമാകു… അത് കൊണ്ട് എതിർത്തു ഒന്നും പറയണ്ട… കേട്ടല്ലോ….”

അവൾ തലയാട്ടി സമ്മതം മൂളി…..

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…. യച്ചുവിന്റെ കയ്യിൽ നിന്ന് കിട്ടിയ ഹോട് ന്യൂസ്‌ ആദിൽ സാറേ അറിയിക്കാനുള്ള സനയുടെ വിളി ആയിരുന്നത്…. അവൻ ഫോണിലേക്ക് നോക്കി ഒന്ന് പരുങ്ങി വേം കാൾ കട്ട്‌ ചെയ്തു….വീണ്ടും റിങ് ചെയ്തപ്പോൾ അവൻ മെഹനുവിൽ നിന്ന് മാറി നിന്ന് കാൾ അറ്റന്റ് ചെയ്തു…

മെഹന്നു താൻ എന്തെങ്കിലും പറഞ്ഞാൽ കേൾക്കും എന്നുള്ളത് കൊണ്ട് തന്നെ ആദിൽ സാർ സന പറയുന്നതെല്ലാം മൂളിക്കേട്ട് ഫോൺ വെച്ചു….

ശേഷം മെഹനുവിന് നേരെ തിരിഞ്ഞു കൊണ്ട്

” ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കാൾ ആ….ഞാൻ വേം അങ്ങോട്ട് ചെല്ലട്ടെ…ഒരു ആക്‌സിഡന്റ് കേസ് സർജറിക്ക് കയറ്റിയിട്ടുണ്ട്… എനിക്ക് ഉടനെ അങ്ങ് എത്തണം.. അപ്പൊ പോട്ടെ.. റസ്റ്റ്‌ എടുക്ക് ട്ടോ.. ഒന്നിനെ പറ്റി ആലോചിച്ചും വേവലാതി പെടണ്ടാ…..ഞാൻ വിളിക്കാം.. Take care…. ”

അതും പറഞ്ഞു ആദിൽ സാർ പോയി…..
മെഹന്നു ബെഡിലേക്ക് വീണു വീണ്ടും ഓരോന്നാലോചിച്ചു കണ്ണീർ വാർത്തു….

 

💕💕💕

 

സമയം വൈകുന്നേരമായി…ഞ്യാറാഴ്ച ആയത് കാരണം ഒരു പണിയും ഇല്ലാത്തത് കൊണ്ട് അനു ഫോണിൽ ചുമ്മാ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു…. അപ്പോഴാണ് അവൾക് ജാനൂനെയും കൂട്ടി ടൌൺ വരെ ഷോപ്പിംഗ്ന്ന് ഒക്കെ ഒന്ന് പോയാലോ എന്ന് തോന്നിയത്….അവൾ വേം ജാനൂന് കാൾ ചെയ്തു….

 

” ഡി..നീ വേം റെഡി ആവ്.. എനിക്ക് അൽബയ്ക് മാളിൽ ഷോപ്പിംഗ് ന്ന് പോണം…ഞാൻ പത്ത് മിനുട്ട് കൊണ്ട് അങ്ങോട്ട് എത്താ…. ”

” എടി…. ഞാൻ വേറെ ഒരു കാര്യം ഏറ്റു പോയല്ലോ…. അൽബയ്ക് മാളിൽ തന്നെ റാഷിക്കാന്റെ ഫ്രണ്ട് ന്റെ അമ്മ ഒരു കോഫി ഷോപ്പ് നടത്തുന്നുണ്ട്…. ആന്റിയുമായി ഞാൻ നല്ല കൂട്ടാണ്…. ആന്റിക് എന്തോ അത്യാവശ്യായിട്ട് എവിടെയോ പോകേണ്ടതുള്ളത് കൊണ്ട് ഒരു രണ്ട് മണിക്കൂർ അവിടെ കൗണ്ടറിൽ വന്നിരിക്കോ ചോദിച്ചു… എന്നെ അത്രയും വിശ്വസിച്ചു ചോദിച്ചതല്ലേ…. പിന്നെ റാഷിക്കയും ഫ്രണ്ട്മൊന്നും ഇപ്പൊ സ്ഥലത്തില്ലല്ലോ.. ബാംഗ്ലൂർ പോയേക്കുവല്ലേ .. അത്കൊണ്ട് ഞാൻ വരാമെന്നു പറഞ്ഞു..ഞാൻ അങ്ങോട്ട് ഇറങ്ങാൻ നിക്കാ…..ഇനിയിപ്പോ എന്താ ചെയ്യാ……”

” ഏത് കോഫി ഷോപ്പ്…. ഐസ് ബെർഗോ? ”

” അതെ…. ”

” ഒക്കെ.. ഒരു കാര്യം ചെയ്യാം… രണ്ട് മണിക്കൂർ അല്ലെ.. അതിന് ശേഷം ആന്റി വന്നാ നിനക്ക് പോരാലോ… സോ.. ഞാനും വരാം… രണ്ട് മണിക്കൂർ കോഫി ഷോപ്പിൽ സ്‌പെന്റ ചെയ്തു ഒരുമിച്ചു മാളിൽ നിന്ന് ഷോപ്പ് ചെയ്തു തിരിച്ചു പോരാം.. എന്താ…? ”

” ഒക്കെ… എന്നാ നീ ഈ വഴി വാ…. ”

” ഒക്കെ…. ”

അങ്ങനെ ജാനു അനുവിനെ പിക് ചെയ്തു നേരെ കോഫി ഷോപ്പിലോട്ട് വിട്ടു…

അവർ എത്തിയതും ആന്റി ജാനുവിനെ എല്ലാം ഏല്പിച്ചു പുറത്തു പോയി…

അത് അത്യാവശ്യം നല്ല തിരക്ക് ഉള്ള വലിയൊരു ഷോപ്പ് ആയിരുന്നു…പ്രതേകത എന്താണെന്ന് വെച്ചാൽ അവിടെത്തെ സ്റ്റാഫ്സ് എല്ലാം ഗേൾസ് ആണ്…..

ജാനു കൗണ്ടറിൽ ചെന്നിരുന്നപ്പോൾ അനു കിച്ചൺ ഏരിയ എല്ലാം പോയി വളരെ കൗതകത്തോടെ അതൊക്കെ നോക്കി കണ്ടു….അവിടെ പാചകം ചെയ്യുന്നവരും സ്ത്രീകൾ തന്നെ… എല്ലാടവും വളരെ വൃത്തി ആക്കി സൂക്ഷിച്ചിരിക്കുന്നു…..

അവൾ തിരിച്ചു ജാനുവിന്റെ അടുത്ത് വന്നപ്പോൾ അവൾ ഇട്ടിരുന്ന വേഷത്തിന് മുകളിളായി ബാക്കി സ്റ്റാഫ് ഒക്കെ ഇട്ടിരുന്ന പോലെയുള്ള കോഫി ഷോപ്പിന്റെ ലോഗോ ഒക്കെ യുള്ള ഒരു ടി ഷർട്ട്‌ ഇട്ടിരിക്കുന്നു…… കൂടാതെ ഒരു ക്യാപും….

 

സ്ത്രീകൾ മാത്രം നടത്തുന്ന ഇങ്ങനൊരു സംരബത്തിന്റെ ഭാഗമാകാൻ അനുവിനും ഒരു ആശ തോന്നി…..അവളും ടി ഷർട്ടും ക്യാപ്പും എടുത്തിട്ടു..ഇപ്പൊ അവളെ കണ്ടാൽ ആരും ഇവിടെത്തെ സ്റ്റാഫ് അല്ലെന്ന് പറയില്ല….

” ഡി… എങ്ങനെയുണ്ട്…. കൊള്ളാല്ലേ….? ”

ജാനു അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട്

“കൊള്ളാം.. പക്ഷെ… നീയെന്തിനാടി ഇതൊക്കെ ഇട്ടേ….”

” ഇതൊക്കെ കാണുമ്പോ എനിക്ക് വെറുതെ ഇരിക്കാൻ തോന്നുന്നില്ല…. രണ്ട് മണിക്കൂർ എങ്കി രണ്ട് മണിക്കൂർ.. ഞാൻ അത്രയും നേരം ഇവരിൽ ഒരാളായി വർക്ക്‌ ചെയ്യാൻ പോവാ…. ”

” ദേ അനു.. നീ ചുമ്മാതിരുന്നേ…. ഇത്പോലെ എത്രയോ കഫെകൾ സ്വന്തമായുള്ള കുടുംബത്തിലെ അംഗമാ നീ… എന്നിട്ട് ഇവിടെ ഒരു സ്റ്റാഫ് ആയിട്ട്… അതൊന്നും ശരിയാവില്ല…. നീയിവിടെ ചുമ്മാ ഇരുന്നേ…. റയ്നുക്കയോ മറ്റോ കണ്ടാ എനിക്ക് ചീത്ത കേൾക്കും…. ”

” നീയൊന്ന് പോയെ….. നിന്നെ ആരും വഴക്ക് പറയില്ല…വലിയ വീട്ടിലെ കുട്ടിയാണെന്ന് കരുതി ഇങ്ങനെത്തെ ജോലി ഒക്കെ ചെയ്യുന്നത് എന്താ മോശമാണോ…. എന്തിന് നിന്നെക്കാൾ വലിയ വലിയ പണച്ചാക്കുകൾ നമ്മുടെ ക്ലാസിൽ ഉണ്ടല്ലോ.. എന്നിട്ട് ഞാൻ അവരെ ഒന്നും എന്റെ ഫ്രണ്ട് ആകാതെ നിന്നെ എന്റെ ഫ്രണ്ട് ആക്കിയത് എന്ത് കണ്ടിട്ടാ … പണത്തിനല്ല… സ്നേഹബന്ധങ്ങൾക്കാ ഞാൻ എന്നും വിലകൽപ്പിക്കുന്നത്….അത്കൊണ്ട് മോളിവിടെ ഇരുന്നു ക്യാഷ് എണ്ണ്..സേച്ചി പോയി ഓർഡർ എടുക്കട്ടേ…. ”

” എന്ത് പറഞ്ഞാലും കാണും ഓരോ ന്യായങ്ങൾ.. നീയെന്തെങ്കിലും ചെയ്യ്…. ”

” പിണങ്ങല്ലേ മാഡം…. ”

അനു അവളുടെ കവിളത്തൊരു ഉമ്മ വെച്ച് കൊണ്ട് നേരെ ഓർഡർ എടുക്കാൻ പോയി….

സീറ്റ്‌ കാലിയാവുന്നതിനോടപ്പം പുതിയ ആളുകൾ വന്നത് ഫിൽ ചെയ്ത് കൊണ്ടിരിക്കുകയാണ്….അനു ഒരു സ്റ്റാഫ്ന്റെ കയ്യിന്ന് മെനു കാർഡ് വാങ്ങി ഓർഡർ എടുക്കാനായി ഇപ്പൊ വന്ന ആളുകളുടെ അടുത്തേക് നടന്നു…. ഒന്ന് രണ്ട് പേരുടെ അടുത്ത് നിന്നും ഓർഡർ എടുത്തു കുറിച്ചെതിന് ശേഷം തൊട്ടു പിറകിലെ ടേബിളിലേക്ക് തിരിഞ്ഞു മെനു കാർഡ് ടേബിളിൽ വെച്ച് കൊണ്ട് അവൾ ആവർത്തിച്ചു…

” സാർ… ഓർഡർ പ്ലീസ്….? ”

ഫോണിൽ നിന്ന് മുഖമുയർത്തി അവളെ നോക്കിയ തന്റെ മുമ്പിൽ ഇരിക്കുന്ന വ്യക്തികളെ കണ്ട് അനു ഒന്ന് ഞെട്ടി….

ഷാനുവും ദിയുവും….!!

പടച്ചോനെ….. ഇത് വല്ലാത്തൊരു കുരുക്കിൽ ആണോ നീയെന്നെ കൊണ്ടിട്ടത്…… ഇവർക്കു ഈ കഫെ അല്ലാതെ വേറെ കഫെ ഒന്നും കിട്ടീല്ലേ.. കോപ്പ്…. അല്ലെങ്കിൽ തന്നെ എവിടെ പോയാലും ഈ കുരിശ് ഷാനൂന്റെ കൂടെ ഉണ്ടല്ലോ…. ഒരു ഒഴിയാ ബാധ പോലെ.. ഇവളെന്റെ കൈക്ക് പണി ഉണ്ടാകുമെന്നാ തോന്നുന്നേ…..

അവരെ കണ്ട ഞെട്ടലിൽ ഓരോന്ന് ആലോചിച്ചു സ്റ്റക്ക് ആയി നിക്കുന്ന അനുവിനെ തട്ടി വിളിച്ചു കൊണ്ട് ദിയ

” ഹെലോ… ഞങ്ങളെ ഓർമ ഉണ്ടോ…ആയിഷ അല്ലെ …എന്താ ഇവിടെ….. കോളേജ് ഒഴിവുള്ളപ്പോൾ ഇവിടെയാണോ വർക്ക്‌ ചെയ്യാറ്… പാർടൈം സ്വന്തമായി കാശ് ഒക്കെ ഉണ്ടാകുന്നുണ്ടല്ലേ…. ”

 

പടച്ചോനെ.. ഈ പിശാഷിനെ ഞാൻ തല്ലി കൊല്ലും ട്ടാ…. ഇവളെന്നെ ഷാനുവിന്റെ മുമ്പിൽ ഒരു ജോലിക്കാരി ആകിയല്ലോ….ഇവൾക്ക് ഇപ്പോ വല്ല വിമ്മും കലക്കി കൊടുത്താലോ… ഇന്നാലെ ഇവളുടെ വായ അടയു… ഇനിപ്പോ ഷാനുവും ഇത് വിശ്വസിക്കും…തിരുത്തിയാലോ….

അപ്പഴാണ് ഷാനു

” ആഹാ….വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിക്കുന്നവരെ എനിക്ക് എന്നും മതിപ്പാണ്…. U r doing a good job ആയിശു…..ലൈബ്രയിൽ നിന്ന് മെമ്പർഷിപ് എടുത്ത് പോയിട്ട് പിന്നെ രണ്ടാളേം അങ്ങോട്ട് കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഒള്ളു…. അപ്പോ ഈ പരിവാടി ഒക്കെ ഉണ്ടെന്ന് ഇപ്പൊ ആണ് മനസ്സിലായെ…. ദിയു.. കണ്ട് പഠിക്ക് അയ്ശൂനെ ഒക്കെ …കണ്ട ചീത്ത പിള്ളേരുടെ കൂടെ കൂട്ട് കൂടണ നേരം അയ്ശൂന്റെ കൂടെ കൂടിക്കോ.. ജീവിതം രക്ഷപെടും…. ”

ഷാനുവിന്റെ സംസാരം കേട്ട് അനുന്ന് പൊലിവായി… ഒന്നാമത് ദിയയുടെ മുമ്പിൽ താൻ അത്രയും പൊങ്ങിയല്ലോ എന്നോർത്താണ്…. അത്കൊണ്ട് തന്നെ ഇത് രണ്ട് മണിക്കൂർ ത്തെ ഏർപ്പാട് ആണെന്ന് അവൾ പിന്നെ തിരുത്താനൊന്നും പോയില്ലാ… ഷാനുവിന്റെ മനസ്സിൽ തനിക് ഇപ്പൊ നല്ലൊരു ഇമ്പ്രേഷൻ ഉണ്ടെന്ന് ഓർത്തപ്പോൾ ഇന്ന് ഈ കഫെയിലേക്ക് വരാൻ തോന്നിച്ചതിനും വർക്ക്‌ ചെയ്യാൻ തോന്നിച്ചതിനും പടച്ചോനോട് അവൾ നന്ദി പറഞ്ഞു… പിന്നെ ദിയുവിനെ കൊച്ചാക്കി ഷാനു അങ്ങനെ പറഞ്ഞത് കൊണ്ട് തത്കാലം അവൾക് വിമ് ഒന്നും കൊടുക്കണ്ട എന്ന് അനു തീരുമാനിച്ചു….

” ഷാനുക്ക..അതിന് ഞാൻ എപ്പഴേ കൂട്ട് ആയല്ലോ അയ്ശുത്താനോട്….. ഇത്താന്റെ കയ്യിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ ഉണ്ട്…. ”

അനു ഒന്ന് ചിരിച്ചു കൊണ്ട് തട്ടി വിട്ടു

” ഏയ്യ്…. എനിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ട്ടമല്ല….. അതാ ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങളിൽ എൻഗേജ്ഡ് ആയിരിക്കുന്നത്… അല്ലാ… നിങ്ങൾ എന്താ ഇവിടെ….? ”

അതിന് മറുപടി പറഞ്ഞത് ഷാനു ആണ്..

” ലൈബ്രറിയിലേക്ക് കുറച്ചു ബുക്സ് ഇവിടുത്തെ ഡിസി ബുക്സ് ഷോപ്പിൽ നിന്ന് ഓർഡർ ചെയ്തിരുന്നു… അത് മേടിക്കാൻ വന്നതാ.. അപ്പോ ഇവളും ചുമ്മാ കൂടെ കൂടി….. ”

” ആഹ്… എന്നാ ഞാൻ കോഫി എടുക്കാം.. കൂടെ എന്താ വേണ്ടേ…. ”

” വേറെ ഒന്നും വേണ്ടാ… ”

അനു പോയി കോഫി എടുത്തു ബില്ലും അടിച്ചു വന്നു രണ്ട് പേർക്കും കൊടുത്തു…

ഒരു സിപ് കോഫി കുടിച്ചു കൊണ്ട് ഷാനു

” മറ്റേ ആ അഹങ്കാരി അനുവിനെ പറ്റി വല്ല വിവരവും കിട്ടിയോ അയ്ശു…ജാനുവിനോട് പറഞ്ഞിരുന്നു…. ”

അത് കേട്ട് ഇടയിൽ കയറി ദിയ

” ഞാനും അന്യോഷിക്കുന്നുണ്ട് ഷാനുക്ക….ഇക്ക എന്നോട് എല്ലാം പറഞ്ഞപ്പഴേ ഞാൻ തീരുമാനിച്ചതാ… അവളെ കണ്ട് പിടിച്ചു ഇക്കാന്റെ മുമ്പിൽ നിർത്തി തരുമെന്ന്….. ആ അഹങ്കാരിയെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…അയ്ശുത്താ.. നമുക്ക് ഒരുമിച്ചു നിന്ന് അവളെ കണ്ട് പിടിക്കാ..ജാനുത്താനേം റാഷിക്കനേം ഒക്കെ അറിയുന്ന കുട്ടി ആണേ മിക്കവാറും അവൾ കോളേജിൽ തന്നെ ഉള്ള കൊച്ചാവും …അത്കൊണ്ട് നമ്മൾ ഒരുമിച്ചു നിന്നാ കണ്ട് പിടിക്കാൻ എളുപ്പാ…. ”

അതുകേട്ട് അനുവിന്റെ കാറ്റ് പോയി…..

 

ഇതെന്തൊരു കഷ്ടമാണ് നോക്കണേ… എങ്ങനെ എങ്കിലും എന്റെ പ്രണയമൊന്ന് സെറ്റ് ആകാൻ നോക്കുമ്പോ ഓരോ വലീവണ്ടികൾ കയറി വരാണല്ലോ….അയ്ശു എന്ന് പറഞ്ഞു ഇവരുടെ മുമ്പിൽ നിക്കുന്ന ഞാൻ തന്നെയാണ് അനു എന്ന് ഷാനു തിരിച്ചറിഞ്ഞാൽ ഈ ഇമ്പ്രേഷനും കോപ്പും ഒക്കെ അവസാനിക്കും… എന്നോട് മതിപ്പുള്ളപോലെ അല്ല….
അനുവിനോട് ഒരു കൊട്ടക്ക് പക ഉള്ളിൽ കൊണ്ട് നടക്കാ ഷാനു….. എങ്ങനെങ്കിലും ഷാനുന്റെ മനസ്സിൽ കയറിപറ്റാൻ നോകുമ്പഴാ ഇവിടെ ഒരുത്തി എന്നെ കണ്ട് പിടിച്ചു ഇവന്റെ മുമ്പിൽ നിർത്തി എല്ലാം തീർത്തു തരാൻ പോണത്….. സമയമെടുത്താണേലും അനുവിനോടുള്ള ദേഷ്യം ഷാനുവിന്റെ മനസ്സിൽ നിന്ന് ഇല്ലാതാകാമെന്ന് കരുതിയതാ.. ഇവൾ അതിനും സമ്മതിക്കില്ല….. ശോ….

” പിന്നല്ല… നമുക്ക് കണ്ട് പിടിക്കാല്ലോ…. എന്റെ ഒരു അന്യോഷണത്തിന്റെ ഭാഗമായി എനിക്ക് അറിയാൻ സാധിച്ചത് അവളത്ര കുഴപ്പക്കാരി ഒന്നുമല്ലന്നാണ്…. ചിലപ്പോൾ അറിയാതെ എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടാകും… ഒരു തവണത്തേക്ക് ഒക്കെ ക്ഷമിക്കാലോ ല്ലേ…. നമ്മൾ എന്തിനാ അതിന്റെ പിന്നാലെ ഒക്കെ പോയി സമയം മെനക്കെടുത്തുന്നത്…. ”

” അപ്പൊ താൻ ആളെ കണ്ടെത്തിയോ…? “(ഷാനു )

 

” ഏയ്യ്.. ഇല്ലാ…. ഏകദേശം രൂപവും ഭാവവും ഒക്കെ പറഞ്ഞു ജാനു ഒന്ന് രണ്ട് പേരെടുത്തു അന്യോഷിച്ചപ്പോൾ ആണ് ഇങ്ങനൊക്കെ പറഞ്ഞത്… ഹിഹി….. പിന്നെ ആ കുട്ടി കോളേജിൽ പഠിക്കുന്ന കുട്ടി ഒന്നുമല്ലത്രേ….അവരൊക്കെ ഇനി ആ കൊച്ചിനെ കാണാണെ അറിയിക്ക പറഞ്ഞിട്ടുണ്ട്… എന്നാലും ഒന്ന് ക്ഷമിച്ചൂടെ…. വെറുതെ എന്തിനാ നമ്മൾ പ്രശ്നത്തിന് ഒക്കെ നിക്കുന്നത്…”

 

” തനിക്കെന്താടോ അവളോട് ഇത്ര സോഫ്റ്റ്‌ കോർണർ…. “(ദിയ )

 

” അത് പിന്നെ ഒന്നൂല്ല…. എനിക്ക് ഈ വൈലൻസ് ഒന്നും ഇഷ്ടല്ല…. അടി ഇടി വഴക് ഒന്നും നടക്കുന്ന ഭാഗത്തുക്കെ ഞാൻ പോകാറില്ല… അതാ ഞാൻ… പിന്നെ അവൾ പിന്നീട് ഉപദ്രവത്തിന് ഒന്നും വന്നിട്ടില്ലല്ലോ…. സോ. ക്ഷമിക്കുന്നതിൽ തെറ്റില്ലാnന്ന് പറയായിരുന്നു…. ”

” എനിക്ക് ഇങ്ങനെത്തെ കാര്യങ്ങൾ ഒന്നും അത്ര പെട്ടെന്ന് ക്ഷമിക്കാനുള്ള കഴിവ് ഒന്നും പടച്ചോൻ തന്നിട്ടില്ല അയ്ശു… അത്കൊണ്ട് അവൾ എനിക്ക് പണി തന്നിട്ടുണ്ടെ…അതിന്റെ മുതലും പലിശയും പാലിശേടെ പലിശയും ഞാൻ അവൾക് തിരിച്ചു കൊടുത്തിരിക്കും…. അത് ഈ ഷാനൂന്റെ വാക്കാ…… ”

അതും പറഞ്ഞു ഷാനു എണീറ്റു….ബിൽ പൈസ ടേബിളിൽ വെച്ച് കൊണ്ട്

” എന്നാ ഞങ്ങൾ ഇറങ്ങാ….പറഞ്ഞത് മറക്കണ്ട… എത്രയും പെട്ടെന്ന് അവളെ കണ്ട് പിടിച്ചു തന്നാൽ ഈ കഫെയിൽ വെച്ച് തന്നെ തനിക്കും ജാനുവിനും നല്ലൊരു ട്രീറ്റ്‌ ഞാൻ തരും…. ”

അതും പറഞ്ഞു അവരിറങ്ങി….

അപ്പോ ഈ അടുത്ത കാലത്ത് ഒന്നും എന്റെ പ്രണയം പുഷ്പിക്കില്ല എന്നർത്ഥം….എന്തായാലും സ്നേഹിക്കുന്ന ചെക്കന്റെ വക നല്ല അസ്സൽ പണി ഉറപ്പായി..ഇനി എപ്പോ എന്ന് എങ്ങനെ എന്ന് മാത്രം അറിഞ്ഞാൽ മതി….എന്നെ കണ്ട് പിടിച്ചു കൊടുത്താൽ എനിക്ക് തന്നെ ട്രീറ്റ്‌….. ആഹഹാ.. എത്ര മനോഹരമായ ആചാരങ്ങൾ… പടച്ചോനെ… ഈ ഒരു അവസ്ഥ ഒരു one സൈഡ് കാമുകിക്കും വരുത്തല്ലേ…..

അനു അവിടെ നിന്ന് ജാനുവിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ ആണ് അത് സംഭവിച്ചത്…ഷാനുവും ദിയുവും ഡോർ തുറന്നു പോയ പിന്നാലെ അകത്തേക്ക് കയറി വന്ന മറ്റൊരാൾ അവർ ഇരുന്നിരുന്ന അനുവിന്റെ മുമ്പിലുള്ള ടേബിളിൽ ഇരുന്നു കൊണ്ട് ഒരു കോഫിക്ക് ഓർഡർ ചെയ്തു…..അവന്റെ മുഖം കണ്ടതും അടുത്ത ക്ഷണം അനു അവനെ തിരിച്ചറിഞ്ഞു…..

റയ്നുവും കൂട്ടരും തിരയുന്ന മെഹനുവിന്റെ മുമ്പിൽ റയ്നുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരേ ഒരു പിടിവള്ളിയായ ആ വൈറ്റർ ആയിരുന്നു അത്…!!!

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In love – Part 42”

  1. Story okke nalla super story anu. But story post cheyyan orupadu vaikunnund. Daily 2 part post cheythoode. Allenkil daily 1 partenkilum post cheyyhoode. Ith oru padu late ayitta story varunnath.

Leave a Reply

Don`t copy text!