Skip to content

Angry Babies In love – Part 43

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 43~*

*🔥റിച്ചൂസ്🔥*

 

റയ്നുവും കൂട്ടരും തിരയുന്ന മെഹനുവിന്റെ മുമ്പിൽ റയ്നുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരേ ഒരു പിടിവള്ളിയായ ആ വൈറ്റർ ആയിരുന്നു അത്…!!!

 

ദിയ അവനെ പാർട്ടിയിൽ കണ്ടിട്ടുണ്ടെങ്കിൽ കൂടി മെഹനുവിന് പാർട്ടിയിൽ സംഭവിച്ചതിന് കാരണക്കാരിൽ ഒരുവൻ ഇവൻ ആണെന്ന് അവൾക് അറിയില്ലല്ലോ…മാത്രമല്ല ആദിയെ ഇതുവരെ കാണാത്ത അറിയാത്ത ദിയ കഴിഞ്ഞ ദിവസം ഇഷയുടെ വായയിൽ നിന്ന് മെഹന്നുവുമായി കൂട്ടിച്ചേർത്തു അങ്ങനൊരു പേര് കേട്ടെങ്കിലും അവൻ ആരാണ് എന്ന് ഇതുവരെ അവൾ മെഹനുവിനോടോ ഇഷയോടെ തിരക്കിയിട്ടില്ല..അത്പോലെ പാർട്ടിയിൽ എന്താണ് മെഹനുവിന് സംഭവിച്ചത് എന്നും ദിയക്ക് അറിയില്ല…. അങ്ങനൊരു സാഹചര്യത്തിൽ ആ വെയ്റ്ററെ പാസ്സ് ചെയ്ത് പുറത്തേക്ക് പോകുമ്പോൾ അവൾക് അസാധാരണമായി ഒന്നും തോന്നിയില്ല…..

എന്നാൽ അനു ഇപ്പോ കൊണ്ട് വരാമെന്നു പറഞ്ഞു കൊണ്ട് ഉടനെ തന്നെ തന്റെ ഫോൺ എടുക്കാനായി ജാനുവിന്റെ അടുത്തേക്ക് ചെന്നു….. ഈ വിവരം എത്രയും പെട്ടെന്ന് യച്ചുക്കാനെ വിളിച്ചു പറയണം എന്നായിരുന്നു അനുവിന്റെ മനസ്സിൽ…… അവൾ ഫോൺ എടുത്തു കൊണ്ട് യച്ചുവിന് ഡയൽ ചെയ്തു…

” എടി… ഷാനുവും ദിയുവും അല്ലെ ആ പോയത്.. നിങ്ങൾ എന്താ സംസാരിച്ചത്..? നിന്നെ ഈ വേഷത്തിൽ കണ്ട് ഇവിടുത്തെ സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിച്ചോ?..ഞാൻ മനപ്പൂർവം അങ്ങോട്ട് വരാതിരുന്നതാ…നിന്നെ അന്യോഷിച്ചു കണ്ട് പിടിക്കാൻ പറഞ്ഞതല്ലേ… എന്നെ കണ്ടാ ആദ്യത്തെ ചോദ്യം അതാവും… “(ജാനു )

ജാനു അനുവിനോട് ഓരോന്ന് ചോയ്ക്കുന്നുണ്ടെങ്കിലും അവൾ അത് അധികം ശ്രദ്ധിക്കാതെ യച്ചുവിനു ഡയൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു…പക്ഷെ… കാൾ not റീചെബിൾ ആയിരുന്നു…..

യച്ചുവിന് വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരിക്കെ അവൾ ജാനുവിന്റെ ചോദ്യങ്ങൾക് ഉള്ള മറുപടി ആയി…..

” നിന്നെക്കണ്ടില്ലെങ്കിലും എന്നോട് ചോദിച്ചു….. എന്നെ കണ്ട് പിടിച്ചു കൊടുത്താ എനിക്ക് ട്രീറ്റും തരാമെന്ന് പറഞ്ഞു… ഞാൻ കുറെ പരിഹരിക്കാൻ നോക്കി.. ഇത്തവണത്തെക് അനുവിന് മാപ്പ് കൊടുത്തേക്ക് എന്നൊക്കെ പറഞ്ഞിട്ട് .. പക്ഷെ…ഒരു നടക്കും ഷാനു അടുക്കുന്നില്ല… അത്രക് ദേഷ്യത്തിൽ ആണ് എന്നോട്….അതിന്റെ ഇടക് ആ മറ്റവൾ ദിയു…. ‘ അനു കോളേജിൽ ഉള്ള കൊച്ച് തന്നെയാകും…. അയിശുത്താന്റെ കൂടെ ഒരുമിച്ച് നിന്ന് നമുക്ക് ഓളെ കണ്ട് പിടിക്കാ..’ ഹും….എന്നെ കണ്ട് പിടിക്കാൻ ഷാനൂനെക്കാളും തൊര അവൾക്കാ….. ”

” അതുകൊള്ളാല്ലോ… അവളും മുൻ കൈ എടുത്ത് ഇറങ്ങിയ സ്ഥിതിക് ഇനി നിനക്ക് രക്ഷയില്ലാ മോളെ….. ”

” നീയൊന്ന് പോടീ…. അങ്ങനെ ഒന്നും അവരെന്നെ കണ്ടുപിടിക്കില്ല…അവരെന്നെ കണ്ട് പിടിക്കുന്നതിന് മുൻപ് ഞാൻ ഷാനൂന്റെ മനസ്സിൽ ഇടം നേടിയിരിക്കും.. പിന്നെ കണ്ട് പിടിച്ചാലും എന്നോട് ദേഷ്യമൊന്നും ഉണ്ടാവില്ലാ… ഷാനു അതൊക്കെ തമാശ ആയിട്ടേ എടുക്കു….”

” അങ്ങനെ ആണെകിൽ നീ രക്ഷപെട്ടു…..പക്ഷെ… എങ്ങനെ നീയാവന്റെ ഉള്ളിൽ കയറി പറ്റും….? അത് പറ… ”

” അതൊക്കെ നിസാരമല്ലേ… ഇപ്പൊ തന്നെ എന്നോട് ചെറിയ ഇമ്പ്രേഷൻ ഒക്കെ തോന്നിയിട്ടുണ്ട്… ഈ വേഷം കണ്ടിട്ട് ഞാൻ പാർട്ട്‌ടൈം ഇവിടേക്ക് ജോലിക്ക് വരാണെന്നാ വിചാരം…ഷാനൂന് അത് നല്ലോണം ബോധിച്ചിട്ടുണ്ട്..ആദ്യം അവൻ അയ്ഷയെ ഇഷ്ടപ്പെടണം…. ശേഷം ആയിഷ ആണ് അനു എന്ന് തിരിച്ചറിഞ്ഞാലും കുഴപ്പമില്ല .. അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ഞാൻ അവന്റെ മനസ്സിൽ കയറി കൂടും.. നീ കണ്ടോ… ”

” അപ്പോ നീയൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരിക്കുമെന്ന് അവൻ കരുതിയിട്ടുണ്ടാവോലോ…? ”

” കരുതിക്കോട്ടെ….. അതിനിപ്പോ എന്താ… അല്ലെങ്കിലും മനസ്സിൽ പ്രണയം മൊട്ടിടാൻ ഈ പാവപ്പെട്ടവളുടെ വേഷമാ നല്ലത്…ഷാനു എങ്ങനെത്തെ വീട്ടിലെ ആണ് എന്ന് അറിയില്ലല്ലോ… ഞാൻ വലിയ വീട്ടിലെ കുട്ടിയാണെന്ന് അറിഞ്ഞാ ചിലപ്പോ അവൻ എന്നെ ഇഷ്ടപ്പെടാതിരുന്നാലോ…. അത് പാടില്ലാ….ഇഷ്ടപ്പെട്ടു കഴിഞ്ഞാ ഇതൊക്കെ അറിഞ്ഞാലും കുഴപ്പമില്ല….. ”

” ഹഹഹ…അപ്പൊ ഇന്ന് ഇവിടെ വന്നോണ്ട് നിനക്കങ്ങനെ ഒരു ഞ്ഞേട്ടമുണ്ടായി….. അല്ലാ… നീ ആർക്കാ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നത്….? ”

” എടി… ആ ഇരിക്കുന്ന ടേബിളിലെ ചെക്കനെ കണ്ടോ…. അവൻ നിസാരാ പുള്ളിയല്ല….അവൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്.. അതിന്റെ പേരിൽ യച്ചുക്കയും റയ്നുക്കയുമൊക്കെ അവനെ അന്യോഷിക്കാണ്.. അപ്പോ ആണ് അവൻ എന്റെ മുമ്പിൽ വന്നു ചാടിയതാ.. ഈ വിവരം എത്രയും പെട്ടെന്ന് യച്ചുക്കാനെ അറിയിക്കണം.. പക്ഷെ.. Not റീച്ചേബിൾ എന്നാ പറയുന്നേ… ഇനിയിപ്പോ എന്താ ചെയ്യാ…. ”

” എന്നാ റയ്നുക്കാക്ക് വിളിക്ക്..”

അനു റയ്നുവിനും യച്ചുവിനും മാറി മാറി ട്രൈ ചെയ്ത് കൊണ്ടിരുന്നു…. പക്ഷെ റായ്നുവിന്റ റിങ് ഉണ്ടെങ്കിലും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…. യച്ചുവിന്റ ആണേ നോട് റീച്ചേബിളും…

” എടി… എടുക്കുന്നില്ലേ… എന്നാ മെസേജ് ആക്കിനോക്ക്….. ”

അനു യച്ചുവിനും റയ്നുവിനും മെസ്സഞ്ചറിൽ മെസേജ് അയച്ചിട്ടു…. പക്ഷെ… അവർ ഓൺലൈൻ ഇല്ലായിരുന്നു…..

” എടി…. എനിക്ക് എങ്ങനെ എങ്കിലും ഈ വിവരം റയ്നുക്കാനെയോ യച്ചുക്കാനെയോ അറിയിച്ചേ പറ്റു…..അവനെ രക്ഷപെടാൻ അനുവദിച്ചു കൂടാ….എന്തെങ്കിലുമൊന്ന് ചെയ്തേ പറ്റു…. ”

” നീയൊരു കാര്യം ചെയ്… അവന്റെ അടുത്ത് പോയി എന്തെങ്കിലും പറഞ്ഞു അവിടെ തന്നെ പിടിച്ചിരുത്ത്…. ഞാൻ നിങ്ങടെ എംകെയിലേക്ക് വിളിച്ചു റയ്നുക്കാനെ കിട്ടോ നോക്കട്ടെ….എംകെ യിലെ നമ്പർ നിന്റെ കൈയിൽ ഇല്ലേ… ഹോസ്പിറ്റലിൽ ചിലപ്പോ തിരക്കിൽ ആയോണ്ട് ആവും ഫോൺ എടുക്കാത്തത്…. ”

” ഒക്കെ….. കിട്ടിയാ വേം വരാൻ പറ……. ”

അവൾ നമ്പർ പറഞ്ഞു കൊടുത്ത് അവന്റെ നേരെ തിരിഞ്ഞതും അവൻ ഇരുന്നോടത്ത് ഇപ്പൊ അവനെ കാണാനില്ല…… അവന്റെ ടേബിളിൽ ആവി പാറുന്ന കോഫി ഇരിപ്പുണ്ടായിരുന്നു….

” ഹേ… അവനിതെവിടെ പോയി…. ഇനി അവനെ ഞാൻ വീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടുണ്ടാക്കോ.. ഷിറ്റ് …”

അവൾ വേഗം അവനിരുന്ന ടേബിളിനടുത് ചെന്ന് ചുറ്റുപാടൊക്കേ നോക്കി… അപ്പോഴാണ് ട്രാൻസ്‌പേരെന്റ്റ് ആയ കോഫി ഷോപ്പിന്റെ ഗ്ലാസ്‌ വാളിലൂടെ അവൻ ഫോൺ വിളിച്ചു നടന്നകലുന്നത് അനു കണ്ടത്….

അവൾ വേം ഡോർ തുറന്നു അവനെ പിന്തുടരാൻ ഒരുങ്ങി… കൂട്ടത്തിൽ റയ്നുവിനു ഫോൺ ചെയ്തു കൊണ്ടിരുന്നു….അവരുടെ ഭാഗ്യം കൊണ്ട് അടുത്ത റിങ്ങിൽ റയ്നു കാൾ എടുത്തു…

” ഹെലോ…. റയ്നുക്കാ….. ഇങ്ങള് അന്യോഷിക്കുന്ന ആളെ ഞാൻ കണ്ടു……”

” ഹെലോ… ഹെലോ…. അനു. ഒന്നും കേൾക്കുന്നില്ലല്ലോ….. ”

” ഇക്കാ.. കേൾക്കുന്നില്ലേ…. ആ വെയ്റ്ററെ ഞാൻ കണ്ടൂന്ന്… ഇവിടെ അൽബയ്ക് മാളിൽ ഉണ്ട്….. വേം വന്നാ പിടിക്കാ.. ഇക്കാ… ഹെലോ……. ഹെലോ….. ”

” ഹെലോ… എന്താ നീ പറേണെ…. അൽബയ്ക് മാളിൽ എന്താ.. ഒന്നൂടെ പറ… വ്യക്തമായില്ല….. ഹെലോ…… ”

റേഞ്ച് പ്രശ്നം കൊണ്ട് റയ്നുവിന് അനു എന്താണ് പറയുന്നത് എന്ന് വ്യക്തമല്ലായിരുന്നു… അവൾ അവനെ പിന്തുടരേ ആണ് കാൾ ചെയ്തു കൊണ്ടിരിക്കുന്നത്…. അടുത്ത ക്ഷണം ഓപ്പോസിറ് വന്ന ഒരുത്തൻ അവളെ തട്ടി പോയതും അവളുടെ ഫോൺ നിലത്തു വീണു….

അവൾ വേഗം വെപ്രാളംപെട്ട് ഫോൺ എടുത്തു നോക്കിയപ്പോൾ ഫോൺ ഓൺ ആവുന്നുണ്ടായിരുന്നില്ല……..തിരിഞ്ഞു നോക്കിയപ്പോ ആ വൈറ്ററേ അവിടെ കാണാനില്ലതാനും…. ദേഷ്യമോ സങ്കടമോ… അവൾ നടന്നു നീങ്ങുന്ന അവളെ തട്ടി പോയവന് നേരെ പൊട്ടിത്തെറിച്ചു….

” ടോ.. ഇടിയറ്റ്…തനിക്ക് എന്താ കണ്ണ് കാണില്ലേ ….അലവലാതി…. ”

അവൾ അവനെയും പ്രാകി കൊണ്ട് താഴേക്കു ഓടി…സെക്കന്റ്‌ ഫ്ലോറിൽ ആയിരുന്നു കോഫി ഷോപ്പ്.. അത്കൊണ്ട് തന്നെ അവൻ പുറത്തു കടക്കാനുള്ള നേരമായിട്ടില്ലെന്ന് അനു മനസ്സിലാക്കി… അവൾ ഓടി താഴെ മാളിനടുത് എത്തിയപ്പോൾ ഒരു വാനിലേക്ക് ആ വെയ്റ്ററെ പിടിച്ചു കയറ്റുന്നതാണ് കണ്ടത്…. അടുത്ത നിമിഷം തന്നെ അത്‌ ചീറി പാഞ്ഞു പോകുകയും ചെയ്തു…..

അവൾക് ആകെ നിരാശ തോന്നി….

കണ്മുമ്പിൽ പെട്ടിട്ട് ഇങ്ങനെ ആയല്ലോ പടച്ചോനെ.. എന്നാലും ആരായിരിക്കും അവനെ കൊണ്ട് പോയത്??
അവൾ അതിയായി കിതച്ചു കൊണ്ട് തിരികെ മാളിനകത്തേക് നടന്നു…..

 

💕💕💕

 

ഷാനുവും ദിയുവും വീട്ടിൽ എത്തുമ്പോ അവിടെ SMT കോളേജിലെ പ്രിൻസിയും രണ്ട് അധ്യാപകരും വന്നിട്ടുണ്ടായിരുന്നു….ഷാനുവിന്റെ ഉപ്പ അവരോട് സംസാരിച്ചു ഇരിക്കുകയായിരുന്നു…ഉമ്മയും ഉപ്പാന്റെ ബാക്കിലായി നിപ്പുണ്ടായിരുന്നു…

“‘ ഹാ.. വന്നല്ലോ…. ടാ ഷാനു… നിന്നെ കാണാനാ ഇവര് വന്നേ…. മനസ്സിലായില്ലേ.. Smt കോളേജിലെ …. ”

ഉപ്പാനെ മുഴുവപ്പിക്കാൻ സമ്മതിക്കാതെ ഷാനു…

” ഉപ്പാ ..എന്ത് ചോദ്യ..എന്നെ കളിയാകാണോ …ഒരു വർഷമേ ഞാനവിടെ ജോലി ചെയ്തിട്ടുള്ളു എങ്കിലും ശ്രീധരൻ സാർ എന്ന പ്രിൻസിയെ എനിക്ക് അങ്ങ് പെട്ടെന്ന് മറക്കാൻ പറ്റോ ….”

“നിങ്ങൾ സംസാരിച്ചിരിക്ക്… ഞാൻ ചായ എടുക്കാം….”

ഷാനുവിന്റെ ഉമ്മയാണ് അത് പറഞ്ഞത്…. ദിയ അവര്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ഉമ്മാന്റെ കൂടെ അകത്തേക്ക് പോകുകയും ഷാനു അവർക്ക് മുമ്പിലായി ഉപ്പാന്റെ അടുത്ത് ഒരു സോഫയിൽ ഇരിക്കുകയും ചെയ്തു…..

” എന്താ സാർ.. ഈ വഴി ഒക്കെ…..ഹാദിയ വല്ലതും ഒപ്പിച്ചോ….”

” ഏയ്യ്…. അവൾ നന്നായി പഠിക്കുന്നുണ്ടല്ലോ….എങ്ങനെ പോകുന്നു തന്റെ വായനശാല മേൽനോട്ടവും കൃഷിയുമൊക്കേ…..”

” നല്ലരീതിയിൽ പോകുന്നുണ്ട് സാർ… അതിലേക്ക് കുറച്ചു ബുക്സ് മേടിക്കാനാ ഇപ്പോ പുറത്തു പോയത് തന്നെ..പിന്നെ കൃഷി കുഴപ്പമില്ല.. നല്ല ജൈവക്കൂർ ഉള്ള മണ്ണാണ്.. വിളവ് എടുക്കാൻ ആവുന്നേ ഒള്ളു…മനുഷ്യൻ ചതിച്ചാലും മണ്ണ് ചതിക്കില്ല എന്ന വിശ്വാസമുണ്ട് .. അല്ലാ സാർ വന്ന കാര്യം പറഞ്ഞില്ലല്ലോ … ”

“അത്..ഞങ്ങൾ വന്നത് തന്നോട് ഒരു സഹായം ചോദിച്ചാണ്…. ”

” സാർ എന്നോട് സഹായമോ….? എന്താ
സാർ.. പറഞ്ഞോളൂ….. ”

” അത് പിന്നെ തന്നോട് രണ്ട് മൂന്ന് വട്ടം സൂചിപ്പിച്ച കാര്യം തന്നെ….. ഇപ്പൊ അത് കുറച്ചു അത്യാവശ്യമുള്ള കാര്യമായത് കൊണ്ടാണ് ഞങ്ങൾ നേരിട്ട് വന്നത്….. കോളേജിൽ ഇംഗ്ലീഷ് ലെക്ചർ എടുത്തിരുന്ന പ്രഭാകരൻ സാർ അടുത്തായി മരണപെട്ടു….ഇപ്പൊ ആ വകൻസിയിലേക്ക് പുതിയ ആളെ മാനേജ്‍മെന്റ് നോക്കുന്നുണ്ട്…… ഷാൻന്ന് അസിസ്റ്റന്റ് ലെച്ചർ ആ പോസ്റ്റിലേക്ക് ജോയിൻ ചെയ്തുടെ… ”

ഷാനു ഒരു വർഷ കാലം അസിസ്റ്റന്റ് ലെച്ചർ ആയി smt യിൽ ജോലി ചെയ്തിട്ടുണ്ടേങ്കിലും ആ ലൈഫ് മടുത്തത് കൊണ്ടാണ് അവൻ അവിടെന്ന് റിസൈൻ ചെയ്തത്… ഇപ്പോ മൂന്നാലു കൊല്ലമാകുന്നു… ഇതിനിടയിൽ ഒരുപാട് തവണ ശ്രീധരൻ സാർ ഷാനൂനെ ജോലിയുടെ കാര്യം പറഞ്ഞതാണ്.. അന്നൊക്കെ ഷാനു അത്‌ നിരസിക്കുകയായിരുന്നു….

” അയ്യോ.. സാർ.. ഞാനോ… അതൊന്നും ശരിയാവില്ല….ഞാനി വായനശാലയും പിന്നെ എസ്റ്റേറ്റും ഒക്കെ നോക്കി നടത്തി ഇങ്ങനെ അങ്ങനെ പൊയ്ക്കോളാ…. ”

ചായയും പലഹാരവുമായി അങ്ങോട്ട് വന്നാ ഷാനുവിന്റെ ഉമ്മ അത് കേട്ട പാടെ

“അപ്പൊ നീ സ്കൂൾ കുട്ടികൾക് ട്യൂഷൻ എടുക്കുന്നതോ…..”

“അവരെ പോലെയാണോ ഉമ്മ ഈ കോളേജ് കുട്ടികൾ.. പിന്നെ ഞാൻ എന്റെ ഒഴിവ് സമയങ്ങളിൽ അല്ലെ അവര്ക് ക്ലാസ്സ്‌ എടുക്കുന്നുള്ളു… ഇതിപ്പോ രാവിലെ മുതൽ കോളേജിൽ പോയ ആര് വായനശാല നോക്കും.. പിന്നെ നമ്മുടെ കൃഷി….”

” എന്ത് പറഞ്ഞാലും അവനോരോ മുടന്തൻ ന്യായങ്ങൾ കാണും…ഈ മണ്ണിലും ചേറിലും നടക്കാനാണോ നീയിത്ര കഷ്ടപ്പെട്ട് msc വരെ പഠിച്ചത്…ഇത്പോലെ ഉള്ള അവസരങ്ങൾ എപ്പഴും കിട്ടില്ല…..”

ഉമ്മയുടെ സ്വാരം ഇടറി….

” ടാ… വായനശാല നോക്കാൻ ആരെയെങ്കിലും ഏല്പിക്.. പിന്നെ കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ നീയൊന്ന് പോയ്‌ നോക്കിയാൽ മതിയല്ലോ… പിന്നെ കൃഷി ഒക്കെ ഞാൻ നോക്കില്ലേ….സമ്മതിക്കടാ..ഇത്രയും കാലം നീ പറഞ്ഞത് ഞങ്ങൾ കേട്ടില്ലേ.. ഇനി ഞങ്ങൾക് വേണ്ടി എങ്കിലും….”

ഷാനുവിന്റെ ഉപ്പ അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു…

” താൻ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വന്നാൽ മതിയെടോ.. അതൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ല… ബാക്കി ദിവസങ്ങളിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യാലോ….. ”

ശ്രീധരൻ സാറും അവസാനമായി പറഞ്ഞു നോക്കി….ബാക്കി അധ്യാപകരും അത്‌ ശരി വെച്ചു…..അവസാനം ഷാനു കീഴടങ്ങി കൊണ്ട്

” ശരി…. എല്ലാരും ഇത്രയും പറഞ്ഞ സ്ഥിതിക് എനിക്ക് സമ്മതമാണ്… ഞാൻ വരാം….”

അത്കേട്ടപ്പോൾ ഉമ്മയുടെയും ബാപ്പയുടെയും മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു….

” മാഷ്ന്ന് താല്പര്യമുള്ളത് എല്ലാം അവിടെ ഉണ്ട്.. കോളേജ് ന്റെ ബാക്കില്ലായി ഒരു ഞങ്ങൾ ചെറിയ തോതിൽ കൃഷി ഒക്കെ തുടങ്ങിയിട്ടുണ്ട്….അതിന്റെ മേൽനോട്ടം ഇനി ഷാൻ മാഷിന് ഉള്ളതാണ്…”

കൂട്ടത്തിലെ റെജി മാഷ് അത്‌ പറഞ്ഞപ്പോൾ ഷാനുവിന്റെ മുഖം തെളിഞ്ഞു….അവർ പോകാനായി എഴുനേറ്റു… ശ്രീധരൻ സാർ ഷാനുവിന് കൈ കൊടുത്തു കൊണ്ട്

” ശരി എന്നാ ..ഞങ്ങൾ ഇറങ്ങുവാ… നാളെ കാണാം…. ”

” ഒക്കെ സാർ…. ”

അപ്പോ അസിസ്റ്റന്റ് ഇംഗ്ലീഷ് ലെക്ചർ ആയി ഷാനു SMT കോളേജിലേക്ക്…..പാവം.. അനു ഇതറിയുമ്പോൾ നല്ല രസമായിരിക്കും.. കാരണം… അവളും ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് തന്നെ….. അപ്പോ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല.. നാളെ കോളേജിൽ നേരിട്ട് കാണാം…..

 

💕💕💕

 

ആ മുറിയിൽ മങ്ങിയ വെളിച്ചമുള്ള ഒരു ബൾബ് തൂങ്ങിയാടുന്നുണ്ടായിരുന്നു… അതിന്റെ അടിയിലായി ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുകയാണ് ആ വെയ്റ്ററെ…. അവൻ കണ്ണ് മടച്ചു കിടക്കുകയായിരുന്നു… പെട്ടെന്ന് ആണ് അവന്റെ മേലേക്ക് ആരോ വെള്ളമൊഴിക്കുന്ന പോലെ അവന്ന് തോന്നിയത്….. അവൻ ഞെട്ടലോടെ കണ്ണ് തുറന്നു…. ആ മുറിയാകെ പരന്ന ഗന്ധത്തിൽ നിന്ന് അവന്ന് മനസ്സിലായി തന്റെ മേലെ ഒഴിച്ചിരിക്കുന്നത് വെള്ളമല്ല.. മണ്ണെണ്ണ ആണെന്ന്…..

ഒഴിച്ച വ്യക്തിയുടെ മുഖം അവന്ന് കാണുന്നുണ്ടായിരുന്നില്ല….അയാൾ അവന്റെ പിന്നിലായിരുന്നു… വീണ്ടും രണ്ട് പേര് കൂടി ആ മുറിയിലോട്ട് വന്നു… അവർ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന ശബ്ദം അവന്ന് കേൾക്കാമായിരുന്നു….

അവസാനം അവർ അവന്റെ മുമ്പിൽ എത്തിയപ്പോൾ ആ മങ്ങിയ വെട്ടത്തിൽ അവൻ അവരുടെ മുഖം വെക്തമായി കണ്ടു….

അത്‌ റയാനും യച്ചുവുമായിരുന്നു……

അനുവിന്റെ കാൾ യച്ചുവിനു കിട്ടിയില്ലെങ്കിലും അവൾ അയച്ച മെസേജ് അവൻ കണ്ടിരുന്നു….അങ്ങനെ ആണ് അവൻ ഏർപ്പാടാകിയ ആളുകൾ വാനിൽ വന്നു ആ വെയ്റ്റെറേ പൊക്കുന്നത്….

” ജിഷാദേ ..മണ്ണണ്ണ ഒഴിച്ചില്ലേ.. ഇനി കത്തിക്കൽ ചടങ്ങാണ്….ലൈറ്റർ എവിടെ…? ”

” ഇവിടെ ഉണ്ട്.. ഇവിടെ ഉണ്ട്… ലൈറ്റ്ർ ഇതാ പിടിച്ചോ…”

അതും പറഞ്ഞു കൊണ്ട് റംസാനും അങ്ങോട്ട് വന്നു…..

” അപ്പൊ ലൈറ്ററും റെഡി..ഇനിയിപ്പോ വെച്ച് താമസിപ്പിക്കണ്ടല്ലോ…. നമുക്ക് അങ്ങോട്ട് തുടങ്ങാം….”

റയ്നു ലൈറ്റ്ർ എടുത്ത് കൊണ്ട് കത്തിക്കാൻ ഒരുങ്ങിയതും

” അതെവിടുത്തെ ഏർപ്പാടാ റയ്നു… അവനെ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടു എന്നല്ലാതെ നമ്മൾ ആരാ എന്താ..ഇവനെ എന്തിനാ ഇവിടെ കൊണ്ട് വന്നേ..എന്തിനാ നമ്മൾ ഇവനെ കൊല്ലുന്നേ എന്നൊക്കെ അവനോട് ഒന്ന് പറയണ്ടേ… അവനതറിയാനുള്ള അവകാശം ഇല്ലേ…”(റംസാൻ )

” ഇത് നല്ല കഥ… നമ്മൾ ആരാ എന്താ എന്തിനാ ഇവിടെ ഇവനെ കൊണ്ട് വന്നേ..ഇവനിൽ നിന്ന് നമുക്ക് എന്താ ആവശ്യം എന്നൊക്കെ ഇവന്ന് നന്നായി അറിയാം…. പിന്നെ എന്തിനാ വീണ്ടും റിപീറ്റ് അടിച്ചു സമയം കളയുന്നത്…. ”

” അല്ലാ ഇക്ക …ഇനി അവന്ന് നമ്മളോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ….? “(യച്ചു)

” അവനെന്ത്‌ പറയാൻ…ഉണ്ടോടാ..നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ…..ഒക്കെ… ഞങ്ങൾക് അറിയേണ്ടത് ഒരേ ഒരു കാര്യം…. അതിന് കൃത്യമായി ഉത്തരം തന്നാൽ നിന്നെ വെറുതെ വിടാം….. പാർട്ടിയിൽ എനിക്കും മെഹനുവിനും മയക്കു ഗുളിക കലർത്തിയ ഡ്രിങ്ക്സ് തരാൻ നിന്നെ ഏല്പിച്ചതാരാ…..? ”

റയ്നു അവന്റെ അടുത്ത് വന്നു ആ ചോദ്യം ഉന്നയിച്ചപ്പോഴും അവൻ നിശബ്ദനായി ഇരിക്കുകയായിരുന്നു…. പേടികൊണ്ട് അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു….

” നിന്നോട് ചോദിച്ചത് കേട്ടില്ലേ… ആരാ അതിന്ന് പിന്നിലെന്ന്……പറഞ്ഞാൽ നിനക്ക് ജീവനോടെ ഇവിടെ നിന്നും പോകാം… ഇല്ലെങ്കിൽ….. “(ജിഷാദ് )

വീണ്ടും അതെ ചോദ്യം ആവർത്തിച്ചിട്ടും അവനൊരു കുലുക്കവുമില്ലായിരുന്നു…..

അവസാനം ദേഷ്യം വന്നു റംസാൻ അവന്റെ കഴുത്തിനു കുത്തി പിടിച്ചു…

” ഇവനോടൊന്നും മര്യാദക്ക് ചോദിച്ചാ പറയില്ല….. ഇവനെ ഞാൻ….. ”

ബാക്കിയുള്ളവർ അവനെ പിടിച്ചു മാറ്റി….

” റംസാൻ… എന്താ നീ കാണിക്കുന്നേ….. അവൻ പറയണ്ടെങ്കിൽ പറയണ്ടാ…..ഇവനെ കൊന്ന് ഇവന്റെ മേലെ നമുക്ക് എല്ലാ ദേഷ്യവും തീർക്കാം.. പുറത്ത് ഇവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചവർക്ക് വേണ്ടിയുള്ള ഇവന്റെ ത്യാഗം ചെയ്യൽ ഇവന്റെ കുടുംബം അനുഭവിക്കട്ടെ…. കത്തിക്ക്… ”

റയ്നു ഓർഡർ കൊടുത്തതും യച്ചു ലൈറ്റ്ർ എടുത്തു….

” ഇക്കാ… ഞാൻ കത്തിക്കാം… ഞാൻ ജീവിതത്തിൽ ആരെമ് ഇതുവരെ കൊന്നിട്ടില്ല… ഇപ്പൊ എനിക്ക് അതിനുള്ള അവസരം കിട്ടി….ഞാൻ ചെയ്യട്ടെ ഇക്കാ…. ”

” നീ പൊളിക്കടാ..all the ബെസ്റ്റ്….. ”

എല്ലാരും യച്ചുവിന് വിഷസ് പറഞ്ഞു വൈറ്ററുടെ അടുത്ത് നിന്ന് മാറി നിന്നു… യച്ചു ലൈറ്റ്ർ നീട്ടി പിടിച്ചു കൊണ്ട്

” happy death day for u my dear…… And good ബൈ….. ”

അടുത്ത ക്ഷണം വൈറ്റർ അലറി …

 

” അയ്യോ…. അരുത്… ഞാൻ പറയാം… ഞാൻ എല്ലാം പറയാം……. എന്നെ കൊല്ലരുത്… ഞാൻ പറയാം.. പ്ലീസ്…… എന്നെ കൊല്ലരുത്…… ”

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “Angry Babies In love – Part 43”

  1. Inte ithoosey……

    Story eppazha etha. Ennum vnnu nokkum. Kanande. Ingane poyal orappayum story muzhuban njangalkk kottolatto. Daily story post cheyyan try cheyyoo. I am waiting for your story……………

    Mutheyyyy

  2. ഇന്റെ ഇത്തൂസേ…………

    Story വരാൻ എത്ര late ആകുന്നുവോ, അത്രയും support കുറയുകയേ ചെയ്യൂ..

  3. ഇതെന്താ ഒരു ആഴ്ചയായിട്ടും part 44 വന്നില്ലല്ലോ… കട്ട വൈറ്റിങ്ങിലാണ്. ഒന്ന് വേഗം അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യൂ….. Plzzzz….

Leave a Reply

Don`t copy text!