Skip to content

Angry Babies In Love – Part 46

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 46~*

*🔥റിച്ചൂസ്🔥*

 

” ഇതെന്താ സാറേ… സാർ പറഞ്ഞിട്ടല്ലേ ഞാനീ കൊച്ചിന് ഉറക്കകുളിക കലക്കി കൊടുത്തത്…… എന്നിട്ടിപ്പോ ഒന്നുമറിയാത്ത പോലെ സാർ നോക്കി നിന്നു ഈ കൊച്ചിനെ കൊണ്ട് എന്നെ കൊല്ലിക്കാണോ.. എന്റെ ജീവൻ ഇപ്പോ പോയേനെ…”

അവന്റെ കൂൾ ആയുള്ള പറച്ചിൽ കേട്ട് റയാനും അത്പോലെ ജിഷാദുമ് ഒരേ പോലെ ഞെട്ടി….

അടുത്ത നിമിഷം റയാൻ പാഞ്ഞു വന്നു അവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട്

” ടാ… കള്ളം പറയുന്നോ റാസ്കൽ….വെച്ചേക്കില്ല നിന്നെ ഞാൻ….. മര്യാദക് സത്യം പറഞ്ഞോ…നീയാരയാ രക്ഷിക്കാൻ നോക്കുന്നെ….? ”

” കള്ളം പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ സാറേ …. സാർ അല്ലേ ഈ കൊച്ച്ന്നു ഒരു പണി കൊടുക്കാൻ എനിക്ക് പൈസയും തന്ന് കൂടെ നിക്കാൻ പറഞ്ഞത്… മാത്രല്ല സാർ ഫോട്ടോ കാണിച്ചില്ലേ.. എന്താ അവന്റെ പേര്.. ആ ആദി…അവന്നു സാർ പറഞ്ഞിട്ടല്ലേ ഞാൻ ഫോൺ ചെയ്തു റിസോർട്ടിലോട്ട് വരാൻ പറഞ്ഞതും നിങ്ങൾ കിടക്കുന്ന റൂം പറഞ്ഞു കൊടുത്തതുമൊക്കെ…സാറിന് സാറിന്റെ കാര്യം നടന്നു…എന്നിട്ടിപ്പോ ഒന്നുമറിയാത്തപോലെ എന്റെ മെക്കട്ട് കയറുന്നോ..ഇതൊന്നും ഈ കൊച്ചിനെ അറിയിക്കാൻ പാടില്ലാത്ത കാര്യമായിരുന്നേ സാറിന് നേരത്തെ ഒന്ന് പറഞ്ഞു തന്നൂടായിരുന്നോ ….”

” ടാ…ചെറ്റത്തെരം പറയുന്നോ .. ”

റയാൻ വീണ്ടും അവന്റെ മെക്കട്ട് കയറിയതും ജിഷാദ് റയാനെയും അവിടെ കൂടിയ സ്റ്റാഫ്സും സെക്യൂരിറ്റിയും വെയ്റ്ററേയും പിടിച്ചു മാറ്റി… അവർ വെയ്റ്ററെ ഡോർ തുറന്നു പുറത്തേക് കൊണ്ട് പോയി…

റയാന്റെ പ്രകടനം കണ്ട് മെഹന്നു കൈയ്യടിച്ചു കൊണ്ട്

” തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു റയാൻ ..തന്റെ പ്രകടനം കണ്ടാൽ ആരും പറയില്ല താൻ ഇതൊന്നും ചെയ്തിട്ടില്ലെന്ന്…. അവൻ പറന്നതൊക്കെ കള്ളമാണെന്നും…. എനിക്കറിയാം… ഞാനിപ്പോ ഇവിടെ കയറി വന്നില്ലായിരുന്നേ താൻ ഇവനെ എന്റെ മുമ്പിൽ നിർത്തി വേറെ വല്ലോരെമ് മേൽ ഇതൊക്കെ ചാർത്തി കൊടുത്തു നല്ല പിള്ള ചമഞ്ഞേനെ….താനൊരു ഒന്നാന്തരം ഫ്രോഡ് ആ…കുറുക്കന്റെ ബുദ്ധിയും..കുറെ പരിശ്രമിച്ചല്ലേ ആദിയിൽ സംശമുണ്ടാകാനും ഇതൊക്കെ വിശ്വസിപ്പിച്ചെടുക്കാനും… അതിന്റെ അവസാന എപ്പിസോഡ് അന്ന് റിസോർട്ടിൽ അരങ്ങേറിയപോ ശരിക്കും success ആയി… പറയാതിരിക്കാൻ പറ്റില്ല….താനൊരു നല്ല ആക്ടറാ… തന്റെ അഭിനയം കൊണ്ടാണല്ലോ ആദി സത്യത്തിൽ ഇതൊക്കെ വിശ്വസിച്ചതും എന്നെ വിട്ടു പോയതും…പക്ഷെ…ഇപ്പോൾ ഏറ്റില്ല ..തന്റെ ഒരു അഭിനയവുമ് എന്റെ മുമ്പിൽ വില പോകില്ലാ…. എനിക്ക് സംഭവിച്ചത് വലിയ നഷ്ട്ട…അതൊരിക്കലും തനിക് തിരിച്ചു തരാൻ കഴിയില്ല..ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ആദിയെ എന്നിൽ നിന്ന് അകറ്റിയ തന്നോട് എനിക്ക് വെറുപ്പാണ്… തന്റെ മുഖം കാണുന്നത് തന്നെ എനിക്ക് അറപ്പാ…എന്റെ സന്തോഷം തല്ലിക്കെടുത്തായിരുന്നല്ലോ തന്റെ ഉദ്ദേശം.. അത്‌ എന്തായാലും നടന്നല്ലോ…അപ്പോ താൻ happy ആയില്ലേ….. ഇനി നമ്മളെ വെറുതെ വിട്ടേക്….താനിപ്പോ ചെയ്ത തെണ്ടിത്തരത്തിന് എനിക്ക് തിരിച്ചു പ്രതികാരം ചെയ്യാൻ അറിയാനിട്ടല്ല… പക്ഷെ… അപ്പോ ഞാനും താനും തമ്മിൽ എന്താ വിത്യാസം… അത്കൊണ്ട് പടച്ചോൻ തനിക്കുള്ളത് തന്നോളും..ഞാൻ ഒന്നിനുമില്ല.. പ്ലീസ്… ദയവ് ചെയ്ത് ഇനിയെന്റെ ജീവിതത്തിലോട്ട് വരരുത്….. ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച ആയിരിക്കണം…ഞാനൊന്ന് ജീവിച്ചു പൊക്കോട്ടെ…. ”

ഇത്രയും പറഞ്ഞു റയാനു നേരെ കൈ കൂപ്പി കൊണ്ട് മെഹന്നു ഡോർ തുറന്നു പുറത്തേക്ക് പോയി……

റയാൻ കസേരയിൽ തളർന്നിരുന്നു….

” എന്തൊക്കെയാ ഇവിടെ ഈ നടന്നു കൊണ്ടിരിക്കുന്നത്…. ആ തെണ്ടി എല്ലാം നശിപ്പിച്ചില്ലേ…. അവനെവിടെ.. അവനെ ഇങ്ങോട്ട് കൊണ്ട് വാ… ഇന്നവന്റെ അവസാനമാണ്…… ”

റയാൻ അത്‌ പറഞ്ഞതും ജിഷാദ് ഡോർ തുറന്നു പുറത്തേക് പോയി… അതെ സ്പീഡിൽ അവൻ തിരികെ വരുകയും ചെയ്തു….അവനാകെ വെപ്രാളപ്പെട്ടിരുന്നു…

” അവനെ കാണാനില്ല… ആ വെയ്റ്ററെ…. ഞാൻ എല്ലാടോം നോക്കി…. ആ സ്റ്റാഫ്സും സെക്യൂരിറ്റിസും ഒന്നും പുറത്തില്ല.. ഇനിയവരുടെ കയ്യിന്ന് അവൻ oഓടി പോയിക്കാണോ…..? ”

അത്‌ കേട്ടതും റയാൻ ഒരു ഞെട്ടലോടെ കസേരയിൽ നിന്ന് എഴുനേറ്റു….അപ്പഴേക്കും ഇവിടെ നടന്ന പുകിലൊന്നുമറിയാതെ യച്ചുവും റംസാനും ഡോർ തുറന്നു അങ്ങോട്ട് കടന്നു വന്നു….

” ഇക്കാ…ആ മറ്റവൻ എല്ലാം പറഞ്ഞല്ലേ…. ഏതവനാ ഇതിന്റെ പിന്നിൽ…. ഞങ്ങളോട് കൂടി പറ….. “(യച്ചു )

” എന്താ റയ്നു.. മുഖം വല്ലാതെ ഇരിക്കുന്നത്.. വല്ല പ്രോബ്ലവുമുണ്ടോ..ഞങ്ങൾ സ്റ്റയർ കയറി വരുമ്പോ മെഹന്നു കലി തുള്ളി കൊണ്ട് ലിഫ്റ്റിൽ താഴേക്കു പോകുന്നത് കണ്ടു….അവൾ വല്ല പ്രശ്നവും ഉണ്ടാക്കിയോ…. അത്കൊണ്ടാണോ അവനെ ഇവിടുന്ന് മാറ്റിയെ… താഴെ അവനെ ഇവിടെത്തെ സ്റ്റാഫ്സും സെക്യൂരിറ്റിയുമൊക്കെ വാനിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടിട്ടാ ഞങ്ങൾ വരുന്നേ…. “(റംസാൻ )

അതുകൂടി കേട്ടപ്പോ ജിഷാദും റയ്നുവും അന്താളിച്ചു ..

” അപ്പോ ആ സ്റ്റാഫ്സും സെക്യൂരിറ്റിയുമൊക്കെ ആ വെയ്റ്ററുടെ പിന്നിൽ കളിചവന്റെ ആൾകാർ ആയിരുന്നോ….” (ജിഷാദ് )

റയാൻ വേഗം cctv എടുത്തു പരിശോധിച്ചു…..ബാക്കിയുള്ളവരും അവന്റെ ചുറ്റും കൂടി…

ഹോസ്പിറ്റലിനു മുമ്പിൽ മെഹന്നു ഒരു ടാക്സിയിൽ വന്നിറങ്ങുന്നു… അവൾ അകത്തേക്കു കയറുന്നതും ഗ്രൗണ്ട് ഫ്ലോറിൽ ബഹളമുണ്ടാകുന്നതുമൊക്കെ അതിൽ വെക്തമായി കാണാം..ആളുകളൊക്കെ കൂടിയിട്ടുണ്ട്…..മെഹന്നു വന്നതിന് പിന്നാലെ പുറത്ത് ഒരു വാനിൽ ഹോസ്പിറ്റലിലെ സ്റ്റാഫ്സിന്റെ വേഷം ധരിച്ച രണ്ട് മൂന്ന് പേരും സെക്യൂരിറ്റി വേഷം ധരിച്ച രണ്ട് പേരും വന്നിറങ്ങുന്നു…..അവർ ഫേക്ക് ഐഡന്റിറ്റി കാർഡും മുഖം വ്യക്തമാവാതിരിക്കാൻ മാസ്കും ധരിച്ചിരുന്നു… അവർ മെഹനുവിന്റെ ചുറ്റും കൂടിയവരുടെ കൂട്ടത്തിലേക്ക് വരുന്നു…. ആ സമയത്താണ് ഹോസ്പിറ്റലിലെ സെക്യൂരിറ്റി ക്യാബിനിൽ വന്ന് ഈ വിവരം പറയുന്നത്….. തുടർന്ന് മെഹന്നു മുകളിലേക്കു കയറി വരുമ്പോൾ ആ സെക്യൂരിറ്റിയും സ്റ്റാഫ്സും അവളുടെ പിന്നാലെ അവളെ പിടിക്കാനെന്ന വണ്ണം ഓടി വരുന്നു…..പിന്നീട് ക്യാബിനിൽ നിന്ന് വെയ്റ്ററെ പുറത്തേക് പിടിച്ചു കൊണ്ടുപോകുന്ന അവർ അവന്റെ ചെവിയിൽ എന്തോ പറയുന്നു… ശേഷം അവർ അവനെ വാനിൽ കയറ്റി കൊണ്ടുപോകുന്നു… ഇതിനിടക്ക് യച്ചുവിനെയും റംസാനെയും അവർ കാണുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം….

” ho my god…ഞങ്ങൾ കരുതീത് നീ പറഞ്ഞിട്ടാ അവർ അവനെ കൊണ്ടുപോകുന്നത് എന്നാ….ഷിറ്റ്…. “(റംസാൻ )

” ഇതിനു പിന്നിലുള്ളവർ നമ്മളെക്കാൾ സ്മാർട്ട്‌ ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ…നിങ്ങളോട് അവരെന്താ സംസാരിച്ചത് ….? “(റയാൻ )

” ഞങ്ങൾ അവനെ കൊണ്ടുപോകുന്നത് കണ്ടപ്പോ എങ്ങോട്ടാ ചോദിച്ചു….നീ പറഞ്ഞിട്ടാണന്നു പറഞ്ഞു ….വളരെ കൂൾ ആയിട്ടുള്ള സംസാരം ആയോണ്ട് ഞങ്ങൾക് ഡൌട്ടടിച്ചതുമില്ല….”(റംസാൻ )

ജിഷാദ് റയ്നുവിന്റെ സൈഡിൽ നിന്നു കൊണ്ട് ലാപ്പിൽ ദൃശ്യങ്ങൾ ഒന്നുകൂടി പ്ലേ ചെയ്ത് വല്ല ഹിന്റുമുണ്ടോന്ന് നോകീകൊണ്ടിരിക്കുകയായിരുന്നു…..അവൻ ക്യാബിനിലെ ദൃശ്യങ്ങൾ സൂം ചെയ്ത് കൊണ്ട്

” നിങ്ങളിത് നോക്ക്… ആ സ്റ്റാഫ്സിലൊരാളുടെ പോക്കറ്റിൽ മൊബൈൽ ഫോൺ ഓൺ ആണ്… അതായത് വീഡിയോ കാളോ അല്ലെങ്കിൽ റെക്കോർഡിങ്ങോ ആയിരിക്കണം…. അവൻ ഇതിനു പിന്നിലുള്ളവർക് സീൻ പിടിച്ചു കൊടുക്കാ…. “(ജിഷാദ് )

ജിഷാദ് അത്‌ പറഞ്ഞപ്പോൾ ആണ് അവരത് ശ്രദ്ധിച്ചതും…

” അപ്പോ ഇതിനോടകം ഇവിടെ നടന്നതൊക്കെ അവരറിഞ്ഞിട്ടുണ്ട് എന്ന് സാരം….. “(യച്ചു )

” അവർ വെൽ പ്ലാൻഡ് ആയിരുന്നു… നമ്മുക്ക് ആണ് പിഴവ് സംഭവിച്ചത്.. ഇനി പറഞ്ഞിട്ട് കാര്യമില്ല…. “(റംസാൻ )

” നമ്മുക്ക് ആ വാൻ ട്രാക് ചെയ്യാൻ പറ്റില്ലേ… വാനിന്റെ നമ്പർ പ്ലേറ്റ് ഇതിൽ വെക്തമായി കാണാം… അവർ അവനെ എവിടേക് ആണ് കൊണ്ട് പോയത് എന്ന് കണ്ടുപിടിച്ചാൽ…. “(ജിഷാദ് )

” വലിയ കാര്യമൊന്നുമില്ല.. ഇത്രയൊക്കെ പ്ലാൻഡ് ആയിട്ട് അവർ നീങ്ങിയിട്ടുണ്ടേ they are very brillent.. അത്കൊണ്ട് അവർ ഒരിക്കലും വേണമെന്ന് വെച്ച് നമുക്ക് ഒരു ക്ലൂവും എറിഞ്ഞു തരില്ല… ആ സ്ഥിതിക് നമ്പർ പ്ലേറ്റ് വെച്ച് ആളെ തപ്പി പോയിട്ട് കാര്യല്ല… ഫേക്ക് ആയിരിക്കും അല്ലേ മോഷ്ടിച്ച വല്ല വണ്ടിയുമായിരിക്കും… പിന്നെ അവനെ കൊണ്ട് പോയിരിക്കുന്നതും അവരുടെ അടുത്തേക് ആവാൻ സാധ്യത ഇല്ല…. ഇപ്രാവശ്യം അത്രയും സേഫ് ആയ ഒരിടത്തേകാവും അവനെ മാറ്റിയിട്ടുണ്ടാവാ… “(റയാൻ )

അപ്പോഴാണ് ഒരു നേഴ്സ് പെർമിഷൻ ചോദിച്ചു ഡോർ തുറന്നു അകത്തു വന്നത്…. അവരുടെ കയ്യിൽ ഒരു ഫയലും ഉണ്ടായിരുന്നു….

” ഡോക്ടർ സാർ.. ഇത് ഇന്നലെ സാർ അഡ്മിറ്റ്‌ ചെയ്ത patient ന്റെ ഫയൽ ആണ്… ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തതിന്റെ റിപ്പോർട്ട്‌ ഒക്കെ ഇതിലുണ്ട് ..dr. ശ്രീരാം സാറിന്റെ റിപ്പോർട്ട്‌ ആണ്…. സാറിനെ നേരിട്ട് വന്ന് ഏല്പിക്കാൻ പറഞ്ഞു…. I think some thing സീരിയസ് ”

” ഒക്കെ.. U may go… ”

റയാൻ ഫയലിലെ റിപ്പോർട്ട്‌ എടുത്തു ഒന്ന് കണ്ണോടിച്ചു…. അതിൽ നോട്ട് ചെയ്ത കാര്യങ്ങൾ കണ്ട് അവൻ അന്തം വിട്ടു….

റയാന്റെ ഭാവമാറ്റം കണ്ട് ബാക്കിയുള്ളവും എന്താണ് എന്ന മട്ടിൽ അവനെ നോക്കി…

“എന്താ റയാൻ.. എന്താ റിപ്പോർട്ടിൽ….?”(റംസാൻ )

” നമ്മളെല്ലാവരും വിഡ്ഢികളാവുകയായിരുന്നു.. ഇതിനു പിന്നിൽ കളിച്ചവരുടെ സ്ക്രിപ്റ്റിൽ നമ്മൾ നിറഞ്ഞാടി.. ഒരു പാവയെ പോലെ…”

” ഇക്ക എന്തൊക്കെയാ ഈ പറയുന്നേ…”(യച്ചു )

” ഇവന്റെ ബ്ലടിൽ അമിതമായി ഒരു ഡ്രഗ്ന്റെ പ്രെസെൻസ് കാണിക്കുന്നുണ്ട്… ഈ ഡ്രഗ് ന്ന് ഒരു പ്രതേകത ഉണ്ട്…ഇത് അകത്ത് ചെന്ന വെക്തി വെള്ളമോ മറ്റെന്തെങ്കിലും ദ്രാവകമോ കുടിക്കുന്നതിലൂടെ ശരീരത്തിൽ ഈ ദ്രാവകം ഡ്രഗുമായി റിയാക്ട് ചെയ്ത് ബിപി താഴ്ന്നു ആ വ്യക്തിയുടെ ബോധം നഷ്ടപ്പെടും…more than 16 hours ന്ന് ശേഷമേ പിന്നീട് അയാൾക് ബോധം തെളിയുകയും ബിപി നോർമൽ ആവുകയും പൂർണാരോഗ്യത്തിലാവുകയും ചെയ്യുകയുള്ളൂ….”

” അതെന്ത് ഡ്രഗ് ആണ്.. അവൻ മദ്യപിചപ്പഴോ അല്ലെങ്കിൽ ഹാൻഡ്‌സ്, കഞ്ചാവ് അങ്ങെന്തെങ്കിലും വഴി ശരീരത്തിൽ എത്തുന്നതാണോ… “(റംസാൻ )

“ഏയ്യ്.. അല്ലാ..കരുതികൂട്ടി ഇൻജെക്ട് ചെയ്തതാവണം …. എനിക്ക് തോന്നുന്നത് അവനെ നമ്മുടെ മുമ്പിലേക് ഇട്ട് തന്നതാണ് എന്നാണ് ….അപ്പോ അവൻ സത്യങ്ങൾ പറയാതിരിക്കാൻ അവർ അവന്ക് ഈ ഡ്രഗ് ഇൻജെക്ട് ചെയ്ത് കാണും..ഈ കാര്യങ്ങളൊക്കെ അവനും അറിയാവുന്നത് കൊണ്ടാണ് അവൻ നമ്മളോട് എല്ലാം പറയാമെന്നു സമ്മതിച്ചതിന് ശേഷം വെള്ളം കുടിച്ചത്… ആ സ്പോട്ടിൽ അവൻ ബോധം കെട്ട് വീണല്ലോ..പിന്നെ നമ്മളവനോട് ഒന്നും ചോദിക്കില്ലല്ലോ…”(ജിഷാദ് )

” എന്തിന് മനപ്പൂർവം അവനെ നമ്മുടെ മുമ്പിലേക് ഇട്ട് തരണം…? “(യച്ചു )

” അതിനുള്ള മറുപടി ഞാൻ പറയാം…. ഇന്ന് മെഹന്നു ഇവിടെ വരുമെന്ന് അവര്ക് അറിയാം… അതിനാണ് ഇന്നലെ അവനെ നമ്മളെ മുമ്പിലേക് ഇട്ട് നമുക്ക് പ്രതീക്ഷ തന്ന് നമ്മളെ വിഡ്ഢികളാക്കിയത്…പിന്നെ ബാക്കി പ്ലാൻ അനുസരിച് ഇന്നല്ലേ ബോധം തെളിയൊള്ളു …. അപ്പോ സ്വഭാവികമായിട്ടും അവൾ എന്നെ കുറ്റക്കാരൻ ആകുമ്പോ ഞാൻ ആ വെയ്റ്ററോട് സത്യങ്ങൾ പറയാൻ പറയും…അവളുടെ മുമ്പിൽ അവൻ എന്റെ പേര് പറയണമെന്നായിരിക്കണം അവരുടെ ഉദ്ദേശം..അപ്പോ പിന്നെ ആദി അവളെ വിട്ട് പോയത് ഞാൻ കാരണമാണെന്ന് അവൾ ഉറപ്പിക്കും… അത്‌ വഴി അവർ സേഫ് ആവേം ചെയ്യും….പിന്നെ വിധക്തമായി അവരുടെ കാര്യം നടന്നപ്പോൾ അവനെ ഇവിടുന്ന് മാറ്റെം ചെയ്തു….very simple ആയി എക്സിക്യൂട്ട് ചെയ്ത ഒരു വെൽ planned operation…. ഹ്മ്മ്മ്…. ആദി -മെഹന്നു ബന്ധം ഇഷ്ടപെടാത്ത ആരോ…. അവരാണ് ഇത് ചെയ്തത് എന്നുറപ്പാ….
അവൾ പറഞ്ഞപോലെ ആദിക് എന്നെയും അവളെയും വെച്ച് ഇതിനു പിന്നിൽ കളിച്ചവർ നന്നായി വേണ്ടാത്തത് ഓതി കൊടുത്തിട്ടുണ്ട്… May be ഞങ്ങൾ റിലേഷനിൽ ആണെന്ന് പറഞ്ഞിട്ടുണ്ടാകും…ആ സംശയം ആദിയിൽ ബലപ്പെടുത്താൻ അവൻ ഞങ്ങളൊരുമിച്ചുള്ള വീഡിയോ കാണിച്ചു….. അത്‌ മെഹനുവിന്റെ പ്ലാൻ ആണെന്ന ഞാൻ കരുതിയെ.. പക്ഷെ.. അതും മെഹനുവിനെ മോശക്കാരിയാകാൻ എന്നെ ഉപയോഗിചുള്ള അവരുടെ കളികൾ ആയിരുന്നു…. ഇതൊന്നുമറിയാതെ ഇതിന്റെ ദേഷ്യത്തിന് അവളെ കിഡ്നാപ് ചെയ്ത് അവളെ ഒന്ന് പേടിപ്പിക്കാൻ ഞാൻ കുറച്ചു ഫോട്ടോസ് എടുത്തു…അതും അവർ ആദിയെ കാണിച്ചു…അത്‌ അവളുടെ ഫോണിൽ നിന്ന് കിട്ടിയതായിരിക്കണം.. ഏറെക്കുറെ എന്റെ ഭാഗത്തും തെറ്റുണ്ട് …അന്ന് മുതലേ ഒരു അവസരത്തിനായി അവർ ഞങ്ങൾടെ പിന്നാലെ ഉണ്ടായിരുന്നു….ഹ്മ്മ്.. ഇപ്പോൾ ആണ് എല്ലാം ക്ലിയർ ആയത്….”

 

” പക്ഷെ.. എനിക്ക് മനസ്സിലാവാത്തത്… അനുവാണ് നമ്മളോട് അവനെ കണ്ട വിവരം വിളിച്ചു പറഞ്ഞത്… അനുവിനു മാത്രേ നമ്മൾ അവനെ അന്യോഷിക്കുന്ന കാര്യം അറിയുള്ളു….. ആ വൈറ്റർ കൃത്യമായി അനുവിന്റെ മുമ്പിൽ വന്ന് പെട്ടു..നിങ്ങൾ പറഞ്ഞപോലെ അവനെ മനപ്പൂർവം നമ്മുടെ അടുത്ത് എത്തിക്കാനാണെ അവനെ കണ്ട എന്റെയോ റമിക്കാന്റെയോ ഒക്കെ മുമ്പിൽ കൊണ്ടുവരമായിരുന്നു… അവരത് ചെയ്യാതെ പാർട്ടിക്ക് വരാത്ത അനുവിന്റെ മുമ്പിലേക്ക് ആണ് അവനെ കൊണ്ട് വന്നത് …. അപ്പോ അവർ എങ്ങനെ മനസ്സിലാക്കി അനുവിന് ഈ വെയ്റ്ററുടെ കാര്യമറിയുമെന്ന്…..? “(യച്ചു )

” അത്‌ നല്ലൊരു ചോദ്യമാണ്….നമുക്കിടയിൽ നടന്നത് എങ്ങനെ പുറത്ത് പോയി.?..നമ്മളെ അവർ നന്നായി നിരീക്ഷിക്കുന്നുണ്ട്….”(റംസാൻ )

“ഇതിനിടയിൽ കിടന്ന് നമുക്ക് അറിയുന്ന ആരോ കളിക്കുന്നതായിക്കൂടെ….”(ജിഷാദ് )

” അതിനും സാധ്യത ഉണ്ട്….. എന്തായാലും എനിക്ക് ഇപ്പോൾ ഇതൊരു വാശിയായി… അവർ ആരായാലും ഞാൻ കണ്ടുപിടിച്ചിരിക്കും…. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ആദി അവളെ വിട്ട് പോയതിന് ഞാൻ ഒരു കാരണക്കാരൻ ആണ്..മാത്രല്ല.. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടിയും വന്നു .. സോ… ഇതിന് പിന്നിൽ ആരായാലും അവരെ കണ്ടു പിടിച്ചു മെഹനുവിന്റെ മുമ്പിൽ നിർത്തി കൊടുക്കണം..അതാണ് ഇനിയെന്റെ ലക്ഷ്യം…… ”

” ഞങ്ങളുണ്ട് റയ്നുക്ക ഇങ്ങളെ കൂടെ… “(യച്ചു )

” അതെ റയ്നു… എന്തിനും ഏതിനും കൂടെ ഞങ്ങളുണ്ടാകും….”

റംസാനും ജിഷാദ്ഉം റയ്നുവിന്റെ വാക്കുകളോട് യോജിച്ചു… അപ്പോ റയ്നു രണ്ടും കല്പിച്ചാണ്…… ആദിൽ സാർ ന്ന് റയ്നു ഒരു പാര ആവുമോ…? ആദിൽ സാറിന്റെ കളികൾ എല്ലാം റയ്നു വെളിച്ചത് കൊണ്ട് വരുമോ എന്ന് കാത്തിരുന്നു കാണാം…

 

💕💕💕

 

ഇതേസമയം medcare ഹോസ്പിറ്റൽ…

“ഹഹഹഹ…. അവനിപ്പോ ഒന്ന് റിവൈണ്ട് അടിച്ചു ഇതുവരെ നടന്ന സംഭവങ്ങളൊക്കെ സൂഷ്മമായി ചിക്കിചികഞ്ഞോണ്ട് ഇരിക്കുവായിരിക്കും… പാവം.. ഒക്കെ മനസ്സിലായി വന്നപ്പോ അവന്റെ കിളി പോയിട്ടുണ്ടാവും … നമ്മളെ കുറിച് ഇനി വല്ല ഐഡിയയുമ് അവന്ക് കിട്ടിയിട്ടുണ്ടാകോ സാറേ…?”

” എവിടുന്ന്…. നമ്മളതിന് എവിടെയും ഒരു ക്ലൂ ബാക്കി വെച്ചിട്ടില്ലല്ലോ . ഇനി ആകെ ഒരു തെളിവ് മത്രേ ഒള്ളു. അതാ വെയ്റ്ററാ.. അവനിപ്പോ നമ്മടെ കസ്റ്റഡിയിൽ ഉണ്ട് താനും…. ”

ആദിൽ സാറും ആശിയും എംകെ യിൽ നടന്ന സംഭവത്തിൽ ഭയങ്കര സന്തോഷത്തിൽ ആണ്…..

” അവനെ ഇനി സേഫ് ആയ ഒരിടത്തേക് മാറ്റിയില്ലേ നമുക്ക് പണി കിട്ടും.. ഇത്രയുമായ സ്ഥിതിക് റയാൻ വെറുതെ ഇരിക്കില്ല…. “(ആഷി )

” അവനെ നമുക്ക് വളരെ സേഫ് ആയ ഒരിടത്തേക് പറഞ്ഞയക്കാലോ…. ആരും കണ്ടുപിടിക്കാത്ത ഒരു സ്ഥലത്തേക്ക്.. അങ്ങ് പരലോകത്തേക്ക്.. ഹഹഹ….പാവം… ഭാര്യയെയും മക്കളെയും അവസാനമായി കാണാനുള്ള ഭാഗ്യം പോലും അവനില്ല.. നമുക്ക് എന്ത് ചെയ്യാനാവും.. നമ്മുക്ക് നമ്മുടെ സേഫ്റ്റി നോക്കണ്ടെ … നമുക്ക് ഭീഷണിയായി ഒരു തെളിവും ഉണ്ടാവരുത്…. അവന്മാരെ വിളിച്ചു എല്ലാ പണിയും കഴിഞ്ഞു ഈ ജില്ല വിട്ടോളാൻ പറ…. ഒക്കെ…. ”

” ഒക്കെ സാർ…. അപ്പോ ആദി -മെഹന്നു ബന്ധം break ആയി മെഹന്നു സിംഗിൾ ആയി…. ഇതെല്ലാം ചെയ്തത് റയാൻ ആണെന്ന് കരുതി അവൾക് അവനോട് വെറുപ്പുമായി.. ഇനിയൊരിക്കലും അവർ ഒന്നാകുമെന്ന പേടി വേണ്ട.. ഇനിയെന്താ സാറിന്റെ പ്ലാൻ….? ”

” അടുത്ത സീൻ മെഹനുവിന്റെ വീട്ടിൽ ആണല്ലോ.. ദുഃഖത്തിലിരിക്കുന്ന മെഹനുവിനെ പോയി ഒന്നാശ്വസിപ്പികണം…അവളോട് അടുക്കാൻ മാക്സിമം സാഹചര്യങ്ങൾ ഉണ്ടാകണം…. ഇനിയത് ഈസി ആണല്ലോ… അവളെന്റെ വരുതിയിൽ വരാൻ ഇനിയധിക ദിവസം വേണ്ടി വരില്ല…yes… ഫൈനലി മെഹന്നു എന്റേത് ആകാൻ പോകുന്നു… ഹഹഹ……”

അപ്പോ മെഹന്നു ഇനിയെങ്കിലും തന്റെ സ്വന്തമാകുമെന്നോർത്ത് ഇരിക്കുവാണ് ആദിൽ സാർ….അത്‌ സംഭവിക്കുമോ അതോ റയാൻ കുളമാകുമോ എന്നൊക്കെ വരും ദിവസങ്ങളിൽ അറിയാം…..

 

💕💕💕

 

SMT കോളേജ്…

” ഒന്ന് സ്പീഡിൽ വിടടി അനു … ഇതിപ്പോ 11.30 കഴിഞ്ഞു…ഇന്ന് നമ്മൾ രണ്ടാളും പുറത്തായിരിക്കും…..”

” നീയൊന്നവിടെ അടങ്ങി ഇരി പെണ്ണെ…ആർട്സ് പ്രാക്ടീസ് ഒക്കെ ആയോണ്ട് 10 മണിക്കേ ക്ലാസ്സ്‌ തുടങ്ങു..ഇതിപ്പോ ഒന്നരമണിക്കൂർ അല്ലേ ലേറ്റ് ആയൊള്ളൂ.. അതിപ്പോ നമ്മടെ കുറ്റമാണോ….ആ ആക്‌സിഡന്റ് കാരണം റോഡ് ബ്ലോക്ക്‌ ആയത് കൊണ്ടല്ലേ ..പിന്നേം നമുക്ക് വേറെ റൂട്ട് പിടിക്കേണ്ടി വന്നില്ലേ…”

” എന്തോ.. എങ്ങനെ…. നീ ഈ രാവിലെ തന്നെ വായനശാലേക്ക് എന്തിനാ വിട്ടേ.. അതോണ്ടല്ലേ ലേറ്റ് ആയി നമുക്ക് ആ വഴി പോരേണ്ടി വന്നത്….. എന്നിട്ടോ.. മൂപ്പരെ അവിടെ അങ്ങോട്ട് കണ്ടതുമില്ല…. ”

അനുവും ജാനുവും കോളേജിലോട്ട് ഉള്ള വഴിയാണ്….അവർ വായനശാലയിൽ പോയി ഷാനുവിനെ കാണാതെ നിരാശരായി തിരിച്ചു ഒരു കുന്നിൻ ചെരുവിലൂടെ ഉള്ള കട്ട്‌ ഷോട്ട് ലൂടെ കോളേജിലോട്ട് പോരുമ്പോൾ ആണ് അവർ ബ്ലോക്കിൽ പെട്ടത്.. അത് അവർ എത്തുന്നതിനു മുന്പാണ് അവിടെ ഒരു ലോറിയും ബൈക്കും തമ്മിലുള്ള ആക്‌സിഡന്റ് നടന്നത് .. മെയിൻ റോഡിൽ ട്രാഫിക് ആയിരിക്കുമെന്ന് കരുതി കോളേജിൽ പെട്ടെന്ന് എത്താൻ വേണ്ടിയാണ് അവർ ഈ കട്ട്‌ ഷോട്ട് തിരഞ്ഞെടുത്തെ…. ട്രാഫിക് ഒഴിവാക്കാൻ അധികമാളുകളും തിരഞ്ഞെടുക്കുന്നതും ഈ കട്ട്‌ ഷോട്ട് ആണ്….

ബൈക്ക്ന്റെ അവസ്ഥ കണ്ടിട്ട് അത്‌ ഓടിച്ച യുവാവ് രക്ഷപെടാൻ ഒരു സാധ്യതയും ഇല്ലന്നാണ് അവിടെ കൂടിയ ആളുകൾ പറഞ്ഞത്…..

നിർഭാഗ്യവശാൽ അത്‌ ആ വൈറ്റർ ആയിരുന്നു……..!!!!

 

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!