Angry Babies In Love – Part 47

1083 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 47~*

*🔥റിച്ചൂസ്🔥*

 

ബൈക്ക്ന്റെ അവസ്ഥ കണ്ടിട്ട് അത്‌ ഓടിച്ച യുവാവ് രക്ഷപെടാൻ ഒരു സാധ്യതയും ഇല്ലന്നാണ് അവിടെ കൂടിയ ആളുകൾ പറഞ്ഞത്…..

 

നിർഭാഗ്യവശാൽ അത്‌ ആ വൈറ്റർ ആയിരുന്നു……..!!!!

 

റയാന്ന് ആദിൽ സാറിലേക്കെത്താനുള്ള ഒരു എളുപ്പ വഴിയാണ് വൈറ്റർ എന്നത് കൊണ്ട് തന്നെ അവൻ ഇനിയും ജീവിച്ചിരിക്കുന്നത് ആദിൽ സാറിന് ദോഷമാണ്…. അത്കൊണ്ടാണ് വിട്ടയച്ചു എന്ന വ്യാജേനെ അവനെ ബൈക്കിൽ പറഞ്ഞയച്ചത്… പക്ഷെ… അതിൽ ഒളിഞ്ഞിരിക്കുന്ന ചതി ആ പാവം അറിഞ്ഞില്ല…ലോറിക്കൊണ്ട് വണ്ടി ഇടിപ്പിച്ചു ആ ഗൂഡാലോചന തികച്ചും ഒരു ആക്‌സിഡന്റ് ആക്കി അവർ മാറ്റി….അങ്ങനെ തന്നിലേക് എത്താനുള്ള എല്ലാ വഴിയും അടഞ്ഞു എന്ന് ആദിൽ സാർ സ്വയം വിശ്വസിച്ചു…

അനുവും ജാനുവും കോളേജിൽ എത്തി സ്കൂട്ടി പാർക്ക്‌ ചെയ്തപോഴേക്കും ഉച്ചക്ക് മുമ്പുള്ള അവസാന പീരിയഡ്നുള്ള ബെല്ല് മുഴങ്ങുന്ന കേട്ടു..

 

” എടി… അനു… ഇനിയും തപ്പീകൊണ്ട് നിക്കാതെ ഒന്ന് വേം പോര്… ഈ പീരിയഡ് എങ്കിലും ക്ലാസിൽ ഇരിക്കാ.. പടച്ചോനെ … ഇനി അറ്റെൻഡെൻസ്ന്ന് ഞാനെന്തോ ചെയ്യും… ”

” ഇപ്പോൾ ആർട്സ് പ്രാക്ടീസ് ആയോണ്ട് പീരിയഡ് വേസ് അറ്റെൻഡെൻസ് അല്ലേ..പിന്നെ ന്താ… ഈ പീരിയഡ് മുതലുള്ളത് കിട്ടോലോ.. ”

” ആഹ്.. ഞാനതങ് മറന്നു… അല്ലെങ്കി ആ ലക്ഷ്മി തള്ളേടെ കാലു പിടിക്കേണ്ടി വന്നേനെ…. നീയൊന്ന് വേം പോര്.. ഈ പീരിയഡ് ആരാണാവോ… ആരാണേലും ആള് വരുന്നേന്ന് മുന്നേ ക്ലാസ്സിൽ കയറണം….”

“എനിക്ക് ക്ലാസിൽ കയറാൻ ഒരു താല്പര്യോം ഇല്ലാ..അല്ലേലും എനിക്ക് കയറിയാലും കയറിയില്ലെങ്കിലും അറ്റെന്റെഡൻസ് ഉറപ്പാ.. മറ്റേ മലയാളം സോങ് പ്രാക്ടീസ്ന്ന് പോയെന്നും പറഞ്ഞു കഴിഞ്ഞ രണ്ട് പീരിയഡ്ന്റേം അറ്റെന്റേണ്ടൻസ് ഞാൻ ചോദിച്ചു വാങ്ങിക്കും ..അത്‌ വേറെ കാര്യം .. ”

” അപ്പോ നിന്റെ കൂടെ വായനശാല വരെ വന്ന ഞാൻ ആരായി… ഈ കളിക്ക് ഞാനില്ലാട്ടാ… അവസാനം കാരണമില്ലാതേ അറ്റെൻഡെൻസ് ഒഴിവാക്കിയതിന് പ്രിൻസി പൊക്കുന്നതു എന്നെ ആയിരിക്കും…. ”

” നീ ചുമ്മാതിരി പെണ്ണെ….നമ്മളിനിമുതൽ ഡീസന്റ് അല്ലേ…ഇനി ഒരു പിരിയഡ്ഉം നമ്മളോഴുവാക്കുന്ന പ്രശ്നമില്ല….”

” അതൊക്കെ നീ ഇപ്പോൾ പറയും… ഷാനൂന്റെ കാര്യം വരുമ്പോ അതൊക്കെ നീ മറക്കും… ”

” ഹിഹി 🤪”

അങ്ങനെ ഓരോന്ന് പറഞ്ഞു ക്ലാസ്സിലേക് പോകാൻ നിൽകുമ്പോൾ ആണ് അവരാ കാഴ്ച കണ്ടത്…

” എടി അങ്ങോട്ട് നോക്കടി… നിന്റെ ഷാനൂന്റെ കാര്യം പറഞ്ഞു നാവ് വായയിലോട്ട് ഇട്ടേ ഒള്ളു.. ഇതാ വരുന്നു പുള്ളി ബൈക്കില്… ”

ഷാനുവിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അനു സന്തോഷത്തോടെ അങ്ങോട്ട് നോക്കി….

“ഹേ….ഷാനു മാത്രമല്ലല്ലോടി….ബൈക്കിന് പിന്നിലാരോ ഉണ്ടല്ലോ. അവനെ ചുട്ടിപിടിച്ചു കൊണ്ട് …”(ജാനു )

അനു ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോ പിന്നിലുള്ള ആളെ കണ്ടു…

“അതാ പിശാഷാടി….ദിയ…. ഇവളെ ഇപ്പോ എന്തിനാ എന്റെ ഷാനൂന്റെ കൂടെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്… ശവം…. കെട്ടിപിടിച്ചു വരാൻ അവളവനെ കെട്ടിയിട്ടൊന്നുമില്ലല്ലോ.. കുരിപ്പ് ..”

” എടി… അവരിങ്ങോട്ടാ വരുന്നത്…. വാ.. നമ്മുകിവിടുന്ന് മാറി നിക്കാം…. ”

അനുവും ജാനുവും വേം അവിടെ നിന്ന് മാറി നിന്നു അവരെ വീക്ഷിച്ചു….ഷാനു ബൈക്ക് വന്ന് ഇവരുടെ സ്കൂട്ടിയുടെ അടുത്തായി നിർത്തി…. ദിയ ബൈക്കിൽ നിന്നിറങ്ങി…

” ഇപ്പോ എന്തായി ഷാനുക്ക ..ടൈമ് നോക്ക്…11.45…. അവസാന പീരിയഡ് തുടങ്ങിക്കാണും…. ഞാൻ പറഞ്ഞതല്ലേ… ആ ബുക്ക്‌ സ്റ്റാളിൽ കയറണ്ടാന്ന്..ബുക്കും നോക്കി നിന്ന് സമയോം വൈകിച്ചു … ”

” അതിനിപ്പോ എന്താ… എന്തായാലും പ്രിൻസിയെ കാണാനുണ്ട്… കൂട്ടത്തിൽ ഈ കാര്യോം കൂടി അങ്ങോട്ട് ബോധിപ്പിച്ചാൽ പോരെ..നീ നടക്ക് ..”

ഇതെല്ലാം മറന്നു നിന്ന് നോക്കുന്ന അനു ജാനുവിനോടായി

” നോക്കടി.. നോക്ക്… ഞാൻ പോയി രണ്ട് പൊട്ടിക്കട്ടെ അവളെ.. അവളുടെ ഒരു തൊട്ടുരുമ്മിയുള്ള സംസാരോമ് കൊഞ്ചിക്കുഴയലും… എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു വരുന്നുണ്ട്..അപ്പൊ വെറുതെ അല്ലാ നമ്മൾ വായനശാലയിൽ പോയപ്പോ ഷാനൂനെ കാണാത്തിരുന്നത്… ഇവളുടെ കൂടെ തെണ്ടാൻ പോയേക്കുവല്ലേ.. പിന്നെങ്ങനാ … ”

” അടങ്ങി ഇരി അനു… നീയിങ്ങനെ വെറുതെ ഫ്രസ്ട്രേറ്റഡ് ആവല്ലേ…. അവരെന്തോ പ്രിൻസിയുടെ കാര്യമൊക്കെ പറയുന്നുണ്ടല്ലോ…. എന്താണാവോ മാറ്റർ… ”

” എന്ത് മാറ്റർ.. അവൾ വല്ല പണിയും ഒപ്പിച്ചു അവളുടെ കയ്യിലിരിപ്പിനുള്ള അവാർഡ് കയ്യോടെ വാങ്ങിക്കാൻ പ്രിൻസി പേരെന്റ്സ്നെ വിളിപ്പിച്ചു കാണും.. അതിനുള്ള വരവായിരിക്കും ഷാനൂന്റെ…അവളെ കണ്ടാലറിഞ്ഞൂടെ അവളാന കള്ളിയാണെന്ന്…. ഹും… ”

” വാ.. അവരുടെ പിന്നാലെ പോയി നോക്കാ…വാടി..”

അവരെ പിന്തുടർന്ന അനുവും ജാനുവും അവർ പ്രിൻസിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ

” കണ്ടോ… ഞാൻ പറഞ്ഞില്ലേ… അവൾക്കുള്ള വക്കാലത്തു പറയാൻ വന്നതാണെന്ന്… വാ.. നമുക്ക് ഒളിഞ്ഞു നോക്കാം…. ”

” ഇന്റെ അനു… അവൻ എങ്ങാനും നമ്മളെ ഇവിടെ കണ്ടാ ചോദ്യമായി.. പറച്ചിൽ ആയി… എന്തിനാ വെറുതെ…. അറിയാലോ… അവന്റെമ് അവളുടെം മുമ്പിൽ നീ അയ്ഷ ആണ്… ഇത് കോളേജും …ഇവിടെ നീ അനു ആണ് .. വെറുതെ മുമ്പിൽ ചാടി കൊടുത്ത് ഈ അയ്ശു തന്നെയാണ് അനുവും എന്ന് അറിയിക്കണോ… വല്ലോരും അവന്റെ മുമ്പിൽ വെച് നിന്നെ അനു എന്ന് വിളിച്ചാ അതോടെ തീർന്നു… ”

” അതൊരു പോയിന്റ് ആണ്.. വെറുതെ എന്തിനാ റിസ്ക് എടുക്കുന്നേ ല്ലേ… വാ.. നമുക്ക് ക്ലാസ്സിലോട്ട് പോകാ…. ”

പിന്നെ അനുവും ജാനുവും അവിടെ നിന്നില്ല.. അവർ നേരെ ക്ലാസ്സിലോട്ട് വിട്ടു…

 

💕💕💕

 

മെഹന്നു റയാന്റെ അടുത്ത് നിന്ന് പിന്നീട് നേരെ പോയത് വീട്ടിലോട്ട് ആണ്….വീട്ടുകാർക് ആർക്കും ഈ വിഷയങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് അവൾ സങ്കടമെല്ലാം അടക്കി പിടിച്ചാണ് വീട്ടിലോട്ട് കയറിയത്…. ഉമ്മ അവളെ കാത്ത് ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു…

” എന്തായി മോളെ.. ചെക് ചെയ്തോ.. കുഴപ്പൊന്നൂല്യാല്ലോ… ”

ഉമ്മയുടെ ചോദ്യങ്ങൾക് ഉമ്മാക് മുഖം കൊടുക്കാതെ കരന്നു കലങ്ങിയ കണ്ണുകൾ ഉമ്മയിൽ നിന്ന് മറച്ചു പിടിച്ചു അവൾ ഏതാനും മുറിഞ്ഞ ചില വാക്കുകളിൽ ഉത്തരമൊതുക്കി..പിന്നീട് അവിടെ നിക്കാതെ അവൾ നേരെ റൂമിലോട്ട് നടന്നപ്പോൾ കുടിക്കാനെന്തെങ്കിലുമെടുക്കാമെന്ന് ഉമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും അവളതൊന്നും ചെവി കൊള്ളാതെ
പോയി വാതിൽ അടച്ചു കുറ്റിയിട്ടു …അടക്കി പിടിച്ച സങ്കടമെല്ലാം നിയന്ത്രണമില്ലാതെ കണ്ണീർ ചാലുകളായി അണപൊട്ടി ഒഴുകി ….

ആദിയുമൊത്തുള്ള ഓരോ ഓർമ്മകൾ… നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു അവളുടെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ചു കൊണ്ടിരുന്നു….

പടച്ചോനെ… എന്തിനാണ് എനിക്കിങ്ങനെ ഒരു വിധി തന്നത്… ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ ആദിയെ എന്തിനാ നീയെന്നിൽ നിന്ന് പിരിച്ചത്…. ഞാനിതെങ്ങനെ സഹിക്കും…..

തേങ്ങി തേങ്ങി കരഞ്ഞോടുവിൽ ബോധരഹിതയായി അവൾ നിലത്തേക്ക് വീണു….

ഒരു പത്ത് മിനുട്ട് കഴിഞ്ഞു കാണും…ഉമ്മ വന്നു ഏറെ നേരം വാതിൽ മുട്ടിയെങ്കിലും മെഹന്നു വാതിൽ തുറന്നില്ല…. അത് കണ്ടപ്പോ ഉമ്മാക് ആകെ പേടി തോന്നി…. ആ സമയത്താണെ അവിടെ ആരുമുണ്ടായിരുന്നില്ല…. അപ്പോഴാണ് അങ്ങോട്ട് ആദിൽ സാർ കടന്നു വരുന്നത്…

സംഭവങ്ങളെല്ലാം അറിഞ്ഞു മെഹനുവിന്റെ സങ്കടം കണ്ട് സന്തോഷിക്കാനും അവൾക് റയ്നുവിനോടുള്ള ദേഷ്യം ഒന്നൂടെ ഊട്ടി ഉറപ്പിക്കാനും അവളെ ഒന്ന് ആശ്വസിപ്പിച്ചു കയ്യിലെടുക്കാനും തുടങ്ങിയ ഉദ്ദേശങ്ങൾ കൊണ്ടൊക്കെയാണ് ആദിൽ സാറുടെ വരവ്…മെഹന്നു ചെക് അപ്പ്‌ ചെയ്യാതെ ഹോസ്പിറ്റൽ വിട്ട കാര്യം സ്മിത ആദിൽ സാറോട് ചെന്ന് പറഞ്ഞിരുന്നു…അത്കൊണ്ട് ഇവിടെ നടന്ന ഒരു കാര്യവും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ സ്മിത പറഞ്ഞത് വെച്ച് മെഹന്നുവിനെ കാണാൻ ഇറങ്ങിയതാണ് എന്ന കള്ളമാണ് അയാൾ അവൾടെ മുമ്പിൽ പറയാൻ പോകുന്നത്…

ഉമ്മയുടെ വെപ്രാളം കണ്ട് ആദിൽ സാർ കാര്യം തിരക്കി….

” മോനെ…മെഹന്നു വാതിൽ തുറക്കുന്നില്ല ..ഞാൻ അവൾക് കുടിക്കാൻ എടുക്കാൻ പോയതാ… ഇപ്പൊ തുറക്കാൻ പറഞ്ഞിട്ട് തുറക്കുന്നില്ല…. എന്ത് പറ്റിയാവോ എന്റെ കുട്ടിക്ക്…. ”

” ഉമ്മ വിഷമിക്കാതെ.. ഞാനൊന്ന് നോക്കട്ടെ…”

ആദിൽ സാറും ഒരുപാട് തവണ മെഹനുവിനെ കൊട്ടി വിളിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല…..അപ്പോൾ ആദിൽ സാറുടെ മനസിലും ഒരു പേടി തോന്നി.. ഇനിയവൾ വല്ല ബുദ്ധിമോഷവും ചെയ്തോ എന്ന്…. ഒടുവിൽ ആദിൽ സാർ വാതിൽ ശക്തിയായി തള്ളി… അങ്ങനെ രണ്ട് മൂന്ന് തവണ ചെയ്തപ്പോ കുറ്റി പൊട്ടി വാതിൽ തുറന്നു….

വാതിലിനടുത് തന്നെ നിലത്ത് ബോധമറ്റു കിടക്കുന്ന മെഹനുവിനെ കണ്ട് രണ്ട് പേരും ആദ്യമൊന്ന് ഞെട്ടി… ഉമ്മയുടെ കരച്ചിൽ കൂടി…

ആദിൽ സാർ അവൾടെ അടുത്തിരുന്നു കമിഴ്ന്നു കിടക്കുന്ന അവകളെ മലർത്തി കിടത്തി….. ശേഷം പൾസ് നോക്കി…. ഉമ്മയോട് വെള്ളമെടുത്തു കൊണ്ടുവരാൻ പറഞ്ഞു അവൻ അവളെ എടുത്തു ബെഡിൽ കിടത്തി…എന്നിട്ട് ഉമ്മ കൊണ്ടുവന്ന വെള്ളം എടുത്തു അവളുടെ മുഖത്തേക്ക് തെളിച്ചു…. അപ്പോഴാണ് അവൾക് ബോധം വന്നത്..ആദിൽ സാർ അവളെ എഴുനേൽപ്പിച്ചിരുത്തി അവൾക് കുടിക്കാൻ വെള്ളം കൊടുത്തു….

” രാവിലെ ഭക്ഷണം കഴിക്കാതെ അല്ലെ ചെക് അപ്പ്‌ ന്ന് വന്നത്… അതിന്റെ ക്ഷീണം കൊണ്ട് തലകറങ്ങി വീണതാ.. വേറെ കുഴപ്പൊന്നൂല്യാ… ”

ഉമ്മ ഒരു നെടുവീർപ്പോടെ

” മോൻ എന്റെ മോളെ കാത്തു…. എന്താ മെഹന്നു.. നീയാളെ പേടിപ്പിച്ചല്ലോ….”

മെഹന്നു ഒന്നും പറഞ്ഞില്ല….

” ഉമ്മ പോയി ഭക്ഷണമെടുത്തു വെക്ക്… ഇവളെ കഴിപ്പിച്ചിട്ടേ ഞാൻ ഇനി പോകുന്നുള്ളു…”

ഒന്ന് തലയാട്ടി ഉമ്മ അവിടുന്ന് പോയി…ആദിൽ സാർ ഡോർ അടച്ചു വാതിൽ കുറ്റിയിട്ടു…. എന്നിട്ട് മെഹനുവിന്റെ അടുത്ത് വന്നിരുന്നു കൊണ്ട്

” എന്ത് പറ്റി മെഹന്നു.. നീ ചെക് അപ്പ്‌ ചെയ്യാതെ ഒരു വാക്ക് പോലും പറയാതെ വേം പോയെന്ന് സ്മിത പറഞ്ഞല്ലോ…… ”

ആദിൽ സാറുടെ മുമ്പിൽ അവൾക്കവളുടെ സങ്കടം മറച്ചു വെക്കാനായില്ല..അതിനു മറുപടി എന്നോണം ആദിൽ സാറുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു…

” എന്ത് പറ്റി മെഹന്നു.. എന്തിനാ നീ കരയുന്നെ… കാര്യം പറ കരയാതെ…. ”

തേങ്ങി തേങ്ങി കൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…

” ആ… ദി… എന്നെ… വിട്ട്… പോയി…. ”

” ആദി എവിടേക് പോയെന്നാ…നീ എന്താ കാര്യമെന്ന് വെച്ചാ തെളിച്ചു പറ…. ”

മെഹന്നു ആദിയുമായി നടന്നതും റയാന്റെ ഹോസ്പിറ്റലിൽ പോയ കാര്യവുമെല്ലാം ആദിൽ സാറോട് പറഞ്ഞു…

” ഇതിനിടക്ക് ഇങ്ങനൊക്കെ സംഭവിച്ചോ…. Oh my god… ഞാൻ അപ്പഴേ പറഞ്ഞതല്ലേ ആ റയാനെ വിശ്വസിക്കരുത് എന്ന്….അവൻ പഠിച്ച കള്ളനാ… എന്നാലും ആദി നിന്നെ ഒഴിവാക്കി പോയത് എനിക്ക് സഹിക്കുന്നില്ല… നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് മാറ്റാരേക്കാളും ആഗ്രഹിച്ചത് ഞാനാ…ഇതിപ്പോ വല്ലാത്തൊരു സങ്കടായല്ലോ… ”

മെഹന്നു ഒന്നും പറയാതെ കരഞ്ഞു കൊണ്ടേ ഇരുന്നു….

” കരയല്ലേ മെഹന്നു…. ഞാൻ മീറ്റിംഗിൽ ആയി പോയി.. ആദി വന്നതൊന്നും ഞാൻ അറിഞ്ഞതുമില്ല… അറിഞ്ഞിരുന്നെങ്കിൽ എങ്ങനെ എങ്കിലും ഞാൻ അവനെ കാര്യങ്ങൾ കൺവിൻസ് ചെയ്യിപ്പിച്ചേനെ…. ഇനിയും ഒട്ടും വൈകിയിട്ടില്ല മെഹന്നു.. നമുക്ക് ആദി എവിടെ ആണെകിലും അവനെ പോയി കാണാം… കാര്യങ്ങൾ സംസാരിക്കാം… ”

” വേണ്ട ആദിൽ സാർ…. അത് കൊണ്ട് ഇനി കാര്യമുണ്ടെന്ന് തോനുന്നുന്നില്ല…. ആദിയുടെ മാര്യേജ് ഫിക്സ് ചെയ്തു…. ”

” വാട്ട്‌… അവനിതെന്തു പണിയാ കാണിച്ചത്… ആ റയാൻ പറഞ്ഞത് അത്പോലെ വിശ്വസിച്ചു നിന്നെ തള്ളിപ്പറയാൻ അവനെങ്ങനെ കഴിഞ്ഞു….”

” സാരമില്ല സാർ… ഇതിൽ ആദി ഒരു തെറ്റും ചെയ്തിട്ടില്ല .. എല്ലാം എന്റെ തെറ്റാണ്…ചില തുറന്നു പറച്ചിലുകൾ ഞാൻ എന്നെ നടത്തണമായിരുന്നു..ആ റയാൻ അവന്ക് കിട്ടിയ അവസരങ്ങൾ എന്നോട് പ്രതികാരം ചെയ്യാൻ നന്നായി വിനിയോഗിച്ചു… അവസാനം ഞാൻ എല്ലാം അറിഞ്ഞപോ അത് സമ്മതിക്കാൻ അവനൊരു മടി… എന്നാലും സത്യം സത്യമല്ലാതാവില്ലല്ലോ .. ”

“എനിക്കിപ്പോ ആ റയാനെ നാല് പൊട്ടിക്കാനുള്ള ദേഷ്യമുണ്ട്…. അവനെ വെറുതെ വിടാൻ പാടില്ല മെഹന്നു… നമുക്ക് അവനോട് ഇതിനു പകരം ചോദിക്കണം….”

” എന്തിന്… അത്കൊണ്ട് എനിക്ക് നഷ്ടപെട്ടത് തിരിച്ചു കിട്ടോ… ഇല്ലല്ലോ..സോ.. ഞാൻ ഒന്നിനുമില്ല…അവന്റെ മുഖം ഈ ജന്മത്തിൽ ഇനി കാണരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്…എന്റെ സങ്കടം ഞാൻ കരഞ്ഞു തീർത്തോളാം….. ”

” നിന്നെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല മെഹന്നു….നിനക്കുള്ള അത്രയും സങ്കടം എനിക്കുമുണ്ട്… നിങ്ങളുടെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ…. ”

” ഇതെന്റെ വിധിയാണ് ആദിൽ സാർ.. അത് ഞാൻ അനുഭവിച്ചു തന്നെ തീർക്കണം… ”

അവൾ വീണ്ടും മുഖം പൊത്തി പൊട്ടി കരഞ്ഞു….ആദിൽ സാർ അവളെ നെഞ്ചോട് ചേർത്തി ആശ്വസിപ്പിച്ചു….

ബെഡിൽ കിടക്കുന്ന മെഹന്നുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ആദിൽ സാറുടെ കണ്ണിൽ പെട്ടു…നോക്കിയപ്പോൾ റയാൻ കാളിംഗ്….

വിജയഭാവത്തിൽ ആദിൽ സാർ ഒന്നുകൂടി മെഹനുവിലെക്ക് ചേർന്നിരുന്നു… ഫോൺ മെഹന്നു കാണാതെ കയ്യിലെടുത്തു കാൾ കട്ട്‌ ചെയ്തു ആ നമ്പർ ബ്ലോക്ക്‌ ചെയ്തു ഡിലീറ്റ് അടിച്ചു….

 

അപ്പോഴൊക്കെയും മെഹന്നു ആദിൽ ന്റെയാണ്..ആദിൽന്റ മാത്രമെന്ന് ആദിൽ സാറുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു…..

 

 

💕💕💕

 

 

അനുവും ജാനുവും ക്ലാസ്സിലോട്ട് ചെന്നപ്പോ ടീച്ചേർസ് ആരും ഉണ്ടായിരുന്നില്ല….സ്റ്റുഡന്റസ് എല്ലാം ഓരോന്ന് സംസാരിച്ചിരിക്കുകയായിരുന്നു….അവർ നേരെ പോയി പുറകിലെ ബെഞ്ചിൽ ഇരുന്നു….അനു അപ്പോഴും ഷാനുവിനെ കുറിച്ചോർത് ഇരിക്കായിരുന്നു….

” ശോ….ഷാനു പോയോന്നാവോ…ആ മറ്റവൾ അവനോട് അട്ട ഒട്ടിയപോലെയാ…അവളെ അവനിൽ നിന്ന് പറിച്ചു മാറ്റാൻ ഞാൻ കുറെ എടങ്ങേറ് ആവണ്ടരോലോ ….”

” നിനക്ക് അവനോട് ഇഷ്ടമൊക്കെ തന്നെ… പക്ഷെ.. നിന്റെ ഇഷ്ടത്തിന് വേണ്ടി അവര് പരസ്പരം സ്നേഹിക്കുന്നൊരാണെ അവരെ പിരിക്കുന്നത് ക്രൂരതയല്ലേ അനു…. ”

” നീയെന്താടി ഇങ്ങനൊക്കെ പറയുന്നേ….ഈ കാര്യത്തിൽ ഞാൻ ഒരു വില്ലത്തി ആയാലും എനിക്ക് ഒരു കുഴപ്പൊല്യ… എനിക്ക് ഷാനൂനെ വേണം…എന്റെ മുമ്പിൽ അത് മാത്രേ ഒള്ളു..അതിന് ഞാൻ എന്തും ചെയ്യും… ”

” നീയോരോന്ന് കാണിച്ചു കൂട്ടി വെറുതെ അവന്റെ വെറുപ്പ് സാമ്പാധിക്കാൻ നിക്കണ്ട…. എന്തൊക്കെ പറഞ്ഞാലും അവന്ന് നിന്നെക്കാൾ വലുത് അവൾ തന്നെയാ…”

” നീയിങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലെടി..എനിക്ക് അവളെ ദ്രോഹിക്കാനൊന്നും താല്പര്യല്ല….എന്നാലോ എനിക്ക് ഷാനൂനെ വിട്ട് കളയാനും പറ്റത്തില്ല.. ഞാൻ എന്താ ചെയ്യാ… ശരിക്കിനും അവര് തമ്മിൽ ഇഷ്ടത്തിലായിരിക്കോ….ആണെങ്കി 😢”

” സങ്കടപെടല്ലെടി…. ആദ്യം അവര് തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് നമ്മളൊന്ന് കണ്ടുപിടിക്കണം…ഒന്നുമില്ലേ നിന്റെ റൂട്ട് ക്ലിയർ ആയിരിക്കും…അതിനുള്ള വഴിയാണ് ഇനി നോക്കേണ്ടത്..നിങ്ങൾ തമ്മിൽ നല്ല കട്ട ഫ്രണ്ട്സ് ആയി മാറണം ….. ”

” എത്ര ഫ്രെണ്ട്സ് ആയിട്ടെന്താ.. ഞാനാ അനു എന്നറിഞ്ഞാൽ അവനെന്നെ അനാകോണ്ട വിഴുങ്ങും പോലെ അങ്ങോട്ട് വിഴുങ്ങിയാലോ…. എനിക്കതാ പേടി… ”

അനു അത് പറഞ്ഞു തീർന്നില്ല… അപ്പോഴേക്കും ക്ലാസിലോട്ട് സാർ വന്നതും കുട്ടികളല്ലാരും എഴുനേറ്റ് വിഷ് ചെയ്തു….അവര് പിന്നിലിരിക്കുന്നത് കൊണ്ടും പൊരിഞ്ഞ വാർത്താനമായത് കൊണ്ടും സാറ് വന്നതും എല്ലാരും എഴുന്നേറ്റതുമൊന്നും അവരറിഞ്ഞിട്ടില്ല… പിന്നീട് എല്ലാരുടെയും വിഷിങ് കേട്ടാണ് അവര് മുമ്പിലോട്ട് നോക്കിയത്… എല്ലാരും നിക്കുന്നത് കൊണ്ട് അവര് സാറേ കണ്ടിട്ടില്ല… ശേഷം എല്ലാരും ഇരുന്നപ്പോ ബോടിനടുത്തു പുഞ്ചിരിയോടെ നിക്കുന്ന സാറേ കണ്ട് രണ്ട് പേരും ഒരുപോലെ ഞെട്ടി……

അവർ പരസ്പരം മുഖാമുഖം നോക്കി ഒരുപോലെ മന്ത്രിച്ചു…

ഷാനു !!!

രണ്ട് പേരും കണ്ണ് തുടച്ചു ഒന്നൂടെ നോക്കി… അതെ.. ഷാനു തന്നെ…അടുത്ത ക്ഷണം രണ്ടാളും തല കുനിച്ചു ഡെസ്കിൽ തലവെച്ചു …..എല്ലാം പെട്ടന്ന് ആയത് കൊണ്ട് ഷാനുവും അവരെ കണ്ടിട്ടില്ല….

” എടി… എന്താ ഇത്….ഷാനു എന്താ നമ്മടെ ക്ലാസ്സിൽ… “(അനു )

അനുവിനുള്ള മറുപടി എന്നോണം ഷാനു ക്ലാസ്സ്‌ ഒട്ടാകെ അവനെ പരിചയപ്പെടുത്തി….. അത് കൂടി കേട്ടപ്പോ അവൾടെ കിളി മൊത്തം പോയി…

” hi.. എന്റെ പേര് ഷാൻ അസി റസാഖ് … .നിങ്ങൾ ഷാൻ സേർ എന്ന് വിളിച്ചാ മതി… നിങ്ങടെ പ്രഭാകരൻ സാറുടെ വാക്കൻസിയിലേക്ക് അസിസ്റ്റന്റ് ലെക്ചർ ആയി ഇന്ന് ജോയിൻ ചെയ്തു… ഇനി നിങ്ങൾക് ഇംഗ്ലീഷ് എടുക്കുന്നത് ഞാൻ ആയിരിക്കും….. ”

പെൻപിള്ളേരുടെ എല്ലാം ഉള്ളിലെ പിടക്കോഴി എന്തായാലും ഷാനു ഉണർത്തി എന്ന് പറയാലോ … എല്ലാരുടെയും കണ്ണ് അവന്റെ മേലാ….പറഞ്ഞിട്ട് കാര്യമില്ല… ചുള്ളൻ മാഷെല്ലേ… ആരായാലും ഒന്ന് നോക്കി പോകും…. മിക്കവാറും അനുവിന് പണി കൊടുക്കുന്ന ലിസ്റ്റിൽ ദിയയുടെ കൂടെ ഈ ക്ലാസ്സിലെ മൊത്തം പെൻപിള്ളേരെ പേരും ചേർക്കേണ്ടി വരുമെന്ന തോന്നുന്നേ….😂പാവം അനു.. ഇപ്പൊ എന്തിനെ കുറിച്ചൊക്കെയാ ചിന്തിക്കാ.. സത്യം പറഞ്ഞാ ആകെ പെട്ടിരിക്കാ….

 

” എടി…. ഇതുവല്ലാത്തൊരു തിരിച്ചടി ആയിപോയല്ലോ…. ഷാനു ഇവിടുത്തെ സാർ ആയി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. ഇനിയിപ്പോ എന്റെ എല്ലാ കള്ളകളികളും പൊളിയോലോ…”

” എപ്പോ പൊളിച്ചു കയ്യിത്തന്നു എന്ന് പറഞ്ഞാ മതി…. എന്തായാലും ഇത് വല്ലാത്ത ചതി ആയി പോയി.. ഇനിയിപ്പോ നമ്മളീ സിറ്റുവേഷൻ എങ്ങനെ തരണം ചെയ്യുമെന്ന് പറ.. ഈ പീരിയഡ് മൊത്തം തല താഴ്ത്തി ഇരിക്കാൻ ഒക്കോ… ”

” നീ മിണ്ടരുത്… നീയൊരൊറ്റരുത്തി കാരണമാ നമ്മളിപ്പോ ഈ ക്ലാസിൽ ഇരിക്കുന്നത്…. നിനക്കല്ലായിരുന്നോ ക്ലാസിൽ ഇരിക്കാൻ മുടിഞ്ഞ ആക്രാന്തം…”

” അത് പിന്നെ… ഇവനിപ്പോ ഇങ്ങോട്ട് മാഷായി കെട്ടിയെടുക്കോന്ന് ഞാൻ അറിഞ്ഞോ… അവൻ അപ്പൊ ജോയിൻ ചെയ്യാനാടി പ്രിൻസിയുടെ റൂമിൽ പോയത്…. നമ്മൾ ചുമ്മാ തെറ്റിദ്ധരിച്ചതാ…”

” എന്റെ പടച്ചോനെ.. ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ…. ഷാനു എന്നെ കണ്ട എല്ലാം തീർന്നു…. ”

” നിന്നെ മാത്രല്ല.. എന്നേം… എന്നെ കണ്ടാ നിന്നെ ചോയ്ക്കും.. നിന്നെ കണ്ടാ പേര് വിളിക്കും.. അതും ഈ ക്ലാസ്സിൽ വെച് നിനക്ക് നീ അയ്ശു ആണെന്ന് പറയാൻ പറ്റോ… അതോടെ അവൻ തേടി നടക്കുന്ന അനു നീയാണെന്ന് തിരിച്ചറിയും… ശുഭം… ”

” ഇതിപ്പോ പുലി മടയിൽ ആണല്ലോ ചെന്ന് പെട്ടത്…. പടച്ചോനെ…കുറച്ചു നിമിഷം മുന്നേ അവൻ ഈ ക്ലാസിലോട്ട് വരുന്നുണ്ട് എന്നൊരു സൂചന എങ്കിലും തന്നീനെങ്കി ഞാൻ എങ്ങനേലും ഇവിടുന്ന് മുങ്ങുവായിരുന്നാലോ… എന്നോട് ഈ ചതി വേണ്ടായിരുന്നു പടച്ചോനെ… നിന്നോട് ഞാൻ അപ്പഴേ പറഞ്ഞല്ലേ ജാനു പ്രിൻസിയുടെ റൂമിൽ ഒളിഞ്ഞു നോക്കാമെന്ന്… അപ്പൊ ഇതറിഞ്ഞിരുന്നെ നമുക്ക് ഈ ഗതി വരുവായിരുന്നോ….”

” ഇനിയിപ്പോ കഴിഞ്ഞത് ആലോയ്ച്ചിട്ട് എന്താ… ഇനിയിപ്പോ ഇതിന്ന് എങ്ങനെ ഊരാമെന്ന് ആലോയ്ക്ക്… ”

 

അടുത്ത ക്ഷണം ഷാനുവിന്റെ വാക്കുകൾ ഇടുത്തീ പോലെയാണ് അവരുടെ കാതിൽ വന്നു പതിച്ചത്…..

” അപ്പൊ ആദ്യം നമുക്ക് എല്ലാരേം ഒന്ന് പരിചയപെട്ടാലോ… എങ്ങനാ… ലാസ്റ്റിന്നായിക്കോട്ടെ … ലേഡീസ് ഫസ്റ്റ് എന്നല്ലേ.. അപ്പോ ഗേൾസ് സൈഡ് ന്ന് തന്നെ തുടങ്ങാല്ലേ….”

 

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 47”

Leave a Reply