Skip to content

Angry Babies In love – Part 44

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 44~*

*🔥റിച്ചൂസ്🔥*

 

അടുത്ത ക്ഷണം വൈറ്റർ അലറി …

” അയ്യോ…. അരുത്… ഞാൻ പറയാം… ഞാൻ എല്ലാം പറയാം……. എന്നെ കൊല്ലരുത്… ഞാൻ പറയാം.. പ്ലീസ്…… എന്നെ കൊല്ലരുത്…… ”

അപ്പോൾ എല്ലാരുടെയും മുഖം വിടർന്നു…

” എങ്കിൽ പറ…. ആരാ തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്….? ”

” ആഹ്…. ഞാൻ പറയാം…. ഞാൻ പറയാം….. ”

അവൻ അതിയായി കിതച്ചു…. അവൻ ആരെയോ പേടിക്കുന്നുണ്ട് എന്ന് അവന്റെ മുഖത്തു നിന്ന് വ്യക്തമായിരുന്നു…… അവനത് പറയാനായി ഒരുങ്ങിയതും ഒരു നിമിഷം അവനയാളുടെ മുഖം ആലോചിച്ചു….. അയാൾ പറഞ്ഞ വാക്കുകളും….

 

⏪️⏪️⏪️⏸️

ഏതാനും മണിക്കൂറുകൾക് മുൻപ് Medcare ഹോസ്പിറ്റൽ…

” എന്തായാലും സന എല്ലാം അന്നേരം കേട്ടത് കൊണ്ട് നമ്മൾ ഇതറിഞ്ഞു.. അല്ലെങ്കിൽ ഉള്ള അവസ്ഥ എനിക്ക് ആലോയ്ക്കാനെ വയ്യ….ആ റയാൻ രണ്ടും കല്പിച്ചാ… അവന്മാർ ആ ചെക്കനെ കണ്ട് പിടിച്ചു ഒന്ന് കുടഞ്ഞാ പോരെ… അവൻ സത്യങ്ങൾ എല്ലാം മണി മണി പോലെ തുറന്നു പറയും…. അതോടെ എല്ലാം തീരും.. അതിന് മുൻപ് നമുക്ക് അവനെ കണ്ട് പിടിക്കണ്ടേ…… “(ആഷി )

ആടുന്ന ചയറിൽ ഇരുന്നു rubik’s cube സോൾവ് ചെയ്തു കൊണ്ട് ആദിൽ സാർ ഒന്ന് പുഞ്ചിരിച്ചു…

” ഇതൊക്കെ ഞാൻ ആദ്യമേ പ്രതീക്ഷിച്ചതാണ് എന്റെ ആഷി… അവന്ന് ആ ചെക്കനെ സംശയിക്കും… അവനെ കണ്ട് പിടിക്കാൻ തുനിനിറങ്ങും എന്നൊക്കെ …അവർ അവനെ തപ്പട്ടെ …കണ്ട് പിടിക്കട്ടെ… അവനെ കൊണ്ട് എല്ലാം പറയിപ്പിക്കട്ടെ… അത് തന്നെയാണ് എനിക്കും വേണ്ടത്…. പക്ഷെ… അവനെ അവരുടെ കയ്യിൽ എപ്പോ കിട്ടണമെന്ന് ഞാൻ തീരുമാനിക്കും. അത്പോലെ അവനെന്ത്‌ പറയണമെന്നും … കാരണം അവനിപ്പോ എന്റെ കസ്റ്റഡിയിൽ ആണ് ഉള്ളത്…….”

ആഷി അത് കേട്ട് അന്തം വിട്ടു….

 

” ഇതൊക്കെ എപ്പോ ഇന്റെ സാറേ… സാറിനെ സമ്മതിച്ചിരിക്കുന്നു….നമ്മുടെ കസ്റ്റഡിയിൽ ഇരിക്കുന്ന അവനെ ആ റയാന്റെ മുമ്പിലേക്ക് ഇട്ടാ അവർ അവനെ കൊണ്ട് എല്ലാം പറയിക്കില്ലേ… ഞാൻ ആണ് അവനെ കൊണ്ട് ഇതു ചെയ്യിപ്പിച്ചത് എന്നവന്റെ വായയിൽ നിന്ന് വീണാൽ പിന്നെ റയാൻ കറങ്ങി തിരിഞ്ഞു സാറിലേക്ക് എത്തുമെന്നത് തീർച്ചയാണ് …നമ്മൾ ചെയ്ത തെറ്റ് മെഹനുവിന് മുമ്പിൽ ചൂണ്ടി കാണിക്കാനുള്ള ഏക തെളിവ് ആണവൻ .. അത്കൊണ്ട്…എന്തിനാ റിസ്ക് എടുക്കുന്നത്…. ”

 

” ഇപ്പൊ ഈ റിസ്ക് പിടിച്ച കളി കളിച്ചാൽ ആജീവനാന്തം മെഹന്നുവിന്റെ കണ്ണിൽ റയ്നു ശത്രുവായി തന്നെ ഇരിക്കും…. അതിനുള്ള പ്ലാനുകളാണ് ഞാൻ ഒരുക്കാൻ പോകുന്നത്….. അതും ഇവനെ വെച്ച് കൊണ്ട്…. ”

” എന്താണ് സാർ ഉദ്ദേശിക്കുന്നത്…..?”

” നീ വെയിറ്റ് ചെയ്…ആദ്യം നമുക്ക് അവന്റെ അടുത്തേക് പോകാം ….. ”

ആദിൽ സാർ ആഷിയെ കൊണ്ട് വെയ്റ്ററെ അടച്ചിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നു …. Medcare ഹോസ്പിറ്റലിന്റെ തന്നെ ആരും കാണാത്ത അറിയാത്ത ഒരു area ഉണ്ട്… ആദിൽ സാറിന്റെ എല്ലാ കറുത്ത മുഖംമൂടികളും ഒളിഞ്ഞിരിക്കുന്ന ഒരു അണ്ടർ ഗ്രൗണ്ട് area…. അവിടെയാണ് വൈറ്റർ ഉള്ളത്…..

അവർ പൂട്ടി ഇട്ടിരിക്കുന്ന ഡോർ തുറന്നു സ്റ്റെപ്സ് ഇറങ്ങി വിശാലമായ ആ റൂമിലേക്ക് ചെന്നപ്പോ വൈറ്റർ മുട്ടിൽ കൈ വെച്ച് മുഖം പൊത്തി ഇരിക്കുകയായിരുന്നു.. അവന്ന് കാവലായ് അവിടെ രണ്ട് മൂന്ന് പേരെ നിർത്തിയിട്ടുമുണ്ട്….ആഷിയെ കണ്ടതും വൈറ്റർ എഴുനേറ്റ് ഉച്ചത്തിൽ

” സാർ… എന്നെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞില്ലേ… സാർ പറഞ്ഞതല്ലാം ഞാൻ ചെയ്തില്ലേ… ഇനിയുമെന്തിനാണ് എന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്…. ”

അത്‌ കേട്ടതും ആദിൽ സാർ ഒരു ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു കൊണ്ട്

” ആ സാർ പറഞ്ഞതല്ലാം നീ അനുസരിച്ചു… ഇനി ഈ സാർ പറയുന്നതും കൂടി നീ അവസാനമായി ഒന്ന് ചെയ്യണം..പ്രത്യുപകാരമായി മുമ്പത്തേതിനേക്കാൾ ഇരട്ടി പണവും തരാം .. ”

എന്നാൽ പണമെന്ന് കേട്ടാൽ എന്തും ചെയ്യാൻ ഒരു മടിയുമില്ലാത്ത മനോഭാവം അയാളിൽ നിന്ന് മാറിയിരുന്നു…. അയാളുടെ മനസ്സിൽ ഇപ്പോൾ നിറയെ കുറ്റബോധമായിരുന്നു…. മെഹനുവിന്റെ ആക്‌സിഡന്റ് കൂടി അറിഞ്ഞതിനു ശേഷം ചെയ്തത് തെറ്റാണ് എന്ന തിരിച്ചറിവ് അയാളിലുണ്ടാകി… എങ്കിലും വാങ്ങിയ കാശിനോടുള്ള കൂർ കൊണ്ട് അയാൾ ആരോടും ഒന്നും പറയാതെ മൗനിയായി ഇരുന്നു…ഈ അവസരത്തിലാണ് ആദിൽ സാർ അവനെ മറ്റൊരു പ്ലാൻ നടപ്പാക്കാൻ പൊക്കുന്നത്…അത്കൊണ്ട് തന്നെ അവൻ തീർത്തു പറഞ്ഞു…

” ഇല്ലാ… ഞാൻ ഇനി ഒന്നിനുമില്ല….പ്ലീസ്.. എന്നെ വെറുതെ വിടണം….ചെയ്യുന്നത് തെറ്റാണ് എന്നറിയാമെങ്കിലും പൈസക്ക് ആവശ്യമുള്ളത് കൊണ്ടാ മറ്റേത് തന്നെ ഞാൻ ചെയ്തത്….. ഇനി ഒരു തെറ്റിലേക്കും ഞാൻ ഇല്ലാ…..”

” അപ്പൊ നീ ചെയ്യില്ല..ഉറപ്പാണോ…?”(ആഷി )

” ചെയ്യില്ലാ എന്നല്ലേ പറഞ്ഞത്… നിങ്ങൾ വേറെ ആളെ നോക്ക്… എന്നെ പോകാൻ അനുവദിക് പ്ലീസ്…. ”

അവൻ അവിടെ നിന്ന് നടക്കാനൊരുങ്ങിയതും

” പക്ഷെ… നീ ചെയ്തല്ലേ പറ്റു… നിന്റെ ഭാര്യയുടെയും മക്കളുടെയും ജീവനാണ് മറ്റെന്തിനേക്കാളും നീ വില കല്പിക്കുന്നത് എന്നെനിക് അറിയാം…. അതല്ലാ….ഒരു പരിചയവുമില്ലാത്തവർക് വേണ്ടി സ്വന്തം ഭാര്യയെയും മക്കളെയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയുമൊക്കെ അവസാനമായി ഒരു നോക്ക് കാണാൻ പോലും പറ്റാതെ പരലോകത്തെകയക്കുന്നതിൽ ഒരു ദുഃവുമില്ലെങ്കിൽ അങ്ങനെ തന്നെ ആവട്ടെ.. അല്ലെ ആഷി…..”

അത്‌ കേട്ട് അവനൊന്ന് ഞെട്ടി….

“‘ എന്താ… എന്താ സാർ പറഞ്ഞത്….”

” ഹഹാ…. വിളിച്ചു നോക്ക് നിന്റെ ഭാര്യയെ.. അപ്പോ അറിയാലോ….. ”

ആദിൽ സാർ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു…. അവൻ എടുപിടെ ഫോൺ എടുത്തു ഭാര്യക്ക് വിളിച്ചു…. ആദ്യം കാൾ എടുത്തത് മറ്റൊരാളാണെങ്കിലും പിന്നീട് ഭാര്യക്ക് ഫോൺ കൈമാറി…

“””ഇ…ച്ചായാ…ഇച്ചായാ… ഞങ്ങൾക് പേടി ആവുന്നു…. ഇവരെന്തൊക്കെയോ പറയുന്നുണ്ട്…. ഞങ്ങളെ കൊല്ലുമെന്നും മറ്റും… അവർ പറയുന്നത് എന്താണെന്ന് വെച്ചാ ചെയ്ത് കൊടുക്ക് ഇച്ചായാ… ഞങ്ങൾക് പേടി ആവുന്നുണ്ട് ഇച്ചായാ.. ഇച്ചായാ… എന്തെങ്കിലുമൊന്ന് പറയ്…. ഞങ്ങളെ ഇവര് ഉപദ്രവിക്കും ഇച്ചായാ….”

അതും പറഞ്ഞു ആ സ്ത്രീ പൊട്ടിക്കരയാൻ തുടങ്ങി…… അവന്റെ കയ്യിൽ നിന്നും ഫോൺ ഉതിർന്നു വീണു… അവനും നിലത്തേക്ക് വീണു കരയാൻ തുടങ്ങി…..ഒടുവിൽ ആദിൽ സാറേ കാൽ പിടിച്ചു കൊണ്ട്

“സാർ.. അവരെ വെറുതെ വിടണം… പ്ലീസ്.. സാർ.. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം… എന്റെ കുടുംബത്തെ ഒന്നും ചെയ്യരുത്.. പ്ലീസ്.. സാർ…..”

” ആാാ.. അങ്ങനെ ആദ്യമേ എല്ലാം സമ്മതിച്ചിരുന്നേ എനിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ…ഒക്കെ… അവരെ ഇപ്പോ തന്നെ വെറുതെ വിടാം.. ആഷി.. ഫോൺ ചെയ്ത് അവരോട് അവിടുന്ന് പോരാൻ പറയ്.. പിന്നെ ഏറ്റിട്ട് കാര്യം നടത്തിയില്ലേ എന്റെ ആളുകൾ ആ പരിസരത്തു തന്നെ ഉണ്ടാകും… നീ ഞാൻ പറഞ്ഞത് എല്ലാം വൃത്തിയോടെ ചെയ്തു എന്ന് എന്റെ ചെവിയിൽ കേൾക്കുന്ന വരെ…. ഓവർ സ്മാർട്ട്‌ ആവാൻ ശ്രമിച്ചാൽ എന്നെ അറിയാലോ….. ജീവൻ എടുക്കാൻ എനിക്കൊരറപ്പുമില്ല… ഒരു മനസ്സാക്ഷി കുത്തുമില്ലാതെ ഞാൻ അത്‌ ചെയ്യും.. അതോർത്താൽ നന്ന്…. ”

” സാർ പറയുന്നത് ഞാൻ അനുസരിക്കാം…. എന്തും ചെയ്യാൻ ഞാൻ റെഡി ആണ്…. ”

” ഗുഡ് ബോയ്….”

തന്റെ കുടുംബത്തെ മുൻ നിർത്തി ആദിൽ സാർ ഭീഷണി മുഴക്കിയപ്പോൾ പാവം ആ വൈറ്റർന്ന് പിടിച്ചു നിക്കാൻ ആയില്ല… അവന്ന് സമ്മതിക്കേണ്ടി വന്നു….

അതിനു ശേഷം ആദിൽ സാർ പ്ലാൻ അവിടെ വെക്തമായി വിവരിച്ചു കേൾപ്പിച്ചു….അടുത്തതായി റയാന്ന് ഒരു സംശയവും തോന്നാതെ ഇവനെ അവന്റെ മുമ്പിലേക്ക് ഇട്ട് കൊടുക്കാനുള്ള പ്ലാൻ തയ്യാറാകലായിരുന്നു…..അപ്പോഴാണ് സന വഴി അനു അൽബയ്ക് മാളിലെ ഐസ് ബെർഗ് കോഫി ഷോപ്പിൽ ഉണ്ടെന്ന് ആദിൽ സാർ അറിയുന്നത്… അവൾ ഇവന്റെ ഫോട്ടോ കണ്ടത് കൊണ്ടും റയ്നു ഇവനെ അന്യോഷിക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടും തീർച്ചയായും ഇവൻ അനുവിന്റെ മുമ്പിൽ വന്നു പെട്ടാൽ അവൾ അത്‌ റയ്നുവിനെ അറിയിക്കും…. അത്കൊണ്ടാണ് അവനെ അൽബയ്ക് മാളിലേക് പറഞ്ഞയച്ചത്… അനുവിന്റെ ഫോട്ടോ വെയ്റ്ററെ കാണിച്ചിരുന്നു.. അവൾ നിരീക്ഷിക്കുന്നതും ആരെയോ ഫോൺ ചെയ്യാൻ ശ്രമിക്കുന്നതും അവൻ ശ്രദ്ധിച്ചിരുന്നു…. അത്‌ കൊണ്ട് തന്നെ അവർ എത്രയും പെട്ടെന്ന് മാളിലേക്ക് വരുമെന്ന് അറിയാവുന്നത് കൊണ്ട് അവൻ അവർക്കു ഒരു സംശയം കൊടുക്കാത്ത രീതിയിൽ ഫോൺ ചെയ്യുന്ന പോലെ അഭിനയിച്ചു കോഫി ഷോപ്പിൽ നിന്ന് പുറത്തു വന്ന് മാളിൽ നിന്ന് പുറത്തു പോകാതെ അവിടെ തന്നെ ചുറ്റി പറ്റി നിന്നു..അവനെ നിരീക്ഷിക്കാൻ ആദിൽ സാർ ഏർപ്പാടാകിയ ആളുകൾ അവന്ന് ചുറ്റിലും തന്നെ ഉള്ളത്കൊണ്ടും അതവന്ന് അറിയാവുന്നത് കൊണ്ടും അവന്ന് ആദിൽ സാറിന്റെ വാക്കുകൾക് വിപരീതമായി പ്രവർത്തിക്കാൻ ഒരു നിർവാഹവും ഇല്ലായിരുന്നു ….അങ്ങനെ അനു യച്ചുവിനയച്ച മെസേജ് കണ്ടു യച്ചു ഏർപ്പാടാകിയ ആളുകൾ അവനെ പിടിച്ചു കൊണ്ട് പോകുകയും ചെയ്തു… ഇതാണ് സംഭവിച്ചത്….

സത്യത്തിൽ ഇവിടെ റയാൻ ആണ് വിഡ്ഢിയായിരിക്കുന്നത് എന്ന് സാരം… ആദിൽ സാർ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ മുന്പോട്ട് പോകുമ്പോൾ ഇനിയെന്തൊക്കെ സംഭവികാസങ്ങളാണ് നടക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം…..

 

⏩️⏩️⏩️⏸️

 

പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്ന അവൻ തന്റെ കുടുംബത്തിനു വേണ്ടി ആദിൽ സാർ ആണ് ഇതിനു പിന്നിലെന്ന കാര്യം പറയാൻ വന്നത് അപ്പാടെ വിഴുങ്ങി കൊണ്ട്

“എനിക്ക് ആദ്യം അല്പം വെള്ളം വേണം….. ”

റംസാൻ ഒരു കുപ്പി വെള്ളവുമായി വന്നു അവന്റെ കയ്യിലെ കെട്ടഴിച്ചു അവന്ന് വെള്ളകുപ്പി നീട്ടി… അവനത് വാങ്ങി ആർത്തിയോടെ കുടിച്ചു…. ശേഷം അവൻ കസേരയിൽ നിന്ന് എണീറ്റത്തും എല്ലാരും നോക്കി നിൽക്കേ അവൻ ബോധം കെട്ട് നിലത്തേക്ക് വീണു…..

ആദിൽ സാർ എന്ന ഡോക്ടറുടെ കുറുക്കൻ ബുദ്ധിയാണ് ഇപ്പൊ ഇവിടെ അരങ്ങേറിയത്…..

ആദിൽ സാർ അവനെ കസ്റ്റഡിയിൽ എടുത്ത് അവനെ മാളിലേക്കു പറഞ്ഞു വിടുന്നതിനു മുന്പായി അവന്റെ കയ്യിൽ ഒരു ഡ്രഗ് ഇൻജെക്ട് ചെയ്തിരുന്നു….. ആ ഡ്രഗ് അകത്ത് ചെന്ന വെക്തി വെള്ളമോ മറ്റെന്തെങ്കിലും ദ്രാവകമോ കുടിക്കുന്നതിലൂടെ ശരീരത്തിൽ ഈ ദ്രാവകം ഡ്രഗുമായി റിയാക്ട് ചെയ്ത് ബിപി താഴ്ന്നു ആ വ്യക്തിയുടെ ബോധം നഷ്ടപ്പെടും….16-18 മണിക്കൂറിനു ശേഷമേ പിന്നീട് അയാൾക് ബോധം തെളിയുകയും ബിപി നോർമൽ ആവുകയും പൂർണാരോഗ്യത്തിലാവുകയും ചെയ്യുകയുള്ളൂ ….. ഇതാണ് വെയ്റ്റർക് സംഭവിച്ചത്….

ഈ കാര്യം ഇവനോട് സൂചിപ്പിച്ചിരുന്നു… റയാൻ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവന്ന് സംശയം തോന്നാത്ത രീതിയിൽ അവരോട് എല്ലാം തുറന്നു പറയുമെന്നൊരു ധാരണ ഉണ്ടാക്കി വെള്ളം വാങ്ങി കുടിക്കാനാണ് ആദിൽ സാർ അവനോട് പറഞ്ഞിരുന്നത്… അത്പോലെ അവൻ ചെയ്യുകയും ചെയ്തു….

റയാന്റെ മുമ്പിലേക്ക് ഇവനെ ധൈര്യമായി ആദിൽ സാർ പറഞ്ഞയച്ചതും ഈ ഒരു സൂത്രം ഉള്ളത് കൊണ്ടാണ്…. അല്ലാത്ത പക്ഷം അവർ അവനെ കൊണ്ട് തീർച്ചയായും എങ്ങനെ എങ്കിലും പറയിപ്പിക്കും….16-18 മണിക്കൂറിനു ശേഷം റയാൻ അവന്റെ വായയിൽ നിന്ന് സത്യമാറിയുമോ അതോ മറ്റെന്തെങ്കിലും ട്വിസ്റ്റ്‌ നടക്കുമോ എന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം…..

ഇപ്പോൾ ഇതൊന്നുമറിയാത്ത റയാനും കൂട്ടരും ഇതെല്ലാം കണ്ടു ഒന്ന് ഞെട്ടി…. റയാൻ ഓടി വന്ന് അവനെ പരിശോധിച്ചപ്പോൾ അവൻ അഭിനയിക്കുകയല്ല
….ശരിക്കും ബോധം പോയതാണെന്ന് മനസ്സിലായി… അവർ അവനെ അപ്പോൾ തന്നെ എംകെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…

 

💕💕💕

 

എംകെ ഹോസ്പിറ്റലിന്റെ എമർജൻസി വിഭാഗത്തിന് മുമ്പിൽ യച്ചുവും ജിഷാദുമ് റംസാനും അക്ഷമരായി നിന്നു… അല്പ സമ്മതിനകം റയ്നു അവരുടെ അടുത്തേക് വന്നു…

” പേടിക്കാനൊന്നൂല്ല… ബിപി ലോ ആയതാ.. അതാ unconscious ആയത്…ബോധം വന്നിട്ടില്ല… എന്തായാലും ഇവിടെ നമ്മുടെ കൺവെട്ടത് തന്നെയാണല്ലോ… വെയിറ്റ് ചെയ്യാം…. ”

” ഹാവു.. ഇപ്പഴാ സമാധാനമായത്.. നമ്മൾ കാരണം അവനെങ്ങാനും തട്ടി പോയോ എന്ന് വിചാരിച്ചു ഞാൻ….”(യച്ചു )

” റയ്നു…. അവനെന്തൊക്കെയോ പറയാൻ തുടങ്ങിയതാ.. മാത്രമല്ല… അവന്റെ മുഖം കണ്ടപ്പഴേ മനസ്സിലായി അവനാരായോ പേടിക്കുന്നുണ്ട് എന്ന്…. അപ്പഴാ ഇങ്ങനൊക്കെ…. “(റംസാൻ )

” അതെ… അവനെല്ലാം അറിയാം….അവനെക്കൊണ്ട് നമുക്ക് അത്‌ പറയിപ്പിച്ചേ പറ്റു….പിന്നെ.. അവനിപ്പോ നമ്മുടെ കസ്റ്റഡിയിൽ ഉള്ള കാര്യം ഇതിനോടകം അവനെ കൊണ്ട് ഇതു ചെയ്യിപ്പിച്ച ആൾകാർ അറിഞ്ഞിട്ടുണ്ടാകും.. അത്കൊണ്ട് നമ്മൾ ഒന്നൂടെ careful ആയിരിക്കണം…. അവനു നേരെ ഒരു attack അല്ലെങ്കിൽ അവനെ ഇവിടെ കടത്താൻ ശ്രമിക്കലോ സംഭവിക്കാം..ഇതിനുള്ള സാധ്യത നമുക്ക് ഒരിക്കലും തള്ളിക്കളയാൻ പറ്റില്ല… “(ജിഷാദ് )

” നീ പറഞ്ഞത് പോയിന്റ് ആണ്.. ഹ്മ്മ്…. അവനെ കുറച്ചൂടെ സേഫ് ആയ റൂമിലോട്ട് മാറ്റാം… റിസ്ക് എടുക്കാൻ പറ്റില്ല… സത്യങ്ങൾ അറിയേണ്ടത് നമ്മുടെ ആവശ്യമായി പോയില്ലേ…. ”

അവർ വെയ്റ്ററെ കുറച്ചൂടെ സേഫ് ആയ ഒരു റൂമിലോട്ട് മാറ്റി അവന്ന് ബോധം തെളിയുന്നതിനായി കാത്തിരുന്നു…..

 

💕💕💕

 

അടുത്ത ദിവസം രാവിലെ ഒരു 8 മണി കഴിഞ്ഞു കാണും….. മെഹന്നു അവളുടെ മുറിയിൽ ഇരുന്നു ഉമ്മി കൊണ്ട് വെച്ച ബ്രേക്ഫാസ്റ് കഴിക്കാൻ ഒരുങ്ങുമ്പോൾ ആണ് ഫോൺ അടിക്കുന്നത്…
നോക്കുമ്പോൾ സ്മിത….

മെഹനുവിന്റെ വിവരങ്ങൾ അറിഞ്ഞു കഴിഞ്ഞ ദിവസം അവളെ കാണാൻ സ്മിത വന്നിരുന്നു… ആദിയുടെ കാര്യങ്ങൾ അറിഞ്ഞപോ അവൾക്കും ഒരുപാട് വിഷമമായിരുന്നു….റസ്റ്റ്‌ എടുക്കുന്നത് കാരണം അവൾ ഹോസ്പിറ്റലിലും പോകുന്നില്ലല്ലോ…. പിന്നെ ഡീറ്റൈൽഡ് ചെക് അപ്പ്‌ നായി

ഇപ്പോൾ അവൾ എന്തിനാണ് വിളിക്കുന്നത് എന്നോർത്തു മെഹന്നു കാൾ എടുത്തു…

” ഡി…..ഇന്ന് ഹോസ്പിറ്റലിലോട്ട് വരുന്നില്ലേ…..? ”

” ഇന്നോ… എന്തിനാ വരുന്നത്….? ”

” എടി മെഹന്നു… ആദിൽ സാർ നിനക്ക് വേണ്ടി ഡീറ്റൈൽഡ് ചെക് അപ്പ്‌ നടത്താൻ ഇവിടെ എല്ലാം ഏർപ്പാട്കിയിട്ടുണ്ട്… എന്നെ ആണ് എല്ലാം ഏല്പിച്ചിരിക്കുന്നത്..ആദിൽ സാറിന്ന് എന്തൊക്കെയോ മീറ്റിംഗ് ഒക്കെ ആയോണ്ട് ഉച്ചവരെ തിരക്കായിരിക്കും …അതോണ്ട് വന്നപാടെ എന്നോട് എല്ലാം പറഞ്ഞു മീറ്റിംഗ് റൂമിലോട്ട് പോയി ..നിന്നോട് പറഞ്ഞിരുന്നു എന്ന് എന്നോട് പറഞ്ഞല്ലോ….”

” ആ.. ഡി.. ഞാൻ അത്‌ മറന്നു….നീയെന്തായാലും വിളിച്ചത് നന്നായി.. ഞാൻ കഴിക്കാൻ ഒരുങ്ങുവായിരുന്നു.. ഭാഗ്യത്തിന് ഇന്നലെ രാത്രി കഴിച്ചതല്ലാതെ ഇതുവരെ വെള്ളം പോലും കുടിച്ചിട്ടില്ല ..പക്ഷെ… ഷാനുക്കാക്ക് വരാൻ പറ്റില്ല .. ഇക്ക ഇന്ന് ലെക്ചർ ആയി SMT കോളേജിൽ ജോയിൻ ചെയ്യുന്ന ദിവസാ..നേരെത്തെ പോകും ….പിന്നെ ഇപ്പോ ഉമ്മിനെ കൂട്ടി വരേണ്ടി വരും….”

” നീയാരേം കൂട്ടണ്ട.. ആദിൽ സാർ കാർ അയക്കും എന്ന് പറഞ്ഞിട്ടുണ്ട് … നീയത്തിൽ കയറി ഇങ്ങോട്ട് വന്നാൽ മതി…. ഉമ്മി ഒന്നും വേണ്ട… ഒരുപാട് സമയം പിടിക്കുന്നത് കൊണ്ട് വെറുതെ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വരും…. നീ കാര്യം പറഞ്ഞാൽ മതി.. ഒക്കെ… ”

” ഒക്കെ ടാ….”

മെഹന്നു അങ്ങനെ ഒരു ഒമ്പത് മണിയായപ്പോ ആദിൽ സാർ അയച്ച കാറിൽ medcare ഹോസ്പിറ്റലിലോട്ട് പോയി….ബ്ലഡ്‌ സാമ്പ്ൾസ് കൊടുക്കാനായി ലാബ് ന്ന് പുറത്ത് നിൽകുമ്പോൾ കയ്യിൽ ഒരു ഫയലുമായി സ്റ്റയർ ഇറങ്ങി വരുന്ന വ്യക്തിയെ കണ്ടു മെഹന്നവിന്റെ കണ്ണുകൾ വിടർന്നു….. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു….

ആദി…..!!

പരിസരം മറന്നു അവൾ ഓടിച്ചെന്നു ആദിയെ കെട്ടിപിടിച്ചു….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!