Angry Babies In Love – Part 45

2109 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 45~*

*🔥റിച്ചൂസ്🔥*

 

പരിസരം മറന്നു അവൾ ഓടിച്ചെന്നു ആദിയെ കെട്ടിപിടിച്ചു….

ആദിൽ സാർ വിളിച്ച പ്രകാരം ഹോസ്പിറ്റലിൽ നിന്ന് ജോലി റിസൈൻ ചെയ്തതിന്റെ ബാക്കിയുള്ള ചില procedures കൂടി പൂർത്തിയാകാൻ വേണ്ടിയാണ് ആദി വന്നത്…. ആദി വരുമെന്ന് അറിയാവുന്നത് കൊണ്ട് അവർ തമ്മിലൊരു കൂടിക്കാഴ്ച്ച ഒരുക്കാനാണ് മെഹനുവിനോട് ആദിൽ സാർ ഇന്നീ ദിവസം രാവിലെ തന്നെ ചെക് അപ്പ്‌ നായി ഹോസ്പിറ്റലിലോട്ട് വരാൻ പറഞ്ഞത്….ആദി അവളുമായുള്ള ബന്ധം വേർപെടുത്തി എന്ന് അവന്റെ വായയിൽ നിന്ന് തന്നെ അവളെ കേൾപ്പിക്കണം എന്നതായിരുന്നു അവരുടെ ഒരുദ്ദേശം..

” ആദി…. എവിടെന്നു…. എന്തേ എന്നോട് ഒരു വാക്ക് പറയാതെ പോയത്.. ഫോൺ ആണേ സ്വിച്ച് ഓഫ്‌ …. എനിക്ക് എത്ര സങ്കടായി എന്നറിയോ….. എന്നാലും എന്റെ ആദി വന്നല്ലോ… എനിക്ക് അത്‌ മതി….. എനിക്കറിയാ…ആദിക്ക് എന്നെ കാണാണ്ടിരിക്കാൻ കഴിയില്ല എന്ന്….. ”

മനസ്സിനൊരല്പം ആശ്വാസത്തോടെ അവൾ ആദിയെ കെട്ടിപിടിച്ചു കൊണ്ട് തന്നെ അവളുടെ പരിഭവങ്ങൾ ഓരോന്ന് കെട്ടഴിച്ചു… എന്നാൽ അത്‌ നിമിഷനേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു…..ആദി അവളെ അവനിൽ നിന്ന് അടർത്തി മാറ്റി ചുറ്റുമൊന്ന് നോക്കി …..രാവിലെ സമയമായത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു….. അത്‌ കൊണ്ട് മെഹന്നു ആദിയെ വന്ന് കെട്ടിപിടിക്കുന്നതും സംസാരിക്കുന്നതുമായ രംഗം കണ്ടപ്പോൾ പല ആളുകളുടെയും ശ്രദ്ധ അവരിലേക്കായി….. ഇതു മനസ്സിലാക്കിയ ആദി വളരെ ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചു വലിച്ചു ആളുകളുടെ ശ്രദ്ധ എത്താത്ത ഒരിടത്തേക്ക് മാറി നിന്നു….

ആദി അനിഷ്ടത്തോടെ തന്നെ അവനിൽ നിന്ന് അടർത്തി മാറ്റിയത്തും കൂടാതെ അവന്റെ മുഖത്തെ ദേഷ്യവും കണ്ടു മെഹന്നു ആകെ വല്ലാതെ ആയിരുന്നു….

അവൾ വീണ്ടും അവനോട്‌ ചേർന്ന് നിന്നു കൊണ്ട്

” എന്താ ആദി…..എന്നോടിപ്പോഴും ദേഷ്യമാണോ…എന്നെ എന്റെ ആദിക് വിശ്വാസമില്ലേ.. ഞാൻ എന്റെ ആദിയെ മറന്ന് അങ്ങനൊക്കെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ..സത്യത്തിൽ അന്ന് രാത്രി പാർട്ടിയിൽ എന്താ സംഭവിച്ചത് എന്ന് വെച്ചാൽ ..”

അവൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ആദി ഒട്ടും താല്പര്യമില്ലാതെ വീണ്ടും അവളിൽ നിന്ന് മാറി നിന്ന് അവളുടെ മുഖത്തു നോക്കാതെ…

” സ്റ്റോപ്പ്‌ ഇറ്റ് മെഹന്നു… നിന്റെ ഒരു എക്സ്‌പ്ലൈനേഷനും എനിക്ക് കേൾക്കണമെന്നില്ല… എല്ലാം ഞാൻ അവിടെ നേരിട്ട് എന്റെ കണ്ണുകൊണ്ട് കണ്ടു ബോധ്യപ്പെട്ടതാണ്….അത്‌ കൊണ്ട് നീ വിശ്വാസത്തിന്റെ കാര്യമൊന്നും ഇവിടെ പറയണ്ട….ഇനി കൂടുതൽ നുണകൾ പറഞ്ഞു ബുദ്ധിമുട്ടുകയും വേണ്ട …. ”

അത്‌ കേട്ട് ആദിയുടെ മുമ്പിലേക്കായി നിന്നു കൊണ്ട് മെഹന്നു…

” ആദി എന്തൊക്കെയാ ഈ പറയുന്നത്…. ഞാൻ എന്ത് നുണ പറയുന്നു എന്നാണ്….ആദി എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്… ആദി എന്തൊക്കെയോ തെറ്റിദ്ധരിച്ചു വെച്ചേക്കുവാ ..ഞാൻ ആദിയെ ചതിക്കുമെന്ന് തോന്നുന്നുണ്ടോ … ആദി അങ്ങനൊക്കെയാണോ എന്നെ കുറിച്ച് വിചാരിച്ചു വെച്ചേക്കുന്നെ… ഇതിൽ വല്ല സത്യവുമുണ്ടോ.. എന്താണ് സത്യത്തിൽ അവിടെ സംഭവിച്ചത് എന്ന് ഞാൻ പറയാൻ ശ്രമിക്കുമ്പോ ആദി എന്താ ഞാൻ പറയുന്നതിന്നു ചെവി കൊടുക്കാത്തത്….ഒറ്റ തവണ എന്താ എനിക്ക് പറയാനുള്ളതും കൂടി കേൾക്കാൻ ശ്രമിക്കാത്തത്….”

ആദി ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിപ്പാണ്….

” ആദി… Break ur silence and speak up… ”

ആദിൽ അവൾക് നേരെ തിരിഞ്ഞു പൊട്ടിത്തെറിച്ചു കൊണ്ട്

” നിനക്ക് എന്താ പറയാനുള്ളെ… ഏ…പറ… എന്താ പറയാനുള്ളെ….ഞാൻ ഒന്നും അറിയാതെ ആണ് ഇവിടെ നിക്കുന്നത് എന്ന് നീ വിചാരിക്കരുത്… എല്ലാം അറിഞ്ഞിട്ട് തന്നെയാണ്….നീ എന്നിൽ നിന്ന് മറച്ചു വെച്ചതല്ലാം….എല്ലാം എനിക്കറിയാം…. കുറച്ചായി ഞാൻ എല്ലാം മനസ്സിൽ അടക്കി പിടിച്ചു നടക്കായിരുന്നു….. ഇനി എനിക്ക് വയ്യ…. ”

” ആദി… എന്തറിയാമെന്നാ… എന്തൊക്കെ മനസ്സിൽ വെച്ചാ ഈ സംസാരിക്കണെ ….. അന്ന് റയാനേ റൂമിൽ വെച്ച് എന്റെ കൂടെ കണ്ടതാനേ അതൊരു ട്രാപ് ആയിരുന്നു ആദി… അവൻ എന്നെ പെടുത്തിയതാ… എല്ലാം അവന്റെ കളിയാ… അല്ലാതെ ഞാൻ ഒന്നും അറിഞ്ഞിട്ടല്ല…അവൻ ആ പാർട്ടിക്ക് വരുമെന്ന് പോലും എനിക്കറിയില്ലായിരുന്നു….. ഞാൻ പറയുന്നത് സത്യമാ.. എന്നെ വിശ്വസിക്ക്…ഞാൻ അത്‌ അന്നേ പറയാൻ ശ്രമിച്ചതല്ലേ… ”

” ഉവ്വോ… അപ്പൊ നിങ്ങൾ തമ്മിൽ ഒന്നുമില്ലേ…. നീയതല്ലേ പറഞ്ഞു വരുന്നത്… ”

” ഞങ്ങൾ തമ്മിൽ എന്ത് ആദി…. എനിക്ക് അവനെ കണ്ണെടുത്താ ദേഷ്യമാണെന്ന് നിനക്കറിയില്ലേ….അവനെതിന്റെ ഒക്കെ revenge ചെയ്തതാ…. അല്ലാതെ എന്താ.. നീയെന്താ ഇങ്ങനൊക്കെ ചോദിക്കുന്നത്….? ”

” ഒന്നുമറിയാത്തത് പോലെ അഭിനയിക്കല്ലേ മെഹന്നു.. ഇനിയുമെന്നേ വിഡ്ഢി ആകാമെന്ന് വിചാരിക്കണ്ടാ….. അന്ന് റൂമിൽ വെച്ച് നിങ്ങളെ കണ്ടത് മാത്രാമാണ് ഞാൻ അറിഞ്ഞിരുന്നത് എങ്കിൽ നീയിപ്പോ പറഞ്ഞത് ഞാൻ കണ്ണുമടച്ചു വിശ്വസിച്ചേനെ…പക്ഷെ….ദൈവം എന്റെ കൂടെയാ…അതിനു മുന്പേ ഞാൻ അറിയേണ്ടത് എല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു …എന്നിട്ടും അതെല്ലാം വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു… മെഹന്നു ആദിയെ സ്നേഹിച്ചിട്ടില്ലെന്നും എല്ലാം അഭിനയമാണെന്നും മനസ്സിന് പൂർണമായും തിരിച്ചറിയാൻ ആ രാത്രിയിലെ കാഴ്ച കൂടി വേണ്ടി വന്നു … പണമുള്ള അവനെ കിട്ടിയപ്പോ നിനക്ക് ഞാൻ വെറും വേസ്റ്റ് അല്ലേ… എന്തിനാ നീ എന്നെ ഇത്ര അധികം മോഹിപ്പിച്ചത്…അവന്റെ കൂടെ പൊറുക്കാനായിരുന്നേ ഒരു വാക്ക്.. ഒരേ ഒരു വാക്ക് നിനക്ക് നേരെത്തെ പറയാമായിരുന്നില്ലേ…. എങ്കിൽ ഞാൻ അന്നേ ഒഴിഞ്ഞു തരുമായിരുന്നല്ലോ. എന്നെ ഇത്ര അധികം വേദനിപ്പിക്കാൻ ഞാൻ നിന്നെ സ്നേഹിച്ചു എന്നല്ലാതെ മറ്റെന്ത്‌ തെറ്റാ ചെയ്തത് ….”

മെഹന്നു അതെല്ലാം കേട്ട് ഞെട്ടി നിക്കാണ്…

” ആദി…സ്റ്റോപ്പ്‌ ദിസ്‌ നോൺസെൻസ്…. ആദിക് എന്തറിയാമെന്ന…. എന്ത് കണ്ടു എന്നാ… ഇത്രയും പറഞ്ഞ സ്ഥിതിക് വളച്ചു കെട്ടാതെ അതും കൂടി പറ….”

” നിനക്ക് ഒന്നുമറിയില്ലല്ലേ… ആയ്കോട്ടെ… ഞാൻ പറഞ്ഞു തരാം… ഓരോന്നോരോന്നായി പറഞ്ഞു തരാം… തുടക്കമൊക്കെ നീ അവനുമായിട്ടുള്ള എന്ത് കാര്യവും എന്നോട് ഷെയർ ചെയ്യുമായിരുന്നു …ബാംഗ്ലൂർ നിന്ന് നിങ്ങൾ ആദ്യമായി കണ്ടതും ട്രെയിനിൽ നാട്ടിൽ എത്തുന്ന വരെ നിങ്ങൾ ഒരുമിച്ചുണ്ടായ സീൻസ് എല്ലാം… അന്ന് നിന്നോട് ഞാൻ പറഞ്ഞതാണ് ഇനി അവനെ കാണുമ്പോൾ മൈൻഡ് ആകരുത് എന്ന്…. പക്ഷെ… നീ പിന്നെയും അവനെ കണ്ടു….അന്ന് ഷോപ്പിങ് മാളിൽ വെച്ച് നീയെവനുമായി വഴക്കിട്ട് ആളുകളൊക്കെ പിടിച്ചു മാറ്റിയ ഒരു സംഭവമുണ്ടായില്ലേ…. എന്തേയ്.. നീയതെന്നോട് പറയാന്നെ… മറന്ന് പോയതാവും ല്ലേ… എന്റെ പെണ്ണിൽ ഞാൻ അത്രമേൽ വിശ്വാസമുറപ്പിച്ചത് കൊണ്ടാണ് ഇത് ഞാൻ അറിഞ്ഞിട്ടും നിന്നോട് ചോദിക്കാത്തിരുന്നത്… അവിടം കൊണ്ട് തീരുമെന്ന് കരുതി…. പക്ഷെ… അന്ന് തന്നെ വേറെ പലതും അരങ്ങേറിയല്ലോ… അതിലേക് ഞാൻ വരാം…ഞാൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത അടുത്ത ദിവസം നിന്നോട് ഞാൻ നമുക്ക് ഒരുമിച്ച് സിനിമക്ക് പോയാലോ എന്ന് ചോധിച്ചപോൾ നീയെന്നോട് എന്താ പറഞ്ഞെ… സ്മിത ലീവ് ആയോണ്ട് അവളുടെ നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി നീയെടുക്കാണ്.. അത്കൊണ്ട് എന്റെ കൂടെ വരാൻ പറ്റില്ലെന്ന് പറഞ്ഞു ആ യാത്ര നീ മുടക്കി… എന്നാൽ അന്ന് രാത്രി ആഷി സാറിന് ഫാർമസിയിൽ നിന്ന് ഒരു ഫയൽ എടുത്തു കൊടുക്കാൻ ഞാൻ വീണ്ടും ഹോസ്പിറ്റലിൽ വന്നിരുന്നു… അപ്പോ നീയവിടെ ഇല്ലാ. നീ മറന്നു വെച്ച ഫോൺ എന്റെ കയ്യിൽ കിട്ടിയപ്പോൾ ഷിഫ്റ്റ്‌ ഉണ്ടെന്ന് കള്ളം പറഞ്ഞു നീ എന്നെ ഒഴിവാക്കി റയാന്നെ കാണാൻ പോയതാണെന്ന് അവൻ നിന്റെ ഫോണിലേക്കു കാൾ ചെയ്ത് അവന്റെ സംസാരം കേട്ടപ്പോ എനിക്ക് മനസ്സിലായി… ഞാൻ അറിയാതെ ഇരിക്കാൻ അവൻ പറഞ്ഞു തന്ന ഐഡിയ ആയിരുന്നല്ലേ ആ നൈറ്റ്‌ ഷിഫ്റ്റ്‌ .. അവൻ പറഞ്ഞത് സത്യമാണോ എന്നറിയാൻ ഞാൻ വന്നിരുന്നു കോംപ്ലക്സ്ന് മുമ്പിലെ ബസ് സ്റ്റോപ്പിനടുത്….. അവിടെ ഞാൻ കണ്ടു… അവന്റെ കാറിൽ നീ കയറി പോകുന്നത്…അവന്റെ വീട് വരെ ഞാൻ ഫോളോ ചെയ്തു… വീട്ടിലെ സെക്യൂരിറ്റിയോട് ചോധിച്ചപോൾ കാറിൽ ഇരിക്കുന്നത് റയാൻ ആണെന്നും കൂടെ ഉള്ളത് അവൻ കെട്ടാൻ പോണ പെണ്ണാണ് എന്നുമാണ് എന്നോട് പറഞ്ഞത്…. അടുത്ത ദിവസം നിന്നോട് ഇതേ കുറിച് എനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു… പക്ഷെ… നീയായിട്ട് എന്നോട് പറയുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഞാൻ അറിഞ്ഞ ഭാവം നടിക്കാതിരുന്നത്…അത്കൊണ്ടാണ് ഫോൺ നിന്റെ കയ്യിൽ തരാതെ നഴ്സിംഗ് റൂമിൽ കൊണ്ട് വെച്ചതും അതിലെ ഇൻകമിങ് ലിസ്റ്റിൽ നിന്ന് റയാന്റെ പേര് ഡിലീറ്റ് ആകിയതും…. എന്നിട്ടും ഞാൻ രണ്ടും കല്പിച്ചു നിന്നോട് എന്തെ കൊണ്ടുവിടാൻ എന്നെ വിളിക്കാഞ്ഞത് എന്ന് ചോധിച്ചപോൾ നീ പറഞ്ഞത് എന്താ… ആദിൽ സാറാ കൊണ്ട് വിട്ടത് എന്ന്… എന്തിനാ റയാൻ ആണ് കൊണ്ട് വിട്ടത് എന്ന് നീ എന്നോട് മറച്ചു വെച്ചത്?.. പിന്നെ….”

ആദി പറഞ്ഞു കൊണ്ടിരിക്കെ കണ്ണീരൊഴിക്കി കൊണ്ട് ഇടയിൽ കയറി മെഹന്നു

” അത്‌ ഞാൻ സത്യം തന്നെയാ പറഞ്ഞത്… ആദിൽ സാർ തന്നെയാ എന്നെ കൊണ്ട് വിട്ടത്…. ആദിക്ക് തെറ്റ് പറ്റിയതാ….”

” ഉവ്വോ… എനിക്ക് തെറ്റ് പറ്റിയതാണോ… എങ്കിൽ ശരി… ഇനിയുമുണ്ട്.. തീർന്നിട്ടില്ല… ”

ആദി ഫോൺ എടുത്തു girls ടോയ്‌ലെറ്റിൽ നിന്ന് മെഹനുവും റയാനും ഇറങ്ങി വരുന്ന വീഡിയോ പ്ലേ ചെയ്ത് അവളെ കാണിച്ചു….അതിൽ മെഹനുവിന്റെ മുഖം ബ്ലർ അല്ലായിരുന്നു… ആദി ആദിൽ സാറുടെ പെൻഡ്രൈവിൽ നിന്ന് കോപ്പി ചെയ്ത വീഡിയോ ആയിരുന്നു അത്‌….വീഡിയോ കണ്ടതും മെഹന്നു ഞെട്ടി….

” ഇതിനെ കുറിച് നിനക്ക് ഇനി എന്ത് നുണയാണ് പറയാനുള്ളത്…പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പരക്കെ പ്രചരിച്ചു ചർച്ചാ വിഷയമായ വിഡിയോ ആണിത്…. ആ രാത്രി അവനുമായി നിനക്ക് ആ ടോയ്‌ലെറ്റിൽ എന്തായിരുന്നു പരിവാടി…. നാട്ടുകാർ എന്താ പറഞ്ഞു നടന്നിരുന്നത് എന്നറിയോ…. റയാൻ അവന്റെ പേരിൽ ഒരു പെണ്ണ് കേസ് ഉണ്ടായി നാട് മുഴുവൻ അറിഞ്ഞപോ അത്‌ അവൻ കെട്ടാൻ പോണ പെണ്ണാണ് എന്ന് പറഞ്ഞു നാട്ടുകാരുടെ വാ അടപ്പിച്ചെന്ന്…. അപ്പൊ സത്യത്തിൽ നീയവന്റെ fiancee ആണോ അതോ സെറ്റപ്പോ… ”

അവനത് പറഞ്ഞു തീരും മുൻപ് അവളുടെ കൈ അവന്റെ മുഖത്തു പതിച്ചിരുന്നു..

” സ്റ്റോപ്പ്‌ it ആദി..വായയിൽ നാവ് ഉണ്ടെന്ന് കരുതി എന്ത് തോന്നിവാസവും വിളിച്ചു പറയരുത്…”

” ആഹാ… അപ്പോ ഞാൻ പറയുന്നതാണോ തെറ്റ് … നീ ചെയ്യുന്നത് അല്ലേ…നിന്റെ ഭാഗത്ത് കള്ളത്തരം ഉള്ളത് കൊണ്ടല്ലേ അന്ന് രാത്രി ആ കൂടിക്കാഴ്ച നടന്നത് നീയെന്നോട് പറയാതിരുന്നത്….അതൊക്കെ ഞാൻ പോട്ടെ എന്ന് വെക്കാം…. പക്ഷെ….ഞാൻ ഒന്ന് കെട്ടിപിടച്ചപ്പോ അലോസരം കാണിച്ച.. കിസ്സ് ചെയ്യാൻ ശ്രമിച്ചപ്പോ ദേഷ്യപ്പെട്ട് എന്റെ മുഖത്തടിച്ച നീ ആ റയാന്റെ കൂടെ വളരെ മോശമായ രീതിയിൽ എടുത്ത ഈ ഫോട്ടോ കാണുമ്പോ എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ..”

ആദി ഫയലിൽ നിന്ന് എടുത്തു കാണിച്ച ഫോട്ടോ കണ്ടു മെഹനുവിന്റെ കണ്ണ് തള്ളിപ്പോയി…. റയാൻ മെഹന്നുവിനെ കിഡ്നാപ് ചെയ്ത രാത്രി എടുത്ത… ആദിൽ സാർ ആഗ്നതൻ എന്ന പേരിൽ ആദിക്ക് അയച്ചു കൊടുത്ത ഫോട്ടോസ് ആയിരുന്നു അത്‌….മെഹന്നു ഒന്നും പറയാതെ സ്ഥപ്‌ധിച്ചു നിക്കായിരുന്നു…അതവളുടെ മുഖത്തേക് എറിഞ്ഞു കൊണ്ട്

“ഇത് കണ്ടപ്പോ സത്യം പറഞ്ഞാ എന്റെ തൊലിയുരിഞ്ഞു പോയി….പ്രണയിതാകളായ റയാന്റെയും മെഹനുവിന്റെയും ഒരുമിച്ചുള്ള പ്രണയ നിമിഷങ്ങൾ… ഹും…. അപ്പോ എനിക്ക് നിന്നോടുള്ള എല്ലാ വിശ്വാസവും കാറ്റിൽ പറന്നു പോയി….നീയാ റിസോർട്ടിൽ മറ്റവന്റെ കൂടെ ഉണ്ടാകുമെന്ന് സംശയിച്ചു തന്നെയാണ് ഞാൻ അവിടെ വന്നത്.. അത്കൊണ്ട് നിന്റെയും അവന്റെയും വഴിവിട്ട ബന്ധം നേരിട്ട് കാണാനായി ..അന്ന് അവിടെ വെച്ച് ഞാൻ മനസ്സ് കൊണ്ട് അറുത്ത് മുറിച്ചതാ നിന്നോടുള്ള എല്ലാ ബന്ധങ്ങളും… ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ ഞാൻ അത്ര പുണ്യാത്മാവ് ഒന്നുമല്ല ..എനിക്ക് ഇതൊന്നും പൊറുക്കാനും ക്ഷമിക്കാനും കഴിയില്ല… ഇനി നീ അതൊക്കെ വിട്ട് എന്റെ കൂടെ ജീവിക്കാൻ തയ്യാറായാലും മറ്റൊരുത്തൻ നക്കിയ എച്ചിൽ തിന്നണ്ട ഗതികേട് ഈ ആദിക് ഇല്ലാ…. എനിക്ക് പണമേ കുറവുള്ളു…പക്ഷെ….”

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് മെഹന്നു ഇടയിൽ കയറി

” നിർത്തിക്കോ ആദി….. ഞാൻ മനസാ വാചാ അറിയാത്ത പല കാര്യങ്ങളും വളച്ചൊടിച്ചു എല്ലാ കുറ്റങ്ങളും എന്റെ മേലെ ചാർത്തി ആദി കണ്ടതും കേട്ടതും അറിഞ്ഞതും മാത്രമാണ് ശരി എന്ന് മനസ്സിൽ സെറ്റ് ചെയ്ത് നിക്കുന്ന ആദിയോട് എനിക്ക് ഇനി കൂടുതൽ ഒന്നും പറയാനില്ല…….ഞാൻ ഇനി എങ്ങനൊക്കെ ന്യാകരിച്ചാലും ആദിയിൽ ഒരു മാറ്റാവുമുണ്ടാകില്ല എന്നെനിക് അറിയാം …. കാരണം..ഇപ്പോൾ തെറ്റിദ്ധാരണകൾ കൊണ്ട് മലിനമാണ് ആദിയു മനസ്സ്….
പക്ഷെ… എനിക്ക് ഒരേ ഒരു കാര്യമേ പറയാനുള്ളു… ഞാൻ അന്നും ഇന്നും എന്നും ജീവന് തുല്യം സ്നേഹിച്ചത് ആദിയെ മാത്രമാണ്…..ആദിയെ ഞാൻ അറിഞ്ഞു കൊണ്ട് ഇന്നീ ദിവസം വരെ വഞ്ചിച്ചിട്ടില്ല…എനിക്ക് അതിനു കഴിയില്ല…അത്‌ എന്നെങ്കിലും ആദി തിരിച്ചറിയും .. ”

കണ്ണിൽ നിന്ന് കാണുനീർ ഇറ്റിറ്റൊഴുകുമ്പോൾ അവളുടെ തൊണ്ട ഇടരുന്നുണ്ടായിരുന്നു….പറഞ്ഞത് മുഴുവക്കാനാവാതെ ഒരു എങ്ങലോടെ അവൾ വാ പൊത്തി…..ഇതൊക്ക കേട്ടിട്ടും ആദിക് ഒരു കുലുക്കവുമില്ല… അത്രമാത്രമവൻ ആദിൽ സാർ കാരണം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടല്ലോ… അവന്റെ മുഖത്തു വെറും പുച്ഛം മാത്രാമായിരുന്നു…

“ഇനി ഈ മുഖം ഒരിക്കൽ പോലും കാണില്ലെന്ന് കരുതിയതാണ്…കണ്ടത് കൊണ്ട് അവസാനമായി നീയറിയാൻ ഒരു കാര്യം കൂടി….എന്റെ മാര്യേജ് ഫിക്സ് ചെയ്തു….അടുത്ത ലീവ് ന്ന് വീട്ടിൽ പോകുമ്പോൾ നമ്മുടെ കാര്യം അവതരിപ്പിക്കാൻ കരുതിയതാണ്…. പക്ഷെ…ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടിയില്ല….അത്കൊണ്ട് എന്റെ പേരെന്റ്സ്ന്റെ ആഗ്രഹത്തിന് നിന്നു കൊടുത്തു…അവർ എനിക്ക് വേണ്ടി കണ്ടത്തിയ പെൺകുട്ടിയാണ് വധു….നിന്നോളം വരില്ലെങ്കിലും നല്ല കുട്ടി ആണ്….ചതിക്കില്ല …അപ്പോ ശരി…. ഇനി ജീവിതത്തിൽ ഒരിക്കൽ പോലും കാണാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം….”

അതും പറഞ്ഞു ആദി അവിടുന്ന് നടന്നകന്നു…… പൊട്ടിക്കരഞ്ഞു കൊണ്ട് മെഹന്നു ഒരു തളർച്ചയോടെ നിലത്തിരുന്നു….ആദി തന്നെ വിട്ട് പോയെന്ന് അവൾക് അപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല … അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു…നിലത്തു കിടക്കുന്ന ഫോട്ടോകൾ കണ്ടപ്പോ അവൾക് കൂടുതൽ ദേഷ്യം വന്നു… അവളതൊക്കെ പിച്ചി ചീന്തി വലിച്ചെറിഞ്ഞു….

അപ്പോ ഇതൊക്കെ മനസ്സിൽ വെച്ചാണ് ആദി ഇത്രയും ദിവസം നടന്നത്….ഇത്രയും കാലത്തെ പരിജയം ഉണ്ടായിട്ടും താൻ എന്നെ ഒരല്പം പോലും മനസ്സിലാക്കിയില്ലല്ലോ….എന്തിനാണ് ഞാൻ ആദിയെ കുറ്റപ്പെടുത്തുന്നത്… എല്ലാത്തിനും കാരണക്കാരി ഞാൻ മാത്രമാണ്….. ആ റയാൻ എന്റെ ജീവിതത്തിലോട്ട് കടന്നു വന്നത് കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്.. അവനിത്രമേൽ തെറ്റിദ്ധരിക്കപ്പെട്ടത് .. ആദിയെ എനിക്ക് നഷ്ടപെട്ടത്…..റയാൻ…. അവനെ ഞാൻ വെറുതെ വിടില്ല…. മറ്റാർക്കും അറിയാത്ത എനിക്കും റയാനും മാത്രമറിയാവുന്ന ആ ഫോട്ടോസ് ആദിക് എങ്ങനെ കിട്ടി… ഞാൻ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തത് ആണ്… അപ്പോ എന്നെയും ആദിയെയും പിരിക്കാൻ റയാൻ ആയിരിക്കില്ലേ ആ ഫോട്ടോസ് ആദിക് അയച്ചു കൊടുത്തത്?.. അവൻ എന്നെയും അവനെയും കൂട്ടി ആദിയോട് ഓരോന്ന് പറഞ്ഞിട്ടുണ്ടാകും… അതാണ് ആദി എന്നെ ഒട്ടും വിശ്വസിക്കാത്തത്… അപ്പോ ടോയ്ലറ്റ് കേസ് ലെ ആ വീഡിയോ എന്നെ ട്രാപ് ചെയ്ത് റയാൻ എടുപ്പിച്ചത് ആയിരിക്കും..അവൻ കൊടുക്കാതെ ആദിക് ഒരിക്കലും ആ ഒറിജിനൽ വീഡിയോ കിട്ടില്ലാ….അത്പോലെ ആദിൽ സാറുടെ കൂടെ കാറിൽ പോയതും റയാൻ തെറ്റിദ്ധരിപ്പിച്ചതാവണം…ഹ്മ്മ്.. ഇപ്പോൾ ആണ് എല്ലാം മനസ്സിലായത്….

എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചന്ന വണ്ണം കണ്ണുകൾ തുടച് അവളെഴുന്നേറ്റു..അവളുടെ ജീവിതം നശിപ്പിച്ച ആദിയെ അവളിൽ നിന് പിരിച്ച റയാനെ ഹോസ്പിറ്റലിൽ ചെന്ന് നേരിട്ട് കണ്ടു അവനോട് നാല് സംസാരിക്കാനായിരുന്നു അവളുടെ പ്ലാൻ…. അതിനായി അവൾ സ്മിതയോട് പോലും ഒന്നും പറയാതെ പുറത്തേക്ക് നടന്നു….

” എംകെ ഹോസ്പിറ്റൽ വരെ പോണം…”

സ്മിത അവൾ പോകുന്നത് കണ്ടു ഓടി വന്നു അവളെ വിളിച്ചെങ്കിലും മെഹന്നു അതൊന്നും ചെവികൊള്ളാതെ ഒരു ടാക്സി വിളിച്ചു നേരെ ഹോസ്പിറ്റലിലോട്ട് വിട്ടു….

ഇതെല്ലാം മറന്നു നിന്നു ആഷി വീക്ഷിക്കുന്നുണ്ടായിരുന്നു…. അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….അവൻ നേരെ മീറ്റിംഗ് റൂമിലോട്ട് പോയി….

” സാർ… എല്ലാം നമ്മൾ വിചാരിച്ചപോലെ തന്നെ നടന്നു… മെഹന്നു കുറെ കരഞ്ഞു ന്യായീകരിക്കാൻ നോകിയെങ്കിലും ആദി അതൊന്നും വിശ്വസിച്ചില്ല…. അവൻ അവന്റെ പാട്ടിനു പോയി… ഇനി ആദി എന്ന ചാപ്റ്റർ മെഹനുവിന്റെ ജീവിതത്തിൽ ഉണ്ടാവില്ലാ…. ”

” its really a good ന്യൂസ്‌… അപ്പോ ആദി മെഹന്നു ബന്ധം break ആയി….ഹ്മ്മ്.. ഇനിയടുതത് ആ റയാൻ…. ”

“അവനെ കാണാൻ മെഹന്നു പോയിട്ടുണ്ട്.. എംകെ ഹോസ്പിറ്റലിലോട്ട്….”

“അടുത്ത സീൻ അത്‌ തന്നെയാണല്ലോ നമ്മൾ ആഗ്രഹിച്ചതും… റയാൻ ആണ് ആദിയുടെ ഈ തെറ്റിദ്ധാരണക്ക് പിന്നിലെന്ന് അവൾ കരുതി കാണും.. പാവം അവൾ അറിയുന്നില്ലല്ലോ നമ്മുടെ കളികളൊക്കെ… ഹഹഹഹ …”

ആദിൽ സാർ ഉറക്കെ അട്ടഹസിച്ചു…. ആദിയെ തെറ്റിദ്ധരിപ്പിച്ചു മെഹനുവിനെ സ്വന്തമാക്കിയ സന്തോഷമായിരുന്നു ആ ചിരിയിൽ മുഴുവനും…..

 

💕💕💕

 

എംകെ ഹോസ്പിറ്റൽ….

ക്യാബിനിൽ ഇരുന്നു ജിഷാദുമ് റയാനും ആ വെയ്റ്ററെ കുറിച്ചുള്ള സംസാരത്തിൽ ആണ്… റംസാനും യച്ചുവും ഒരു ചായ കുടിക്കാൻ കാന്റീൻ വരെ പോയിരിക്കുകയായിരുന്നു….

” ആ വൈറ്റർക്ക് ബോധം വന്നിട്ടുണ്ട്….നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോയാലോ…. ഇനിയും അവൻ പറയാൻ മടി കാണിച്ചാ അടിപ്രയോഗം തന്നെ വേണ്ടി വരും… കാരണം, അവൻ വാ തുറക്കേണ്ടത് നമ്മുടെ ആവശ്യമാണ്… “(ജിഷാദ് )

” അതെ…. ഇപ്പോൾ തന്നെ പോകാം…. അവനെ സേഫ് റൂമിലാക്കി രാത്രി ഒരുപോള കണ്ണ് അടക്കാതെ അവന്ന് കാവലിരുന്നതിന് കാര്യമുണ്ടായി… ശത്രുകളുടെ കയ്യിൽ അവൻ പെട്ടില്ലല്ലോ…. ”

” ഇന്നലെ ഫുൾ cctv നിരീക്ഷണത്തിലായിരുന്നു.. സംശയാസ്പദമായി ആരെയും കണ്ടില്ല… അവരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും സംഭവിക്കാത്ത സ്ഥിതിക് നമ്മൾ ഒന്നുടെ സൂക്ഷിക്കണം… അവർ എന്താണ് മനസ്സിൽ കണ്ടിരിക്കുന്നെ എന്ന് നമുക്ക് അറിയില്ലല്ലോ…. ”

” അത്‌ ശരിയാണ്…. താൻ എന്തായാലും വാ.. ഇനി സമയം കളയണ്ട…”

റയാൻ വെയ്റ്ററുടെ അടുത്തേക് പോകാനായി എഴുന്നേറ്റത്തും ക്യാബിന്റെ ഡോർ തുറന്നു കൊണ്ട് സെക്യൂരിറ്റി അങ്ങോട്ട് വന്നു…

” സാർ..താഴെ ഒരു കൊച്ച് സാറിനെ കാണണമെന്ന് പറഞ്ഞു വല്ലാത്ത ബഹളം..സാർ പറയാതെ ഈ ഫ്ലോറിലേക്ക് ആരെയും കടത്തി വിടരുത് എന്ന് പറഞ്ഞത് കൊണ്ട് അവരോട് ഇപ്പോൾ സാറിനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞതാണ്.. പക്ഷെ… അവർ സാറിനെ കണ്ടേ തീരു എന്ന മട്ടിൽ ആണ്… ഒരു ഭ്രാന്തിയെ പോലെ തല ഭിത്തിയിൽ ഒക്കെ ഇടിച്ചു ഭയങ്കര വൈലന്റ് ആണ് .. എന്താ ഇപ്പോൾ ചെയ്യണ്ടത്….”

അത്‌ കേട്ട് റയാൻ വേഗം cctv photage ലാപ്പിൽ എടുത്തു നോക്കി…

” ഹേ.. ഇത് മെഹന്നു ആണല്ലോ….”

അത്‌ പറഞ്ഞു തീർന്നില്ല.. അപ്പഴേക്കും ഡോർ തള്ളി തുറന്നു കൊണ്ട് മെഹന്നു അങ്ങോട്ട് കയറി വന്നു.. അവളുടെ പിന്നാലെ രണ്ട് മൂന്ന് സ്റ്റാഫ്സും സെക്യൂരിറ്റിയുമൊക്കെ ഉണ്ടായിരുന്നു… അവൾ അവർക്ക് പിടി കൊടുക്കാതെ ഓടിയതാണ് … അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തിരുന്നു…. തല റസ്റ്റ്‌ ഇല്ലാതെ ഇളക്കിയത് കൊണ്ട് തലയിലെ സ്റ്റിച്ചിൽ നിന്ന് രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു… അവളതൊന്നും കാര്യമാകാതെ റയാന്റെ നേരെ കുതിച്ചു കൊണ്ട് അവന്റെ കോളറിൽ കയറി പിടിച്ചു….

” എടാ….ദുഷ്ട്ട… നിന്നെ ഞാൻ കൊല്ലുമെടാ…. ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാടാ നീയെന്നോട് ഈ മഹാപാപം ചെയ്തത്…എന്തിനാണ് എന്റെ ജീവിതം വെച്ച് കളിച്ചത്…. എന്റെ ആദിയെ നീയന്തിനാ എന്നിൽ നിന്ന് അകറ്റിയത്…… പറട ദുഷ്ട്ടാ…അത്കൊണ്ട് നിനക്ക് എന്ത് നേട്ടമാ കിട്ടിയത്…. ”

അവളുടെ അലറിക്കൊണ്ടാണ് അത്രയും ചോദിച്ചത്… അവളുടെ മട്ടും ഭാവവും കണ്ടു റയ്നു വല്ലാതെ പേടിച്ചുപോയി… അവളെ പിടിച്ചു മാറ്റാൻ നോക്കിയ ജിഷാദ് നെ തടഞ്ഞു കൊണ്ട് റയ്നു..

” മെഹന്നു.. ഞാൻ ഒന്നും ചെയ്തിട്ടില്ല… എന്നെ ഒന്ന് വിശ്വസിക്ക്…. ആരാ ഇതൊക്കെ ചെയ്തത് എന്ന് നിന്റെ മുന്നിൽ വെച്ച് ഞാനിപ്പോ തെളിയിച്ചു തരാം….”

” നീയഭിനയിക്കണ്ടാ…എനിക്കറിയാം… എന്റെ ആദി എന്നെ വിട്ടു പോകാൻ ഒരേ ഒരു കാരണക്കാരൻ നീ മാത്രാ…നീയല്ലേ എനിക്കും നിനക്കും മാത്രമറിയാവുന്ന ആ ഫോട്ടോസ് ആദിക് അയച്ചു കൊടുത്തത്…. അല്ലാതെ അവനത് കിട്ടില്ല… പിന്നെ ആ വീഡിയോ.. അതും നിന്റെ ട്രാപ് ആയിരുന്നില്ലേ…. അതിന്റെ ഒറിജിനലും നീ ആദിക് അയച്ചു കൊടുത്തു…. ഇപ്പോൾ നിനക്ക് അറിയോ… ഇതൊക്കെ വിശ്വസിച്ചു എന്റെ ആദി എന്നെ വിട്ട് വേറെ കല്യാണം കഴിക്കാൻ പോവാ…ഒക്കത്തിനും നീയാ കാരണക്കാരൻ… എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും നീ തല്ലി കെടുത്തിയില്ലേ… ദുഷ്ട്ട… നീയൊരുകാലത്തും ഗുണം പിടിക്കില്ലടാ….ഒരു കാലത്തും ഗുണം പിടിക്കില്ല…. ”

ഉറക്കെ പൊട്ടികരഞ്ഞു കൊണ്ട് മെഹന്നു മുഖം പൊത്തി….

റയാന്നു അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… അവിടെ അവന്ന് അവളുടെ മുമ്പിൽ നിരപരാധിത്വം തെളിയിക്കാൻ ഒരേ ഒരു വഴി ആ വൈറ്റർ ആയിരുന്നു….

” മെഹന്നു…ആദ്യം എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്.. അതിനു ശേഷം നീയെന്നെ എന്ത് വേണമെങ്കിലും ചെയ്തോ…അന്ന് രാത്രി നീയും ഞാനും കുടിച്ച ഡ്രിങ്കിൽ ഉറക്ക ഗുളിക കലർത്തിയിരുന്നു ..അത്‌ കലർത്തിയ വെയ്റ്ററെ ഞങ്ങൾ പിടിച്ചിട്ടുണ്ട്…അവനറിയാം… അതിനു പിന്നിൽ ആരാണെന്ന്…അവനെ കൊണ്ട് അതാരാണ് ചെയ്യിപ്പിച്ചത് എന്ന് നിന്റെ മുന്നിൽ വെച്ച് തന്നെ പറയിപ്പിക്കാം..അപ്പോ നിനക്ക് വിശ്വാസം ആവോലോ ഞാൻ അല്ലാ ഇതിനു പിന്നിലെന്ന്….ജിഷാദേ.. ആ വെയ്റ്ററെ ഇങ്ങോട്ട് കൊണ്ട് വാ….”

ജിഷാദ് പോയി നിമിഷങ്ങൾക്കകം ആ വെയ്റ്ററെ അങ്ങോട്ട് കൊണ്ട് വന്നു….അവൻ മെഹന്നുവിനെ കണ്ടതും അവന്റെ മുഖഭാവം ഒന്ന് മാറി….മെഹന്നു അവനെ കണ്ട പാടെ തിരിച്ചറിഞ്ഞു.. അവൾ അവന്റ കഴുത്തിനു പിടിച്ചു കൊണ്ട്

” ടാ[email protected]@%&&₹മോനെ …ആര് പറഞ്ഞിട്ടാഡാ നീ ഉറക്ക കുളിക ഡ്രിങ്കിൽ കലർത്തി എനിക്ക് തന്നെ… പറെടാ…. ”

കഴുത്തിനു പിടിച്ചത് കൊണ്ട് അവന്ന് ശ്വാസം കിട്ടുന്നില്ലായിരുന്നു.. ജിഷാദ് എങ്ങനൊക്കെയോ അവളെ പിടിച്ചു മാറ്റി

പിടിവിട്ടപ്പോ അവൻ ചുമച്ചു ഒന്ന് ഇളിച്ചു റയാനെ ചൂണ്ടി കൊണ്ട്

” ഇതെന്താ സാറേ… സാർ പറഞ്ഞിട്ടല്ലേ ഞാനീ കൊച്ചിന് ഉറക്കകുളിക കലക്കി കൊടുത്തത്…… എന്നിട്ടിപ്പോ ഒന്നുമറിയാത്ത പോലെ സാർ നോക്കി നിന്നു ഈ കൊച്ചിനെ കൊണ്ട് എന്നെ കൊല്ലിക്കാണോ.. എന്റെ ജീവൻ ഇപ്പോ പോയേനെ…”

അവന്റെ കൂൾ ആയുള്ള പറച്ചിൽ കേട്ട് റയാനും അത്പോലെ ജിഷാദുമ് ഒരേ പോലെ ഞെട്ടി….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “Angry Babies In Love – Part 45”

 1. ഇത്തൂസേ…..

  യെവ്ടെ ബാക്കി കഥ…..

  എത്ര ദിവസായി കാത്ത് നിക്കണ്.

  ഇങ്ങനെ പോയാ രണ്ട് ആഴ്ച്ച മുഴുവനും റെയ്‌നു അവിടെങ്ങനെ ഞെട്ടി ആ വെയ്റ്ററെ മോന്ത നോക്കി നിക്കുംന്നാ ഇക്ക് തോന്നണത്.

  Story വേഗം ഇടാൻ നോക്കി ഇത്തൂസേ….

  ഞങ്ങള് കാത്ത് നിക്കാണു.

Leave a Reply