Angry Babies In Love – Part 48

  • by

1102 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 48~*

*🔥റിച്ചൂസ്🔥*

 

അടുത്ത ക്ഷണം ഷാനുവിന്റെ വാക്കുകൾ ഇടുത്തീ പോലെയാണ് അവരുടെ കാതിൽ വന്നു പതിച്ചത്…..

” അപ്പൊ ആദ്യം നമുക്ക് എല്ലാരേം ഒന്ന് പരിചയപെട്ടാലോ… എങ്ങനാ… ലാസ്റ്റിന്നായിക്കോട്ടെ … ലേഡീസ് ഫസ്റ്റ് എന്നല്ലേ.. അപ്പോ ഗേൾസ് സൈഡ് ന്ന് തന്നെ തുടങ്ങാല്ലേ….”

അത് കേട്ടപ്പോ ഒന്നുകൂടി നന്നായി രണ്ട് പേരും തലകുനിച്ചു…

” എടി…. നമ്മളല്ലേ ഗേൾസ് സൈഡിൽ ലാസ്റ്റ് ഇരിക്കുന്നത്…..ഇനിയിപ്പോ എന്താ ചെയ്യാ….ഞാൻ എണീക്കില്ലാട്ടോ… “(അനു )

” പിന്നെ ഞാൻ എണീറ്റിട്ട് എന്ത് പറയാനാ…. അതും കൂടി പറഞ്ഞുതാടി….”

ഷാനുവിന്റെ ചോദ്യത്തിന് എല്ലാവരും ശരി വെച്ചപ്പോൾ ഇനിയും പിടിച്ചു നിക്കാൻ ആവില്ല എന്നത് കൊണ്ട് ജാനു തല ഉയർത്താൻ ഒരുങ്ങി…. അപ്പോഴാണ് ഉച്ചത്തിൽ ഒരു ചോദ്യം ക്ലാസ്സ്‌ ആകെ അലയടിച്ചത്…. ആ ശബ്ദത്തിന് ഉടമ അനു ആയിരുന്നു…. എന്നാൽ അനു തലകുനിച്ചു അത് അല്പം സ്വരം മാറ്റി ചോദിച്ചത് കൊണ്ട് ആരാണ് അത് ചോദിച്ചത് എന്ന് ആർക്കും മനസ്സിലായിട്ടില്ല…

” സാർ… സാറിന്റെ കല്യാണം കഴിഞ്ഞതാണോ…. ”

എന്നതായിരുന്നു അത്…. ചോദ്യം കേട്ട് എവിടെന്നാണ് അതെന്ന് ഷാനു ഒന്ന് കണ്ണോടിച്ചു… അവന്ന് ആളെ പിടികിട്ടാത്തത് കൊണ്ട്

” ആരാ അത് ചോദിച്ചേ….. ആളെ കാണട്ടെ…..? ”

അപ്പോൾ ക്ലാസിലെ ഒരു കുരുത്തം കെട്ടവൻ എഴുനേറ്റ് നിന്ന് കൊണ്ട്

” ചോദിച്ചത് ആരായാൽ എന്താ സാറേ.. ഇവിടെത്തെ പിടക്കോഴികളൊക്കെ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്…. സാർ ഇൻട്രോ പറഞ്ഞപ്പോ അത് പറഞ്ഞതുമില്ല….. ”

അത് കേട്ടപ്പോ ഷാനു ഒന്ന് ചിരിച്ചു… ശേഷം…

” മൂന്ന് ഭാര്യമാരും എട്ടൊൻമ്പത് കുട്യോളും ഉണ്ട്… എന്തേ…… ”

അപ്പോ ഓൺ ദ സ്പോട്ടിൽ ബോയ്സിന്റെ സൈഡിന്ന്

” നാലാമതൊന്ന് കെട്ടാൻ വല്ല പ്ലാനുമുണ്ടെങ്കി സാറേ.. ഈ പത്രാസു കൊച്ചാമ്മമാരെ തിരഞ്ഞെടുക്കല്ലേ… തെണ്ടി പോകും….”

അത് കേട്ട് ക്ലാസ്സിൽ എല്ലാ ബോയ്സും കൂട്ടത്തോടെ ചിരിച്ചു….കൂടെ ഷാനുവും..

അപ്പൊ മറ്റോരുത്തൻ പെമ്പിള്ളേരെ കളിയാക്കി കൊണ്ട്

” നാട്ടിൽ സ്വർണം വെച്ചിട്ടെന്തിനാ…. ക്ലാസ്സിൽ തെണ്ടി നടപ്പു…. സാർ…. നാട്ടിലെ സ്വർണങ്ങൾ മതി.. ഇവിടെ എല്ലാം തുരുമ്പു പിടിച്ച ചെമ്പുകളാണ് ….. ഹഹഹ….. ”

അപ്പൊ മറ്റു ചിലർ ഗ്രൂപ്പ്‌ ആയി ഡെസ്കിൽ താളം പിടിച്ചു കൊണ്ട്

” ആയ് യാ ഇയ്യോ… കണ്ടാലും മതിയല്ലോ …
പായാൽ പൂപൽ ചെമ്പിൽ വന്ന് കൊളമായല്ലോ…..ഇവളുമാർക്കൊക്കെ അണ്ണാച്ചി ലൂക്കാ സാറേ… നമക് വേറെ സെറ്റ് ആകാ… ഹഹഹ…. ”

സത്യം പറഞ്ഞാ പരിചയപ്പെടൽ എന്ന വിഷയം തന്നെ വിട്ട് എല്ലാരും ഇതുമ്മേ കൂടി… അത് തന്നെയായിരുന്നു അനുവിനും വേണ്ടി ഇരുന്നത്…😂

പെൻപിള്ളേരെ ഒക്കെ ചമ്മി നാറി ഇരിപ്പാണ്…. അപ്പോഴാണ് അടുത്ത ചോദ്യമുയരുന്നത്… നോക്കണ്ട… അനു തന്നെ….

” അപ്പൊ ലവർ കാണാതിരിക്കില്ലല്ലോ സാറേ…. ”

അത് അനു വേണമെന്ന് വെച്ചിട്ട് ചോദിച്ചത് തന്നെയാണ്…ദിയയുമായി വല്ല ചുറ്റികളിയും ഉണ്ടേ ഷാനു ഇപ്പൊ പറയോലോ ലവർ ഉണ്ടെന്ന്.. അത്കൊണ്ട് അവന്റെ മറുപടി കേൾക്കാൻ അവൾ കാതോർത്തു.. പക്ഷെ…. ഷാനു അതിന് മറുപടി ഒന്നും പറഞ്ഞില്ല…. അതിനുള്ള ഉത്തരം അവനൊരു ചിരിയിലൊതുക്കി… അപ്പഴേക്കും പുറത്ത് പ്യുൺ വന്നു ഷാനൂനെ വിളിച്ചു… അവൻ ഒരു മിനിറ്റ് എന്ന് പറഞ്ഞു പ്യുണിന്റെ കൂടെ പോയി….

അപ്പൊ അനു തല ഉയർത്തി ജാനുവിനോട് ചിണുങ്ങി കൊണ്ട്

” കണ്ടോടി… അതിന് മാത്രം മറുപടി പറഞ്ഞില്ല….ഒരു കള്ള ചിരി മാത്രം… അപ്പോ ഉണ്ടെന്നല്ലേ അതിന്റെ അർത്ഥം…. ”

” എന്റെ അനു….ഇല്ലെന്ന് പറഞ്ഞാ പിന്നെ ഇവളുമാരൊക്കെ പിന്നാലെ നടന്നാലോ എന്ന് പേടിച്ചിട്ടാവും…. പിന്നെ ഉണ്ടെങ്കിൽ ഉണ്ടെന്ന് തന്നെ പറഞ്ഞേനെ… അപ്പോ ഒന്നും പറയാത്ത സ്ഥിതിക് ഉണ്ടെന്നാണോ ഇല്ലന്നാണോ.. എനിക്ക് തന്നെ ആകെ കൺഫ്യൂഷൻ ആയല്ലോ … ”

” നിന്നോട് ഒക്കെ ചോദിച്ച എന്നെ വേണം തല്ലാൻ…. ”

” മോളെ അനു… ഷാനു പോയി.. നമ്മളിനി നിക്കണോ പോണോ…. ”

അടുത്ത ക്ഷണം രണ്ട് പേരും ക്ലാസ്സിന്ന് ചാടി….

 

💕💕💕

 

കഴിഞ്ഞ ദിവസം വീട്ടിൽ വരാത്തത് കൊണ്ട് റയ്നുവിനെ നിരന്തരം ഉമ്മ വിളിച്ചിരുന്നു… ഒടുവിൽ ജിഷാദ്ന്റെ നിർബന്ധത്തിനൊടുവിൽ റയ്നു വീട്ടിലോട്ട് പോയി…. കയറി ചെല്ലുമ്പോൾ തന്നെ സന ഫോണിൽ ആയിരുന്നു… അവനെ കണ്ടതും അവളൊന്ന് പരുങ്ങി ഫോൺ വേം കട്ട് ചെയ്തു…..അവൾ ആദിൽ സാറോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ…

” എന്താ ബേബി ഇന്നലെ വരാഞ്ഞത്… ഞാൻ കുറെ വിളിച്ചിരുന്നു.. ഫോൺ എടുത്തതുമില്ല… ”

” അത്… എനിക്ക് കുറച്ചു തിരക്കുണ്ടായിരുന്നു….. ”

” ഉവ്വോ… എന്ന ബേബി റസ്റ്റ്‌ എടുക്ക്… ”

അവൻ ഒന്ന് മൂളി അകത്തോട്ടു പോയി…..അവൻ പോയെന്ന് ഉറപ്പ് വരുത്തി സന ഫോൺ എടുത്തു വീണ്ടും ആദിൽ സാറിനു വിളിച്ചു….

” സാറേ… തോറ്റു തുഞ്ഞം പാടി വന്നിട്ടുണ്ട് ഇവിടുത്തെ പുന്നാര മോൻ …. ഹഹഹ…. ”

” അവനെ അങ്ങനെ കൊച്ചാകണ്ടാ… മുറിവേറ്റ പാമ്പാ.. എപ്പോഴാ തിരിഞ്ഞു കൊത്താ എന്ന് പറയാൻ പറ്റില്ല…. ”

” ഒന്ന് പോ സാറേ.. ഇവനിനി എന്ത് ചെയ്യാനാ… എല്ലാ തെളിവും നമ്മൾ നശിപ്പിച്ചില്ലേ…..എറിപോയാ കുറെ ചീറ്റി നോക്കും… ഒന്നും നടക്കില്ലന്ന് കാണുമ്പോ എവിടേലും ചുരുണ്ടു കൂടിക്കോളും…. ”

” എന്നാലും അവന്റെ മേലെ നിന്റെ ഒരു കണ്ണ് വേണം…. അവനോട് അടുത്ത് കൂടി അവൻറെ നീകങ്ങൾ ഒക്കെ തഞ്ചത്തിൽ മനസ്സിലാക്കി നീ എന്നെ അറിയിക്കണം…ഓക്കേ… ”

” അത് ഞാൻ ഏറ്റു സാറേ …. സാർ എനിക്ക് തരുന്ന പണത്തിന് ഞാൻ ഇങ്ങനൊക്കെ അല്ലെ കൂർ കാണിക്കണ്ടേ….”

സന എന്ന ചാരത്തിയുള്ളപ്പോൾ അവളുടെ കണ്ണുകളെയും കാതുകളെയും മറി കടന്നു റയ്നുവിനു എന്തെങ്കിലും ചെയ്യാൻ കഴിയുമോ…?.. നിങ്ങൾ ആഗ്രഹിക്കുമ്പോലെ ഇനി വിജയം റയ്നുവിനുള്ളതാണോ….?കാത്തിരുന്നു കാണാം….

 

💕💕💕

 

കോളേജിലെ റിഹേഴ്സൽ സെക്ഷനിൽ ഒരു ബോയ്സ് ടീമിന് ഡാൻസ് choreography ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു അമി….സ്റ്റെപ് എടുക്കുന്നെ ഒള്ളു എന്നുള്ളത് കൊണ്ട് ബോയ്സ് ടീം അവരുടെ അടുത്ത് ഇല്ലാ… മ്യൂസിക് നൊത്ത് അവൻ ഡാൻസ് കളിച്ചു കൊണ്ടിരിക്കുകയാണ്.. അജുവും രാഹുലും അവന്റെ കൂടെ ഉണ്ട് …..അപ്പോഴാണ് വായിനോക്കാൻ ഇറങ്ങിയ സാം ഓടി പിണന്നു കൊണ്ട് അങ്ങോട്ട് വരുന്നത്….

ചെയ്യുന്ന സ്റ്റെപ് നിർത്താതെ അത് കണ്ട അമി

” എന്താടാ.. നിന്നെ വല്ല പെൺപട്ടിയും ഓടിച്ചോ…ഡാ.. രാഹുലെ… അവന്ന് കുറച്ചു വെള്ളം കൊടുക്ക്… ചെക്കന്റെ ഷീണമൊന്ന് മാറട്ടെ… ”

ഒരു കുപ്പി വെള്ളമെടുത്തു കുടിച്ചു കിതപ്പ് ഒന്നടക്കി സാം

” മോനെ അമി….ഞാനല്ലാ.. നീയാ ഇനിമുതൽ വെള്ളം കുടിക്കാൻ പോണേ….അതിന് ഈ കുപ്പിയൊന്നും മതിയാകില്ല… ”

” നീയെന്താടാ അർത്ഥം വെച്
സംസാരിക്കും പോലെ…. ”

അജു അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു…..

” നീയിങ്ങനെ ഡാൻസും കളിച്ചു നടന്നോ അമി … ഇവിടെ നടക്കുന്നതൊക്കെ നീ വല്ലോം അറിയുന്നുണ്ടോ… അവസാനം ആ അനു ആ ഷാനൂന്റെ കൂടെ പോകും….. നീ വല്ല ശോക ഗാനവും choreography ചെയ്ത് ഇവിടെ മൂഞ്ചി ഇരിക്കേണ്ടീമ് വരും….”

അത് കേട്ട് അമിയുടെ രക്തം തിളച്ചു… അവൻ ചീറി വന്നു സാമിന്റെ കോളറിൽ പിടിച്ചു കൊണ്ട്

” എന്റെ എച്ചിൽ നക്കീട്ട് എനിക്കന്നെ കുത്താണോ നാറി…ഈ നാവ് ഞാൻ പിഴുതെടുക്കും … ”

” ഈ വാശീമ് ദേഷ്യോം എന്നോടല്ല കാണിക്കണ്ടേ…. ആ ഷാനു ഇംഗ്ലീഷ് അസിസ്റ്റന്റ് ലെക്ചർ ആയി ഈ ക്യാമ്പസിൽ കാലുകുതീട്ടുണ്ട്…പോയി അവനോട് കാണിക്ക് നിന്റെ ഉഷിര്… ”

അത് കേട്ടതും അമി അവന്റെ കോളറിൽ നിന്ന് പിടി വിട്ടു ദേഷ്യത്തോടെ മാറി നിന്നു …..

” നീ സത്യാണോ പറയുന്നത് ടാ സാമേ… നീ കണ്ടോ അവനെ…. ”

രാഹുൽ അവനോട് സംശയത്തോടെ
ചോദിച്ചു….

” ആ… ഞാൻ ഈ കണ്ണ് കൊണ്ട് കണ്ടതാ…. അനു പഠിക്കുന്ന ക്ലാസ്സിൽ അവൻ ക്ലാസ്സ്‌ എടുക്കാൻ കയറിയപ്പോ ആണ് ഞാൻ കണ്ടത് ….പിന്നെ തഞ്ചത്തിൽ ഇവിടുത്തെ പ്യുണിനോട്‌ കാര്യം തിരക്കിയപ്പോ ആണ് പുതിയ സാർ ആണെന്നും സ്ഥിരം പോസ്റ്റ്‌ ആണെന്നും ഇനിയിവിടെ ഒക്കെ തന്നെ ഉണ്ടാകുമെന്നൊക്കെ അറിഞ്ഞത്…. ”

” ഇതിപ്പോ വല്ലാത്തൊരു അടി ആയി പോയല്ലോ…. ഇനിയിപ്പോ രണ്ട് പേർക്കും കാണാനും സംസാരിക്കാനും സൗകര്യായി… “(അജു )

” അതെ…. ഇനി നമ്മളെന്താ ചെയ്യാ അമി… അവൻ ഇവിടെ ഉണ്ടേ അനുവിനെ വളക്കാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ടാ…. “(രാഹുൽ )

” അവനിവിടെ ഉണ്ടെങ്കിൽ അല്ലെ… അവനെ ഞാൻ ഇവിടെ വാഴിക്കില്ല…. നിങ്ങൾ കണ്ടോ അവനെ ഞാൻ ഇവിടുന്ന് ഓടിക്കും…വേണ്ടാ വേണ്ടാ.. കസിൻ അല്ലെ എന്നൊരു പരിഗണന മനസ്സിൽ കൊടുതപ്പോ അവൻ എന്റെ മാളത്തിൽ കയറി കളിക്കുന്നോ…. അവളെന്റെ ഇരയാ.. അവളെ ഞാൻ മാത്രേ കൊത്തു…. എന്റെ വഴിക് തടസ്സം നിക്കാൻ വന്നാ ഈ അമിയുടെ മറ്റൊരു മുഖം അവൻ കാണും.. കാണിക്കും ഈ അമി…. ”

” ഡയലോഗ് അടിച്ചിട്ട് കാര്യമില്ല.. പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം നമ്മളാരാണെന്ന്…. “(സാം )

” കാണിച്ചു കൊടുക്കാം.. ഇന്ന് തന്നെ… ”

അമി എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച മട്ടാണ്…..
അനു – ഷാനു ബന്ധം അമി കാരണം മുറുകുമോ… അതോ തകരുമോ….

കൂടുതൽ സങ്കിർണതയിലേക്ക്…..

 

ഇതേ സമയം അനുവും ജാനുവും ഗേൾസ് ടോയ്‌ലെറ്റിനടുത്തുള്ള ആലിൻ ചോട്ടിലെ ബെഞ്ചിൽ മൂകരായി താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകയാണ്… ബ്രേക്ക്‌ സമയമായത് കൊണ്ട് അവർക്ക് മുമ്പിലുള്ള സ്റ്റെപ്പുകളുള്ള നടപ്പാതയിലൂടെ ഗേൾസ് ടോയ്‌ലെറ്റിലേക്ക് വരും പോകുകയുമൊക്കെ ചെയ്യുന്നുണ്ട് … ഒടുവിൽ അനു മൗനം ബേധിച്ചു കൊണ്ട്

” എന്നാലും ഭാഗ്യത്തിനാ രക്ഷപെട്ടത്.. ഷാനു കണ്ടീനെങ്കിൽ നമ്മുടെ ഒരു അവസ്ഥ….”

“അതെ… ഒക്കെ കയ്യിന്ന് പോയേനെ….ഇതിനാണ് പറയുന്നത് വരാനുള്ളതൊന്നും വഴീ താങ്ങില്ലാന്ന്… ഇതിവിടം കൊണ്ടൊന്നും തീരില്ലാന്ന് എന്റെ മനസ്സ് പറയുന്നു… ഇനി ഷാനുന്റെ പീരിയഡ് എന്നല്ല ഒരു ക്ലാസ്സിനും ഇരിക്കാൻ പറ്റില്ലെന്നാ തോന്നുന്നേ….ഇപ്പൊ ഏത് പീരിയഡ് ആ പുള്ളി കയറി വരാന്ന് പറയാൻ കൂടി പറ്റില്ല … പോർഷൻ തീരാത്തത് കൊണ്ട് എപ്പഴും പ്രതീക്ഷിക്കാം…എന്ന് കരുതി ഒരു പീരിയഡ്ഉം അവനെ പേടിച് ക്ലാസ്സിൽ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞാ … അത്കൊണ്ട് എത്രയും പെട്ടെന്ന് ഈ പ്രശ്നം സോൾവ് ആകണം… അല്ലെങ്കിൽ ഇതിങ്ങനെ തുടർന്ന് പോയാ ക്ലാസ്സിൽ ഇരിക്കാതെ ഈ സെമ്മിന് അറ്റെൻഡൻസ് ഇല്ലാതെ നമ്മൾ പരീക്ഷ പോലും എഴുതാൻ പറ്റാതെ തെക്ക് വടക്ക് നടക്കേണ്ടി വരും….. ”

” എന്നാ നീയൊരു കാര്യം ചെയ്… ചെന്നവനോട് പറ ഈ അയിഷയും അനുവും ഒന്നാണെന്ന്… കൂട്ടത്തിൽ എനിക്ക് രണ്ടോലകീറും വെള്ളത്തുണിയും കൂടി വാങ്ങിക്കാൻ മറക്കണ്ട…. ”

” പിന്നെ… അവനിവിടത്തെ മാഷാ…. എന്നും ഇവിടെ ഒക്കെ തന്നെ കാണും… പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ…. അവന്റെ കണ്ണ് വെട്ടിച്ചു നമുക്ക് ഈ ക്ലാസിൽ എന്നല്ല ഈ കോളേജിൽ തന്നെ സ്വസ്ഥമായി നടക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറഞ്ഞ പോലെ ആയല്ലോ ….. ”

” അതിന് ക്ലാസ്സിൽ വെച് കണ്ടാൽ അല്ലെ കുഴപ്പമൊള്ളൂ… കോളേജിൽ വെച് കണ്ടാ ഞാൻ അയിശുവും നീ ജാനുവും…ആ രീതിയിൽ അങ്ങോട്ട് നിന്നാൽ മതി..കുറച്ചു ദിവസം എങ്ങനേലും പിടിച്ചു നിക്കണം.. അതിനിടക്ക് ഷാനൂന്റെ ഖൽബിൽ കയറി കൂടണം… പിന്നെ അറിഞ്ഞാലും കുഴപ്പമില്ല… ദേഷ്യമൊക്കെ അങ്ങ് അലിഞ്ഞു ഇല്ലാതായിക്കോളും..അവനേം വായ്നോക്കി അവന്റെ ക്ലാസ്സിൽ ഇരിക്കാൻ കൊതിയാവുന്നു.. പറഞ്ഞിട്ടെന്താ.. എന്റെ കയ്യിലിരിപ്പ് … ”

” അവൻ സാധാരണ പയ്യന്മാരെ പോലെയല്ല…അറ്റ്ലീസ്റ്റ് അവന്റെ ഫ്രണ്ട് ലിസ്റ്റിൽ എങ്കിലും കയറി പറ്റണമെങ്കിൽ നീ കുറെ വിയർക്കേണ്ടി വരും…”

” ഷാനുവിനെ സ്വന്തമാക്കാൻ ഈ അനു എന്തിനും തയ്യാറാ…. ”

അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ ആണ് അവരുടെ ക്ലാസ്സിലെ പഠിപ്പി നിമ്മി കുര്യൻ അവരുടെ മുമ്പിലൂടെ കടന്നു പോയത്…അവളുടെ കയ്യിൽ ഒരു ബുക്ക്‌ കൂടി കണ്ടപ്പോൾ സ്റ്റാഫ് റൂമിലേക്ക് അവളുടെ ഡൌട്ട് ചോദിക്കാനുള്ള സ്ഥിരം പോകാണെന്ന് അവർക്ക് മനസ്സിലായി…

” എടി… അത് നിമ്മിയല്ലേ…. ഷാനു പിന്നീട് വന്നിട്ട് എല്ലാരേം പരിചയപെട്ടോ എന്നോളോട് ചോദിച്ചാലോ…. “(ജാനു )

” ആ… അത് ചോദിക്കണം… ”

അവൾ നിമ്മിയെ ഉറക്കെ മാടി വിളിച്ചപ്പോൾ അവൾ അവരുടെ അടുത്തേക് വന്നു….

” നിങ്ങളെന്തെ ക്ലാസ്സിനിടക്ക് ഇറങ്ങി പോയെ.. എന്ത് പറ്റി…. ”

ആദ്യം രണ്ട് പേരും ഒന്ന് പരുങ്ങി.. ശേഷം അനു

” അത് പിന്നെ ഈ ജാനൂന് വല്ലാത്ത വയറു വേദന വന്നു… അപ്പൊ ഒന്ന് ടോയ്‌ലെറ്റിൽ പോകാൻ… ”

” മാറിയില്ലേ ഇതുവരെ… അതാണോ നിങ്ങൾ ഇവിടെ തന്നെ കുത്തിയിരിക്കുന്നത്…. ”

അപ്പോ ജാനു അനുവിന്റെ കാലിൽ ചവിട്ടി കൊണ്ട് അവളുടെ ചെവിയിൽ

” നാറ്റിച്ചല്ലെടി… നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ട്ടാ…. ”

അപ്പൊ അനു ഒന്ന് ഇളിച്ചു കൊണ്ട് നിമ്മിയോടായി…

” യാ.. യാ… പിന്നെ നിമ്മി.. നമ്മുടെ ഷാനു പിന്നെ വന്നോ.. അല്ലാ.. ഷാൻ സാർ പിന്നെ വന്നോ….”

” ഹാ.. വന്നല്ലോ… എല്ലാരേം പരിചയപെടേം ചെയ്തു… പിന്നെ ക്ലാസ്സിലിരിക്കാത്തൊരെ പേര് നോട്ട് ചെയ്ത് അങ്ങേരെ ഏല്പിക്കാൻ പറഞ്ഞിട്ടുണ്ട്….പീരിയഡ് വേസ് അറ്റെൻഡൻസ് അല്ലെ….. ”

അത് കേട്ട് അനുവും ജാനുവും പരസ്പരം നോക്കി

” ഞങ്ങടെ പേര്…? ”

” സോറി.. നിങ്ങൾ ഇരുന്നില്ലല്ലോ.. അപ്പോ നിങ്ങടെ പേരും ഉണ്ട്…. ”

” എന്നിട്ട് കൊടുത്തോ ലിസ്റ്റ്..?.. ”

” ഇല്ലാ.. കൊടുക്കാൻ പോകാ… ഞാൻ ഏതെയാലും ഡൌട്ട് ചോദിക്കാൻ സ്റ്റാഫ്‌ റൂം വരെ പോകുന്നുണ്ട്… അപ്പൊ കൊടുക്കും….അപ്പൊ ശരി… ”

അതും പറഞ്ഞു നിമ്മി നടക്കാനൊരുങ്ങി…
വീണ്ടും പെട്ടല്ലോ എന്നാലോചിച്ചു രണ്ട് പേരും തലക്ക് കൈ വെച്ചു…

 

ഒരു പണിയിൽ നിന്ന് ഊരി പോന്നപ്പോ അടുത്ത പണി… ഈ ഊരാ കുടുക്കിൽ നിന്ന് അനു എങ്ങനെ ഊരി പോരും…. അതറിയാൻ അടുത്ത പാർട്ട്‌ വരെ കാത്തിരുന്നേ പറ്റു…..

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply