Angry Babies In Love – Part 49

  • by

950 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 49~*

*🔥റിച്ചൂസ്🔥*

 

” ഇല്ലാ.. കൊടുക്കാൻ പോകാ… ഞാൻ ഏതെയാലും ഡൌട്ട് ചോദിക്കാൻ സ്റ്റാഫ്‌ റൂം വരെ പോകുന്നുണ്ട്… അപ്പൊ കൊടുക്കും….അപ്പൊ ശരി… ”

അതും പറഞ്ഞു നിമ്മി നടക്കാനൊരുങ്ങി…
വീണ്ടും പെട്ടല്ലോ എന്നാലോചിച്ചു രണ്ട് പേരും തലക്ക് കൈ വെച്ചു…

ഒരു പണിയിൽ നിന്ന് ഊരി പോന്നപ്പോ അടുത്ത പണി… ഈ ഊരാ കുടുക്കിൽ നിന്ന് അനു എങ്ങനെ ഊരി പോരും….??

എന്തോ ആലോചിച്ചെന്ന വണ്ണം അവൾ നിമ്മിയെ പിറകിൽ നിന്ന് വിളിച്ചു…

” നിമ്മി… ഒന്ന് നിക്ക്… ഒരു കാര്യം പറയട്ടെ….. ”

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ജാനു അവിടെ തന്നെ നിന്നു….അനു നിമ്മിയോട്‌ എന്തൊക്കെയോ സംസാരിക്കുന്നതും ശേഷം നിമ്മി ഒരു പേപ്പർ അവൾക് കൊടുക്കുന്നതുമെല്ലാം ജാനുവിന് കാണാം…..പിന്നീട് നിമ്മി പോയതും വളരെ സന്തോഷത്തോടെ അനു ജാനുവിന്റെ അടുത്തേക്ക് വന്നു…..

 

” എന്താടി നീയവളോട് സംസാരിച്ചേ.. ഈ പേപ്പർ എന്താ….? ”

” എടി.. ഇതാണ് അവൾ പറഞ്ഞ ക്ലാസ്സിരിക്കാത്തോരെ പേര് നോട്ട് ചെയ്ത പേപ്പർ…. ”

” ഏഹ്.. നീയവളുടെ കയ്യിന്ന് എന്ത് പറഞ്ഞിട്ടാ ഇത് വാങ്ങിയെ…? ”

” ഞാൻ പറഞ്ഞു നമ്മൾ കൊടുത്തോളാമെന്ന്… നമ്മൾ ക്ലാസിൽ ഇരുന്നിട്ടില്ലല്ലോ.. അപ്പോ സാറിന് നമ്മളെ പരിചയപ്പെടാൻ പറ്റിയില്ലല്ലോ.. അപ്പൊ ഇത് കൊണ്ട് പോയി കൊടുക്കുന്ന ടൈമിൽ നമുക്ക് ഒന്ന് പരിചയപെടേം ചെയ്യാലോ എന്ന് പറഞ്ഞു… ”

” മണ്ടി… അവളത് വിശ്വസിച്ചുല്ലേ… ഇനി എന്താ നിന്റെ പ്ലാൻ…? ”

“വേറെ പേപ്പറിലേക്ക് ഇത് മാറ്റി എഴുതണം… അതിൽ ഹന്ന എന്നതിന് പകരം അയ്ഷ എന്നാകണം…”

” അത് ഞാനിപ്പോ റെഡി ആക്കിത്തരാ… ”

ജാനു വേറെ പേപ്പർ എടുത്തു ഇതെല്ലാം പകർത്തി എഴുതി അനു പറഞ്ഞ പോലെ അവൾടെ പേരിൽ മാറ്റവും വരുത്തി….

” ഇനിയിത് വേറെ ഏതേലും കുട്യോൾടെ കയ്യിൽ കൊടുത്തു വിട്ടാലോ ഷാനുന്ന് കൊടുക്കാൻ വേണ്ടീട്ട്…. ”

” വേറെ കുട്യോളല്ലാ.. നമ്മളാ പോണേ… ”

” ഏഹ്.. അപ്പോ നീ ആ നിമ്മിയോട്‌ സീരിയസ് ആയി പറഞ്ഞതാണോ…. ”

” അതേല്ലോ…. ”

” പക്ഷെ.. നമ്മൾ പോയി കൊടുത്താ ഷാനു നമ്മളെ കണ്ടാൽ പ്രശ്നാവില്ലേ… സ്റ്റാഫ് റൂമിലെ എല്ലാർക്കും നിന്നെ അറിയാം … പിന്നെ എങ്ങനാ…വെറുതെ നമ്മളായിട്ട് നമ്മടെ കുഴി തോണ്ടണോ… ”

” എന്തായാലും നമ്മളി കോളേജിൽ ആണ് പഠിക്കുന്നെ എന്ന് ഷാനൂന് അറിയാ…അപ്പൊ എന്നെങ്കിലും ഒരിക്കൽ നമ്മൾ അവന്റെ മുമ്പിൽ ചെന്ന് പേടേം ചെയ്യും….നമ്മുക്ക് അനുകൂലമല്ലാത്ത സാഹചര്യമാണെ നമ്മടെ എല്ലാ കള്ളവും വെളിച്ചതാവും.. അത് മാത്രല്ല.. നീയെന്നാ ലൈബ്രറിക്ക് വേണ്ടി പൂരിച്ച ഫോമിൽ നീ ഫൈനൽ ഇയർ BA. ഇംഗ്ലീഷ് ആണന്നൊക്കെ ഫിൽ ആക്കിയിരുന്നില്ലേ…
അപ്പോ അവനതൊക്കെ ഓർമ ഉണ്ടങ്കിലോ… ഒരു ദിവസം പോലും ഷാനൂന്റെ ക്ലാസ്സിൽ നമ്മളെ കണ്ടില്ലേ സ്വഭാവികയിട്ടും ചിലപ്പോ അവന്ന് വല്ല ഡൌട്ട്ടും തോന്നിയാലോ ..അത്കൊണ്ട് ഇലക്കും മുള്ളിനും കേടില്ലാതെ ഇത് സോൾവ് ചെയ്യാൻ എന്റെ മുമ്പിൽ ഇപ്പൊ ഒരു വഴി തെളിഞ്ഞു വരുന്നുണ്ട്….അത് സക്സസ് ആയാ നമുക്ക് ഷാനൂന്റെ മാത്രല്ല..എല്ലാ പീരിയട്സും ക്ലാസ്സിൽ ഇരിക്കാം… ”

” നീയൊന്ന് തെളിച്ചു പറ പെണ്ണെ… എനിക്കൊന്നും മനസ്സിലായില്ല… എന്താ നിന്റെ പ്ലാൻ ..? ”

” അതൊക്കെ നീ നേരിട്ട് കണ്ടോ… ”

അവൾ ജാനൂനെയും വലിച്ചു ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലോട്ട് പോയി….

സ്റ്റാഫ് റൂമിൽ ടീച്ചേർസ് കുറവായിരുന്നു…..എല്ലാവരും ഭക്ഷണം കഴിക്കാൻ സ്റ്റാഫ് റൂമിനോട് അറ്റാച്ച് ആയിട്ടുള്ള മെസ്സ് റൂമിലോട്ട് പോയിരിക്കുവാണ്…. സാറുമാർ കുറച്ചു പേര് ഉച്ച മയക്കത്തിലും ഫോണിലും ഒക്കെ ആണ്..അവരൊന്നും അനുവിന്റെ ബാച്ച് ന്ന് ക്ലാസ്സ്‌ എടുക്കുന്നവർ അല്ലാ…..ഷാനു ആണെങ്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കലുകളിൽ ആണ്.. നോട്ട്സ് തയ്യാറാകുകയാണെന്ന് തോനുന്നു… മാറ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോ അനുവും ജാനുവും ഷാനുവിന്റെ അടുത്തേക്ക് ചെന്നു…

അവർ വന്നത് ഷാനു അറിഞ്ഞിട്ടില്ല….താടിയൊക്കെ ട്രിമ് ചെയ്ത് ചെക്കൻ ഒന്നൂടെ മൊഞ്ചനായിട്ടുണ്ട് എന്ന് അനു ഓർത്തു…അവൾ ഷാൻ സാർ എന്ന് വിളിച്ചതും ഷാനു ആരാണെന്ന് അറിയാൻ തല ഉയർത്തി നോക്കി…. അപ്പോൾ അവൻ ആശ്ചര്യപെടുന്നതും മുഖത്തൊരു പുഞ്ചിരിയുണരുന്നതും അവർ കണ്ടു….

” ഇതാര്… ജാനുവും അയിശുവോ…. നിങളീ കോളേജിൽ ആയിരുന്നല്ലോ ല്ലേ.. ഞാൻ അതങ്ങോട്ട് മറന്നു…അല്ലാ.. നിങ്ങൾ ഇപ്പോ ഇവിടെ…? ”

മറന്നവനെ എന്തിനാ ഓർമിപ്പിക്കാനായിട്ട് ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന മട്ടിൽ ജാനു അനുവിനെ ഒന്ന് തറപ്പിച്ചു നോക്കി…

അവൾ ജാനുവിന് ഒന്ന് ഇളിച്ചു കൊടുത്ത് ഷാനുവിനോടായി…

” അത് മാഷിനെ കാണാനായിട്ട് തന്നെ വന്നതാ….. മാഷ് കഴിഞ്ഞ പീരിയഡ് ക്ലാസ് എടുത്ത 3 rd yr ഇംഗ്ലീഷ്ലാ ഞങ്ങൾ പഠിക്കുന്നെ….. ”

” ഓഹ്.. അതും ഞാൻ അങ്ങോട്ട് മറന്നു…എന്നിട്ട് നിങ്ങളെ ക്ലാസ്സിൽ കണ്ടില്ലല്ലോ…. ”

” അത് പിന്നെ ജാനുവിന് സുഗമില്ലാതെ വന്നപ്പോ ഞങ്ങൾ റസ്റ്റ്‌ റൂമിൽ പോയതാ… തിരിച്ചു വരുമ്പോ ആണ് മാഷ് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടത്… അപ്പഴാണ് മാഷ് ഇവിടെ ജോയിൻ ചെയ്തു എന്ന് മനസ്സിലായത്…കണ്ടപ്പോ ഞങ്ങൾ ആകെ സർപ്രൈസ്ഡ് ആയി.. ക്ലാസിൽ ഇരിക്കാത്തവരുടെ പേരുള്ള ലിസ്റ്റ് മാഷ് ഇവിടെ ഏല്പിക്കാൻ പറഞ്ഞിരുന്നല്ലോ…അപ്പൊ ഇതെല്പികേം ചെയ്യാം ഒന്ന് കാണുകയും ചെയ്യാമെന്ന് വെച്ച് വന്നതാ… ”

അനു ലിസ്റ്റ് നീട്ടി കൊണ്ട് വന്നു… ഷാനു അതിലൊന്ന് കണ്ണോടിച്ചു അത് മടക്കി ഒരു ബുക്കിൽ വെച്ചു….

” എന്തായാലും കണ്ടതിൽ സന്തോഷം….പിന്നെ ജാനുവിന്റെ ഭാഗത്തു നിന്ന് ഞാൻ പറഞ്ഞതിന് ഒരു പോസിറ്റീവ് നീക്കവും കണ്ടില്ല.. ”

ജാനു അനുവിനെ നോക്കി കൊണ്ട്

” ഞാൻ മറന്നിട്ടൊന്നുമില്ല… പക്ഷെ… ആ കൊച്ചിനെ ഞാൻ പിന്നെ കണ്ടിട്ടേ ഇല്ലാ.. എനിക്ക് തോന്നുന്നത് അവളീ കോളേജിൽ അല്ലാ പഠിക്കുന്നത് എന്നാണ്… ”

” ഹ്മ്മ്… എന്തായാലും ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ….. ഇനി ഞാൻ എന്റെ വഴിക് ഒന്ന് അന്യോഷിക്കട്ടെ..അതിനു കൂടി വേണ്ടിയാ ഞാൻ ഇവിടെ ജോയിൻ ചെയ്തത് .. അവൾ എന്റെ കയ്യിൽ നിന്ന് എന്തായാലും രക്ഷപെടാൻ പോണില്ല…”

അത് കേട്ട് അനു ഒന്ന് ഞെട്ടി… ആ ഞെട്ടൽ പുറത്ത് കാണിക്കാതെ അവൾ

” അതൊക്കെ വിട്ട് കള എന്റെ മാഷേ … ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും പിന്നീട് ഉണ്ടായിട്ടില്ലല്ലോ…പിന്നെ അത് മനസ്സിൽ വെച്ച് നടക്കുന്നത് എന്തിനാ…. ക്ഷമിച്ചൂടെ… അല്ലാ ഞാൻ പറഞ്ഞു എന്നെ ഒള്ളു കെട്ടോ….”

” അവൾക് കുറച്ചു തന്റേടം കൂടുതലാ…. ഞാൻ അവളെ കണ്ട് പിടിക്കില്ല എന്നുള്ള അഹങ്കാരവും.. അതൊന്നു തീർത്തു കൊടുക്കണം…. അത്രേ ഒള്ളു…. ”

ഷാനു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു….

അനു അവളുടെ കാര്യം തീരുമാനമായെന്ന മട്ടിൽ ജാനുവിനെ നോക്കി കണ്ണിറുക്കി… നിന്റെ കാര്യം കട്ട പൊക എന്ന് മനസ്സിൽ പറഞ്ഞു ജാനു ഒന്ന് അമർത്തി ചിരിച്ചു…

രണ്ട് പേരും പോകാതെ അവിടെ തന്നെ നിക്കുന്നത് കണ്ട് ഷാനു…

” അപ്പൊ ശരി.. ക്ലാസ്സിൽ വെച്ച് കാണാം.. അടുത്ത പീരിയഡും ഞാൻ തന്നെ ആണ്… പോർഷൻസ് ഒരുപാട് പെന്റിങ് ഉണ്ടല്ലോ…. ”

അത് കേട്ടപ്പോൾ അനു മനസ്സിൽ കരുതിയ പ്ലാൻ പതിയെ പുറത്തെടുത്തു…

” ഉവ്വോ… പിന്നെ മാഷേ…. ഞങ്ങൾക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….. ”

” എന്താ മാറ്റർ.. മടിക്കാതെ പറഞ്ഞോളൂ… ”

” അത് പിന്നെ… ക്ലാസ്സിൽ വെച്ച് മാഷ് ഞങ്ങളെ മുൻ പരിജയം ഉള്ള പോലെ പെരുമാറുകയോ പേര് വിളിക്കുകയോ ഒന്നും ചെയ്യരുത്…. ”

” അതെന്താ… വല്ല പ്രോബ്ളവും ഉണ്ടോ…. ”

” ഉണ്ട് മാഷേ….ഇനിയിപ്പോ അതങ്ങോട്ട് പറയാല്ലേ ജാനു… അത് പിന്നെ ഇവിടെ മൊത്തം ഗോസിപ്പ് ഇറക്കുന്നവർ ആണ് മാഷേ.. ഞങ്ങൾ ലൈബ്രറിയിൽ വരുന്നതും ബുക്ക്‌ എടുക്കുന്നതും മാഷേ അവിടെ വെച്ച് കണ്ടതും പിന്നീട് പല തവണ കണ്ടു മുട്ടിയതുമൊക്കെ ക്ലാസ്സിൽ പാട്ടാണ്… അവർ പറയുന്നത് ഞാനും മാഷും തമ്മിൽ….പിള്ളേർക്ക് എന്തേലും കിട്ടിയാൽ മതിയല്ലോ.. നോട്ടീസ് അടിച്ചിറക്കാൻ…. ഇതിപ്പോ മാഷ് ഇവിടെ ജോയിൻ ചെയ്തത് കൂടി കണ്ടപ്പോ നമ്മുക്ക് കാണാനുള്ള സൗകര്യത്തിന് ആണെന്നൊക്കെയാ അവർ പറയുന്നേ.. ഞാൻ മാക്സിമം അവരോട് ഇതിലൊന്നും ഇല്ലെന്ന് പറഞ്ഞു ഒരു പരിധി വരെ അവരുടെ വാ അടപ്പിച്ചിട്ടുണ്ട്… അത്കൊണ്ട് ക്യാബസിൽ ഞാനും മാഷും തമ്മിൽ ഒരു പരിചയവുമില്ല എന്നപോലെ നടക്കണം….എന്തിനാ നമ്മളായിട്ട് വെറുതെ…. ഇതും കൂടി പറയാൻ ആയിട്ടാ ഞങ്ങൾ വന്നത്…. ”

 

അനുവിന്റെ സ്പോട്ടിൽ ഉള്ള നുണ കേട്ട് ജാനു വരെ അന്തം വിട്ട് പോയി..അനു സങ്കടത്തോടെ അത് പറഞ്ഞപ്പോൾ ഷാനു ഗൗരവത്തോടെ ഒന്ന് ചിന്തിച്ചതിന് ശേഷം

” ഓക്കേ അയ്ശു…എന്റെ ഭാഗത്ത് നിന്ന് തനിക് ഒരു കുഴപ്പവും ഉണ്ടാവില്ല.. താൻ പറഞ്ഞപോലെ തന്നെ ഞാൻ മൈൻഡ് ചെയ്യാതിരിക്കാം… അത്കൊണ്ട് ഈ പ്രശ്നം സോൾവ് ആവുമെന്ന് ഉറപ്പാണോ…ഞാൻ ഇടപെടണോ.. ഇതെന്നെയും കൂടി ബാധിക്കുന്ന കാര്യമല്ലേ .? ”

” അയ്യോ… അതൊന്നും വേണ്ട മാഷേ…. അവരുടെ നിഗമനങ്ങളൊക്ക തെറ്റെന്നു വരുത്തി തീർത്താൽ പിന്നെ പ്രശ്നമില്ലല്ലോ… കൂടുതൽ വിഷമിക്കുന്ന കാര്യങ്ങൾ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ ഞാൻ പറയാം.. അപ്പൊ മാഷ് ഇടപെട്ടാ മതി… ഇപ്പൊ ഇത് ഞാൻ വലിയ ഒരു ഇഷ്യു ആക്കാൻ ആഗ്രഹിക്കുന്നില്ല….. ”

” ഓക്കേ… അങ്ങനെ ആവട്ടെ….”

 

രണ്ട് പേരും സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങി അവിടെ നിന്നും മാറി നിന്നു.. ജാനു അനുവിനെ കെട്ടി പിടിച്ചു കൊണ്ട്

” എടി അനു… നിനക്ക് ഒടുക്കത്തെ ബുദ്ധി ആണല്ലോ പെണ്ണെ… ഇനി ഷാനു നമ്മളെ പള്ളിപ്പെരുന്നാളിന് കണ്ട പരിജയം പോലും കാണിക്കില്ല…. നിന്റെ പ്ലാൻ ഏറ്റടി മോളെ…. ”

ജാനു സന്തോഷത്തോടെ തുള്ളി ചാടി…

” ഇനി എനിക്ക് സമാധാനത്തോടെ ഷാനൂനെ വായ് നോക്കാലോ… ഹിഹി…. ”

അനു എന്തായാലും അവളുടെ ഉദ്ദേശം നടപ്പിലാക്കി….ഇതെല്ലാം ഒരുനാൾ ഷാനു അറിയുമ്പോ എന്തായിരിക്കും അവസ്ഥ എന്ന് നമ്മക്ക് കണ്ടറിയാനെ നിവർത്തി ഒള്ളു…. അതിനുള്ളിൽ അവന്റെ ഉള്ളിലും അവളോടുള്ള പ്രണയം മൊട്ടിടുമോ..?

 

💕💕💕

 

 

മെഹന്നുവിന്റെ സംഭവത്തിൽ റയ്നു വല്ലാതെ സങ്കടത്തിൽ ആയിരുന്നു… തന്റെ നിരപരാധിത്വം അവളെ ബോധ്യപ്പെടുത്താനും ഇതിനു പിന്നിലുള്ളവരെ കണ്ടുപിടിക്കാനും തീരുമാനിച്ച സ്ഥിതിതിക് എവിടെ നിന്ന് തുടങ്ങണം എന്നാലോചനയിലായിരുന്നു അവൻ…. ഒരിക്കലും എളുപ്പത്തിൽ ഇതിനു പിന്നിലുള്ളവരുടെ അടുത്ത് എത്താൻ കഴിയില്ല എന്ന് അവന്ന് അറിയാം.. കാരണം.. അവർക്ക് എതിരെ ഉള്ള ഓരോ പഴുതുകളും അടച്ചു എല്ലാ തെളിവും തന്റെ നേരെ ആണ് തുറന്ന് കിടക്കുന്നത്….അപ്പൊ കാര്യങ്ങൾ ചുരുളഴിയാൻ കുറച്ചു വിയർക്കേണ്ടി വരും…. എങ്കിലും ഇതിന്നു പിന്തിരിയാൻ അവൻ ഒരുക്കമല്ലായിരുന്നു….

മെഹന്നു തന്റെ നേരെ ഉന്നയിച്ച ഓരോ വാധങ്ങളും അവൻ ഓർത്തെടുത്തു ചിക്കി ചികഞ്ഞു..അവന്റെ മനസ്സിൽ കിടന്ന് അത് പുകയുകയായിരുന്നു .. അപ്പഴാണ് അവന്ന് താൻ അവളുമായി എടുത്ത ഫോട്ടോസിന്റെ കാര്യം ഓർമ വന്നത്….ആ ഫോട്ടോയുടെ കാര്യം മെഹനുവിനും തനിക്കും മാത്രമേ അറിയുകയുള്ളു.. പിന്നെ അതെങ്ങനെ മൂന്നാമതൊരാൾ അറിഞ്ഞു….? മെഹന്നു ഞാൻ ആണ് അത് ആദിക്ക് അയച്ചു കൊടുത്തത് എന്ന് തറപ്പിച്ചു പറയണമെങ്കിൽ may be അവളാ ഫോട്ടോസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടാവാം…പിന്നെ ചാൻസ് എന്റെ ലാപ്പിൽ നിന്ന് ആരെങ്കിലും എടുക്കണം… പക്ഷെ… അതെങ്ങനെ.. ഈ ലാപ് എപ്പഴും ഞാൻ കൂടെ കൊണ്ട് നടക്കുന്നതെല്ലേ… പിന്നെ എങ്ങനെ…

 

അവൻ സംശയം തീർക്കാൻ ലാപ് ചെക് ചെയ്തു നോക്കി… റീസെന്റ് ആയി ഓപ്പൺ ചെയ്ത ഫയലുകൾ ചില സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ അവൻ കണ്ടത്തി… ആ ഫയലുകളിൽ മെഹന്നുവുമൊത്തുള്ള ഫോട്ടോയും ഉണ്ടായിരുന്നു….. താൻ ഇത് ലാപ്പിൽ സൂക്ഷിച്ച അന്ന് മുതൽ ഇന്ന് വരെ ഈ ഫയൽ ഓപ്പൺ ചെയ്തിട്ടില്ല…. പക്ഷെ.. താൻ അറിയാതെ മറ്റാരോ തന്റെ ലാപ് തുറന്നു ഈ ഫോട്ടോസ് കണ്ടിരിക്കുന്നു…..മാത്രമല്ല… ഡേറ്റും സമയവും വെച്ച് റംസാൻ വെച്ച ലാവെൻഡർ ഐസ് റിസോർട്ടിലെ പാർട്ടിയുടെ അന്ന് രാവിലെ ആണ് ഈ ഫയൽ ഓപ്പൺ ആകുന്നത് എന്ന സത്യാവസ്ഥ അവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു…..

സമയം നോക്കുമ്പോൾ അവൻ മറ്റൊരു ഗ്രൂപ്പ്‌ ന്ന് അയച്ച ബിസിനസ്‌ പ്രൊജക്റ്റ്‌ ഫയൽ ഓപ്പൺ ആയ സമയം കഴിഞ്ഞു ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് ഈ ഫയൽ ഓപ്പൺ ആവുന്നത്…..അവനാ സന്ദർഭം ഒന്നോർത്തെടുക്കാൻ ശ്രമിച്ചു….

യെസ്….ഫയൽ ആ ഗ്രൂപ്പ്ന്ന് ട്രാൻസ്ഫർ ഇട്ടത് അപ്‌ലോഡ് ആയികൊണ്ടിരിക്കെ ആണ് താൻ കുളിക്കാൻ കയറിയത്… ആ ഗ്യാപിൽ ആവണം എന്റെ ലാപ് അവർ പരിശോധിച്ചിട്ടുണ്ടാവുക…. അപ്പൊ ആരായിരിക്കും അത് ചോർത്തിയിട്ടുണ്ടാവുക….? എന്റെ ലാപ്പിൽ ഇങ്ങനൊരു ഫയൽ ഉള്ള കാര്യം അവർ എങ്ങനെ അറിഞ്ഞു.. വീട്ടിൽ വന്നു ലാപ് പരിശോധിക്കുന്നതിനേക്കാൾ എത്രയോ എളുപ്പം ഹോസ്പിറ്റലിൽ വെച്ചല്ലേ.. പിന്നെ എന്തിന് വീട് തന്നെ തിരഞ്ഞെടുത്തു….?ആരുമറിയാതെ ഇവിടെ ഉള്ളവരുടെ കണ്ണ് വെട്ടിച്ചു അവർ എങ്ങനെ വീട്ടിൽ കടന്നു ?

ഓരോന്ന് ആലോചിച്ചു ആകെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് സന ജ്യൂസുമായി അവന്റെ റൂമിലേക്ക് കടന്നു വരുന്നത്…റയ്നു റൂമിലെ സോഫയിൽ ഇരുന്ന് ലാപ് നോക്കിക്കൊണ്ടിരിക്കുകയാണ്…. അവളുടെ ഈ വരവിന്റെ ഉദ്ദേശം എന്താണന്ന് നിങ്ങൾക് അറിയാമല്ലോ… റയ്നുവിന്റെ നീകങ്ങൾ ശ്രദ്ധിക്കുക എന്നത് തന്നെ….അവളെടുത്തു വന്നിരുന്നപ്പോൾ ആണ് റയ്നുവിന് പരിസരബോധം വന്നത്… അവളുടെ നോട്ടം ലാപ്പിലേക്ക് വീണപ്പോൾ തന്നെ അവൻ ലാപ് അടച്ചു വെച്ചു…

റയ്നു അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്

” what സന.. നിനക്ക് ഒന്ന് ഡോർ knock ചെയ്ത് വന്നൂടെ… ”

അവൾ അവന്റെ തോളിൽ കൈ വച്ചു ആശ്ചര്യത്തോടെ

” ഞാൻ ബേബിക്ക് ജ്യൂസ്‌ തരാൻ വന്നതല്ലേ…. ബേബിടെ ഈ റൂമിലേക്ക് knock ചെയ്യാതെ വരാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ലേ…. ”

” അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്… ഞാനിപ്പോ കുറച്ചു ടെൻഷനിൽ ആണ്.. നീ ആ ജ്യൂസ്‌ ഇവിടെ വെച്ച് ഇപ്പോ പോ… ”

അവൾ ജ്യൂസ്‌ ടേബിളിൽ വെച്ച് ഒന്നൂടെ അവന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിൽ ചാഞ്ഞു കൊഞ്ചി കൊണ്ട്

” എന്താ ഇത്ര ടെൻഷൻ ബേബി… എല്ലാ ടെൻഷനും ഞാൻ മാറ്റി തരാം… ഇന്ന് നമുക്ക് ഒരുമിച്ച് ഒരു സിനിമക്ക് പോയാല്ലോ…. പിന്നെ പുറത്ത് നിന്ന് ഡിന്നറും കഴിക്കാം… ഏതെങ്കിലും ഹോട്ടലിൽ സ്റ്റേ ചെയ്യാം…. എന്ത് പറയുന്നു….”

അവനവളിൽ നിന്ന് വേർപിരിഞ്ഞു എഴുനേറ്റു

” ഞാനിപ്പോ നിന്റെ കൂടെ പുറത്ത് വരാനുള്ള മൂഡിൽ ഒന്നുമല്ല… നീയെന്നെ ഒന്ന് വെറുതെ വിട് സന.. പ്ലീസ് ലീവ് മി അലോൺ… ”

 

അവൾ എഴുനേറ്റ് അവന്റെ മുമ്പിൽ വന്നു കൊണ്ട്

“എന്റെ കൂടെ വന്നാ ബേബിടെ എല്ലാ ടെൻഷനും മാറും… Lets enjoy this day baby….”

അവളവനെ കെട്ടിപിടിച്ചു..റയ്നുവിന് ഇതൊന്നും ഒട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.. ..അവന്റെ ക്ഷമ നശിച്ചു അവളെ അവനിൽ നിന്ന് വേർപെടുത്തി റയ്നു അവളോട് ദേഷ്യത്തോടെ പൊട്ടിത്തെറിച്ചു…

“നിനക്ക് എന്താ പറഞ്ഞാ മനസ്സിലാവില്ലേ… ഞാൻ നിന്റെ കൂടെ എങ്ങോട്ടും ഇല്ലാ…പ്ലീസ്… നീ നിന്റെ കാര്യം നോക്ക്… എനിക്ക് അല്പം സമാധാനം താ സനാ…”

 

” ഇപ്പൊ ഞാനാണോ ബേബിടെ സമാധാനക്കേട്… സത്യത്തിൽ എന്താ ബേബിടെ പ്രശ്നം… ആ വൈറ്ററാണോ… അയാൾ മരിച്ചില്ലേ…. ബേബി എന്തിനാ വേണ്ടാത്ത കാര്യങ്ങളിൽ ഒക്കെ ഇടപെടുന്നത്…”

റയ്നുവിനോട് അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് തനിക് പറ്റിയ അബദ്ധം അവൾക് മനസ്സിലായത്….

റയ്നു അവളെ തറപ്പിച്ചു നോക്കിക്കൊണ്ട്

“‘നിനക്ക് എങ്ങനെ അറിയാം വെയ്റ്ററുമായി ബന്ധപ്പെട്ടത് ആണ് എന്റെ പ്രശ്നമെന്ന്….? അയാൾ മരിച്ചെന്നു നീയെങ്ങനെ അറിഞ്ഞു?

അവന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ അവളൊന്ന് പരുങ്ങി എങ്കിലും അവളത് ഒളിക്കാൻ ശ്രമിച്ചു കൊണ്ട്

” അത് പിന്നെ ഒരു വൈറ്ററേ കുറിച് അനുവും യച്ചുവും സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു…. അവനെ കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു…. അങ്ങനെ അറിഞ്ഞതാ..അയാൾ ആക്‌സിഡന്റിൽ മരിച്ചെന്നു ന്യൂസിൽ കണ്ടു ഇപ്പൊ കുറച്ചു മുൻപ്… അപ്പൊ ബേബി അത്കൊണ്ടായിരിക്കും ഇത്ര വറീഡ്‌ ആയിരിക്കുന്നെ എന്ന് കരുതിയാ ഞാൻ…. ”

അവൾ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു..അവൾ പറഞ്ഞത് സത്യമായിരുന്നു…. അന്നേരം കൊണ്ട് ആ ആക്‌സിഡന്റ് ന്യൂസിൽ വരെ വന്നിരുന്നു…. റയ്നു വീണ്ടും സംശയം മാറാതെ

” മരിച്ചത് ഞങ്ങൾ അന്യോഷിക്കുന്ന വൈറ്റർ ആണെന്ന് നിനക്കെങ്ങനെ അറിയാം.. നീയവനെ കണ്ടിട്ടുണ്ടോ…? ”

” കണ്ടിട്ടുണ്ട്… യച്ചു അനുവിന് ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ…. ”

 

ഇത് ഞാൻ പ്രതീക്ഷിച്ചത് തന്നെ… അവരുടെ മുഖം കണ്ട ആ വെയ്റ്ററെ അവർ വെറുതെ വിടുന്നതിൽ അർത്ഥമില്ലല്ലോ…അപ്പോൾ വൈറ്ററും മരണപ്പെട്ടു.. അത് ആക്‌സിഡന്റ് ആയിരിക്കില്ല… ആസൂത്രിത കൊലപാതകം തന്നെ… ഇതിനു പിന്നിൽ ഉള്ളവർ ആ തെളിവും നശിപ്പിച്ചപ്പോൾ അവസാന വഴിയും അടഞ്ഞു…. എന്നാലും ഈ റയ്നു പിന്മാറാൻ ഒരുക്കമല്ല….റയ്നുവിനു വേണ്ടി.. സത്യത്തിനു വേണ്ടി ഒരു വാതിൽ എന്റെ മുമ്പിൽ തുറക്കപ്പെടുക തന്നെ ചെയ്യും….

അവൻ ഇതെല്ലാം ആലോചിക്കെ സന അവന്റെ കൈ പിടിച്ചു കൊണ്ട്

” ബേബി വിഷമിക്കേണ്ട.. ബേബിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറയ്… നമുക്ക് ഒരുമിച്ച് സോൾവ് ചെയ്യാം… ഞാൻ ബേബിടെ കൂടെ തന്നെ ഉണ്ടാകും…. ”

പക്ഷെ… റയ്നു അവളെ കൂടെ കൂട്ടാൻ ഒരുക്കമല്ലായിരുന്നു…. ഇതൊരു പാട് പേര് ഇൻവോൾവ് ചെയ്താൽ എവിടെയും എത്തില്ലാ എന്നും ഓരോ നീകങ്ങളും അതീവ സൂഷ്മതയോടെ ആയിരിക്കണമെന്നും റയ്നുവിന് നല്ല ബോധ്യമുണ്ടായിരുന്നു… അത്കൊണ്ട് അവൻ സനയുടെ മുഖത്തു നോക്കി കൊണ്ട് തന്നെ

” look സന…നീയന്റെ ഫിയാൻസി ആണെന്നത് ഒക്കെ ശരി തന്നെ… എങ്കിലും ഇതെന്റെ ഒരു വ്യക്തിപരമായ പ്രശ്നമാണ്…. അത് ഞാൻ ഒറ്റക് സോൾവ് ചെയ്തോളാം..സന ഇതിൽ ഇടപെടണമെന്നില്ല ..താനിപ്പോ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി…ഓക്കേ…. ”

 

അത് കേട്ടതും സന മുഖം കറുപ്പിച്ചു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയി…

റയ്നു അതൊന്നും കാര്യമാകാതെ വീണ്ടും ചിന്തയിലാണ്ടു… ഈ വീട്ടിലേക്ക് പുറമെ നിന്നൊരാൾ അന്നേ ദിവസം കടന്നു വന്നിട്ടുണ്ട് എങ്കിൽ അത് തീർച്ചയായും cctv യിൽ പതിഞ്ഞു കാണണം…

അവൻ വേഗം cctv ഫോട്ടെജസ് റൂമിലെ മറ്റൊരു സിസ്റ്റത്തിൽ ചെക് ചെയ്തു….

വീടിന് പുറത്ത് എല്ലാ ഭാഗത്തും വീടിന് അകത്ത് പ്രധാനപെട്ട ഭാഗങ്ങളിലുമാണ് cctv ഉള്ളത്… അവൻ അന്നേ ദിവസത്തെ പുറത്തുള്ള cctv ഫോട്ടെജസ് നോക്കി.. അതിൽ ഒന്നും സംശയിക്കത്തക്ക രീതിയിൽ ആരും വന്നതായി കണ്ടില്ല…

അപ്പോൾ പുറത്ത് നിന്ന് ആരുമല്ല….

പിന്നീട് വീടിനകത്തുള്ള cctv ചെക് ചെയ്തപ്പോൾ first ഫ്ലോറിലെ ക്യാമറയിലെ അന്നത്തെ ആ സമയത്തെ ദൃശ്യങ്ങൾ കണ്ട് റയ്നു അന്തം വിട്ട് പോയി….എല്ലാ റൂമിലേക്കും cctv വ്യൂ ഇല്ലെങ്കിലും റയ്നുവിന്റെ റൂം സ്റ്റയർ ന്ന് അടുത്തായത് കൊണ്ട് ആ റൂമിലേക്ക് ആര് വരുന്നതും പോകുന്നതും വെക്തമായി കാണാം…. അന്നേരം സന അവന്റെ റൂമിലേക്ക് കടക്കുന്നതും ഏതാനും മിനിറ്റുകൾക് ശേഷം പുറത്തേക്ക് വരുന്നതും അതിൽ പതിഞ്ഞിട്ടുണ്ട്…..

അപ്പോൾ സനയാണ് ആ ഫോട്ടോസ് ലാപ്പിൽ നിന്ന് എടുത്തത് എന്നവൻ ഉറപ്പിച്ചു…

അവന്റെ സിരകളിൽ രക്തം തിളച്ചു കയറി…. ആ പോർഷൻ മാത്രം ഫോണിലേക്ക് കോപ്പി ചെയ്ത് അവൻ സനയുടെ റൂമിലേക്ക് പാഞ്ഞു…

ഇതേ സമയം സന ആദിൽ സാറോട് ഫോണിൽ സംസാരിക്കുകയായിരിന്നു..

” അതെ.. സാർ… റയ്നുവിന് കാര്യമായി എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്.. അവൻ ലാപ്പിൽ എന്തൊക്കെയോ പരതുന്നുണ്ടായിരുഞ്ഞു.. ഞാൻ നോക്കുന്നത് കണ്ടപ്പോ അത് ഒളിപ്പിക്കാൻ വേഗം ലാപ് അടച്ചു..അതോണ്ട് എന്താണ് എന്ന് മനസ്സിലായില്ല… ”

ഇതൊന്നുമറിയാതെ റയ്നു റൂം വലിച്ചു തുറന്നതും ജനാലക്കരികിൽ നിന്ന് സന ആരോടോ സംസാരിക്കുന്നത് ആണ് കണ്ടത്.. റയ്നുവിനെ കണ്ടതും അവൾ പരിഭ്രമത്തോടെ വേഗം ഫോൺ പിന്നിലേക്ക് പിടിച്ചു ഒരു കൃത്രിമ ചിരി ചുണ്ടിൽ ഫിറ്റ്‌ ചെയ്തു…

റയ്നു ദേഷ്യത്തോടെ അവളോട് അലറി കൊണ്ട്

” സന… നീയന്തിനാണ് ഞാനും മെഹന്നുവുമായുള്ള ഫോട്ടോസ് എന്റെ ലാപ്പിൽ നിന്ന് എടുത്തത്….? ”

പെട്ടെന്ന് അത് കേട്ടതും അവൾ ഒന്ന് ഞെട്ടി….

” സന… ഒന്നും ഒളിക്കാൻ നോകണ്ടാ.. എനിക്ക് എല്ലാം മനസ്സിലായി…. ”

അവൻ അവൾക് മുമ്പിൽ ആ ഫോട്ടേജസ് കാണിച്ചു…. അവൾ എന്ത് പറയണമെന്നറിയാതെ അവന്ന് മുമ്പിൽ നിന്ന് വിയർത്തു…

 

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply