Skip to content

Angry Babies In Love – Part 50

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 50~*

*🔥റിച്ചൂസ്🔥*

 

” സന… നീയന്തിനാണ് ഞാനും മെഹന്നുവുമായുള്ള ഫോട്ടോസ് എന്റെ ലാപ്പിൽ നിന്ന് എടുത്തത്….? ”

പെട്ടെന്ന് അത് കേട്ടതും അവൾ ഒന്ന് ഞെട്ടി….

” സന… ഒന്നും ഒളിക്കാൻ നോകണ്ടാ.. എനിക്ക് എല്ലാം മനസ്സിലായി…. ”

അവൻ അവൾക് മുമ്പിൽ ആ ഫോട്ടേജസ് കാണിച്ചു…. അവൾ എന്ത് പറയണമെന്നറിയാതെ അവന്ന് മുമ്പിൽ നിന്ന് വിയർത്തു…..എടുത്തിട്ടില്ല എന്ന് പറയാൻ ഇനി നിർവാഹമില്ല…. കാരണം… അവന്റെ കയ്യിൽ എല്ലാ തെളിവും ഉണ്ട്…സത്യം പറഞ്ഞു പിടികൊടുത്താ പിന്നെ ആദിൽ സാർ എന്നെ വെച്ചേക്കില്ല….. ഫോൺ വെക്കാത്തത് കൊണ്ട് ഇതെല്ലാം ആദിൽ സാർ കേൾക്കുന്നുമുണ്ട്….എന്തെങ്കിലുമൊന്ന് ചെയ്യണമെല്ലോ….

” അത് പിന്നെ ബേബി….. എന്നോട് ക്ഷമിക്കണം… ഞാൻ തന്നെയാ ബേബിടെ ലാപ്പിൽ നിന്ന് ആ ഫോട്ടോസ് എടുത്തത്….അത് ബേബിടെ അടുത്ത് നിന്ന് മറച്ചു വെച്ചതിനു വ്യക്തമായ കാരണമുണ്ട്…. ”

അവൾ കള്ള ക്കണ്ണീർ ഒഴുക്കി റയ്നുവിന്റെ മുമ്പിൽ നിന്ന് തേങ്ങി….ആ കണ്ണീർമഴയിൽ റയ്നുവിന്റെ ദേഷ്യം ചെറുതായി ഒന്ന് തണുത്തു…. സ്വന്തം ഫിയാൻസി അല്ലെ… ആരാണെങ്കിലും അങ്ങനെ അത്ര പെട്ടൊന്നും അവിശ്വസിക്കില്ലല്ലോ…

” എന്ത് കാരണം….? ”

ഒന്ന് തണുത്തെങ്കിലും ഗാരവം വിടാതെ റയ്നു ചോദിച്ചു….

” അത് ബേബിയേ കാണാൻ തന്നെയാ ഞാൻ റൂമിൽ വന്നത്… അന്നേരം ബേബി കുളിക്കായിരുന്നത് കൊണ്ട് ബേബി വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി ഞാൻ അവിടെ ബെഡിൽ ഇരുന്നു…. അപ്പൊ ആണ് ലാപ് ഓപ്പൺ ആയി ഇരിക്കുന്നത് കണ്ടത്…. വെറുതെ ഒന്ന് എടുത്തു നോക്കിയപ്പോൾ യാതിർഷികമായി ആണ് ആ ഫോട്ടോസ് കണ്ടത്…. അത് കണ്ട് സത്യത്തിൽ ഞാൻ ഇല്ലാണ്ടായി എന്ന് തന്നെ പറയാം… സങ്കടവും ദേഷ്യവും ഒക്കെ അപ്പൊ എനിക്ക് വന്നു…. ബേബി എന്നോട് ഒളിച് സൂക്ഷിച്ച അവളുമായുള്ള ഫോട്ടോസ് കണ്ടില്ലാന്നു നടിക്കാൻ മാത്രം എന്റെ മനസ്സ് അനുവദിച്ചില്ല…. എനിക്ക് അതെ കുറിച് ബേബിയോട് ചോദിക്കണമായിരുന്നു…. അതിന് വേണ്ടി ഞാൻ അതെന്റെ ഫോണിലേക്ക് കോപ്പി ചെയ്തു….. അപ്പൊത്തെ എന്റെ അവസ്ഥ ബേബിക്ക് അറിയില്ല… താൻ സ്നേഹിക്കുന്ന ആളെ മറ്റൊരു പെണ്ണിന്റെ കൂടെ കാണുന്നത് ഒരു പെണ്ണും സഹിക്കില്ല…. അത്കൊണ്ട് ചെയ്ത് പോയതാ…. പിന്നീട് എനിക്ക് വീട്ടിൽ ഇരുന്നിട്ട് മനസ്സമാധാനം കിട്ടാന്നിട്ട് അന്ന് രാത്രി ഞാൻ എന്റെ ഫ്രണ്ട് സ്റ്റല്ലയേ കാണാനിറങ്ങി… വീട്ടീന്ന് ഇറങ്ങിയ മുതൽ ആരോ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.. അതൊരു ബുള്ളറ്റ് ആയിരുന്നു … പാതി വഴി വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോ ആ ബുള്ളറ്റ് എന്റെ സ്കൂട്ടിക് വട്ടം ചാടി… അയാളുടെ പേര് ആദി എന്നാ പറഞ്ഞത്… എന്നോട് എന്തൊക്കെയോ പറഞ്ഞു ചൂടായി…. അയാൾ ഞാൻ അനു ആണെന്ന രീതിയിലാണ് സംസാരിച്ചത്.. എന്റെ പെണ്ണിന്റെ പിന്നാലെയുള്ള നിന്റെ ആങ്ങള റയ്നുവിന്റെ നടത്തം നിർത്തിക്കോ… അങ്ങനെ വേണ്ടാത്തത് ഓരോന്ന് പറഞ്ഞു… ഞാൻ ഫോൺ എടുത്തു ബേബിയേ വിളിക്കാൻ നോകിയെങ്കിലും അയാൾ ഫോൺ തട്ടി പറിച്ചു വാങ്ങി…. പെട്ടെന്ന് അയാൾക് ഒരു കാൾ വന്നു… അതിന് ശേഷം കലി തുള്ളിക്കൊണ്ട് അയാൾ ബുള്ളറ്റ് എടുത്തു പോയി… എന്റെ ഫോൺ തന്നുമില്ല …. പിന്നെ ഞാൻ നേരെ വീട്ടിലോട്ട് പോന്നു… അയാൾ പറഞ്ഞതും ഞാൻ കണ്ടതും…ഞാൻ ആകെ അസ്വസ്ഥതയിൽ ആയിരുന്നു….പിന്നീട് അലോയ്ച്ചപ്പോ എടുത്തു ചാടി ബേബിയോട് ഈ കാര്യം പറയണ്ട എന്നെനിക് തോന്നി.. ബേബി അയാളുമായിട്ട് വഴക്കിനു പോകുമെന്ന പേടി ആയിരുന്നു എനിക്ക് …ബേബിയേ ഒരു നിമിഷത്തേക്കെങ്കിലും അവിശ്വസിച്ചതിൽ എനിക്ക് കുറ്റബോധമുണ്ട്…. ആ ഫോട്ടോ എന്ത് തന്നെയും ആയിക്കോട്ടെ… അതിന്റെ പേരിൽ ബേബിയോട് ഞാൻ ഒന്നും ചോദിക്കില്ല എന്ന് തീരുമാനിച്ചു….. അതാ ഉണ്ടായത്…. I am sorry…..ആ പിന്നൊരു കാര്യം കൂടി….. രണ്ട് ദിവസം കഴിഞ്ഞു എന്റെ ഫോൺ എനിക്ക് തിരികെ കിട്ടി കെട്ടോ….. ഒരു ഇൻവലപ്പിൽ ഇട്ട രീതിയിൽ ഗേറ്റ് ന്ന് പുറത്തുള്ള നമ്മുടെ ലെറ്റർ ബോക്സിന്ന് ആണ് കിട്ടിയത്..പക്ഷെ… അപ്പൊ ഫോണിൽ ആ ഫോട്ടോസ് ഇല്ലായിരുന്നു….. ഇനി അയാൾ അതെങ്ങാനും കണ്ടോ അറിയില്ല….. ”

എല്ലാം പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടികരഞ്ഞു കൊണ്ട് റയാനെ കെട്ടിപിടിച്ചു…

” i am sorry baby… എല്ലാത്തിനും സോറി.. എന്നോട് ക്ഷമിക്കണം….. ”

അവൻ അവളെ വേർപെടുത്തി അവളെ സമാധാനപ്പെടുത്തി റൂമിന്ന് പോയി…. അവൻ എല്ലാം വിശ്വസിച്ച മട്ടായിരുന്നു… അവൾക്കും അത് തന്നെയാണ് വേണ്ടിയിരുന്നത്…… അവൻ പോയെന്ന് ഉറപ്പ് വരുത്തി അവൾ ഡോർ അടച്ചു കുറ്റിയിട്ടു… തിരികെ ഫോൺ എടുത്തു ചെവിയിൽ വെച്ചു….

 

” സാർ.. ഇപ്പൊ എല്ലാം കയ്യിന്ന് പോയേനെ….അവൻ രണ്ടും കല്പിച്ചു ഇറങ്ങിയേക്കുവാ.. ഞാൻ പറഞ്ഞത് വിശ്വസിച്ചുകാണോ …. ”

 

” വിശ്വസിക്കാതിരിക്കാൻ ആവില്ലല്ലോ… ആദിയെ കൂട്ടി കെട്ടി അല്ലെ പറഞ്ഞത്….എന്നാലും ഇനി നീ കുറച്ചു കൂടുതൽ ശ്രദ്ധിക്കണം….. അവന്ന് ഡൌട്ട് തോന്നുന്നവിധം ഒന്നും ചെയ്യരുത്….. എനിക്ക് ഫോൺ പോലും…ഇനി നിന്റെ നേരെ അവന്ന് വിരൽ ചൂണ്ടാനുള്ള അവസരം ഉണ്ടാകരുത്… ഓക്കേ… ”

 

” ഓക്കേ സാർ.. ഞാൻ ഇനി ശ്രദ്ധിച്ചോളാം…. ”

ഫോൺ വെച്ചതും ആദിൽ സാറോട് ആയി ആഷി…

” സനയിൽ അവന്ന് നേരിയൊരു സംശയം വീണ സ്ഥിതിക് നമുക്ക് പണിയാവോ… അവളുമായുള്ള ഇടപാട് നമുക്ക് അങ്ങ് നിർത്തിയാലോ…. ”

” ഒരുപാട് നാളെത്തെ പരിശ്രമം കൊണ്ടാ അവളെ ആ വീട്ടിൽ കയറ്റിയത്….അവൻറെ വിശ്വസ്ഥരുടെ ലിസ്റ്റിൽ ഉൾപെടുത്തിയത്.. ആ സ്ഥിതിക് നമുക്ക് അവളെ ഒഴിവാക്കാൻ പറ്റില്ല…അവളെ പോലെ ഒരു പാർട്ണറേ നമ്മൾ വേറെ കണ്ടെത്തി കഥ വീണ്ടും ആദ്യം മുതൽ തുടങ്ങുന്നത് റിസ്ക് ആണ്… നിലവിൽ അവൾ മുകേനയെ റയാന്റെ നീകങ്ങൾ നമുക്ക് അറിയാൻ പറ്റു… മാത്രല്ല.. അവളെ കൊണ്ട് കുറെ കാര്യങ്ങൾ സാധിപ്പിച്ചെടുക്കാനുണ്ട്…… ഇപ്പോ അവൾ പറഞ്ഞതെല്ലാം വിശ്വസനീയമാണ്….അത്കൊണ്ടാണ് അവനും കൂടുതൽ ഒന്നും ചോദിക്കാതിരുന്നത് .. …”

” ഹ്മ്മ്…. അവൻ ആഴത്തിൽ ചിക്കി ചികയുന്നുണ്ടല്ലോ സാറേ…. ”

” ചികയട്ടടോ…പക്ഷെ … ഒന്നും കിട്ടാൻ പോണില്ല…നമ്മുക്ക് എതിരെ ഒരു തെളിവുകളും അവശേഷിക്കുന്നില്ല.. പിന്നെ അവൻ എന്ത് ചെയ്യുമെന്നാ … അവൻ ഏത് വഴി പോയാലും അവസാനം dead end തന്നെ ആയിരിക്കും.. അതെനിക്കൊറപ്പാ ..ഈ ആദിൽ അവന്റെ ചിന്തകളെക്കാൾ എത്രയോ മുകളിൽ ആണ്….അതവനറിയില്ല… …. ഞാൻ നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു അവനെ നേർകുനേർ ഒന്ന് കാണുന്നുണ്ട് .. അന്ന് ഞാൻ വിജയിച്ചവനും അവൻ പരാജിതനായി എല്ലാം നഷ്ടപ്പെട്ടവനുമായിരിക്കും…അന്ന് ഞാൻ പറയാതെ തന്നെ അവനറിയും … എന്റെ ലക്ഷ്യങ്ങൾ മെഹനുവിനെ സ്വന്തമാകുക മാത്രമല്ലായിരുന്നു .. മറിച് അവന്റെമ് അവന്റെ കുടുംബത്തിന്റേം നാശം കൂടി ആയിരുന്നു എന്ന് … നീ നോക്കിക്കോ ആഷി…. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഉടൻ സംഭവിക്കും….. അതോടെ അവനും എംകെ ഗ്രൂപ്പും എല്ലാം നിലം പതിക്കും…”

അഹങ്കാരത്തോടെ ആദിൽ സാർ പൊട്ടിച്ചിരിച്ചു….

ഇതേ സമയം റയ്നു റൂമിൽ വന്നു ആകെ അസ്വസ്ഥതയിൽ ആയിരുന്നു…..സന പറഞ്ഞതെല്ലാം അവൻ അപ്പാടെ വിഴുങ്ങിയിരുന്നു… അതിനു പിറകെ പോകേണ്ട കാര്യമുണ്ടെന്നു അവന്ന് തോന്നിയില്ല….ഗേറ്റ് ന്ന് പുറത്ത് cctv ഇല്ലാത്തത് കൊണ്ട് അത് ആദി തന്നെ അല്ലെ എന്ന് കൺഫേം ചെയ്യാനുമാവില്ല…. പിന്നെ അവൻ അതെ കുറിച് ആലോചിച്ചില്ല…. ആദി സനയുടെ ഫോണിൽ നിന്ന് തന്നെയാവണം ആ ഫോട്ടോസ് കണ്ടത് എന്നവൻ നിഗമനിച്ചു … സനയെ പറഞ്ഞിട്ട് കാര്യമില്ല… യാതീര്ഷികമായി സംഭവിച്ചതല്ലേ… ആ ഫോട്ടോസ് കണ്ടില്ലെങ്കിൽ പോലും ഇതിനു പിന്നിലുള്ളവർ ക്രീയേറ്റ് ചെയ്ത റിസോർട് നാടകം മാത്രം മതിയല്ലോ ആദിയെ വിശ്വസിപ്പിക്കാൻ…. എന്നൊക്കെ അവൻ ചിന്തിച്ചു പോയി.. അത്കൊണ്ട് സന ഇത്തവണ രക്ഷപെട്ടു എന്ന് വേണമെങ്കിൽ പറയാം…. പിന്നീട് അവൻ ജിഷാദ്നെ വിളിച്ചു ഫങ്ക്ഷൻ നടന്ന അന്നേ ദിവസത്തെ റിസോർട്ന്ന് മുമ്പിലെ കെട്ടിടങ്ങളിലെ cctv ക്യാമെറകൾ പരിശോധിച്ച് നാളെ തന്നെ ഫോട്ടേജസ് കളെക്റ്റ് ചെയ്യാൻ ഏല്പിച്ചു….

ഇപ്പൊ നിങ്ങൾക്ക് എല്ലാർക്കും ഒരു ചെറിയ നീരസം ഉണ്ടെന്ന് എനിക്കറിയാം….പക്ഷെ… റയ്നു രണ്ടും കല്പിച്ചു ഇറങ്ങിയ സ്ഥിതിക് പന്ത് റയ്നുവിന്റെ കോർട്ടിൽ വരുന്ന വരെ നമ്മൾ കാത്തിരുന്നേ പറ്റു…

 

💕💕💕

 

രാത്രി സമയം ഒമ്പത് കഴിഞ്ഞതും ഷാനു വായനശാലയിൽ നിന്ന് നേരെ വീട്ടിലോട്ട് പോരുകയായിരുന്നു…. അപ്പോഴാണ് വീട്ടിലെത്തുന്നതിന് തൊട്ടു മുമ്പുള്ള ഒറ്റപെട്ട വീടുകളുള്ള പ്രദേശമെത്തിയപ്പോ കുറച്ചു തടിമാടന്മാരായാ ഗുണ്ടകൾ അവന്റെ വഴി തടഞ്ഞത്…..അവർ അഞ്ചാറു പേരുണ്ടായിരുന്നു…..അവർ അവനെ ലക്ഷ്യമാക്കി തന്നെ അവിടെ കാത്ത് നിക്കുകയായിരുന്നു… ഇത് ഏർപ്പാടാകിയവരാവട്ടെ കുറച്ചു മാറി ഒരു മരത്തിനു പിറകിൽ നിന്ന് ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു…ആരാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ… അമിയും കൂട്ടരും തന്നെ…..വീട്ടിലേക്ക് പോകാൻ ഈ ഒരു വഴി അല്ലാതെ വേറെ റൂട്ട് ഇല്ലാത്തത് കൊണ്ട് ഷാനു ഈ വഴി തന്നെ വരുമെന്ന്
അമിക്ക് നല്ല ബോധ്യമുണ്ടായിരുന്നു…

ഗുണ്ടകളിൽ ഒരാൾ ഷാനുവിന്റെ ബൈക്ക് കീ തിരിച്ചു ഓഫ്‌ ചെയ്ത് കൊണ്ട്

” താൻ ഒന്ന് ഇറങ്ങിയേ…ചേട്ടന്മാർക് കുറച്ചു സംസാരിക്കാനുണ്ട്…. ”

ഷാനു ബൈക്കിൽ നിന്ന് ഇറങ്ങാതെ തന്നെ

” എന്താ മാറ്റർ എന്ന് വെച്ചാ വേം പറ ചേട്ടന്മാരെ.. ചുമ്മാ ബിൽഡപ്പ് ഇടാതെ…എനിക്ക് തീരെ സമയമില്ല … ”

അപ്പൊ മറ്റൊരു ഗുണ്ട മുന്നിലേക്ക് വന്നു കൊണ്ട്

” ഞങ്ങൾക്കും സമയമില്ല…..മൂന്നാലു കോട്ടഷൻ വേറെയും ഉണ്ട്… അത്കൊണ്ട് നമുക്ക് ഒരു സംസാരത്തിൽ അങ്ങ് അവസാനിപ്പിക്കാം…അതല്ലേ നല്ലത്.. ഞങ്ങളെ കൈക്ക് പണിയുണ്ടാക്കിയ തനിക് അത് കുറച്ചു ബുദ്ധിമുട്ടാകും…അപ്പൊ പറയാൻ വന്നത് എന്താന്ന് വെച്ചാ Smt കോളേജിൽ ഇനി തന്നെ കാണരുത്… നാളെ തന്നെ അവിടെ നിന്ന് റിസൈൻ ചെയ്ത് പൊക്കോണം… പിന്നെ ആ അനുവിന്റെ പിന്നാലെയുള്ള നടപ്പ് ഉണ്ടല്ലോ.. അതും അങ്ങ് നിർത്തിയേക്ക്…. കേട്ടല്ലോ….. ”

ഓഹോ… അപ്പോ ഞാൻ കോളേജിൽ കാലു കുത്തിയപ്പോ തന്നെ അവൾ ഗുണ്ടകളെ ഇറക്കിയല്ലോ എന്നെ വിരട്ടാൻ….. അവളപ്പൊ smt യിൽ ഉണ്ടെന്ന് ഉറപ്പായി…. പൊന്നു മോളെ… നിന്റെ കളികൾ ഒന്നും ഈ ഷാനൂന്റെ മേൽ വില പോകില്ല…. ഈ ഇറച്ചി പോത്തുകളെ കണ്ട് പേടിച്ചു മുള്ളുന്നവനാണ് ഈ ഷാനു എന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി… നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട് മോളെ.. ആദ്യം ഇവരുമായുള്ള ഇടപാട് ഒന്ന് തീർക്കട്ടെ….

ഷാനു താടിയിൽ തടവി കൊണ്ട് ഇളിച്ചു നിപ്പാണ്….ശേഷം കൈ രണ്ടും കൂട്ടി കൊട്ടികൊണ്ട്

” കേട്ടു….നന്നായി കേട്ടു…. പക്ഷെ… അനുസരിക്കാൻ എനിക്ക് ഇപ്പൊ ഒരു മൂഡില്ല…അപ്പൊ ചേട്ടന്മാരുടെ ഡയലോഗ് അടി കഴിഞ്ഞില്ലേ.. ഇനി ഞാൻ പൊക്കോട്ടെ….”

അവൻ വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും അവർ കീ ബൈക്ക് ഓഫ്‌ ചെയ്തു കൊണ്ട് വലിച്ചൂരി…

” അങ്ങനെ അങ്ങ് പോയാലോ…. നിന്നെ അനുസരിപ്പിക്കാൻ പറ്റോ എന്ന് ഞങ്ങളൊന്നു നോക്കട്ടെ… ”

അതിലൊരാൾ ഷാനുവിനു നേരെ കൈ ഉയർത്തിയതും അവനാ കൈ തടഞ്ഞു….

” വേണ്ട ചേട്ടന്മാരെ… ഈ ഷാനു ഇടഞ്ഞാ തനി വെടക്കാ….. ”

” നീയെന്താടാ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നോ…… ”

അതും പറഞ്ഞു മറ്റൊരുത്തൻ കൂടി ഷാനുവിന്റെ തോളിൽ കൈ വെച്ചതും ഷാനു മറു കൈ കൊണ്ട് അവന്റെ മൂക്കിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു…. പിന്നെ അവിടെ എന്താ നടന്നത് എന്ന് ഞാൻ പറയണ്ടല്ലോ… അടി ഇടി പൊടി പൂരമായിരുന്നു…അതിനിടക്ക് ഷാനുവിനും ചെറിയതോതിൽ പരിക്ക് പറ്റി.. എങ്കിലും അവൻ വിട്ടു കൊടുത്തില്ല… അവസാനം അവരെല്ലാം ഒരു പരുവമായപ്പോ ഷാനു ഒരുത്തന്റെ കോളറിൽ പിടിച്ചു കൊണ്ട്

” ഇനി തല്ലിയാൽ നിങ്ങൾ ചത്തു പോകും…. പോയി പറഞ്ഞേക്ക്.. ചേട്ടന്മാരെ ഇങ്ങോട്ട് വിട്ടവരോട്…കോളേജിന്ന് റിസൈൻ ചെയ്യാൻ തത്കാലം എനിക്ക് മനസ്സില്ലാന്ന് ….ഈ ഓലപ്പടക്കം ഒന്നും പോരാ ഷാനൂനെ ഓടിക്കാൻ… ഇതിലും സ്ട്രോങ്ങ്‌ ആയത് കൊണ്ട് വരാൻ പറ….ഞാൻ ഇവിടെ ഒക്കെ തന്നെ കാണും….”

ഷാനു അവനെ വിട്ടതും അവൻ ജീവനും കൊണ്ടോടി.. ബാക്കി ഉള്ളവരും…..

ഇത് കണ്ടു നിന്ന അമിയും കൂട്ടരും ആകെ ഞെട്ടി…..പിന്നെ അവരും വേഗം അവിടെ നിന്ന് തടി തപ്പി….

 

💕💕💕

 

അടുത്ത ദിവസം എന്നത്തേയും പോലെ ജാനുവും അനുവും കോളേജിൽ എത്തിയപോഴേക്കും ഫസ്റ്റ് ഇന്റർവെൽ ആയിരുന്നു….. അവർ ക്ലാസ്സിലോട്ട് പോയപ്പോൾ അവിടെ മുഴുവൻ ചർച്ച ഷാനുവിനെ കുറിച്ചായിരുന്നു….. അനു അവരോട് കാര്യം തിരക്കി..

” എടി.. ഇന്നലെ ഷാൻ സാറേ കുറച്ചു ഗുണ്ടകൾ ആക്രമിച്ചത്രെ … സാറാരാ മോൻ… നല്ല കസർത്ത് കസർത്തിയില്ലേ….എന്നാ പൊരിഞ്ഞ ഇടിയാന്നറിയോ അവന്മാരെ ഇടിച്ചത്… കുടലുമാല കലങ്ങി കാണും…..”

” നിങ്ങളോട് ആരാ പറഞ്ഞെ….? ”

“‘ നമ്മടെ ക്ലാസ്സിലെ വിപിൻ… അവന്റെ വീടിന്റെ മുമ്പിലായിട്ടാ സംഭവം… അവൻ വെളിയിൽ വന്നപ്പോൾ ഷാൻ സാർ ആ ഗുണ്ടകളെ ഇടിക്കുന്നത് ആണ് കണ്ടത്… ഈ ഫിലിമിൽ ഒക്കെ ഹീറോസ് ഇടിക്കും പോലെ… എന്റെ പൊന്നോ.. ഞാൻ ശരിക്കും ഇപ്പോ സാറിന്റെ ഫാൻ ആയി…പുലി കുട്ടിയല്ലേ പുലി കുട്ടി… എന്നാലും ആ കാഴ്ച നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നുള്ളതാണ് ഇപ്പോത്തെ എന്റെ സങ്കടം….”

” എന്നിട്ട് സാറിന് എന്തേലും പറ്റിയോ…? ”

” നെറ്റിക്ക് ചെറിയ ഒരു മുറിവ് ഉണ്ട്…. വേറെ പ്രശ്നമൊന്നുമില്ല….”

അനുവിന് അത് കേട്ടപ്പോ സഹിച്ചില്ല…അടുത്ത പീരിയഡ് ഷാനു ആയിട്ടും കൂടി അവൾ വേഗം ജാനുവിനെ കൂട്ടി സ്റ്റാഫ് റൂമിലോട്ട് പോയി…..

സ്റ്റാഫ് റൂമിൽ ഷാനു ക്ലാസ്സിലോട്ട് വരാൻ ഒരുങ്ങി നിക്കായിരുന്നു….. ഷാനുവിന്റെ നെറ്റിയിൽ ഒരു ബാൻഡ് എയ്ഡ് ഉണ്ടായിരുന്നു….. ഷാനു അവരെ കണ്ടതും

” ഇന്ന് ക്ലാസ്സിൽ ഇരിക്കാനുള്ള ഭാവമില്ലേ… ഞാൻ മൈൻഡ് ചെയ്യില്ലാട്ടോ.. അതോർത്തു ക്ലാസ്സിൽ ഇരിക്കാതിരിക്കണ്ടാ…. ”

” അതല്ല.. മാഷിനെ ഇന്നലെ ഏതോ ഗുണ്ടകൾ ആക്രമിച്ചു എന്ന് കേട്ടു.. എന്തെങ്കിലും പറ്റിയോ….? ”

” എനിക്ക് എന്ത് പറ്റാൻ… എനിക്ക് ഒരു കുഴപ്പവുമില്ല…. അല്ലാ നിങ്ങൾ എങ്ങനെ ഇതറിഞ്ഞു…? ”

” അത് വിപിൻ ക്ലാസ്സിൽ പറഞ്ഞതാ… ”

” ശെടാ…അവനെ ഇന്നലെ അവിടെ കണ്ടപ്പഴേ കരുതിയതാ അവനെല്ലാടത്തും ഇത് പാട്ടാകുമെന്ന്….”

” ആരാ മാഷേ…. എന്തിനാ മാഷിനെ അവർ….? ”

” വേറെ ആരാ…. ആ അനു അയച്ച ഗുണ്ടകളാ…..”

അത് കേട്ടതും അനുവും ജാനുവും ഒരേ സമയം വാ പൊളിച്ചു

” അനുവോ..!? ”

” ആന്നെ…. അവൾ തന്നെ…. ഞാൻ ഇനി ഈ കോളേജിൽ കാണരുത്..റിസൈൻ ചെയ്ത് സ്ഥലം വിട്ടോണം എന്നൊക്കെയായിരുന്നു താകീത്…. അപ്പൊ അവളീ കോളേജിൽ തന്നെ ഉള്ളതല്ലേ….. കുറച്ചു ഗുണ്ടകളെ ഇറക്കി വിരട്ടിയാ ഞാൻ പേടിച്ചോടും എന്നവൾ ധരിച്ചു.. പക്ഷെ.. ഏറ്റില്ല….. ”

” അതവൾ അയച്ചവർ ആണ് മാഷിന് എന്താ ഇത്ര ഒറപ്പ്.. വേറെ ആരെങ്കിലും ആണെങ്കിലോ…. ”

” വേറെ ആര്…. അവളെല്ലേ എനിക്ക് ആകെ ഉള്ള ശത്രു.. പിന്നെ ഞാൻ ഈ കോളേജിൽ നിന്ന് പോണമെന്നു ആഗ്രഹിക്കുന്നത് അവൾ മാത്രമായിരിക്കും … എന്തായാലും ഞാനിത് അങ്ങനെ വിട്ട് കളയാനൊന്നും പോണില്ല…. അവളെ കണ്ട് പിടിക്കേണ്ടത് ഇപ്പൊ എനിക്ക് ഒരു വാശിയാണ്… നിങ്ങൾ കൂടി എന്റെ കൂടെ നിന്നാ കാര്യങ്ങൾ കുറച്ചൂടെ സിമ്പിൾ ആകും…. അപ്പൊ ഞാൻ അങ്ങ് നടക്കട്ടെ… നിങ്ങൾ വരുന്നില്ലേ…. ”

അവർ ഉണ്ടെന്ന രീതിയിൽ തലയാട്ടി….

ഷാനു പോയതും അനു തലക്ക് കൈ വച്ചു അവിടെ ഒരു ചെയറിൽ ഇരുന്നു പോയി….

” എന്റെ അനുവേ….ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടച്ച അവസ്ഥ ആയല്ലോ നിന്റെ…. അവനാരോ അറിഞ്ഞു പണി കൊടുത്തു…. അത് നിന്റെ തലയിലുമായി.. അതാണിപ്പോ സംഭവിച്ചേ….. ”

” എടി.. എന്നാലും… എനിക്കൊന്നും മനസ്സിലാവുന്നില്ല…. അല്ലെങ്കിലേ എന്നോട് വെറുപ്പാ… ഇപ്പൊ അത് വീണ്ടും കൂടിയില്ലേ ..എന്നെ കണ്ടു പിടിക്കാനുള്ള അവന്റെ വാശിയും ..ഞാൻ എങ്ങനേലും അവന്റെ മനസ്സിൽ കയറി കൂടാൻ പെടാ പാട് പെടുമ്പോഴാ.. ഓഹ് …ഏതവനാണോ ഇത് ചെയ്തത് അവനൊരു കാലത്തും ഗുണം പിടിക്കില്ല….”

” അവരെ പ്രാകീട്ട് എന്താ.. നിന്റെ എന്തായാലും ബെസ്റ്റ് ടൈമാ…ഹഹഹ . ”

” ചിരിക്കടി.. ചിരിക്ക്…. ഞാൻ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ….. ”

എന്തായാലും ഈ പണിയും ഷാനുവിന്റെ കണക്കിൽ അനു കൊടുത്തത് ആയി… ഷാനു വാശിയിൽ ആയ സ്ഥിതിക് മിക്കവാറും ഉടൻ തന്നെ അവനീ ഒളിച്ചു കളിയിൽ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം…..അപ്പോ അനുവിന്റെ കാര്യം ഗോവിന്ദ…..😂

 

 

*തുടരും….*

അപ്പൊ നമ്മൾ half century അടിച്ചൂട്ടോ .. സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് താങ്ക്സ്…😘

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!