Angry Babies In Love – Part 51

  • by

874 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 51~*

*🔥റിച്ചൂസ്🔥*

 

💕💕💕

ഇതേ സമയം കോളേജിന്റെ മറ്റൊരു ഭാഗത്ത്

“”””കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്റെ നോട്ടം തെറ്റിയാല്‍ പോകും”””””

ഇന്നലെ അമിയുടെ പ്ലാൻ എട്ടു നിലയിൽ പൊട്ടിയതിനെ ചൊല്ലി അവന്റെ കൂട്ടുകാർ എല്ലാരും കൂടി അവന്റെ ചുറ്റും കൈകൊട്ടി ഈ പാട്ട് ഒക്കെ പാടി അവനെ കളിയാക്കികൊണ്ടിരിക്കുകയാണ്……അമി ആണെങ്കിൽ ഒരു ഫുൾ ബോട്ടിലടിച്ചു നിയന്ത്രണം വിട്ട് നിപ്പാണ്…

” നിർത്തടോ…”

പെട്ടെന്നാണ് അമി പൊട്ടിത്തെറിച്ചത്…. അവൻ ദേഷ്യം തലക്ക് കയറി ആണ് നിക്കുന്നത്…
കൂട്ടുകാർ പാട്ട് നിർത്തി ശബ്ധിച്ചു തുടങ്ങി….

” ഞങ്ങളോട് ചൂടായിട്ട് എന്താ…. തോൽവി തോൽവി തന്നെയാണ് …. ഇന്നലെ എന്തൊരു ഇടിയായിരുന്നു അവൻ.. നീയും കണ്ടതല്ലേ….എന്നിട്ടിപ്പോ എന്തായി….അനുവിനു അവനോട് സിംപതി കൂടി ഒന്നൂടെ അടുത്തു … രണ്ട് പേരും കിന്നരിച്ചു നിക്കുന്നത് ഈ കണ്ണ് കൊണ്ട് കണ്ടിട്ടാ ഞങ്ങൾ ഇങ്ങോട്ട് വരുന്നത്….ഇങ്ങനെ പോയാ അവളെ അടിച്ചു കൊണ്ട് അവൻ മൂടും തട്ടി പോകും.. നീ മനഃസമയ്ന പാടി ഇരിക്കത്തെ ഒള്ളു….. “(അജു )

” ഞാനപ്പോഴേ പറഞ്ഞതാ… ഇത്പോലെ ഉള്ള ചീള് പണി കൊണ്ടൊക്കെ അവന്റെടുത്തേക്ക് ചെന്നാ ഒന്നും നടക്കാൻ പോണില്ലാന്ന്..അവൻ അങ്ങനെ പേടിച്ചോടുന്നവനൊന്നും അല്ലാ .. അപ്പൊ എന്തൊക്കെയായിരുന്നു….. വലിയ ഗുണ്ടകളാ… അവർ തൊട്ടാ അവൻ പാറി പോകും… കോപ്പാണ്…..അവന്മാരെ എല്ലാം ഇനി പാടത്ത് കോലം വെക്കാൻ കൊള്ളാം… ആ പരുവമായിക്ക്ണ്…. “(സാം)

” കോളേജ് ഫുൾ ഷാൻ സാറിന്റെ ഹീറോയിസമാണ് കേൾക്കുന്നത്…. ആ അടിപിടി കോളേജിലെ ആരോ കണ്ടിട്ടുണ്ട്….അതോടെ ഗുണ്ടകളെ തല്ലിയോടിച്ച അവൻ ചുളുവിൽ ഫേമസ് ആയി……അല്ലാ… നമ്മൾ ഫേമസ് ആക്കി എന്ന് വേണണെങ്കിൽ പറയാ…. അവന്ന് മൊത്തത്തിൽ ഫാൻസ്‌ ആ ഇപ്പൊ…. ഇനി അവൻ ഒരുകാലത്തും ഈ കോളേജ് വിട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല…”(രാഹുൽ )

” ഇതിനൊക്കെ നീയാ കാരണ….. “(സാം )

സാം പറഞ്ഞു പൂർത്തിയാകും മുൻപ് അമി

” മതി….. ഒരു പണി പാളി.. അത് ഞാൻ സമ്മതിക്കുന്നു…..പക്ഷെ…. എന്ന് കരുതി ഈ അമി പിന്മാറാൻ ഒന്നും പോണില്ല….എന്റെ കയ്യിൽ നല്ല കൂടിയ ഇനം ഇല്ലാനിട്ടല്ല….പിന്നെ ഇത് കൊണ്ട് അവൻ ഈ കോളേജ് വിട്ട് പോകുമെങ്കിൽ ആയ്കോട്ടെ എന്ന് വെച്ചിട്ടായിരുന്നു…എന്നാൽ അവൻ അങ്ങ് കയറി ഹിറ്റ്‌ ആയ സ്ഥിതിക് എനിക്ക് ഇനി ഒന്നും നോക്കാനില്ല… ചെറ്റത്തരമാണെങ്കിലും അവനെ പുകഴ്ത്തി വാ തോരാതെ പാടുന്നവരുടെ വാ കൊണ്ട് തന്നെ അവന്റെ ഫുൾ ഇമേജ് തകർത്തു കയ്യിൽ കൊടുത്തു തള്ളിപ്പറയിപ്പിക്കാനും എനിക്കറിയാം…..നിങ്ങൾ കണ്ടോ….ഇപ്രാവശ്യം അമിടെ പ്ലാൻ നടക്കും….ഈ കോളേജ് വിട്ട് അവന്ന് പോകേണ്ടിയും വരും….”

” അപ്പൊ അനു… ആ ചാപ്റ്ററോ…? “(രാഹുൽ )

” ഹും…അവനെ തള്ളിപ്പറയുന്ന കൂട്ടത്തിൽ ആദ്യം അവളായിരിക്കും….. ഹഹഹ…..”

പ്രതികാരത്തിന്റെ അഗ്നിയാൽ അമിയുടെ കണ്ണുകൾ കത്തി ജ്വലിച്ചു….
അമി അടുത്ത പ്ലാൻ ആസൂത്രണം ചെയ്ത് തുടങ്ങി..ഇപ്രാവശ്യം ആരുടെ ഭാഗത്തായിരിക്കും വിജയം….? ഷാനുവിന്റെ നെഞ്ചിലെ ചൂടിൽ നിന്ന് അനുവിനെ കൊത്തിപ്പറിച്ചു കൊണ്ടുപോകാൻ അമി എന്ന കഴുകന് കഴിയുമോ….? കത്തിരുന്നു തന്നെ കാണാം…

 

💕💕💕

 

ആദി തന്നെ വിട്ട് പോയി അതിനെ ചൊല്ലി റയ്നുവുമായി വഴക്കുണ്ടാക്കി വീട്ടിൽ വന്നു കയറിയ മെഹന്നു പിന്നെ തന്റെ മുറി വിട്ട് പുറത്തിറങ്ങിയിട്ടില്ല…..റൂമിൽ തന്നെ ചടഞ്ഞു കൂടി ഭക്ഷണം പോലും നേരാവണ്ണം കഴിക്കാതെ അവൾ ഒരേ ചിന്തയിൽ ആയിരുന്നു….ആദിയേ കുറിച് ആലോചിച്ചു രാത്രി ഉറക്കം പോലും ഇല്ലാതെ അവൾ ഒരു തരം ഡിപ്രെ‌ഷനിലേക്ക് എത്തി കഴിഞ്ഞിരുന്നു….മക്കളുടെ മാറ്റം മാറ്റാരേക്കാളും ആദ്യം മനസ്സിലാക്കുന്നത് ഉമ്മമാരാണല്ലോ…അത്പോലെ… ഇവിടെയും സാധാ സമയം വീട്ടിൽ ഉള്ള ഉമ്മ മെഹനുവിന്റെ മാറ്റം പെട്ടെന്ന് തിരിച്ചറിഞ്ഞു…. രാവിലെ പോയാൽ വൈകീട്ട് കയറി വരുന്ന ഷാനുവിനും ദിയുവിനും ഉപ്പയുമൊന്നും ഉമ്മ ഇത് സൂചിപ്പിച്ചപ്പോൾ കാര്യമാക്കി എടുത്തില്ല…. ആക്‌സിഡന്റ് പറ്റിയതിന്റെ ഷോക്ക് ആണ്.. അത് താനേ മാറിക്കോളും എന്ന് പറഞ്ഞു നിസാരമാക്കി എടുത്തു….. പക്ഷെ… ഉമ്മ അതെങ്ങനെ വിട്ട് കളയാൻ തയ്യാറായിരുന്നില്ല.. ആരോടും മിണ്ടാതെ ഒതുങ്ങി കൂടി ഇരിക്കുന്ന ആളല്ല മെഹന്നു… എന്ത് അസുഖമുണ്ടെങ്കിലും അതൊന്നും വക വെക്കാതെ തുള്ളിചാടി നടക്കുന്നവളാണെന്ന് ഉമ്മാക് നന്നായി അറിയാ…അത്കൊണ്ട് അവളുടെ ഈ മാറ്റം ഉമ്മാന്റെ മനസ്സിൽ ഭയമുണ്ടാക്കി….കാര്യമെന്തെന്ന് ഉമ്മ തിരക്കുമ്പോൾ ഒക്കെ ഒരു കൃത്രിമ ചിരി മുഖത്ത് ഫിറ്റ്‌ ചെയ്ത് ഒന്നുമില്ലെന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.. ഒടുവിൽ ഉമ്മ ഇഷയെ വിളിച്ചു വരുത്താൻ തീരുമാനിച്ചു…. അവൾക് മാത്രേ ഇതിനൊരു പരിഹാരം കാണാൻ കഴിയു…

വിവരമറിഞ്ഞു ഇഷ വൈകീട്ട് കോച്ചിങ് ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലോട്ട് വരാമെന്നു പറഞ്ഞു… അന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ട് വന്നു ആകിയതിൽ പിന്നെ ഇഷ അവളുടേതായ തിരക്കുകൾ കൊണ്ട് ഇങ്ങോട്ട് വന്നിട്ടില്ല…. എങ്കിലും ഫോൺ ചെയ്ത് സുഖവിവരം തിരക്കിയിരുന്നു…. അതും ഉമ്മാനോടായിരുന്നു…. മെഹനുവിന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ ഒന്നും കിട്ടിയിരുന്നില്ല…അവൾ റസ്റ്റ്‌ എടുത്തോട്ടെ എന്ന് കരുതി ഇഷ അത് കാര്യമാക്കിയെടുത്തിരുന്നില്ല.. എന്നാൽ ആദിടെ മാര്യേജ് ഫിക്സ് ആയതും അവൾ എംകെയിൽ പോയി ബഹളമുണ്ടാക്കിയതൊന്നും ഇഷയും അറിഞ്ഞിട്ടില്ല…. അറിഞ്ഞിരുന്നെങ്കിൽ അവൾ എപ്പോഴേ ഇങ്ങോട്ട് ഓടി എത്തുമായിരുന്നു…..

കോച്ചിങ് ക്ലാസ്സ്‌ കഴിഞ്ഞു മെഹന്നുവിന്റെ വീട്ടിലോട്ട് തിരിക്കുമ്പോൾ ആണ് അവൾക് റംസാന്റെ കാൾ വന്നത്..റയാൻ പറഞ്ഞിട്ടുള്ള വിളി ആയിരുന്നു അത് … അപ്പോഴാണ് ആദിയുടെ വിവരങ്ങൾ ഒക്കെ അവൾ അറിയുന്നത്…ഇഷക്കും അത് വലിയൊരു ഷോക്ക് ആയിരുന്നു…..അപ്പോഴാണ് ഉമ്മ പറഞ്ഞതിന്റെ പൊരുൾ ഇഷക്ക് മനസിലായത്…

” ഇഷാ… ഞാൻ പറയുന്നത് സത്യമാണ്… റയ്നു ഒന്നും ചെയ്തിട്ടില്ല… അവന്ന് അവന്റെ നിരപരാധിത്വം തെളിയിക്കണം….ഇതിനു പിന്നിലാരാണെന്ന് കണ്ടു പിടിക്കണം.അതിന് നിന്റെ എല്ലാ സഹായവും ഞങ്ങൾക് വേണം ….”

“ഇക്ക പറഞ്ഞത് വെച്ച് എല്ലാ തെളിവും റയാനെതിരാണ്… അവൻ എന്നും എന്റെ മെഹനുവിനെ ദ്രോഹിക്കാനെ ശ്രമിച്ചിട്ടുള്ളു… ആദി അവളോട് പറയാതെ ബാംഗ്ലൂർ പോയപ്പോൾ തന്നെ അവൾക് എത്ര സങ്കടായീന്നറിയോ.. അപ്പോ ആദി അവളെ എന്നന്നെകുമായി വിട്ട് പോയത് അവൾ എങ്ങനെ സഹിക്കും.. എന്റെ മെഹന്നു ഊണും ഉറക്കവുമില്ലാതെ ഡിപ്രേഷൻ അവസ്ഥയിലായി ഇപ്പൊ .. അതിന് കാരണക്കാരൻ എന്ന് കരുതുന്ന റയാനെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും..എന്ത് കരുതി സഹായിക്കും…”

” എനിക്ക് വേണ്ടി നീ വിശ്വസിച്ചേ പറ്റു…. പ്ലീസ് ഇഷ..മെഹനുവിന്റെ ഈ അവസ്ഥയിൽ റയാനും നല്ല വിഷമമുണ്ട്…അവന്റെ വാപ്പ സത്യമായൊരു മനുഷ്യനാണ്.. ആ വാപ്പാന്റെ മകനായ അവന്ന് ആരോടും ഇത്തരത്തിൽ ഒരു നെറികേട് ചെയ്യാൻ കഴിയില്ല…ഇതവനെ ആരോ പെടുത്തിയത് ആണ് …..അത്കൊണ്ട് അവന്റെ നിരാധിത്വം തെളിയിക്കാൻ ഒരു അവസരം കൊടുത്തൂടെ….ഞങ്ങളെ ഒന്ന് സഹായിച്ചൂടെ….”

ഇഷ ഒന്നും മിണ്ടുന്നില്ല…

” ഇഷാ.. നീ ഇത് മാത്രം കേൾക്… തെറ്റ് ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല…റയാൻ നിന്റെ കണ്ണിൽ തെറ്റുകാരൻ അല്ലെ.. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…ഞങ്ങൾ സത്യം കണ്ടുപിടിച്ചു നിങ്ങളുടെ മുമ്പിൽ തെളിവ് സഹിതം നിരത്തി തരാം.. അപ്പൊ മാത്രം വിശ്വസിച്ചാൽ മതി .. അല്ലാ… ഞങ്ങളുടെ അന്യോഷണത്തിന്റെ അവസാനത്തിൽ തെളിവുകൾ വിരൽ ചൂണ്ടുന്നത് റയാനു നേരെ തന്നെ ആണെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും..അവന്റെ ശത്രു ആയിട്ട്.. അത് പോരെ…. ”

” ഓക്കേ…. ഞാൻ എന്ത് സഹായമാണ് ചെയ്ത് തരേണ്ടത്….? ”

” ഇപ്പൊ കുറച്ചു കാര്യങ്ങൾ അറിയണം..അതായത് മെഹനുവിന് ആദിയുമായുള്ള റിലേഷന് മുൻപ് വല്ല അഫയറോ മറ്റോ ഉണ്ടായിരുന്നോ…. അവളെ പിന്നാലെ ആരെങ്കിലും നടക്കോ മറ്റോ… അവളുടെയും ആദിയുടെയും ബന്ധം ഇഷ്ടമില്ലാത്ത ആരെങ്കിലും… ”

” അങ്ങനെ ചോദിച്ചാൽ എനിക്ക് കൂടുതലായൊന്നുമറിയില്ല…. അവൾ ബാംഗ്ലൂർ അല്ലെ നഴ്സിംഗ് ചെയ്തത്..ട്രെയിനിങ്ങും ..നാട്ടിൽ വരുമ്പോ ഉള്ള കാണലും വല്ലപ്പോഴുമുള്ള ഫോൺ വിളിയുമൊക്കെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു…എന്നാലും കുറെ പേര് ഓൾടെ പിന്നാലെ പ്രണയാഅഭ്യർത്ഥനയുമായി നടന്നതൊക്കെ പറഞ്ഞതായി ഓർക്കുന്നുണ്ട്… അത്ര സീരിയസ് ആയിട്ടുള്ളത് ഒന്നുമല്ല… പിന്നെ…… ആ…. ആറേഴ് മാസങ്ങൾക് മുന്പാണെന്ന് തോന്നുന്നു… അവളുടെ brother വഴി ഏതോ ഒരു പ്രൊപോസൽ വന്നിരുന്നതിനെ പറ്റി അവളുടെ ഉമ്മ എന്റെ ഉമ്മാടെ അടുത്ത് പറഞ്ഞിരുന്നതായി എപ്പോഴോ കേട്ടിരുന്നു ….പക്ഷെ.. മെഹനുവിന് കല്യാണത്തിന് അന്നേരം താല്പര്യം ഇല്ലാത്തോണ്ട് അത് വേണ്ടാന്നു വെച്ചു എന്നാ പിന്നീട് അറിഞ്ഞത്…ആ വിഷയം പിന്നെ ആരും പറയുന്നത് കേട്ടിട്ടില്ല… അതിന് ശേഷമാണ് അവൾ ആദിയുമായി പ്രണയത്തിൽ ആകുന്നത്…”

” അതാരുടെ പ്രൊപോസൽ ആണെന്ന് അറിയോ…? ”

” അതറിയില്ല…. അവളുടെ കുടുംബത്തിലെ ആരുടെയോ പ്രൊപോസൽ ആണെന്നാ പറഞ്ഞത്… അത്ര സീരിയസ് അല്ലാത്തത് കൊണ്ടാകാം..അതെ കുറിച് മെഹന്നു എന്നോട് പറഞ്ഞതായി ഓർക്കുന്നില്ല.. അത്കൊണ്ട്.. ഞാനും പിന്നെ ചോദിക്കാൻ പോയില്ല….”

” ഓക്കേ ഇഷ… ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ നിന്നെ വിളികാം… ആ പിന്നെ… മെഹന്നുവിന്റെ അടുത്ത് പോയി അവളെ സമാധാനിപ്പിക്കണം…. അവളെ നീയാണ് നേരാക്കി എടുക്കേണ്ടത്…. ”

” ഓക്കേ ഇക്ക…. ”

ഇഷ മെഹനുവിന്റെ വീട്ടിൽ എത്തി അവളുടെ മുറിയിൽ ചെന്നപ്പോ മെഹന്നു ബെഡിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു….. അവൾ മെഹനുവിന്റെ അടുത്ത് ഇരുന്നു…ഉമ്മയും അവരെ നോക്കി വാതിക്കൽ നിപുണ്ടായിരുന്നു…

” എടി മെഹന്നു… എന്ത് കിടപ്പാടി…. എണീറ്റേ…. വാ…. എണീക്ക്….. എണീക് പെണ്ണെ…. ”

അവൾ മെഹനുവിനെ വലിച്ചു എഴുനേപ്പിച്ചു….

” എന്താടി.. എന്നെ ഒന്ന് വെറുതെ വിട് നീ… ”

അവൾ ആകെ ക്ഷീണിച്ചു കോലം കെട്ടിരുന്നു….ഇഷ അവളുടെ മുടി പിന്നിലേക്ക് ഒതുക്കി കൊണ്ട്

” എന്ത് കോലാടി… എണീറ്റെ.. നല്ല കുട്ടിയായി ഒന്ന് പോയി ഫ്രഷ് ആവ്.. നമുക്ക് ഒന്ന് പുറത്ത് പോകാ..പുറത്ത് പോയി ഒന്ന് കാറ്റ് ഒക്കെ കൊണ്ടാ നിന്റെ എല്ലാ മൂടും ശരിയാവും .. ഉമ്മാ.. ഞങ്ങൾ രാത്രിയെ തിരിച്ചു വരൊള്ളൂട്ടോ…”

ഉമ്മ സന്തോഷത്തോടെ തലയാട്ടി….മെഹന്നു മടി കാണിച്ചെങ്കിലും ഇഷ അവളെ ഉന്തി തള്ളി റെഡി ആക്കി എടുത്തു.. എന്നിട്ടവർ ഇഷയുടെ സ്കൂട്ടിയിൽ തൊട്ടടുത്തുള്ള ബീച്ച്ലേക്ക് വിട്ടു….

ഇഷ സ്കൂട്ടി പാർക്ക്‌ ചെയ്ത് വന്നപ്പോഴേക്കും മെഹന്നു മണലിൽ സ്ഥാനമുറപ്പിച്ചിരുന്നു… വൈകുന്നേരമായിട്ട് കൂടി ആളുകൾ കുറവാണ്.. അത്കൊണ്ട് അവർക്ക് പല തുറന്ന് പറച്ചിലുകൾക്കുമുള്ള സ്വകാര്യത അവിടെ അനുഭവപ്പെട്ടു…..ഇഷ അവളുടെ അടുത്ത് വന്നിരുന്നിട്ടു കൂടി അതൊന്നും ശ്രദ്ധിക്കാതെ മെഹന്നു ഇമ വെട്ടാതെ കടലിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്…

” മെഹന്നു.. നീയിനി എത്ര നേരം വേണമെങ്കിക്കും ഇവിടെ തിര എണ്ണികൊണ്ട് ഇരുന്നോ .പക്ഷെ.. എനിക്ക് ഒരു കണ്ടിഷൻ ഉണ്ട്… ഇവിടുന്ന് നമ്മൾ തിരിച്ചു പോകുമ്പോ എന്റെ കൂടെ വരുന്നത് എന്റെ ആ പഴയ മെഹന്നു ആയിരിക്കണം…”

മൗനം വെടിഞ്ഞു മെഹന്നു ഇഷയുടെ നേരെ തിരിഞ്ഞു കൊണ്ട്

” നീയെന്തറിഞ്ഞിട്ടാ… പഴേ മെഹന്നു ആകാൻ എനിക്കിനി ഒരിക്കലും കഴിയില്ല….”

” എനിക്കല്ലാം അറിയാം മെഹന്നു..പക്ഷെ ..നീ മാറിയെ പറ്റു..നിനക്ക് വേണ്ടി അല്ലെങ്കിൽ നിന്റെ ചുറ്റിലുമുള്ളവർക് വേണ്ടി..നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി….”

മെഹനുവിന്റെ കണ്ണ് നിറഞ്ഞൊഴുകി..അവൾ ഇഷയെ കെട്ടിപിടിച്ചു തേങ്ങി തേങ്ങി കരഞ്ഞു.. പക്ഷെ..ഇഷ അവളെ തടഞ്ഞില്ല…. അവളുടെ സങ്കടങ്ങൾ കരഞ്ഞു തീരട്ടെ… ഇവിടെ വച്…അവസാനമായി..ഇനി ഈ കണ്ണുകൾ ആദിക് വേണ്ടി കണ്ണീർ വാർക്കരുത് എന്നവൾ കരുതി…

അൽപനേരം കഴിഞ്ഞ്

” ഇഷാ…എനിക്ക് പറ്റുന്നില്ലടാ…ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി..പക്ഷെ…ആദിയുടെ മുഖം…അവനെനിക് തന്ന സ്നേഹം അത് എന്റെ ഉള്ളിന്ന് മാഞ്ഞു പോകുന്നില്ലടാ..ഉറങ്ങാൻ ശ്രമിക്കുമ്പോ കണ്ണ് നിറയെ അവനാണ്..എവിടെ നോക്കിയാലും..എങ്ങോട്ട് തിരഞ്ഞാലും അവൻ തന്നെ…ഭ്രാന്ത് പിടിക്കുന്നെടാ….”

 

” മറക്കണം മെഹന്നു.. എങ്ങനെ എങ്കിലും മറക്കണം….അവൻ ഇനി നിന്റെ അല്ലാ.. അവന്റെ മനസ്സിൽ നീയില്ലാ…..പിന്നെ നീയവനെ അലോയ്‌ച് അവന്റെ വരവും കാത്ത് കണ്ണീർ വാർക്കുന്നതിൽ അർത്ഥമില്ല….. നിനക് ഇനിയും ജീവിതം ബാക്കി ഉണ്ട്…..അത് ഇങ്ങനെ നശിപ്പിച്ചു കളയാനുള്ളതല്ല…. ”

” എന്നാലും ടാ….. അവൻ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നോ എന്നറിയോ.. ആ റയാൻ ആണ് എല്ലാം നശിപ്പിച്ചത്.. തെറ്റിദ്ധാരണകൾ കൊണ്ട് അവന്റെ മനസ്സ് മാറ്റി… അല്ലെങ്കിൽ എന്റെ ആദി എന്നെ വിട്ട് പോകുമായിരുന്നോ…. ”

” നമുക്ക് എന്ത് ചെയ്യാൻ പറ്റും…. സംഭവിച്ചത് ഒക്കെ സംഭവിച്ചു.. എല്ലാം പടച്ചോൻ വിധിച്ച പോലെ അല്ലെ നടക്കു…. നിങ്ങൾ ഒന്നിക്കുന്നത് പടച്ചോൻ ആഗ്രഹിക്കുന്നുണ്ടാവില്ല.. അതിന് റയാൻ ഒരു നിമിത്തമായി.. ഇപ്പോ ഇതിവിടം കൊണ്ട് അവസാനിച്ചു…. ഇനി നമ്മൾ എങ്ങനൊക്കെയോ ആദിയെ കൺവീൻസ് ചെയ്തു തിരികെ കൊണ്ട് വന്നു എന്ന് തന്നെ ഇരിക്കട്ടെ.. അവന്റെ മനസ്സിൽ വീണ വിള്ളൽ അത് മാഞ്ഞുപോയിട്ടില്ലങ്കിൽ നിന്റെ കുടുംബജീവിതം സുഖകരമാക്കോ..വിശ്വാസമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ.. അതില്ലെങ്കിൽ ദാമ്പത്യം മുന്നോട്ട് പോവില്ല ….നിന്നെ എത്രകാലമായി അവനറിയാം.. എന്നിട്ടും നിന്നെ വിശ്വസിക്കാതെ മറ്റൊരാളുടെ വാക്ക് കേട്ട് നിന്നെ സംശയിച്ച കണ്ടതിനും കേട്ടതിനും പിന്നിലെ യാഥാർഥ്യം ഒന്ന് മനസ്സിലാക്കാൻ പോലും മനസ്സ് കാണിക്കാത്ത അവന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ.. അങ്ങനെ ആത്മാർത്ഥമായി അവൻ നിന്നെ സ്നേഹിച്ചിരുന്നെങ്കി അവൻ ഇപ്പൊ ഇങ്ങനൊരു കല്യണത്തിന് മുതിരോ..ചിന്തിക്ക് മെഹന്നു..അപ്പോ അവന്റെ ഭാഗത്തു ആണ് തെറ്റ്…. നിന്നെ മനസ്സിലാകാത്ത നിന്നെ പറ്റി ഒരു അപവാദം കേട്ടാൽ അത് കണ്ണടച്ച് വിശ്വസിച്ചു നിന്നെ തള്ളി പറയുന്ന ഒരാളെ ഓർത്തു നീയെന്തിനാണ് നിന്റെ ഇനിയുള്ള ജീവിതം പഴാകുന്നത്…സത്യത്തിൽ ഇവിടെ ഇപ്പൊ സംഭവിച്ചതൊക്കെ ഒരു ടെസ്റ്റ്‌ ആയി എടുത്താൽ മതി.. നിന്റെ പങ്കാളി ആവാൻ ആദിക്ക് ഒരു യോഗ്യതയും ഇല്ല…. അത്കൊണ്ട് കഴിഞ്ഞതല്ലാം പാസ്റ്റ്.. അത് ഇതാ ഇപ്പോ ഈ കടലിൽ ഒഴുക്കി കളയണം…. ഇനി അതെ കുറിച്ച് ചിന്തിക്ക പോലും ചെയ്യരുത്…. ആദി എന്ന പേര് പോലും.. ആ ചാപ്റ്റർ നമ്മൾ ക്ലോസ് ചെയ്തു….”

കുറച്ചു നേരത്തേക്ക് മെഹന്നു നിശബ്ദയായി ഇരുന്നു… പിന്നീട് അവൾ കണ്ണുകൾ തുടച്ചു….

” നീ പറഞ്ഞത് തന്നെയാണ് ഇഷ ശരി…. എന്നെ മനസ്സിലാകാത്തവർക് വേണ്ടി ഞാൻ ജീവിതം നശിപ്പിക്കുന്നത് എന്തിനാ… എനിക്ക് ജീവിക്കണം…. ജീവിച്ചു കാണിച്ചു കൊടുക്കണം… മെഹന്നു ഒരിക്കലും തളരില്ല.. തളർത്താനും ആർക്കുമാവില്ല…. ”

” അതാണ് ഇന്റെ മെഹന്നു… അപ്പോ എനിക്ക് എന്റെ പഴയ മെഹനുവിനെ വേണം…ഇതെന്റെ പഴയ മെഹന്നുവാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ… ”

മെഹന്നു ചിരിച്ചു കൊണ്ട് ഇഷയെ കെട്ടിപിടിച്ചു…. രണ്ടു പേരുടെയും മനസ്സ് ഒന്ന് തണുത്തു….

” അപ്പൊ ഇനി പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങണം… നാളെ ഞാൻ ഹാഫ് ഡേ ലീവ് ആകാം.. നമുക്ക് ഒന്ന് ഷോപ്പിങ്ങിനും സിനിമക്കും ഒക്കെ പോയി അടിച്ചു പൊളിക്കാം…ഓക്കേ… ”

അവൾ ശരി എന്ന മട്ടിൽ തലയാട്ടി…. വീണ്ടും കുറച്ചു നേരം കൂടി അവിടെ ഇരുന്നു അവർ വീട്ടിലോട്ട് തിരിച്ചു…അങ്ങനെ ആദിക്ക് മേൽ മണ്ണിട്ടു മെഹന്നു പുതിയ ജീവിതത്തിലേക്ക്…..

 

💕💕💕

 

എല്ലാവർക്കും വേണ്ടി മെഹന്നു മാറി തുടങ്ങുകയായിരുന്നു.. അവളുടെ മാറ്റം അവളുടെ ഉമ്മാക്കും വളരെ സന്തോഷമുണ്ടാക്കി..ആദിൽ സാറിനു വിളിച്ചു കുറച്ചു ദിവസത്തേക്ക് അവൾ ലീവ് ചോദിച്ചു…. Medcare ലെ ആദിയുമായുള്ള ഓർമ്മകൾ തേച്ചു മാച്ചു കളഞ്ഞിട്ടെ അങ്ങോട്ട് പോകുന്നുള്ളു എന്നവൾ തീരുമാനിച്ചിരുന്നു …

അടുത്ത ദിവസം ഉച്ച ആയതും മെഹന്നു റെഡി ആയി. ഇഷ കോച്ചിങ് സെന്ററിലേക്ക് വരാൻ പറഞ്ഞത് കൊണ്ട് അങ്ങോട്ടേക്ക് ഓട്ടോ പിടിച്ചു പോകാമെന്നു മെഹന്നു കരുതി… കാരണം… ഷാനു കോളേജിൽ പോയേകുവാണല്ലോ……
അവൾ ഓട്ടോ സ്റ്റാൻഡിൽ എത്തിയപോ ഒറ്റ ഓട്ടോ പോലും ഇല്ലായിരുന്നു….. കാലി ഓട്ടോ വല്ലതും വരുന്നത് വരെ അവൾ അവിടെ തന്നെ നിന്നു….

അപ്പൊ ആണ് അവളുടെ മുമ്പിലൂടെ ഒരു ബ്ലാക്ക് ജീപ്പ് പാഞ്ഞു പോയത്… കുറച്ചു ദൂരെ റോഡ് സൈഡിൽ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഒരു വ്യക്തി നിപ്പുണ്ടായിരുന്നു….അവർ ആരയോ കാത്ത് നിക്കുകയാണെന്ന് അവരുടെ ശരീര ഭാഷയിൽ നിന്ന് മനസ്സിലാക്കാം…. മെഹന്നു യാതീർശ്ചികമായി അങ്ങോട്ട് നോക്കിയതും ആ ജീപ്പ് അയാളെ ലക്ഷ്യമാക്കിയാണ് പോകുന്നത് എന്ന് അവൾക് മനസ്സിലായി…..അവൾ ഒരു ഞെട്ടലോടെ ബസ് സ്റ്റോപ്പിന്ന് ഇറങ്ങി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയെങ്കിലും അങ്ങോട്ട് അതൊന്നും കേൾകുന്നുണ്ടായിരുന്നില്ല .. അവൾ അങ്ങോട്ട് ഓടി …ആ വ്യക്തിയുടെ ഭാഗ്യം കൊണ്ടോ എന്തോ ജീപ്പ് എടുത്ത് എത്താനായതും അയാൾ അത് കണ്ടു വേഗം പിന്നിലേക്ക് മാറി… ജീപ്പ് കുറച്ചുമാറി നിർത്തിയെങ്കിലും മെഹന്നു ഓടി വരുന്നത് കണ്ടപ്പോ അത് വേം സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി….
അപ്പോഴാണ് ആ ജീപ്പിന് നമ്പർ പ്ലേറ്റ് ഒന്നുമില്ലായിരുന്നു എന്നവൾ ശ്രദ്ധിച്ചത്…..

അവൾ ഓടി അവിടെ എത്തിയപോ പിന്നിലേക്ക് ആഞ്ഞപ്പോൾ ബാലൻസ് പോയി നിലത്തു വീണു അവിടെ ഉണ്ടായിരുന്ന കല്ലിൽ നെറ്റി തട്ടി ചോര ഒഴുകി ബോധരഹിതനായി കിടക്കുന്ന അയാളെയാണ് കണ്ടത്…… അവൾ അയാളുടെ അടുത്ത് ഇരുന്നു… തല മടിയിൽ വെച്ചു….

അദ്ദേഹം പ്രായം ചെന്ന മാന്യനായ ഒരു വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ വസ്ത്രധാരണയും മറ്റും കണ്ടപ്പോ അവൾക് മനസ്സിലായി…… മുഖത്ത് താരവാടിത്തം തുളുമ്പുന്നുണ്ടായിരുന്നു…

അവൾ ചുറ്റുപാടും നോക്കി… നാട്ടുച്ചയായത് കൊണ്ട് അവിടെ ഒന്നും ആരുമില്ല..അവൾക് ആകെ ടെൻഷൻ ആയി….വെയിൽ ആണെങ്കിൽ കത്തി ജ്ജ്വലിക്കുകയാണ്… ഉച്ച ആയത് കൊണ്ട് തന്നെ ചോരയുംനന്നായി വരുന്നുണ്ട്… അദ്ദേഹത്തിന്റെ കയ്യും മുറിന്നിട്ടുണ്ട്…പിന്നെ അവൾ നോക്കി നിന്നില്ല.. അവൾ ഷാളിന്റെ ഒരു തല കീറി അദ്ദേഹത്തിന്റെ നെറ്റിയിൽ ചുറ്റി കെട്ടി.. എന്നിട്ട് അവൾ വേഗം ബാഗിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്തു അദ്ദേഹത്തിന്റെ മുഖത്തു തെളിച്ചു….ശേഷം തട്ടി വിളിച്ചു…

” സാർ.. സാർ…. ”

ഒരു മുരളലോടെ അദ്ദേഹം കണ്ണ് തുറന്നു… പതിയെ അവളുടെ സഹായത്തോടെ എഴുനേറ്റ് ഇരുന്നു.. ശരീരമൊക്കെ വേദനിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖ ഭാവത്തിൽ നിന്ന് അവൾക് മനസ്സിലായി….. പ്രായം കൊണ്ട് ഇത്രയും മതി സത്യത്തിൽ വലുതായി എന്തെങ്കിലും സംഭവിക്കാൻ എന്നവൾ ഓർത്തു…. എങ്കിലും അദ്ദേഹം കണ്ണ് തുറന്നപ്പോൾ തന്നെ മെഹനുവിന്റെ പാതി ശ്വാസം നേരെ വീണു…

” സാർ.. എഴുന്നേൽക്.. നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

അദ്ദേഹം പക്ഷെ പുഞ്ചിരിച്ചു കൊണ്ട്

” ഏയ്യ്.. അതൊന്നും വേണ്ട.. എനിക്ക് കുഴപ്പമൊന്നുമില്ല….”

” അതൊന്നും പറ്റില്ല സാർ… നെറ്റി നന്നായി പൊട്ടിയിട്ടുണ്ട്.. കയ്യിലും മുറിവുണ്ട്.. ഹോസ്പിറ്റലിൽ പോണം…”

” വേണ്ട മോളെ…മോൾക് വിരോധമില്ലെങ്കി എന്നെ എന്റെ വീട്ടിലൊന്ന് ആക്കിത്തന്നാൽ മതി…വീഴ്ചയിൽ ഫോൺ തെറിച്ചു പോയി.. അതിലായിരുന്നു മക്കളുടെ നമ്പർ… അത്കൊണ്ടാ… ”

അവൾ ഫോൺ അവിടെ ഒക്കെ നോകിയെങ്കിലും കണ്ടില്ല…. അവൾ ആവതു പറഞ്ഞു നോകിയെങ്കിലും അദ്ദേഹം കേട്ടില്ല.. പിന്നെ അവൾ അതിനു നിന്നില്ല.. അദ്ദേഹത്തെ വേഗം വീട്ടിൽ എത്തിക്കുന്നതാണ് നല്ലതെന്നു അവൾക് തോന്നി…

അവൾ എഴുനേറ്റ് വരുന്ന വണ്ടികൾക് ഒക്കെ കൈ കാണിച്ചു.. ഒടുവിൽ ഒരു ഓട്ടോ നിർത്തി….. അദ്ദേഹത്തെ അറിയുന്ന ഓട്ടോകാരൻ ആയിരുന്നു അത്…

” സാറിനിതെന്ത് പറ്റി..ഹോസ്പിറ്റലിൽ പോയാലോ .? ”

” ഒന്നുമില്ലടാ.. ചെറിയൊരു ആക്‌സിഡന്റ്… നീ വീട്ടിലോട്ട് വിട്…. ”

അവൾ ഓട്ടോകാരന്റെ സഹായത്തോടെ അദ്ദേഹത്തെ വണ്ടിയിൽ കയറ്റി….ഓട്ടോ വീടിന്റെ ഗേറ്റ് ഉം കടന്നു അകത്തേക്ക് പോയി….

അപ്പൊ സെക്യൂരിറ്റി വീടിന്റെ മുമ്പിലുള്ള ആണി ഇളകിയ നെയിം പ്ലേറ്റ് ഫിക്സ് ചെയ്യുകയായിരുന്നു… ഓട്ടോയിൽ സാറിനെ കണ്ടതും സെക്യൂരിറ്റി നെയിം പ്ലേറ്റ് തന്റെ ടേബിളിലേക്ക് വെച്ചു അകത്തേക്കു ഓടി…

ആ നെയിം പ്ലേറ്റിൽ എഴുതിയിരുന്നതിൽ ആദ്യം എം കെ ഗ്രൂപ്പ്‌ എന്നായിരുന്നു…!!

 

*തുടരും…*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply