Angry Babies In Love – Part 52

  • by

646 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 52~*

*🔥റിച്ചൂസ്🔥*

 

ആ നെയിം പ്ലേറ്റിൽ എഴുതിയിരുന്നതിൽ ആദ്യം എം കെ ഗ്രൂപ്പ്‌ എന്നായിരുന്നു…!!

അപ്പൊ മെഹന്നു ആരെയാ രക്ഷിച്ചത് എന്ന് നിങ്ങൾക് ഇപ്പൊ മനസിലായില്ലേ… നമ്മുടെ റയ്നുവിന്റെ ഉപ്പാനെ തന്നെ…. പരസ്പരം അകലാൻ ശ്രമിക്കുമ്പോഴും പടച്ചോൻ അവരെ പല വഴിയിലൂടെ കൂട്ടി യോജിപ്പിക്കാണല്ലോ ….എന്നാൽ മെഹന്നു ഒരിക്കൽ പോലും റയ്നുവിന്റെ വീട് കാണാത്തത് കൊണ്ടും അവന്റെ ഉപ്പാനെ ആദ്യമായി കാണുന്നത് കൊണ്ടും അവൾക് ഇതൊന്നും മനസ്സിലായില്ല….

ഓട്ടോ നേരെ മുറ്റത്ത് ചെന്ന് നിന്നു…. സെക്യൂരിറ്റി അപ്പോഴേക്കും അവരുടെ അടുത്ത് എത്തി…..ഉമ്മറത്തു തന്നെ മാളിയേക്കൽ തറവാട് എന്ന് തൂക്കി ഇട്ടിട്ടുണ്ട്….മെഹന്നു ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോ ചുറ്റുമൊന്ന് കണ്ണോടിച്ചു അവൾ അമ്പരന്നു…. ഇത്രയും വലിയ വീട്ടിലെ ഒരാളായിരിക്കുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല…..

സെക്യൂരിറ്റി അപ്പോഴേക്കും ആ ഓട്ടോകാരന് കൊടുക്കാനുള്ളത് കൊടുത്തു പറഞ്ഞു വിട്ടിരുന്നു….

മെഹന്നു അദ്ദേഹത്തെ താങ്ങി ഉമ്മറത്തേക്ക് കയറ്റിയപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് ആരാണെന്ന് നോക്കാൻ അകത്ത് നിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നു…അത് റയ്നുവിന്റെ ഉമ്മയായിരുന്നു .. അവരുടെ പെരുമാറ്റത്തിൽ നിന്ന് അത് അദ്ദേഹത്തിന്റെ ഭാര്യ ആണെന്ന് മെഹന്നുവിനു മനസ്സിലായി….

” അയ്യോ.. ഇതെന്ത് പറ്റീന്നും .. ചോര വരുന്നുണ്ടല്ലോ… നമുക്ക് ഹോസ്പിറ്റലിൽ പോയാലോ… നിങ്ങളിത് എവിടെ നോക്കിയാ നടന്നെ….. ”

അവർ അതിയായി വെപ്രാളപെട്ടു….

” ഇയ്യൊന്ന് ശബ്ദമുണ്ടാകാതെടി കയ്സു… എനിക്ക് ഒന്നൂല്ലാ….”

” എന്നാലും എനിക്ക് എന്തോ പേടി പോലെ… ഞാൻ യച്ചൂനെ വിളിക്കട്ടെ…. ”

” നീ തത്കാലം എന്നെ ആ റൂമിൽ ഒന്ന് കൊണ്ട് കിടത്താൻ ഈ മോളെ ഒന്ന് സഹായിക്കോ…. ”

അപ്പോഴാണ് അവർ മെഹനുവിനെ ശ്രദ്ധിച്ചത് പോലും….

മെഹന്നു -ആദി പ്രശ്നം ബന്ധപെട്ടുള്ള അന്യോഷണത്തിലാണല്ലോ റയ്നു…അവന്റെ പിന്നാലെ യച്ചുവും.. അത്കൊണ്ട് അവർ വീട്ടിൽ ഉണ്ടായിരുന്നില്ല… സന പുറത്തോട്ടും അനു കോളേജിലോട്ടും പോയിരിക്കുന്നത് കൊണ്ട് അവിടെ റയ്നുവിന്റെ ഉമ്മ മാത്രേ ഉണ്ടായിരുന്നുള്ളു…. പിന്നെ ചുമരിലൊന്നും ഒരു ഫോട്ടോ പോലും തൂക്കാത്തത് കൊണ്ട് അത് റയ്നുവിന്റെ വീടാണ് എന്ന് മനസ്സിലാകാനുള്ള ഒരു സൂചനയും അവൾക് കിട്ടിയില്ല….

മെഹനുവും അവരും കൂടി അദ്ദേഹത്തെ രണ്ടു സൈഡിലും പിടിച്ചു ബെഡ് റൂമിലേക്ക് കൊണ്ട് പോയി ബെഡിൽ ചാരി കിടത്തി …… അപ്പോഴും അവരുടെ മുഖത്തു ടെൻഷൻ നിറഞ്ഞു നിന്നിരുന്നു.. അത് മനസ്സിലാക്കിയ മെഹന്നു

” ആന്റി.. പേടിക്കാനൊന്നുമില്ല.. വണ്ടി ഇടിക്കേണ്ടതായിരുന്നു… പക്ഷെ.. സാർ അപ്പോഴേക്കും പിന്നിലേക്ക് വലിഞ്ഞത് കൊണ്ട് ഇത്രയേ പറ്റിയൊള്ളു… ”

അപ്പോഴാണ് അവർക്ക് ആശ്വാസമായത്….

” കയ്സു… ഈ മോൾ കണ്ടത് കൊണ്ട്… അല്ലെങ്കിൽ ഈ നട്ടുച്ചക്ക് ആരുമില്ലാത്ത ആ സ്ഥലത്ത് എന്നെ ആര് രക്ഷിക്കാൻ വരാനാ…. ”

റയ്നുവിന്റെ ഉമ്മ മെഹനുവിനെ നന്ദിയോടെ നോക്കിയപ്പോൾ അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

” അപ്പൊ ജമാൽക്ക എവിടെ…അദ്ദേഹത്തിന്റെ കൂടെ അല്ലെ നിങ്ങൾ പോയത്? ”

ജമാൽക്ക ഉപ്പാന്റെ പണ്ട് മുതലേ ഉള്ള ഡ്രൈവർ ആണ്..

” ജമൽന്റെ കൂടെ തന്നെയാ പോയത്… അപ്പഴാണ് അവന്റെ വീട്ടീന്ന് പെട്ടെന്ന് ചെല്ലണമെന്ന് പറഞ്ഞു ഫോൺ വന്നത്.. അപ്പൊ അവനോട് ഞാൻ വണ്ടി തിരിച്ചോളാൻ പറഞ്ഞു ഞാൻ അവിടെ ഇറങ്ങി…. ഹോസ്പിറ്റലിലോട്ട് അല്ലെ.. ബസ്സിനാണേലും പോവാല്ലോ…. അപ്പഴാണ് ഈ സംഭവം… ”

” ഞാൻ ആ വണ്ടി ശ്രദ്ധിച്ചിരുന്നു…. അതിന് നമ്പർ പ്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല.. ആരോ കരുതി കൂട്ടി ചെയ്ത പോലെ…. ആ വണ്ടി സാറേ ലക്ഷ്യമാക്കി തന്നെയാ വന്നത്…. ”

മെഹന്നു പറയുന്നത് കേട്ട് റയ്നുവിന്റെ ഉമ്മ പേടിയോടെ

” നമുക്ക് ഇന്നാ പോലീസിൽ കംപ്ലൈന്റ് ചെയ്താലോ…ഇനി വീടിനു വെളിയിൽ ഇറങ്ങണ്ടാ.. എനിക്ക് എന്തോ പേടിയാവുന്നു… ”

” ആരാണ് എന്ന് കരുതിയാണ് കയ്സു…. നമ്പർ പ്ലേറ്റ് പോലുമില്ല…നന്മ ചെയ്യുന്നവർക്ക് ശത്രുകൾ ധാരാളമുണ്ടാകും ..അത് സർവ സാധാരണമാണ്…..എന്ന് കരുതി വീട്ടിൽ പേടിച്ചിരിക്കാനൊന്നും എന്നെ കിട്ടില്ല… ജനിച്ചാൽ ഒരു നാൾ മരിക്കണം…. അത് ഒന്നും നമ്മുടെ കയ്യിലല്ലല്ലോ… ”

” എന്ത് പറഞ്ഞാലും ഓരോ തത്വങ്ങൾ കൊണ്ട് ഇറങ്ങിക്കോളും…. മക്കൾ ഇങ്ങോട്ട് വരട്ടെ… അവർ പറഞ്ഞാലേ നിങ്ങൾ കേൾക്കു…”

” ഇനി അവരോട് ഇതൊന്നും പറയാൻ നിക്കണ്ട… കഴിഞ്ഞത് കഴിഞ്ഞു.. എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.. അപ്പൊ അത് അങ്ങ് വിട്ടേക്….. ”

രണ്ടുപേരുടെയും സംസാരം മെഹന്നു നോക്കി കാണുകയായിരുന്നു…. ഉപ്പാന്റെ അഹംഭാവമില്ലാത്ത സൗമ്യമായ സ്വഭാവവും കാര്യബോധത്തോടെയുള്ള സംസാരവും ഉമ്മാന്റെ നിഷ്കളങ്കതയും അവൾക് ഒരുപാട് ഇഷ്ടമായി….ഇത്രയും പണവും പ്രധാഭാവുമുണ്ടായിട്ടും ഇദ്ദേഹം എന്തൊരു സിമ്പിൾ ആയ നന്മ നിറഞ്ഞ മനുഷ്യനാണ് എന്നവൾ ചിന്തിച്ചു… അത്കൊണ്ടാവും അദ്ദേഹത്തിന് ആയസ്സ് നീട്ടി കിട്ടിയത്….

ഉമ്മ പിണക്കം ഭാവിച്ചപ്പോൾ മെഹന്നു

” അതൊക്കെ വേണ്ട പോലെ ചെയ്യാൻ സമയമുണ്ടല്ലോ.. ഇപ്പൊ ഇത് ഞാൻ ഒന്ന് ഡ്രസ്സ്‌ ചെയ്യട്ടെ .. ഇവിടെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ ഇരിപ്പുണ്ടോ … ”

മെഹന്നു അത് ചോദിച്ചപ്പോൾ അവർ വാൾ ഡ്രോബ് തുറന്നു ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു കൊടുത്തു…. അതിനകത്തു നിറയെ മരുന്നുകളും ബിപി ചെക്കിങ് മെഷീനും ഒക്കെ ഉണ്ടായിരുന്നു….

” ഇതെന്താ… ഇവിടെ ഒരു മെഡിക്കൽ ഷോപ്പ് തന്നെ ഉണ്ടല്ലോ…. ”

അത് കേട്ട് റയ്നുവിന്റെ ഉപ്പ ചിരിച്ചു…

” ഹഹഹ… എന്റെ മൂത്ത മോൻ ഡോക്ടർ ആണ്… എനിക്ക് പിന്നെ അസുഖങ്ങൾ ഒഴിഞ്ഞു നേരമില്ലാത്തത് കൊണ്ട് അത്യാവശ്യത്തിനുള്ള മരുന്ന് എല്ലാം ഇവിടെ സ്റ്റോക്ക് ആണ്…. ”

മെഹന്നു ഒന്ന് പുഞ്ചിരിച്ചു… കുറച്ചു സമയത്തിനകം അദ്ദേഹത്തിന്റെ മുറിവ് എല്ലാം ഡ്രസ്സ്‌ ചെയ്ത് കൊടുത്തു..വാൾഡ്രോപിൽ നിന്ന് വേദനക്കുള്ള മരുന്ന് എടുത്തു ഒരു ഇൻജെക്ഷനും കൊടുത്തു ..അപ്പോഴേക്കും റയ്നുവിന്റെ ഉമ്മ രണ്ട് പേർക്കും കുടിക്കാൻ ജ്യൂസ്‌ കൊണ്ട് വന്നു അവർക്ക് കൊടുത്തു ….

” മോൾക് ഇതൊക്കെ എങ്ങനെ അറിയാം…? ”

റയ്നുവിന്റെ ഉമ്മയാണ് അത് ചോദിച്ചത്…

” ആന്റി.. ഞാൻ നേഴ്സ് ആണ്… Medcare ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്…. ”

” അതെയോ… എന്തായാലും മോൾ കണ്ടത് ഭാഗ്യായി…..”

മെഹന്നു അദ്ദേഹത്തിന്റെ കണ്ണും പൾസും ബിപിയുമൊക്കെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്… കൂടെ കട്ടിലിനടുത് ഇരിക്കുന്ന ഒരു വലിയ പെട്ടിയിലെ അദ്ദേഹം കഴിക്കുന്ന മരുന്നുകളും അവൾ എടുത്തു നോക്കി….

” സാർ… തത്കാലതേക്ക് ബോഡി പൈനിനുള്ള ഇൻജെക്ഷൻ വെച്ചിട്ടുണ്ട്.. എങ്കിലും മോനെ കൊണ്ട് ഒന്ന് നോക്കിക്കണേ….മുറിവ് ഉണങ്ങാനുള്ള മെഡിസിനും എഴുതി മേടിപ്പിക്കണം…. ബിപി ഒക്കെ കൂടുതലാണ് ..ഷുഗറും കൊളെസ്ട്രോളും ഒട്ടും കുറവില്ലല്ലോ .. ഉറക്കക്കുറവ് ഉണ്ടല്ലേ…പോരാത്തതിന് ഹാർട്ട്‌ പേഷ്യന്റും .”

എംകെ ഹോസ്പിറ്റലിലെ റയ്നുവിന്റെ ഉപ്പ സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ എടുത്തു നോക്കി കൊണ്ട് അവൾ പറഞ്ഞു ….

” അതിപ്പോ പ്രായമായില്ലേ മോളെ… ഇതൊക്കെ ഇനിയിപ്പോ നമ്മെളെ കൊണ്ട് നിയന്ത്രിക്കാൻ നോക്കിയാ നടക്കോ… അതിന്റെ ഒക്കെ സമയം കഴിഞ്ഞില്ലേ.. ഇനി പോണോടത്തോളം പോട്ടെ…. ”

എം കെ ഹോസ്പിറ്റൽ എന്ന് കണ്ടപ്പോൾ അവൾക് റയ്നുവിനെ ആണ് ഓർമ വന്നത്…. അവിടെത്തെ ഒരു patient മാത്രമാണ് ഇദ്ദേഹമെന്ന് അവൾ കരുതി…എങ്കിലും അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല….

” അങ്ങനെ ഒന്നുമില്ല…മനസ്സ് കൊണ്ട് വിചാരിച്ചാൽ നടക്കാവുന്നതേ ഒള്ളു…. ഡോക്ടർ വരെ പ്രിസ്ക്രിപ്ഷനിൽ കംപ്ലീറ്റ് റസ്റ്റ്‌ എഴുത്തീട്ടുണ്ട്…ആരോഗ്യം കഴിഞ്ഞുള്ള ബിസിനസ്സ് ഒക്കെ മതി..മരുന്ന് പോലും നേരാവണ്ണം കഴിക്കുന്നില്ലന്ന് മെഡിസിൻ ബോക്സ്‌ നോക്കിയപ്പോ എനിക്ക് മനസ്സിലായി… ആന്റി ഇതൊന്നും നോക്കാറില്ലേ…. ”

മെഹന്നു അവളുടെ ഉപ്പാനോടും ഇങ്ങനെ ആണ്… ഉപ്പാന്റെ മരുന്നിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് അവളാണ്….അവളുടെ ഉപ്പാനോടെന്ന പോലെയുള്ള സ്വാതന്ത്ര്യവും കംഫെർട്ടുമാണ് അവൾക്ക് റയ്നുവിന്റെ ഉപ്പാന്റെടുത്തുമ് ഫീൽ ചെയ്തത്…അത് കൊണ്ടാണ് അവൾ അത്രയും പറഞ്ഞത്….

” അതിന് എങ്ങനെയാ മോളെ… എന്നെ ഇതൊന്നും തൊടീക്കില്ല…. മരുന്ന് കഴിച്ചോ ചോദിച്ചാൽ കഴിച്ചു എന്ന് പറയേം ചെയ്യും.. ഇപ്പൊ അല്ലെ കള്ളത്തരം പിടി കിട്ടിയത്…. ”

“ഹഹഹ.. അതെന്താ സാർ മരുന്നൊന്നും കഴിക്കാത്തത്… അസുഖമൊക്കെ ഭേദമാവണ്ടെ…”

” എന്തോരം മെഡിസിൻസാ…. മൂന്നുനേരവും കണക്കിനുണ്ട്.. അതൊക്കെ കഴിച്ച തലക്ക് ഒരു പെരുപ്പമാണ്…. മനസ്സ് കൊണ്ട് i am very very fit.. അത്പോരെ…. ”

 

“അത്പോരാ… സാറിനെ പോലെ ഉള്ള ഒരാൾ ഒരുപാട് കാലം ജീവിക്കണം… പേരക്കുട്ടികളെ ഒക്കെ കാണണ്ടേ..കളിപ്പിക്കണ്ടേ… So.. ഇനി മുതൽ കുറച്ചു ദിവസത്തേക്ക് എങ്കിലും കംപ്ലീറ്റ് റസ്റ്റ്‌ എടുക്കണം..മരുന്ന് ഒക്കെ കൃത്യമായി കഴിക്കണം… സാറിന്റെ സ്വന്തം മോളാണ് പറയുന്നതെന്ന് കരുതിയാൽ മതി…… ”

അദ്ദേഹം വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി…

” മോള് പറഞ്ഞത് കൊണ്ട് ഇനി ഞാൻ റസ്റ്റ്‌ എടുക്കാം.. മരുന്ന് ഒക്കെ കഴിക്കേം ചെയ്യാം..പോരെ … ”

” മതി…. എപ്പഴും ടെൻഷൻ ഫ്രീ ആയിട്ട് ഇരിക്കണം.. കുറച്ചു ദിവസത്തേക്ക് ബിസിനസ്‌ ഒക്കെ മക്കൾ നോക്കട്ടെ.. സാർ അതിലൊന്നും തലയിടണ്ട….. മനസ്സ് ഫ്രീ ആക്കി വെച്ച് ഇവിടെ ഗാർഡനിങ്ങും പിന്നെ ആന്റിയെ ഹെല്പ് ചെയ്തൊക്കെ സമയം സ്‌പെന്റ് ചെയ്യാ…ആന്റിയെ ഞാൻ ഏല്പിക്കാ എല്ലാം… ”

റയ്നുവിന്റെ ഉമ്മ മെഹനുവിന്റെ അടുത്തേക്ക് വന്നു കൊണ്ട്

” മോളെ…. വിരോധമില്ലെങ്കിൽ കുറച്ചു ദിവസം മോള് ഇങ്ങോട്ട് ഒന്ന് വരോ…ഇങ്ങേര് ഇപ്പൊ സമ്മതിക്കും.. പിന്നെ മട്ടും ഭാവവും മാറും…ഞാൻ പറഞ്ഞാലൊട്ട് കേൾക്കൂല്ലാ…. മക്കൾകൊക്കെ ഇതിനെവിടെയാ സമയം…ബുദ്ധിമുട്ടാവില്ലെങ്കിൽ മതി.. ഞങ്ങൾക്കൊരു കൂട്ടാവേം ചെയ്യും…”

” നീയെന്താ പറയുന്നേ കയ്സു.. മോൾക് ഹോസ്പിറ്റലിൽ പോണ്ടേ…. ”

അവരുടെ സ്നേഹം കണ്ടപ്പോ മെഹന്നുവിന് no പറയാൻ തോന്നിയില്ല.. പിന്നെ അവൾ ഹോസ്പിറ്റലിൽ നിന്ന് കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തേക്കുവാണല്ലോ…. വീട്ടിൽ ഇരിക്കുന്നതിലും നല്ലത് ഇവിടെ വന്നു ഇവരുടെ കൂടെ സ്‌പെന്റ് ചെയ്യലാണ് നല്ലത് എന്നവൾക്കും തോന്നി…. ഇപ്പോൾ ഒരു ചേഞ്ച്‌ അത്യാവശ്യമാണ്..

അവൾ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു കൊണ്ട്

” അത് കുഴപ്പമില്ല സാർ….ഞാനും ഒരു ആക്‌സിഡന്റ് കഴിഞ്ഞിരിക്കുവാണ്… അത്കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തേക്കുവാ…. ഞാൻ വരാം… എനിക്കും ഒരു സമയം പോക്ക് ആകോലോ…. ”

അത് കേട്ടപ്പോൾ രണ്ട് പേർക്കും സന്തോഷമായി…അവർ മെഹനുവിനെ മോളെ എന്ന് വിളിച്ചത് ആത്മാർത്ഥമായിട്ടാണ്.. അനുവിന്റെ സ്ഥാനത് കണ്ടാണ്….പിന്നെയും അവർ കുറെ നേരം സംസാരിച്ചു.. മെഹനുവിന്റെ പേരും വീട്ടുകാരെ പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു…

” മെഹന്നു മോളെ… എന്റെ കാര്യത്തിൽ വേവലാതിപെടുന്ന ഇവൾക്കും ഇല്ലാത്ത രോഗമില്ല…. മോള് എന്നോട് ഉപദേശിച്ചപോലെ ഇവളെയും ഒന്ന് ഉപദേശിക്കണം…. ”

റയ്നുവിന്റെ ഉപ്പ ഉമ്മാനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.. മെഹന്നു ചിരിച്ചു കൊണ്ട്

” രണ്ടാളെ കാര്യവും ഞാൻ ഏറ്റു…. പോരെ… ഇനി അടങ്ങി ഒതുങ്ങി നല്ല കുട്ടികളായി ഇരുന്നോണം…. ”

എല്ലാരും ഒരുമിച്ച് ചിരിച്ചു….
അപ്പോഴാണ് മെഹനുവിന് ഇഷയുടെ കാര്യം ഓർമ വന്നത്.. ഇതൊന്നും അവൾ അറിഞ്ഞിട്ടുണ്ടാവില്ലല്ലോ….സമയവും ഒരുപാട് ആയി…അവൾ ബെഡിൽ നിന്ന് എഴുനേറ്റ് കൊണ്ട് രണ്ട് പേരോടുമായി

” എന്നാ ഞാൻ അങ്ങോട്ട് പോയാലോ…എന്റെ ഫ്രണ്ട്നെ കാണാൻ ഇറങ്ങിയതായിരുന്നു ഞാൻ… അവൾ എന്നെ കാത്തിരിക്കുന്നുണ്ടാകും…ഞാൻ നാളെ വരാം…. ”

” ഭക്ഷണം കഴിച്ചിട്ട് പോകാം മോളെ… ”

” അത് സാരമില്ല ആന്റി… എപ്പോ വേണേലും ആവാലോ… ”

” ആയ്കോട്ടെ മോളെ ഇന്നാ… നാളെ വരണട്ടോ…”

” തീർച്ചയായും വരാം… ”

” മോള് തനിച്ചു പോണ്ട… ജമാൽ നെ വിളികാം…”

” ഏയ്യ്.. അതൊന്നും വേണ്ട…. ബസ്സിനു പോകാവുന്നതേ ഒള്ളു… എന്നാൽ ശരി..”

അവൾ യാത്ര പറഞ്ഞു മുറിയിൽ നിന്ന് പുറത്ത് വന്നതും റയ്നുവും സനയും ഒരേ സമയമാണ് ഹാളിലേക്ക് കടന്നു വന്നത്…..സന ഹോസ്പിറ്റലിൽ ചെന്ന് റയ്നുവിന്റെ കൂടെ പോരുകയായിരുന്നു… പെട്ടെന്ന് സനയെയും റയ്നുവിനെയും കണ്ടതും മെഹനുവും അത്പോലെ ഉമ്മയോട് സംസാരിച്ചു നിക്കുന്ന മെഹനുവിനെ കണ്ട് അവരും ഒരുപോലെ ഞെട്ടി….

മകൻ ഡോക്ടർ എന്ന് പറഞ്ഞതും എംകെ യുടെ പ്രിസ്ക്രിപ്ഷൻ കണ്ടതും അവൾ ഓർത്തു…. അവളുടെ സംശയങ്ങൾ ശരി വെക്കും വിധം റയ്നുവിന്റെ ഉമ്മ മെഹനുവിനോടായി..

” മോളെ.. അതാണ് ഞങ്ങളുടെ മൂത്തമോൻ…ഡോക്ടർ എന്ന് പറഞ്ഞില്ലേ
.. റയാൻ.. അതവൻ കെട്ടാൻ പോണ കുട്ടി … സന… ”

റയാനെ കണ്ടപ്പോൾ മെഹനുവിനു ദേഷ്യം വന്നു.. പക്ഷെ.. അവൾ സമീപനം പാലിച്ചു….

ഒരിക്കലും ഇവന്റെ തിരുമോന്ത കാണില്ലെന്ന് വിചാരിച്ചതാണ്… ഇവൻ എന്നോട് ചെയ്തതൊക്കെ നിനക്കറിയാവുന്നത് അല്ലെ പടച്ചോനെ… എല്ലാം മറക്കാൻ ശ്രമിക്കാ ഞാൻ ..പിന്നെന്തിനാണ് വീണ്ടും വീണ്ടും ഞങ്ങൾ പരസ്പരം കാണാനുള്ള സന്ദർഭങ്ങൾ നീയുണ്ടാകുന്നത്… പഴയത് ഒക്കെ ഓർമിപ്പിക്കുന്നത്… ഇവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ..എന്തൊരു പരീക്ഷണമാണ് റബ്ബേ …ദിവസവും ഇവിടെ വരാമെന്ന് ഇവിടുത്തെ സാറിനും ആന്റിക്കും വാക്കും കൊടുത്തു പോയല്ലോ..എന്നാലും ഇത്രയും നല്ലവരായ ഇവർക്കു എങ്ങനെ ഇങ്ങനെ ഒരു ക്രൂരനായ മകൻ ജനിച്ചു… ഇവന്റെ വീടാണ് എന്നറിഞ്ഞിരുന്നേ ഒരു പക്ഷേ…..

അടുത്ത നിമിഷം അവൾ മാറി ചിന്തിച്ചു…..ഒരുപക്ഷെ…ഇതിവിന്റെ ഉപ്പയാണ് എന്നാദ്യമേ അറിഞ്ഞിരുന്നെ നീയാ മനുഷ്യനെ രക്ഷിക്കില്ലേ…. ഇവൻ ചെയ്ത തെറ്റുകൾക്ക് ആ നല്ല മനുഷ്യൻ എന്ത് ചെയ്തു… ഇവനോടുള്ള ദേഷ്യം ഞാൻ എന്തിനാ അവരോട് കാണിക്കുന്നേ.. അതിന്റെ ആവശ്യമില്ല… അപ്പോ ഇത് റബ്ബിന്റെ തീരുമാനമാണ്…. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് ഇവനെ പേടിച്ചോടുന്നത്….ഇവന്റെ ഉപ്പ പറഞ്ഞപോലെ ശത്രുകളെ പേടിച്ചോടാൻ എന്നേ കിട്ടില്ല……. ഞാൻ ഇവന്റെ കണ്ണിന്റെ മുമ്പിൽ തന്നെ ഉണ്ടാവണം….. ഇത് കൊണ്ടൊന്നും ഈ മെഹനുവിനെ തോൽപിക്കാനാവില്ല.. തളർത്താനാവില്ല എന്നവൻ അറിയണം.. എന്റെ വീഴ്ച കണ്ട് സന്തോഷിക്കാനല്ലേ അവൻ ആഗ്രഹിച്ചത്… അതിന് അവസരം കൊടുക്കരുത്….ഇതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കില്ല…. അവൻ ചെയ്ത തെറ്റിന് ഇവന്റെ കണ്മുന്നിൽ തന്നെ സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം.. അതാണ് അവനുള്ള ശിക്ഷ… യെസ്.. ഞാൻ തീരുമാനിച്ചു….. ഞാൻ ദിവസവും ഇവിടെ വരുക തന്നെ ചെയ്യും….

ഇവൾ എങ്ങനെ ഇവിടെ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. ഇനി എല്ലാ കാര്യങ്ങളും വാപ്പനോട് പറയാൻ ആയിരിക്കോ ഇവൾ വന്നിട്ടുണ്ടാവാ…. യാ അല്ലാഹ്…. അങ്ങനെ ഒന്നും സംഭവിക്കല്ലേ… അതോ ഇനി കുടുബത്തിൽ കയറി പ്രതികാരം വീട്ടാനോ….. അവളുടെ മട്ടും ഭാവവും അത്ര ശരിയല്ല… എന്തൊക്കെയോ കരുതി കൂട്ടിയുള്ള വരവാണെന്ന് തോനുന്നു….

അത്പോലെ സനയും മെഹനുവിനെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല…. അവളുടെ മുഖം ചുവന്നു വീർത്തു…

അപ്പോഴാണ് ഉമ്മ റയ്നുവിനോട് നടന്നതൊക്കെ പറഞ്ഞത്…. റയ്നു റൂമിൽ കയറി ഉപ്പാനെ കണ്ടു…

” ഉപ്പാ.. വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാ… ”

” ഇപ്പോ വേണ്ട മോനെ.. തല്കാലത്തേക് വേണ്ടതൊക്കെ ഈ മോള് ചെയ്തിട്ടുണ്ട്… എനിക്ക് കുഴപ്പമൊന്നുമില്ല…. ”

” എന്നാലും ഉപ്പാ… ”

” ഒരേന്നാലും ഇല്ലാ.. നീയൊരു കാര്യം ചെയ്യ്.. ആ മോളെ അവൾക് പോകേണ്ട ഇടത്ത് ഒന്ന് കൊണ്ട് വിട്…..മോളെ…. അവൻ കൊണ്ട് വിടും… നാളെ ഞാൻ ജമാൽ നെ പറഞ്ഞയക്കണോ… ”

പിന്നെ റയ്നു ഒന്നും പറഞ്ഞില്ല… അത് കേട്ട് മെഹന്നു

” വേണ്ട സാർ.. ഞാൻ വന്നോളാം….. ”

അപ്പൊ സന സംശയത്തോടെ ഉപ്പാന്റെ അടുത്ത് വന്നു കൊണ്ട്

” നാളെ എന്തിനാ ഉപ്പാ വരുന്നേ…. ”

” അത് പിന്നെ സന മോളെ…. ഞാനിനി കുറച്ചു ദിവസത്തേക്ക് ഇവിടെ റസ്റ്റ്‌ എടുക്കുവാ.. അപ്പോ എന്റെ മരുന്നിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ വേണ്ടി.. പിന്നെ ഞങ്ങൾക് ഒന്ന് മിണ്ടീ പറഞ്ഞു ഇരിക്കാനൊക്കെ മോളോട് കുറച്ചു ദിവസം ഇങ്ങോട്ട് വരാൻ പറഞ്ഞേക്കുവാ…. ”

സന അത് കേട്ട് ഞെട്ടി… കാരണം.. മെഹന്നു ഈ വീട്ടിൽ ഉണ്ടായാൽ അവളുടെ കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് മാത്രമല്ല.. റയാനും അവൾക്കും പരസ്പരം കാണാനും പിണക്കം തീർക്കാനും അതൊരു അവസരമാക്കുകയും ചെയ്യും… ഇത്രയും ചെയ്തു വെച്ചതൊക്കെ വെള്ളത്തിൽ ആവുമെന്നോർത്തപ്പോൾ അത് മുടക്കാനെന്ന വണ്ണം സന

” അതിന് എന്തിനാ ഉപ്പാ പുറത്ത് നിന്ന് ഒരാൾ…ഞങ്ങളൊക്കെ ഇവിടെ ഇല്ലേ .. ഉപ്പാന്റെ എല്ലാ കാര്യവും ഞാൻ നോക്കികോളാം.. അത് പോരെ….. ”

” അത് സാരമില്ല മോളെ.. എല്ലാരുമുണ്ടായിട്ടും പുറത്ത് നിന്ന് ഒരാൾ വേണ്ടി വന്നില്ലേ ഒരു ആപത്ത് വന്നപ്പോൾ രക്ഷിക്കാൻ… അത്കൊണ്ട്.. നിങ്ങൾ ആരും ബുദ്ധിമുട്ടണ്ടാ… ഈ മോൾക്കും കുഴപ്പമില്ല.. ഞങ്ങൾ രണ്ടാൾക്കും കുഴപ്പമില്ല… ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു… ഇനിയതിൽ മാറ്റമില്ല… ”

അത്രയും പറഞ്ഞപ്പോൾ സനയുടെ വായയും അടഞ്ഞു…..സന മെഹനുവിനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവളുടെ റൂമിലോട്ട് പോയി.. മെഹന്നുവും പിന്നെ അവിടെ നിന്നില്ല… അവൾ ഉമ്മറത്തേക്ക് ഇറങ്ങിയതും റയ്നു അവളുടെ പിന്നാലെ വന്നു അവൾക് വഴി തടസമായി നിന്നു..

” എന്താ നിന്റെ ഉദ്ദേശം….? ”

” എന്ത് ഉദ്ദേശം….? ”

” എന്റെ ഉപ്പാനേം ഉമ്മാനേം കയ്യിലെടുത്തു ഇവിടെ കുടിയേറിയതിന്റെ ഉദ്ദേശമെന്താണെന്ന്…. എന്നോട് തീർക്കാനുള്ളത് ഒക്കെ എന്നോട് തീർക്കണം… അതിന് എന്റെ പാവം വീട്ടുകാരെ ഉപയോഗിക്കരുത്..അവരെ വേദനിപ്പിക്കരുത്…. ”

” തന്റെ വിജയത്തിന് വേണ്ടി എന്റെ ആദിയെ എന്നിൽ നിന്ന് അകറ്റി എന്റെ സ്വപ്നങ്ങൾ തകർത്തപ്പോ ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നീയെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ…..പണത്തിന്റെ ഹുങ്ക് കൊണ്ട് സ്നേഹബന്ധങ്ങൾക് പുല്ല് വില കല്പിക്കുന്ന തനിക്ക് എങ്ങനെയാ അതിന് സ്നേഹത്തിന്റെ വില മനസ്സിലാവാ ല്ലേ ..അത്കൊണ്ട് മോൻ ആ ഡയലോഗ് ഒക്കെ വിട്…എന്തായാലും ഞാൻ തന്നെ പോലെ നാണം കെട്ട പരിവാടി ചെയ്യില്ല….. എനിക്ക് അങ്ങനെ ഒരു ഉദ്ദേശവും ഇല്ലാ…ഞാൻ ഒരു പ്രതികാരവും വീട്ടാൻ വന്നതുമല്ല…പിന്നെ..തന്റെ വീട് ആണെന്ന് കരുതി അല്ല ഞാൻ ഇവിടെ വന്നത്.. യതീർശ്ചികമായി അത് സംഭവിച്ചു… എന്ന് കരുതി ഞാൻ പേടിച്ചോടതൊന്നും ഇല്ലാ… തന്റെ ഉപ്പാന്റേം ഉമ്മന്റേം സന്തോഷത്തിന് ഞാൻ ഇനിയും ഇവിടെ വരും….അവരെ കാണും.. സംസാരിക്കും..പക്ഷേ..താൻ എന്റെ വഴിയിൽ തടസ്സമായി വരരുത്…. ഒരു സംസാരം കൊണ്ട് പോലും… കേട്ടല്ലോ….”

റയ്നു ഒരക്ഷരം മിണ്ടിയില്ല…. മെഹന്നു അതും പറഞ്ഞു ഇറങ്ങി പോയി….

നീ പറഞ്ഞോ.. എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്… എന്നാൽ നീ എന്റെ മേൽ പഴി ചാരിയതിനൊക്കെ ഒരുനാൾ പശ്ചാതപ്പിക്കും… ഈ റയ്നുവിന്റെ നിരപരാധിത്വം തെളിയുന്ന ദിവസം വിദൂരമല്ല… ആ ദിവസത്തിനാണ് ഞാൻ കാത്തിരിക്കുന്നത്…

 

അപ്പോ മക്കളെ മെഹന്നു റയ്നുവിന്റെ വീട്ടിൽ എത്തിയിരിക്കുന്നു… ഇനി ഇവിടെ ചിലതൊക്കെ നടക്കും….😂😂😂lets wait and watch..

 

💕💕💕

 

കോളേജിൽ..

” നീയെന്ത് ആലോചിച്ചിരിക്കുവാ അനു…ഷാനു ഇതുവരെ കണ്ട് പിടിച്ചിട്ടൊന്നും ഇല്ലല്ലോ.. പിന്നെ എന്താ… ”

” അത് ഒരു ടെൻഷൻ… മറുവശത്തു ആ ദിയ…. ഓഹ്.. ഇന്നും കൂടി നീ കണ്ടില്ലേ അവർ ബൈക്കിൽ couples നെ പോലെയാ വന്നത്…എനിക്ക് അത് കണ്ടിട്ട് കേറി വന്നതാ… ഹും … ഞാൻ അനു ആണെന്ന് കൂടി അറിഞ്ഞാൽ പിന്നെ ഒരിക്കലും ഷാനു എന്റെ ആവില്ല…. എനിക്ക് ആലോചിച്ചിട്ട് ഭ്രാന്ത് വരുന്നുണ്ട്…. ”

” എന്റെ പെണ്ണെ… അതിന് അവർ തമ്മിൽ എന്തെങ്കിലും ഉണ്ടെന്ന് നമുക്ക് ഉറപ്പില്ലല്ലോ…. ആദ്യം അന്ന് പറഞ്ഞപോലെ നമ്മളത് ഉറപ്പിക്കണം…ശേഷം അവളെ ഒഴിവാക്കാനുള്ള വഴി നോക്കണം…”

” അതൊക്കെ അവിടെ നിക്കട്ടെ… ആദ്യം ആ ദിയയുടെ ബൈക്കിൽ കയറൽ നിർത്തണം…. എന്നിട്ട് മതി ബാക്കി ഒക്കെ… ”

” അതിപ്പോ എങ്ങനാ… അവർ ഒരു വീട്ടിൽ നിന്ന് അല്ലെ വരുന്നേ… അപ്പോ ഒരുമിച്ച് ആവൂല്ലേ… ”

” അതൊന്നും പറഞ്ഞാ പറ്റില്ല… ഒരു തവണ എങ്കി ഒരു തവണ.. ആ ദിയയുടെ മുമ്പിൽ വെച്ച് എനിക്ക് ഷാനൂന്റെ ബൈക്കിൽ കയറണം… അതെന്റൊരു വാശി ആണ്.. നീയതിനുള്ള വഴി പറയ്… ”

രണ്ട് പേരും തല പുകഞ്ഞു ആലോചിച്ചു…. ഒടുവിൽ ജാനു ഒരു വഴി കണ്ട് പിടിച്ചു….

” കിട്ടി…. പ്ലാൻ കിട്ടി…… ”

” എന്താ പ്ലാൻ…? ”

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply