Angry Babies In Love – Part 53

  • by

798 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 53~*

*🔥റിച്ചൂസ്🔥*

 

രണ്ട് പേരും തല പുകഞ്ഞു ആലോചിച്ചു…. ഒടുവിൽ ജാനു ഒരു വഴി കണ്ട് പിടിച്ചു….

” കിട്ടി…. പ്ലാൻ കിട്ടി…… ”

” എന്താ പ്ലാൻ…? ”

” എടി.. മൂപ്പരെ ഇപ്പോത്തെ പ്രശ്നം തന്നെ നമുക്ക് അങ്ങോട്ട് മുതലെടുക്കാ….”

” നീയൊന്ന് തെളിച്ചു പറ പെണ്ണെ… ”

” അതായത് നീ കോളേജ് വിട്ടിട്ട് ഷാനുവിന്റെ അടുത്ത് ചെന്ന് പറയണം.. അനുവിനെ ഞാനും നീയുമിപ്പോ കോളേജിൽ വെച്ചു കണ്ടെന്നും അവൾ നമ്മടെ തൊട്ടടുത്തുള്ള അൽബയ്ക് മാളിലേക് പോകാണ് എന്ന് പറയുന്നത് കേട്ടന്നും ഒക്കെ….അപ്പൊ ഷാനു സാർ അവളെ പിടിക്കാൻ അങ്ങോട്ട് പോകും.. മൂപ്പർ ആളെ കാണാത്തത് കൊണ്ട് നമ്മളോട് കൂടെ വരാൻ പറയും.. ഞാൻ എന്തേലും തിരക്ക് ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.. പിന്നെ നിനക്ക് സ്കൂട്ടി ഇല്ലല്ലോ.. So.. നിനക്ക് അവന്റെ ബൈക്കിൽ കയറാം.. എങ്ങനെ ഉണ്ട് എന്റെ ഐഡിയ…. ”

” പൊളി മോളെ.. പക്ഷേ… അവിടെ ചെല്ലുമ്പോ അനു എവിടെന്നു ചോദിച്ചാ…. ”

” കുറച്ചു നേരം അവിടെ തപ്പീമ്മ് കൊണ്ട് നിക്കണം.. പിന്നെ ഇവിടെ ഒന്നുമില്ലെന്ന് പറഞ്ഞു ഇങ് പൊന്നേര്….. അപ്പോഴും നിനക്ക് അവന്റെ ബൈക്കിൽ പോരാലോ… ”

” എനിക്ക് വയ്യാ…. ഇത് പൊളിക്കും..നീ മുത്താടി… ഇത്രയും പെട്ടെന്ന് ഒന്ന് കോളേജ് വിടാനാവണെ..”

💕💕💕

ഇതേ സമയം ഷാനു അനുവിനെ കുറിച്ച് തന്നെ ചിന്തിക്കായിരുന്നു…

അവളെ എങ്ങനെ എങ്കിലും പൊക്കണം… ഗുണ്ടകളെ വിട്ട് തല്ലിച്ച സ്ഥിതിക് അവളെ അങ്ങനെ വിട്ടാ പറ്റില്ലല്ലോ…. ഈ ഷാനു ആരാണ് എന്ന് അവളെ കാണിച് കൊടുക്കണ്ടേ… ഗുണ്ടകളുമായി ഒക്കെ ഇടപാട് ഉണ്ടേ ആള് ചില്ലറക്കാരി അല്ലാ…. ദിയയോട് ചോധിച്ചപോൾ അവൾക് അങ്ങനൊരാളെ അറിയില്ല…. എന്നാലും ഇങ്ങനൊരു ചട്ടമ്പിയേ ആരുമറിയാതിരിക്കാൻ ചാൻസ് കുറവാണ്….. ആമ്പിള്ളേരോടുള്ള അവളുടെ സംസാരം വെച്ച് അവളൊരു പുലിയാണ്.. പാവം അടങ്ങി ഒതുങ്ങി ടൈപ്പ് അല്ലാ … അപ്പൊ അത്ര ചങ്കൂറ്റമുള്ള അവൾ ഇവിടെത്തെ അലമ്പ് ടീംസുമായി തല്ലുണ്ടാക്കാനുള്ള ചാൻസ് ഉണ്ട്….ആ വഴി ഒന്ന് നോക്കിയാലോ…. മാറ്റാരെക്കാളും അവർക്ക് ചിലപ്പോ അവളെ അറിയായിരിക്കും….

ഷാനു നേരെ കോളേജ് ഗ്രൗണ്ട്ലേക്ക് നടന്നു… അവിടെ അധികം ആരുടേയും ശ്രദ്ധ എത്താത്ത ഭാഗത്ത് കുറെ പേര് ഗാങ് അടിച്ചു ഇരിപ്പുണ്ട്….. അതിൽ കുറെ എണ്ണം ഹാൻഡ്സും സിഗററ്റും ഒക്കെ വലിക്കാനുള്ള പുറപ്പാടിൽ സാധനങ്ങൾ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്….കുറച്ചു പേര് ഫോണിലും…. അവരൊക്കെ ആണെങ്കിൽ ഷാനു പഠിപ്പിക്കുന്ന പല ക്ലാസ്സിലെ കുട്ടികളും.. അത്കൊണ്ട് ഷാനു അവരുടെ മുമ്പിൽ ചെന്ന് കയ്യും കെട്ടി നിന്നതും അവർ അവനെ തിരിച്ചറിഞ്ഞു… പെട്ടെന്ന് എഴുനേറ്റ് എല്ലാം പിന്നിൽ മറച്ചു പരിഭ്രാമത്തോടെ നിന്നു….

” എന്താടാ ഇവിടെ പരിപാടി…. ”

” അത് പിന്നെ സാർ….. ”

” എന്താടാ ഒരു പരുങ്ങൽ.. ഇതൊന്നും ഇവിടെ അലൊഡ് അല്ലെന്ന് അറിയില്ലേ…പ്രിൻസിയെ വിളിക്കട്ടെ… പിന്നെ നിങ്ങളുടെ ഒക്കെ തന്തമാർ കാലുപിടിച്ചാൽ പോലും കോളേജിൽ കയറാൻ പറ്റില്ല….. ”

അത് കേട്ട് അവർ ഞെട്ടി…. അവരിൽ ഒരാൾ ഷാനുവിന്റെ അടുത്ത് വന്നു കെഞ്ചി…

” സോറി സാർ.. ഇനി ഞങ്ങൾ ഇതാവർത്തിക്കില്ല…. എല്ലാം നിർത്തിക്കോളാ.. പ്ലീസ്.. സാർ.. കംപ്ലൈന്റ് ചെയ്യരുത്….. ”

” അത് ഞാൻ എങ്ങനെ വിശ്വസിക്കും…. ”

” പ്ലീസ്.. സാർ… ഞങ്ങളെ വിശ്വസിക്കണം… ഇനി ക്യാമ്പസിൽ ഞങ്ങളെ ഇങ്ങനെ കണ്ടാ സർ കംപ്ലൈന്റ് ചെയ്തോ.. ഇത്തവണത്തേക്ക് ക്ഷമിക്കണം…. പ്ലീസ് സർ.. ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യാ…. എല്ലാരും ഒന്ന് പറടാ… ”

അതു കേട്ട് എല്ലാരും ഷാനുവിനോട് കെഞ്ചി…

” ഒക്കെ. ഒക്കെ…ഇത്തവണത്തേക്ക്.. ഇത്തവണത്തേക്ക് മാത്രം…കേട്ടല്ലോ..എങ്കിൽ കയ്യിലുള്ളത് എല്ലാം എടുക്ക്… ദാ… ആ കവറിൽ ഇട് .. ”

അവർ എല്ലാരും കയ്യിലെ സിഗററ്റും ഹാൻഡ്സുമൊക്കെ ഒരു കവറിൽ ഇട്ട് ഷാനുവിന് കൊടുത്തു… അവരുടെ മുമ്പിൽ വെച്ച് തന്നെ ഷാനു അവരുടെ കയ്യിന്ന് ലൈറ്റർ വാങ്ങി അത് കവറോടെ കത്തിച്ചു….ശേഷം അതിൽ ആദ്യം സംസാരിച്ചവന്റെ തോളിൽ കയ്യിട്ട് കൊണ്ട് ഷാനു കുറച്ചു മാറി നിന്നു….

” നീ എന്തും ചെയ്യാമെന്ന് പറഞ്ഞ സ്ഥിതിക് ഒരു കാര്യം ചോദിക്കട്ടെ…. നിനക്ക് ഒരു അനുവിനെ അറിയോ.. ഈ കോളേജിൽ ഉള്ളതാ… അല്പം ഗുണ്ടായിസമൊക്കെ കയ്യിൽ ഉണ്ട് ….അറിയോ.. ”

അവൻ ഒന്ന് ആലോചിച്ചതിന് ശേഷം

” അനു…. അങ്ങനൊരാളെ കേട്ടിട്ടില്ലേ.. പക്ഷേ.. കോളേജിൽ ഗുണ്ടായിസമൊക്കെ കയ്യിളുള്ള ഒരേ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടുള്ളു.. ഹെന്ന… ആൾ ബ്ലാക്ക് ബെൽറ്റാ.. തനി ചട്ടമ്പി.. എംകെ ഹോസ്പിറ്റലിന്റെ ഓണർ അലി മാലിക് സർനെ അറിയോ.. മൂപ്പരെ ഇളയ സന്തതി…. ഈ കോളേജിലെ ഏതവനോടും നേർകുനേർ നിന്ന് ശബ്ദമുയർത്താനും വേണമെങ്കിൽ രണ്ട് കൊടുക്കാനും അവൾക്കെ ധൈര്യമുള്ളൂ……”

” ഇത്ര വെക്തമായി അറിയണമെങ്കിൽ അവൾ നിന്നെയും ശരിക്ക് കണ്ടിട്ടുണ്ട് എന്ന് തോന്നുന്നല്ലോ… ”

” മറച്ചു വെക്കുന്നില്ല സർ.. കിട്ടിയിട്ടുണ്ട്… അത് ഞങ്ങൾ ആരും മറക്കില്ല….. ”

” അല്ലാ.. എന്തിന്റെ പേരിലായിരുന്നു അടി… കാര്യമില്ലാതെ ആരെങ്കിലും അടിക്കോ… ”

അവൻ ഒന്ന് മടിച്ചിട്ടാണെങ്കിലും തുറന്നു പറഞ്ഞു…

“ഗേൾസ് ടോയലറ്റിനു മുമ്പിൽ ഇരുന്നു കള്ളും കഞ്ചാവുമടിച്ചു അതിനകത്തു കയറി ഒളിഞ്ഞു നോക്കിയതിനാ.. അത് ചോദിക്കാൻ വന്നവളുടെ മേലെ ഞങ്ങളിൽ ഒരുത്തൻ കൈ വെച്ചു … പിന്നെ അടിയുടെ പൊടി പൂരമായിരുന്നു.. കൂടാതെ ഞങ്ങളുടെ ഒക്കെ ബോസ്സ് തടി രവി.. അവനന്ന് ലീവ് ആയിരുന്നു… തല്ലിയതിനു അവനെ കൂട്ടി ചോദിക്കാൻ ചെന്നപ്പോ അപ്പോഴും കിട്ടി.. കണ്ണിന്നു പൊന്നീച്ച പാറി സാറേ.. പിന്നെ ഞങ്ങൾ അവളോട് ഒടക്കാൻ പോയിട്ടില്ല….”

” അപ്പോ അവളുടെ ഭാഗത്ത് ആണ് ശരി.. വേണ്ടാത്തത് കണ്ടാ ആരായാലും പ്രതികരിക്കോലോ.. എന്നിട്ടും ഒരു പെണ്ണിന്റെ കയ്യിന്ന് അത്ര ഒക്കെ മേടിച് കൂട്ടിയിട്ടും നിങ്ങളൊന്നും നന്നായില്ലല്ലോ.. കഷ്ടം…. ”

അവൻ ലജ്ജയോടെ തല താഴ്ത്തി…ഷാനു വീണ്ടും തുടർന്നു..

” ഹ്മ്മ്മ്…. അത് വിട്… എന്നിട്ട് കക്ഷി ഏതാ ഇയർ ആൻഡ് ഡിപ്പാർട്മെന്റ് എന്നൊക്കെ അറിയോ…? ”

” ഡിപ്പാർട്മെന്റ് അറിയില്ല.. ആൾ ഫൈനൽ ഇയർ ആണ്…. ”

” ഒക്കെ… എങ്കിൽ നീയെന്റെ കൂടെ ഒന്ന് വാ.. ആളെ ഒന്ന് തപ്പി പിടിച്ചു തരണം… ആൾ തന്നെയാണോ അനു എന്നും അറിയണം.. അതാണ് നിന്റെ ജോലി…. ”

” ഒക്കെ സർ…. ”

അവൻ ഷാനുവിന്റെ കൂടെ പോയി….. ഷാനു സ്റ്റാഫ് റൂമിൽ ഇരുന്നു… അവൻ അനുവിനെ തപ്പാൻ പോയി.. ഒടുവിൽ കുറച്ചു കഴിഞ്ഞു അവൻ വന്നു..

” സർ.. ആളെ കണ്ട് പിടിച്ചു… അവിടെ ആ ഗേൾസ് ടോയ്‌ലെറ്റിനു മുമ്പിലെ തണലത്ത് ഇരിപ്പുണ്ട് കക്ഷി….പിന്നെ ഹന്നയുടെ വിളിപ്പേര് ആണ് അനു.. അനു എന്ന് പറഞ്ഞാ അധികമാർക്കും അറിയില്ല.. ഹന്ന എന്ന് പറഞ്ഞാലേ അറിയൂ.. ”

” ആണോ.. എന്നാ വാ… ”

ഷാനു അവന്റെ കൂടെ പോയി..

” സർ.. അതാ ഇരിക്കുന്നു.. ആ ബ്ലൂ ജീൻസ് ആൻഡ് വൈറ്റ് ടോപ് ഇട്ട… ”

കുറച്ചു മാറി നിന്ന് അവൻ കൈ ചൂണ്ടിയ ഭാഗത്തേക് ഷാനു നോക്കിയതും അവനൊന്ന് ഞെട്ടി….അവൻ അറിയാതെ പറഞ്ഞു പോയി..

” ഇത് അയ്ശു അല്ലെ…നീ ശരിക്ക് നോക്ക് . ”

” അയ്ശുവോ… സർ അത് തന്നെയാണ് ഹന്ന… എനിക്ക് തെറ്റീറ്റൊന്നും ഇല്ലാ….. സർ വേണമെങ്കിൽ വേറെ ആരോടെങ്കിലും ചോദിച്ചു നോക്ക്…. എന്നാ ഞാൻ പോട്ടെ സാറേ…. ”

അവനോട് പോകാൻ പറഞ്ഞു അവൻ അവളെ തന്നെ നോക്കി നിന്നു…..ശേഷം കൺഫേം ചെയ്യാൻ അവൻ ഡിപ്പാർട്മെന്റ്ൽ പോയി അനുവിന്റെ ക്ലാസ്സ്‌ ടീച്ചറുടെ കയ്യിൽ നിന്ന് രജിസ്റ്റർ ബുക്ക്‌ വാങ്ങി പരിശോധിച്ചു.. അതിൽ അയ്ഷ എന്നൊരു പേര് ഉണ്ടായിരുന്നില്ല.. എന്നാൽ ഹന്ന എന്ന പേര് ഉണ്ട് താനും…

അപ്പഴാണ് ഷാനുവിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.. അനു ഇത്രയും നാൾ തന്റെ മുമ്പിൽ കിടന്ന് അയ്ശു ആയി അഭിനയിക്കുകയായിരുന്നു എന്നും…. അവൻ ഇതുവരെ നടന്ന ഓരോ കാര്യങ്ങളും റിവൈൻഡ് അടിച്ചു ചിന്തിച്ചു…

ഹമ്പടി കള്ളി…..അപ്പോ അന്ന് ജാനുവിന്റെ ഫോണിൽ നിന്ന് റാശിയെ വിളിച്ചത് അവൾ തന്നെ ആയിരുന്നല്ലേ… അന്ന് റാശിയും അത്പോലെ ജാനുവും കള്ളം പറഞ്ഞത് കൊണ്ട് അവൾ രക്ഷപെട്ടു… പിന്നീട് മാളിൽ വെച്ച് കണ്ടപ്പോ പേര് മാറ്റി പറഞ്ഞു വീണ്ടും രക്ഷപെട്ടു..അന്ന് ജനുവിന്റെ പേരിൽ മെമ്പർഷിപ് എടുത്തതും ഈ കളിയുടെ ഭാഗം .. അപ്പൊ ക്ലാസ്സിൽ ഇരിക്കാത്തവരുടെ പേര് തരാൻ വന്നപ്പോൾ പറഞ്ഞ ഗോസിപ് കഥയിൽ ഒരു കഴമ്പും ഇല്ലെന്ന് അർത്ഥം.. അതും എന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ചെയ്ത തന്ത്രം… മറിച് ക്ലാസിൽ വെച്ച് ഞാൻ പേര് വിളിച്ചാ അവൾ പെടില്ലേ.. എന്തൊരു കാഞ്ഞ ബുദ്ധി ആണെന്ന് നോക്കണേ… എന്നിട്ട് എന്നെ ഈ കോളേജിൽ നിന്ന് പുറത്താക്കാൻ ഗുണ്ടകളെ വിട്ട് തല്ലിച്ചിരിക്കുന്നു.. ഞാൻ ഇവിടെ ഉണ്ടേ അവളെ കണ്ട് പിടിക്കില്ലേ.. എന്നിട്ട് ഒന്നുമറിയാത്ത പോലെ സുഖവിവരം തിരക്കാൻ വരൽ.. അവളെ കൊണ്ടേ പറ്റു ഇതൊക്കെ…. വെറുതെ അല്ലാ.. അനുവിന്റെ കാര്യം പറയുമ്പോ എന്നെ അതിന്ന് പിന്തിരിപ്പിക്കാൻ നോക്കുന്നത്…..ഞാൻ അതല്ല അലോയ്ക്കുന്നത്.. എന്നെ ഫോണിലൂടെ കടിച്ചു കീറിയവൾ എന്നോടിപ്പോ കൂട്ട് കൂടാൻ വരുന്നു.. അതിനു പിന്നിലെ ഗുട്ടൻസ് എന്താന്ന് പിടികിട്ടുന്നില്ലല്ലോ… എന്തായാലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി അയ്ശുവിന്റെ മുഖം മൂടിയണിഞ അനുവേ.. നിന്നെ കൊണ്ട് തന്നെ എന്റെ മുഖത്തു നോക്കി ഞാൻ പറയിപ്പിക്കും നീയാണ് അനു എന്ന്… വെച്ചിട്ടുണ്ടടി നിനക്ക് ……

അപ്പോ ഒളിച്ചു കളിക്ക് വിരാമമിട്ടു കൊണ്ട് ഷാനു അനുവിനെ തിരിച്ചറിഞ്ഞു…. ഇതൊന്ന് മാറിയാതെ നമ്മുടെ കുട്ടി എന്തൊക്കെയോ പ്ലാൻ ആകുന്നുണ്ട്.. വല്ലോം നടക്കോ ആവോ 😂…

💕💕💕

” അയാളെ അവിടെ തന്നെ ഇട്ടേച് വന്നിരിക്കുന്നു.. നിങ്ങളെ ഒക്കെ എന്തിന് കൊള്ളാം.. കയ്യിന്ന് കാശ് എണ്ണി മേടിച്ചപ്പോ ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ…… ഞാൻ പറഞ്ഞതല്ലേ അയാൾ ചത്താലും ഇല്ലേലും ഇങ്ങോട്ട് കൊണ്ട് വരണമെന്ന്… ”

റയ്നുവിന്റെ ഉപ്പ അലി മാലിക്നെ വണ്ടി ഇടിച്ചു കൊല്ലാൻ ഏല്പിച്ച ആദിൽ സർ അതിൽ പരാജിതരായി വന്ന ഗുണ്ടകളോട് തന്റെ കലിപ്പ് തീർക്കുകയാണ്….അവർ നടന്നത് പറഞ്ഞപ്പോ അവരുടെ മുഖത്തു കാർകിച്ചു തുപ്പിക്കൊണ്ട് ആദിൽ ഇത്രയും പറഞ്ഞു നിർത്തി..

” സർ.. അതിന് അയാൾ തെന്നി മാറി നിലത്തു വീണതും ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങാൻ നിന്നതാ.. അപ്പഴേക്കും ഒരു പെണ്ണ് ഇതെല്ലാം കണ്ട് ഓടി വന്നു….അത്കൊണ്ടാ ഞങ്ങൾ….”

” അവൾ നിങ്ങളെ കണ്ടോ….? ”

“ഇല്ല സർ… പിന്നെ നമ്പർ പ്ലേറ്റ് ഉം വച്ചിരുന്നില്ല…. അത് അവൾ ശ്രദ്ധിച്ചിട്ടുണ്ടെ ഇത് ആക്‌സിഡന്റ് അല്ലാ.. മനപ്പൂർവം ചെയ്തതാണെന്ന് ചിലപ്പോൾ ആ പെണ്ണ് മനസ്സിലാക്കി കാണും…. ”

” ഷിറ്റ്…. ”

ആഷി അവരോട് ഒക്കെ പോകാൻ പറഞ്ഞു….

പല്ലിറുമ്പി കൊണ്ട് ആദിൽ അലി മാലിക് ന്ന് എന്തെങ്കിലും പറ്റിയോ എന്നറിയാൻ സനക് ഫോൺ ചെയ്യാൻ നിന്നതും അവളുടെ കാൾ ഇങ്ങോട്ട് വന്നു… മെഹന്നു റയ്നുവിന്റെ വീട്ടിൽ കയറി പറ്റിയ വിവരം അറിയിക്കാൻ ആണ് അവളുടെ വിളി…ആദിൽ സർ ഫോൺ എടുത്തു…

” സർ.. ഇവിടെ ഒരു bad news ഉണ്ട്…. റയാന്റെ തന്തക് ഒരു ആക്‌സിഡന്റ് പറ്റി… അയാളെ രക്ഷിച്ചത് ആരാന്നറിയോ… ആ മെഹന്നു… ഹും.. അത് മാത്രല്ല… അവളിനി മുതൽ ഇവിടെ ഉണ്ടാവും… തള്ളേനേം തന്തേനേം ശുശ്രുക്ഷിക്കാനും കമ്പനി കൊടുക്കാനും.. ഞാൻ ആവത് പറഞ്ഞു നോക്കി .. ഞാൻ ഉണ്ടല്ലോ. പിന്നെ എന്തിനാ പുറത്ത് നിന്ന് ഒരാൾ എന്ന്.. അപ്പൊ തന്തക് എന്നെ പിടിക്കില്ല… അവളെ പിടിക്കൊള്ളൂ..എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റു സർ…. അല്ലെങ്കിൽ നമ്മളിത് വരെ ചെയ്തത് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആവും….. ”

സന പറഞ്ഞത് എല്ലാം ഒരു ഷോക്കോടെ ആണ് ആദിൽ സാർ കേട്ട് നിന്നത്…. കാരണം… ഗുണ്ടകൾ പറഞ്ഞ പെണ്ണ് മെഹന്നു ആകുമെന്ന് ആദിൽ സർ ഒട്ടും പ്രതീക്ഷിച്ചതല്ല… അതും പോരാഞ് അവൾ ഇനിയുള്ള ദിവസങ്ങൾ റയ്നുവിന്റെ വീട്ടിൽ കൂടി ഉണ്ടായാൽ.. അത് ഒരിക്കലും നല്ലതിനല്ല…

” പക്ഷേ.. റയ്നുവിന്റെ വീടാണ് എന്നറിഞ്ഞിട്ടും കൂടി മെഹന്നു എന്ത്

കൊണ്ട് അവിടെ നിക്കുന്നു…?

” എനിക്കും അതാണ് മനസ്സിലാവാത്തത് സർ….. ഇനി അവൾക് വല്ല പ്രതികാരം വീട്ടനുള്ള പ്ലാനും ഉണ്ടാകോ എന്തോ… എന്തായാലും അവൾ ഇവിടെ ഉണ്ടായ അത് danger ആണ്…അവളും റയ്നുവും തമ്മിലുള്ള കൂടികഴ്ച ഒഴിവാക്കാനല്ലേ നമ്മൾ ആഗ്രഹിചെ.. എന്നിട്ടിപ്പോ…. എങ്ങനെ എങ്കിലും സർ അവളെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കണം….പിന്തിരിപ്പിച്ചേ പറ്റു…. ”

“ഞാൻ അവളോട് സംസാരിക്കാം .. പിന്നെ നീ റയാനോട് ഈ കാര്യം പറഞ്ഞു ഒന്ന് സംസാരിക്… സെന്റിമെൻസ് ഇട്ടോ… അവൾ അവിടെ ഉണ്ടേ നീയവിടെ നിക്കില്ല എന്ന് തീർത്തു പറഞ്ഞേക്ക്…നിനക്ക് വേണ്ടി അവൻ അവളെ അവിടെ നിന്ന് ഇറക്കി വിട്ടോളും….”

” ശരി സർ.. ഞാൻ ശ്രമിക്കാം…. ”

സന ഫോൺ വെച്ചതും ആദിൽ സാർ ടേബിളിൽ ശക്തിയായി ഇടിച്ചു….

ഇതിപ്പോ ഇത്രയും നാൾ എല്ലാം അനുകൂലമായിട്ട്.. ഇപ്പൊ ഓരോ തിരിച്ചടികൾ ആണല്ലോ…. മെഹന്നു ഒരിക്കലും റയ്നുവിന്റെ വീട്ടിൽ നിക്കാൻ പാടില്ല… ഞാൻ നിർത്തില്ല….

ആദിൽ സാറിന് തിരിച്ചടികൾ കിട്ടി തുടങ്ങി….അനുവിനു സത്യങ്ങൾ തിരിച്ചറിയാനുള്ള ദൂരവും കുറഞ്ഞു വരുന്നു….എങ്കിലും ആദിൽ സർ വിട്ടു കൊടുക്കാത്തോളം കാലം സത്യങ്ങൾ അറിയാൻ മെഹന്നുവും റയ്നുവും ഇനിയും എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് കണ്ടറിയാം…

💕💕💕

ഉച്ചക്ക് ശേഷമുള്ള അവസാന രണ്ട് പീരിയഡ് ആയിരുന്നു ഷാനുവിന്റേത്… ക്ലാസ്സ്‌ എടുക്കുമ്പോൾ എല്ലാം ഷാനു അനുവിനെ ശ്രദ്ധിച്ചിരുന്നു.. അപ്പോഴൊക്കെ അവൾ അവനെ നോക്കി ഇരിക്കുന്നതാണ് അവൻ കണ്ടത്….അവസാനത്തെ ബെൽ അടിച്ചു ഷാനു സ്റ്റാഫ് റൂമിലോട്ട് പോയി….. തിരിച്ചു ബൈക്കിന്റെ അടുത്തേക് വന്നപ്പോൾ ദിയ അവനെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു…

അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ആകിയതും അനുവും ജാനുവും ഓടി വരുന്നത് അവൻ മിററിലൂടെ കണ്ടു….

” എന്താ രണ്ടാളും..എങ്ങോട്ടാ ഈ ഓടുന്നെ.. വല്ല ഓട്ട മത്സരവും ഉണ്ടോ…. ”

അവർ ഷാനുവിന്റെ മുമ്പിൽ വന്നു നിന്ന് കിതച്ചു ദിയയെ ഒന്ന് നോക്കി കൊണ്ട്

” ഹെയ്.. മാഷിനെ കാണാനായിട്ട് തന്നെ വരായിരുന്നു….മാഷ് പോയെന്ന് കരുതി…. ”

” i see.. എന്തായാലും നിങ്ങളെ കണ്ടത് നന്നായി….. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…. ”

” ഞങ്ങളും ഒരു കാര്യം പറയാൻ വരായിരുന്നു…. ”

” അതെയോ… എന്താ കാര്യം.. നിങ്ങളാദ്യം പറ..അനുവിനെ കുറിച്ചുള്ള വല്ല വിവരവും ആണോ .. ”

അതിനുള്ള മറുപടി പറഞ്ഞത് അനു ആണ്…

“അതേ മാഷേ… അവളീ കോളേജിൽ തന്നെയുണ്ട്.. ഞങ്ങൾ കണ്ടു… അവൾ ഉണ്ടെല്ലോ… ഫ്രണ്ട്സിന്റെ കൂടെ അൽബയ്ക് മാളിലേക്കു പോയിട്ടുണ്ട്.. ഇപ്പൊ പോയാ കയ്യോടെ പിടിക്കാ….”

നീ പഠിച്ച കള്ളിയാണല്ലോ ടി.. ഇപ്പൊ ഇതിവിടെ പറയേണ്ട ഉദ്ദേശമെന്താണ്….? എന്നെ പറ്റിച്ചു അത് കണ്ട് സന്തോഷിക്കനാവും…. നടക്കില്ല മോളെ.. ഇന്നത്തോടെ നിന്റെ എല്ലാ കളിയും ചുരുട്ടി കൂട്ടി കയ്യിൽ തരും ഞാൻ….എന്തായാലും ഇങ്ങോട്ട് ഒരു പ്ലാൻ ഇട്ട് തന്നതിന് താങ്ക്സ്…

ഷാനു ഒന്ന് പുഞ്ചിരിച്ചു കയ്യും കെട്ടി മൂക്കത്ത് വിരൽ വെച്ചു ഒന്നുമറിയാത്ത പോലെ…

” ശരിക്കും…. അത് കൊള്ളാലോ….അവൾ ഈ കോളേജിൽ തന്നെയുണ്ടാകുമെന്ന് എനിക്ക് അറിയാ… അത്കൊണ്ട് ഞാനും ഒരു ചെറിയ രീതിയിലുള്ള അന്യോഷണം നടത്തിയിരുന്നു… ആളുടെ ഫോട്ടോയും കിട്ടി…. പക്ഷേ.. ഏതാ ക്ലാസ്സ്‌ എന്നൊന്നും അറിയാത്തത് കൊണ്ട് നേരിട്ട് കാണാൻ പറ്റിയിരുന്നില്ല….എന്തായാലും നിങ്ങളിപ്പോ വന്നു ഇത് പറഞ്ഞത് നന്നായി…എന്നാ ഇപ്പൊ തന്നെ പോയേക്കാം…..”

ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോ ജാനുവും അനുവും ഒന്ന് പരസ്പരം നോക്കി… തന്റെ ഫോട്ടോ ആയിരുന്നെ ഷാനു തിരിച്ചറിയുമായിരുന്നില്ലേ എന്നവൾ ചിന്തിച്ചു… അപ്പൊ പിന്നെ ഇത് ഏതാവളാ റബ്ബേ….

” ഫോട്ടോ കിട്ടിയോ.. ഞങ്ങൾ ഒന്ന് നോക്കട്ടെ… സെയിം ആളാണോ എന്നറിയാലോ…. ”

അനു ഒന്ന് ഇളിച്ചു കൊണ്ട് അത് ചോദിച്ചതും ഷാനു നയിസ് ആയി അത് ട്രാക്കിലേക്ക് കയറ്റി…

” എന്തായാലും നേരിട്ട് കാണാൻ പോകല്ലേ.. വേണമെങ്കിൽ നിങ്ങളും എന്റെ കൂടെ പോന്നോ…അപ്പൊ അറിയാലോ… ”

രോഗി ഇച്ഛിച്ചതും വൈദേർ കല്പിച്ചതും പാല് 😂…. അനുവിന്റെ മനസ്സിൽ ഒരു ശങ്ക ഉണ്ടെങ്കിലും അവൾ ഷാനുവിന്റെ കൂടെ പോകാൻ തീരുമാനിച്ചു….എന്തായാലും മാളിൽ അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് ധൈര്യമായി പോകാലോ എന്നാണ് അവൾ ചിന്തിച്ചത്.. എന്നാൽ എല്ലാം അറിഞ്ഞു കൊണ്ട് ഷാനു അനുവിനോരുക്കിയ കെണിയാണ് ഇതെന്ന് ആ മണ്ടിക്ക് അറിയില്ലല്ലോ…..അവൾ തന്നെ കൃത്യമായി അവൾകുള്ള കുഴി കുഴിച്ചു…..പിന്നീട് അവിടെ നടന്നത് അനു – ജാനു മുൻ കൂട്ടി തീരുമാനിച്ച തുടർ നാടകം 😁

” അയ്യോ…. എനിക്ക് വരാൻ പറ്റില്ല…. എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്….. “(ജാനു )

” ആണോ.. പിന്നെ ഞാനിപ്പോ എങ്ങനെയാ പോവാ… ”

അനു സങ്കടം ഭാവിച്ചപ്പോൾ അതിനുള്ള പരിഹാരം ദിയ തന്നെ പറഞ്ഞു….

” എന്നാ നിങ്ങൾ രണ്ടാളും ചെല്ല് ഷാനുക്ക …. ഞാൻ ബസ്സിനു പൊയ്ക്കോളാ…. ”

എന്നും പറഞ്ഞു ദിയ ഒഴിവാകുകയും കൂടി ചെയ്തപ്പോ എല്ലാം അനു വിചാരിച്ച പോലെ നടന്നു…അങ്ങനെ അനു അവളുടെ ആഗ്രഹം പോലെ ഷാനുവിന്റെ കൂടെ നടക്കാൻ പോകുന്നത് ഒന്നുമറിയാതെ നേരെ ബൈക്കിൽ മാളിലേക്ക് പോയി……..

മാളിൽ വെച്ച് ഇനിയെന്തൊക്കെ സംഭവിക്കും….? ഷാനു അനുവിനെ ജീവനോടെ വിട്ടാൽ ഭാഗ്യം…😂😂

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply