Angry Babies In Love – Part 54

  • by

950 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 54~*

*🔥റിച്ചൂസ്🔥*

 

അങ്ങനെ അനു അവളുടെ ആഗ്രഹം പോലെ ഷാനുവിന്റെ കൂടെ നടക്കാൻ പോകുന്നത് ഒന്നുമറിയാതെ നേരെ ബൈക്കിൽ മാളിലേക്ക് പോയി……..

മാളിൽ വെച്ച് ഇനിയെന്തൊക്കെ സംഭവിക്കും….? ഷാനു അനുവിനെ ജീവനോടെ വിട്ടാൽ ഭാഗ്യം…😂😂

ബൈക്കിൽ ഷാനുവിന്റെ പിറകിൽ ഇരുന്ന് പോകുമ്പോൾ അനു വേറെ ഏതോ മായാ ലോകത്ത് ആയിരുന്നു… അവളുടെ കണ്ണുകൾ ഒരു ചെറു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…അവനെ തോളിലൂടെ കെട്ടിപിടിച്ചു കൊണ്ട് ബൈക്കിൽ ഇരിക്കുന്ന ദിവസം വരെ സ്വപ്നം കണ്ട് തുടങ്ങി പെണ്ണ് .. ഇടക്കോരോ ഹമ്പുകൾ കയറി ഇറങ്ങുമ്പോഴും അവളെ അവനെ പോയി ഇടിച്ചു കൊണ്ടിരുന്നു.. അപ്പോൾ മാത്രമായിരുന്നു അവർക്കിടയിലുള്ള അകലം കുറഞ്ഞു വന്നത്…. ഈ റോഡ് മുഴുവൻ ഹമ്പുകൾ ആയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി 😂…..എന്നാൽ ഷാനു അവളെ ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു…. ഇടക്കെപ്പഴോ അവൻ മിററിലേക്ക് നോക്കിയപ്പോൾ അനു തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു…. ആ സ്പോട്ടിൽ അനു കൂടി മിററിലേക്ക് നോക്കിയപ്പോൾ രണ്ടു പേരുടെ കണ്ണും കൂട്ടിയുടക്കി..ഷാനു എന്താണ് എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിച്ചു ചോധിച്ചപോൾ അവൾ ഒന്നുമില്ലന്ന മട്ടിൽ തലയാട്ടി മറ്റെങ്ങോ നോക്കി ഇരുന്നു.. വീണ്ടും അവൻ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപ്പോൾ അവൾ അവനെ തന്നെ നോക്കി ഇരുന്നു…. ഒടുവിൽ ബൈക്ക് മാളിന് മുമ്പിൽ എത്തി ഷാനു ഇറങ്ങൻ പറഞ്ഞപ്പോൾ ആണ് അവൾക് പരിസരബോധം വന്നത്…… അവൻ ബൈക്ക് പാർക്ക്‌ ചെയ്തു വരുന്ന വരെ അവളവിടെ കാത്തുനിന്നു …..

ഷാനു ഒരു പത്ത് മിനിറ്റ്ന്ന് ശേഷം വന്നതും അവർ രണ്ട് പേരും മാളിലേക്ക് കയറി…. ഷാനു വിഷയത്തിലേക് കടന്നു…

” ഈ മാളിലേക്ക് തന്നെ അല്ലെ അവൾ വന്നത്….? ”

” ആര്….? ”

അനു എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു….

” ഹെലോ.. മാഡം.. ഞാൻ അനുവിന്റെ കാര്യമാണ് ചോദിച്ചത്… അവൾ ഇങ്ങോട്ട് തന്നെ അല്ലെ വന്നത്… ”

അപ്പോഴാണ് അനുവിന് വന്ന കാര്യം ഓർമ വന്നത്….

” യായ…. ഇങ്ങോട്ട് തന്നെ…. പക്ഷേ.. ഇവിടെ ഒന്നും കാണുന്നില്ലല്ലോ… ”

അവൾ എല്ലാടത്തും ഒന്ന് വീക്ഷിക്കുന്നപോലെ അഭിനയിച്ചു ഷാനുവിനെ നോക്കി പറഞ്ഞു…..

” നമുക്ക് 1st ഫ്ലോറിൽ ഒക്കെ ഒന്ന് പോയി നോക്കാം… ഇവിടന്ന് അവൾ പോകാൻ അധികം സമയമായിട്ടില്ല….. ”

എന്നും പറഞ്ഞു ഷാനു സ്റ്റയർ ഭാഗത്തേക് നടന്നു… അനുവും അവന്റെ പിന്നാലെ വിട്ടു…..1st ഫ്ലോറിൽ എത്തി ഷാനു അവളെ തിരയുന്ന പോലെ അഭിനയിച്ചു കൊണ്ടിരുന്നു…..അന്നേരം അനു

” മാഷേ…. അനുവിനെ കയ്യിൽ കിട്ടിയാ മാഷ്ന്റെ റെസ്പോൺസ് എന്തായിരിക്കും….? ”

അവൾ നൈസിൽ അവൾക് അറിയേണ്ട കാര്യം എടുത്തിട്ടു.. എന്നാൽ ഷാനു അതിന് തന്ത്രപൂർവ്വം അർത്ഥം വെച്ച് കൊണ്ട് തന്നെ മറുപടി നൽകി… എന്നാൽ അത് ആ മണ്ടിക് മനസ്സിലായിട്ടില്ല…

” എന്താ ചെയ്യാ എന്ന് നിനക്ക് കാണാലോ.. നീയെന്റെ കൂടെ തന്നെ ഇല്ലേ…. ”

ഷാനു അത് കലിപ്പ് മൂഡിൽ മീശ പിരിച്ചാണ് പറഞ്ഞത്…

എനിക്കറിയാ… പൊടി പോലും ബാക്കി വെക്കില്ല… രണ്ടും കല്പിച്ചല്ലേ വരവ്…. എന്തായാലും ഇവിടെ ഇങ്ങനെ തപ്പി നിന്ന് സമയം പോകെ ഒള്ളു…. അനുവിനെ അവിടെ ഒന്നും കാണാൻ കിട്ടില്ല.. എങ്ങനെ കാണാനാ.. ഞാൻ അല്ലെ അനു…..

അനു ഓരോന്ന് പിറുപിറുത്തപ്പോൾ ഷാനു..

” എന്താ.. എന്തെങ്കിലും പറഞ്ഞോ…. ”

” ഏയ്യ്.. ഞാൻ വെറുതെ… അവളിതെവിടെ പോയി കിടക്കാന്ന് പറയായിരുന്നു… എനിക്ക് തോന്നുന്നത് ചിലപ്പോ അവർ പ്ലാൻ മാറ്റിക്കാണും എന്നാ… നമുക്ക് തിരിച്ചു പോയാലോ…. ”

“അങ്ങനെ പോകാൻ വരട്ടെ… എന്തായാലും അവളെ കാണാൻ ആഗ്രഹിച്ചു ഇത്രടം വരെ വന്നിട്ട്…. എന്റെ മനസ്സ് പറയുന്നത് അവിളിവിടെ ദാ എന്റെ തൊട്ട് മുമ്പിൽ തന്നെ നില്കുന്നുണ്ട് എന്നാണ്…..എന്റെ കണക്ക് കൂട്ടൽ ശരിയല്ലേ അനു…. ”

അവനത് ഒരു കള്ള ചിരിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞതും അവൾ അന്തം വിട്ട് ഷാനുവിനെ നോക്കി… അപ്പൊ തന്നെ അവനത് മറിച്ചിട്ടു….

” സോറി.. ശരിയാവില്ലേ അയ്ശു എന്നാണ് പറയാൻ വന്നത്… അവളെ തന്നെ ഓർത്തു നികുന്നത് കൊണ്ട് അനു എന്ന് മാത്രേ വായയിൽ വരുന്നുള്ളു….തന്റെ പേര് വരെ മറന്നു പോയി….. ”

അപ്പഴാണ് അവൾക് ശ്വാസം നേരെ വീണത്….അവനതും പറഞ്ഞു അടുത്ത ഫ്ലോറിലേക്ക് നീങ്ങി…..അവൾ അവന്റെ പിന്നാലെ വന്നു കൊണ്ട്

” ഇന്റെ മാഷേ….മാഷ് എടുത്തു ചാടി ഒന്നും ചെയ്യല്ലേട്ടാ … എന്റെ കണ്ണിൽ അവൾക് മാപ്പ് കൊടുക്കാവുന്ന തെറ്റേ അവൾ ചെയ്തിട്ടുള്ളു….. പിന്നെ ഇതൊക്കെ ആ പ്രായത്തിന്റെ കുസൃതി ആയിട്ട് അങ്ങ് എടുത്താമതി.. ഏത്… അല്ലാതേ ഇതിന്റെ പേരിൽ അവളെ ഒരു ശത്രു ആയി കണ്ട് അവളോട് കലിപ്പായി സീനാക്കൊക്കെ ചെയ്ത് എന്തിനാ വെറുതെ ..അല്ലെ . വിട്ടുകള മാഷേ….”

അടുത്ത ക്ഷണം ഷാനു അവൾക് നേരെ തിരിഞ്ഞു കൊണ്ട്

” അതിന് ഞാൻ അവളെ തല്ലാനും കൊല്ലാനുമൊക്കെയാ വന്നത് എന്ന് നിന്നോട് ആരാ പറഞ്ഞത്….? ”

“അല്ലാ.. അത് പിന്നെ മാഷിന്റെ കലിപ്പ് ഒക്കെ കണ്ടപ്പോ….”

“അത് പിന്നെ ഞാൻ അവളെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ വേണ്ടിട്ട്… എന്തേ… താൻ പേടിച്ചാ … ഇതൊക്കെ ഈ ഷാനുന്റെ ഒരു നമ്പർ അല്ലെ.. ഇനി നീയെന്തൊക്കെ നമ്പർ കാണാൻ കിടക്കുന്നു മോളെ അനു…ശേ.. വീണ്ടും നാവ് ചതിച്ചു… അയ്ശു എന്നാട്ടോ ഉദ്ദേശിച്ചത്….”

അവൻ വീണ്ടും അവളെ ആക്കി കൊണ്ട് തിരച്ചിൽ തുടങ്ങി….

” മാഷേ.. നമുക്ക് പോകാം… അവളിവിടെ ഒന്നുമില്ല…. ഇനി കോളേജിൽ വെച്ച് കാണുമ്പോ പൊക്കാം.. അത് പോരെ…. ”

” അവിളിവിടെ ഇല്ലെന്ന് ആരാ പറഞ്ഞത്.. നോക്ക്.. ആ ഫുഡ്‌ കോർട്ടിന് പുറത്ത് ഫോൺ ചെയ്തു നിക്കുന്നത് ആരാണ് എന്ന് നോക്ക്… അതനുവല്ലേ….. ”

ഷാനുവിന്റെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നത് അനു കണ്ടു.. അവളൊരു ഞെട്ടലോടെ ഷാനു ചൂണ്ടി കാണിച്ച ഫുഡ്‌ കോർട്ടിനു മുന്നിലേക്ക് നോക്കി.. അതെ.. ഷാനു പറഞ്ഞപോലെ അവിടെ ഒരു പെണ്ണ് നിപ്പുണ്ട്.. പക്ഷേ.. ഇവളെതാ… ഇവളാണ് അനു എന്ന് ഷാനൂന് എങ്ങനെ മനസ്സിലായി…..?

” അനുവോ….. ”

” ഇവൾ തന്നെയാണ് അനു.. അതെനിക് ഉറപ്പാ… ഇവളെ ഫോട്ടോ തന്നെയാ എനിക്ക് കിട്ടിയത് …നീ പറഞ്ഞത് ശരിയാ.. അവൾ മാളിലേക്കു തന്നെയാണ് വന്നത്.. പക്ഷേ.. ഫ്രെണ്ട്സ് ഒന്നുമില്ലല്ലോ .. അല്ലെങ്കിലും ഫ്രെണ്ട്സ് ഇല്ലാതിരിക്കുന്നത് ആണ് നല്ലത് ..എന്നാലെ ഒരു പ്രൈവസി ഉണ്ടാവു….”

അതും പറഞ്ഞു ഷാനു അനുവിന്റെ മറുപടിക്ക് കാത്ത് നിക്കാതെ ആ പെണ്ണിന്റെ അടുത്തേക്ക് നടന്നു…അനു എന്താണ് സംഭവിക്കുന്നത് അറിയാതെ അന്തം വിട്ടു വാ പൊളിച്ചു പോയി…. ശരിക്കും ഞാൻ അല്ലെ അനു… ഇനിയിത് ഏത് അനു…???

” അതേയ്.. മാഷേ.. ഞാനൊന്ന് പറയട്ടെ…. ”

അവളവന്റെ പിന്നാലെ ഓടി.. അപ്പോഴേക്കും അവൻ ആ പെണ്ണിന്റെ അടുത്ത് എത്തിയിരുന്നു….

ഷാനു അനു എന്ന് വിളിച്ചതും അവൾ അവനെ തിരിഞ്ഞു നോക്കി..അവളാകട്ടെ ഷാനുവിനെ കണ്ടതും ഒന്ന് ഞെട്ടി ആകെ പരിഭ്രമിച്ചു…ഷാനു കലിപ്പോടെ..

” ഞാൻ ഒരിക്കലും കണ്ടു പിടിക്കില്ലെന്ന് കരുതിയോ നീ …..ഈ ഷാനു ആരാണ് എന്നാ നീ കരുതിയെ….. മോളെ…. ആണുങ്ങളോട് കളിക്കാൻ നിക്കല്ലേ….ഒന്നങ് തെരാൻ എന്റെ കയ്യ് തരിക്കാനിട്ടല്ലാ…. പിന്നെ വേണ്ടാന്ന് വെച്ചിട്ടാ… പെണ്ണുങ്ങളായാൽ ഇത്രക്കൊന്നും അഹങ്കാരം പാടില്ല…. ”

അവനത്രയൊക്കെ പറഞ്ഞിട്ടും അവൾ പ്രതികരിക്കാതെ തലകുനിച്ചു നില്കുകയായിരുന്നു….അനു ആണെങ്കിൽ കിളി പോയി നിക്കാണ്… അടുത്ത ക്ഷണം അവന്റെ ഡയലോഗ് കേട്ട് അനു ഞെട്ടി….

” ഇങ്ങനൊക്കെയാവും ഞാൻ പ്രതികരിക്കാ എന്ന് പേടിച്ചിട്ട് അല്ലെ നീയെന്റെ മുമ്പിൽ വരാഞ്ഞത്…കോളേജിൽ നിന്നാ ഞാൻ നിന്നെ കണ്ടുപിടിക്കും എന്ന പേടികൊണ്ടല്ലേ നീ എന്നെ ഗുണ്ടകളെ വിട്ട് തല്ലിച്ചേ…. എന്തായാലും ഇപ്പൊ ഇതാ ഞാൻ നിന്നെ കണ്ടു പിടിച്ചു.. അതെനിക് ഒരു വാശി ആയിരുന്നു…അതോടെ എല്ലാം അവസാനിച്ചു…. എന്താ.. നിനക്ക് വിശ്വാസം വരുന്നില്ലേ…. എന്റെ കുട്ടി.. ഞാൻ ഇത്തരം നിസാര കാര്യങ്ങൾക്കു പ്രതികരിക്കുന്ന ആളൊന്നും അല്ലാ… എന്റെ കണ്ണിൽ നിനക്ക് മാപ്പ് തരാവുന്ന തെറ്റേ നീ ചെയ്തിട്ടുള്ളു….. പിന്നെ ഇതൊക്കെ ഈ പ്രായത്തിന്റെ കുസൃതി ആയിട്ടേ ഞാനും എടുത്തിട്ടുള്ളു… അല്ലാതേ ഇതിന്റെ പേരിൽ തന്നെ ഒരു ശത്രു ആയി കണ്ട് തന്നോട് കലിപ്പായി സീനാക്കി… അതിന്റെ ഒരാവശ്യവും ഇല്ലാ.. എനിക്ക് തന്നോട് ഒരു ദേഷ്യവും ഇല്ലാ…അല്ലെങ്കിൽ തന്നെ എനിക്ക് ഇങ്ങനെത്തെ ബോൾഡ് ആയിട്ടുള്ള കുറച്ചു ചട്ടമ്പിത്തരം ഒക്കെ കയ്യിലുള്ള പെൺകുട്ടികളെ ആണ് ഇഷ്ടം… പെൺകുട്ടികളായാൽ ഇങ്ങനെ വേണം….ആണുങ്ങളോട് കട്ടക്ക് നിക്കണം…അതിന് നിന്നെ നേരിട്ട് കണ്ടു എനിക്ക് പ്രശംസിക്കണമായിരുന്നു…. അതിനും കൂടിയ നിന്നെ തിരഞ്ഞു പിടിച്ചു വന്നത്…. ”

ഇവനെന്തൊക്കെയാ ഈ പറേണെ… ഇതൊക്കെ ഞാൻ കുറച്ചു മുൻപ് അടിച്ച ഡയലോഗ് അല്ലെ.. അപ്പൊ ഇവന്ന് അനുവിനോട് ഒരു ദേഷ്യവും ഇല്ലാല്ലേ… പിന്നെ ഞാൻ എന്തിനാ വെറുതെ പേരൊക്കെ മാറ്റി പറഞ്ഞു ഇതാകേ കോംപ്ലിക്കേറ്റഡ് ആക്കിയത്…. ഷാനുവിനു ഇത് നിസാര പ്രശ്നമാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.. ഷോ.. അനു… നിനക്കപ്പൊ ഷാനുവിനോട് എന്നോ പറയായിരുന്നു.. നീയാണ് അനുവെന്ന്….ഇതിപ്പോ നിന്റെ ചട്ടമ്പിത്തരത്തിനുള്ള ക്രെഡിറ്റ്‌ ഒക്കെ മറ്റൊരുത്തി കൊണ്ടുപോയല്ലോ…. ഷാനുവിന് ഇങ്ങനെത്തെ ബോൾഡ് ആയിട്ടുള്ള പെൺകുട്ടികളെ ആണ് ഇഷ്ടം എന്ന് പറഞ്ഞത് നീ കേട്ടില്ലേ.. അത് ഉദ്ദേശിച്ചത് നിന്നെയാടി.. അതായത് ഷാനുവിന് നിന്റെ character ഇഷ്ടപ്പെട്ടു എന്ന്.. അപ്പൊ വഴിയേ തീർച്ചയായും നിന്നെയും ഇഷ്ടപെടും.. ഇനി നോക്കി നിക്കുന്നത് എന്തിനാ.. വേം പറ.. ഇവളെല്ല.. നീയാണ് അനു എന്ന്…..അപ്പൊ ഇപ്പൊ ഉള്ള അടുപ്പം ഒന്നുടെ കൂടും.. നിക്ക് വയ്യ…

അവൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഷാനുവിനെ നോക്കിയതും അവർ രണ്ട് പേരും മാറി നിന്ന് ഭയങ്കര സംസാരമായിരുന്നു…. അനു അവരുടെ അടുത്ത് ചെന്ന് ഷാനുവിനെ വിളിച്ചതും ഷാനു

” ഓഹ്.. ഞാൻ നിന്റെ കാര്യം അങ്ങോട്ട് മറന്നു പോയി അയ്ശു ….ഒരു കാര്യം ചെയ്യ്.. നീയൊരു ഓട്ടോ വിളിച്ചു പൊക്കോ… ഞങ്ങൾ കുറച്ചു പേർസണൽ ആയി സംസാരിക്കാനുണ്ട്.. ഒക്കെ…. ”

രണ്ടു പേരും നല്ല സന്തോഷത്തിൽ ആണെന്ന് അനുവിന് മനസ്സിലായി..

What …. പേർസണൽ മറ്ററാ.. അവിടേം വരെ ഒക്കെ ആയോ കാര്യങ്ങൾ…… ഇവളപ്പോ ഈ സമയം കൊണ്ട് ഷാനൂനെ കയ്യിലും എടുത്താ….അതിനെങ്ങനാ.. ഷാനു അങ്ങോട്ട് ഒരു ചായ്‌വ് കിട്ടാൻ കാത്ത് നിക്കല്ലേ…. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.. ഇപ്പോ തന്നെ പറയണം ഞാൻ ആണ് അനു എന്ന്.. ഇതൊക്കെ ചെയ്തത് ഞാൻ ആണെന്ന്…..

ഷാനു അനുവിന്റെ മുഖത്തു മിഞ്ഞി മറയുന്ന ഭാവങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..അനു തന്നെ നോക്കുന്നുണ്ടന്ന് മനസ്സിലായപ്പോ അവൻ വീണ്ടും മറ്റേ കൊച്ചിനോട് സംസാരം തുടങ്ങി…. അനു വീണ്ടും ഷാനുവിനെ തോണ്ടി കൊണ്ട്

” മാഷേ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….. ”

” എന്ത് കാര്യമാണെകിലും നമുക്ക് പിന്നെ സംസാരിക്കാം.. നീയിപ്പോ പോ… ”

അപ്പോതന്നെ മറ്റവളുടെ ഡയലോഗ് കേട്ട് അനുവിന് കലിപ്പ് കയറി….

” ഇവളെതാ ഷാനു.. ഇവളോട് ഒന്ന് പോകാൻ പറ… നമ്മുടെ പ്രൈവസി കളയാനായിട്ട്…. ”

അനു ഷാനുവിന്റെ മുമ്പിൽ കയറി നിന്നു മറ്റവളോട് ചൂടായി..

” നീയേതാടി.. നീയപ്പോ ആടി അനു ആയത്….കുറച്ചു നേരായി ഞാൻ സഹിക്കുന്നു…. മാഷേ… ഇവളൊന്നും അല്ല അനു.. ഇവളെ കണ്ടാ ആരേലും പറയോ അനു ആണെന്ന്.. കണ്ടാലും മതി… മാഷേ.. ഞാൻ ഇനി ഒരു സത്യം പറയട്ടെ…മാഷോട് പറയാൻ വൈകിയതിൽ എന്നോട് ക്ഷമിക്കണം… സത്യത്തിൽ ഞാൻ അയ്ഷ അല്ലാ.. അനു ആണ്…മാഷോട് അയ്ഷ ആണെന്ന് ഞാൻ കള്ളം പറഞ്ഞതാണ്…. ”

” ഡി.. നീ ചുമ്മാ കള്ളം പറയല്ലേ…. ഷാനു.. അവളെ വിശ്വസിക്കണ്ട.. നിനക്ക് മനസ്സിലായില്ലേ ഞാൻ അനു ആണെന്ന്.. വാ നമുക്ക് പോകാ…. ”

” നീയാടി കള്ളി.. മാഷേ… ആരാണ് കള്ളം പറയുന്നത് എന്ന് ഞാൻ ഇപ്പൊ തെളിയിച്ചു തരാ…. ”

അനു അവളുടെ ഐഡന്റി കാർഡും ആധാറും ഒക്കെ എടുത്തു ഷാനുവിനെ കാണിച്ചു….

” നോക്ക്… എന്റെ പേര്.. ഹന്ന എന്നാണ്…. എന്റെ വിളിപ്പേര് ആണ് അനു.. ഇനിയും സംശയം ഉണ്ടേ ജാനുവിനോടും റാഷിക്കാനോടും ഒക്കെ വിളിച്ചു ചോദിച്ചു നോക്ക്… അവർ പറയും… ഞാൻ തന്നെയാ അന്ന് മാഷേ ഫോൺ ചെയ്തു തെറി വിളിച്ചതും പിന്നെ ആ തള്ളക്കു നമ്പർ കൊടുത്തു വിളിപ്പിച്ചതും ഒക്കെ… ഹിഹി.. സത്യായിട്ടും… ”

ഷാനു അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട്

” അപ്പോ നീയാണ് അനു…. നീയാണ് ഇതെല്ലാം ചെയ്തത്….”

അനു ഇളിച്ചു കൊണ്ട് തലയാട്ടി…

” അത് ശരി…അപ്പൊ ഇവളെതാ…. ”

ഷാനു അനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മറ്റേ പെണ്ണിന്റെ നേരെ കൈ ചൂണ്ടിയതും അവൾ കൈ കെട്ടി ഷാനുവിനെ നോക്കി ഇളിച്ചു കൊണ്ട്

” ഞാൻ ഷഹാന.. ഈ നിക്കുന്ന ഷാനുവിന്റെ ഫ്രണ്ട്…. ”

അത് കേട്ട് അനു വാ പൊളിച്ചു ഷാനുവിനെ നോക്കി…. അപ്പോഴാണ് അവൾക് തനിക് പറ്റിയ അമിളി മനസ്സിലായത്….ഷാനു അനുവിന്റെ കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി അവളെ നോക്കി മീശ പിരിച്ചു…

” അപ്പോ എന്റെ റോൾ കഴിഞ്ഞ സ്ഥിതിക് ഞാൻ അങ്ങോട്ട് പോകാ…നീ അത്യാവശ്യമെന്ന് വിളിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി പുറത്ത് വന്നത്.. ഇപ്പോ തന്നെ ഒത്തിരി നേരായി.. ഇനിയും നിന്നാ ഈ ഫുഡ്‌ കോർട്ടിന്റെ മുതലാളി എന്നെ ഇവിടുന്ന് പുറത്താകും… അപ്പൊ ശരി….”

അതും പറഞ്ഞു ആ കുട്ടി ഫുഡ്‌ കോർട്ടിനകത്തേക്ക് കയറി പോയി…

പാവം അനു ല്ലേ ….😂😂അവളെ ഇപ്പോത്തെ അവസ്ഥ നിങ്ങളൊന്ന് ആലോചിച്ചു നോക്ക്……

” എന്താ അനു മോളെ.. എന്തെങ്കിലും പറയാൻ ഉണ്ടോ….? ”

അനു നിന്ന് വിയർത്തു…. അപ്പൊ ഇതൊരു കെണി ആയിരുന്നു….. അപ്പൊ മുന്പേ ഷാനുവിന് അറിയാമായിരുന്നു ഞാൻ ആണ് അനു എന്ന്.. അത് അറിഞ്ഞു വെച്ച് കൊണ്ടാണ് എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് ….മണ്ടി.. മരമണ്ടി…ഇപ്പോ നീ പെട്ടില്ലേ.. പടച്ചോനെ.. എന്നെ കാത്തോളണേ….

” അത് പിന്നെ.. ഞാൻ.. അത്…. ”

” നീയാണ് അനു എന്ന് നിന്റെ വായയിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടിയാടി ഞാനിത്രയൊക്കെ ചെയ്തത്…. അതെന്തായാലും സക്സസ് ആയി….അല്ലാതെ നീയായിട്ടു പറയില്ലാന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു…”

ശേഷം ഷാനു അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു.. അവൾ വേദനയെടുത്തു ഒച്ച വെച്ചു…

” ഇതെന്തിനാണെന്ന് അറിയോ…. അയ്ഷ ആണെന്ന് കള്ളം പറഞ്ഞതിന്…തല പോയാലും ഒരിക്കലും കള്ളം പറയരുത്…..പിന്നെ….ഗുണ്ടകളെ വിട്ട് തല്ലിച്ചതിന്… മോട്ടേന്ന് വിരിഞ്ഞില്ലല്ലോ.. അപ്പൊത്തന്നെ ഗുണ്ടായിസം കൊണ്ട് ഇറങ്ങിയോ….. തന്റേടം ആവാം.. അതൊക്കെ പാകത്തിന്.. കേട്ടോടി…. ”

” കേട്ടു മാഷേ.. ഇനി ഞാൻ നല്ല കുട്ടി ആയിരിക്കും.. പ്ലീസ്.. കൈ വിട്.. കൈ വിട്.. വേദനിക്കുന്നു….. ”

” എങ്കിൽ ക്ഷമ ചോദിക്ക് ചെയ്തതിന് ഒക്കെ ”

” മാഷേ മാപ്.. മാപ്. മാപ്.. മാപ്…. എല്ലാത്തിനും മാപ്…ഇനി ഞാൻ ഒരു ചട്ടമ്പിത്തരവും ഇറക്കുലാ…. സത്യായിട്ടും…. ”

” എല്ലാരും എന്നെ പോലെ ആവില്ല.. കേറി അങ്ങ് മേയും…. എന്തായാലും ഇത്തവണത്തേക്ക്… ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു… ഇനി നീ വല്ല വേലത്തരവും ഇറക്കിയാ….. ”

” അയ്യോ.. ഇല്ല മാഷേ… ഞാൻ നിർത്തി… എല്ലാം നിർത്തി…. ”

അവൻ അവളുടെ കൈ വിട്ടതും അവൾ അവനിൽ നിന്നും മാറി നിന്നു.. അവളുടെ കൈ നന്നായി ചുവന്നിരുന്നു…. അവൾക് നന്നായി വേദനിച്ചിട്ടുണ്ട് എന്നവന്ന് മനസ്സിലായി…

” എനിക്ക് വേറെ ഒന്നും ചെയ്യാൻ മേലാഞ്ഞിട്ടല്ല ഞാനിതിൽ ഒതുക്കിയത്…. ഇതിൽ ഒതുക്കാമെന്ന് കരുതിയുമല്ല വന്നത്…. എന്റെ കലിപ്പല്ലാം കൂടി നിന്റെ മേലെ അടക്കിയാ നീ പിന്നെ ഇവിടുന്ന് നൊണ്ടിയെ പോകു… പിന്നെ ഒരു പെണ്ണിന്റെ മേലെ കൈ വെച്ച് ആളാവനൊന്നും ഈ ഷാനുനെ കിട്ടില്ല…. നീ ഒരു പാവമെന്ന് തോന്നി… അത്കൊണ്ട് ഇത് ഇവിടം കൊണ്ട് അവസാനിപ്പിച്ചു….പിന്നെ ആ റാഷിയെ ഞാൻ കാണുന്നുണ്ട്.. അവനുള്ളത് ഞാൻ കൊടുത്തോളാ…. ”

” അയ്യോ.. റാഷിക്ക എനിക്ക് വേണ്ടിയാ കള്ളം പറഞ്ഞത്… എന്നെ കാട്ടി തരാതിരുന്നത്….ഞാൻ അനു ആണെന്ന് അറിഞ്ഞാ എന്നോട് ദേഷ്യാവോ കരുതിയാ ഞാൻ പേര് മാറ്റി പറഞ്ഞത്… സോറി മാഷേ….. എല്ലാത്തിനും സോറി… പിന്നെ എല്ലാതും ചെയ്തത് ഞാൻ തന്നെയാ.. ഒന്നൊഴിച്…ആ ഗുണ്ടകളെ വിട്ട് തല്ലിച്ചത് ഞാൻ അല്ലാ.. സത്യായിട്ടും.. അതാരാണ് എന്റെ പേരും പറഞ്ഞു ചെയ്തത് എന്നെനിക് അറിയില്ല.. വിശ്വസിക്കണം.. സത്യായിട്ടും ഞാൻ അല്ലാ ചെയ്തേ…. ”

” ഹ്മ്മ്…. ഒക്കെ…. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു….. ഇനി ഇതിനു പേരിൽ നിനക്കെന്തേലും പ്രതികാരം തീർക്കാൻ പ്ലാൻ ഉണ്ടോ…? ”

” ഏയ്യ്.. എന്ത് പ്ലാൻ… എനിക്ക് ഒരു പ്ലാൻ ഉം ഇല്ലാ.. മറിച് ഒരു റിക്വസ്റ്റ് ഉണ്ട്… എന്നോടുള്ള ദേഷ്യം ഒക്കെ വിട്ട് എന്നെ ഒരു ഫ്രണ്ട് ആയിട്ട് എടുത്തൂടെ…. ”

അവൾ ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ കൈ നീട്ടിയാണ് അത് ചോദിച്ചത്….

” ഫ്രെണ്ട്സോ… ഏയ്യ്..ഞാൻ നിന്റെ മാഷ് അല്ലെ.. അപ്പൊ നിനക്ക് എന്നെ ഒരു വില ഉണ്ടാവില്ല…. ”

” പ്ലീസ്…. മാഷുമാർക് സ്റ്റുഡന്റസിനെ ഫ്രെണ്ട്സ് ആകാൻ പറ്റില്ലാന്നു എവിടേം പറഞ്ഞിട്ടില്ല….. പ്ലീസ് മാഷേ….. ”

“‘ഹ്മ്മ്.. ഒക്കെ…”

അവനും ദേഷ്യമൊക്കെ വിട്ട് അവൾക് കൈ കൊടുത്തു…..

അപ്പോ ഇതാ മക്കളെ അനു ഷാനുവിന്റെ ഫ്രണ്ട് ലിസ്റ്റിൽ കയറി പറ്റി.. ഷാനുവും എല്ലാ കലിപ്പും പ്രതികാരവും വിട്ട് അവളോട് കൂട്ടായി…..പ്രശ്നങ്ങൾ പരിഹരിച്ചു ഒരു കരക്ക് അടുപ്പിക്കുമ്പോ മറുതലക്കൽ നിന്നു വീണ്ടും പ്രശ്ണങ്ങൾ മാടി വിളിക്കുന്നത് പതിവാണല്ലോ… അപ്പൊ നമുക്ക് നോക്കാം.. അതിനെയൊക്കെ നിഷ്പ്രയാസം അഭിമുകീകരിച്ചു അനു -ഷാനു ബന്ധം ദൃടമാവുമോ എന്ന്….

 

💕💕💕

 

” എന്താ… ഒരു ഫോട്ടേജസും കിട്ടിയില്ല എന്നോ…. താനിത് എന്താ പറയുന്നേ…അന്നേ ദിവസത്തെ ഫോട്ടേജസ് എല്ലാ ഷോപ്പിൽ നിന്നും എങ്ങനെ മിസ്സ്‌ ആകും…how it possible ..”

” സത്യമാണ് സർ .. ഞങ്ങൾ എല്ലാ cctv യും പരിശോധിച്ചു…..ഒന്നിലും റിസോർട്ടിൽ പാർട്ടി നടന്ന ദിവസത്തെ ഫോട്ടേജസ് ഇല്ലാ.. അടുത്ത ദിവസം മുതൽ ഉണ്ട് താനും.. ആ ഒരു ഡേറ്റ് ലെ മാത്രം മിസ്സിംഗ്‌ ആണ്.. May be ഇതിനു പിന്നിൽ ഉള്ളവർ കരുതി കൂട്ടി നീക്കം ചെയ്തതാവാം.”

” ഹ്മ്മ്.. ഇങ്ങനൊരു സാധ്യത അവർ മുൻകൂട്ടി കണ്ടത് കൊണ്ട് അവർ അവരുടെ ഭാഗം ക്ലിയർ ചെയ്തു…. ”

” പക്ഷേ സർ….അതിനോട് അടുത്ത ദിവസങ്ങളിൽ സംശയാസ്പദമായ രീതിയിൽ ആരും അവിടെ ഒന്നും വന്നിട്ടില്ല എന്നവർ പറയുന്നു..എനിക്ക് തോന്നുന്നത് സിസ്റ്റം ഹാക്ക് ചെയ്താവും ഫോട്ടേജസ് നീക്കം ചെയ്തത്…. ”

” ഹ്മ്മ്… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ….അതിനു പിന്നാലെ പോകാൻ നമുക്ക് സമയവുമില്ല… അവർ നമ്മളെക്കാൾ ഫാസ്റ്റ് ആണ് ….നമുക്ക് വേറെ വല്ല മാർഗവും കണ്ടതിയെ പറ്റു…ശരി.. വെച്ചോ… ഞാൻ ഒന്ന് ആലോചിക്കട്ടെ….. ”

ജിഷാദ് നെ റിസോർട്നു മുമ്പിലെ കെട്ടിടങ്ങളിലെ cctv ഫോട്ടേജസ് കളക്റ്റ് ചെയ്യാൻ റയാൻ ഏല്പിച്ചിരുന്നില്ലല്ലോ… എന്നാൽ ആ ഫോട്ടേജസ് എല്ലാം ഇതിനു പിന്നിലുള്ളവർ നീക്കം ചെയ്തു എന്നറിഞ്ഞപ്പോൾ അവനാകെ നിരാശനായി…… അവൻ തലക്ക് കൈവിച്ചു കണ്ണടച്ചിരുന്നു…അവന്റെ മനസ്സിൽ പക്ഷേ അടങ്ങാത്ത പ്രതീക്ഷ ഉണ്ടായിരുന്നു….എത്ര സമർത്ഥനായ എതിരാളിക്കും അമിതാവേശം കാണിക്കുമ്പോൾ ഒരു തിരിച്ചടി ഉണ്ടാകും… അത് ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പ് പതിച്ച തെളിവുകളുടെ രൂപത്തിൽ ആവാം… ആ തെളിവുകൾക് വേണ്ടിയാണ് റയ്നു കാത്തിരിക്കുന്നത്.. അത് അവനെ തേടി എത്തുമെന്ന് അവന്ന് നല്ല പ്രതീക്ഷ ഉണ്ട്……

അപ്പോഴാണ് ആദിൽ സാറിന്റെ തിരക്കഥ തകർത്തഭിനയിക്കാൻ സന അങ്ങോട്ട് കടന്നു വരുന്നത്….. റയ്നുവിന്റെ അവസ്ഥ എന്താണെന്ന് പോലും നോക്കാതെ അവൾ ശബ്ദം ഉയർത്തി….

” ബേബി …..എന്തൊക്കെയാ ഇത്.. ആ മെഹന്നു എന്തിനാ ഇങ്ങോട്ട് വന്നത്…. വാപ്പയെ രക്ഷിച്ചു എന്ന പേരിൽ അവൾ ഈ വീട്ടിൽ കയറി കൂടിയതിന്റെ ഉദ്ദേശം എന്താ….? ”

” സനാ.. കൂൾ ഡൌൺ… നീയെന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത്… അതിനു മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ”

” ഓഹോ.. അപ്പോ അവളിവിടെ താമസിക്കുന്നതിൽ ബേബി ഫുൾ സപ്പോർട്ട് ആണല്ലേ.. അവളെ ഇവിടെ കുടിയേറി പാർപ്പിക്കാനുള്ള ഐഡിയ ആരുടേയായിരുന്നു. അവളുടേതോ.. അതോ ബേബിയുടേതോ … പലപ്പോഴും അവളുമായി ബേബിയേ ചേർത്ത് പലതും കണ്ടിട്ടും കേട്ടിട്ടും ബേബിയോടുള്ള ഇഷ്ടം കൊണ്ടാ വിശ്വാസം കൊണ്ടാ ഞാൻ പ്രതികരിക്കാതിരുന്നത്…എന്നാൽ ഇതനിക്ക് പറ്റില്ല….എനിക്കിപ്പോ അറിയണം ഞാൻ ആണോ അവളാണോ ബേബിക്ക് വലുത് എന്ന്… ”

“നീയെന്താ ഈ പറഞ്ഞു വരുന്നേ.. ഞാനിപ്പോ എന്താ ചെയ്തേ…. ഞാനും നീയും ഒരുമിച്ച് ഈ വീട്ടിലോട്ട് ഇന്ന് വന്നപ്പോൾ തന്നെയാണ് ഈ വിവരം ഞാൻ ആദ്യമായി അറിയുന്നത്.. അല്ലാതെ എനിക്ക് ഇതിൽ ഒരു പങ്കുമില്ല…. എല്ലാം ഉപ്പാടെ തീരുമാനങ്ങൾ ആണ്…. ”

” എല്ലാം വാപ്പ തീരുമാനിച്ചു എന്ന് പറഞ്ഞു കയ്യൊഴിയാൻ നോകണ്ടാ.. അവളിവിടെ ഉണ്ടേ ഞാൻ ഈ വീട്ടിൽ നിൽക്കില്ല…… ”

” സന… നീയെന്ത് സ്റ്റുപ്പിഡിറ്റി ആണീ പറയുന്നേ…. എനിക്കും അവൾക്കും തമ്മിൽ ഒരു ബന്ധവുമില്ല.. ഉള്ള ബന്ധമാണെകിൽ കുറച്ചു തെറ്റിദ്ധാരണയും ശത്രുതയും മാത്രം… അവളിവിടെ നിക്കുന്നത് എനിക്കും താല്പര്യമുള്ള കാര്യമല്ല.. പക്ഷേ… ഉപ്പാന്റെ തീരുമാനങ്ങളെ എനിക്ക് എതിർക്കാനാവില്ല… സോ… അവളിവിടെ വരും… ഉപ്പ പറയുന്നത് വരെ അത് തുടരും… നീ സഹിച്ചേ പറ്റു…”

“ഞാൻ എന്തൊക്കെ കണ്ടും കേട്ടും സഹിച്ചു നിക്കണം.. അതും കൂടി പറ…. അവളുടെ കാമുകൻ അവളെ വിട്ട് പോയതൊക്കെ ഞാൻ അറിഞ്ഞു…..ബേബി കാരണമെന്നുള്ള ഗോസിപ്പും ഹോസ്പിറ്റലിൽ പാട്ടാണ്….. ആ പാട്ടും കേട്ട് നിങ്ങൾ രണ്ടും ഇവിടെ കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങൾ കണ്ടു നിക്കാൻ ഈ സനയെ കിട്ടില്ലാ….. എനിക്ക് ബേബിയുടെ കാമുകിയുടെ റോൾ ആണെങ്കിൽ അവൾക് എന്ത് റോളാ… വെപ്പാട്ടിയുടെയോ….”

അവൾ അത് മുഴുവിപ്പിച്ചില്ല.. അതിനുമുന്പേ അവളുടെ കരണകുറ്റി നോക്കി റയ്നു ഒന്ന് പൊട്ടിച്ചു….!!!

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply