Skip to content

Angry Babies In Love – Part 57

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 57~*

*🔥റിച്ചൂസ്🔥*

 

” ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ തെളിവുകൾ തേച് മാച്ചു കളയാൻ ഒരു പ്രൊഫഷണലിനെകൊണ്ടും ആവില്ല റംസാൻക്കാ…ദാ… അതാണ് എന്റെ ഈ ലാപ്പിൽ ഉള്ളത്…. ”

അത് കേട്ടതും റയ്നുവും റംസാനും ജിഷാദും നിർവചിക്കാനാവാത്ത ഒരു വികാരത്തോടെ യച്ചുവിനെ നോക്കി.. അതിൽ ഒരു തുമ്പ് കിട്ടിയതിന്റെ സന്തോഷവും ഇവനിതെങ്ങനെ സങ്കടിപ്പിച്ചു എന്ന ആശ്ചര്യവും ഒക്കെ ഉണ്ടായിരുന്നു….. യച്ചു അവരുടെ അടുത്ത് വന്നു ലാപ് തുറന്നു ഒരു ദൃശ്യം അവരെ കാണിച്ചു….. റിസോർട്ടിന്റെ മുമ്പിലേക്കുള്ള വളരെ ദൂരെ നിന്നുള്ള ഒരു cctv ഫോട്ടെജ് ആയിരുന്നു അത്…..

അതിൽ റിസോർട്ടിന്ന് മുമ്പിൽ ഫങ്ക്ഷൻ നടന്ന ദിവസതെ എല്ലാ സംഭവങ്ങളും റെക്കോർഡ് ആയിട്ടുണ്ട്….റിസോർട്ടിലേക്ക് വന്നതും പോയതുമായ എല്ലാ വാഹനങ്ങളും കാണാം… എല്ലാം വളരെ ദൂരെ നിന്ന് ആയത് കൊണ്ട് അത്ര വ്യക്തമല്ല….നമ്പർ പ്ലേറ്റ് അടക്കം അത്രയും സൂം ചെയ്തു സൂക്ഷ്മമായി നോക്കിയാലേ വായിച്ചെടുക്കാൻ ആവു….

” നീയിതെങ്ങനെ സംഘടിപ്പിച്ചു ടാ….. ”

റയ്നു അത് ചോദിച്ചപ്പോൾ യച്ചു സ്വയം പൊക്കി കൊണ്ട്

” ഇന്റെ റയ്നുക്ക… ഇത് യച്ചുവാ… അഡ്വാക്കറ്റ് യാസിർ അലി മാലിക്… ഞാൻ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ല…. ”

” നീ ബിൽഡ് അപ് ഒക്കെ വിട്ട് കാര്യമ് പറയ്…. ”

” ഹിഹി… അത് പിന്നെ ഇക്കാ…. ജിഷാദ്ക്ക cctv യുടെ കാര്യം പറഞ്ഞപ്പോ ഞാൻ ആ കടകൾ വരെ ഒന്ന് പോയി നോക്കാമെന്ന് വെച്ചു….പറഞ്ഞപോലെ ഫങ്ക്ഷൻ നടന്ന ദിവസത്തെ ഒഴിച്ച് ബാക്കി എല്ലാം ദിവസത്തേയും ഉണ്ട്…. അപ്പോൾ അതിന് മുമ്പോ ശേഷമോ ഇതിനു പിന്നിൽ ഉള്ളവർ അവിടെ വന്നിട്ടില്ല മാത്രമല്ല…മുമ്പിലൂടെ വന്നത് കൊണ്ടാവുമല്ലോ ദൃശ്യങ്ങൾ നീക്കം ചെയ്തത്… പിന്നെ മറ്റൊരു കാര്യം തീർച്ചയായും ഫങ്ക്ഷന് വെയ്റ്ററുടെ കൂടെ ഇതിനു പിന്നിൽ ഉള്ളവർ അവിടെ ഉണ്ടായിരുന്നു… അവർ വെയ്റ്ററുടെ കൂടെ മുമ്പിലൂടെ അതും ഫങ്ക്ഷന് തൊട്ട് മുൻപ് തന്നെയാവും റിസോർട്ടിലേക്ക് കടന്നിട്ടുണ്ടാവുക എന്ന് ഞാൻ ഉറപ്പിച്ചു …കൂടെ ഇതിനുപിന്നിലുള്ളവർ ഉണ്ടെന്ന് പറഞ്ഞത് എന്ത്‌ കൊണ്ടെന്ന് ഞാൻ വഴിയേ പറയാം… പിന്നെ ഫങ്ക്ഷന് തൊട്ടു മുൻപ് എന്ന് ഉറപ്പിച്ചു പറഞ്ഞതിന് രണ്ട് കാരണങ്ങൾ ഉണ്ട്.. ഒരണ്ണം പറയാം… റിസോർട്ടിലെ മാനേജർ പറഞ്ഞത് ഓർക്കുന്നില്ലേ… പാർട്ടി തുടങ്ങിയെ പിന്നെയുള്ള ഒരു വിഷ്വൽസും cctv യിൽ പതിഞ്ഞിട്ടില്ല… അന്നേരം വയർ കട്ട് ആയിരുന്നു എന്ന്…. ഞാൻ റിസോർട്ടിലെ cctv യും പിന്നീട് ചെക് ചെയ്തിരുന്നു…അതിൽ അന്നേ ദിവസതെ ആറര വരെയുള്ള ദൃശ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു… ആറര തൊട്ട് പാർട്ടി തുടങ്ങി കഴിഞ്ഞു വയർ കട്ട്‌ ആവുന്നത് വരെയുള്ള ദൃശ്യങ്ങൾ അവിടെ മിസ്സിംഗ്‌ ആയിരുന്നു…അത് അവർ അകത്തു കടന്നതിന് ശേഷം പിന്നീട് നീക്കം ചെയ്തത് ആവാം….സോ. ആറരക്ക് ശേഷം ആണ് അവർ വന്നത് കൊണ്ട് ആ ഭാഗം അവർ നീക്കം ചെയ്തു…..”

യച്ചുവിന്റെ എക്സ്പ്ലനേഷൻ കേട്ട് എല്ലാരും അന്തം വിട്ടു…. അവൻ ഇത്രയധികം ആഴത്തിൽ ചിക്കി ചികഞ്ഞിട്ടുണ്ടന്നറിഞ്ഞപ്പോൾ അവർക്ക് അവനെ ഓർത്ത് അഭിമാനം തോന്നി….യച്ചു വീണ്ടും തുടർന്നു….

” ഇനി ഈ ദൃശ്യങ്ങൾ എനിക്ക് എവിടെ നിന്ന് കിട്ടി എന്ന് പറയാം.. ആ വഴി എല്ലാം അടഞ്ഞു നിൽകുമ്പോൾ ആണ് യാതിർശ്ചികമായി ടൗണിനടുത് വെച്ച് എന്റെ സുഹൃത്തായ cctv മെക്കാനിക് അർജുൻ നെ ഞാൻ കാണുന്നത്….. അവൻ അവിടെ ഒരു വീട്ടിൽ cctv ഫിറ്റ്‌ ചെയ്യാൻ വന്നത് ആണ് എന്ന് പറഞ്ഞപ്പോൾ അങ്ങനെ ഒരു സാധ്യതയേ കുറിച് ഞാൻ ആലോചിച്ചു….. ആ വഴി ഞാൻ അന്യോഷിച്ചപ്പോൾ റിസോർട് പരിസരത്തു രണ്ട് വീടുകളിൽ cctv ഉള്ളതായി അറിഞ്ഞു…. അതിൽ ഒരണ്ണം രണ്ട് ദിവസം മുൻപ് വെച്ചതും ഒരണ്ണം ഫങ്ക്ഷൻ നടക്കുന്നതിന് മുന്പേ ഉള്ളതുമാണ് എന്നറിയാൻ കഴിഞ്ഞു….ആ വീട്ടിനു ഫ്രണ്ട്ലെ cctv ദൃശ്യങ്ങൾ ആണിത്…അത് ഫിറ്റ്‌ ചെയ്തിരിക്കുന്നത് പുറത്ത് മുകളിലെ നിലയുടെ സൺ‌ ശയ്ഡിൽ രണ്ട് കോർണറിൽ ആയാണ്… അത്കൊണ്ട് തന്നെ റിസോർട്ടിന്റെ ഫ്രണ്ട് ഭാഗം അതിൽ ഒരണത്തിൽ കാണാം.. പക്ഷേ… വീട് കുറച് ദൂരെ ആയത് കൊണ്ട് അധികമാരുടെയും കണ്ണിൽ പെടില്ല..വ്യക്തമായൊരു ദൃശ്യങ്ങൾ അല്ലതാനും…. ഇതിനു പിന്നിലുള്ളവർ ഇങ്ങനൊരു സാധ്യത ചിന്തിച്ചു കാണില്ല…..കൂടുതൽ മനസ്സിലാക്കാൻ ഈ ഭാഗങ്ങൾ ഒന്ന് കാണു…. ”

യച്ചു ദൃശ്യങ്ങൾ അവർക്ക് കാണിച്ചു കൊടുത്തു….

” ഇത് നോക്ക്…റിസോർട്ടിലേക്ക് വന്നതും പോയതുമായ എല്ലാ വാഹനങ്ങളെയും വ്യക്തികളെയും ഞാൻ ശ്രദ്ധിച്ചു… അതിൽ ഞാൻ ഒരു വാൻ നോട്ട് ചെയ്തിട്ടുണ്ട്…ആറേ മുക്കാലിനു ആ വണ്ടി റിസോർട്ടിലേക്ക് കടന്നതിനു ശേഷം പിന്നീട് ഒമ്പത് മണിക്ക് ശേഷമാണ് പുറത്തേക് വരുന്നത്…അതായത് മെഹന്നുവിന് അപകടം പറ്റി ഏതാനും നിമിഷങ്ങൾക് ശേഷം ഇക്കാന്റെ വണ്ടി പോയതിന് പിന്നാലെ തന്നെയാണ് ഈ വാനും പുറത്ത് വരുന്നത്…അതും നിങ്ങൾ പോയ ഡിറക്ഷൻ തെന്നെ..അതായത് ആ വാൻ നേരത്തെ വന്ന ഡിറക്ഷൻ .. May be അവർ ഹോസ്പിറ്റലിലും വന്നിട്ടുണ്ടാവണം.. ചിലപ്പോൾ വേറെ വാഹനത്തിൽ മാറി കയറുകയോ വേറെ വേഷത്തിലോ ആകാം .. ഇനി സൂം ചെയ്ത ഈ വാനിലേക് ഒന്ന് നോക്ക്…പോകുമ്പോഴും വരുമ്പോഴും ഇതിൽ രണ്ട് പേരുണ്ട്… പക്ഷേ..ദൃശ്യങ്ങളിൽ ഒരാളുടെ മുഖം മാത്രമേ നമുക്ക് കാണുന്നോളൂ.. എന്തന്നാൽ…അങ്ങോട്ട് പോകുമ്പോൾ ഇയാൾ ഡ്രൈവിംഗ് സീറ്റിൽ ആണെങ്കിൽ ഇങ്ങോട്ട് പോരുമ്പോൾ ഇയാൾ തൊട്ടടുത്തുള്ള ഫ്രണ്ട് സീറ്റിൽ ആണ് …. ഇനി അത് ആരാണ് എന്ന് ശരിക്ക് നോക്ക്….അതാ വൈറ്റർ അല്ലെ…. ”

യച്ചു പറയുന്നത് ശരിയാണ് എന്ന് സൂക്ഷ്മമായ നിരീക്ഷണത്തിനോടുവിൽ അവർക്ക് മനസ്സിലായി….

” അതെ.. അത് അവൻ തന്നെ ആ വൈറ്റർ… അപ്പോൾ കൂടെ ഉള്ള ആളാണ് അവനെ ഈ കാര്യം ഏല്പിച്ചത്…ഇതിനു പിന്നിലുള്ളവൻ അല്ലെങ്കിൽ ഇതിനു പിന്നിലുള്ളവനെ അറിയുന്നവൻ…. പക്ഷേ.. വൈറ്ററുടെ മറവിൽ അവന്റെ മുഖം കാണുന്നില്ല…. “(റയ്നു )

” യച്ചു.. നീ കൊള്ളാലോ ടാ… നിന്റെ ഫൈൻഡിംഗ്സ് എല്ലാം ശരി തന്നെ.. പക്ഷേ.. നമുക്ക് ഇതിൽ നിന്ന് ഇപ്പൊ സത്യത്തിൽ ഒന്നും കിട്ടിയില്ലല്ലോ … വൈറ്റർ ഇന്ന് ജീവിച്ചിരിപ്പുണ്ടെ മറ്റയാൾ ആരാണ് എന്ന് അവനെ കയ്യിൽ കിട്ടിയാൽ പറയിപ്പിക്കേലും ചെയ്യാം… ഇതിപ്പോ…. “(റംസാൻ )

” വണ്ടിയുടെ നമ്പർ പ്ലേറ്റ് ഒരു സ്പോർട്ടിൽ കാണുന്നുണ്ട്.. ബട്ട്‌… അത് മിക്കവാറും ഫേക്ക് ആവാൻ ആണ് സാധ്യത…. “(ജിഷാദ് )

” എന്റെ ഫൈൻഡിങ്‌സ്ന്ന് അങ്ങനെ dead end ഇടാൻ വരട്ടെ…നമ്പർ പ്ലേറ്റ് ഫേക്ക് ആണ്.. അത് ഞാൻ ചെക് ചെയ്തതാ.. പക്ഷേ… ഈ ഒരു ഭാഗം ഒന്ന് നോക്ക്…”

യച്ചു വീഡിയോ പ്ലേ ചെയ്തു ഒരു ദൃശ്യം എത്തിയപ്പോൾ പോസ് ചെയ്തു സൂം ചെയ്തു.. വാനിന്റെ ഒരു സൈഡിന്റെ ക്ലോസ് അപ് ദൃശ്യം ആയിരുന്നു അത്….

” ഇവിടെ എന്തോ ഒരു ലോഗോ ഉള്ള പോലെ തോന്നുന്നുണ്ടോ…. ”

” ബട്ട്‌ അത് ഒട്ടും വ്യക്തമല്ലല്ലോ…. “(റംസാൻ )

” അതെ..സിമ്പിൾ ആയൊരു ലോഗോ പോലെ… എന്തിന്റെ ആയിരിക്കും അത് … ഒന്നുടെ ക്ലിയർ ഉണ്ടേ പെട്ടെന്ന് പിടി കിട്ടുമായിരുന്നു… “(ജിഷാദ് )

” may be ഏതെങ്കിലും സ്ഥാഭനത്തിന്റെയാവാം… അത് ഏതാണ് എന്ന് നമുക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാകും…. ”

” യെസ്….വിശ്വസിക്കാവുന്ന ഏതെങ്കിലും കമ്പ്യൂട്ടർ expert നെ കൊണ്ട് ഇന്ന് തന്നെ ഇതൊന്ന് നോക്കിപ്പിക്കണം …അത് നമുക്ക് കണ്ടു പിടിച്ചേ പറ്റു… ദൈവത്തിന്റെ തെളിവ് എന്തായാലും വെറുതെ ആയില്ലാ അല്ലെ … “റയാൻ )

” അവരുടെ ദിവസം എണ്ണപ്പെട്ടു കഴിഞ്ഞു…മിക്കവാറും ഈ ലോഗോ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ അത് കൂടുതൽ വ്യക്തതയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ വഴിത്തിരിവാവും എന്നാണ് എന്റെ മനസ്സ് പറയുന്നത്…. “( ജിഷാദ് )

” എന്റെയും….അല്ലാ.. ഞാൻ ഒന്ന് ചോദിക്കട്ടെ….
നമുക്ക് സൈബർ സെല്ലിന്റെ സഹായത്തോടെ ആരാണ് സിസ്റ്റമ്സ് എല്ലാം ഹാക്ക് ചെയ്തത് എന്ന് കണ്ടു പിടിച്ചൂടെ…. അവനെ കിട്ടിയാൽ അവനെ ഏല്പിച്ചവരെ കിട്ടാൻ പണി ഇല്ലല്ലോ…. “(റംസാൻ )

” ഞാനും അതെ കുറിച്ച് ചിന്തിക്കായി ഇല്ലാ
.. പക്ഷേചില പ്രശ്ണങ്ങൾ ഉണ്ട് …..ആരുടെ സിസ്റ്റം ആണോ ഹാക്ക് ചെയ്യപ്പെട്ടത് അയാൾ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഡയറക്റ്റ് കംപ്ലയന്റ് അഥവാ FIR ഫയൽ ചെയ്യുകയാണ് വേണ്ടത് …. ഇവിടെ ഞാൻ അതെ കുറിച് അവരോട് സംസാരിച്ചപ്പോൾ ഷോപ്പ് ഉടമകൾക് ഒന്നും അതിൽ താല്പര്യമില്ല….അവരുടെ അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പും ഒക്കെ പുറത്ത് വരുമോ എന്നുള്ള ഭയവും പിന്നെ കേസും കൂട്ടാവുമായി നടക്കാൻ ഒഴിവില്ലെന്നുള്ള സ്ഥിരം പല്ലവിയും… പിന്നെ ഇത് രഹസ്യമായി ഡീൽ ചെയ്യുന്നത് ആവും എന്ത് കൊണ്ടും നല്ലത് എന്ന് എനിക്ക് പിന്നീട് തോന്നി .. അല്ലെങ്കിൽ നാളെ ആരെങ്കിലും ചോർത്തിയാൽ റയാൻ അലിമാലിക് സൈബർ ക്രൈംമിന്റെ കെണിയിൽ എന്നൊക്കെ എഴുതപിടിപ്പിച്ചു വരും …. നമ്മളായിട്ട് എന്തിനാ വെറുതെ…എനിക്ക് ഉറപ്പ് ഉണ്ട്… ഈ ലോഗോ നമുക്ക് ഒരു വഴി തുറന്ന് തരും…. ”

യച്ചു കണ്ടത്തിയ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ തെളിവ് ആദിൽ സാറുടെ medcare ഹോസ്പിറ്റലിന്റെ ലോഗോ ആയിരുന്നു…. ഹോസ്പിറ്റലിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാനിന്റെ നമ്പർ പ്ലേറ്റ് മാറ്റിയപ്പോൾ വണ്ടിയിൽ പതിപ്പിച്ചിട്ടുള്ള ലോഗോയുടെ കാര്യം അവർ ഓർത്തില്ല…. അതിനി അവർക്ക് തന്നെ വിനയാകുമോ എന്ന് കണ്ടറിയാം…

💕💕💕

മെഹന്നു റയ്നുവിന്റെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു തന്നെ അവളെ കത്തിരിക്കുന്ന വണ്ണം സന നിപ്പുണ്ടായിരുന്നു….

നിപ്പുണ്ടല്ലേ നെടുമ് തൂണ്പോലെ മറ്റവന്റെ വാലി തൂങ്ങിയവൾ…. ഹ്മ്മ്.. അവൻ പറഞ്ഞു വിട്ടതാവും.. ഞാൻ ഇവിടെ നിക്കുന്നത് പിടിക്കാത്തത് അവന്നും ഇവൾക്കും ആകോലോ….. ശരിയാക്കി തരാം…..

മെഹന്നു അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ അകത്തോട്ടു നടന്നതും പിറകിൽ നിന്നും അവൾ

” ഹെലോ.. മാഡം.. ഒന്ന് നിന്നെ…. എങ്ങോട്ടാ ഇടിച്ചു കയറി.. ഇവിടെ ഒരാൾ നിപ്പുള്ളത് കണ്ടില്ലേ… ”

മെഹനു അവളുടെ മുഖത്തു നോക്കി ഗൗരവത്തോടെ തന്നെ

” കണ്ടു… അതിനിപ്പോ ഞാൻ തലേ കുത്തി നിക്കണോ… ഈ വീട്ടിൽ എപ്പോ കയറി വരാനും എനിക്ക് ലൈസെൻസ് ഉണ്ട്.. സോ.. എനിക്ക് തന്റെ പെർമിഷൻറെ ആവശ്യമില്ല…. ”

” നീയാളു കൊള്ളാലോ ടി… ഒന്ന് കാലു കുത്താൻ സ്ഥലം തന്നപ്പോ ഈ വീട്ടിലെ അംഗമായ എന്റെ തലയിൽ കയറി നിരങ്ങുന്നോ നീ….പറടി.. എന്താ നിന്റെ ഉദ്ദേശം… എനിക്കറിയാം.. എന്തൊക്കെയോ പന്തതി ഇട്ടുള്ള വരവാ നിന്റെ എന്ന്.. ഒന്നും ഇവിടെ വിലപോകില്ല മോളെ… അങ്ങനെ വല്ല വിചാരവുമുണ്ടോ ഇപ്പൊ ഇറങ്ങിക്കോണം…. ”

” ഭീഷണിയാണോ…. എന്നാലേ..ഇറങ്ങാൻ എനിക്ക് ഇപ്പൊ മനസ്സില്ല…അപ്പഴോ… നീയെന്റെ മേലെ തമ്പുരാട്ടി ചമയല്ലേ… പിന്നെ എന്റെ ഉദ്ദേശങ്ങൾ ആണ് നിനക്ക് അറിയേണ്ടതെങ്കിൽ കേട്ടോ… ഞാൻ ആദ്യം നിന്നെ ഇവിടന്ന് പുറത്താകും.. പിന്നെ നിന്റെ റയാനെ വളച്ചെടുത്തു കുപ്പീലാക്കി എന്റെ സ്വന്തമാക്കും .. എന്തേ…. എന്റെ ആദിയെ എന്നിൽ നിന്ന് പിരിച്ചതിനുള്ള ശിക്ഷ ആയി അവന്റെ ഭാര്യയായി അവന്റെ ജീവിതത്തിലെ മനസ്സമാദാനം ഞാൻ തല്ലിക്കെടുത്തും..അവനെ ഞാൻ ഇക്ഷ, ഇണ്ണ വരപ്പിക്കും ..അങ്ങനെ അവൻ മാത്രം ഇപ്പൊ എന്റെ പ്രണയം ഇല്ലാതാകീട്ട് നിന്നെ അങ്ങനെ കെട്ടണ്ട … അതിന് ആണ് ഞാൻ ഇവിടെ കയറി പറ്റിയത്… നിനക്ക് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്….”

അവളുടെ പറച്ചിൽ കേട്ട് സന അന്തം വിട്ട് മുഖം വീർപ്പിച്ചു….

“ഡി… വല്ലാണ്ടെ ആളാവല്ലേ.. ആരാണ് ഇവിടെ നിന്ന് പുറത്ത് പോകുന്നത് എന്ന് കാണിച്ചു തരാ ഞാൻ…..”

സന കലി തുള്ളി കൊണ്ട് അകത്തോട്ടു പോയി.. മെഹന്നു ഒന്ന് പുഞ്ചിരിച്ചു റയ്നുവിന്റെ ഉമ്മാന്റെ അടുത്തേക്ക് നടന്നു….

മെഹന്നു സനയേ ഒന്ന് ചൂട് പിടിപ്പിക്കാൻ പറഞ്ഞത് ആണേലും അവള് ഈ പറഞ്ഞത് നടന്നു കാണാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാരും….😁അതവൾക് അറിയില്ലല്ലോ….

💕💕💕

കോളേജിൽ…

” നീയറിഞ്ഞില്ലേ അമി.. നമ്മുടെ പ്ലാൻ മൊത്തം ഫ്ലോപ്പ് ആവുമെന്നാ തോന്നുന്നേ… അനു രണ്ടും കല്പിച്ചാ… അവൾ വല്ലോം കണ്ടു പിടിച്ചാ…. “(അജു )

” സഫയുടെ ആക്ടിങ് ഒക്കെ ഗംഭീരമായിരുന്നു… പ്രിൻസി പോലും വിശ്വസിച്ചു ഷാനു ഈ കോളേജിൽ വേണ്ടാ എന്ന് പോലും തീരുമാനം പറഞ്ഞു.. അപ്പഴാ അവൾ ഒക്കെ നശിപ്പിച്ചത്…. അവൾ ലീവ് ഉള്ള ഒരു ദിവസം ഇറക്കിയാൽ മതിയായിരുന്നു ഈ പ്ലാൻ…. “(രാഹുൽ )

” നാളെ രാവിലെ വരെ അല്ലെ ടൈമ് ഒള്ളു.. അപ്പോഴേക്കും അവൾ എന്ത് തുമ്പ് കണ്ടു പിടിച്ചു വരുമെന്നാ..അവൾക് ഒന്നും കിട്ടില്ല…. സഫ ഇപ്പോഴും കട്ടക്ക് നമ്മുടെ കൂടെ ഉണ്ട്…ഇത്രയും റിസ്ക് എടുത്ത് ഇത് പ്ലാൻ ചെയ്തത് വെറുതെ ആവില്ല… ഇതിൽ നമ്മൾ വിജയിക്കും.. എനിക്ക് ഉറപ്പാ…. “(അമി )

” വിജയിച്ചാൽ നമുക്ക് രണ്ട് നേട്ടം.. അവൻ ഈ കോളേജിൽ ഉണ്ടാവില്ലാ… മാത്രല്ല.. ഷാനു സഫയെ കെട്ടേണ്ടി വരും.. അപ്പോ അനു നിനക്ക്…. ചെക്കന്മാർക്ക് ചിക്കിളി എണ്ണി കൊടുത്തിട്ടാ കാര്യങ്ങൾ ഇതുവരെ എത്തിച്ചത്….അത് വെള്ളത്തിൽ ആവാതിരുന്നാൽ മതി… ” (സാം )

” നാളെ വരെ നിന്നാൽ അല്ലെ കുഴപ്പമൊള്ളൂ… ഇന്ന് തന്നെ ഇതിനൊരു തീരുമാനം ഉണ്ടാകാ… നിങ്ങൾ ഒരു കാര്യം ചെയ്യ്….. സഫയെ ഒന്ന് വിളിക്… കാര്യങ്ങൾ ഒന്നൂടെ കൊഴിപ്പിക്കാൻ ഒരു പ്ലാൻ കൂടി ഇറക്കാം…ഹഹഹഹ… ഇത് ഏൽക്കും….”

അമിയുടെ കുരുട്ടു ബുദ്ധിയിൽ പുതിയ പ്ലാൻ തെളിഞ്ഞു കഴിഞ്ഞു.. അതിന് മുൻപ് അനുവിന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ??

💕💕💕

അനുവും ജാനുവും ആലിൻ ചോട്ടിൽ ക്ലാസ്സിൽ പോലും കയറാതെ നിലവിലെ പ്രശ്നം എങ്ങനെ പരിഹരിക്കും എന്നുള്ള ആലോചനയിൽ ആണ്…. അപ്പോഴാണ് ഷാനു സാറേ സപ്പോർട്ട് ചെയ്യുന്ന മൂന്നാലു പെൻമ്പിള്ളേരും രണ്ട് മൂന്നു ആമ്പിള്ളേരും അവരുടെ അടുത്തേക്ക് വരുന്നത്….

” ഹന്ന….ഞങ്ങൾക്ക് അറിയാം.. നീ ഷാൻ സർ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നില്ല എന്ന്.. ഞങ്ങളും അങ്ങനെ തന്നെ ആണ്…. ഷാൻ സാർക് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല…. ഇത് ശരിക്കും ഒരു ട്രാപ് ആണ്…. ഞങ്ങൾ നിന്റെ കൂടെ ഉണ്ട്…. എന്ത് സഹായത്തിനും…. ”

അവരിൽ ഒരാൾ മുന്പോട്ട് വന്നു അത് പറഞ്ഞപ്പോൾ അനു മന്ദഹസിച്ചു കൊണ്ട്

” സന്തോഷം…. പക്ഷേ.. ഈ കുരുക്ക് അങ്ങനെ എളുപ്പത്തിൽ അഴിക്കാൻ കഴിയില്ല…. അത്രക്കും വലിഞ്ഞു മുറുകിയാണ് ഇരിക്കുന്നത്….. ”

” അവളുടെ സൈഡിൽ ആള് കൂടി കൊണ്ടിരിക്കുകയാണ്….. അതിന് എന്ത് ചെയ്യണമെന്നവൾക് നന്നായി അറിയാം… അതവൾ ഇപ്പോഴും ഭംഗിയായി ചെയ്യുന്നുണ്ട്….. ഈ സ്ഥിക്ക് പോയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേ ഷാനു സർ അവളെ കെട്ടേണ്ടി വരും… ”

അവരുടെ പറച്ചിൽ കേട്ട് ജാനു അവരെ നോക്കി

” നിങ്ങൾ ആ സഫയുടെ ക്ലാസ്സിൽ ഉള്ളവർ തന്നെയല്ലേ… അവളെ കുറിച് അന്യോഷിക്കാൻ ഞാൻ അവിടെ വന്നപ്പോൾ നിങ്ങളെ കണ്ടിരുന്നു… നിങ്ങളെ ക്ലാസ്സിലെ കുട്ടിയായാ അവളുടെ ഭാഗത്ത് നിക്കാതെ ഞങ്ങളുടെ ഭാഗത്ത് നിക്കാൻ കാരണം….? ”

” അവൾ ഫ്രോഡ് ആയത് കൊണ്ട്….അവൾ മാത്രല്ല അവളുടെ കൂട്ടുകാരി മരിയയും… കണ്ടില്ലേ ഇപ്പോൾ തന്നെ…. ഒരു പെണ്ണ് മാനം പോയെന്നൊക്കെ നുണ പറയുമോ….അതാണ് അവൾ.. ഇത്തരം തരം താണ പരിപാടിക് ഒക്കെ അവളെ കിട്ടു…. ഈ നിക്കുന്ന അപർണയോടുള്ള ദേഷ്യത്തിന് ഇവളെ തന്ത്രത്തിൽ ലോഡ്ജിൽ കൊണ്ട് പോയി ഒരാൾക്കു കാഴ്ച വെക്കാൻ നോക്കിയവളാ അവൾ.. ഞങ്ങൾ കൃത്യ സമയത്ത് അറിഞ്ഞത് കൊണ്ട് ഇവൾ രക്ഷപെട്ടു… അന്ന് തുടങ്ങിയതാ അവളോട് ശത്രുത….ഈ സംഭവം കേട്ടപ്പഴേ ഉറപ്പിച്ചതാ ഇതും അവളുടെ ഒരു കെണി ആണെന്ന്….പക്ഷേ.. ഷാൻ സാറോട് അവൾക് എന്താ വൈരാഗ്യം എന്ന് മാത്രം മനസ്സിലാവുന്നില്ല… എന്തെങ്കിലും ചെയ്യണം ഹന്നാ.. അവളെ വെറുതെ വിടരുത്…. ”

” അവൾ കള്ളമാണ് പറയുന്നത് എന്ന് ഞാൻ നിങ്ങൾ പറയുന്നതിന് മുന്പേ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു…… ”

ജാനു അവളെ അന്തം വിട്ട് നോക്കി കൊണ്ട്

” എന്താടി.. എന്താ നിനക്ക് മനസ്സിലായത്.. ഞങ്ങളോട് കൂടെ പറ…. ”

അനു ചിരിച്ചു കൊണ്ട്

” ഇല്ലാത്ത കഥ ഉണ്ടാക്കി കാണാപാടം പഠിച്ചു വെച് പറഞ്ഞാൽ ആർക്കായാലും തെറ്റി പോകും….അത് ചിലപ്പോൾ യാഥാർഥ്യവുമായി സ്വരച്ചേർച്ചയുമുണ്ടാവും.. അതാണ് ഇവിടെയും സംഭവിച്ചത്… സഫയും അവളുടെ കൂട്ടുകാരിയും പറഞ്ഞത് മുൻകൂട്ടി പ്ലാൻ ചെയ്തു പഠിച്ചു വെച്ച മൊഴിയായിരുന്നു….. ”

” മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറയോ…. ”

” അതായത്…. ഷാൻ സർ പറഞ്ഞതല്ലാം ആത്മാർത്ഥമായി തന്നെയാണ്… സർ പറഞ്ഞതുമായി cctv ദൃശ്യങ്ങൾക് സാമ്യവുമുണ്ട്….ഷാൻ സാറെ അവൾ വിളിച്ചു വരുത്തിയത് അല്ലാ എന്ന് പറഞ്ഞതിൽ ആണ് ആദ്യമേ എനിക്ക് സംശയം തോന്നിയത്.. കാരണം…. ഇന്നലെ ഞാനും ഷാൻ സാറും മാളിൽ നിക്കുമ്പോൾ സാറിന് ഒരു കാൾ വരുകയും സർ അത് മാറി നിന്ന് അറ്റന്റ് ചെയ്യുകയും ചെയ്തിരുന്നു.. അതിന് ശേഷമാണ് എന്നോട് ബസ്സിന് പോകാൻ പറഞ്ഞു സർ വേഗം പോയത്…. സാർ ഈ കാര്യം എല്ലാവരോടുമായി പറഞ്ഞല്ലോ….അത് ഉള്ളത് തന്നെയാണ്… ഇനി അവൾ അല്ലാ വിളിച്ചത് എന്ന് അവൾ ഉറപ്പിച്ചു പറയണമെങ്കിൽ… അതായത് നമ്മൾ കാൾ ലിസ്റ്റ് ചെക് ചെയ്താലോ എന്നുള്ള ഭയമൊന്നും അവൾക്കില്ലെങ്കിൽ may be മറ്റാരെ എങ്കിലും അവൾ അതിന് ഏർപ്പാടാക്കിയിട്ടുണ്ടാവാം… അല്ലെങ്കിൽ അവൾ തന്നെ ഏതെങ്കിലും സീക്രെട് നമ്പറിൽ നിന്ന് വിളിച്ചതുമാവാം….അപ്പോൾ അവൾ വിളിച്ചു വരുത്തിച്ചത് തന്നെയാണ് ഷാൻ സാറെ….

ഇനി അടുത്തത്….ഷാൻ സാർ അവളെ ഒന്നും ചെയ്തിട്ടില്ല എന്നതിനുള്ള തെളിവാണ്…… ഷാൻ സർ പറഞ്ഞത് വെച്ചും cctv യിൽ കണ്ട പ്രകാരവും അവൾ ഡോർ ന്ന് പുറത്തേക്ക് വരുമ്പോൾ അവളുടെ കൈ കീറിയിരുന്നു…എന്നാൽ അവൾ പറഞ്ഞത് ഡോർ അടച്ചതിന് ശേഷം ഷാൻ സർ അവളുടെ വസ്ത്രങ്ങൾ കീറി പറിച്ചു എന്നാണ്..പിന്നെ എങ്ങനെ ഡോർ അടക്കുന്നതിന് മുൻപ് പുറത്ത് വന്ന അവളുടെ വസ്ത്രങ്ങൾ കീറി….? അപ്പോൾ അത് കള്ളമല്ലേ…

പിന്നെ….അടച്ചിട്ട ക്ലാസ്സ്‌ മുറിയിൽ എവിടെ നിന്നാണ് വെട്ടമുണ്ടാവുക? ഷാൻ സർ പറഞ്ഞത് അടഞ്ഞ ജനാലകളുള്ള ആ മുറിയുടെ ഡോർ അടച്ചപ്പോൾ ആകെ ഇരുട്ടായിരുന്നു.. അത് കൊണ്ട് അവളെ കാണുന്ന പോലും ഉണ്ടായിരുന്നില്ല.. സർ ജനാല ഓപ്പൺ ചെയ്തപ്പോൾ ആണ് അവളെ കണ്ടത് എന്നാണ്… എന്നാൽ അവളോ… ഇരുട്ടിൽ ഷാൻ സർ പത്തടി ദൂരെ ആണ് നിക്കുന്നത് എന്ന് വരെ അവൾ മനസ്സിലാക്കി… ആ ഇരുട്ടത് അവൾ അതിനകം മുഴുവൻ ഓടി…. വിശ്വസനീയമാണോ ഇതൊക്കെ….

ഇനിയവളുടെ കൂട്ടുകാരിയുടെ മൊഴി.. മിത്രാ ക്ലിനികിന്റെ അവിടെ നിന്ന് ഇവിടേക്ക് വരാൻ എത്ര സമയമെടുക്കും…? ട്രാഫിക് ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ.. എങ്ങനെ പോയാലും മിനിമം അരമണിക്കൂർ എടുക്കും… സഫ വിളിച്ചപ്പാടെ ഇറങ്ങി എന്നാണ് അവൾ പറഞ്ഞത്.. അതും ആറു മണിക്ക് ശേഷം..അങ്ങനെ എങ്കിൽ അവൾ എത്തേണ്ടത് ആറര കഴിഞ്ഞ്… ഷാൻ സർ ഇരുപത് മിനിട്ടോളം ഈ ക്യാമ്പസിൽ ഉണ്ടായിരുന്നു..എല്ലാടവും അവളെ തിരഞ്ഞു എന്നും പറഞ്ഞു ..എന്നിട്ട് എന്ത്കൊണ്ട് സഫയേ കണ്ടില്ല…? ആറ് മണിക്ക് ഷാൻ സർ പോയി ഏതാനും മിനിറ്റ് കൊണ്ട് സഫ പുറത്ത് വരുന്നുണ്ട്…ആ കുട്ടി പറഞ്ഞത് വെച്ച് അപ്പോ സഫ അവളെ വിളിച്ചു … സഫ പോയി അപ്പൊത്തന്നെ ഷാൻ സർ വീണ്ടും തിരിച്ചു വരുന്നുണ്ട്… അപ്പോ ആ കുറഞ്ഞ സമയം കൊണ്ട് അവൾ എവിടെ മറന്നു…..നിങ്ങൾക് എന്താണ് തോന്നുന്നത്….? ”

അതിന് മറുപടി പറഞ്ഞത് അപർണ ആണ്…

” മരിയ കോളേജ് ക്യാമ്പസ്‌ വിട്ട് പോയിക്കാനില്ല… ഈ പരിസരത്തു തന്നെ ഉണ്ടാവണം… ”

” അതെ… അത് തന്നെ….സഫ മരിയയെ വിളിച്ചിട്ടില്ല.. മരിയ പുറത്ത് നിക്കുന്നുണ്ടെന്ന് സഫക്ക് അറിയാം… ഷാൻ സർ പോയതും അവൾ വേഗം മരിയയുടെ അടുത്തേക് പോയി അവർ ഇവിടെ നിന്ന് സ്ഥലം വിട്ടു.. അതാണ് സംഭവിച്ചത്….. ”

അനുവിന്റെ എക്സ്പ്ലനേഷൻ കേട്ട് ജാനു വാ പൊളിച്ചു പോയി….

” അവളൊരു ഒന്നൊന്നര കള്ളി തന്നെ… എന്നാലും എന്റെ അനു.. നീ പുലിയാ… നിന്നെ കൊണ്ടേ ഇതൊക്കെ പറ്റു… ”

” തീർന്നില്ല.. വാച്ച് മാനെ മനപ്പൂർവം ഇവിടെ നിന്ന് മാറ്റിയതാവാൻ ആണ് സാധ്യത… അതിന് വേണ്ടി അവർ കണ്ടു പിടിച്ചത് കിണറ്റിൽ ചത്ത കോഴിയെ കൊണ്ടിടൽ…ടാങ്കിയിൽ വെള്ളം മാറ്റി അടിക്കുന്നതിന്റെ തിരക്കിൽ അയാൾ അങ്ങോട്ട് വരികയുമില്ല…അതായിരുന്നു അവരുടെ പ്ലാൻ ”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അനുവിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു… ഷാനു തെറ്റ്കാരൻ അല്ലെന്ന് കണ്ടു പിടിച്ചപ്പോൾ അവൾക് പകുതി ആശ്വാസമായി…

” അപ്പോൾ ഇത് ഒരു ട്രാപ് ആണെന്ന് പരിപൂർണ ബോധ്യമായി…ഇനി nxt എന്ത്.. അതാണ് നമ്മൾ ആലോചിക്കേണ്ടത്…? ”

എല്ലാരും അനുവിന്റെ മറുപടിക്ക് ആയി കാതോർത്തു….

” അവളുടെ കള്ളത്തരം പൊളിച്ചു കയ്യിൽ കൊടുക്കാൻ ഒരു ഉഗ്രൻ പ്ലാൻ ഉണ്ട്….അവൾ കളിച്ചത് നമ്മൾ തിരിച്ചു കളിക്കുന്നു…. അതിന് ഷാൻ സാറുടെ ഹെല്പ് വേണം…നിങളുടെയും….”

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “Angry Babies In Love – Part 57”

  1. Richooosss!!!!! Sherikkum miss cheyyunnund athilere anxietyum…………… Pettenn adutha part post cheyyanee…….it’s a humble request……….

Leave a Reply

Don`t copy text!