*💞•°°•Angry Babies In Love•°°•💞*
*~Part 58~*
*🔥റിച്ചൂസ്🔥*
” അവളുടെ കള്ളത്തരം പൊളിച്ചു കയ്യിൽ കൊടുക്കാൻ ഒരു ഉഗ്രൻ പ്ലാൻ ഉണ്ട്….അവൾ കളിച്ചത് നമ്മൾ തിരിച്ചു കളിക്കുന്നു…. അതിന് ഷാൻ സാറുടെ ഹെല്പ് വേണം…നിങളുടെയും….”
” നീ മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറടി…”
” ഒക്കെ പറയാം… നിങ്ങൾ വാ….. ”
അനു അവരെ എല്ലാരേം കൂട്ടി ഷാനുവിന്റെ അടുത്തേക്ക് പോയി….
ഇതേ സമയം ഷാനു എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് സ്റ്റാഫ് റൂമിൽ ഇരിക്കുകയായിരുന്നു.. അവന്റെ അടുത്തായി അവനെ സമാധാനിപ്പ്പിച്ചു കൊണ്ട് ദിയയും ഉണ്ട്…. ക്ലാസ്സ് ടൈം ആയത് കൊണ്ട് ടീച്ചർസ് ആരും തന്നെ അവിടെ ഇല്ലാ….
” എന്റെ ഇക്കാ…. ഇങ്ങള് ബേജാറാവൊന്നും വേണ്ട….ധൈര്യമായി ഇരിക്ക്… ഇക്ക തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് മാറ്റാരേക്കാളും കൂടുതൽ എനിക്ക് നന്നായിട്ട് അറിയാം…പിന്നെ എന്നാ… വേറെ ആരേം നമുക്ക് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല . അവൾ ഫ്രോടാ…ഇന്റെ ഇക്ക ഉശിരുള്ള ആൺകുട്ടി അല്ലേ… ചെറ്റത്തരം കാണിച്ചാ പെണ്ണാണ് എന്നൊന്നും നോക്കരുത്.. നല്ല ചുട്ട മറുപടി കൊടുക്കണം….പിന്നെ … അനു എല്ലാം അന്യോഷിക്കാമെന്ന് അല്ലെ ഏറ്റത്… അന്യോഷിക്കട്ടെ… ഇനി ഇക്കാക്ക് അനുകൂലമായി അല്ലാ നാളെ വിധി വരുന്നേ പോകാൻ പറ.. നമ്മൾ പറഞ്ഞിട്ടൊന്നും അല്ലല്ലോ ഇവിടെ ജോലി കിട്ടിയത്.. ഇവർ വന്നു കാലു പിടിച്ചിട്ടല്ലേ… ജോലി പോട്ടെങ്കിൽ പോട്ടെ… പക്ഷേ…. ആ ഫ്രോഡ് നെ തല പോയാലും കെട്ടാൻ സമ്മതിക്കരുത്…അതിന് എന്ത് ചെയ്യണമെന്നാണ് ഇനി ആലോചിക്കണ്ടേ…”
ദിയയെ അവിടെ കണ്ടതിൽ അലോസരമുണ്ടെങ്കിലും അങ്ങോട്ട് കയറി വന്ന അനു ഷാനുവും കേൾക്കത്തക്ക വണ്ണം അവൾക് മറുപടി എന്നോണം
” കൂടുതൽ ആലോചിച്ചു തല പുകക്കേണ്ട…അവളെ കെട്ടല്ലാ… ഈ കോളേജ്ന്ന് കെട്ടു കെട്ടിക്കാൻ ഉള്ള വഴി എന്റെ കയ്യിൽ ഉണ്ട്… ഷാൻ സർ അതിന് ഒന്ന് കൂടെ നിന്ന് തന്നാൽ മാത്രം മതി…”
അത് കേട്ടപ്പോൾ ഷാൻ സാറുടെ മുഖം ഒന്ന് ഉണർന്നു…. എന്താണ് അനുവിന്റെ പ്ലാൻ എന്ന് അവൾ വിശദീകരിച്ചു അവരെ കേൾപ്പിച്ചു…..
” ഇത് വർക്ക് ഔട്ട് ആയാ അവളുടെ കളി ഒക്കെ പുറത്ത് വരും.. പിന്നെ സാർ അല്ലാ അവളാ ഈ കോളേജിന്ന് പുറത്താവാൻ പോകുന്നത്..സർ ഓക്കേ അല്ലെ .. ”
” എന്നാലും…ഇത്രയൊക്കെ ആയിട്ടും അവൾ ഒരു കുലുക്കവുമില്ലാതെ നികുന്നുണ്ടെ ഇങ്ങനെ ഒരു പ്ലാനുമായി ഞാൻ അവളുടെ അടുത്ത് ചെന്നാൽ അവൾ അതിൽ വീഴോ…. ”
” വീഴ്ത്തണം.. അതൊക്കെ സാറിന്റെ പെർഫോമൻസ് പോലെ ഇരിക്കും….. പിന്നെ, സാറിന്റെ ഫോണിൽ വീഡിയോ ക്യാമറ റെക്കോർഡ് ഇട്ടിട്ട് അത് പോക്കറ്റിൽ ഇട്ടിട്ടു വേണം അവളുടെ അടുത്ത് ചെല്ലാൻ… അപ്പോഴെ ഇതിൽ ഇനി വല്ല ട്വിസ്റ്റ് ഉം നടന്നാൽ അതായത് അവൾ പിന്നീട് മാറ്റി പറയാനോ മറ്റോ ശ്രമിച്ചാൽ നമ്മുടെ കയ്യിൽ തെളിവ് ഉണ്ടാവു….”
ഷാൻ സർ സമ്മതം മൂളി…. അപ്പോഴാണ് കോളേജ് പീയൂൺ അങ്ങോട്ട് ഓടി വന്നത്….അയാൾ ആകെ പരിഭ്രമിച്ചിരുന്നു…
” ഷാൻ സാറേ.. ആ കുട്ടി പണി പറ്റിച്ചു… മെയിൻ ബ്ലോക്ക്ന്റെ ടെറസിലേക്ക് കയറി പോയിട്ടുണ്ട്…. ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല… കരയുന്നുണ്ടായിരുന്നു… ഞാൻ ജീവിച്ചിരുന്നാൽ അല്ലെ പ്രശ്നമൊള്ളൂ എന്ന് പുലമ്പുന്നും ഉണ്ട്…. സാർ ഒന്ന് വേഗം വാ… ആ കൊച് എങ്ങാനും മോളിന്ന് എടുത്തു ചാടിയാൽ … ”
അത് കേട്ടു ഒരു ഞെട്ടലോടെ ഷാനു കസേരയിൽ നിന്ന് എഴുനേറ്റു…. അനു ഒഴികെ ബാക്കിയുള്ളവരും അന്താളിച്ചു പോയി…അവളുടെ മുഖത്തു വെറും പുച്ഛ ഭാവം ആയിരുന്നു…
” ഞാൻ വരാം.. താൻ പൊക്കോ… ”
” സാറെ കുട്ടികൾ ഒക്കെ കൂടീട്ടുണ്ട്.. അവിടെ ആകെ ബഹളം ആണ്.. സാർ വേഗം വരണേ…. ”
അതും പറഞ്ഞു അയാൾ പോയതും ഷാനു
” അവളിതെന്ത് ഭാവിച്ച… ഇനിയവളുടെ ആത്മഹത്യയും എന്റെ തലയിൽ ആവോ…. ”
” അവളോ… സൂയിസൈടോ… ഒന്ന് പോ സാറേ…ഇതൊക്കെ അവളുടെ വെറും നമ്പർ അല്ലെ….ഞാൻ ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കുമോ എന്നുള്ള ഭയം അവളിൽ ഉണ്ടാവും… അത് കൊണ്ടാണ് ഇന്ന് തന്നെ അവളുടെ ഈ കണ്ണീർ നാടകം…ഇത് കൂടി കാണുമ്പോ എല്ലാരും വിചാരിക്കും സത്യം അവളുടെ ഭാഗത്ത് ആണെന്ന്… അവൾ സൂയിസൈഡ് ചെയ്യാതിരിക്കണമെങ്കിൽ സാറ് അവളെ കെട്ടണം എന്ന നിബന്ധന അവൾ വെക്കും… അപ്പോ എല്ലാരും സാറെ നിർബന്ധികോലോ … അതാണ് അവൾക് വേണ്ടത്….”
” നമ്മളിപ്പോ എന്താ ചെയ്യാ….? “(ജാനു )
” നമ്മുടെ പ്ലാനുമായി മുന്നോട്ട് പോകാ…. ചെറിയ ഒരു ചേഞ്ച്… അവളുടെ ഈ സൂയിസൈഡ് attempt നെ പ്രോത്സാഹിപ്പിച്ചു കൊണ്ടാവണം സാറിന്റെ പെർഫോമൻസ്… പിന്നെ ബാക്കിയൊക്കെ ഞാൻ പറഞ്ഞപോലെ… ഓക്കേ…”
” ഓക്കേ… ഇനിയും എനിക്ക് ക്ഷമിച്ചു നിക്കാൻ ആവില്ല…. അവളൊരു പെണ്ണായത് കൊണ്ടാ ഇപ്പഴും എന്റെ മുന്നിൽ നിക്കുന്നത്.. അല്ലെങ്കിൽ അവളീ ഷാനു ആരാണ് എന്ന് ശരിക്ക് അറിഞ്ഞേനെ…. ഇന്ന്.. ഇപ്പോ.. ഇതിനൊരു തീരുമാനം ഉണ്ടാവണം…. ”
അപ്പോൾ അവളുടെ ക്ലാസ്സിലെ കുട്ടികൾ…
” സർ പൊക്കോ… ഞങ്ങൾ പറഞ്ഞ പോലെ ഇപ്പോൾ തന്നെ പ്രിൻസിയോട് എല്ലാം പറഞ്ഞു മനസ്സിലാക്കിപ്പിക്കാം.. അപ്പോ കാര്യങ്ങൾ ഒന്നുടെ എളുപ്പമാവും…. ”
” ഓക്കേ… ”
അങ്ങനെ രണ്ട് കൂട്ടരും പിരിഞ്ഞു… ജാനുവും അനുവും ദിയയും ഷാനുവും മെയിൻ ബ്ലോക്കിലേക്ക് നടന്നു… അവിടെ താഴെ ടീച്ചേർസ് ഉൾപ്പടെ ഒരുപാട് കുട്ടികൾ കൂടി നിക്കുന്നുണ്ടായിരുന്നു…പ്രിൻസിയെ വിവരം അറിയിക്കാൻ പ്യൂൺ പോയിട്ടേ ഉണ്ടായിരുന്നുള്ളു…. മുകളിലേക്ക് നോക്കുമ്പോൾ സഫ ടെറസിൽ ചാടാൻ ഒരുങ്ങി നിക്കുന്നത് കാണാം….ടീച്ചേർസ് എല്ലാം അവളോട് അവിവേകം കാണിക്കരുത് എന്നൊക്കെ പറയുന്നുണ്ട്….
” മോളെ..സഫെ… നമുക്ക് വേണ്ടത് ചെയ്യാം… നീ താഴേക്കു വാ…. ഞങ്ങൾ എല്ലാരും നിന്റെ കൂടെ ഉണ്ട്.. താഴേക്കു വാ മോളെ…. ”
അപ്പോൾ അവൾ അലറി വിളിച്ചു കൊണ്ട്
” ഇല്ലാ.. ഞാൻ വരില്ലാ… എനിക്ക് ഇങ്ങനൊരു നാണം കെട്ട ജീവിതം വേണ്ടാ.. എല്ലാം അയാൾ നശിപ്പിച്ചില്ലേ… എന്നിട്ടും നിങ്ങൾ എല്ലാരും അയാളുടെ കൂടെ അല്ലെ …അയാൾ എന്നെ എല്ലാരുടെയും മുമ്പിൽ വെച്ച് കല്യാണം കഴിക്കുമെന്ന് സമ്മതിക്കാതെ ഞാൻ ഇവിടുന്ന് വരുന്ന പ്രശ്നമില്ല….”
ഷാനുവിനെ കണ്ടതും സ്റ്റുഡന്റസും ടീച്ചേർസും എല്ലാം അവനെ കുറ്റപ്പെടുത്താൻ തുടങ്ങി….കുട്ടികൾ ഒന്നടങ്കം മുദ്രാവാക്യം മുഴക്കി
“”” ഷാൻ സാർ കോളേജ്ന്ന് പുറത്ത് പോണം…. സഫയെ കല്യാണം കഴിക്കണം…. “”””
ടീചേർസും അവരെ സപ്പോർട്ട് ചെയ്തു കൊണ്ട്
“സാറേ.. ഇത് കൈ വിട്ട കളിയാണ് ട്ടോ.. സർ എന്തേലും ചെയ്യ്.. അല്ലെങ്കിൽ ആ കൊച്ച്….”
ഷാൻ സാർ പിന്നെ ഒന്നും നോക്കിയില്ല.. നേരെ സ്റ്റയർ കയറി മുകളിലേക്ക് ചെന്നു.. മുകളിലെ ടെറസിലേക്ക് ഉള്ള വാതിൽ ലോക്ക്ഡ് അല്ലായിരുന്നു… ഷാനു ടെറസിലേക്ക് കയറി ഡോർ താവിട്ടു.. ഇപ്പോൾ ടെറസിൽ അവർ രണ്ട് പേരും മാത്രം.. വാതിൽ അടക്കുന്ന ശബ്ദം കേട്ട് സഫ തിരിഞ്ഞു നോക്കി… ഷാൻ സാറെ കണ്ടപ്പോൾ അവളൊന് പരുങ്ങി….. പിന്നെ കലാപരിപാടി തുടങ്ങി…
” എന്റെ അടുത്തേക് വന്നാ ഞാൻ ഇവിടെ നിന്ന് ചാടും.. സത്യായിട്ടും ഞാൻ ചാടും…. ”
അവൾ ഒന്നൂടെ പിന്നിലേക്ക് നീങ്ങി..ഇപ്പോൾ അവൾ ഏറ്റവും അറ്റത് ആണ് നിക്കുന്നത്.. ഒരു കാൽ കൂടി പിന്നിലേക്ക് വെച്ചാൽ അവൾ നിലം പതിക്കും …ഷാനു കൈ കെട്ടി അവളെ നോക്കി പുച്ഛിച്ചു കൊണ്ട്
” ചാടിക്കോ… ഞാൻ അത് തടയാൻ വന്നത് ഒന്നുമല്ല… നീ ചത്താ ജയിലിൽ പോകാൻ എനിക്ക് മടിയുമില്ല… അതിന്റെ ആവശ്യമൊന്നും വരില്ല…നിന്നെ പോസ്റ്റ്മാർട്ടം ചെയ്യുമ്പോ സംഗതി ഒക്കെ പുറത്ത് വന്നോളും .ഇത്തരം വൃത്തികേടുകൾ പച്ചക്ക് വിളിച്ചു പറയുന്ന നീ ഒരു നല്ല പെണ്ണാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല…. നിന്റെ ബാക്ക്ഗ്രൗണ്ട് മോശമായത് കൊണ്ട് ചിലപ്പോ പോസ്റ്മാർട്ടത്തിൽ കാര്യങ്ങൾ എനിക്ക് പ്രതികൂലമാവാം… അങ്ങനെ ഫ്ലോപ്പ് ആയാ അഞ്ചാറു കൊല്ലമ് കേസും കൂട്ടാവുമായി നടക്കണം.. അത്രല്ലേ ഒള്ളു… വേണ്ടി വന്നാ നല്ലൊരു വക്കീലിനെ വെച്ച് എനിക്ക് ഇതിന്ന് ഊരിപ്പോരാനും അറിയാം ….. അപ്പോ നഷ്ടം നിനക്ക് മാത്രം….. സോ u carry on… ഞാൻ ഇവിടെ നിന്നോളാം.. സീൻ ലൈവ് ആയി കാണെമ് ചെയ്യാലോ…. ”
അവന്റെ തെല്ലും ഭയമില്ലാത്ത സംസാരം കേട്ട് അവൾ പകച്ചു പോയി….. അവൾ danger സോണിൽ നിന്നും സേഫ് സോണിലേക്ക് വന്നു നിന്നു കൊണ്ട് അവൾ
” താൻ എന്താ എന്നെ കളിയാകാണോ…. ഞാൻ എങ്ങാനും ചത്താ താഴെ നിക്കുന്നവർ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…? ”
” താഴെ ഉള്ളവർ എന്നെ ഒരു ചുക്കും ചെയ്യില്ല… ഇനി ചെയ്യണമെങ്കിൽ തന്നെ താൻ ചത്താൽ അല്ലെ… ഈ ഡ്രാമ അല്ലാതെ തനിക്ക് അതിനുള്ള ധൈര്യമൊന്നും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം…. തന്റെ ഉദ്ദേശം ഞാൻ നിന്നെ കെട്ടണം… അതെന്തായാലും ഈ ജന്മം നടക്കാൻ പോണില്ല… പിന്നെ എന്തിനാ മോളെ ഈ കലാപരിപാടി ഒക്കെ … ”
” ഹും…. നടത്തിക്കാൻ എനിക്ക് അറിയാം…തനിക്കി സഫയെ ശരിക്ക് അറിയില്ല…. ”
” അറിയാം മോളെ.. തന്നെ കുറിച് ഫുൾ abcd അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇവിടെ നിക്കുന്നെ…. തന്നെ ഞാൻ പീഡിപ്പിച്ചു എന്ന ഓലപ്പാമ്പ് കാട്ടി എന്നെ പേടിപ്പിക്കാൻ നോക്കിയാൽ ഒന്നും ഞാൻ പേടിക്കില്ല..എന്തായാലും നിന്റെ പ്രകടനം സൂപ്പർ ആയിരുന്നൂട്ടോ…. വെൽ planned എക്സിക്യൂഷൻ… ആദ്യം ഞാൻ ഒന്ന് പതറി… അത് സത്യമാ… പക്ഷേ… ഇപ്പൊ എനിക്ക് ഇത് ഒരു വിഷയമേ അല്ലാ ..ഇതിന് മുന്പേ നീ കുറച്ചു കളികൾ ഇറക്കിയിരുന്നല്ലോ… എന്നെ ആളെ വിട്ട് തല്ലിച്ചത്.. എന്നോട് ഈ കോളേജിൽ നിന്ന് പോകാൻ പറഞ്ഞത്… ഞാൻ അനുവുമായി കൂട്ടായത് നിനക്ക് സഹിക്കാനിട്ടല്ലേ… എന്നിട്ടിപ്പോ പുതിയ നമ്പർ കൊണ്ട് ഇറങ്ങിയേകുന്നു…. ഇതൊന്നും എന്റെ അടുത്ത് വിലപോകില്ല മോളെ…. ”
” ഈ സഫ ഒരു കാര്യം വിചാരിച്ചിട്ടുണ്ടെ അത് നടത്തിയിരിക്കും..കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത് വിജയം എന്റെ കൂടെ തന്നെയാവും എന്ന പ്രതീക്ഷ ഉള്ളത് കൊണ്ട് തന്നെയാ .. മര്യാദക് എന്നെ കെട്ടാമെന്ന് സമ്മതിച്ചാൽ തനിക് ഇപ്പോൾ ഉള്ള നാറ്റ കേസിന്ന് രക്ഷപെടാം… അല്ലെങ്കിൽ പുറത്ത് താൻ തലയുയർത്തി നടക്കില്ല … എന്ത് വേണമെന്ന് ചിന്തിക്… ”
” എനിക്ക് ആലോചിക്കേടാ കാര്യമേ ഇല്ലാ…. ഞാൻ തീരുമാനിച്ചതാ.. നിന്നെ കെട്ടാൻ എനിക്ക് മനസ്സില്ല… നീ എന്ത് ചെയ്യും….? ”
” അവസാനം വരെയും ഈ ആവേശം കാണണം….ഇവിടുന്ന് ചാടിയാൽ ഞാൻ ചാകും.. അത് ഉറപ്പാ…ബട്ട്.. ഒരു സൂയിസൈഡ് attempt ആയാലോ….അപ്പോൾ പിന്നെ താൻ എങ്ങനെ എന്നെ കെട്ടുന്നതിൽ നിന്ന് രക്ഷപെടും…ദാ.. ഈ ബ്ലേഡ് കൊണ്ട് ..? ”
” attempt നടത്തി ഞാൻ നിന്നെ കെട്ടലൊക്കെ നീ ജീവിച്ചിരുന്നാൽ അല്ലെ… നീയായിട്ട് ചത്തില്ലെങ്കി ഞാൻ ആയിട്ട് ആ കാര്യം അങ്ങോട്ട് നിർവഹിക്കാം….അതിന് കൂടിയ ഞാൻ ഇങ്ങോട്ട് വന്നേ.. ഡോർ ലോക്ക് ആയത് കൊണ്ട് ആരും ഇങ്ങോട്ട് കടന്നു വരില്ല…. ജീവിതത്തിൽ ഇന്ന് വരെ ഷാനു ഒരു പെണ്ണിനോടും ഇങ്ങനെ പെരുമാറി കാണില്ല.. എന്ത് ചെയ്യാൻ.. എന്റെ ഗതികേട്..പിന്നെ നേരത്തെ പറഞ്ഞപോലെ നിയമത്തിൽ എനിക്ക് നിഷ്പ്രയാസം പുറത്ത് വരാൻ പഴുതുകൾ ഉള്ളത് കൊണ്ട് ഞാൻ ഈ കൃത്യം സന്തോഷത്തോടെ ഒട്ടും കുറ്റബോധമില്ലാതെ ചെയ്യും…അപ്പൊ സഫ മോളെ.. ഗുഡ് ബൈ… ”
ഷാനു അവളുടെ അടുത്തേക് നീങ്ങി തുടങ്ങി ….. ഇപ്പോൾ സഫയുടെ എല്ലാ ധൈര്യവും ചോർന്നു പോയിട്ടുണ്ട്..അവൾ ഭയത്തോടെ ഷാനുവിന്റെ വരവിനു അനുസരിച്ചു പിന്നിലോട്ട് നീങ്ങി …..
” വേണ്ടാ…. സാറെ…എന്റെ അടുത്ത് വരരുത്.. പോ…..പോകാനല്ലേ പറഞ്ഞെ…. ”
ഷാനു പുഞ്ചിരിയോടെ മുന്നോട്ട് വന്നു കൊണ്ടേ ഇരുന്നു…. അവളിപ്പോ ഏറ്റവും അറ്റത്ത് എത്തിയിരിക്കുന്നു.. താഴെ നിന്ന് നോക്കുന്നവർക് അവളുടെ പുറകു വശം കാണാം..എന്നാൽ അവൾക് മുമ്പിലുള്ള ഷാനുവിനെ കാണാനും ആകില്ല….അവൾ പിറകിലേക്ക് നോക്കി പരിഭ്രമിച്ചു കൊണ്ട്
” സർ..പ്ലീസ്.. സർ.. വേണ്ടാ…. എനിക്ക് പേടിയാവുന്നു….. സർ..പ്ലീസ്…. ”
” ഹേയ്….എനിക്ക് കേസിൽ നിന്ന് രക്ഷപെടണമെങ്കിൽ നീ മരിക്കണം….എനിക്ക് എന്റെ സേഫ്റ്റി നോക്കണ്ടേ… ”
അവൾ ഒന്നുടെ ചുവടു വെച്ചതും പിറകിലേക്ക് മറിഞ്ഞു.. അടുത്ത ക്ഷണം ഷാനു അവളുടെ കയ്യിൽ പിടിച്ചു.. ഷാനു ആ പിടി വിട്ടാൽ അവൾ വീഴും.. ആ അവസ്ഥയിൽ ആണ് നിക്കുന്നത് ഇപ്പോൾ..
” സർ പ്ലീസ്…. എന്നെ ഒന്നും ചെയ്യരുത്….. പ്ലീസ്….എന്നെ രക്ഷിക്കണം… ”
” അങ്ങനെ പറഞ്ഞാൽ എങ്ങനാ… നീ ചത്താലേ എന്റെ പ്രശ്ണങ്ങൾ ഒതുങ്ങു.. അല്ലെങ്കിൽ പിന്നെ നീ നടന്നത് തുറന്നു പറയണം… ”
” പറയാം സർ.. ഞാൻ പറയാം….എല്ലാം പറയാം…ഒക്കെ എന്റെ പ്ലാൻ ആണെന്ന് പറയാം….സർ പ്ലീസ്.. രക്ഷിക് സർ…. എനിക്ക് മരിക്കണ്ട…. പ്ലീസ്.. ”
ഷാനു അവളെ മുന്നോട്ട് വലിച്ചു.. അവൾ ആകെ പേടിച് വിയർത്തു കുളിച്ചിരുന്നു… മരണം മുമ്പിൽ കണ്ടാൽ എന്ത് പ്ലാൻ ല്ലേ….
” ഇനി പറ… എന്തിനായിരുന്നു ഈ നാടകം….? ”
അവൾ മടിച്ചു മടിച്ചു കൊണ്ട്
” അത് പിന്നെ….. അത്……. ”
എല്ലാം അമീറിന്റെ പ്ലാൻ ആണ് എന്ന് പറഞ്ഞാൽ അവനെന്നെ കൊല്ലും…..ഇവിടെ ഇപ്പോ കാര്യം പറഞ്ഞില്ലേ ഇയാളും.. എന്താപ്പോ ചെയ്യാ….എന്തെങ്കിലും കള്ളം പറഞ്ഞു തടി തപ്പാ… ഈ പ്ലാൻ ഫ്ലോപ്പ് ആയാലും അമീർ ഇയാളെ വെറുതെ വിടാൻ ഒന്നും പോകുന്നില്ല… അവന്ന് ഇതെല്ലെങ്കിൽ മറ്റൊരു പ്ലാൻ …ഇപ്പൊ എന്തെങ്കിലും പറഞ്ഞു എസ്കേപ്പ് ആവാം..
” പറടി.. മര്യാദക് പറഞ്ഞോ.. ഇല്ലെങ്കിൽ ഉണ്ടല്ലോ….. ”
” അത്…. എനിക്ക് സാറിനെ കെട്ടാൻ വേണ്ടീട്ടാ ഇങ്ങനൊരു കള്ളം പറഞ്ഞത്…. ആ ഹന്നയെ എനിക്ക് ഇഷ്ടല്ല….അവൾ സാറിന്റെ വാലിൽ തൂങ്ങി നടക്കുന്നതും എനിക്ക് ഇഷ്ടല്ല…. അപ്പൊ അവളെ ഒരു പാഠം പഠിപ്പിക്കാൻ …. ”
അടുത്ത ക്ഷണം ഷാനു അവളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു….. അവൾ കവിളത്തു കൈ വെച്ചു ഒരു ഞെട്ടലോടെ അവനെ നോക്കി…
” എന്ത് പ്ലാൻ ഇറക്കിയാൽ ഒരിക്കലും മാനത്തെ വെച്ചു കളിക്കരുത്…. അതൊരു പെണ്ണിന്റെ സ്വത്താ..അതില്ലെങ്കിൽ അവൾ വെറും വേസ്റ്റ്… അതാണ് നീ ഈ കളഞ്ഞു കുടിച്ചത്…വീട്ടുകാരെ പറയിപ്പിക്കാൻ ഇറങ്ങികോളും ..ഹും .. പോയി നാലക്ഷരം പഠിക്കാൻ നോക്ക് കൊച്ചേ ….അല്ലാ.. ഇനിയുമിതിന്റെ പേരും പറഞു വന്നാൽ…. ”
ഷാനു ചൂണ്ടു വിരൽ ഉയർത്തി വാണിംഗ് കൊടുത്തു….
” കേട്ടല്ലോ….. ”
അവൾ ഒന്നും പറയാതെ തലയാട്ടി….
” പിന്നെ താഴെ എത്തുമ്പോഴും എല്ലാരുടെ മുമ്പിൽ വെച്ച് ഇത് തന്നെ പറയണം…. സമ്മതമാണോ…. ”
അവൾ ആണ് എന്നർത്ഥത്തിൽ വീണ്ടും തലയാട്ടി…..ശേഷം അവൾ ആദ്യം നടന്നു..ഷാനു പിന്നാലെ വരുന്നേ ഒള്ളു .. വാതിലിന്റെ അടുത്ത് എത്തിയതും അവൾ തിരിഞ്ഞു കൊണ്ട് അവളുടെ തനി സ്വഭാവം പുറത്ത് എടുത്തു….
” ഹേയ്… താൻ എന്നെ ഉപദേശിക്കാൻ വരണ്ട…. വീട്ടിലെ പെണ്ണുങ്ങളെ കാര്യോം പിന്നെ താനൊരുത്തിയെ കൂടെ കൊണ്ട് നടക്കുന്നുണ്ടല്ലോ അവളുടെം കാര്യം നോക്കിയാൽ മതി…. ഇനി ഞാൻ താഴെ പോയി പറയാൻ പോകുന്നത് എന്താണെന്നറിയോ….. അല്ലെങ്കിൽ വേണ്ടാ.. താനെന്റെ പിന്നാലെ ഉണ്ടല്ലോ… കാണിച്ചു തരാം ഞാൻ…. ”
അവൾ ആ ഭിത്തിയിൽ തലയിടിച്ചു മുറിവ് ഉണ്ടാക്കി.. ശേഷം താഴേക്കു ഓടി… ഷാനു അവളുടെ പിന്നാലെയും…
താഴെ അപ്പോഴേക്കും പ്രിൻസിയും വന്നിരുന്നു….. ആരെയും മുകളിലേക്ക് കടത്തി വിടാതെ ഗ്രൗണ്ട് ഫ്ലോറിലെ കവാടത്തിൽ അനുവും കൂട്ടരും ഉണ്ടായിരുന്നു…. അപ്പോഴാണ് സഫ കരഞ്ഞു കൊണ്ട് താഴേക്കു വരുന്നത്…ചോരയോലിക്കുന്ന അവളുടെ മുഖം കണ്ടു എല്ലാരും ഞെട്ടി….
” സർ…. നോക്ക് സർ…. അയാൾ എന്നെ മുഖത്തടിച്ചു….ഞാൻ ചാടിയില്ലേ അയാളുടെ കൈ കൊണ്ട് കൊല്ലുമെന്ന് ഭീഷണിപെടുത്തി…ഞാൻ വഴങ്ങാതെ വന്നപ്പോൾ എന്നെ തള്ളിയിടാൻ നോക്കി.. ഭിത്തിയിൽ തലയടിപ്പിച്ചു ..ഞാൻ മരിച്ചാൽ ഇയാൾ കേസിൽ നിന്ന് രക്ഷപെടുമെത്രെ…. ഞാൻ എന്താ ചെയ്യണ്ടത് സർ…. എനിക്കിനി ചത്താൽ മതി….”
അതും പറഞ്ഞു അവൾ പൊട്ടിക്കരയവേ ഷാനു താഴെ എത്തിയിരുന്നു…..വിദ്യാർത്ഥികൾ അവനെ കണ്ടു രോക്ഷാകുലരായപ്പോൾ പ്രിൻസി കൈ ഉയർത്തി സമീപനം പാലിക്കാൻ പറഞ്ഞു….. ഷാനു അവന്റെ പോക്കറ്റിൽ നിന്ന് റെക്കോർഡിലുള്ള ഫോൺ എടുത്തു അവളുടെ തന്നെ ക്ലാസ്സിലെ അവനെ സപ്പോർട്ട് ചെയ്യുന്ന പയ്യന്മാരുടെ കയ്യിൽ കൊടുത്തു… അവർ അത് പ്രാക്ടീസ്നായി കൊണ്ട് വന്ന ലാപ്പിലേക്ക് കണക്ട് ചെയ്തു സ്പീക്കർ വെച്ചു പ്ലേ ചെയ്തു …..
സഫ അത് ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു… അവൾ ആകെ ഞെട്ടിപ്പോയി … വീഡിയോ തുടക്കം മുതൽ ഒടുക്കം വരെ പ്ലേ ചെയ്തു കഴിഞ്ഞതും വിദ്യാർത്ഥികൾ അമർഷത്തോടെ സഫയെ നോക്കി……
പ്രിൻസി അവളുടെ അടുത്ത് വന്നതും അവൾ
” സർ ഇയാളെ വിശ്വസിക്കരുത്.. ഇയാൾ…. ”
അവൾ വാക്കുകൾ പൂർത്തിയാകും മുൻപ് പ്രിൻസി അവളുടെ മുഖത്തു അടിച്ചു….
” മിണ്ടി പോകരുത്..ഇനി നിനക്ക് ഇവിടെ വോയിസ് ഇല്ലാ … സ്വന്തം അധ്യാപകനെ കരുവാക്കി നീ കളിച കളിയായിരുന്നല്ലേ ഇതെല്ലാം….ലജ്ജ തോനുന്നു നിന്നെ ഓർത്ത്… ഒരു സ്ത്രീക്ക് എങ്ങനെ ഈ വിധം തരം താഴാൻ കഴിയുന്നു..കഷ്ടം .നീ കാരണം പാവം ഷാൻ സാറേ.. ഞാൻ പോലും….പ്ലാൻ ഇറക്കി ഞങ്ങളെ അങ്ങ് വിഡ്ഢിയാകാമെന്ന് കരുതിയോ….നിന്നോട് ഒന്നും കൂടുതൽ സംസാരിച്ചിട്ടോ ഉപദേശിച്ചിട്ടോ ഒരു കാര്യവുമില്ല.. എവിടെ നിന്റെ കൂട്ടുകാരി.. അവളേം വിളിക്ക്…. രണ്ടും ഇറങ്ങിക്കോണം ഈ കോളേജിന്ന്…. ടിസി വാങ്ങിക്കാൻ നിന്റെ ഒക്കെ തന്തമാരെ ഇങ്ങോട്ട് വിട്ടാൽ മതി…. ”
അപ്പോൾ അവൾ കെഞ്ചി കൊണ്ട്
” സർ പ്ലീസ്.. ഇത്തവണത്തെക്….. ”
” no..ഈ കാര്യത്തിൽ എനിക്ക് മറ്റൊരു തീരുമാനം ഇല്ലാ…. ഒരു അധ്യാപകന്റെ മുഖത്താണ് നിങ്ങൾ കരി വാരി തേക്കാൻ ശ്രമിച്ചത്…. ഈ നിക്കുന്ന ഹാന്നയും കുട്ടികളും ഇല്ലായിരുന്നെങ്കിൽ ഒരു തെറ്റിന് ഞാനും സാക്ഷി ആകേണ്ടി വന്നേനെ…. രണ്ടാളും വേറെ കോളേജ് നോക്കിക്കോ….ഇത്തരം ആഭാസം കാണിക്കുന്നവരെ ഇവിടെ വെച്ച് പൊറുപ്പിച്ച ഈ കോളേജിന്ന് തന്നെയാണ് നാണക്കേട്…..”
സർ അത്രയും പറഞ്ഞതും സഫ ഷാൻ സാറെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവളുടെ കൂട്ടുകാരിയെ കൂട്ടി അവിടുന്നു പോയി…. ഒരു കൂട്ടം പിള്ളേരും അവളെ കളിയാക്കി കൊണ്ട് അവളുടെ പിന്നാലെ പോയി….
ശേഷം പ്രിൻസി അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന ഷാൻ സാറേ കൈ പിടിച്ചു കൊണ്ട്
” ഞാൻ ഒരു നിമിഷം തെറ്റിദ്ധരിച്ചു പോയി.. എന്നോട് ക്ഷമിക്കണം….. ”
” ഹേയ്.. എന്താ സാറേ ഇത്.. അതിന്റെ ഒരു ആവശ്യവുമില്ല… എന്റെ നിരപരാധിത്വം തെളിഞ്ഞല്ലോ.. എല്ലാർക്കും സത്യം ബോധ്യമായല്ലോ.. എനിക്ക് അത് മതി….. ”
ശേഷം സർ ഹന്നയോട് ആയി
” ബ്രില്ലെന്റ് ഹന്ന…. നീ ഇതിന്ന് മുൻ കൈ എടുത്തത് കൊണ്ടാണ് സത്യങ്ങൾ പുറത്ത് വന്നത്…. Keep it up…. ”
” സർ…. എനിക്ക് ഉറപ്പുണ്ടായിരുന്നു ഷാൻ സർ തെറ്റുകാരൻ അല്ലാ എന്ന്…. ഒരു നിരപരാധിയെ എല്ലാരും കൂടി ക്രൂഷിച്ചപ്പോൾ എന്ത് വന്നാലും സത്യം പുറത്ത് വരണം എന്ന വാശി ആയിരുന്നു എനിക്ക്…പിന്നെ നമ്മൾ സ്നേഹിക്കുകയും വിശേസ്സിക്കുകയും ചെയ്യുന്നവർക്ക് ഒരു ആപത് വന്നാ നമ്മൾ നോക്കി നിക്കോ.. ഹെല്പ് ചെയ്യില്ലേ… അത്രേ ഞാനും ചെയ്തോളു . എന്തായാലും എല്ലാം ശുഭമായല്ലോ.. ഷാൻ സർ ക്ക് ഈ കോളേജിൽ തുടരാല്ലോ…. ”
അനു അത്രയും പറഞ്ഞത് ഷാൻ സാറെ നോക്കിയായിരുന്നു…..
പ്രിൻസി അവളുടെ തോളിൽ തട്ടി പ്രശംസിച്ചു കൊണ്ട് അവിടെ നിന്നും പോയി…ഷാൻ സാറോട് മര്യാദ ഇല്ലാതെ സംസാരിച്ച വിദ്യാർത്ഥികളും ടീച്ചേർസും പഴിചാരിയാവരുമല്ലാം സാറോട് വന്നു മാപ്പ് പറഞ്ഞു …..
എല്ലാരും പോയ് കഴിഞ്ഞു ജാനുവും ദിയയും ഷാൻ സാറും അനുവും മാത്രമായി….
” അനു.. നീ പുളിയാടി മോളെ.. നിന്റെ പ്ലാൻ വർക്ക് ഔട്ട് ആയല്ലോ… അവളെ ഈ കോളേജിൽ നിന്ന് തന്നെ പറപ്പിച്ചില്ലേ…. അവൾക് അങ്ങനെ തന്നെ വേണം…. ”
ജാനു അവളെ സന്തോഷത്തോടെ കെട്ടിപിടിച്ചു… ദിയയും അവളുടെ നന്ദി പ്രകടിപ്പിച്ചു…
” അനുത്ത എന്റെ ഷാനുക്കാനെ ഈ മാനക്കേടിന്ന് രക്ഷിച്ചല്ലോ… ഒരുപാട് താങ്ക്സ്….”
അടുത്തതായി ഷാനുവിന്റെ വാക്കുകൾക്കായി അവൾ അവനെ നോക്കി….
” താങ്ക്സ് അനു…. ഈ കോളേജ് വിട്ട് പോകുന്നതിൽ എനിക്ക് ദുഃഖമില്ലായിരുന്നു… പക്ഷേ… ഒരു പെണ്ണ് കേസിന്റെ പേരിൽ പോകേണ്ടി വരുന്ന അവസ്ഥ….എന്തായാലും നീയാണ് എന്റെ ജീവിതം രക്ഷിച്ചത്….once more thank you so much അനു …””
എന്ന ഒരു നീണ്ട നന്ദി പ്രകാശനമാണ് അനു പ്രതീക്ഷിച്ചതെങ്കിൽ ഷാനുവിന്റെ വാക്കുകൾ മറ്റൊന്നായിരുന്നു….
” താങ്ക്സ് അനു…. എനിക്ക് ഹൗർ ഉണ്ട്.. ഞാൻ ക്ലാസ്സിൽ പോട്ടെ ട്ടോ….നിങ്ങളും ക്ലാസ്സിൽ കയറിക്കോ..പിന്നെ ദിയു…thank u so much… നീയാണ് എനിക്ക് ധൈര്യം തന്നത്…. അത്കൊണ്ടാ എനിക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞത്…. ഇതിനുള്ള ട്രീറ്റ് പോണ വഴിക് തരാട്ടോ നിനക്ക്.. ഇപ്പൊ ക്ലാസ്സിൽ പൊക്കോ .. ”
ദിയ ചിരിച്ചു കൊണ്ട് ക്ലാസ്സിലോട്ട് പോയി.. ഷാനു സ്റ്റാഫ് റൂമിലോട്ടും…
ഷാനുവിന്റെ പെരുമാറ്റം കണ്ടു അനുവിന് ദേഷ്യമാണ് വന്നത്….
” ഹും ഇത്രയൊക്കെ ചെയ്തിട്ട് ക്രെഡിറ്റ് മൊത്തം അവൾക്.. എനിക്ക് കിട്ടിയതോ.. വെറുമൊരു താങ്ക്സ് മാത്രം… എന്താടി ഇവനിങ്ങനെ …. ”
” പോട്ടെടി.. വിട്ടേക്ക്…. എന്തായാലും ഒക്കെ കലങ്ങി തെളിഞ്ഞല്ലോ…. വാ…. ”
ഇതെല്ലാം മറന്നു നിന്ന് കണ്ട രണ്ട് കണ്ണുകളിൽ ചുവന്ന അഗ്നി ആളിക്കത്തി…
💕💕💕
റയ്നു ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ ഫ്രണ്ട് ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു….ലഞ്ച് കഴിക്കാൻ ആണ് അവൻ വന്നിരിക്കുന്നത്….
ഉമ്മാനെ എത്ര വിളിച്ചിട്ടും ഒരു റെസ്പോൺസും ഇല്ലാ.. അവസാനം
അവൻ നേരെ അടുക്കളയിലോട്ട് പോകാൻ നിന്നതും മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ടു…..
” ഈ ഉമ്മാന്റെ ഒരു കാര്യം.. ഡോറും തുറന്നിട്ട് മോളിൽ എന്ത് എടുക്കാ…. ഇനി ഡ്രസ്സ് തുവരിയിടാൻ എങ്ങാനും പോയതാവോ…”
അവൻ സ്റ്റെപ് കയറി മുകളിൽ എത്തിയപോ പുറത്തെ ഓപ്പൺ ടെറസിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു…
” നോക്കണേ ഉമ്മാന്റെ ഒരു കാര്യം…മുട്ട് വേദനക്ക് ഒരു കുറവുമില്ല.. എന്നാലോ ഒരു ഭാഗത്ത് ഇരിക്കാൻ പറഞ്ഞാ കേൾക്കത്തും ഇല്ലാ.. എന്നിട്ട് ഇപ്പൊ ഈ സ്റ്റെപ്പും കയറി തുണിയിടാൻ വന്നിരിക്കുകയാ…..”
അവൻ നേരെ ഡോർ ന്റെ അടുത്തേക്ക് നടന്നു.. അപ്പോഴാണ് അവൻ അവിടെ നിന്ന് ഒരു സംസാരം കേട്ടത്.. അവന്ന് അപ്പോഴേ ആളെ പിടികിട്ടി .. അവൻ അപ്പുറത്തേക്ക് പാളി നോക്കിയപ്പോ മെഹന്നു അതാ ഒരു സ്ട്ടൂളിന്റെ മുകളിൽ കയറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു…അവളുടെ തോളിൽ ആണെങ്കിൽ തുണികളും ഉണ്ട് . അവളെ കണ്ടോപ്പഴാണ് അവൾ ഡെയിലി ഇങ്ങോട്ട് വരുന്ന കാര്യം അവൻ ഓർത്തത്.. അവളെ കണ്ടപ്പഴേ അവന്ന് ദേഷ്യം വന്നു… അവന്റെ ഷർട്ട് കയ്യിലെടുത്തുള്ള അവളുടെ സംസാരം കൂടി കേട്ടപ്പോ അവന്റെ ദേഷ്യം ഇരട്ടിയായി…
” ടോ.. തനാരാണെന്ന തന്റെ വിചാരം…..പറയാനുള്ളത് മുഖത്തു നോക്കി പറയണം.. അല്ലാതെ തന്റെ മറ്റവൾ ഉണ്ടല്ലോ.. എന്താണ് ഓൾടെ പേര്.. ആ സന.. അവൾ സനയല്ല..കൊനയാ… അഹങ്കാരി….അല്ലാതെ പിന്നിൽ നിന്ന് തന്റെ കൊനയെ എന്നെ ഇവിടുന്ന് പറഞ്ഞു വിടാൻ ഏല്പിക്കല്ല വേണ്ടത്… അവൾക് ഞാൻ നല്ല ചുട്ട മറുപടി കൊടുത്തിട്ടുണ്ട്..ഇനിയവളോ താനോ എന്നോട് കളിക്കാൻ വന്ന കണ്ണിൽ മുളക് അരച്ച് തേക്കും ഞാൻ… പറഞ്ഞില്ലാ വേണ്ടാ…ഞാൻ ആരാണ് എന്ന് തനിക്ക് ശരിക്ക് അറിയില്ല… തനിക് ഞാൻ അറിയിച്ചു തരാം..അല്ലെങ്കിലും തന്നെയും അവളെയും കുറച്ചു നല്ല പാഠങ്ങൾ പഠിപ്പിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകുന്നുള്ളു ……ബാക്കി പാഠം നീയാ അഹങ്കാരിയെ കേട്ടോലോ.. അപ്പൊ താനേ പഠിച്ചോളും….അവളൊക്കെ തന്റെ തലയിൽ കയറി നിരങ്ങും.ഹും .. ചക്കികൊത്ത ചങ്കരൻ തന്നെ….. ”
റയ്നു വന്നതും അവിടെ സംസാരം കേട്ട് നിപ്പുള്ള കാര്യവും മെഹന്നു അറിഞ്ഞിട്ടില്ല….അവൾ കുറച്ചു മാറി അവന്ന് പിന്തിരിഞ്ഞാണ് നില്കുന്നത്.. പിന്നെ ഇന്ന് മെഹന്നുവിന്റെ ആദ്യ ദിവസമായത് കൊണ്ട് റയ്നു ഉച്ചക്ക് ലഞ്ച് ന്ന് വരുമെന്ന കാര്യവും അവൾക്കറിയില്ല…
റയ്നുവിന് ദേഷ്യം ഇരച്ചു കയറിയതും അവൻ കുറച്ചു മുമ്പിലോട്ട് വന്നു കൊണ്ട് ഉച്ചത്തിൽ
” ഡി…….. ”
അതുകേട്ട് മെഹന്നു തിരിഞ്ഞതും റയാനെ കണ്ടപ്പോൾ അവൾ ഞെട്ടി…. അതെ നിമിഷം അവളുടെ കാലിടറി അവൾ പിന്നിലേക്ക് വീഴാൻ പോയി….തലയിടിച്ചു നിലത്തേക് വീഴുമായിരുന്നു.. പക്ഷേ… റയ്നു അപ്പോഴേക്കും അത് കണ്ടു ഓടി വന്നു അവളെ പിടിച്ചു..അവളുടെ തോളിൽ നിന്ന് തെറിച്ച ഡ്രെസ്സുകളെല്ലാം പറന്നു നിലം പതിച്ചപ്പോൾ ഒരു ഷാൾ വന്നു അവരുടെ മുകളിലേക്ക് വീണു … ഇപ്പോൾ മെഹനുവിന്റെ കാലുകൾ സ്ട്ടൂളിലായി അവളുടെ അരക്കെട്ടിലൂടെ അവളെ താങ്ങി പിടിച്ചു കൊണ്ട് റയാനും അവന്റെ തോളിലൂടെ കയ്യിട്ട് കഴുത്തിനു ചുറ്റി പിടിച്ചു അവളും പരസ്പരം കണ്ണിമവെട്ടാതെ നോക്കി നിൽക്കുകയാണ്….
അവന്റെ നോട്ടം അവളെ മുഴുവനായി പൊതിഞ്ഞു…അവളുടെ മുടി ഇഴകളിലൂടെ സൂര്യ കിരണങ്ങൾ അവന്റെ മുഖത്തേക്ക് പതിച്ചു… ഗുൽമോഹർ പൂകളെക്കാൾ ചുവപ്പോടെ അവളുടെ ചെഞ്ചുണ്ടുകൾ ചുവന്നു തുടുത്തു..കവിളിണകൾ ചെന്തമാരപോൽ വിടർന്നു ..അവളുടെ കരിമഷി എഴുതിയ മാൻ പേടകൾ നിന്നു വിറച്ചു….മേൽ ചുണ്ടിനു മുകളിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു…
അവളുടെ ശ്വാസ ഗതി ഉയർന്നു താഴ്ന്നു .അതവന്റെ ആത്മാവിനെ പോലും തോട്ടുണർത്തി … ഹൃദയമിടിപ്പ് നിയന്ത്രണമില്ലാതെ കൂടി…പ്രണയമെന്ന വികാരം അവർ പോലും അറിയാതെ അവരുടെ ഉള്ളിൽ മുള പൊട്ടുകയായിരുന്നു…. പൂവിൽ തേൻ നുകരാനേതിയ വണ്ടുകൾ അവരുടെ അഴകിനെ കണ്ടു മതി മറന്നു നിക്കും പോലെ അവനും ഒരു നിമിഷം അവളുടെ സൗന്ദര്യത്തിൽ ലയിച്ചു പോയി….അതിർവരമ്പുകൾ ഇല്ലാത്ത ഒരു സ്നേഹത്തിൻ മായാവലയം അവർക്കും ചുറ്റും രൂപപ്പെടുകയായിരുന്നു…..അവളുടെ കാതിലെ ജിമിക്കികൾ അവരുടെ ഹൃദയത്തിൽ നിന്ന് കേട്ടു കൊണ്ടിരിക്കുന്ന പാട്ടിനു നൃത്തം വെച്ചു കൊണ്ടിരുന്നു…
🎶Jo Dard Ko Sukoon De, Woh Dard Tum Se Milta Hai,🎶
(I get the pain from you, the pain which brings peace to me.)
🎶Aye Dil Zara Itna Bata, Kyun Ishq Unse Hota Hai,🎶
(Oh my heart, please kindly tell me why I have a love for her.)
🎶Sanson Ko Ab Jeene Ka, Jaise Sahara Mile Gaya,🎶
(Now my breaths discovered a reason to live.)
🎶Khoya Khoya Dil Mera Kehta Hai,🎶
(This is what my lost heart is saying.)
🎶Tum Se Hi Bas Tum Se Hi, Meri Jan Hai Bas Tum Se Hi,🎶
(Only because of you! My life’s just because of you.)
🎶Dil Ko Mere Aram Hai, Pareshan Hai Bas Tum Se Hi,🎶
(My heart is troubled and at ease, both because of you.)
പുറത്ത് പോയ സന അപ്പോഴാണ് വീട്ടിലേക്ക് കയറി വരുന്നത്.. പുറത്ത് റയാന്റെ കാർ കണ്ടപ്പോൾ അവൻ വന്നിട്ടുണ്ട് എന്നവൾക് മനസ്സിലായി…അവൾ അകത്തു കയറി റയാനെ എല്ലാടവും നോക്കി….ഒടുവിൽ മുകളിലേക്ക് കയറി വന്ന അവൾ ഓപ്പൺ ടെറസ്സിൽ ഈ കാഴ്ച കണ്ടതും അവൾ ഞെട്ടിത്തരിച്ചു പോയി …
അവൾ അലറി കൊണ്ട്
” എടി…. മുധേവി….. ”
സനയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവർക്ക് പരിസരബോധം വന്നത്..രണ്ട് പേരും സനയെ കണ്ടതും റയാൻ വേഗം മെഹന്നുവിനെ എടുത്തു നിലത്തിറക്കി..
നിയന്ത്രണം വിട്ട് അവരുടെ അടുത്തേക് വന്ന സന മെഹനുവിനെ അടിക്കാൻ ഓങ്ങിയതും അത് നോക്കി നിന്ന റയാന്റെ പ്രവർത്തിയിൽ അവൾ അന്താളിച്ചു പോയി….
*തുടരും….*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission