Skip to content

Angry Babies In Love – Part 59

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 59~*

*🔥റിച്ചൂസ്🔥*

 

നിയന്ത്രണം വിട്ട് അവരുടെ അടുത്തേക് വന്ന സന മെഹനുവിനെ അടിക്കാൻ ഓങ്ങിയതും അത് നോക്കി നിന്ന റയാന്റെ പ്രവർത്തിയിൽ അവൾ അന്താളിച്ചു പോയി….

റയാൻ അവളുടെ കൈ തടഞ്ഞു അല്പം ദേഷ്യത്തിൽ

” r u mad സന… കാര്യങ്ങൾ അറിയാതെ പെരുമാറരുത്… ഇവൾ വീഴാൻ പോയപ്പോ ഞാൻ പിടിച്ചു… അത്രേ ഒള്ളു ഇവിടെ സംഭവിച്ചേ….അതിനാണോ നീയീ ഒച്ച വെക്കുന്നെ…. ”

സന അവന്റെ കൈ തട്ടി മാറ്റി മെഹന്നുവിനെ നേരെ തിരിഞ്ഞു കൊണ്ട്

” എടി…..സന്തോഷായില്ലേ ….നിനക്ക് വേണ്ടി സംസാരിക്കാൻ എന്റെ റയ്നുനെ തന്നെ നീ മെരുക്കി എടുത്തല്ലോ….എന്നാ ഒന്ന് കേട്ടോ…. നിന്റെ ഒരു മനസ്സിലിരിപ്പും നടക്കില്ല…. ഒരുത്തന്റെ കൂടെ അഴിഞ്ഞാടി അവസാനം അവൻ ഇട്ടിട്ടു പോയപ്പോ ആ സ്ഥാനത്തേക് നീ വേറെ ആളെ തപ്പി നടക്കാണെന്ന് എനിക്കറിയാ..പക്ഷേ.. മോളെ മെഹന്നു..നിന്റെ വശീകരണം എന്റെ റയ്നുവിന്റെ നേരെ വേണ്ട….റയ്നു എന്റെയാ.. എന്റെ മാത്രം…ഒന്നുടെ ക്ലിയർ ആയി പറഞ്ഞാ… നീ പിഴച്ചുണ്ടാക്കുന്നതിന് തന്തയാവാൻ എന്റെ റയ്നുവിനെ കിട്ടില്ലാന്ന്…. ”

സന അത് പറഞ്ഞു പൂർത്തിയാകും മുൻപ് മെഹനുവിന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞിരുന്നു …..

” നിന്റെ പിഴച്ച നാവ് കൊണ്ട് എന്റെ നേരെ ചെലക്കാൻ വരണ്ട …..എന്റെ വശീകരണത്തിൽ നിന്റെ ഈ നിക്കുന്ന റയ്നു വീണിട്ടുണ്ടെ അതെന്റെ മിടുക്ക്….അതിന് അസൂയപ്പെട്ടിട്ട് കാര്യല്ല….അത് നിന്റെ കഴിവ് കേടായി കണ്ടാ മതി.. എന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാകാൻ നടക്കുന്നു… ഹും …പൊന്നു മോൾടെ ഹിസ്റ്ററി ഞാൻ തപ്പി പോയാ ചിലപ്പോ നാറ്റ കേസാവും ..നിന്റെ കയ്യിലിരിപ്പ് വെച്ച് നീ ചില്ലറക്കാരി അല്ലെന്ന് എനിക്ക് നന്നായി അറിയാ ….അത്കൊണ്ട് മോളെ സനെ.. എനിക്ക് വെറുതെ പണി ഉണ്ടാകണ്ടാ…ഈ കുടുംബത്തിന് നിന്റെ സ്വഭാവ ഗുണവും സംസ്കാരവും ചേരില്ല എന്ന് നിന്നെ കണ്ടന്നെ എനിക്ക് ബോധ്യപ്പെട്ടതാ ….അതെന്ന് നിന്റെ ഈ വാലിൽ തൂങ്ങി നടക്കുന്നവൻ മനസ്സിലാകുന്നോ അന്ന് ഈ കുടുംബം രക്ഷപെടും…ഇവനും… ”

മെഹന്നു അത്രയും പറഞ്ഞു അവിടെ നിന്ന് പോയി….. സനക്ക് വയറു നിറച് അതും റയാന്റെ മുമ്പിൽ വെച്ച് തന്നെ കിട്ടിയത് കൊണ്ട് അവളുടെ നാവ് അടങ്ങി……ഇതെല്ലാം കണ്ടും കേട്ടും നിക്കുന്ന റയാനോട് പരിഭവം പറയാൻ സന തുനിഞ്ഞതും അവനും അവളെ കൈ ഒഴിഞ്ഞു….

” വേണ്ട സന.. ഇത് നീ ചോദിച്ചു വാങ്ങിയതാ.. ഇതിൽ എനിക്ക് ഒരു പങ്കുമില്ല… എന്താന്ന് വെച്ചാ നീയും അവളും ആയിക്കോ….. അവളിപ്പോ ഇവിടെ പറഞ്ഞിട്ട് പോയതൊക്കെ എനിക്കും കൂടി മോശമുള്ള കാര്യാ…. അത് കേൾപ്പിക്കാൻ എട വെരുത്തിച്ചത് നീയും….ഇതിപ്പോ കുറെ ആയി…മടുത്തു എനിക്ക്…. ബന്ധത്തിൽ വിള്ളൽ വീണാൽ പിന്നെ അത് എത്ര കൂട്ടി ചേർക്കാൻ നോക്കിയാലും ചേരില്ല.. നമ്മൾ എന്നുള്ളത് ഞാനും നീയുമെന്ന് മാറ്റി ചിന്തിക്കാൻ എന്നെ നീ പ്രേരിപ്പിക്കരുത് …അതോർത്താൻ നല്ലത്….”

റയാൻ ദേഷ്യത്തിൽ അത്രയും പറഞ്ഞു അവിടം വിട്ടപ്പോൾ സന അമർഷത്തോടെ പല്ല് കടിച്ചു… അവളുടെ മുഖം കടുന്നൽ കുത്തിയ പോലെ വീർത്തു….അവളുടെ ഉള്ളിൽ പ്രതികാരത്തിന്റെ തീ ആളി കത്തി….

എന്റെ മുഖത്തു അടിച്ചല്ലേ നീ… നിനക്ക് അത്രക്ക് ധൈര്യമോ… കാണിച്ചു തരാ ഞാൻ…ഇനി നിന്നെ ഇവിടെ നിന്ന് പുറത്താകിയിട്ടേ എനിക്ക് വിശ്രമമൊള്ളൂ…..ഇതിപ്പോ ആദിൽ സാറേകാൾ കൂടുതൽ എന്റെ ആവശ്യമാണ്‌….ഇവൾ കാരണം റയാൻ മാറി ചിന്തിച്ചാൽ ഇവളെക്കാൾ മുൻപ് ഞാൻ പുറത്ത് പോകേണ്ടി വരും…. ഹ്മ്മ്.. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം….

 

💕💕💕

 

കോളേജ് വിട്ട് ദിയയേ കൂട്ടി ബൈക്കിൽ പോവുകയാണ് ഷാനു…..

” ഷാനുക്ക….. ഷാനുക്ക ചെയ്തത് എന്ത് കൊണ്ടും മോശായി…പാവം അനുത്ത.. നല്ലോണം ഫീൽ ആയിക്കാണും.. എങ്ങനെ ഫീൽ ആകാതിരിക്കും…അനുത്ത ഒറ്റൊരാൾ ഉള്ളത് കൊണ്ടാ ആ പെണ്ണിന്റെ എല്ലാ കള്ളത്തരവും പുറത്ത് വന്നത്… ഷാനുക്കാന്റെ നിരപരാധിത്വം തെളിഞ്ഞത്… ഞാൻ just ഒന്ന് മോട്ടിവേഷൻ തന്നല്ലേ ഒള്ളു… എന്നിട്ട് അനുത്താക്ക് താങ്ക്സും എനിക്ക് ട്രീറ്റും…. അതെന്താ അങ്ങനെ….”

ഷാനു ഒന്നും മിണ്ടുന്നില്ല.. അവൻ കേട്ടെങ്കിലും കേട്ട ഭാവം നടിക്കാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…..

” ഷാനുക്ക.. ഞാൻ പറഞ്ഞത് കേട്ടില്ലേ…എന്താ ഒന്നും മിണ്ടാതെ…. ”

വീണ്ടും അവന്റെ ഭാഗത്ത് നിന്ന് ഒരു റെസ്പോൺസും കിട്ടാതായപ്പോ അവൾ ഷാനുവിന്റെ പുറത്ത് അടിച്ചു….അപ്പോഴാണ് അവൻ വാ തുറന്നത്…

” എന്താ പെണ്ണെ…ഒതുങ്ങി ഇരിക്ക്….”

” ഞാൻ ചോദിച്ചതിന് മറുപടി പറ…. ”

” നീയതിന് എന്താ ചോദിച്ചത്….? ”

” തേങ്ങ… ഞാൻ ഇത്രയും നേരം ആരോടാ വേദമോതിയത്… എന്തിനാ അനുത്താനോട്‌ വെറും താങ്ക്സ് മാത്രം പറഞ്ഞെ ന്ന്… ”

” പിന്നെ ഞാൻ അതികൂടുതൽ എന്താ പറയണ്ടേ… അവൾ എനിക്ക് ഒരു സഹായം ചെയ്തു… ഞാൻ അതിന് നന്ദി പറഞ്ഞു.. അതവിടെ തീർന്നു…. ഇനിയെന്താ… ”

” എന്നാലും ഒരു താങ്ക്സിൽ ഒതുക്കേണ്ട ഉപകാരമാണോ അനുത്ത ചെയ്തേ….അനുത്ത കുറെ കൂടി expect ചെയ്തപോലെ അനുത്താന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി …ഒരു കാര്യവുമ് ചെയ്യാത്ത എനിക്ക് ട്രീറ്റ്‌ തരുന്ന സ്ഥിതിക് അനുത്താക്കും….അല്ല ഷാനുക്ക.. ഇങ്ങള് ഇനി മനപ്പൂർവം താങ്ക്സിൽ ഒതുക്കിയതാണോ…. അനുത്താനെ പറ്റിക്കാൻ ആണോ എനിക്ക് ട്രീറ്റ്‌ തരാ എന്നൊക്കെ പറഞ്ഞത്…. പിന്നീട് സർപ്രൈസ് ആയി ട്രീറ്റ്‌ കൊടുക്കാൻ… ആണോ ഷാനുക്ക… മനസ്സിൽ അങ്ങനെ വല്ല പ്ലാനും ഉണ്ടോ മോനെ ….. ”

” ഒന്ന് പോയെടി…..ഓൾടെ ഒരു കണ്ടു പിടിത്തം.. സർപ്രൈസ് കൊടുക്കാൻ അവൾ എനിക്ക് സ്പെഷ്യൽ ഒന്നുമല്ലല്ലോ…my student എറിപോയാൽ എന്റെ ഒരു സാധാരണ ഫ്രണ്ട് …അത്രേ ഒള്ളു… ആ സ്ഥാനങ്ങൾക് ഉള്ള പരിഗണന ഞാൻ അവൾക് കൊടുക്കുന്നും ഉണ്ട്….. ഇനി നിനക്ക് നിർബന്ധം ആണേ നാളെ സൺ‌ഡേ അല്ലെ..നീ ഒരു സ്ഥലം തീരുമാനിച്ചു അവളെ വിളിച്ചു പറഞ്ഞോ… നിന്റെ ആഗ്രഹം പോലെ അവൾക്കും ട്രീറ്റ്‌ കൊടുക്കാം.. എന്തേ.. പ്രശ്നം തീർന്നില്ലേ…”

” ഇക്കാക്ക് അനുത്ത ഒരു സാധാരണ ഫ്രണ്ട് ആയിരിക്കാം.. ബട്ട്‌ അനുത്താക്ക് ഇക്ക ഒരു സാറോ ഫ്രണ്ടോ ഒന്നുമല്ല.. അതിനപ്പുറം എന്തൊക്കെയോ ആണെന്ന് ആണ് എനിക്ക് മനസ്സിലായിട്ടുള്ളത്…. അത് കൊണ്ടാണ് ഇക്കാന്റെ കാര്യത്തിൽ അനുത്ത സ്വന്തം കാര്യം നോക്കാതേ ഇൻവോൾവ് ആവുന്നതും..ഇത് ഇക്കാക്ക് ഇതിനോടകം മനസ്സിലായിക്കാണും എന്നാണ് ഞാൻ വിചാരിച്ചത് ..i mean നിങ്ങൾ തമ്മിൽ…. ”

” നിനക്കൊക്കെ വട്ടാ … എന്തിലും പ്രണയം കാണുന്ന നിന്റെ ഈ ന്യൂ ജൻ ചിന്താഗതി ഒന്ന് വിട്….വെറുതെ ഓരോന്ന് ഊഹിച്ചു ഉണ്ടാകണ്ടാ…ഒരാണും പെണ്ണും അടുത്തിടപഴകിയാ അത് പ്രണയം.. കഷ്ടം.. അത്പോട്ടെ .. ഞങ്ങൾ തമ്മിൽ എത്ര age difference ഉണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ നീ..ഇനി പ്രണയിക്കാൻ age പ്രശ്നമല്ലെന്ന് ആണ് നീ പറയുന്നേ ഞാൻ ഒരു കാര്യം തീർത്തു പറയാ …എനിക്ക് അവൾ അന്നും ഇന്നും സ്റ്റുഡന്റ് തന്നെയാണ്…. ഇനിയങ്ങോട്ടും അത് അങ്ങനെ തന്നെ ആവും…ആ കുട്ടിക്കും ഇത് തന്നെയാവും പറയാൻ ഉണ്ടാവാ… നീ വെറുതെ ഞങ്ങളുടെ ബന്ധത്തിൽ indirect മീനിങ് കണ്ടത്തി ഉള്ള ബന്ധം ഇല്ലാതാകല്ലേ…”

” ഹ്മ്മ്മ്മ്…..ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു എന്നെ ഒള്ളു… നോക്കിക്കോ… ഒരു ദിവസം അവൾ ഇക്കാന്റെ മുഖത്തു നോക്കി പറയും.. ഇക്കാനെ ഇഷ്ടാണെന്ന്.. അന്ന് പറയാനുള്ള മറുപടി ഇന്നേ കരുതി വെച്ചോ…. പിന്നെ…. പറഞ്ഞ പോലെ ഞാൻ വിളിക്കുംട്ടോ അനുത്താനെ …..അപ്പോ പിടിച്ചു മറ്റേ വർത്താനം പറഞ്ഞേക്കരുത്…. ”

“ആടി പെണ്ണെ….”

ഷാനു ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷേ… അവന്റെ മനസ്സിൽ ഒരു തിരമാല തന്നെ അലയടിക്കുന്നുണ്ടായിരുന്നു…..

ദിയ പറഞ്ഞത് ഞാൻ എന്നോ മനസ്സിലാക്കിയതാണ്… അനുവിന്റെ പെരുമാറ്റവും എന്നോടുള്ള സമീപനവും മാറ്റാരുടെയും പോലെ അല്ലാ..ഇന്ന് അവൾ അത്രയും കഷ്ടപ്പെട്ട് ഈ പ്രശ്നം സോൾവ് ആകിയതും എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടിയാണ് എന്നുമെനിക്കറിയാം …. പക്ഷേ…എനിക്ക് അവളെ ഒരു വിദ്യാർത്ഥി സുഹൃത് എന്നതിനപ്പുറമൊരു സ്ഥാനത് കാണാൻ കഴിയില്ല…..വെറുതെ എന്തിനാ അവളിൽ പ്രതീക്ഷ കൊടുക്കുന്നത്….. അവളോട് കൂടുതൽ അടുത്ത് ഇടപഴകിയാൽ പിന്നീട് അത് കൂടുതൽ നോവായി മാറുകയെ ഒള്ളു…..അത്കൊണ്ട് അകലം പാലിക്കുന്നത് ആണ് എന്ത് കൊണ്ടും നല്ലത്…എന്റെ ഒഴിഞ്ഞു മാറ്റവും താല്പര്യമില്ലായ്മയും അവൾ സ്വയം തിരിച്ചറിയട്ടെ….

 

💕💕💕

 

” ഇപ്പോ എന്തായി നിന്റെ പ്ലാൻ ….എട്ടു നിലയിൽ പൊട്ടിയില്ലേ….ഇതൊന്നും നടക്കാൻ പോണില്ലാന്ന് ഞാൻ അപ്പഴേ കരുതിയതാ….. ” ( സാം )

” അതിന് ഇവന്റെ പ്ലാൻ സൂപ്പർ ആയിരുന്നല്ലോ.. ആ സഫ ഒരുവിധം ഭംഗി ആയി അത് ക്ലൈമാക്സ്‌ വരെ എത്തിച്ചതുമാണ്….. പക്ഷേ.. എല്ലാം കുളമാക്കി കയ്യിൽ തന്നത് അനു അല്ലെ…” (രാഹുൽ )

” അവൾക് ഷാനൂന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരമല്ലേ.. അത് അവൾ നന്നായി മുതലെടുത്തു….അത് കൊണ്ടന്താ… അവർ ഒന്നൂടെ അടുത്തു.. നമ്മുടെ പണിയും കൂടി…. “(അജ്മൽ )

” ഞാൻ ആലോയ്ക്കുന്നത് അതല്ല…. അവൾ എങ്ങാനും നമ്മൾ ആണ് ഇതിന് പിന്നിൽ എന്ന് പറഞ്ഞിരുന്നേ അവിടെ തീർന്നേനെ എല്ലാം.. അതിന് അവളോട് നന്ദി പറഞ്ഞെ പറ്റു…. “( സാം )

” ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് എന്താ.. ഇനിയെന്ത് എന്നാലോയ്ക്ക്… അമി.. ഇങ്ങനെ കള്ള് മോന്തി ഇരുന്നിട്ട് കാര്യമില്ല…. ഇത് തണുക്കുന്നതിന് മുൻപ് അടുത്ത പ്ലാൻ എന്തെന്ന് ആലോയ്ക്ക്…. “(രാഹുൽ )

അമി പ്ലാൻ ചീറ്റിപ്പോയ ദേഷ്യത്തിൽ മൂന്ന് കുപ്പി തീർത്തു ലക്ക് കെട്ട് ഇരിപ്പാണ്….. എങ്കിലും അവന്റെ കണ്ണുകളിലെ പ്രതികാര തീ കെടാതെ കത്തികൊണ്ടിരിക്കുന്നുണ്ടായിരിന്നു….

” നിങ്ങൾ ഈ അമിയെ പറ്റി എന്താ വിചാരിച്ചേ…. ഈ പ്ലാൻ പോട്ടെങ്കിൽ പോട്ടെ…. ഈ അമിയുടെ കയ്യിൽ ഒരുപാട് ഒരുപാട് പ്ലാൻ ഇനിയുമുണ്ട്…. എന്ത് വന്നാലും ഷാനുവും അനുവും ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല….. ”

” പ്ലാൻ ഉണ്ടായിട്ട് കാര്യമില്ല.. മര്മത്തിൽ കൊള്ളണം…..അതിൽ അവർ പിരിയണം…. “(സാം )

” ഉണ്ട്.. അങ്ങനെ ഒരു പ്ലാൻ എന്റെ കയ്യിൽ ഉണ്ട്.. അവസാനം പഴറ്റാൻ ഞാൻ എടുത്തു വെച്ചത്… അതിറക്കാനുള്ള സമയമായി…. ഇനി മറന്നിരുന്നുള്ള കളികൾ അല്ലാ… എല്ലാം നേരിട്ട്… ആ ഷാനുവിന്റെ മുമ്പിൽ നിന്ന് കൊണ്ട് കളിക്കണം .. ”

” നീ തെളിച്ചു പറ…. “(അജു )

” എന്റെ അറിവിൽ ഇനി അനുവും ഷാനുവും തമ്മിൽ ഇഷ്ടമുണ്ടെങ്കിൽ തന്നെ അവരത് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല… ആ സ്ഥിതിക് ഷാനുവിന്റെ കണ്ണിൽ ഞാനും അനുവും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നമ്മൾ വരുത്തി തീർക്കണം.. അതെത്ര എളുപ്പമല്ല.. എങ്കിലും അത് വർക്ക്‌ ഔട്ട്‌ ആയാൽ ഷാനു സ്വയം ഈ ബന്ധത്തിൽ നിന്ന് പിന്മാറും.. ഈ കുഞ്ഞനിയനു വേണ്ടി
….. ”

” അത് ഒരു പോയിന്റ് ആണ്… നിന്നെ അവന്ന് നല്ല കാര്യമല്ലേ… അപ്പൊ നിനക്ക് വേണ്ടി അവൻ അവളെ വിട്ടു തരും….. “(രാഹുൽ )

” അതാണ്…… ഇത് മോനെ അമി പൊളിക്കും…..അവനെ കൊണ്ട് തന്നെ നിങ്ങളെ ഒന്നിപ്പിക്കണം…. അത് ഈ പ്ലാൻ കൊണ്ട് പറ്റും… ” ( അജു )

” പക്ഷേ… നീ അവനെ കാണുന്നത് റിസ്ക് അല്ലെ.. നിങ്ങളുടെ റിലേഷൻ അനു അറിഞ്ഞാ…. “(സാം )

” അവളെറിയാതെ നോക്കണം….അതൊക്കെ അതെനിക് വിട്ടേക്ക്….എന്ത് ചെയ്യണമെന്ന് എനിക്കറിയാം… ഇനി കാര്യങ്ങൾ കുറച്ചൂടെ ഫാസ്റ്റ് ആകണം.. എന്ത് വന്നാലും ഞാൻ അവളെ സ്വന്തമാകും….അവളെന്റെ ഭാര്യയായി ഞങ്ങളുടെ വീട്ടിലേക് വരുന്നതുമുതൽ അവളുടെ കഷ്ടകാലം ആയിരിക്കും.. നരകിച്ചു നരകിച്ചു ആ നാല് ചുവരുകൾക്കുള്ളിൽ അവൾ തീരും.നിങ്ങൾ അടക്കം പലർക്കും അവളുടെ മാംസം രുചിക്കാം….തീർന്നില്ല..അവരുടെ നല്ല മരുമകനായ് തകർത്താടി എംകെ ഗ്രൂപ്പ്‌ നെ ഞാൻ നാശത്തിന്റെ വക്കിൽ എത്തിക്കും… അവസാനം ഒരു ചില്ലികാശില്ലാതെ ഒരു പിഴച്ചവളുടെ ഉപ്പയെന്ന പഴിയും പേറി നാണം കെട്ട് അലി മാലിക് എന്റെ വാപ്പാന്റെ കാൽകീഴിൽ വന്നു കെഞ്ചും… അന്നെന്റെ വാപ്പാന്റെ കണ്ണിലെ തിളക്കം എനിക്ക് കാണണം.. ആ കാഴ്ച കണ്ടനിക്ക് ഒന്നർമാദിക്കണം.. ”

അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ പ്രതികാര ചുവയുള്ള കാമം കത്തുന്ന ചിരി വിടർന്നു….അവന്റെ കൂട്ടുകാരും സന്തോഷത്തോടെ പൊട്ടിചിരിച്ചു…

ഇതേ സമയം സന മെഹനുവിനെ മാളിയെക്കൽ തറവാട്ടിൽ നിന്ന് പുറത്താക്കാനുള്ള ഒരു ഒന്നൊന്നര പണി ഒപ്പിക്കുന്ന തിരക്കിൽ ആയിരുന്നു…..

 

 

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!