*💞•°°•Angry Babies In Love•°°•💞*
*~Part 60~*
*🔥റിച്ചൂസ്🔥*
ഇതേ സമയം സന മെഹനുവിനെ മാളിയേക്കൽ തറവാട്ടിൽ നിന്ന് പുറത്താക്കാനുള്ള ഒരു ഒന്നൊന്നര പണി ഒപ്പിക്കുന്ന തിരക്കിൽ ആയിരുന്നു…..
അവൾ അടങ്ങാത്ത ദേഷ്യത്തിൽ ആണ്….മെഹന്നു അവളുടെ മുഖത്തടിച്ചത് കൊണ്ടും റയാന്റെ മുമ്പിൽ വച് തന്നെ കൊച്ചാകിയത് കൊണ്ടും മെഹന്നുവിന് അതിനേക്കാൾ കൂടുതൽ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ ആണ് അവൾ മനസ്സിൽ കണക്ക് കൂട്ടിയത്… എല്ലാരുടെയും മുമ്പിൽ വെച് ഒരു കുറ്റവാളിയായി വാൾ മുനയിൽ നിൽക്കുന്ന തരത്തിൽ ഒരു പണി കൊടുക്കണമെന്ന് അവൾക് നിർബന്ധമായിരുന്നു….അതിനായി അവൾ തിരഞ്ഞെടുത്തത് റയാന്റെ ഉപ്പാനെ തന്നെ….
മെഹന്നുവാണ് അലി മാലിക്ന്റെ മരുന്നും മറ്റും കയ്കാര്യം ചെയ്യുന്നത്…മറ്റാരും ആ കാര്യത്തിൽ ഇപ്പോൾ ഇടപെടാറില്ല.. അത്കൊണ്ട് തന്നെ മെഹനുവിനെ തൂകിൽ ക്കേറ്റാൻ ഏറ്റവും എളുപ്പം ആ വഴി ആണെന്ന് അവൾ മനസ്സിലാക്കി ..അവളൊരു ന്യൂട്രിഷനിസ്റ്റ് ആയത് കൊണ്ടും മരുന്നുകളെ കുറിച്ചൊക്കെ ബോധവതി ആയത് കൊണ്ടും അവൾക് കാര്യങ്ങൾ എളുപ്പമായി……
ഒരുപാട് ടാബ്ലറ്റ്സ് എടുക്കുന്നത് കൊണ്ട് പല പല നേരങ്ങളിൽ ആണ് അതെല്ലാം ശൊഡ്യൂൾട് ചെയ്തു വെച്ചിരിക്കുന്നത്…അതിന്റെ ചാർട്ട് ഒന്ന് റയാന്റെ കയ്യിലും മറ്റൊന്ന് മെഹനുവിന്റെ കയ്യിലും ആണ്.. അധികം ഹാർട്ട് സംബദ്ധമായ അസുഖങ്ങൾക് വേണ്ടി ഉള്ളതാണ് മെഡിസിൻസ് … അതിൽ ഒരണ്ണം വൈകുന്നേരം ഒരു ജ്യൂസിൽ അലിയിച്ചു അലി മാലിക് സ്ഥിരമായി എടുക്കുന്നതാണ്….. അത് സനക്കും അറിയാം…. അപ്പോൾ ആ ടാബ്ലറ്റ് ഓവർ ഡോസിൽ ജ്യൂസിൽ കലർത്താനായിരുന്നു സനയുടെ പ്ലാൻ…. ഓവർ ഡോസ് ആയാൽ ഹാർട്ട്‌ലേക്കുള്ള ബ്ലഡ് ക്ലോട് ആയി മരണം വരെ സംഭവിക്കാം… തന്ത കാനാലും കുഴപ്പമില്ല.. കുറ്റം മെഹനുവിന് ആയിരിക്കുമല്ലോ എന്നതിനാൽ സനക്ക് അത് ഒരു പ്രശ്നമുള്ള കാര്യവുമല്ല…..cctv ഉള്ളതിനാൽ ആ മെഡിസിൻ അദ്ദേഹത്തിന്റെ മുറിയിൽ കയറി എടുക്കുന്നത് റിസ്ക് ആണ്….അത്കൊണ്ട് മെഹന്നു ആ മെഡിസിൻ ബോട്ടിൽ എടുത്തു ജ്യൂസിൽ ഇടാൻ കിച്ചണിലോട്ട് കൊണ്ടുവരുമ്പോൾ എന്തെങ്കിലും പ്ലാൻ ഇറക്കാമെന്ന് സന കണക്കു കൂട്ടി.. എന്തന്നാൽ കിച്ചണിൽ cctv ഇല്ല ..അവൾ പിറക് വശത്തൂടെ cctv കളിൽ പെടാതെ കയറിയാൽ അവൾ കിച്ചണിൽ ഉണ്ടെന്നോ അവൾ ആണ് അത് ചെയ്തത് എന്നൊ സ്ഥാപിക്കാൻ ഒരു തെളിവും ഉണ്ടാവില്ല…..വിചാരിച്ചപോലെ മെഹന്നു ആ മെഡിസിൻ കിച്ചണിലോട്ട് കൊണ്ട് വന്നു ജ്യൂസ് ഉണ്ടാക്കി ഒരു ടാബ്ലറ്റ് ഒരു ഗ്ലാസ് ജ്യൂസിലേക്ക് ഇട്ടു…. ശേഷം ബാക്കി വന്ന ജ്യൂസ് ഒരു ജഗിൽ ആക്കി അവൾ ടേബിളിൽ കൊണ്ട് വെക്കാൻ പോയ തക്കത്തിന് അവിടെ ഒളിച്ചിരുന്ന സന ബോട്ടിലിൽ നിന്ന് അഞ്ചാറു ടാബ്ലറ്റ്സ് കൂടി എടുത്തു അതിലേക്ക് ഇട്ടു…മെഹന്നു ആക്കട്ടെ തിരിച്ചു വന്നു സ്പൂൺ എടുത്തു ജ്യൂസ് നന്നായി ഇളക്കി അപ്പോഴേക്കും വരാന്തയിൽ പുറത്തേക് നടക്കാൻ പോയി തിരിച്ചു വന്നിരിക്കുന്ന റയാന്റെ ഉപ്പാന്റെ അടുത്തേക് പോയി….മറഞ്ഞിരുന്നു ഇത് കണ്ട സന കഴുകൻ ചിരിയോടെ ഫോൺ എടുത്തു എംകെ ഹോസ്പിറ്റലിന്റെ എമർജൻസി നമ്പറിലോട്ട് വിളിച്ചു…
” ഹെലോ… എംകെ ഹോസ്പിറ്റൽ….എം കെ വീട്ടിലേക്ക് അർജന്റ് ആയി ഒരു ആംബുലൻസ് അയക്കണേ…..ഒരു icu കേസ് ഉണ്ട്…”
അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു…. പ്ലാൻ സക്സസ് ആയ സന്തോഷമായിരുന്നു അവളുടെ മുഖത്ത്….
റയാൻ ഉച്ച ഭക്ഷണം കഴിച്ചിട്ടു പോയിട്ടുണ്ടായിരുന്നില്ല….റൂമിൽ ഉണ്ടായിരുന്നു…പുറത്തുപോയ യച്ചു കോളേജിൽ നിന്ന് അനുവിനെ കൂട്ടി ഗേറ്റ് കടന്നു വരുന്നത് കാണാം…. സന ആണെകിൽ താൻ ഒന്നും ചെയ്തില്ല രാമാ എന്ന മട്ടിൽ ഫോണുമെടുത്തു പിറക് വശത്തൂടെ തന്നെ വരാന്തയിൽ വന്നിരുന്നു…..
യച്ചു മെഹനുവിനെ നേരിട്ട് കാണുന്നത് ആദ്യമായി ആണ്….. അനുവിന് മെഹന്നുവിനെ കുറിച് അറിയപോലും ഇല്ലാ… ഷാനുവിന്റെ പെങ്ങൾ ആണെന്ന് പോലും … എന്തന്നാൽ മെഹനുവിനെ ഒന്ന് പരിചയപെടമെങ്കിൽ തന്ന ഇവർ രണ്ടാളും മെഹന്നു വീട്ടിൽ വരുമ്പോൾ ഉണ്ടാവണ്ടെ ….. അത് സംഭവിക്കാറുമില്ല..തിരിച്ചും മെഹന്നുവും ആദ്യമായി ആണ് രണ്ട് പേരെയും കാണുന്നതും അറിയുന്നതും….
മെഹന്നു റയ്നുവിന്റെ ഉപ്പാക്ക് ജ്യൂസ് കൊടുത്തതിനു ശേഷം ബൈക്ക് നിർത്തി അങ്ങോട്ട് കയറി വരുന്ന അനുവിനെയും യച്ചുവിനെയും നോക്കി നിന്നു…. യച്ചുവിന് ഒറ്റ നോട്ടത്തിൽ ആളെ പിടികിട്ടി…..മെഹന്നു വീട്ടിൽ കയറിയ കാര്യം അവനും അറിഞ്ഞിട്ടില്ല..അവനൊരു അന്താളിപ്പോടെ ഇതെങ്ങനെ സംഭവിച്ചു..റയ്നുക്ക ഒന്നും പറഞ്ഞില്ലല്ലോ.. ഇവരിനി കോംപ്രമൈസ് ആയോ എന്നൊക്കെ ചിന്തിച്ചു ആകെ കിളി പോയി….
മെഹന്നു അകത്തു പോയി മൂന്ന് ജ്യൂസ് കൂടി എടുത്തു പുറത്തു വന്നു…. യച്ചുവിനും ഒരണ്ണം അനുവിനും കൊടുത്തപ്പോൾ അനു അവളെ സംശയത്തോടെ ആരാണിത്തെന്ന മട്ടിൽ നോക്കി.. അവളുടെ സംശയം മനസ്സിലാക്കിയ അങ്ങോട്ട് കടന്നു വന്ന റയ്നുവിന്റെ ഉമ്മ അവരുടെ അപരിചിത്വത്വം നീക്കി…
” അനു മോളെ… ഇത് ഉപ്പാനെ നോക്കാൻ വന്ന നേഴ്സ് കുട്ടിയാ.. പേര് മെഹന്നു….മെഹന്നുന് മനസ്സിലായോ ഇതാരാണെന്ന്… റയാന്റെ താഴെ ഉള്ളോരാ.. യച്ചുവും അനുവും…. ”
അവർ പരസ്പരം ഒരു പുഞ്ചിരിയിൽ തുടർ സംഭാഷണം ഒതുക്കി…
കാട്ടാളന്റെ ചോരകളാണല്ലേ…അവന്റെ തല തെറിച്ച സ്വഭാവം ഇവർക്കും കിട്ടിക്കാണോ ആവോ.. ഏയ്യ്…. ലോകത്ത് തന്നെ അവനൊരു റയർ പീസ് ആണ്… അവനവപോലെ അവൻ മാത്രം….
അവസാന ജ്യൂസ് മെഹന്നു സനക്ക് നീട്ടി…. ഒരു പുച്ഛത്തോടെ അവളത് വാങ്ങി ഒരു സിപ് കുടിച്ചു… സന അവളുടെ മനസ്സിൽ അപ്പോൾ count down തുടങ്ങിയിരുന്നു…. അവൾ കാത്തിരുന്ന പോലെ റയ്നുവിൻറെ ഉപ്പ എന്തൊക്കെയോ അസ്വസ്ഥത കാണിക്കാൻ തുടങ്ങി….കിതപ്പ് കൂടി…എഴുനേൽക്കാൻ നിന്നപ്പോൾ വീഴാൻ പോയി….
അത് കണ്ടു എല്ലാരും ആകെ വെപ്രാളപെട്ടു…അനുവും യച്ചുവും ഉപ്പാന്റെ അടുത്ത് വന്നു നെഞ്ചിൽ ഉഴിഞ്ഞു കൊടുക്കുന്നൊക്കെ ഉണ്ട്… സനയും അവരുടെ കൂടി…. മെഹന്നു ആകെ സ്ഥപ്ദിച്ചു നിക്കായിരുന്നു…അവൾ ഉപ്പാന്റെ അടുത്തേക് വന്നപ്പോൾ അവസരം മുതലാക്കി സന മെഹനുവിനെ തടഞ്ഞു കൊണ്ട് മെക്കട്ട് കയറി…
” ഇവളാ.. ഇവൾ കാരണാ … നീയെന്താടി വാപ്പാക് കലക്കി കൊടുത്തേ….കൊല്ലാൻ നോക്കിയതാണോ…അവളുടെ ഒരു ജ്യൂസ്…”
അതും കേട്ട് കൊണ്ടാണ് റയാൻ അങ്ങോട്ട് കടന്നു വരുന്നത്…..സംഭവമറിഞ് അവൻ വേഗം ഉപ്പാനെ നോക്കി.. അവൻ യച്ചുവിനോട് അവന്റെ മെഡിക്കൽ ബാഗ് കൊണ്ടുവരാൻ ഒക്കെ പറയുന്നുണ്ട് …സനക്ക് നിർത്താൻ ഭാവമില്ല….
” എന്താടി… നിന്റെ നാവിറങ്ങി പോയോ….ഈ കുടുംബം കുളം തോണ്ടാനാണോ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ… റയ്നുവിനോടുള്ള ദേഷ്യം ഈ വീട്ടിലെ ഓരോരുത്തരുടെയും മേലേക്ക് എടുക്കാമെന്നാണോ നീ കരുതിയെക്കുന്നെ… അത് നിന്റെ മനസ്സിൽ ഇരിക്കത്തെ ഒള്ളു….മര്യാദക് ഇപ്പോ ഇവിടുന്ന് ഇറങ്ങികോണം….ഇനി നിന്നെ ഇവിടെ ആവശ്യമില്ല… മതി നിന്റെ സേവനം…. ”
അവളുടെ ഒച്ചയെടുത്തുള്ള സംസാരം കേട്ട് ബാക്കിയുള്ളവരെല്ലാം അവളെ തന്നെ ഉറ്റു നോക്കി.. അപ്പോഴേക്കും ഉപ്പാക് കുറെ ഒക്കെ ആശ്വാസമായിരുന്നു…..അവിടെ നടക്കുന്ന പ്രകടനം എല്ലാം കാണുന്നുണ്ടെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല… പക്ഷെങ്കിൽ മെഹനുവിന് സപ്പോർട്ട് ആയി വീണ്ടും റയാൻ ശബ്ദം ഉയർത്തി….
” എന്താ സന….. ഉപ്പാക്ക് വയ്യായിക വന്നെന്നു കരുതി അതിന് അവളാണോ കാരണക്കാരി… ”
” റയ്നുവിന് സത്യാവസ്ഥ മനസ്സിലാവാനിട്ടാ ഇവളെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്…. ഇവളിവിടെ നിക്കുന്നത് തന്നെ എല്ലാരുടെയും ജീവന് ആപത്താ.. ഇവളെ ഇവിടുന്ന് പറഞ്ഞു വിട്… ഉപ്പാനെ നോക്കാൻ എത്ര നേഴ്സ്മാരെ വേണമെങ്കിലും ഞാൻ ഏർപ്പാടക്കി തരാം….”
അതുകേട്ടു സനയുടെ മുഖത്തുതടിച്ചെന്ന പോലെയായിരുന്നു റയ്നുവിന്റെ ഉമ്മാന്റെ മറുപടി….
” എത്ര നേഴ്സ്മാർ വന്നാലും അതിവൾക് പകരമാവില്ല… മോൾക് വെറുതെ തോന്നുന്നതാ ഇതെല്ലാം …. ഈ കുട്ടി ഒരു പാവാണ്….”
” പാവമെന്നും പറഞു എല്ലാരും തലയിൽ കയറ്റി വെച്ചോ.. അവസാനം ഇവളല്ലാരുടെയും ജീവനെടുക്കുമ്പോഴും ഇത് തന്നെ പറയണം…. ”
” സന.. നിനക്കിപ്പോ എന്താ പ്രശ്നം.. ഉപ്പാക്ക് ജ്യൂസ് കുടിച്ചത് കൊണ്ട് ഒന്നുമല്ല വയ്യാതായത്….. ബിപി ലോ ആയതാ….ഉപ്പാനോട് ഞാൻ ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് റസ്റ്റ് എടുക്കണം.. ഈ നടക്കാൻ പോക് ഒക്കെ കുറച്ചു ദിവസം കഴിഞ്ഞു മതിയെന്ന്.. അതെങ്ങനാ.. പറഞ്ഞാ കേൾക്കില്ലല്ലോ…ഈ വീട്ടിൽ എന്ത് നടന്നാലും അതിന്റെ ഫുൾ ഉത്തരവാദിത്തം മെഹനുവിൽ അടിച്ചേല്പിക്കുന്ന നിന്റെ സ്വഭാവമൊന്ന് നിർത്ത്…. ”
റയാൻ അത്രയും പറഞ്ഞു ഉപ്പാനെ കൈ പിടിച്ചു അകത്തോട്ടു കൊണ്ട് പോയി….അനുവും യച്ചുവും ഉമ്മയും അവരെ അനുഗമിച്ചു.. സന ആണെങ്കിൽ അത് കേട്ട് ആകെ അന്തം വിട്ടു….
ഹേ.. അപ്പൊ ആ ജ്യൂസ് ഏറ്റില്ലേ….തന്ത ജ്യൂസ് കുടിച്ചല്ലോ…. പിന്നെ എന്താപ്പോ ഇങ്ങനെ…. ഡോസ് എങ്ങാനും കുറഞ്ഞോയോ.. അതോ ഇത്രയൊക്കെ താങ്ങാനുള്ള കപ്പാസിറ്റി തന്തക്ക് ഉണ്ടോ… ഷിറ്റ്.. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കരുതിയതാ..ഒന്നും നടന്നില്ല…. എന്നാലും ഇങ്ങനെ സംഭവിക്കാൻ ഒരു വഴിയും ഇല്ലല്ലോ….
സനയുടെ സംശയങ്ങൾ മനസ്സിലാക്കി എന്ന വണ്ണം അവൾക് മറുപടി കൊടുക്കാൻ രംഗം വിടാതെ മെഹന്നു അവിടെ തന്നെ ഉണ്ടായിരുന്നു…..
” എന്താ സന.. ഒരു ആലോചന.. ഓഹോഹോ…. മനസ്സിലായി.. മനസ്സിലായി….ഈ ജ്യൂസ് മാജിക് എങ്ങനെ സംഭവിച്ചു എന്നായിരുക്കും ല്ലേ…. അതിനുള്ള മറുപടി എന്റെ കയ്യിൽ ഉണ്ട്…ഓപ്പൺ ഏരിയയിൽ വെച്ച് നിന്നോട് അങ്ങനൊക്കെ പറഞ്ഞപ്പഴേ ഞാൻ ഊഹിച്ചതാ നീ വെറുതെ ഇരിക്കില്ലാന്.. ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു….ഞാൻ കിച്ചണിൽ നിന്ന് ജ്യൂസ്‌മായി പോയതിന് ശേഷം വീണ്ടും അങ്ങോട്ട് എന്റെ മറന്നു വെച്ച ഫോൺ എടുക്കാൻ വന്നപ്പോൾ അകത്ത് നീ ആംബുലൻസ് ന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു….അപ്പൊഴെ എനിക്ക് ഒരു പണി മണത്തതാ…. ജ്യൂസ് ഉണ്ടാക്കിയതും ജഗ്ഗിൽ ആക്കിയതും ഞാൻ ആയത് കൊണ്ട് സാറിന് കൊടുത്ത ആ ഒരു ഗ്ലാസ് മാത്രേ എനിക്ക് സംശയമുണ്ടായിരുന്നുള്ളു… അത് കൊണ്ട് ഞാൻ അത് കളഞ്ഞു വേറെയാണ് സാറിന് കൊടുത്തത്…. പാവം.. നീയത് അറിയാതെ വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞു വീണ്ടും റയ്നു അടക്കം എല്ലാരുടെയും മുമ്പിൽ ഒരു ബിഗ് സീറോ ആയി… കഷ്ടം….”
സനയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…അവളുടെ പരുങ്ങൽ മെഹന്നു ആസ്വദിക്കുകയായിരുന്നു…
” ടി…..അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….. ”
” ഹേയ്.. കൂൾ down.. ബിപി കൂടും…ഞാൻ ഇത് റയാനോട് പറഞ്ഞാലോ എന്നുള്ള പേടി ഉണ്ടല്ലേ… അറിയാലോ… അവന്റെ ഉപ്പാനെ തൊട്ട് കളിച്ചാൽ അതിനി കെട്ടാൻ പോണ പെണ്ണാണെലും അവൻ വെറുതെ ഇരിക്കില്ല….ഇനി എനിക്കെതിരെ എന്തെങ്കിലും പ്ലാൻ ഉണ്ടാകുമ്പോ എന്റെ കയ്യിൽ ഇങ്ങനൊരു ആയുധമുണ്ട് എന്നോർത്താൽ നല്ലത്… പിന്നെ നിലവിൽ ഞാനിത് ആരോടും പറയാൻ ഒന്നും പോണില്ല…. Don’t worry… ഇപ്പൊ കണ്ടത് എന്റെ ഒരു ചെറിയ നമ്പർ അല്ലെ…നീ ഈ പണി കൊടുക്കുന്ന കാര്യത്തിൽ അത്ര expert അല്ലാല്ലേ…. സമയമുള്ളപ്പോൾ എന്റെ അടുത്ത് വാ.. ഞാൻ ക്ലാസ്സ് എടുക്കാം.. പിന്നെ നീ വിളിച്ച ആംബുലൻസ് ഇപ്പൊ എത്തോലോ.. എന്തായാലും അത് കാലിയാക്കി വിടണമെല്ലോ എന്ന നിരാശ വേണ്ട….നീ കയറി പൊയ്ക്കോ… നീ കുടിച്ച വിം ജ്യൂസ്‌ൻറെ ടൈമ് വെച്ച് നോക്കിയ..അഞ്ചു മിനുട്ട് കൂടി കഴിഞ്ഞാൽ നീ ഭയങ്കര ബിസി ആയിരിക്കും..ഇതും എന്റെ ഒരു ചെറിയ നമ്പറാ ..അപ്പൊ ഞാൻ പോട്ടെ.. ഈ നാറ്റ കേസിന് ഞാൻ ഉത്തരവാദി അല്ലാട്ടോ.. ഹിഹി…. ”
അത് കേട്ട് സന വാ പൊളിച്ചു വയറ്റത് കൈ വെച്ചു….😂😂മെഹന്നു ജ്യൂസിൽ തിരിച്ചു പണി കൊടുക്കുമെന്ന് അവളറിഞ്ഞില്ലല്ലോ…
💕💕💕
അനു ഫ്രഷ് ആയി വന്നപ്പോൾ ആണ് ഫോണിൽ വന്നു കിടക്കുന്ന വോയിസ് മെസേജ് കണ്ടത്… അത് സേവ് ചെയ്യാത്ത നമ്പർ ആണെകിലും മെസേജ് ഓപ്പൺ ആക്കിയപ്പോൾ അത് അയച്ചത് ദിയ ആണെന്ന് അവൾക് മനസ്സിലായി…
നാളെ അൽബയ്ക് മാളിൽ രാവിലെ പത്ത് മണിക്ക് എത്തണം… ഷാൻ സാറിന്റെ വക ഒരു അടിപൊളി ട്രീറ്റ് എനിക്കും അവൾക്കും ഉണ്ടെന്നായിരുന്നു മെസ്സേജ്…കൂടെ ജാനുവിനെ കൂട്ടാനും പറഞ്ഞിട്ടുണ്ട്….
മെസേജ്ന്ന് റിപ്ലൈ ആകാതെ അവൾ വേം ജാനുവിനെ വിളിച്ചു…..
” എടി… എങ്കിൽ നീയെന്തായാലും പോണം….ഷാനു വിളിച്ച സ്ഥിതിക്… ”
” അതിന് ഷാനു അല്ലല്ലോ.. അവൾ അല്ലെ…എനിക്ക് ട്രീറ്റ് തരാൻ ഷാനുവിന് താൽപര്യം ഉണ്ടേ അവൻ അല്ലെ വിളിക്കണ്ടേ….. മാത്രമല്ല.. കോളേജിൽ വെച്ച് അവൾക് ട്രീറ്റ് കൊടുക്കാമെന്ന് അല്ലെ പറഞ്ഞെ.. എനിക്ക് അല്ലല്ലോ.. എന്നിട്ടിപ്പോ എന്താണ് പെട്ടെന്ന് ഒരു മനം മാറ്റം… ”
” അത് നിന്നെ ചുമ്മാ പറ്റിക്കാൻ പറഞ്ഞതായിരിക്കും ഡി… നമ്മൾ അറിയുന്ന ദിയ നിന്നെ അവളുടെ ഇഷ്ടത്തിന് അങ്ങനെ വിളിക്കൊന്നും ഇല്ലാ.. ഇത് അവൻ പറഞ്ഞിട്ട് തന്നെയാവും… നീ പോണം എന്തായാലും…അവരെ ഒരുമിച്ച് വിട്ടാൽ അറിയാലോ.. നിന്റെ കാര്യം നടക്കണേ നീ അങ്ങോട്ട് പോയി മുട്ടുക തന്നെ വേണം.. ഒഴിഞ്ഞു മാറിയാൽ അവൾ കൊണ്ട് പോകും.. ഞാൻ പറഞ്ഞില്ലാ വേണ്ടാ… ”
” അയ്യടാ.. അവൾക് ഞാൻ അങ്ങ് വിട്ട് കൊടുത്താൽ അല്ലെ… എനിക്ക് ഇങ്ങനെ തീ തിന്ന് നടക്കാൻ വയ്യ…
നാളെ ഞാൻ ഇതിന് ഒരു തീരുമാനം ഉണ്ടാകും….ഷാനുവിന് അവളെ ഇഷ്ടാണോ അല്ലയോ എന്ന് നാളെ ഞാൻ കണ്ടു പിടിക്കും…. ”
” നമ്മുടെ മറ്റേ പ്ലാൻ ആണോ….അത് വർക്ക് ഔട്ട് ആകാൻ പറ്റിയ അവസരം ഇത് തന്നെയാണ് മോളെ .. നീ അമിക്ക് വിളിച്ചു കാര്യം പറയ്…… ”
” ആ..അവൻ കൂടെ നിന്നാ കാര്യം സക്സസ് ആവുമെന്ന് എനിക്ക് ഉറപ്പാ…. അപ്പോ നാളെ ഞാൻ ok എന്ന് റിപ്ലൈ ആകാല്ലേ….”
ഇതേ സമയം അനുവിന്റെ റൂമിലേക്ക് വരാൻ നിന്ന യച്ചു ഡോർ തുറക്കാൻ നിന്നപ്പോൾ അന്നത്തെ പോലെ അവരുടെ സംഭാഷണം കേൾക്കാൻ ഇടയായി…. അവൻ പുറത്തു കാതോർത്തു നിന്നു…
” ഹും…ദിയ ആണത്രേ ദിയ.. അവൾ ബൂലോക സുന്ദരിയാണെന്ന അവളുടെ വിചാരം….നാളെത്തോടെ തീരോലോ എല്ലാം….അവൾ വരട്ടെ അൽബയ്ക് മാളിൽ… കാണിച്ചു കൊടുക്ക ഞാൻ….”
ഹേ.. ദിയ 🤩…!!ദിയ നാളെ അൽബയ്ക് മാളിൽ വരുന്നുണ്ടന്നൊ… പടച്ചോനെ.. എന്റെ മുത്തിനെ നാളെ കാണാല്ലോ അപ്പൊ…. ഇപ്പൊ എനിക്ക് ഉറപ്പായി… അനു വിന്റെ ശത്രു ആണ് ദിയ.. ദിയക്ക് നാളെ ഒരു പണി കൊടുക്കാനാണ് അനുവിന്റെ പ്ലാൻ എന്നാണ് എനിക്ക് തോന്നുന്നത്.. അപ്പോ ഞാൻ മാളിൽ പോയി എന്റെ പെണ്ണിനെ രക്ഷിക്കണം. അങ്ങനെ അവളുടെ മുമ്പിൽ ആളാവാം.. യോയോ…!
യച്ചു ഭയങ്കര സന്തോഷത്തിൽ ആണ്.. അനു അമിയെ വിളിച്ചു കാര്യം പറഞ്ഞു നാളെ വരാൻ പറഞ്ഞു.. അവൻ വരാമെന്ന് ഏറ്റു… അപ്പോ നാളെ മാളിൽ എന്ത് നടക്കുമെന്ന് കാത്തിരുന്നു കാണാം 😂😂…..
*തുടരും….*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission