*💞•°°•Angry Babies In Love•°°•💞*
*~Part 61~*
*🔥റിച്ചൂസ്🔥*
വിം ജ്യൂസ് നന്നായി ഏറ്റിട്ടുണ്ട്…പത്താം തവണയും ടോയ്‌ലെറ്റിൽ പോയി വന്ന സന ഷീണിച്ചു ബെഡിൽ മലർന്നു കിടന്നു….
എടി മെഹന്നു… നീയെനിക്കു ജ്യൂസിൽ വിം കലക്കി തന്നല്ലേ.. നീയാൾ കൊള്ളാലോ.. ഞാൻ വിചാരിച്ചപോലെ നിസാരക്കാരിയല്ല.. നിനക്കിനി പണി തരുമ്പോ ഒരു ദാക്ഷിണ്യവും ഞാൻ കാണിക്കില്ല.. നോക്കിക്കോ….
വീണ്ടും കുറെ നേരം അങ്ങനെ തന്നെ കിടന്ന് അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി….
അപ്പോ അനുവിന് മെഹന്നുവിനെ പരിചയമില്ല.. ഇന്നാണ് ആദ്യമായി കാണുന്നതും അറിയുന്നതും.. അത്തരത്തിൽ ആയിരുന്നല്ലോ അവരുടെ പെരുമാറ്റം… അപ്പൊ റയാൻ മെഹന്നു ബന്ധമൊന്നും ഇവൾക്കറിയില്ലായിരിക്കും അല്ലെ…. അപ്പോ നമുക്ക് അതങ്ങ് അറിയിച്ചു കൊടുത്താലോ… ഈ വീട്ടിൽ എല്ലാരും അവളുടെ സൈഡ് ആയാൽ ശരിയാവില്ല…. അവളെ ഈ വീട്ടീന്ന് ചവിട്ടി പുറത്താകാൻ അനുവിനെ കരു ആകാം.. അവൾ പറഞ്ഞാൽ ഉപ്പാക് അത് നിരസിക്കാൻ ആവില്ല..റയ്നുവിനും … അത്തരത്തിൽ അനുവിന്റെ മനസ്സിൽ മെഹനുവിനോട് ദേഷ്യമുണ്ടാകാണം…
സന സമയമൊട്ടും കളഞ്ഞില്ല… അവൾ എഴുനേറ്റ് അനുവിന്റെ റൂമിലോട്ട് ചെന്നു…. അനു അപ്പോൾ ഫോണിൽ കളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു….. സന റൂമിലോട്ട് വന്നപ്പോൾ അവൾ ഫോൺ മാറ്റി വെച്ചു സനയെ ക്ഷണിച്ചു…
” വാ.. ബാബി.. ഇരിക്ക്….. ”
” ആഹ്ഹ..ഞാൻ ചുമ്മാ വന്നതാ…”
പിന്നെയും അനുവിനോട് എന്തൊക്കെയോ ചോദിച് അവൾ കാര്യത്തിലേക്ക് കടന്നു…
” നീ ഇന്ന് കണ്ടില്ലേ… മെഹന്നു… ഉപ്പാനെ നോക്കാൻ വന്ന നേഴ്സ്… ആളെ കണ്ടപ്പോ നിനക്ക് എന്ത് തോന്നി…. ”
” ഇന്നല്ലേ ആദ്യമായി കാണുന്നത്… എനിക്ക് പ്രതേകിച്ചു ഒന്നും തോന്നിയില്ല.. ഉപ്പ അങ്ങനെ എല്ലാരേം നിർത്തില്ലല്ലോ.. ഉപ്പാക് ഇഷ്ടപെടണമെങ്കിൽ ആൾടെ നല്ല കാറക്ടർ ആവണം…. ”
” ബെസ്റ്റ്..അവളുടെ അഭിനയം കണ്ടാൽ ആരാണേലും ഇഷ്ടപ്പെട്ടു പോകും…. ഉപ്പാനെ ഇമ്പ്രെസ്സ് ചെയ്യലൊക്കെ അവളിവിടെ കയറി കൂടാൻ നടത്തിയ ഓരോ നമ്പറുകൾ അല്ലെ… എന്നാൽ നിനക്ക് അറിയാത്ത പല കാര്യങ്ങളും ഈ വീട്ടിൽ നടക്കുന്നുണ്ട്….ഉപ്പാന്റെ കണ്ണിലുണ്ണിയായി അഭിനയിക്കുന്ന അവളെ കുറിച് നിനക്ക് ഒന്നും അറിയില്ലേലും അവളുടെ തനി സ്വഭാവം എനിക്കും നിന്റെ റയ്നുക്കാക്കുമൊക്കെ നന്നായി അറിയാം….. ”
” ഹേ.. നിങ്ങൾക് മുന്പേ അറിയാവോ.. അതെങ്ങനെ…. ”
” എന്തിനാ കൂടുതൽ പറയുന്നത്.. ഒറ്റ കാര്യം മതി അവളെ കുറിച് അപ്പൊ ക്ലിയർ പിക്ചർ കിട്ടും.. റയ്നുവിൻറെ ഫോട്ടോ ഒരു പെണ്ണിനെ ചേർത്ത് മീഡിയകളിൽ വന്നത് ഓർമ ഉണ്ടോ.. അന്ന് തന്റെ ഇമേജ് തിരിച്ചു പിടിക്കാൻ റയ്നു എത്രയാ കഷ്ടപ്പെട്ടത്… ആ പെണ്ണാണ് ഇവൾ മെഹന്നു… ഇവൾ ആണ് ആ വീഡിയോ ആളെ വെച്ച് ഷൂട്ട് ചെയ്യിപ്പിച്ചു മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്….റയ്നു എല്ലാരുടെയും മുമ്പിൽ നാണം കെടാൻ നമ്മുടെ എംകെ ഗ്രൂപ്പ്‌ന്ന് മോശം പേരുണ്ടാവാൻ ആണ് അവൾ അങ്ങനെ ചെയ്തത്.. ഇപ്പൊ അവളിവിടെ വരുന്നത് തന്നെ ഈ കുടുംബത്തിന്റെ അടിവേര് പറിക്കാൻ ആണെന്ന് എന്റെ മുഖത്തു നോക്കി അവൾ പറഞ്ഞിട്ടുണ്ട്.. അവളിവിടെ നിക്കുന്നത് തന്നെ എല്ലാരുടെയും ജീവന് ആപത്താണ്.. അതറിയാവുന്നത് കൊണ്ടാ അവളോട് ഇന്ന് ഞാൻ ചൂടായത്…..”
” what!.. ഇതൊക്കെ അറിഞ്ഞിട്ടും അവളെ എന്തിനാ ഇവിടെ കയറ്റിയിരിക്കുന്നത്…റയ്നുക്ക പക്ഷേ എന്തിനാ അവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചത്….”
” അവളുടെ ഭീഷണിയിൽ വാ അടച്ചു അവളെ സപ്പോർട്ട് ചെയ്തു നിക്കാനെ ഇപ്പൊ റയാന് നിവർത്തിയുള്ളൂ…. പറഞ്ഞാ പറഞ്ഞപോലെ ചെയ്യും അവൾ….. അവൾടെ ഉദ്ദേശം നല്ലത് അല്ലാത്തത് കൊണ്ട് അവളിവിടെ നിക്കുന്ന ഓരോ നിമിഷവും നമുക്ക് ആപത്ത് ആണ്….ഇനിയവളെ ഇവിടുന്നു ഓടിക്കാൻ നിനക്ക് മാത്രേ സാധിക്കു…. ”
” ഞാനോ.. ഞാൻ വിചാരിച്ചാൽ എങ്ങനെ…? ”
” നീ വിചാരിച്ചാൽ നടക്കും.. നീ ഉപ്പാനോടും അവളെ ഇവിടെ നിന്ന് പറഞ്ഞു വിടാൻ പറയണം…. ഉപ്പാന്റെ കാര്യങ്ങൾ നോക്കാൻ നമ്മളിവിടെ ഇല്ലേ.. പിന്നെ എന്തിനാ പുറത്ത് നിന്ന് ഒരാൾ… നീ പറഞ്ഞാൽ ഉപ്പ തീർച്ചയായും കേൾക്കും…. ”
” ഹ്മ്മ്… എന്റെ റയ്നുക്ക ആരുടേയും മുമ്പിൽ തലകുനിക്കുന്നത് എനിക്ക് സഹിക്കില്ല….. അവളെ ഇവിടുന്ന് പറഞ്ഞു വിട്ടേ പറ്റു… അങ്ങനെ പുറത്ത് നിന്ന് വന്നൊരാൾ ഇവിടെ ഭരിക്കണ്ട…..”
അനുവിന്റെ മനസ്സിൽ മെഹന്നുവിനെ കുറിച്ചൊരു വിഷ വിത്ത് പാകിയപ്പോൾ സനക്ക് സമാധാനമായി….
” നീ റയ്നുവിനോട് ഇതേ കുറിച് ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യണ്ടാ…ഇതാരും അറിയരുത് എന്നാണ് ബേബി എന്നോട് പറഞ്ഞിട്ടുള്ളത്…. പക്ഷേ
.എന്നെകൊണ്ട് ഇതിൽ ഒന്നും ചെയ്യാൻ ആവുന്നില്ല…. നിനക്ക് പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്….ആ സ്ഥിതിക് നീ സൂക്ഷിച് വേണം കയ്കാര്യം ചെയ്യാൻ… ”
” ശരി ബാബി….. എന്തായാലും റയ്നുക്കാക്ക് അവളിവിടെ നിക്കുന്നത് ഇഷ്ടമില്ലേ അവളെ ഞാൻ ഇവിടെ നിന്ന് ഓടിക്കും…. അതൊറപ്പ…”
സന സന്തോഷത്തോടെ അവിടെ നിന്ന് പോയി….ഇനി ബാക്കി അനു നോക്കികോളും എന്നവൾക് അറിയാം… പക്ഷേ….പാവം അനു… ഷാനുവിന്റെ പെങ്ങൾ ആണ് മെഹന്നു എന്നറിയാതെ ആണ് ഈ ഡയലോഗ് ഒക്കെ….😂😂എനിക്ക് ഇതൊന്നും കാണാൻ വയ്യ പടച്ചോനെ….
💕💕💕
കൂട്ടുകാരുമൊത് വെള്ളമടിച്ചിട്ടിക്കുകയാണ് അമി.. അപ്പോഴാണ് അനുവിന്റെ കാൾ വരുന്നത്.. അവൻ സ്‌പീക്കറിൽ ഇട്ടത് കൊണ്ട് അവരുടെ സംഭാഷണം മറ്റു മൂന്ന് പേരും കേട്ടിരുന്നു….അനു വിളിച്ചു വെച്ചതിനു ശേഷം അമിയോട് ചൂടായികൊണ്ട് സാം
” നീയെന്തിനാടാ നാളെ വരാമെന്നു പറഞ്ഞത്….. അവൾ അവളുടെ love സക്സസ് ആകാനാ നിന്റെ ഹെല്പ് ചോദിച്ചത്…. എന്നിട്ട് നീയോ തലങ്ങും വലങ്ങും ചിന്തിക്കാതെ ഓക്കേ പറഞ്ഞു…”
” ഒന്നും കാണാതെ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…? “(അമി )
” പക്ഷേ ടാ അമി… അനു പറഞ്ഞത് വെച്ച് ആ ഷാനുവും അവിടെ കാണില്ലേ…അവൻ നിന്നെ കണ്ടാ പ്രശ്നമാവില്ലേ… “( രാഹുൽ )
”അതെ…. അനുവിന് അറിയില്ലല്ലോ നിങ്ങൾ കസിൻസ് ആണെന്ന്…”(അജു )
” അനുവിന് ഞാനും ദിയയും കസിൻസ് ആണെന്നും അറിയില്ല….. “( അമി )
” ഹൈവ… അത് പോയിന്റ് ആണല്ലോ.. അപ്പൊ നീയും ദിയയും സംസാരിച്ചു നിക്കുന്നത് ഷാൻ കണ്ടാൽ തന്നെ ഒരു പ്രശ്നവുമില്ല….. പക്ഷേ… അത് നിനക്ക് തന്നെ പാര ആണല്ലോ… നീയും ദിയയും സംസാരിക്കുന്നത് ഷാൻന്ന് ഒരു പ്രശ്നവുമില്ലെന്ന് അനു മനസ്സിലാക്കിയാൽ അവളുടെ കണ്ണിൽ ഷാൻന്ന് ദിയയോട് ഇഷ്ടമില്ല എന്നല്ലേ
…അപ്പൊ അനു ഷാനുവിനെ ഇഷ്ടപ്പെടില്ലേ… “(സാം )
” അതേലോ.. അപ്പൊ എന്ത് ചെയ്യും..? “(രാഹുൽ )
” പക്ഷേ.. ഞാൻ ചിന്തിക്കുന്നത് മറ്റൊന്നാണ്…. ഞാൻ അല്ല ഇനി മറ്റൊരു ചെക്കനുമായി ആണ് ദിയ സംസാരിക്കുന്നത് ഷാനു കാണുന്നത് എങ്കിൽ.. അവൻ react ചെയ്തു എന്ന് തന്നെ ഇരിക്കട്ടെ… അപ്പോ അനു കരുതും ഷാനുവിന് ദിയയയോട് ഇഷ്ടമുണ്ടെന്ന്… ഇത് മനസ്സിലാക്കി അനു ഈ കാര്യത്തിൽ നിന്ന് പിന്തിരിയും എന്ന് നിങ്ങൾക് തോന്നുന്നുണ്ടോ.. ഒരിക്കലും ഇല്ലാ…അവൾ ഏതേലും വിദേനെ ഷാനുവിനെ ഇമ്പ്രെസ്സ് ചെയ്യാനെ ശ്രമിക്കു… അപ്പൊ നമ്മൾ അനുവിനെ അല്ലാ ഷാനുവിനെ ആണ് ഇതിൽ നിന്ന് പിന്തിരിക്കേണ്ടത്… നമ്മൾ മുന്പേ തീരുമാനിച്ചത് പോലെ ഷാനുവിന്റെ കണ്ണിൽ ഞാനും അനുവും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നമ്മൾ വരുത്തി തീർക്കണം…. അപ്പൊ അവൻ താനേ പിന്മാറിക്കോളും….”
” അതെ…. നാളെ നിനക്ക് നല്ലൊരു അവസരം ആണ് … അനുവിന്റെ മുമ്പിൽ നീയവരുടെ love സക്സസ് ആകാൻ പോകുന്നവൻ ആണെങ്കിൽ നാളെ നീ അവർക്കിടയിൽ ഒരു മതിൽ തന്നെ പണിയണം…… “(അജു )
” പാവം അനു… നീയവരുടെ പ്രണത്തിലെ കരട് ആണെന്ന് അവൾ അറിയുന്നില്ലല്ലോ… ഹഹഹ…. “(സാം )
” ഈ സന്തോഷം നമുക്ക് ഒന്ന് ആഘോഷിക്കണ്ടെ… പൊട്ടിക്കടാ.. അടുത്ത കുപ്പി. ”
എല്ലാവരും പുതിയ പ്ലാൻ set ആയ സന്തോഷതിൽ ചിയേർസ് അടിച്ചു…
അപ്പോൾ അമി രണ്ടും കല്പിച്ചാ…ഇതുവരെ അവന്റെ പണികൾ പാളി പോയിട്ടുള്ളു… ഇതും അങ്ങനെ തന്നെ ആകുമോ.. അതോ???
💕💕💕
അടുത്ത ദിവസം രാവിലെ തന്നെ ഉമ്മറത്തു യച്ചു മാറ്റി ഒരുങ്ങി നിപ്പാണ്…സൺ ഗ്ലാസും ഇൻസയ്ഡ് ഒക്കെ ചെയ്തു ആളൊരു ചുള്ളൻ ആയിക്ക്… അനുവിനെ ഫോളോ ചെയ്തു ദിയയേ കാണാം എന്നാണ് അവന്റെ പ്ലാൻ…. അപ്പോഴാണ് ഹോസ്പിറ്റലിലേക്ക് പോകാനായി റയ്നു അങ്ങോട്ട് വരുന്നത്….
റയ്നുവിന് അവന്റെ വേഷം കണ്ടു അവനും എങ്ങോട്ടോ ഇറങ്ങാൻ നിക്കാണ് എന്ന് മനസ്സിലായി…റയ്നു ഷൂ ഇട്ടു കൊണ്ട്
“നീയെന്താടാ പെണ്ണ് കാണാൻ പോകുന്നുണ്ടോ… ഒരുങ്ങി കെട്ടി ഈ രാവിലെ തന്നെ….? ”
യച്ചു ഒന്ന് പരുങ്ങി കൊണ്ട്
” അത് പിന്നെ ഇക്കാ… ഞാൻ ടൌൺ വരെ… ”
” എന്നാ എന്റെ കൂടെ വാ.. ഞാൻ ഡ്രോപ്പ് ചെയ്യാ … ”
” ഏയ്യ്.. അതൊന്നും വേണ്ടാ.. ഞാൻ ഇറങ്ങാൻ ടൈം എടുക്കും… പത്ത് ഒക്കെ ആവും…. ”
” പത്ത് മണിക്കിറങ്ങാൻ ആണോ നീ ഈ എട്ടു മണിക്ക് തന്നെ ഒരുങ്ങി നിക്കുന്നെ… ”
” അത് പിന്നെ… ആ… എനിക്ക് ഒരു zoom മീറ്റിംഗ് ഉണ്ട്… അത് കയ്യുമ്പോഴേക്കും പത്തു ആവോലോ….അപ്പോ ടൈം അഡ്ജസ്റ്റ് ചെയ്യാൻ… ”
” എന്ത് zoom മീറ്റിംഗ്…? ”
ഈ ഇക്ക വിടുന്ന ലക്ഷണമില്ലല്ലോ….. ആകെ പെട്ട് 😂
” അത്… ആ.. ക്ലയ്ന്റ്സ് ന്റെ… ഒരു കേസ് ഉണ്ടേയ്….”
” നീ കേസ് ഒക്കെ എടുത്തു തുടങ്ങിയോ.. ഞാൻ അറിഞ്ഞില്ലല്ലോ…. ”
” അത് പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നേ…. ആരോടും പറയാൻ പറ്റിയില്ല…. ”
” എന്നിട്ട് എന്താ കേസ്…? ”
” അത് പിന്നെ ഒരു ജീവിതപ്രശ്നമാണ്… ഇന്ന് മിക്കവാറും തീരുമാനം ആവും.. ഒരു പോസറ്റീവ് റിപ്ലൈ കിട്ടാതിരിക്കില്ല.. അതായത്.. ഞാൻ ഉദ്ദേശിച്ചത്… കേസിൽ ഞാൻ തന്നെ ജയിക്കും എന്നാണ്.. ഹിഹി….”
” ഓഹോ.. അങ്ങനെ….ക്ലയ്ന്റ് ന്റെ പേരെന്താ…. എന്തായാലും നിന്റെ കോലം കണ്ടിട്ട് ക്ലയ്ന്റ് ഒരു ലേഡി ആണെന്ന് മനസിലായി…… ”
യച്ചു ഒന്ന് ഞെട്ടി കൊണ്ട്..
” ഏയ്യ്… ഞാൻ അത്തരകാരനല്ല… ലേഡീസിന്റെ മുഖത്തു പോലും ഞാൻ നോക്കാറില്ല…. അങ്ങനെ ഉള്ള ഞാൻ എങ്ങനെ ലേഡീസിന്റെ കേസ് ഏറ്റടുക്കും…ഇതു വേറെ… പിന്നെ ക്ലയന്റ്സ്ന്റെ പേര് ഞങ്ങൾ വക്കീലന്മാർ ഒരിക്കലും പുറത്ത് വിടാറില്ല… So.. ഇക്ക എന്നോട് അത് ചോദിക്കരുത്…. അത് അവരുടെ ജീവിതത്തെ ബാധിക്കും… ”
“ഹ്മ്മ്മ്മ്മ്….എന്തായാലും അവരുടെ ജീവിതം പ്രശ്നം നീ ഏറ്റടുത് അവസാനം അത് നിന്റെ ജീവിതപ്രശ്നം ആവാതിരുന്നാൽ മതി….”
യച്ചു ഒരു ചിരി പാസ് ആക്കി കൊണ്ട് വിഷയം മാറ്റി..
” ഹിഹി…അത് അവിടെ നിക്കട്ടെ.. ഇക്കാടെ ജീവിതപ്രശ്നത്തിൽ ഞാൻ ഇടപെടണോ..വക്കീൽ ഫീസ് വേണ്ടാ…..”
” എനിക്ക് എന്ത് ജീവിത പ്രശ്നം….? ”
“ആ മെഹന്നു ആണല്ലോ ഇപ്പൊ ഇക്കാന്റെ ജീവിത പ്രശ്നം.. അവൾ എങ്ങനെ ഇവിടെ വന്നു…. അവൾക് ഇക്കാനെ കണ്ണിപിടിക്കൂല്ലേന്നല്ലോ….ഇക്കാക്കും അങ്ങനെ തന്നെ.. എന്നിട്ട് ഇന്നലെ അതിനൊക്കെ വിപരീതമായി ആണല്ലോ കണ്ടത്… അവളെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു… എന്താണ്. മ്മ്മ് ….”
” എന്ത്… അവൾ എന്റെ സമ്മതത്തോടെ അല്ല വീട്ടിൽ കയറിയത്.. ഉപ്പയാണ് അവളെ ഇവിടെ നിർത്തിയത്…. പിന്നെ എന്നോടുള്ള റിവഞ്ജ് തീർക്കാനാ അവിളിവിടെ വന്നത് എന്ന് എനിക്ക് നന്നായി അറിയാം.. So.. എത്രയും പെട്ടെന്ന് എന്റെ നിരപരാധിത്വം തെളിയിച്ചു എനിക്ക് ഇതിന്നൊന്ന് തലയൂരണം… എന്നാലേ അവൾ ഒഴിഞ്ഞു പോകു….എന്തായി ആ ലോഗോയുടെ കാര്യം….? ”
” കമ്പ്യൂട്ടർ expert നെ ഏല്പിച്ചിട്ടുണ്ട് …ഉടൻ ഒരു spark കിട്ടാതിരിക്കില്ല… ”
ശേഷം റയ്നു പോയി…..യച്ചു അനുവിന്റെ വരവിനായി കാത്തിരുന്നു…. 9.30 കഴിഞ്ഞതും അനു പുറത്തോട്ട് വന്നു…. അപ്പോൾ ഒന്നുമറിയാത്തത് പോലെ യച്ചു
” എങ്ങോട്ടാടി….സൺഡേയും ക്ലാസ്സ് ഉണ്ടോ…? ”
” ആകല്ലേ.. ഞാനെ ടൌൺ വരെ ഒന്ന് പോവാ… ജാനുവിന്റെ കൂടെ.. കുറച്ചു ഷോപ്പിംഗ്…. ”
” ഷോപ്പിംഗ് മാത്രോള്ളു അതോ….? ”
” എന്തോന്ന്…? ”
” അല്ലാ….ഷോപ്പിംഗ് മാത്രമാകണ്ടാ…ഒരു സിനിമക്ക് ഒക്കെ പോയി പതിയെ വന്നാ മതി എന്ന് പറയാരുന്നു… ”
” ഹ്മ്മ്മ്മ്… അല്ലാ.. പുതുമണവാളൻ എങ്ങോട്ടാ… ഒരുങ്ങി കെട്ടി ഫ്രീക് ആയിക്കുണല്ലോ.. ”
” ശരിക്കിനും..എനിക്കറിയാം…. Actually i am gonna meet my soulmate…. ”
യച്ചു കണ്ണട വെച്ച് നാണിച്ചു കൊണ്ട് പറഞ്ഞു….
” ഹ്മ്മ്മ്….soulmate നെ കണ്ടു തിരിച്ചു വരുമ്പോഴും ഈ കോലത്തിൽ തന്നെ ആയിരിക്കണം…. ”
” അതെന്താടി നിനക്കൊരു പുച്ഛം.. എന്നെ കണ്ടാ ഒരു പെണ്ണിനും ഇഷ്ടാവില്ലേ…. ഞാൻ സുന്ദരനല്ലേ…. ”
” പിന്നെ.. ബദുറുൽ മുനീറല്ലേ…. അപ്പൊ മറ്റേ ഫസ്റ്റ് ഇയർ കുട്ടിയെ ഒക്കെ വിട്ടു ല്ലേ… ഇനി എന്റെ പിറകെ വരില്ലല്ലോ സമാധാനം…. ”
ഇന്നും കൂടി.. പിന്നെ നിന്റെ സഹായം എനിക്ക് വേണ്ടടി…. അവളെ ആദ്യം ഞാൻ ഒന്ന് കണ്ടു പിടിച്ചോട്ടെ.. എന്നിട്ട് നിനക്ക് ഉള്ളത് ഞാൻ തരാം….
” ഇക്ക എന്തേലും പറഞ്ഞോ….? ”
” ഏയ്യ്.. അത് പിന്നെ ആ കുട്ടി ഒന്നും എനിക്ക് ശരിയാവില്ല… ഞാൻ വേറെ സെറ്റ് ആക്കിക്കോളാ… ഞാൻ പിന്നെ ഷാരൂഖ് ഖാൻ ആയോണ്ട് എനിക്ക് പെൺകുട്ടികൾ വളയാൻ അധികം സമയം വേണ്ടല്ലോ…. ഏത്…😁”
” ഹ്മ്മ്മ്… തള്ളി മറിച്ചിടല്ലേ എന്റെ ഇക്കാ…. അപ്പൊ ശരി ഞാൻ പോട്ടെ…. ”
അവൾ ഗേറ്റ് നടുത് എത്തിയതും ജാനു സ്കൂട്ടിയിൽ വന്നു അവളെ പിക് ചെയ്തു രണ്ടു പേരും പോകുന്നത് ഉമ്മറത്തു നിന്ന് യച്ചു കണ്ടു.. ഒട്ടും സമയം കളയാതെ അവനും ബൈക്ക് എടുത്തു അവരുടെ പിന്നാലെ വിട്ടു….
💕💕💕
ഇതേ സമയം അൽബയ്ക് മാളിലെ ഫുഡ് കഫെയിൽ ഷാനുവും ദിയയും അവരെ കാത്തിരിപ്പുണ്ടായിരുന്നു..
” അവരെ കാണുന്നില്ലല്ലോ.. ഇനി വരാതിരിക്കോ…. ”
” അവർ വരുന്നില്ലങ്കിൽ വേണ്ടാ.. നീ നിനക്ക് വേണ്ടത് ഓർഡർ ചെയ്യ്… എനിക്ക് തിരക്കുണ്ട്…. ”
” ഒന്ന് ക്ഷമിക്ക് എന്റെ ഷാനുക്ക…. അവർ വരാതിരിക്കില്ല… അനു ഓക്കേ പറഞ്ഞതാ…. പിന്നെന്താ…. ദാ നോക്ക്.. അവരല്ലേ അത്…. ”
അപ്പോഴാണ് അനുവും ജാനുവും ഡോർ തുറന്നു അകത്തോട്ടു വന്നത്…. ഷാനുവിനെ കണ്ടതും അനുവിന്റെ മുഖം വിടർന്നു.. എന്നാൽ ഷാനുവിന് എന്തോ സന്തോഷമില്ലാത്തത് പോലെ അവൾക് തോന്നി….
അനു പുഞ്ചിരിച്ചു കൊണ്ട് ഷാനുവിന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു… അവളുടെ അപ്പുറത്തായി ജാനുവും.. മൊത്തം അഞ്ചു സീട്ടുണ്ട്…. അനു ഇരുന്ന ഉടനെ ഷാനു എണീറ്റു..
” ഞാൻ പോയി ഫുഡ് ഓർഡർ ചെയ്തിട്ട് വരാം…. എല്ലാർക്കും എന്താണ് വേണ്ടത്… ”
ഷാനു അനുവിന്റെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല… ദിയയെ നോക്കിയാണ് അവനത് ചോദിച്ചത്….
” എനിക്ക് എന്തായാലും കുഴപ്പമില്ല.. അനുത്താക്കോ… ”
” എനിക്കും…. ”
ശേഷം ഷാനു അവിടെ നിന്ന് ഓർഡർ ചെയ്യാനായി പോയി….
അൽബയ്ക് മാളിലേക്ക് അനുവിനെ പിന്തുടർന്ന് വന്ന യച്ചുവിന് എവിടെയോ വെച്ച് അവളെ മിസ്സായി.. അവനിപ്പോ അവളെ നോക്കി നടപ്പാണ്..
ഷാനു ഓർഡർ ചെയ്യാൻ പോയ അവസരത്തിൽ അനു ഫോൺ എടുത്തു ദിയ കാണാതേ അമിക്ക് മെസേജ് ചെയ്തു….
അവന്റെ റിപ്ലൈയിൽ നിന്ന് അവൻ ഫുഡ് കഫെയുടെ വാഷിംഗ് റൂമിൽ ഉണ്ടെന്ന് അനുവിന് മനസ്സിലായി….ഇനി ദിയയേ എങ്ങനെ എങ്കിലും വാഷിംഗ് റൂമിലോട്ട് പറഞ്ഞയക്കണം എന്നായി അനുവിന്റെ മനസ്സിൽ.. എന്നാലേ അവൾ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുകയുള്ളു……
അപ്പോഴേക്കും യച്ചു അനു ഫുഡ് കഫെയിൽ ഇരിക്കുന്നത് ഗ്ലാസ്‌ലൂടെ കണ്ടു…
ഹേ… അത് അനുവും ജാനുവും ആണല്ലോ… അപ്പോ കൂടെ ഉള്ളത് എന്റ മൊഞ്ചത്തി തന്നെ.. ശൊ… ഡ്രസ്സ് ഗ്രീൻ കളർ.. ഞാനും ഗ്രീൻ.. ഓഹ്.. എന്തൊരു മാച്ചിങ്.. എന്തൊരു പൊരുത്തം… എനിക്ക് വയ്യ… അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് കൊണ്ട് മുഖം കാണുന്നില്ലല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും….? അകത്തോട്ടു പോയാലോ….ഏയ്യ്.. അനു കണ്ടാൽ പണി പാളും.. പിന്നെന്ത് ചെയ്യും…? അപ്പോഴേക്കും യച്ചുവിന് ഒരു കാൾ വന്നു… അത് cctv ഫോട്ടേജിൽ നിന്ന് ലോഗോ കണ്ടുപിടിക്കാൻ ഏല്പിച്ച കമ്പ്യൂട്ടർ expert ആയിരുന്നു …..
*തുടരും…..*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission