Skip to content

Angry Babies In Love – Part 63

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 63~*

*🔥റിച്ചൂസ്🔥*

” medcare ഹോസ്പിറ്റലിന്റെയാണോ.. അവിടെ അല്ലെ മെഹന്നു വർക്ക്‌ ചെയ്യുന്നത്….പിന്നെ അവൾ സ്നേഹിച്ചിരുന്ന പയ്യൻ.. അവനും അവിടെയായിരുന്നു….!”

 

” ആണോ.. അപ്പൊ അവരുടെ സ്നേഹം കണ്ടു സഹിക്കാവയ്യാതെ അവിടെ ഉള്ള ആരോ ചെയ്തത് ആയിരിക്കും ഇത്…. എനിക്കൊറപ്പാ.. ആ വെക്തി ഇവരുടെ ഒന്നിക്കൽ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.. എന്നാലും ആരായിരിക്കും അത്…??? ”

 

” കണ്ടുപിടിക്കണം… എന്നാലും ഇഷയോട് മെഹന്നുവിന്റെ ബാംഗ്ലൂർ ബേസ്ഡ് അടുപ്പങ്ങളെ കുറിച്ചൊക്കെ ചോദിച്ചപ്പോഴും ഇങ്ങനൊരു സാധ്യത ഞാൻ മനസ്സിൽ കണ്ടില്ല.. അന്നേ അവൾ ജോലിചെയ്യുന്ന ഈ ഹോസ്പിറ്റലിനെ ബേസ് ചെയ്തും നമ്മൾ അന്യോഷിക്കണമായിരുന്നു… അത് നമുക്ക് പറ്റിയ ഒരു വീഴ്ച തന്നെയാണ്…..ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…. ”

 

” പക്ഷേ… അവളവിടെ ജോലിക്ക് കയറിയിട്ട് അധികമൊന്നും ആയില്ലല്ലോ…. ഈ കുറഞ്ഞ ഇടവേളയിൽ അവളെ കണ്ടിഷ്ടപ്പെട്ട ഒരു അപരിചിതൻ ഏറെ നാൾ പ്രണയത്തിലായ അവരെ പിരിക്കാൻ നോക്കാ എന്നൊക്കെ പറയുമ്പോ അതിൽ ഒരു ലോജിക് ഇല്ലല്ലോ ….”

 

” അങ്ങനെ എങ്കിൽ ആ വെക്തിക്ക് അവളെ നേരത്തെ അറിയുമായിരിക്കണം….. അപ്പോ അവളെ മുന്പേ അറിയാവുന്ന…അവളെ സ്നേഹിച്ചിരുന്ന ആരോ ആ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നുണ്ട്…. ആദിയുമായുള്ള മെഹനുവിന്റെ ബന്ധം may be അവൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത ശേഷം ആയിരിക്കും അവനറിഞ്ഞു കാണുക…. ”

 

” അതിനാണ് കൂടുതൽ സാധ്യത….ഇനിയത് ആരാണെന്ന് കണ്ടുപിടിക്കുകയാണ് നമ്മുടെ അടുത്ത ലക്ഷ്യം…”

 

“അതെ… ഇനി medcare ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു ഒരന്യോഷണം നടത്തണം….റംസാൻ വഴി ഇഷയുടെ സഹായത്തോടെ ഹോസ്പിറ്റലിൽ അവളുടെ ബെസ്റ്റി ആരാണ് എന്നറിയണം….

അവർക്ക് ചിലപ്പോ നമ്മളെ സഹായിക്കാൻ സാധിച്ചേക്കും…. ഹോസ്പിറ്റലിൽ ആദി അല്ലാതെ അവളോട് അടുത്ത് പെരുമാറുന്ന മാറ്റാരെങ്കിലും ഉണ്ടെങ്കിൽ ഇവരെത് അറിയാതിരിക്കാൻ വഴി ഇല്ല …. ”

 

” ഓക്കേ ഇക്കാ.. ആ കാര്യം ഞാൻ എറ്റു…”

 

 

ആദിലിന്റെ അടുത്ത് എത്താൻ റയാന് ഇനിയധികം ദൂരമില്ല…എങ്കിലും ആ വഴി തടസ്സങ്ങൾ നിറഞ്ഞതാണ് എന്നതിൽ സംശയവുമില്ല….എല്ലാ തടസ്സങ്ങളും മറികടന്നു റയ്നുവിന് ആദിലിന്റെ ഇരുണ്ട മുഖം വെളിച്ചത്തു കൊണ്ട് വരാൻ കഴിയുമോ എന്ന് കണ്ടറിയാം…

 

 

💕💕💕

 

രാത്രി സമയം ഒമ്പത് കഴിഞ്ഞു കാണും…. മെഹന്നു അപ്പോഴും റയ്നുവിന്റെ വീട്ടിൽ തന്നെയാണ്.. അനു ആക്കട്ടെ ആകെ മൂഡ് ഓഫ്‌ ആയത് കൊണ്ട് മെഹന്നുവിന്റെ കാര്യത്തിൽ ഇടപെടാൻ ഒന്നും താല്പര്യം കാണിക്കാതെ വന്നപ്പോൾ തൊട്ട് റൂമിൽ അടച്ചിരിപ്പായിരുന്നു…കൈസുമ്മാന്റെ കൂടെ ഓരോ കാര്യങ്ങളിൽ ഏർപ്പെട്ട് സമയം പോയത് മെഹന്നു അറിഞ്ഞില്ല……

 

” ആന്റി.. ഒരുപാട് ലേറ്റ് ആയി.. ഞാൻ ഇന്നാ പോയാല്ലോ…”

 

” അയ്യോ… ഇത്രയും ലേറ്റ് ആയത് ഞാനും അറിഞ്ഞില്ലല്ലോ മോളെ…. ഇന്നിനി പോണോ.. ഇവിടെ നിന്നിട്ട് നാളെ പോയാപോരെ… ഈ നേരത്ത് ബസ്സിനൊന്നും പോകുന്നത് ശരിയല്ല…. ”

 

” അയ്യോ.. അത് വേണ്ടാ.. വീട്ടിൽ ഉമ്മ കാത്തിരിപ്പുണ്ടാകും… ഞാൻ ഇക്കാക്കാനെ വിളിച്ചോളാ.. ഇക്കാക്ക വന്നു കൂട്ടി കൊണ്ട് പൊക്കോളും… ”

 

അവൾ ഫോൺ എടുത്തു ഷാനുവിനെ വിളിച്ചു.. പക്ഷേ… അവന്റെ ഫോൺ പരിധിക്ക് പുറത്തായിരുന്നു… ഒടുവിൽ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അറിയുന്നത് ഷാനു ദിയയേ കൂട്ടി മാമന്റെ വീട്ടിൽക്കുറച്ചു കൃഷി സാധനങ്ങൾ കൊണ്ടുവരാനായിട്ട് പോയേകുവാണ് എന്ന് …. അവര് വരാൻ ലേറ്റ് ആവുമെന്ന് പറഞ്ഞപ്പോൾ അവൾ ഫോൺ വെച്ചു… മറ്റൊരു ഓപ്ഷനും അവൾക് ഇല്ലായിരുന്നു… ഈ നേരത്ത് ഇത്രടം വരെ ഇശയോട് വരാൻ പറയുന്നതും ശരിയല്ലെന്ന് അവൾക് തോന്നി…

 

അവൾ കൈസുമ്മാനോട് കാര്യം പറഞ്ഞു..

 

” റയ്നു അത്യാവശ്യമായി ഒരു എമർജൻസി കേസ് അറ്റൻഡ് ചെയ്യാൻ ഹോസ്പിറ്റലിലേക്ക് പോയേകുവാ… യച്ചുവിനെ ആണേ ഈ നേരം ആയിട്ടും കാണാനും ഇല്ലാ.. പിന്നെ ഡ്രൈവർ ലീവിലാ..മോള് ഇന്നിവിടെ തങ്.. നാളെ പോകാ….. ഞാൻ ഉമ്മാനോട് സംസാരിക്കാ…”

 

” വേണ്ട ആന്റി.. ഞാൻ പറഞ്ഞോളാ…. ”

 

അവൾ ഫോൺ ചെയ്തു ഉമ്മാനോട് കാര്യം പറഞ്ഞു.. ഇന്നിവിടെ തങ്ങാൻ ഉമ്മ സമ്മതവും കൊടുത്തു…..ഇതെല്ലാം സന കാണുന്നുണ്ടെങ്കിലും കൈസുമ്മാന്റെ മുന്നിൽ ശബ്ദമുയർത്താൻ കഴിയാത്തത് കൊണ്ട് അവൾ അടങ്ങി ഇരുന്നു…..

 

ഭക്ഷണം കഴിച്ചതിനു ശേഷം അനുവിന്റെ ഒരു നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു മെഹനുവിന് കൊടുത്തു കൊണ്ട് കൈസുമ്മ

 

” മോളെ… ഗസ്റ്റ് റൂം ഒന്നും ശരിയാക്കി ഇട്ടിട്ടില്ല.. മോള് ഒരു കാര്യം ചെയ്യ്…. റയ്നുവിന്റെ റൂമിൽ കിടന്നോ.. അവൻ എന്തായാലും ഈ രാത്രി ഇനി വരണ്ടാവില്ല … വന്നാൽ തന്നെ അവൻ ഇവിടെ എവിടേലും കിടന്നോളും.. മോള് ചെല്ല് … ”

 

അങ്ങനെ മെഹന്നു റയ്നുവിന്റെ മുറിയിലോട്ട് നടന്നു… അതൊരു വിശാലമായാ വൃത്തിയോടെ അടുക്കി പെറുക്കി വെച്ച ഒരു വലിയ മുറിയായിരുന്നു…. ചുമരിൽ എല്ലാം നിറയെ റയ്നുവിന്റെ വിവിധ പോസ്സിൽ ഉള്ള ഫോട്ടോകൾ തൂകിയിട്ടിട്ടുണ്ട്…..

 

അവൾ അതിലൂടെ ഒന്ന് കണ്ണോടിച്ചു വാതിൽ അടച്ചു പോയി ഫ്രഷ് ആയി നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടു വന്നു……

 

എന്നിട്ട് കണ്ണാടിയിൽ ഒന്ന് നോക്കി…..

തടിച്ചോ ഞാൻ ഇച്ചിരി.. ഏയ്യ്…. തീറ്റ വിട്ടൊരു കളിയില്ല…. എന്നാലും ഞാൻ സ്ലിം ബ്യൂട്ടി തന്നെ…ഹിഹി….

 

ആ റൂമിന്റെ ആമ്പിയൻസ് അവൾക് ഒത്തിരി ഇഷ്ടപെട്ടു…. എന്നാൽ ചുമരിലെ തന്നെ തെന്നെ തുറിച്ചു നോക്കി കൊണ്ട് നിക്കുന്ന റയ്നുവിന്റെ പടങ്ങൾ കണ്ടു അവൾക് ദേഷ്യം വന്നു….

 

അവളതിൽ ഒരണ്ണം ഇളക്കി എടുത്തു ബെഡിൽ ചമ്രമ് പടിഞ്ഞിരുന്നു…

 

ഹും… താൻ അല്ലെടോ പൊണ്ണത്തടിയാ അന്ന് ബാംഗ്ലൂർന്ന് നാട്ടിലേക്ക് പോരും വഴി എന്നോട് പറഞ്ഞത് ഞാൻ തടിച്ചി ആണെന്ന്… എന്നിട്ട് തന്റെ കൊനയോ… അവളാന തടിച്ചിയാ… ചക്കപ്പോത്ത്….ഇനിയെങ്ങാനും എന്നെ തടിച്ചി എന്ന് വിളിച്ചാലുണ്ടല്ലോ… താൻ വിവരറിയും… എന്താ ഇങ്ങനെ നോക്കുന്നെ……നോക്കി പേടിപ്പിച്ചാ ആ കണ്ണ് ഞാൻ ഉണ്ടല്ലോ…. കുത്തിപ്പൊട്ടിക്കും… ഈ കൊന്ത്രം പല്ല് ഞാൻ ഇടിച്ചു നിരപ്പാകും …ആ….. ഓഹ്.. കാണുമ്പോ എന്താ പാവം…. എന്താ വിനയം… ഇന്റെ പൊന്നോ… കണ്ടാമൃഗമാണെന്ന് ഈ ഫോട്ടോ കണ്ടാ ആരേലും പറയോ… എവിടെന്ന്…. കടിച്ചു കീറാൻ വരുമ്പോ കാട്ടു പോത്തിന്റെ ലുക്ക്‌ ആ…… ഹും… ഇപ്പോ ശരിയാക്കി തരാം…. മോനെ ഞാൻ ഇന്ന് മേക്കപ്പ് ചെയ്തു സുന്ദര കുട്ടപ്പനാകാട്ടോ….

 

അവൾ തന്റെ ബാഗ് എടുത്തു അതിൽ ദിയക്ക് കൊടുക്കാനായി മേടിച്ച കുറച്ചു പെയിന്റ്സ് എടുത്തു അവന്റെ ഫോട്ടോയിൽ കുത്തി വരച്ചു റയ്നുവിനെ ഒരു രാക്ഷസനാക്കി….😂

 

ആഹഹാ… എന്തൊരു ഭംഗി….. താൻ ശരിക്കും ഒരു മോൺസ്റ്റർ ആടോ….ദ ബെസ്റ്റ് ക്രൂരൻ ഓഫ് ദി വേൾഡ് അവാർഡ് തനിക്ക് തന്നെ കിട്ടും… അതിൽ ഒരു സംശയവുമില്ല…..എന്തായാലും എന്റെ ആദിയേ എന്നിൽ നിന്ന് അകറ്റിയതിന് തനിക് ഞാൻ എന്ത് ശിക്ഷ തരും എന്ന് ഇങ്ങനെ ആലോയ്ക്കായിരുന്നു….. കൂടുതൽ ആലോചിക്കേണ്ടി വന്നില്ല…. കാരണം.. അതിന് ഞാൻ ഒന്നും ചെയ്യേണ്ട കാര്യമില്ലല്ലോ… താൻ തന്നെ ചെയ്യുന്നുണ്ടല്ലോ…. ആ കൊനയെ കെട്ടുന്നത് തന്നെ…. ആ മൂദേവിയെ കെട്ടിയ തന്റെ ലൈഫ് ഗോവിന്ദ…. അതിലും വലിയ ശിക്ഷ വേറെ തനിക് കിട്ടാനും പോകുന്നില്ല…… അവളെ കെട്ടി തന്റെ ജീവിതം കോനാട്ടയാകുന്നത് എനിക്ക് ഇങ്ങനെ ദാ ഫുൾ ക്ലോസപ്പിൽ ചിരിച്ചു കൊണ്ട് നോക്കി കാണണം… ആഹാ.. അലോയ്ക്കുമ്പോ തന്നെ എന്തൊരു സുഖം…. പടച്ചോനെ.. എത്രയും പെട്ടെന്ന് ആ കല്യണം ഒന്ന് നടന്നു കാണാൻ എനിക്ക് അവസരം ഉണ്ടാകണെ….അതിന് ഞാൻ എന്ത് നേർച്ച വേണേലും ചെയ്യാമെ…എന്റെ പ്രാത്ഥന നീ സ്വീകരിക്കുമാറാകണേ ..”

 

 

ഇതേസമയം റയ്നു ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നിരുന്നു…. അവൻ വന്നതും മുകളിലേക്ക് കയറി പോയതുമൊന്നും കയ്സുമ്മ കണ്ടിട്ടില്ല… അവൻ ഒരുപാട് ഷീണിച്ചത് കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ നില്കാതെ കിടക്കാനായി റൂമിലേക്ക് ഡോർ തുറന്നു വന്നപ്പോ ആണ് ബെഡിൽ തനിക് പുറം തിരിഞ്ഞു ഒരു പെണ്ണ് എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടത്….. ആ സംസാരത്തിന്റെ ടോൺ കേട്ടപ്പഴേ അത് മെഹന്നു ആണെന്ന് അവന്ന് മനസ്സിലായി…

 

ഹേ.. ഇവളിതുവരെ പോയില്ലേ….കണ്ടിട്ട് ഇന്നിവിടെ താമസമാക്കിയ പോലെ ഉണ്ടല്ലോ…. അതും എന്റെ റൂമിൽ…

 

എന്നാൽ മെഹന്നു ആകട്ടെ അവൻ വന്നതൊന്നും അറിയാതെ അവനേം സനയേം ഒക്കെ തെറി പറയുന്നത് തുടർന്ന് കൊണ്ടിരിക്കാണ്…. അവനും തന്നെ അവൾ ഏതറ്റം വരെ പോകും എന്നറിയാൻ കൈ കെട്ടി അവളുടെ സംസാരം തുടക്കം മുതൽ കേട്ട് കൊണ്ട് അവിടെ തന്നെ നിന്നു….അവസാനത്തെ അവളുടെ ഡയലോഗ് കേട്ടതും റയ്നു

 

” ആമീൻ….. ”

 

പെട്ടെന്നൊരു ആൺ ശബ്ദം കേട്ട് മെഹന്നു ഞെട്ടി തിരിഞ്ഞു തല തിരിച്ചു നോക്കിയതും റയ്നുവിനെ കണ്ടവൾ ആകെ വല്ലാതായി….അവൾ ഷാൾ ഒന്നും ഇട്ടിരുന്നില്ല.. മുടിയൊക്കെ ആകെ അഴിച്ചിട്ടിരിക്കുകയായിരുന്നു….. ആ കോലത്തിൽ അവനെ ഫേസ് ചെയ്യേണ്ട ഒരു ജാല്യതയും പിന്നെ അവളുടെ കയ്യിലുള്ള ഫോട്ടോ അവൻ കണ്ടാലുള്ള പൊല്ലാപ്പും ഓർത്ത് അവൾ വേഗം എണീറ്റു ഒരു ഷാൾ എടുത്തു കഴുത്തിലൂടെ ഇട്ടു ഫോട്ടോ പിന്നിലേക്ക് പിടിച്ചു അവനുനേരെ നിന്നു….

 

ഇവനിന്ന് വരില്ലെന്ന് പറഞ്ഞിട്ട് ഇതെപ്പോ കയറി വന്നു.. പടച്ചോനെ.. ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടെ തീർന്ന്….

 

” മാഡത്തിന്റെ കഥാപ്രസംഗത്തിനിടയിൽ ഒരു ശല്യമാകണ്ട കരുതിയാ അങ്ങ് ഇവിടെ മാറി നിന്നത്… അത്കൊണ്ടെന്താ.. മനസ്സിലിരിപ്പുകൾ ഒക്കെ അറിയാൻ പറ്റി…. ”

 

അവൾ ഒന്ന് ഇളിച്ചു കൊടുത്തു.. ഒന്നും പറഞ്ഞില്ല…

 

” ആട്ടെ.. എന്താ പിന്നിൽ മറച്ചു പിടിച്ചേക്കുന്നെ.. ഞാനും കൂടെ ഒന്ന് കാണട്ടെ….. ”

 

മെഹന്നു പരുങ്ങി കൊണ്ട്

 

” അത് പിന്നെ ഒന്നൂല്ല…. ”

 

” അങ്ങനെ ഒന്നൂല്ലാതിരിക്കാൻ വഴി ഇല്ലല്ലോ… ഞാനും ഒന്ന് കാണട്ടെന്നെ… ”

 

” ഒന്നും ഇല്ലെന്ന് പറഞ്ഞില്ലേ… ”

 

ബെഡിൽ നിരത്തി വെച്ചിരിക്കുന്ന പെയിന്റുകൾ കണ്ടപ്പഴേ മെഹന്നു എന്തോ കൊനിഷ്ട ഒപ്പിച്ചിട്ടുണ്ടെന്ന് റയ്നുവിന് മനസ്സിലായി…. അവന്ന് അവൾ എന്താണ് മറച്ചു പിടിച്ചിരിക്കുന്നത് എന്ന് കാണാനുള്ള വാശിയായി… അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ടിരിന്നു.. അവൾ അതിനനുസരിച്ചു പിന്നില്ലേക്ക് പോയി കൊണ്ടിരുന്നു…

 

” വേണ്ടാ.. എന്റെ അടുത്തേക്ക് വരണ്ടാ… വരണ്ടാന്നു അല്ലെ പറഞ്ഞെ…. ”

 

പക്ഷേ അവൻ വിടാനുള്ള ഭാവമില്ലായിരുന്നു.. ഒടുവിൽ റയ്നു അവളുടെ അടുത്ത് എത്തി അവളുടെ കൈ ഒറ്റ വലിയായിരുന്നു… അവൾക് തെന്നിമാറാനുള്ള അവസരം കിട്ടുന്നതിന് മുന്പേ അവൻ മറ്റേ കയ്യിൽ നിന്ന് ആ ഫോട്ടോ പിടിച്ചു വാങ്ങിച്ചു….

 

അവളുടെ ഒരു കയ്യിലെ പിടി വിടാതെ തന്നെ അവനതിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി…

 

അടുത്ത നിമിഷം അവൻ തന്നെ എന്തേലും ചെയ്യുമോ എന്ന് ഭയന്നു മെഹന്നു അവന്റെ കയ്യിൽ കടിച്ചു.. അവൻ വേദനകൊണ്ട് കൈ വലിച അവസരത്തിൽ അവൾ ഓടി…

 

” എടി കള്ളി..നീയെന്റെ കയ്യിൽ കടിച്ചല്ലേ…. നിന്നെ ഞാൻ കാണിച്ചു തരാ……. ”

 

അവൻ ഒരു കൈ പത്തിയിൽ പെയിന്റ് ആക്കി അവളുടെ പിന്നാലെ ഓടി…. പിന്നെ അവിടെ ഒരു ടോം ആൻഡ് ജെറി ഷോ ആയിരുന്നു…ബെഡിലൂടെ കുത്തിമറിഞ്ഞും തലയിണ വലിച്ചെറിഞ്ഞും മെഹന്നു അവനിൽ നിന്ന് പരമാവതി എസ്‌കേപ്പ് ആവാൻ നോക്കി.. പക്ഷേ.. നടന്നില്ല.. ഒടുവിൽ എങ്ങനൊക്കെയോ റയ്നു അവളെ അരയിലൂടെ പിടിച്ചു അവളുടെ ഒരു കൈ പിന്നിലേക്ക് ആക്കി അവിടെ ലോക്ക് ചെയ്തു പിടിച്ചു.. മറ്റേ കൈ മുന്നിലേക്ക് ഇട്ടു അവൻ അവളോട് ഒട്ടി നിന്നു.. അപ്പൊ അവൾക് വലിക്കാൻ പറ്റില്ല… ഇപ്പോ മെഹന്നു ശരിക്കും പെട്ടിരിക്കുകയാണ്….റയ്നു ചിരിച്ചു കൊണ്ട് സമയം കളയാതെ അവളുടെ മുഖത്തു ചായം പൂശാൻ തുടങ്ങി…

 

” നിന്നെ ഞാൻ ഇന്നൊരു രാക്ഷസി ആകുമെടി…. ”

 

അവൾ തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നുണ്ടെങ്കിലും അവൻ എങ്ങനൊക്കെയോ അവന്റെ ധ്വവ്ത്യം പൂർത്തിയാക്കി അവളെ സ്വന്തന്ത്ര്യയാക്കി ….

 

മെഹന്നുവിന് ആകെ ദേഷ്യം വന്നിട്ടുണ്ട്… റയ്നുവിനാണെ അവളുടെ മുഖം കണ്ടിട്ട് ചിരി അടക്കാനുമാവുന്നില്ല…. അവൻ വയറ്റത്തു കൈ വെച്ച് ചിരിച്ചു കൊണ്ടിരുന്നു…..

 

” എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. കേട്ടോടി രാക്ഷസി… ഹിഹി….. ”

 

ഷാൾ കൊണ്ട് മുഖം തുടച്ചു കൊണ്ട് മെഹന്നു

 

” ഇറങ്ങി പോടാ പട്ടി…. ”

 

” എന്റെ റൂമിന്ന് ഇറങ്ങി പോവാൻ പറയാൻ നീയാരാടി തടിച്ചി….. ”

 

മെഹന്നുവിന് എന്ത് വിളിച്ചാലും തടിച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല….അവൾ

അവളുടെ കയ്യിൽ കിട്ടിയ അവന്റെ സ്പ്രൈ എടുത്തു ഉന്നം നോക്കി അവന്ന് നേരെ എറിഞ്ഞു….

 

” പോയി നിന്റെ മറ്റവളെ വിളിക്കടാ തടിച്ചീന്ന്….”

 

 

 

അവിടെ പിന്നെ അടി ഇടി തെറി അഭിഷേകമായിരുന്നു….പൊട്ടലും ചീറ്റലും ഡോർ തുറന്നിട്ടത് കൊണ്ട് പുറത്തേക്ക് കേള്കുമായിരുന്നു…

 

” ദേ…. മര്യാദക് പൊക്കോ.. ഞാൻ ഒച്ച വെച്ച് ആളെ കൂട്ടിയാൽ ആകെ നാറുവേ…. ”

 

” നീയതും അതിന്റെ അപ്പുറോം ചെയ്യുമെന്ന് എനിക്കറിയാടി… നാണോം മാനോം നിന്റെ ഏഴ് അയലത്ത്തൂടെ പോയിട്ടില്ലല്ലോ…പക്ഷേ.. അതൊന്നും ഇവിടെ എക്കില്ല .. ”

 

” എക്കോ ഇല്ലയോ എന്ന് നമുക്ക് നോക്കാ… താനെ കിട്ടുന്നത് മേടിച്ചോ.. അയ്യോ.. ഓടി വരണേ…. രക്ഷിക്കണേ.. അയ്യോ….. ”

 

” ഇവളെന്നെ നാണം കെടുത്തിയെ അടങ്ങു.. ഒച്ചവെക്കല്ലേ പെണ്ണെ… ”

 

അവൻ ഓടിച്ചെന്നു അവളുടെ വാ പൊത്തി….

ശബ്ദം കേട്ട് അങ്ങോട്ട് വന്നത് കയ്സുമ്മയാണ്…

 

അപ്പൊ മെഹന്നുവിന്റെ വാ പൊത്തി പിടിച്ചു നിക്കുന്ന റയ്നുവിനെ കണ്ടു കയ്സുമ്മാ…

 

” വിടടാ അവളെ…. ”

 

കയ്സുമ്മയെ കണ്ടതും റയ്നു അവളിൽ നിന്ന് മാറി നിന്നു…

 

“നീയെന്താടാ ഇവിടെ…എന്താ മെഹന്നു… എന്താ പ്രശ്നം….? ”

 

മെഹന്നു സങ്കടം അഭിനയിച്ചു കൊണ്ട്

 

“അത് ഈ സർ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുമ്പോ ഡോർ തുറന്നു അകത്തോട്ടു വന്നു……”

 

മെഹന്നു കുറച്ചു എരിവും പുളിയും കൂട്ടിയാണ് പറഞ്ഞത്….

 

” അയ്യേ.. റയ്നു.. നിനക്ക് നാണം ഉണ്ടോടാ…. ”

 

” ഉമ്മാ…. കട്ട നുണ.. എടി കള്ളി.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി…..റൂമിലോട്ട് വന്നു എന്നുള്ളത് സത്യ.. പക്ഷേ അവളാ ബെഡിൽ ഇരിക്കയിരുന്നു… ഇങ്ങനെ ഒരു മുതൽ ഇതിനകത്ത് ഉള്ള കാര്യം ഞാൻ അറിഞ്ഞില്ലല്ലോ… ”

 

” നീയിനി ഒന്നും പറയണ്ട…. പോടാ.. പുറത്ത്… ”

 

” ഉമ്മാ… ഇങ്ങള് എന്താ ഇങ്ങനെ .. ഇതെന്റെ റൂമല്ലേ.. ആര് പറഞ്ഞിട്ട അവളിവിടെ കയറിയെ… ”

 

” ഞാൻ പറഞ്ഞിട്ടാ…. നീ തത്കാലം താഴെ സെറ്റിയിൽ കിടന്നോ…. ”

 

” അത് പറ്റില്ല… ഇവൾ അവിടെ പോയി കിടക്കട്ടെ…. ”

 

” നീ ഞാൻ പറയുന്നത് കേൾക്കുന്നോ അതോ ഞാൻ ഇപ്പോ ഉപ്പാനെ വിളിക്കണോ….. ഉപ്പ ഇതൊക്കെ അറിഞ്ഞാൽ ഉണ്ടല്ലോ.. ആ… ”

 

റയ്നു ഉപ്പാ എന്ന് കേട്ടപ്പോൾ പിന്നെ ഒന്നും മിണ്ടിയില്ല..മെഹനുവിനെ നോക്കി പല്ലിറുമ്പി കൊണ്ട് അവിടെ നിന്ന് ഇറങ്ങി പോയി…

 

” മോള് കിടന്നോ.. ഇനിയാരും വരില്ല…. ഡോർ ലോക്ക് ആക്കിക്കോ…. ”

 

മെഹനുവിന്റെ തലയിൽ തലോടി കൊണ്ട് കയ്സുമ്മ ഡോർ അടച്ചു പോയി…. മെഹന്നു ഡോർ ലോക്ക് ആക്കി റയ്നുവിന് ചീത്ത കേട്ടത് ഓർത്ത് സന്തോഷിച്ചു….

 

ഇതെല്ലാം തൊട്ടടുത്ത മുറിയിൽ നിന്ന് സന കേൾക്കുന്നുണ്ടായിരുന്നു.. കയ്സുമ്മ വന്നത് കൊണ്ട് പിന്നെ അവൾ എല്ലാ ദേഷ്യവും അടക്കി പിടിച്ചു അവിടെ തന്നെ ഇരുന്നു….

 

 

💕💕💕

 

 

“ഇന്നെങ്കിലും ഒന്ന് സന്തോഷത്തോടെ വെള്ളമടിക്കലോ.. ചിയേർസ്..” (സാം )

 

“അത്ര സന്തോഷമൊന്നും വേണ്ടാ….അനു ഇവന്റെ പെണ്ണ് ആണെന്ന് ഷാനു അറിഞ്ഞു നമ്മുടെ പ്ലാൻ വർക്ക് ആവുന്നത് വരെ…..”( രാഹുൽ )

 

” വർക്ക്‌ ആവും.. നിങ്ങൾ പേടിക്കണ്ടാ.. അതിനുള്ള ഫസ്റ്റ് തീയല്ലേ ഇന്ന് ഞാൻ കൊളുത്തിയെ.. അത് ആളി കത്താൻ അധിക സമയമൊന്നും വേണ്ടാ…. “(അമി )

 

” നിന്റെ പെണ്ണ് ആണ് അനു എന്നറിഞ്ഞാൽ ഷാനു ശരിക്കും ഒഴിഞ്ഞു തരോ… “(അജു )

 

” ഒഴിയും… അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം… നാളെ ഒന്ന് ആയിക്കോട്ടെ….. ”

 

” നീയതും ഇതും പറഞ്ഞു ഇന്നത്തെ മൂഡ് കളയല്ലേ… പൊട്ടിക്കടാ ഒന്നും കൂടി.. ഇന്ന് ഞാൻ കുടിച്ചു മരിക്കും…. “(സാം )

 

അമി രണ്ട് എണ്ണം കൂടി അടിച്ചു എണീറ്റു ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്തു…

 

” നമ്മളിത് തുടങ്ങി അല്ലെ ഒള്ളു…. നീയിത് എങ്ങോട്ടാ…. “(സാം )

 

” നിങ്ങൾ ഫിനിഷ് ചെയ്യുമ്പഴേക്കു ഞാൻ എത്തും….ഞാനെ മാളിയേക്കൽ തറവാട് വരെ ഒന്ന് പോയിട്ട് വരാം….ഹിഹി… ”

 

 

💕💕💕

 

അർദ്ധ രാത്രി പന്ത്രണ്ടുമണി….

 

തന്റെ ശരീരത്തിൽ എന്തോ ഇഴഞ്ഞു കയറുന്നത് അറിഞ്ഞാണ് മെഹന്നു കണ്ണ് തുറന്നത്… നോക്കുമ്പോൾ തന്റെ തൊട്ടടുത് ഒരു കറുത്ത രൂപം… ഉറക്കെ അലറി കൊണ്ട് അവൾ എങ്ങനക്കെയോ തപ്പി പിടിച്ചു ലൈറ്റ് ഇട്ടു… അപ്പോഴാണ് തന്റെ ഉടലിൽ പടർന്നു പിടിച്ച ചൂട് ഒരു അന്യ പുരുഷന്റെ ആണെന്ന് മെഹന്നു തിരിച്ചറിഞ്ഞത്…..

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!