Skip to content

Angry Babies In Love – Part 64

  • by
angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 64~*

*🔥റിച്ചൂസ്🔥*

 

തന്റെ ശരീരത്തിൽ എന്തോ ഇഴഞ്ഞു കയറുന്നത് അറിഞ്ഞാണ് മെഹന്നു കണ്ണ് തുറന്നത്… നോക്കുമ്പോൾ തന്റെ തൊട്ടടുത് ഒരു കറുത്ത രൂപം… ഉറക്കെ അലറി കൊണ്ട് അവൾ എങ്ങനക്കെയോ തപ്പി പിടിച്ചു ലൈറ്റ് ഇട്ടു… അപ്പോഴാണ് തന്റെ ഉടലിൽ പടർന്നു പിടിച്ച ചൂട് ഒരു അന്യ പുരുഷന്റെ ആണെന്ന് മെഹന്നു തിരിച്ചറിഞ്ഞത്……

അടുത്ത നിമിഷം അവൾ ഉറക്കെ അലറി…..അവനാകട്ടെ വേം അവളുടെ വാ പൊത്തി പിടിച്ചു….. പക്ഷേ.. അപ്പോഴേക്കും മെഹനുവിന്റെ അലർച്ച കേട്ട് മാളിയേക്കൽ തറവാട് ഉണർന്നിരുന്നു….

ഇതേസമയം താഴെ ഹാളിൽ

സോഫയിൽ കിടന്നുറങ്ങുകയായിരുന്ന റയ്നു പെട്ടെന്നൊരു അലർച്ച കേട്ടാണ് ഞെട്ടി ഉണർന്നത്….. അതൊരു പെൺ ശബ്ദമാണെന്ന് അവന്ന് മനസ്സിലായി…. അവൻ വേഗം എണീറ്റ് ലൈറ്റ് ഇട്ടു…യച്ചു ആണെങ്കിൽ റയ്നുവിനോട് medcare ഹോസ്പിറ്റലിന്റെ കാര്യം വിളിച്ചു പറഞ്ഞെങ്കിലും റംസാൻ സ്ഥലത്തില്ലാത്തത് കൊണ്ട് നാളെ അവൻ വന്നിട്ട് ഇശയോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് കരുതി മെഹന്നു കേസിൽ ഇന്ന് കാര്യമായ കണ്ടുപിടിത്തമൊന്നും നടത്തിയിരുന്നില്ല… അവൻ ദിയയെ കാണാൻ പറ്റാത്തത്തിൽ മൂഡ് ഔട്ട്‌ ആയി കൂട്ടുകാരന്റെ ഫ്ലാറ്റിൽ നിന്ന് ലേറ്റ് ആയി ആണ് വീട്ടിൽ എത്തിയത്…. അവനും ശബ്ദം കേട്ട് ഹാളിലോട്ട് വന്നു…. നേരം അത്രയായിട്ടും ഷാനുവിനെ കുറിച് ആലോചിച്ചു അനുവും ഉറങ്ങിയിട്ടേ ഉണ്ടാട്ടിരുന്നില്ല.. അത്കൊണ്ട് ശബ്ദം കേട്ടപ്പോ എന്താണെന്ന് അറിയാൻ അവളും എഴുനേറ്റ് താഴെക്ക് വന്നു…..

” എന്താ ഇക്കാ.. ഒരു ശബ്ദം കേട്ടല്ലോ…. ”

” ഞങ്ങളും കേട്ടു…..യച്ചു.. നീ പോയി ഉമ്മാനെ വിളിക്.. ഞാൻ മോളിലോട്ട് ചെല്ലട്ടെ…. സന ആയിരിക്കും ചിലപ്പോ…. ”

യച്ചുവിനെ ഉമ്മാനെ വിളിക്കാൻ പറഞ്ഞയച്ചു റയ്നു വെപ്രാളത്തോടെ ആദ്യം പോയി മുട്ടിയത് സനയുടെ വാതിൽ ആയിരുന്നു….

രണ്ട് മൂന്ന് തവണ മുട്ടിയതും സന വാതിൽ തുറന്നു….റയ്നു അകത്തേക്ക് കയറുന്നതിനു മുന്പേ അവൾ വെളിയിൽ വന്നു…..അവൾക് ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു…

” എന്ത്… എന്താ ബേബി.. എന്താ ഈ നേരത്ത്…. ”

” അത് സന.. ഒരു അലർച്ച കേട്ടു.. നീയാണോ എന്ന് പേടിച്ചാ ഞാൻ ഓടി വന്നത്…. ”

” അലർച്ചയോ… ഞാൻ ഒന്നും കേട്ടില്ല..ബേബിക്ക് ചുമ്മാ തോന്നിയതാവും…. ”

” ഏയ്യ്.. അല്ലടാ.. ശരിക്കും കേട്ടു.. അനുവും കേട്ടിട്ട് എണീറ്റു വന്നു… നീയല്ലെങ്കിൽ പിന്നെ മെഹന്നു ആയിരിക്കോ ഇനി ….നീയെന്റെ കൂടെ വാ.. നമുക്ക് ഒന്ന് നോക്കാം…. ”

” ബേബി.. നടന്നോ… ഞാൻ ഒരു ഷാൾ എടുക്കട്ടെ.. ഇതാ വരുന്നു….”

അവൾ അത്രയും പറഞ്ഞു അകത്തു കയറി വാതിൽ അടച്ചതും അവളെ പിറകിൽ നിന്ന് മറ്റൊരാൾ വന്നു കെട്ടിപിടിച്ചു…. അത് അമിയായിരുന്നു….!

ഇപ്പൊ നിങ്ങൾക് മനസ്സിലായില്ലേ അവളുടെ പെരുമാറ്റ രീതിയിലെയും ആ പരിഭ്രമത്തിന്റെയും രഹസ്യം….
അവൾ അവന്റെ കൈ വിടുവിച്ചു അവനിൽ നിന്ന് വിട്ട് മാറി…

” അമി…ഇതു റൊമാൻസ് കളിക്കാൻ പറ്റിയ നേരമല്ല…ആ അലർച്ച കേട്ടത് മെഹനുവിന്റെ റൂമിന്നാ…റയ്നു ഞാൻ ആണ് എന്ന് കരുതിയ ഇങ്ങോട്ട് ഓടി വന്നേ.. നിന്നെ അവൻ എങ്ങാനും കണ്ടിരുന്നെ ഒക്കെ ഇവിടെ തീർന്നേനെ…..”

” dont worry my dear.. ഇപ്പൊ അവൻ കണ്ടില്ലല്ലോ… നീ വാ.. Lets enjoy…. ”

അവൻ വീണ്ടും അവളെ ചേർത്ത് പിടിച്ചു…

” ലുക്ക്‌ അമി… ഞാൻ അങ്ങോട്ട് ചെല്ലട്ടെ…അല്ലെങ്കിൽ അവര് സംശയിക്കും….എന്നാലും അവൾ എന്ത് കണ്ടിട്ടാ… നിന്റെ കൂടെ ഇനി വേറെ ആരേലും വന്നിട്ടുണ്ടോ…? ”

” യാ… അജു…ഞാൻ ഒറ്റക് പോരാൻ നിന്നതാ.. അവൻ നിർബന്ധിച്ചപ്പോ കൂടെ കൂട്ടിയതാ.. അവനെ ആ ബാൽകണിയിൽ നിർത്തിയാ ഞാൻ ജനാലവഴി ഇതിനകത്തു കയറിയെ…. ”

” oh my god… ആ റൂം റയ്നുവിന്റെ ആണ്.. അതിൽ ആണ് അവൾ കിടക്കുന്നെ… മിക്കവാറും അവൻ എന്തേലും പണി ഒപ്പിച്ചു കാണും.. എനിക്ക് ആകെ ടെൻഷൻ ആവുന്നു.. അവനെ എങ്ങാനും റയ്നുവിന്റെ കയ്യിൽ കിട്ടിയാ അവൻ ഇവിടെ വന്നത് നിനക്ക് വേണ്ടിയാ പറഞ്ഞാ..ഒക്കെ തീരും…. നീയും ഞാനും തമ്മിലുള്ള ബന്ധം ആദിൽ സർ പോലും അറിയാതെ ആണ് കൊണ്ട് നടക്കുന്നത് എന്നറിയാലോ.. ആ സ്ഥിതിക് ഇതൊക്കെ റയ്നു അറിഞ്ഞു എന്നെ ഇവിടുന്ന് പുറത്താക്കിയാൽ സാർ എന്നെ വെച്ചേക്കില്ല… ഏറെ കഷ്ടപെട്ടാ ഞാൻ ഇവിടെ കയറി കൂടിയത് എന്നറിയോ …. റയ്നുവിനെ കല്യണം കഴിച്ചു അവന്റെ സ്വത്തുകൾ അടിച്ചു മാറ്റി അവനെ ഒഴിവാക്കി നമുക്ക് പുറത്ത് എവിടേലും സെറ്റിൽ ആവാനായിരുന്നു എന്റെ പ്ലാൻ.. ആ സ്വപ്നങ്ങൾ ഒക്കെ ഒറ്റയടിക്ക് ഇവിടെ തകർന്നാ.. ഹേയ്.. എനിക്ക് അലോയ്ക്കാനെ കഴിയുന്നില്ല .. ഇനിയിപ്പോ എന്താ ചെയ്യാ…. ”

” നീയിങ്ങനെ ടെൻഷൻ ആവല്ലേ.. ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ നമ്മൾ…..അവനെ പിടിച്ചാ അത് നയ്‌സ് ആയി കയ്കാര്യം ചെയ്യാനും അവനറിയാം…. പറയുമ്പോ മെഹന്നു എന്റെ കസിൻ ഒക്കെ തന്നെയാ… പക്ഷേ…. അവളുടെ ബ്രദർ ഷാനുവുമായി ഞാൻ അത്ര രസത്തിൽ അല്ല.. ആ സ്ഥിതിക് അവന്റെ പെങ്ങളുടെ മാനാഭിമാനം ഒരു ചില്ലു കൂടാരം പോലെ തകർന്നടിയാൻ പോകുന്നു എന്നറിയുമ്പോൾ ഒരു പ്രതേക സുഖം…. ”

” നീയെന്താ ഈ പറേണെ….? ”

” ഡി… നീപറഞ്ഞിട്ടില്ലേ.. നിന്റെ ഏറ്റവും വലിയ തലവേദന അവളാണെന്ന്…. അവളെ ഈ വീട്ടീന്ന് ഒഴിപ്പിച്ചാലെ നിനക്ക് സമാധാനം കിട്ടു എന്ന്.. അതിവിടെ ഇപ്പൊ സംഭവിക്കാൻ പോകാ….. അജുവിനെ ഈ അർദ്ധ രാത്രി മെഹനുവിന്റെ റൂമിന്ന് പൊക്കിയാൽ..അത് ഈ വീട്ടിൽ ഉള്ളവർ കാണുമ്പോ എന്ത് വിചാരിക്കും…. ”

അപ്പോഴാണ് സനക്ക് കാര്യം കത്തിയത്…

” ഓഹോഹോ… അങ്ങനെ..അവനെ അവൾ വിളിച്ചു വരുത്തിയത് ആണെന്ന് ഞാൻ പറയും….. ഇങ്ങനൊരു വൃത്തികെട്ടവളെ പിന്നെ ഇവിടെ ആരും വെച്ചോണ്ടിരിക്കില്ല…. പുറത്താകും…. യെസ്….അതെനിക് എന്റെ കണ്ണോണ്ട് കാണണം… അമി.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ… താൻ ആ തക്കത്തിന് വേം രക്ഷപെട്ടോ…ഇപ്പൊ ഇവിടെ നിക്കുന്നത് പ്രശ്നമാണ്…. ഞാൻ വിളിക്കണ്ട്.. ഓക്കേ… ”

” ഓക്കേ ഡാർലിംഗ്….ഇന്നത്തേത് ഞാൻ പിന്നീട് മുതലാക്കിക്കോളാ… ”

അവൻ വീണ്ടും അവളെ കിസ്സീയാൻ നിന്നതും അവളവനെ തള്ളി മാറ്റികൊണ്ട് പിന്നീടെന്ന് പറഞ്ഞു വാതിൽ അടച്ചു പുറത്തേക്ക് പോയി…
അജു ആകട്ടെ മെഹനുവിന്റെ സൗന്ദര്യം ആസ്വദിച്ചു നിപ്പാണ്…..

” ഒച്ച വെച്ച് ആളെ കൂട്ടിയ നിനക്ക് തന്നെയാണ് പ്രശ്നം…. അതോണ്ട് മോള് വെറുതെ അതിന് നിക്കണ്ട.. പിന്നെ … ഞാൻ നിന്നെ ഉപദ്രവിക്കത്തൊന്നും ഇല്ലാട്ടോ….എനിക്ക് നിന്നെ അങ്ങ് പെരുത്ത് ഇഷ്ടായി…നീ എന്നോട് സഹകരിച്ചാൽ ഇന്നത്തെ രാത്രി നമുക്ക് അടിപൊളിയാകാം.. എങ്ങനെ…. സത്യം പറഞ്ഞാ നീയൊരു ചരക്കാണല്ലോടി… അത്ര പുണ്യാളത്തി ഒന്നുമല്ലന്ന് എനിക്ക് മനസ്സിലായി …ആരെയെങ്കിലും പ്രതീക്ഷിച്ചയിരിക്കും അല്ലെ ആ ബാൽകണി ഡോർ പൂട്ടാതിരുന്നത്…ആരെ പ്രതീക്ഷിച്ചിരിപ്പാണേലും അവനോട് പോകാൻ പറ.. ഇന്ന് ഞാനും നീയും മാത്രം…. ആ ബാൽകണിയുടെ ജനാലയിലൂടെ അകത്തോട്ടു നോക്കിയപ്പോ സഹിച്ചീല്ല.. നീയത്രക് സുന്ദരിയാ… അതാ ഞാൻ ഇങ് അകത്തോട്ടു വന്നത്….അപ്പൊ നമുക്ക് അങ്ങ് തുടങ്ങിയാലോ…. ”

അവന്റെ കഴുകൻ കണ്ണുകൾ അവളെ ആർത്തിയോടെ നോക്കി…. അതവളെ ചൂഴ്ന്ന് തിന്നും മുൻപ് അവൾ അവനിൽ നിന്നും രക്ഷപെടാനുള്ള ശ്രമം നടത്തി…

അപ്പോഴേക്കും റൂമിന്ന് പുറത്ത് ഡോറിൽ കൊട്ടി കൊണ്ട് കയ്സുമ്മ

” വാതിൽ തുറക്ക്.. മോളെ…… മെഹന്നു.. ”

മെഹന്നു വേഗം തന്നെ അവനെ എങ്ങനൊക്കെയോ തള്ളി മാറ്റി ഓടി പോയി വാതിൽ തുറന്നു…കയ്സുമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അവരുടെ തോളിലേക്ക് വീണു….റയ്നുവും അനുവും കയ്സുമ്മയുടെ കൂടെ ഉണ്ടായിരുന്നു…..അവരും ആകെ എന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ട് നിക്കുകയായിരുന്നു….

” എന്ത് പറ്റി മോളെ….. ”

കയ്സുമ്മയുടെ ആ ചോദ്യത്തിന് മറുപടി ആയി അവൾ അകത്തോട്ടു നോക്കി…അപ്പോഴാണ് എല്ലാരും അകത്തു അജു നിക്കുന്നത് കണ്ടത്….

റയ്നു ഓടി പോയി അവന്റെ കഴുത്തിനു കുത്തിപിടിച്ചു കൊണ്ട്

” ആരാടാ ചെറ്റേ നീ… നീ എങ്ങനെ ഈ റൂമിൽ വന്നു…. ”

അജു ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല….

” നിന്റെ നാവിറങ്ങി പോയോടാ ₹&@@#മോനെ…. ”

അനു അജുവിനെ കണ്ടു ആകെ ഷോകായി നിക്കുകയാണ്…ഇവനെങ്ങനെ ഈ രാത്രിയിൽ അതും മെഹന്നു കിടക്കുന്ന റൂമിൽ എന്ന് അവളും ആലോചിച്ചു പോയി….

” ഇക്കാ.. ഇവനെ എനിക്ക് അറിയാ….അജ്മൽ എന്നാണ് ഇവന്റെ പേര്… ഞങ്ങളുടെ കോളേജിൽ ഡാൻസ് പഠിപ്പിക്കാൻ വരുന്ന ടീമിൽ ഉള്ളതാ….എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാ… എന്നോട് ഒക്കെ നല്ല കമ്പനി ആണ്.. പക്ഷേ.. ഇവൻ ഇത്തരക്കാരൻ ആണെന്ന് ഞാൻ അറിഞ്ഞില്ല…. ചേ…. ”

റയ്നു അവനെ പിടിച്ചു വലിച്ചു റൂമിന് വെളിയിൽ കൊണ്ട് വന്നു..അപ്പോഴേക്കും സനയും അങ്ങോട്ട് വന്നു….റയ്നു അവനെ പിടിച്ചു താഴേക്ക് സ്റ്റയർ ഇറങ്ങി കൊണ്ട്

” യച്ചു.. വാപ്പാനെ വിളിക്ക്…. ഇതിനൊരു തീരുമാനം ഉണ്ടാക്കിയേ പറ്റു…. ”

കയ്സുമ്മ ഒരു ഷാൾ എടുത്തു അവളെ പുതപ്പിച്ചു…. എന്നിട്ട് എല്ലാരും കൂടി ഹാളിലോട്ട് വന്നു…. അപ്പോഴേക്കും ഉപ്പയും സോഫയിൽ ഇരിപ്പുറപ്പിച്ചിരുന്നു…മെഹന്നു അപ്പഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…
അനു മെഹനുവിനെ നോക്കി കൊണ്ട്

” ഈ വീട്ടിൽ ഇന്നേ വരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല……ചിലരെ കുടുംബത്തിൽ കയറ്റി പൊറുപ്പിച്ചതോടെ നടക്കാത്ത പലതും സംഭവിച്ചു തുടങ്ങി.. ഇനിയെന്തൊക്കെ കാണണോ എന്തോ… ”

മെഹനുവിനെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത് എന്ന് മനസ്സിലാക്കിയ കയ്സുമ്മ അനുവിനോടായി

” അനു….ആദ്യം സംഭവിച്ചത് എന്താണ് എന്ന് തെളിയട്ടെ.. എന്നിട്ട് മതി ക്രൂഷിക്കലും പഴിചാരലും ഒക്കെ…. ”

സന അവസരം മുതലാക്കി കൊണ്ട്

” ഉമ്മാ… ഇനിയെന്താ ഇതിക്കൂടുതൽ വിസ്തരിക്കാൻ… രണ്ട് പേരുടെയും മൗനം കണ്ടാലേ അറിയില്ലേ….അർദ്ധ രാത്രി ഒരു പെണ്ണിന്റെ മുറീന്ന് ഒരാണിനെ കിട്ടിയാ.. അത് യതീർശ്ചികമായി സംഭവിച്ചതാണെന്നൊക്കെ വിശ്വസിക്കാൻ നമ്മളത്ര മണ്ടന്മാരൊന്നും അല്ലാ….. ഇതിന് ഇവനല്ല.. ഇവളാ.. ഉത്തരം പറയേണ്ടത്…. ”

അത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി….. മെഹന്നു കണ്ണീർ അടക്കാൻ പാട് പെട്ട് കൊണ്ട്

” ഇല്ലാത്തത് പറയല്ലേ സന…എനിക്ക് ഇവനെ അറിയ കൂടി ഇല്ലാ… ഇന്നാണ് ആദ്യമായി കാണുന്നത്…എന്നിട്ട് ഞാനിവനെ റൂമിലേക്ക് വിളിച്ചുവരുത്തി എന്നാണോ നീ പറഞ്ഞു വരുന്നത്…അത്രയും സംസ്കാരമില്ലാത്ത തരം താണ പ്രവർത്തി ചെയ്യുന്നവൾ അല്ല ഞാൻ…… ”

” സംസ്കാരം നിറഞ്ഞു തുമ്പുന്ന നിന്റെ സ്വഭാവത്തെ കുറിചൊക്കെ ഇവിടെ എല്ലാർക്കും നന്നായിട്ട് അറിയാടി… അതോണ്ട് നീ അത് കൂടുതൽ വിളമ്പണ്ട….. ഇവളെ ഇപ്പൊ ഇവിടുന്ന് പൊറത്താക്കാ വേണ്ടത്…. അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന് ഇവൾ കാരണം നാട്ടുകാരുടെ മുമ്പിൽ മുണ്ടിട്ടു നടക്കേണ്ടി വരും…. ”

അനുവിനും തരിച്ചു തുടങ്ങിയിരുന്നു….അവൾ വാ തുറക്കുന്നതിന് മുൻപ് സനയുടെ വാക്കുകൾ ഇഷ്ടപെടാത്ത വണ്ണം അലി മാലിക് മൗനം വെടിഞ്ഞു അനിഷ്ടം പ്രകടിപ്പിച്ചു

” മോളെ…. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്….അവൾ തെറ്റുകാരി ആണോ അല്ലയോ എന്നുള്ളത് അവിടെ നിക്കട്ടേ… ആദ്യം അവനോട് ചോദിക്ക്.. അവൻ എന്തിനാണ് അലി മാലിക് ന്റെ വീട്ടിൽ കാലു കുത്തിയതെന്ന്…. ”

ഇങ്ങനെ ഒരു സംഭവം നടന്നാ കണ്ണും പൂട്ടി അലിമാലിക് മെഹന്നുവിനെ ആട്ടി ഇറക്കും എന്ന് തെറ്റിധരിച്ച സനയുടെ വാ അത് കേട്ട് അടഞ്ഞു.. അനുവും പറയാനുള്ളത് എന്തോ അത് വിഴുങ്ങുകയും ചെയ്തു…..
അപ്പോൾ എല്ലാരുടെയും കണ്ണ് അജുവിന്റെ നേരയായിരുന്നു….റയ്നു വീണ്ടും

” നീ പറയുന്നോ അതോ…. ”

അവൻ ഒന്ന് പരുങ്ങി കൊണ്ട് അമി മനസ്സിൽ കണ്ട പ്ലാൻ തന്നെ പുറത്തിറക്കി…

” അത് ഇവൾ വിളിച്ചിട്ട് തന്നെയാ ഞാൻ വന്നത്…. എന്നിട്ട് നിങ്ങളുടെ മുമ്പിൽ ഇവൾ നല്ല പിള്ള ചമയാ…..”

” കള്ളം പറയുന്നോടാ റാസ്കൽ…. ”

അതും പറഞ്ഞു റയ്നു അവന്റെ മൂക്കിനീട്ടൊന്നു കൊടുത്തു…ചോര ഒലിച്ചിറങ്ങുന്നത് തുടച്ചു കൊണ്ട് അവൻ നിന്ന് വിറച്ചു….
മെഹന്നു അത്തരക്കാരി അല്ലാ എന്ന് മാറ്റാരേക്കാളും റയ്നുവിന് നന്നായി അറിയായിരുന്നു…. ആദിയേ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന അവൾ ഇത്തരം പരിപാടികൾക് മുതിരില്ല എന്നുള്ള ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ് അവൻ അങ്ങനെ റിയാക്ട് ചെയ്തത്….. അലി മാലിക്കിനും അവൻ കള്ളമാണ് പറയുന്നത് എന്ന് മനസ്സിലായിരുന്നു…

അലി മാലിക് എഴുനേറ്റ് കൊണ്ട്

” റയ്നു… പോലീസ് നെ വിളിക്… നമ്മളെന്തിനാ ഇതിന്റെ പിന്നാലെ നിന്ന് ഉറക്കം കളയുന്നത്…. ബാക്കി അവര് നോക്കി കോളും….. ”

അലി മാലിക് മെഹനുവിന്റെ അടുത്ത് വന്നു തോളിൽ കൈ വെച്ച് കൊണ്ട്

“മോള് കരയണ്ട… ഇവനെ പോലെ ഒരു പീറ ചെക്കൻ വന്നു മോളുടെ മാനത്തെ ചോദ്യം ചെയ്താൽ ഒന്നും മോളെ അവിശ്ശ്വസിക്കാൻ മാത്രം കണ്ണ് പൊട്ടരൊന്നും അല്ല ഞങ്ങൾ….ആ പേരും പറഞ്ഞു ആരും മോളെ ഇവിടുന്ന് ഇറക്കി വിടില്ലട്ടോ….”

അത്രയും പറഞ്ഞു അലി മാലിക് റൂമിലോട്ട് പോയി….. കൂടെ കയ്സുമ്മയും…

യച്ചു ഫോൺ എടുത്തു അവന്റെ അടുത്ത് വന്നു കൊണ്ട്

” എന്തായാലും നീ വന്നു പെട്ടത് നല്ല അസ്സൽ സ്ഥലത്താ… ഒരു അഞ്ചു വർഷം ജയിലിൽ കിടക്കാനുള്ള വകുപ്പ് ഞാൻ നിനക്ക് ഉണ്ടാക്കി തരും…. എങ്ങനെ എന്നല്ലേ… ഇവിടെ നടന്നതിലും കൂടുതൽ എരിവും പുളിയും ചേർത്താണ് ഞങ്ങൾ പോലീസിനോട് പറയാ.. അതായത്….ഒന്ന്..നീ വീട്ടിൽ അതിക്രമിച്ചു കടന്നു.. രണ്ട്… നീ ഈ വീട്ടിലെ പെണ്ണുങ്ങളെ അപമാനിക്കാൻ ശ്രമിച്ചു…മൂന്ന്…ആണുങ്ങളെ നേരെ കയ്യേറ്റം…തീർന്നില്ല…. ഒരു പത്ത് ലക്ഷം ഇവൻ മോഷ്ടിച്ചു എന്ന് കൂടി അങ്ങ് പറയാല്ലേ….. എന്നാലേ കേസ് സ്ട്രോങ്ങ്‌ ആവു.. ജാമ്യം പോലും കിട്ടില്ല… അപ്പൊ പിന്നെ ആ ക്യാഷ് ഇവൻ നമുക്ക് തരേണ്ടിവരും…. പിന്നെ.. മാനഹാനിക്ക് വേറെ പിഴ ഉണ്ടാകും..എല്ലാം കൂടി ഇവൻ അഴി എണ്ണും എന്ന് സാരം….വിളിച്ചു പറയട്ടെ ഇക്ക…. ”

റയ്നു സമ്മതം കൊടുത്തതും അവൻ നമ്പർ ഡയൽ ചെയ്തു വിളിക്കാൻ തുനിഞ്ഞു.. ഇതു കണ്ടു അജു ആകെ കിളി പോയി നിക്കാണ്.

ഇതിപ്പോ ഇവന്മാരെല്ലാരും കൂടി എന്നെ ജയിലിൽ കയറ്റുമല്ലോ … ഒരു ആവേശത്തിന് എന്തൊകെയോ വിളിച്ചു പറഞ്ഞു… മാറ്റി പറഞ്ഞാലോ…… അമി… അവൻ പണി മണത്തപ്പഴേ എന്നെ ഒറ്റക്കാക്കി രക്ഷപെട്ടു എന്നാ തോനുന്നത്…..ഞാൻ എന്തിനാ അവനു വേണ്ടി പോലീസുകാരുടെ ഇടി കൊള്ളൂന്നത്…പെടാണെ അവനും കൂടി….അല്ലാ പിന്നേന്ന്…

അജു പേടിച്ചു റയ്നുവിനോടായി…

” അയ്യോ.. സാറേ.. വിളിക്കല്ലെന്ന് പറ…. ഞാൻ എല്ലാം പറയാം…. എല്ലാം…ഞാൻ എനിക്ക് വേണ്ടി അല്ല ഇവിടെ വന്നത് .. ”

അജുവിൻറെ കുറ്റസമ്മതം കേട്ട് സന യാണ് ഞെട്ടിയത്…

ഇവൻ അമിയുടെ കാര്യവും അവൻ തന്നെയാണ് കാണാൻ വന്നത് എന്നൊക്കെ പറഞ്ഞാൽ മെഹന്നു ആവില്ല..താൻ ആയിരിക്കും പുറത്ത് പോവേണ്ടി വരിക…. എന്താപ്പോ ചെയ്യാ…

” ബേബി.. ഇവൻ വീണ്ടും രക്ഷപെടാൻ ഓരോ നുണക്കത്തകൾ പറയാ…ഇവനെ വിശ്വസിക്കരുത്… പോലീസിനെ വിളിക്… ഇതൊക്കെ അവര് നോക്കികോളും…. ”

അപ്പൊ അജു സനയെ ഒന്ന് നോക്കി…

എടി… ദുഷ്ട്ടെ…. നീ പെടുമെന്നായപ്പോ എനിക്ക് ഇട്ട് കൊഞ്ഞനനം കുത്തുന്നോ…. കാണിച്ചു തരാടി ഞാൻ……

പക്ഷേ.. സനയുടെ നമ്പർ ഏറ്റില്ല….. റയ്നു അജുവിനോടായി…

” നിക്ക് സന….ഇവനെന്താ പറയാനുള്ളത് എന്നൊന്ന് കേൾക്കട്ടെ….. എന്നിട്ട് തീരുമാനിക്കാ….. ഇവന്ന് ജയിലിൽ കിടക്കാൻ പേടി ഉണ്ടേ ഇവൻ സത്യങ്ങൾ ഒക്കെ മണി മണി പോലെ ഇപ്പൊ പറയും..പോലീസ് വന്നാ കളി മാറും… അപ്പൊ പറ മോനെ… പിന്നെ നീ ആർക്കു വേണ്ടിയാ ഇവിടെ വന്നത്….? മെഹന്നു ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണോ നീ വന്നതും അവളുടെ മുറിയിൽ കയറിയതും..? അതോ വേറെ എന്തെങ്കിലും ആയിരുന്നോ നിന്റെ ലക്ഷ്യം…? ”

റയ്നുവിന്റെ ചോദ്യത്തിന് മുമ്പിൽ പിന്നെ അവന്ന് പിടിച്ചു നിക്കാൻ ആയില്ല…. സന ആണെങ്കിൽ വിയർത്തു കുളിച്ചു ഇപ്പൊ എല്ലാം തീരും എന്ന അവസ്ഥയിൽ ആയി….

” അത്…. ആദി സാറിന്റെ…….. ”

അവൻ പറഞ്ഞു തുടങ്ങിയെ ഒള്ളു…. അപ്പോഴേക്കും ആദി എന്ന് കേട്ടപ്പോ മെഹന്നു ചാടി കയറി

“എന്ത്… ആദി പറഞ്ഞിട്ടാണോ താൻ ഇവിടെ വന്നത്….. ഏയ്യ്… എന്റെ ആദി ഒരിക്കലും അങ്ങനെ ചെയ്യില്ല….. എനിക്ക് അത് വിശ്വസിക്കാനാവുന്നില്ല….”

” ആദി അങ്ങനെ ചെയ്യില്ലെന്ന് നിനക്ക് എന്താ ഉറപ്പ്… അവന്ന് നിന്നോട് അടങ്ങാത്ത ദേഷ്യമില്ലേ…. അപ്പോൾ നിന്നെ എല്ലാരുടെ മുമ്പിലും കരി വാരി തേക്കാൻ അവൻ ഇങ്ങനെ ചെയ്തു കൂടായിക ഇല്ലല്ലോ… നിനക്ക് ഒരു അവിഹിതബന്ധം ഉണ്ടെന്ന് അവൻ വരുത്തി തീർക്കാൻ ശ്രമിച്ചതാണെങ്കിലോ …നിന്റെ കാമുകന്റെ revenge.. അത് തന്നെയാണ് ഇത് ….. ”

” ആദിക്ക് എന്നോട് ദേഷ്യം ഉണ്ടാവാനും അവൻ എന്നിൽ നിന്ന് അകലാനും കാരണം ആരാ.. താൻ അല്ലെ… എനിക്ക് ആദിയെ അല്ല സംശയം…. തന്നെയാ….ആദിക്ക് എന്റെ മുഖത്തു കരി വാരി തേക്കണമെങ്കിൽ ഇവനെ എന്റെ വീട്ടിലോട്ട് വിടുമായിരുന്നു… ഞാൻ ഇവിടെ ഇന്ന് സ്റ്റേ ചെയ്യുന്നുണ്ട് എന്നറിയാവുന്നത് ഈ വീട്ടിൽ ഉള്ളവർക് മാത്രാ..അതും തന്റെ റൂമിലേക്ക് തന്നെ ഇവൻ കൃത്യമായി വന്നു ..ഈ വീട്ടിലാണ് അതും തന്റെ റൂമിലാണ് ഞാൻ കിടക്കുന്നത് എന്ന് ആദിക്ക് എങ്ങനാ അറിയാ…ഇവിടെ ഇരിക്കുന്ന എന്റെ ആദിയുടെ മേലെ വെറുതെ താൻ ഈ കുറ്റം ചാർത്തണ്ട … എനിക്ക് ഉറപ്പാ… എന്നെ ഈ വീട്ടീന്ന് ഇറക്കി താൻ നടത്തിയ മാസ്റ്റർ പ്ലാൻ തന്നെയാ ഇത്…കൂടെ ഇവളും….ഇവനെ എന്റെ റൂമിന്ന് പിടിച്ചാ ഒന്നില്ലെങ്കിൽ ഞങ്ങളെ രണ്ട് പേരെയും ഇവിടുന്ന് പുറത്താകും.. അത് നടന്നില്ലേ ഇതു പോലെ ആദി ആണ് ഇതിന്റെ പിന്നിലെന്ന് ഇവനെ പറയാൻ ഏല്പിച്ചു… അവൻ അത് വൃത്തിക്ക് ചെയ്തു… എന്തായാലും നിങ്ങടെ നാടകവും അഭിനയവും ഒക്കെ കൊള്ളാം…”

മെഹന്നുവിന്റെ സംസാരം കേട്ട് റയ്നു അന്തം വിട്ട് പോയി…. ഇതിപ്പോ എന്ത് നടന്നാലും അവസാനം തന്റെ പിടലിക്കാണല്ലോ….
സന ആണെങ്കിൽ തല നാരികക്ക് പാണ്ടിലോറിയുടെ അടീന്ന് രക്ഷപെട്ട അവസ്ഥയിൽ ആണ് നിൽക്കുന്നത്….അജു ആദിൽ സാറുടെ അനിയൻ അമിയുടെ കൂടെ ആണ് താൻ ഇവിടെ വന്നത് എന്നാണ് പറയാൻ വന്നത്.. എന്നാൽ മെഹന്നു ആദി എന്ന് കേട്ടപ്പഴേ എടുത്തു ചാടിയത് കൊണ്ട് അവന്ന് പറയാനുള്ളത് പൂർത്തിയാകാൻ പറ്റിയില്ല…മെഹനുവിന്റെയും റയ്നുവിന്റെയും സംസാരത്തിൽ നിന്ന് കാര്യങ്ങൾ വേറെ റൂട്ട്ടിലേക്കാണ് തിരിയുന്നത് എന്ന് മനസ്സിലായപ്പോ അവനും തിരുത്താൻ പോയില്ല… അവസാനം ഇതൊക്കെ റയ്നുവിന്റെ തലയിലും ആയി.. അതാണിപ്പോ ചുരുക്കം പറഞ്ഞാ സംഭവിച്ചത്….

” ദേ.. പടച്ചോന്ന് നിരക്കാത്ത കാര്യങ്ങൾ പറയരുത് ട്ടോ…..ഞാൻ മനസാ വാചാ അറിയാത്ത കാര്യാ താനിപ്പോ പറഞ്ഞത്.. താൻ ഇവിടെ നിൽകുന്നത് എനിക്ക് അത്രക് ഇഷ്ടമുള്ള കാര്യം ഒന്നുമല്ല എന്നുള്ളത് സത്യം തന്നെയാണ് … പക്ഷെങ്കിൽ ഇതിൽ എനിക്ക് പങ്കില്ല….. ”

” ഇനിയിപ്പോ അങ്ങനൊക്കെ പറഞ്ഞു കയ്യൊഴിയാലോ….തനിക് മാത്രേ ഇത്തരം വൃത്തികെട്ട പ്ലാൻസ് ആലോചിക്കാനും എക്സിക്യൂട്ട് ചെയ്യാനും കഴിയു….. ”

അനുവും യച്ചുവും ഒക്കെ ഇതു കണ്ടും കൊണ്ട് നിപ്പാണ്… ആദിയുടെ കാര്യമൊക്കെ അവളപ്പൊഴാണ് അറിയുന്നത്…. ഒടുവിൽ മെഹന്നു റയ്നുവിനോട് തട്ടി കയറുന്നത് കണ്ടു അനു മെഹനുവിന്റെ മുമ്പിൽ വന്നു നിന്നുകൊണ്ട്

” നിർത്തടി….കുറെ നേരായല്ലോ നീ.. എന്റെ ഇക്ക പറഞ്ഞില്ലേ നിന്നോട്.. ഇക്ക അല്ല ഇതൊന്നും ചെയ്തത് എന്ന്…. ഇവൻ പറഞ്ഞത് പോലെ നിന്റെ കാമുകൻ ചെയ്ത തെറ്റ് എന്റെ ഇക്കാന്റെ തലയിൽ ചാർത്തണ്ട… പോയി അവനോട് ചൂടാവ്.. പിന്നെ നീ ഈ വീട്ടിൽ നിക്കുന്നത് റയ്നുക്കാക്ക് മാത്രല്ല.. ഞങ്ങൾക് ആർക്കും ഇഷ്ടല്ല…. അത് അറിയാവുന്ന നീ പിന്നേം എന്തിനാ ഇവിടെ തന്നെ കടിച്ചു തൂങ്ങുന്നത്.. ഇറങ്ങി പൊയ്ക്കൂടേ…. ശല്യം….. ”

” അത് നിന്റെ ഒക്കെ വാപ്പ അലിമാലിക് സർ പറയട്ടെ..അപ്പൊ ഞാൻ ഇറങ്ങികോളാം… അത് വരെ ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോകുമെന്ന് ആരും വിചാരിക്കണ്ട.. ആരും അതിന് ശ്രമിക്കേം വേണ്ട….. ”

മെഹന്നു തീർത്തു പറഞ്ഞപ്പോൾ അവളുടെ മുമ്പിൽ അനുവിന് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.. അവൾ മുഖം കറുപ്പിച്ചു മേലേക്ക് കയറി പോയി…..
സന മെഹന്നുവിനെ ഒന്ന് നോക്കി റയ്നുവിന്റെ അടുത്ത് വന്നു കൊണ്ട്

” ബേബി…. എനിക്ക് ഇപ്പൊ തോന്നുന്നത് ഇവനെ പോലീസിന് പിടിച്ചു കൊടുത്താ ബേബി ആയിരിക്കും പെട… ഇവൾ ബേബി പറഞ്ഞിട്ടാണ് ഇവൻ ഇവിടെ വന്നത് എന്നൊരു പരാതി കൊടുത്താ തീർന്നില്ലേ… പിന്നെ ഇവനേം വിശ്വസിക്കാൻ പറ്റില്ല…. രക്ഷപെടാൻ ബേബി ആണ് ചെയ്യിപ്പിച്ചത് എന്ന് ഇവൻ പോലീസ്നോട്‌ മാറ്റി പറഞ്ഞാ…അത്കൊണ്ട് ഇതിനി ഒരു പ്രശ്നമാക്കണ്ട… അവനെ വിട്ടയച്ചേക്ക്…. ”

റയ്നു ഒന്ന് ആലോചിച്ചതിനു ശേഷം ഒന്ന് മൂളി കൊണ്ട് അജുവിന്റ നേരെ തിരിഞ്

” താൻ പോയി പറ തന്റെ ആദി സാറോട്..ഈ മുതല് അവന്റെ തലേന്ന് ഒഴിഞ്ഞത് അവന്റെ ഭാഗ്യം ആണെന്ന്…. എന്നിവൾ എന്റെ ജീവിതൽ വന്നു കാലു കുത്തിയോ അന്ന് തൊട്ട് സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല… അതിന്റെ എടേൽ ഇതിനോട്‌ revenge ചെയ്യാൻ ഇറങ്ങി എനിക്ക് വെറുതെ പണി തരരുത് എന്ന് പറയണം .. എന്താന്ന് വെച്ചാ നിങ്ങൾ നേരിട്ടായിക്കോണം … കേട്ടല്ലോ..”

കാര്യമെന്തെന്ന് മനസ്സിലായില്ലെങ്കിലും അജു സമ്മതമെന്നോണം തലയാട്ടി….

” എങ്കിൽ പൊക്കോ… ഇനി മേലാൽ തന്നെ എന്റെ വീടിന്റെ പരിസരത്ത് കാണരുത്..ഹ്മ്മ്.. പൊക്കോ … ”

അവൻ വേഗം അവിടെ നിന്ന് പോകാൻ നിന്നതും യച്ചു അവനെ പിന്നിന്ന് വിളിച്ചു.. എന്നിട്ട് അവന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് അവന്റ കരണത്ത് യച്ചു രണ്ട് കൊടുത്തു….

” കൈ തരിച്ചിരിക്കുകയായിരുന്നു.. ഇപ്പോ മനസ്സിന് ഒരു സന്തോഷം.. ഇനി പൊക്കോ…. ”

അവൻ പിന്നെ അവിടെ നിന്നില്ല.. വേഗം സ്ഥലം കാലിയാക്കി.. എന്നാൽ മെഹന്നുവിന് അത് ഇഷ്ട്ടപ്പെട്ടിട്ടില്ല…

” താൻ എന്ത് പണിയാടോ കാണിച്ചേ.. എന്തിനാ അവനെ പറഞ്ഞു വിട്ടത് … പോലീസ്നെ വിളിക്കാത്തത് എന്ത്.. പോലീസ് വന്നാ അവന്റെ വായയിൽ നിന്ന് സത്യങ്ങൾ എല്ലാം പുറത്ത് വരും എന്ന് പേടിച്ചിട്ട് അല്ലെ….. എനിക്ക് അറിയാം… താൻ ഒരു പഠിച്ച കള്ളനാ…. ”

” ദേ.. ഞാൻ ഇത്രയും നേരം നല്ല ഭാഷയിൽ സംസാരിച്ചത് എന്റെ മാന്യത കൊണ്ടാ…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്…
അല്ലെങ്കിലേ ചെയ്യാത്ത കുറെ തെറ്റുകൾ ഇപ്പൊ തന്നെ എന്റ പിരടിയിൽ ഇരിപ്പുണ്ട്… ആ കാര്യത്തിൽ ഒക്കെ ഞാൻ നിരപരാധി ആണെന്ന് തെളിയിക്കാൻ തന്നെ ഞാൻ ഇവിടെ പാട് പെടുവാ….അപ്പൊഴാ അടുത്തത്… നമുക്ക് ഒരു കാര്യം ചെയ്യാ…തന്റെ സംശയം അങ്ങോട്ട് തീർക്ക… നാളെ വൈകീട്ട് നമുക്ക് രണ്ട് പേർക്കും കൂടി ബാംഗ്ലൂർ പോവാം.. എന്നിട്ട് ആദിയെ കണ്ടു സംസാരിക്കാം.. അപ്പൊ നിനക്ക് മനസ്സിലാവും ഇതാര് ആണ് ചെയ്യിപ്പിച്ചത് എന്ന്…. ”

” താൻ ചെയ്ത തെറ്റ് എങ്ങനെ എങ്കിലും ആദി ആണ് ചെയ്തത് എന്ന് എന്നെ ബോധ്യപ്പെടുത്തണം… അതിനല്ലേ.. തെറ്റ് ചെയ്താ അത് സമ്മതിക്കാനും ധൈര്യം വേണം… ഇതു ചുമ്മാ.. താൻ ഇനി എന്തൊക്കെ കാണിച്ചിട്ടും കാര്യമില്ല… എനിക്ക് ഇതിൽ ഒന്ന് മാറി ചിന്തിക്കാനും ഇല്ല …ഞാൻ വരില്ല….”

” താൻ വന്നേ പറ്റു.. ഇതിപ്പോ കുറെ ആയി ഞാൻ സഹിക്കുന്നു…..എനിക്ക് വയ്യ.. എനിക്ക് 200% ഞാൻ അല്ല ഇതു ചെയ്തത് എന്ന വിശ്വാസമുണ്ട്.. അത്കൊണ്ട് തന്നെയാ ആദിയേ കാണാൻ പോകണം എന്റെ നിരപരിധിത്വം തെളിയണം എന്ന് ഞാൻ പറഞ്ഞത്….. അപ്പൊ അവിടെ പോയി ആദി ആണ് ഇതു ചെയ്തതെന്ന് തിരിച്ചറിയുമ്പോൾ എന്റെ മുമ്പിൽ ചെറുതാവും എന്ന പേടി അല്ലെ തനിക്.. അതല്ലേ എന്റെ കൂടെ വരാത്തത്…അത് തന്നെയാ.. എനിക്ക് അറിയാം… എന്റെ മുമ്പിൽ താൻ തോക്കുന്നത് താൻ ഇഷ്ടപ്പെടുന്നില്ല… ”

മെഹന്നുവിന് വാശി കേറാൻ അത്രയും മതിയായിരുന്നു…

” എനിക്ക് ഒരു പേടിയുമില്ല…. ഞാൻ വരാം… ആദി അല്ല ഇതു ചെയ്തത് എന്ന് എനിക്കും നല്ല ഉറപ്പാ…. അവിടെ പോയി ആദിയുടെ മുമ്പിൽ നീ തലകുനിച്ചു നിക്കുന്നത് എനിക്ക് കാണണം…..അതിന് ഞാൻ വരാം തന്റെ കൂടെ…. ”

അത്രയും പറഞ്ഞു മെഹന്നു റൂമിലേക്ക് പോയി….സന ആണെങ്കിൽ സന്തോഷിക്കണോ സങ്കടപെടണോ എന്ന അവസ്ഥയിൽ ആണിപ്പോ…. ആദി ആണ് ചെയ്തത് എന്ന് ഇവിടെ തെളിഞ്ഞത് കൊണ്ട് താത്കാലികം അവൾ രക്ഷപെട്ടു… എന്നാൽ മെഹനുവും റയ്നുവും ആദിയേ പോയി കണ്ടാ അത് കൂടുതൽ പ്രശ്നമാവും… തെറ്റിദ്ധാരണകൾക് പുറത്താ ആദി മെഹനുവിനെ ഉപേക്ശിച്ചത്… അവന്റെ കല്യണം കഴിഞ്ഞു എന്നത് ശരി തന്നെ.. പക്ഷേ.. അവനെ കണ്ടു കഴിഞ്ഞു പോയതൊക്കെ ചിക്കി ചികഞാ… ആദിൽ സാറിന് എതിരായി അവന്റെ വായയിൽ നിന്ന് എന്തെങ്കിലും വീണാ പിന്നെ തീർന്നു… മെഹന്നു ആദിൽ സാറിന് എതിരെ തിരിയും ..എന്റെ റബ്ബേ.. കൂടുതൽ ഊരാ കുടുക്കിൽ ആണല്ലോ ചെന്ന് പെട്ടത്..ഞാൻ പറഞ്ഞാലും റയ്നു ഇതിൽ നിന്ന് പിന്മാറില്ല… എത്രയും പെട്ടെന്ന് ഇതു ആദിൽ സാറേ അറിയിച്ചേ പറ്റു…… സന വേഗം തന്നെ റൂമിലോട്ട് പോയി….

അവസാനം യച്ചുവും റയ്നുവും മാത്രം ആ ഹാളിൽ ഒറ്റക്കായി.. യച്ചു റയ്നുവിന്റെ അടുത്ത് വന്നു ചിരിച്ചു കൊണ്ട്

” ഇതിനാണല്ലേ ഇക്കാ… ഈ ഗതികെട്ടവൻ മൊട്ടയടിച്ചപ്പോ കല്ല് മഴ പെയ്തു എന്ന് പറയുന്നത്…. ”

” എടാ.. നിന്നെ ഞാൻ…. ”

റയ്നു അവനെ പിടിക്കാൻ ഓങ്ങിയതും അവൻ തെന്നി മാറി ഓടി.. റയ്നു തലക്ക് കൈ വെച്ചു സെറ്റിയിൽ ഇരുന്നു….

അപ്പോ മെഹനുവും റയ്നുവും ആദിയെ കാണാൻ പോകുന്നു… ആ യാത്ര അവരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാവും എന്നതിൽ യാതൊരു വിധ സംശയമില്ല…… അപ്പോ ആ ട്രിപ്പ്‌ന്ന് വേണ്ടി നമുക്ക് വെയിറ്റ് ചെയ്യാല്ലേ….

*തുടരും….*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!