Angry Babies In Love – Part 65

  • by

1045 Views

angry babies in love richoos

*💞•°°•Angry Babies In Love•°°•💞*

*~Part 65~*

*🔥റിച്ചൂസ്🔥*

 

അടുത്ത ദിവസം അനു നേരത്തെ തന്നെ കോളേജിലോട്ട് പോകാനായി ഇറങ്ങി… അമിയെ കണ്ടു അജുവിനെ കുറിച് സംസാരിക്കാനും അവൻക്കും ഇതിൽ പങ്കുണ്ടോ എന്നറിയാനും അവൾക് ഉദ്ദേശമുണ്ടായിരുന്നു…. പിന്നെ നമ്മുടെ ഷാനുനെ കാണണം.. അവനെ വീഴ്ത്താൻ വേറെ എന്തേലും പ്ലാൻ ഉണ്ടോ എന്നാലോചിക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ അവളുടെ മനസ്സിൽ ഉണ്ട്…… ഇന്നലെ രാത്രി മുഴുവൻ ഇതേ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നല്ലോ… ഇങ്ങനെ പോയാൽ ഷാനൂനെ കിട്ടിയില്ലേ ഇവൾക്ക് ഭ്രാന്താകും എന്നത് ഉറപ്പാ…..

ഇറങ്ങിയപ്പോ നമ്മുടെ യച്ചു അവിടെ ഉമ്മറത്ത് കിടന്നു നല്ല ഉറക്കത്തിൽ ആണ് ….അനു യച്ചുവിനെ തട്ടി വിളിച്ചു കൊണ്ട്

“ഹെലോ.. സാറെ…. ഇവിടെയായിരുന്നോ ഇന്നലെ പള്ളിയുറക്കം.. എന്ത് പറ്റി…..”

അവൻ എഴുനേറ്റ് നെളിപിരി ഇട്ടു കൊണ്ട്

” എന്ത് പറയാന്നാന്നെ.. ഇന്നലെ ആ പ്രശ്നം കഴിഞ്ഞേ പിന്നെ കിടന്നിട്ട് ഉറക്കം കിട്ടീല്ലാ… പിന്നെ ഇവിടെ വന്നു കിടന്നു.. എപ്പഴാ ഉറങ്ങി പോയത് എന്നറിയില്ല… ”

” ഓഹോ.. ഇന്നലെ വളരെ ലേറ്റ് ആയിട്ട് ആണല്ലോ വന്നത്… എന്നിട്ടും ഉറങ്ങാൻ പറ്റിയില്ലേ .. എന്താണ് മോനെ…. ഇന്നലെ സോൾമേറ്റ്നെ ഒക്കെ കാണാൻ പോയിട്ട് എന്തായി…. സെറ്റ് ആയാ….. ”

യച്ചു ആദ്യമൊന്ന് പരുങ്ങി എങ്കിലും അവൻ അത് എങ്ങനൊക്കെയോ മറച്ചു വെച്ച് പൊടിപ്പും തേങ്ങലും വെച്ചെങ്ങ് കാച്ചി…..

” പിന്നല്ലാതെ… കണ്ടോന്നോ…. എന്റെ പൊന്നനു.. നീ കേൾക്കണം…. ഓളെ സൗന്ദര്യം കണ്ടിട്ട് എന്റെ കണ്ണ് തള്ളി പോയി…. അത്രക് മൊഞ്ജത്തി അല്ലെ ഓള്.. നീ ഒന്നും ഓൾടെ ഏഴ് അയലത്ത് വരൂല… അതിന് നീ അസൂയ പെട്ടിട്ട് കാര്യല്ല….പിന്നെ എന്നെ കണ്ടപ്പഴേ ഓൾക് പെരുത്ത് ഇഷ്ടായിക്ക്ണ്…നീ പറഞ്ഞാ വിശ്വസിക്കില്ല… ഓള് പറയാ എന്നെ കണ്ടാൽ ചെറിയ ഒരു ഷാരൂഖ് ഖാൻ കട്ട് ഉണ്ടെന്ന്…..എന്താല്ലേ…ഈ പെൻമ്പിള്ളേർ ഒക്കെ ഇങ്ങനെ തുടങ്ങിയാ ഞാൻ ചെയ്യാ…. ”

” അപ്പോ അവൾ പൊട്ടക്കണ്ണി ആണല്ലേ…..ഇക്കാനെ ഒക്കെ കണ്ടു ഷാരൂഖ് ഖാൻ ആണെന്ന് പോലും…ഷാരൂഖ് ഖാൻ ഫാൻസ്‌ കേൾക്കണ്ട… ഇക്കാനെ കുനിച്ചു നിർത്തി കൂമ്പിനിട്ടടിക്കും …. ”

” അനു… നീയാ ഫ്ലോ കളയല്ലേ.. ഞാൻ പറഞ്ഞു കഴിഞ്ഞില്ല.. പിന്നെ ഞാൻ ഒന്നും നോക്കിയില്ല…. അവളെ അങ്ങ് പ്രൊപ്പോസ് ചെയ്ത്…. എന്റെ ആ ഒറ്റ പ്രൊപ്പോസിൽ അവൾ വീണ് ….”

” ബോധം കെട്ട് വീണാ.. ഞാൻ പ്രതീക്ഷിച്ചു…. ”

” അനു…അതല്ല… അവൾ ഫ്ലാറ്റ് ആയെന്ന്…. അപ്പൊ എനിക്ക് ഒരു പെണ്ണ് സെറ്റ് ആയ സ്ഥിതിക് ഇനി നിനക്ക് എന്നെ പേടിക്കണ്ടല്ലോ…. ഞാൻ എന്റെ കോഴി പരിപാടി ഒക്കെ നിർത്തി…സത്യം . ഇനി എനിക്ക് ഓള് മാത്രം മതി…. അപ്പൊ ഞാൻ കോളേജിലോട്ട് ഒക്കെ വരുന്നുണ്ട്.. നിന്റെ ഫ്രണ്ട്സിനെ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തരണം…. പിന്നെ നിനക്ക് പെൺ ശത്രുകൾ ഉണ്ടേ അവരെയും.. വേണമെങ്കിൽ ഞാൻ ഒന്ന് വിരട്ടി നിർത്താം… എന്തേ…..🤪”

യച്ചുവിന്റ കോഴിത്തരം കൊണ്ട് അനു അവളുടെ ഫ്രണ്ട്സിനെ ആരേം അവന്ന് പരിചയപെടുത്തി കൊടുത്തിട്ടില്ല.. ജാനൂനെ അല്ലാതെ….. അപ്പോ ദിയ അനുവിന്റെ ശത്രു ആണെന്ന് ആണല്ലോ യച്ചു മനസ്സിലാക്കിയിരിക്കുന്നത്…..അത്കൊണ്ടാണ് അവൻ ഇങ്ങനെ ഒരു പ്ലാൻ ഇറക്കിയത്.. തനിക് ഒരു പെണ്ണ് സെറ്റ് ആയിട്ടുണ്ട് എന്നറിഞ്ഞാൽ അനു അവളുടെ ഫ്രണ്ട്സിനെ ഒക്കെ പരിചയപെടുത്തോലോ….അത് വഴി അവൻക് ദിയയെ കണ്ടു പിടിക്കാം….

” ശത്രുകൾ ഒക്കെ ഉണ്ട്…. പക്ഷേ.. തത്കാലം ഇക്ക മാറ്റവളേം കെട്ടിപിടിച്ചിരുന്നോ… അവരെ ഒതുക്കാൻ ഞാൻ മതി… ഇക്കാന്റെ സഹായം വേണമെങ്കിൽ ഞാൻ പറയണ്ട്… ഇപ്പൊ ഞാൻ പോട്ടേ ….. ”

യച്ചുവിന്റെ കഞ്ഞിയിൽ പാറ്റ ഇട്ട് കൊണ്ട് അനു പോയി….യച്ചു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്

” ഡി അനു….. ഞാൻ കൂടെ നിന്നാ പെട്ടെന്ന് പ്രശ്നം തീരും…. അനു…. ശത്രുകളെ എനിക്ക് ഒന്ന് കാട്ടി തന്നാ മതി.. ബാക്കി കാര്യം ഞാൻ നോക്കി കോളാം….”

അനു അതൊന്നും കേൾക്കാതെ പോയത് കണ്ടപ്പോ യച്ചുവിന് ആകെ നിരാശയായി…

ഷിറ്റ്… ഒന്നും അങ്ങോട്ട് ഏറ്റില്ലല്ലോ…. എന്നാലും മോളെ അനു.. എന്റെ പരിശ്രമം ഞാൻ നിർത്തില്ല…. നിന്നിലൂടെ തന്നെ അവളെ ഞാൻ കണ്ടു പിടിക്കും…. അധികനാൾ അവളുടെ ഈ ഒളിച്ചു കളിക്ക് ആയുസ് ഇല്ലാ…..യച്ചു ആ ഈ പറയുന്നത്….

 

💕💕💕

 

കോളേജ്ൽ എത്തി അനു നേരെ പോയത് അമിയെ കാണാൻ ആണ്….. അജു ഇന്നലെ രാത്രി നടന്നതൊക്കെ അമിയോട് പറഞ്ഞിട്ടുണ്ട്… അവനിൽ ആർക്കും സംശയം തോന്നാത്തത് കൊണ്ട് അമിക്ക് അനുവിന്റെ മുഖത്തു ധൈര്യമായി നോക്കാം….. മാത്രമല്ല… അജുവിന്റെ മുഖവും പനീർ തൂകി അനുവിന്റെ മുമ്പിൽ ശുദ്ധിയായി കാണിക്കാനും അവൻ വഴി കണ്ടതിയിട്ടുണ്ട്…

” നിന്നെ കാണാൻ ഞാൻ അങ്ങോട്ട് വരാനിരിക്കയായിരുന്നു അനു…. അജുവിന്റെ കാര്യം തന്നെ…എന്റെയോ ബാക്കിയുള്ളവരുടെയോ അറിവോടെയല്ല അവൻ അങ്ങനെ ഒന്നും ചെയ്തത്… ഒരിക്കലും അവന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു തെറ്റ് ഞങ്ങൾ പ്രതീക്ഷിചതല്ല…. പറ്റി പോയ തെറ്റിന് അവന്ന് കുറ്റബോധം ഉണ്ട്…. കുറച്ചു പൈസ കിട്ടുമെന്ന് അറിഞ്ഞപ്പോ അവൻ ചെയ്ത് പോയതാ…. അവന്ന് വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു..നിന്റെ കുടുമ്ബത്തിന് ഉണ്ടായ മാനക്കേടിന് മാപ്പ് പറയാൻ അവനും തയ്യാറാണ്…. ”

” അതിന്റെ ഒന്നും ആവശ്യമില്ല അമി….താൻ ഒരിക്കലും ഇങ്ങനെത്തെ കാര്യത്തിനൊന്നും കൂട്ടുനിക്കില്ലന്ന് എനിക്ക് അറിയാമായിരുന്നു… അവൻ ചെയ്തത് തെറ്റ് തന്നെ.. പക്ഷേ…അവളെ എനിക്കും ഇഷ്ടമല്ല….. ഈ കാരണം കൊണ്ട് എങ്കിലും അവൾ ഞങ്ങളുടെ വീടിന്റെ പടി ഇറങ്ങുമെന്ന് വിചാരിച്ചതാ.. അതും ഉണ്ടായില്ല…. വാപ്പാക് അവളെ അത്രക് വിശ്വാസാ…. അവൾ കാരണം ഇപ്പൊ എന്റെ റയ്നുക്കയാണ് അനുഭവിക്കുന്നത്….. ഹാ…ഒക്കെ കലങ്ങി തെളിയുമായിരിക്കും…. ഇന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ….. ”

അനു പോയതും അമിയുടെ കഴുകൻ മുഖം പുറത്തു വന്നു…

ഇത്രേ ഒള്ളു നീയൊക്കെ…. ഒന്ന് ഓച്ചാനിച്ചു നിന്നാ കണ്ണും പൂട്ടി അങ്ങോട്ട് വിശ്വസിക്കും…. ഹും…. നിനക്കുള്ളത് ഞാൻ തുടങ്ങിയിട്ടൊള്ളു മോളെ….നിന്റെ പ്രണയം ഇനി കാറ്റിൽ പാറുന്നത് കണ്ടോ നീ…. ഹേ.. ഷാനു അല്ലെ അത്… അപ്പൊ ഞാനും അനുവും സംസാരിക്കുന്നത് അവൻ കണ്ടു കാണണം.. ഇതു തന്നെ പറ്റിയ അവസരം.. ചെന്ന് മുട്ടാം….

” ഹേ.. ഷാനുക്ക….. ”

കൈ ഉയർത്തി കാണിച്ചു കൊണ്ട് അപ്രതീക്ഷിതമായി കണ്ട പോലെ അമി ഷാനുവിന്റെ അടുത്തേക് ചെന്നു…..

ഷാനു അനുവും അമിയും സംസാരിച്ചു നിക്കുന്നത് കണ്ടു അത് തന്നെ നോക്കി നിക്കുകയായിരുന്നു….. അമിക്ക് എങ്ങനെയാണ് അനുവിനെ പരിജയം എന്നായിരുന്നു അവന്റെ ചിന്ത.. ഒടുവിൽ അത് മറച്ചു വെക്കാതെ ഷാനു ചോദിക്കുകയും ചെയ്തു….

” കോളേജിൽ വെച്ച് നിന്നെ ആദ്യായിട്ടാണല്ലോ ടാ കാണുന്നെ…. അല്ലാ.. നിനക്ക് അനുവിനെ അറിയോ… അവൾ എന്റെ സ്റ്റുഡന്റ് ആണ്….. ”

ഓഹോ… അവളെ വെറും സ്റ്റുഡന്റ് മാത്രം ആക്കിയോ…..അവളോട്‌ വേറെ ഒരു ബന്ധവും ഇല്ലാത്ത പോലെ….. ഹും…. ഇനി ഉണ്ടെങ്കിൽ തന്നെ അത് ഞാനിപ്പോ തീർത്തു തരാം….

” ഓഹ്.. അതോ… ഇക്ക കണ്ടോ അത്….. ഇനി ഞാനിപ്പോ ഒന്നും മറച്ചു വെക്കുന്നില്ല.. എന്തായാലും എല്ലാരും അറിയേണ്ടത് ആണല്ലോ….. ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലേ ഇക്കാനോട്… അതിവളാ.. അനു….. ”

ഷാനു അത് കേട്ട് ഒന്ന് ഞെട്ടിയോ…. അവന്റെ മുഖത്തു ചെറുതായെങ്കിലും ഒരു ഞെട്ടൽ മിന്നി മറന്നത് അമി കണ്ടു.. അവനത് ശ്രദ്ധിക്കാതെ സംസാരം തുടർന്നു….

” അനുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാ.. ഒരുപാട് നാളായി അവളെന്റെ മനസ്സിൽ കയറി കൂടിയിട്ട്….അവളെ കാണാൻ വേണ്ടീട്ടാ ഡാൻസ് എന്ന പേരും പറഞ്ഞു ഞാൻ ഇവിടെ വരുന്നത്….. അവളോട് ഒന്ന് മിണ്ടുമ്പോ അവളുടെ സംസാരം കേൾക്കുമ്പോ എനിക്ക് എന്ത് സന്തോഷമാണെന്നോ…അതിലൂടെ ഞാൻ അവളുടെ സൗഹൃദം നേടിയെടുത്തു.. പക്ഷേ…. എന്റെ പ്രണയം അവളെ അറിയിക്കാൻ ഇതുവരെ പറ്റിയിട്ടില്ല… അതിനുള്ള ധൈര്യം കിട്ടിയിട്ടില്ല എന്നതാണ് സത്യം… അവളെങ്ങാനും എന്റെ പ്രണയം നിരസിച്ചാലോ എന്ന പേടി ആണ് എനിക്ക്.. അവൾക് എന്നെ ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ..എന്നാൽ തന്നെ ഇപ്പൊ അവൾക് എന്നോട് എന്തോ അകൽച്ച ഉള്ളപോലെ ഒരു തോന്നൽ.. തോന്നലാണോ അറിയില്ല . ഇനിയവളുടെ മനസ്സിൽ ആരെങങ്കിലും കയറികൂടിയോ.. അതും എനിക്ക് അറിയില്ല.. പക്ഷേ….. അവൾ എങ്ങാനും എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞാ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല…. അത്രക് ഭ്രാന്ത് ആണ് എനിക്കവൾ….. ഇക്കാക്ക് മാത്രേ ഇതൊക്കെ അറിയൂ.. വേറെ ആരോടും ഞാൻ പറഞ്ഞിട്ടില്ല..ഇക്ക അവളോട് ഒന്നും അറിയാതെ പോലും പറഞ്ഞേക്കല്ലേ…. സമയമാവുമ്പോ ഞാൻ പറഞ്ഞോളാം….അപ്പൊ അവളെ എന്റെ പെണ്ണായി കിട്ടാൻ തുടർന്ന് ഇക്കാന്റെ സഹായവും എനിക്ക് പ്രതീക്ഷിക്കാലോ അല്ലെ…..”

അമി അത്രയും പറഞ്ഞതൊക്കെയും കേട്ട് കഴിഞ്ഞപ്പോൾ ഷാനുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…..ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ അവന്ന് തോന്നി.. എന്താണ് കാരണം എന്ന് മാത്രം അവന്ന് മനസ്സിലാവുന്നില്ല…..പിന്നെ കൂടുതൽ നേരം അമിയോട് സംസാരിക്കാൻ അവൻ നിന്നില്ല….സഹായിക്കാമെന്നോ ഇല്ലാ എന്നോ അവൻ പറഞ്ഞില്ല… ഒരു ചിരിയിൽ ഒതുക്കി അമിക്ക് കൈ കൊടുത്ത് അവൻ അവിടെ നിന്നും പോയി…

ഹ്മ്മ്മ്…..സംഗതി ഏറ്റു.. നന്നായി ഏറ്റു…… ഈ കുഞ്ഞനിയനു വേണ്ടി ഇവൻ അനുവിനോടുള്ള ഇഷ്ടം വേണ്ടാന്ന് വെക്കും….. അതെങ്ങനെ വരു……ഹഹഹ… പാവം…..

ഷാനുവിന് ആദ്യ പീരിയഡ് ക്ലാസ്സ്‌ ഉണ്ടെങ്കിലും അവൻ ക്ലാസ്സിൽ കയറിയില്ല…. സ്റ്റാഫ് റൂമിൽ ഒരേ ചിന്തയിൽ ആയിരുന്നു….

അമി അനുവിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്താണ് സംഭവിച്ചത്…..? വീണ്ടും വീണ്ടും അതെ കുറിച്ച് തന്നെ ഞാൻ എന്തിനാണ് ആലോചിക്കുന്നത്…..? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..ആ വർത്ത എനിക്ക് സന്തോഷമാണോ സങ്കടമാണോ.. അതും എനിക്ക് അറിയില്ല…… അനു എന്നെ സ്നേഹിക്കുന്ന കാര്യം അമിക്ക് അറിയില്ല.. അവനൊരു പാവമാണ്… നിഷ്കളങ്കൻ…. അവനവളെ ആത്മാർഥമായി ആണ് സ്നേഹിക്കുന്നത് എന്നവന്റെ വാക്കുകൾ കേട്ടാൽ അറിയാം… അനു അവന്റെ പ്രണയം നിരസിച്ചാൽ അവൻ ജീവിച്ചിരിക്കില്ല എന്നല്ലേ പറഞ്ഞത്….. അങ്ങനെ ഒന്നും ഒരിക്കലും സംഭവിച്ചു കൂടാ…. അനു അവനോട് അടുക്കാത്തത് ഞാൻ കാരണം ആണ്….. അവര് തമ്മിൽ ഒന്നിക്കണമെങ്കിൽ അനു ആദ്യം എന്നെ സ്നേഹിക്കുന്നതിൽ നിന്ന് പിന്മാറണം…. അതിന് ഞാൻ അവളോട് അകലണം….. ചേരേണ്ടതെ ചേരാൻ പാടു…. അമിയുടെ മനസ്സ് ഒരിക്കലും വേദനിക്കാൻ പാടില്ല…. അതിന് ഞാൻ ഒരിക്കലും ഒരു കാരണം ആവാനും പാടില്ല….

പല ഉറച്ച തീരുമാനങ്ങളും ഷാനു എടുത്തു കഴിഞ്ഞു…ഷാനു പൂർണമായും അനുവിൽ നിന്ന് അകലാൻ പോവുകയാണ്…. എന്നാൽ തിരശ്ശീലക്ക് പിറകിലെ ചതിക്കുഴികൾ അറിയാതെ പാവം അനു മറ്റൊരു വശത്തു ഷാനുവിനെ എങ്ങനെ സ്വന്തമാകുമെന്ന് വേവലാതി പെട്ടിരിക്കുകയാണ്….

” ഇയ്യ് ഇങ്ങനെ ബേജാറവല്ലേ അനു .. വാ.. നമുക്ക് ക്ലാസ്സിൽ കയറാം…. ”

” എനിക്ക് ഒരു മൂടില്ലടി പെണ്ണെ … നീ വേണേ പൊയ്ക്കോ…. ഇന്നലെ നീ കണ്ടതല്ലേ…..ഷാനു എന്നെ ഒട്ടും മൈൻഡ് ആകുന്നില്ല.. പിന്നെ ദിയയുടെ കാര്യത്തിലുള്ള അവന്റെ കെയറിങ്ങും അവൻ മറ്റൊരുത്തനോട് ചിലച്ചോണ്ട് ഇരിക്കാന്ന് പറഞ്ഞപ്പോ ഉള്ള ഓന്റെ ദേഷ്യവും…. എനിക്ക് ഉറപ്പാ…. ഷാനൂന് ദിയയെ ഇഷ്ടാ… ഞാൻ ഇതിന്റെ പിന്നാലെ തൂങ്ങുന്നത് വെറുതെയാ….. ”

അനു അത്രയും സങ്കടത്തോടെ അത് പറഞ്ഞപ്പോൾ അവൾക് മറുപടി പറഞ്ഞത് ജാനു അല്ലാ.. അങ്ങോട്ട് അത് കേട്ട് വന്ന ദിയ ആണ്…

” ഷാനൂന് ദിയയെ ഇഷ്ടാ.. പക്ഷേ.. അതൊരു പെങ്ങളൂട്ടിയോടുള്ള ഇഷ്ടമാണെന്ന് മാത്രം….. ”

അനു അത് കേട്ട് ഞെട്ടി തിരിഞ്ഞു അന്തം വിട്ട് ദിയയെ നോക്കി..ജാനുവും കിളി പോയി നിക്കാണ് …. ദിയ അവരുടെ മുമ്പിൽ വന്നു സ്ഥാനമുറപ്പിച്ചു അനുവിനെ നോക്കി പുഞ്ചിരിച്ചു…ദിയയുടെ കൂടെ അവളുടെ കൂട്ടുകാരി റിൻസിയും ഉണ്ടായിരുന്നു….

” ഇനിയെങ്കിലും ഈ സങ്കടം വിട്ട് ഒന്ന് ചിരിക്ക് അനുത്താ…. ഞാൻ തമാശ പറഞ്ഞത് ഒന്നും അല്ലാ.. കാര്യം പറഞ്ഞതാ…. ഞാനും ഷാനുക്കയും തമ്മിൽ ആങ്ങള പെങ്ങൾ സ്നേഹബന്ധത്തിന് അപ്പുറത് ഒന്നുമില്ല….”

അനുവിന് അപ്പോൾ സ്വർഗം കണ്ട പ്രതീതിയായിരുന്നു… ഷാനു ഇനി തന്റെ സ്വന്തമാണെന്ന് അറിഞ്ഞപ്പോൾ അവൾക് എന്ത് ചെയ്യണമെന്നറിയാതാ അവസ്ഥയായിരുന്നു.. സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ…. അവൾക് തുള്ളി ചാടി ഡാൻസ് കളിക്കാനാണ് അപ്പൊ തോന്നിയത്…. വെറുതെ ദിയയോട് ദേഷ്യം വെച്ചല്ലോ എന്നൊക്കെ ഓർത്തപ്പോ അവൾക് തന്നോട് തന്നെ പുച്ഛം തോന്നി…. എന്തായാലെന്താ.. കുറച്ചു സങ്കടപ്പെട്ടാലും ഇവൾക്ക് തന്നോട് വന്നു പറയാൻ തോന്നിയല്ലോ…. അത് തന്നെ ഭാഗ്യം…. അപ്പൊ ഇനി ഷാനു കൂടി ഒന്ന് ഓക്കേ പറഞ്ഞാ… എന്റെ പോന്നോ.. നിക്ക് വയ്യ….

 

” എനിക്കറിയാം.. ഈ കാര്യം കുറെ നാളായി അനുത്താനേ അലട്ടുന്നുണ്ടെന്നും എന്നോട് ആ കാരണത്താൽ തന്നെ ഇച്ചിരി ദേഷ്യമൊക്കേ ഉണ്ടെന്നും…പിന്നെ ഞാനും ഒട്ടും കുറവല്ലായിരുന്നല്ലോ….ആദ്യമേ അനുത്താനെ വായനശാലയിൽ വെച്ച് കണ്ടപ്പോ ഞാൻ നോട്ട് ചെയ്തതാ. അന്ന് അനുത്ത ഞാനും ഷാനുക്കയും അടുത്തിടപഴകുന്നത് കണ്ടു മുഖം കറുപ്പിച്ചത് എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്… അന്നെനിക്ക് മനസ്സിലായത് ആണ് അനുത്താക്ക് ഷാനുക്കാനോട് എന്തോ ഒരു ഇത് ഉണ്ടെന്ന്…. അപ്പൊ അനുത്താന്റെ സ്നേഹം പുറത്ത് കൊണ്ടുവരാൻ വേണ്ടിയാ ഞാൻ അനുത്താനേ ചുമ്മാ ഇങ്ങനെ കളിപ്പിച്ചത്..ഷാനുക്കനോട് അടുത്ത് പെരുമാറിയത് ഇത്തനെ കാണിക്കാൻ വേണ്ടി തന്നെയായിരുന്നു…….പിന്നെ അനുത്താക്ക് അത് ഫീൽ ചെയ്ത് തുടങ്ങി എന്ന് മനസ്സിലായപ്പോ എല്ലാം ഇത്താനോട് തുറന്നു പറയാമെന്നു വെച്ചു….
ഇനി എന്നോട് ദേഷ്യം വേണ്ട.. എന്നേം നിങ്ങടെ ഫ്രണ്ട് ആയി കൂടെ കൂട്ടിയാൽ മതി…. ”

അനു മറുപടി പറയുന്നതിന് പകരം അവളെ കെട്ടിപിടിച്ചു..അവരുടെ സൗഹൃദം അതിലൂടെ അവര് ഊട്ടി ഉറപ്പിക്കുകയായിരുന്നു……അവരുടെ സന്തോഷം കണ്ടു ജാനുവിന്റെയും കണ്ണ് നിറഞ്ഞു……

” thanku so much ടാ… ഷാനുവിനെ എനിക്ക് നഷ്ടപ്പെടുമോ എന്ന പേടി ആയിരുന്നു എനിക്ക്… അതിന്റെ പുറത്താ നിന്നോട് ദേഷ്യം വെച്ചതും….. ഇപ്പൊ എനിക്ക് സന്തോഷമായി….”

” ഇനി അനുത്ത വേഗം തന്നെ ഷാനുക്കാനെ കൊണ്ട് ഓക്കേ ആക്കിപ്പിക്കണം…. അതിന് എന്റെ എല്ലാ വിധ സപ്പോർട്ട്ഉം ഇത്താക്ക് ഉണ്ടാകും…. ”

അനുവിനോട് സംസാരിച്ചതിന് ശേഷം ദിയ ക്ലാസ്സിലോട്ട് നടന്നു.. എന്നാൽ അവളുടെ കൂട്ടുകാരി റിൻസി അവളെ പാതി വഴിയിൽ പിടിച്ചു നിർത്തി…..

” എന്തൊക്കെയാടി നീ അനുവിനോട് പറഞ്ഞിട്ട് പോന്നത്…നീ കുറെആയിട്ട് എന്നോട് പറയാറുണ്ടല്ലോ… നീ ഒരാളെ സ്നേഹിക്കുന്നുണ്ടെന്ന് ..ഞാൻ കരുതി അത് ഷാനു സർ ആയിരിക്കും എന്ന്…അപ്പൊ നീയേനെ കളിപ്പിച്ചതാല്ലേ . ”

” ഹഹഹ…കളിപ്പിച്ചത് ഒന്നുമല്ല.. ഞാൻ ശരിക്കിനും ഒരാളെ സ്നേഹിക്കുന്നുണ്ട്…. പക്ഷേ.. അത് ഷാനുക്കാനെ പോലെ ഒരാളെ അല്ല.. ഇതൊരു പാവം പിടിച്ച ചെക്കനാ.. ഒരു മണ്ടൂസ്….. ”

” തെളിച്ചു പറ പെണ്ണെ….. ആരാ അത്….? ”

” നാത്തൂൻ പോര് എടുക്കാതിരിക്കാൻ തന്ത്രപരമായി അനുവിനെ കയ്യിലെടുത്തു സൗഹൃദം കൂടിയത് കണ്ടിട്ടും നിനക്ക് അത് ആരാണ് എന്ന് മനസ്സിലായില്ലേ…. ”

ദിയ ഒരു കള്ള ചിരിയോടെ അത് പറഞ്ഞപ്പോൾ റിൻസി അന്തം വിട്ട് പണ്ടാരമടങ്ങി…..

” എടി.. അപ്പോ നീ കുറെ നാളായി സ്നേഹിക്കുന്നത് അനുവിന്റെ ആങ്ങള ആ കോഴി യച്ചുവിനെ ആയിരുന്നോ…. അപ്പോ നീ ഇത്രയും നാളും അനുവിന്റെ മുമ്പിൽ ഒന്നും അറിയാത്ത പോലെ അഭിനയിക്കായിരുന്നല്ലേ കള്ളി….. ”

അതിനും അവളുടെ മറുപടി ഒരു കള്ള ചിരി ആയിരുന്നു….

 

*തുടരും…..*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിച്ചൂസ്ന്റെ മറ്റു നോവലുകൾ

മജ്നു

പറയാതെ

The Hunter

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply