Skip to content

സാറ – ഭാഗം 3

Saara Novel

” ആ.. ഒന്ന് രണ്ട് പാത്രം കഴുകാൻ സഹായിക്കടി എന്ന് പറഞ്ഞപ്പോൾ ഒരു ബുക്കും പിടിച്ച് ചാടിത്തുള്ളി തൊടിയിലേക്ക് പോകുന്നത് കണ്ടു. ഇനിപ്പോ അവിടെ വല്ല കിളികളോടും പൂമ്പാറ്റയിടുമൊക്കെ സംസാരിച്ചിരിപ്പുണ്ടാകും.

    ചെന്ന് നോക്ക് ”  എന്നും പറഞ്ഞ് ദേവകി അല്പം നീരസത്തോടെ അകത്തേക്ക് പോകുമ്പോൾ  അയാൾ പതിയെ എഴുനേറ്റ് പുറത്തെ തൊടിയിലേക്ക് നടന്നു. 

  അതേ സമയം  അമ്മ പറഞ്ഞപോലെ തന്നെ തൊടിയിൽ കിളികളോടും പൂമ്പാറ്റയോടും കാറ്റിനോടുമൊക്കെ കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു  ദേവൂട്ടി എന്ന  ‘ദേവയാനി ‘…

   ——————————————————

” എടി പെണ്ണെ … നീ പോകുന്നില്ലേ ഇന്ന്. അതോ കണ്ണാടിക്ക് മുന്നിൽ തന്നെ തപസ്സിരിക്കാൻ ആണോ ഉദ്ദേശം. രാവിലെ എണീക്കാൻ പറഞ്ഞാൽ ഹേ ഹെ… എന്നിട്ട് പോകുന്ന നേരത്തെ ഓട്ടപ്പാച്ചിൽ കണ്ടാലുണ്ടല്ലോ…… 

   ഒരു പെണ്ണാണെന്നുള്ള വിചാരം വേണം നിനക്ക്.

പെൺകുട്ടികളായാൽ രാവിലെ എഴുന്നേൽക്കണം.. അതെങ്ങനാ…

വേണ്ട ഞാൻ ഒന്നും പറയുന്നില്ല….. “

 ഉമ്മറത്തുനിന്നും അമ്മയുടെ ശകാരം റൂമിൽ വരെ എത്തുമ്പോൾ ദേവയാനി ബാഗുമായി പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു. 

 ” എടി, നീ പോണുണ്ടോ.. ദേ, ശാലിനി വന്നിട്ട് നേരം എത്ര ആയെന്ന.. അവൾ വന്ന നേരം നോക്കുവാണേൽ കോളേജിൽ എത്തേണ്ട സമയം ആയി.  ” എന്ന് അമ്മ പിന്നെയും അകത്തേക്ക് നോക്കി പറയുമ്പോൾ ബാഗുമായി പുറത്തേക്ക് വന്ന ദേവൂട്ടി അമ്മയുടെ കവിളിൽ ഒന്ന് പിച്ചികൊണ്ട് പറയുന്നുണ്ടായിരുന്നു

  “എന്റെ ദേവുവമ്മ  പോയി അടക്കളയിലെ അരി വെന്തോ എന്ന് നോക്കിക്കേ .. വെറുതെ രാവിലെ എന്നോട് കെർവിക്കാതെ. അല്ലേലും ഈ അമ്മ ഇങ്ങനാ… എന്നോട് രാവിലെ രണ്ട് പറഞ്ഞില്ലെങ്കിൽ ശരിയാവൂല.. ല്ലേ ദേവു ” എന്നും പറഞ്ഞ് അമ്മയുടെ കവിളിൽ ഒരു ഉമ്മയും നൽകി   അവൾ പുറത്തേക്കിറങ്ങുമ്പോൾ അവളെയും കാത്ത് അക്ഷമയോടെ നിൽപ്പുണ്ടായിരുന്നു ശാലിനി.

    ” ന്റെ പൊന്ന് മോളെ…നിന്നെ കാത്തു നിന്നെന്റ കാല് കഴയ്ക്കാൻ തുടങ്ങി. ഇത്ര നേരം നീ അതിനുളിൽ എന്ത് എടുക്കുവാ… ഇനി ഞാൻ അറിയാത്ത വല്ല മോനും കേറി കൊത്തിയോ  ദേവുട്ടിയുടെ ഹൃദയത്തിൽ ഇത്ര ഒക്കെ ഒരുങ്ങാൻ… അല്ലെങ്കിലേ നിന്റെ കൂടെ നടക്കുന്നത് കാരണം ഒരു പട്ടിച്ചാത്തൻ പോലും എന്നെ നോക്കുന്നില്ല.  എല്ലാത്തിന്റെയും ഉണ്ടക്കണ്ണു നിന്റെ മുഖത്തല്ലേ.. അതിനിടക്ക് നീ നീ ഇങ്ങനെ ഒരുങ്ങിക്കെട്ടി ഇറങ്ങിയാൽ പിന്നെ ഞാൻ ഒക്കെ എന്ത് ചെയ്യുമെടി? വല്ലവന്റേം നോട്ടം കണ്ട് ഒന്ന് ചിരിച്ചുകാണിച്ചാൽ അപ്പൊ പറയും ലവന്മാർ , സോറി പെങ്ങളെ കുട്ടിയോടല്ല, ആ കുട്ടിയോടാ എന്ന്.

അത്‌ പറയുന്നതൊക്കെ സഹിക്കാം.

അതിനിടക്ക് ഈ പെങ്ങളെ വിളി കൂടി… ഹോ.. നീ കാരണം എനിക്കിപ്പോ ആങ്ങളമാരെ കൊണ്ട് നടക്കാൻ വയ്യ.  അതിനിടക്ക് നിന്റെ ഒരു ഒടുക്കത്തെ ഒരുക്കം കൂടി..

ഇതൊക്കെ കാണുമ്പോൾ എനിക്കിത്തിരി അസൂയ ഒക്കെ ഉണ്ട്‌ട്ടോ…. “

  ശാലിനി വെറുതെ ചുണ്ടൊന്ന് കോട്ടി  ദേവയാനിയെ നോക്കി കണ്ണിറുക്കികൊണ്ട് പറയുമ്പോൾ ദേവൂട്ടി അവളുടെ തോളിൽ വെറുതെ അടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

  ” ന്റെ പെണ്ണെ.. നീ എന്റെ കയ്യീന്ന് മേടിക്കുംട്ടോ ” എന്ന്.

അതും പറഞ്ഞവൾ പിണക്കം കാണിച്ച് മുഖം തിരിക്കുമ്പോൾ ഒരു ചെറുചിരിയോടെ അവളുടെ കയ്യിൽ ഒന്ന് തട്ടി ശാലിനി.

   ” നിനക്ക് അറിയാലോ ശാലു.  ഈ പ്രണയമെന്ന് കേൾക്കുന്നതെ എനിക്ക് പേടി ആണെന്ന്.  വല്ലവനും ചിരിക്കുകയോ അടുത്തേക്ക് വരികയോ ചെയ്താൽ പോലും എന്റെ നെഞ്ച് പിടക്കും.. കാലുകൾ വിറക്കാൻ തുടങ്ങും. ആ ഞാനാ ഇപ്പോൾ പ്രേമിക്കാൻ പോണേ. ഇനി മോള് ഒരു കാര്യം ചെയ്യ്.. എന്നെ നോക്കുന്നവന്മാരോടൊക്കെ ഇടക്ക് കേറി പറഞ്ഞേക്ക്,  ചേട്ടാ അവൾക്ക് ഇതിനൊന്നും താല്പര്യം ഇല്ല,  ഞാൻ റെഡിയാണ് എന്ന്.

അപ്പൊ പിന്നെ നിന്റെ ഈ സൂക്കേടിന് ഒരു അറുതി ആകുമല്ലോ.  “

 അതും പറഞ്ഞ് മുഖം വെട്ടിച്ചുകൊണ്ട് ദേവയാനി നടത്തത്തിന്റെ സ്പീഡ് കൂട്ടിയപ്പോൾ അവൾക്കൊപ്പം എത്താൻ കാലുകൾ വലിച്ചുവെച്ചു നടക്കുമ്പോൾ ശാലിനി പറയുന്നുണ്ടായിരുന്നു 

  ” ന്റെ പൊന്ന് മോളെ… എനിക്ക് വേണ്ട ഒന്നിനേം.  ഉള്ള ഒരുത്തനെ കൊണ്ട് തന്നെ ആകെ എടങ്ങേറ് ആണിപ്പോൾ.  വെറുതെ എന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത്…… “

 ശാലിനി പറഞ്ഞ് മുഴുവനാകുംമുന്നേ അവളെ തടഞ്ഞുകൊണ്ട് ദേവയാനി ദേഷ്യത്തോടെ ഒന്ന് നോക്കി..

” എന്റെ മോളിവിടെ പഴഞ്ചോല്ലിലെ പതിരും തപ്പി നിന്നോ. നേരം വൈകിയാൽ ഉള്ള ബസ്സ് അങ്ങ് പോകും. പിന്നെ അടുത്ത ബസ്സും പിടിച്ച് കോളേജിൽ  എത്തുമ്പോൾ  ഫസ്റ്റ് പിരീഡ് അങ്ങ് കഴിയും.. ആകെ  ഒരു നല്ല മൂടോടെ ഇരിക്കുന്ന ഒരു അവർ  ഇന്ദ്രൻസാറിന്റെ ക്ലാസ്സിൽ ആണ്. 

 അതുകൊണ്ട് മോള് വേം വരുന്നുണ്ടേൽ വാ.. “

എന്നും പറഞ്ഞ് മുന്നോട്ട് നടന്നു ദേവയാനി.

” ആഹാ.. ഇപ്പോൾ എനിക്കായോ കുറ്റം.. രാവിലെ നിന്റെ വീട്ട് മുറ്റത്ത്‌ ഉണക്കാനിട്ട എള്ള് പോലെ ആ ഇളംവെയിലും കൊണ്ട് നിന്നെ കാത്ത് നിന്ന എന്നോട് തന്നെ ഇത് പറയണമെടി.  അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ.. നിനക്ക് ഇപ്പോൾ എന്താ ഇന്ദ്രൻ സാറിന്റെ ക്ളാസ്സിനോടിത്ര മതിപ്പ്..  അയാളുടെ അറുബോറൻ ക്ലാസ്സ് നിനക്ക് മാത്രം എങ്ങനടി അടിപൊളി ആകുന്നത്. മോളെ… നീ.. എന്തൊക്കെയോ ചീഞ്ഞുനാറുന്നു. ഒരു വഴിവിട്ട ബന്ധം മനസ്സിൽ വളര്ന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല. “

  ശാലിനി അവൾക്കൊപ്പം ഓടികൊണ്ട്  കളിയാക്കുംപോലെ വെറുതെ ചൊറിയുമ്പോൾ അത്‌ കെട്ട ദേവുവിന് വല്ലത്ത ഈർഷ്യയാണ് വന്നത്.

   ” ദേ, ശാലു.. നിന്നോട് ഞാൻ പറഞ്ഞിട്ട് എന്തിനേം ഒരു കണ്ണ് കൊണ്ട് മാത്രം കാണരുത് എന്ന്.  എന്ത് പറഞ്ഞാലും അവസാനം പ്രേമത്തിൽ കൊണ്ട് എത്തിച്ചാലേ നിനക്ക് സമാധാനം ആകൂ എന്നുണ്ടോ? ഹോ, ഇങ്ങനെ ഒരു ജന്തു. “

  അതും പറഞ്ഞ് ദേഷ്യത്തോടെ മുന്നോട്ട് നടക്കാൻ തുടങ്ങിയ ദേവയാനി പെട്ടന്ന് ഭയത്തോടെ  അവിടെ തന്നെ നിന്നു.

അവളുടെ പെട്ടന്നുള്ള നിൽപ്പും മുഖത്തെ അമ്പരപ്പും കണ്ട് അവളുടെ കണ്ണുകൾ പായുന്ന ദിശയിലേക്ക് നോക്കിയ ശാലിനി ഒരു വല്ലായ്മയോടെ പറയുന്നുണ്ടായിരുന്നു

    “ഇന്നും ഉണ്ടല്ലോ ദേവൂട്ടി അയാൾ.. എനിക്ക് തോന്നുന്നത് അയാൾ നിന്നേം കൊണ്ടേ പോകൂ എന്നാണ്.  അല്ലെങ്കിൽ എന്നും ഈ സമയത്ത് അയാൾ ഇവിടെ ഇങ്ങനെ വന്നു നിൽക്കൊ. നിന്നോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം നീ ഒഴിഞ്ഞുമാറിയതിന്റെ ദേഷ്യം ഉണ്ടാകും.  അല്ലെങ്കിൽ തന്നെ അയാൾ അല്പം വശപ്പിശക് കൂട്ടത്തിൽ ആണത്രേ. തനി താന്തോന്നി.  ഇനി നീ ഒഴിഞ്ഞുമാറിയതിന്റെ ദേഷ്യം തീർക്കാൻ വല്ല ആസിഡും കയ്യിൽ കരുതി കാത്ത് നിൽക്കുവാണോ നിന്റെ മുഖത്തൊഴിക്കാൻ.  “

 അവൾ അല്പം ഭയം അഭിനയിച്ചുകൊണ്ട് ദേവുവിനെ ഭയപെടുത്തുംപോലെ പറയുമ്പോൾ ഉള്ള് കിടുകിടാ വിറക്കുന്നുണ്ടായിരുന്നു ദേവയാനിയുടെ.

    ” എടി.. അയാളേം നോക്കി ഇവിടെ പേടിച്ച് നിന്നാൽ ഉള്ള ബസ്സ് അങ്ങ് പോകും. കൂടെ നിന്റെ ഇന്ദ്രൻസാറിന്റെ ക്ലാസ്സും.  അതുകൊണ്ട് ഇങ്ങനെ തൊട്ടാവാടി ആകാതെ എന്റെ കൂടെ വാ..  അയാളെ പേടിച്ചിങ്ങനെ നമ്മൾ ഒഴിഞ്ഞു നിന്നാൽ എത്ര കാലം അങ്ങനെ നിൽക്കും. അതുകൊണ്ട് ഇവിടെ കുറ്റിയടിച്ചു കെട്ടിയിട്ട പോലെ നിൽക്കാതെ കൂടെ വരുന്നുണ്ടേൽ വാ.. അയാൾക്ക് എന്താ പറയാൻ ഉള്ളതച്ചാ പറയട്ടെ..  അതിന് പണിക്കൂലിയും പലിശയും ഒന്നും കൊടുക്കണ്ടല്ലോ.

  പിന്നെ നിനക്ക് പറയാനുള്ള ഊഴമാണ്. അപ്പൊ ഇങ്ങനെ വാടി തൂങ്ങി നിൽക്കാതെ മുഖത്തു നോക്കി കാര്യം അങ്ങ് പറഞ്ഞേക്കണം. കേട്ടല്ലോ.”

     അതും പറഞ്ഞ് ശാലിനി ദേവുവിന്റെ കയ്യും പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ ദേവുവിന്റ ശരീരം ആകെമൊത്തം വിറയ്ക്കുന്നുണ്ടായിരുന്നു.

  വിറയൽ നിൽക്കാത്ത കാലുകൾ ബസ്‌സ്റ്റോപ്പിലേക്ക് വെക്കുമ്പോൾ അയാളുടെ നോട്ടം മുഴുവൻ തന്റെ മുഖത്താണെന്ന് ദേവയാനിക്ക് മനസ്സിലായി.

   ഈശ്വരാ.. ഒന്ന് ബസ്സ് വേഗം വന്നിരുന്നെങ്കിൽ എന്ന് മനസ്സുരുകി പ്രാര്ഥിക്കുകയായിരുന്നു അവൾ.

   വേവലാതിയോടെ ഇടക്കൊന്ന് തല പൊക്കി നോക്കിയ അവൾ അരികിലേക്ക് നടന്നുവരുന്ന അയാളെ കണ്ട് ഭയത്തോടെ തല താഴ്ത്തി നിന്നു. കൂടെ ശാലിനിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. ഒരു ധൈര്യത്തിനെന്നോണം. !

  മുന്നിൽ അയാളുണ്ടെന്ന് മനസ്സിലായെങ്കിലും അവൾ തല പൊക്കിയില്ല..

വിറയ്ക്കുന്ന കാലുകളെ വരുതിക്ക് നിർത്താൻ പാട്പെടുകയായിരുന്നു അപ്പോൾ അവൾ.

     ” എന്റെ കൊച്ചേ.. ഞാൻ ഇയാളെ അപ്പാടെ പിടിച്ചു വിഴുങ്ങാൻ വന്നതൊന്നും അല്ല ഇങ്ങനെ ഭയത്തോടെ തലയും താഴ്ത്തി കള്ളലക്ഷണം കാണിച്ച് നിൽക്കാൻ.  എന്റെ പേര് രുദ്രൻ.. പേര്ko പോലെ തന്നെ ഇച്ചിരി രൗദ്രഭാവം കൂടുതലാട്ടോ. 

പിന്നെ വഴിയിൽ നിന്ന് വായ്‌നോക്കിയോ പ്രണയിച്ചോ ശീലവും ഇല്ല.  നേരെ വാ നേരെ പോ.. അതാണ്‌ സ്വഭാവം..  അതുകൊണ്ട് തന്നെ നല്ല പേരാ എനിക്ക്…

പിന്നെ ഇവിടെ കാത്തു നിന്നത് എന്തിനാണെന്ന് വെച്ചാൽ.. എനിക്ക് ഇയാളെ ഇഷ്ട്ടമാണ്. അത്‌ ഇയാളെ തടഞ്ഞു നിര്ത്തി ഒരു പൂവും നീട്ടി  ഒളിപ്പിക്കാൻ ഒന്നും താല്പര്യം ഇല്ല. പിന്നെ ഇങ്ങനെ വഴിയിൽ കാത്ത് നിന്നത് എന്തിനാണെന്ന് ചോദിച്ചാൽ  എന്നെ പോലെ ഒരാൾക്ക് തന്നെ പോലെ ഒരാളെ കെട്ടാനുള്ള യോഗ്യത ഒന്നുമില്ല. എന്നാലും മനസ്സിൽ പതിഞ്ഞ സ്ഥിതിക്ക് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ കുഴപ്പമുണ്ടോ എന്ന് അറിയാൻ ആണ്. ഉത്തരം താല്പര്യം ഇല്ല എന്നാണെങ്കിൽ പിന്നെ ഈ വേഷം കെട്ടി വീട്ടിൽ വന്നു നാണം കെടണ്ടല്ലോ. അതുകൊണ്ട് ചോദിച്ചതാ.. ഞാൻ വരട്ടെ ഇയാളെ പെണ്ണ് ചോദിക്കാൻ.? ” 

  ശാലിനി ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു.

അവൾ അമ്പരപ്പോടെ ദേവയാനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ  അവളുടെ ഒരു ഉത്തരത്തിനായി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു രുദ്രനും.

            ( തുടരും )

                     ദേവൻ.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!