Skip to content

സാറ – ഭാഗം 4

Saara Novel

ശാലിനി ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു.

അവൾ അമ്പരപ്പോടെ ദേവയാനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ  അവളുടെ ഒരു ഉത്തരത്തിനായി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു രുദ്രനും.

         ദേവയാനി പതിയെ തല ഉയർത്തുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

  അത്‌ കണ്ട് അമ്പരപ്പോടെ അവളുടെ കയ്യിൽ പിടിച്ച ശാലിനിയെ ഒരു ആശ്രയത്തിനെന്നോണം നോക്കുമ്പോൾ ഒരു ഉത്തരം പ്രതീക്ഷിച്ചു കാത്ത് നിന്ന രുദ്രൻ ദേവുവിന്റെ കരച്ചിൽ കണ്ട് നാലുപാടും ഒന്ന് നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്.

 പിന്നെ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് വളരെ സൗമ്യനായി തന്നെ പറയുന്നുണ്ടായിരുന്നു

 ” ദേ, പെണ്ണെ… ഞാൻ നിന്നെ വഴിയിൽ തടഞ്ഞുനിർത്തി എന്നെ പ്രേമികണം എന്നൊന്നും അല്ലല്ലോ പറഞ്ഞത്. ഇങ്ങനെ പൂങ്കണ്ണീര് വീഴ്ത്താൻ. അല്ലെങ്കിൽ തന്നെ വീട്ടിൽ വന്നു ചോദിക്കട്ടെ എന്ന് ചോദിക്കുമ്പോഴും ഇങ്ങനെ ഡാം തുറന്ന പോലെ ഒഴുകാൻ ഇത്രേം കണ്ണുനീർ എവിടെ ഒളിപ്പിച്ചുവെക്കുന്നൂ ആവോ. അല്ലേലും ഈ പെണ്ണുങ്ങളുടെ കുഴപ്പം ഇതാണ്.   ഒന്ന് മിണ്ടിയാൽ അപ്പൊ ഏതെങ്കിലും വഴി ഓടിവരും കണ്ണീര്. “

 അതും പറഞ്ഞവൻ അവളുടെ മുഖത്തേക്കൊന്ന് ഇരുത്തി നോക്കുമ്പോൾ ഒന്ന് ബസ്സ് വന്നിരുന്നെങ്കിൽ എന്ന പ്രാർത്ഥനയിൽ ആയിരുന്നു ദേവയാനിയും ശാലിനിയും.

 പക്ഷേ, വന്നത് ബസ്സ് അല്ലായിരുന്നു. 

  കരഞ്ഞകലങ്ങിയ കണ്ണുകളാൽ ബസ്സ് വരുന്ന ദിശയിലേക്ക് നോക്കിയ അവർ ആദ്യമൊന്ന് ഞെട്ടി. പിന്നെ വിശ്വാസിക്കാൻ കഴിയാത്ത പോലെ പരസ്പ്പരം മുഖത്തോട്മുഖം നോക്കുമ്പോൾ അവരെ ദൂരെ നിന്നും കണ്ടപ്പോലെ  അവർക്കരികിൽ വന്നു നിന്നു ആ ബുള്ളറ്റ്.

  ആ ബുള്ളറ്റും അതിലിരിക്കുന്ന ആളെയും കണ്ട് ദേവയാനിയുടെ ചുണ്ടുകൾ വിറയലോടെ മന്ത്രിക്കുന്നുണ്ടായിരുന്നു !

  ” ഇന്ദ്രൻ സർ….. “

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള് മുന്നിൽ വന്ന് നിൽക്കുന്നതിന്റെ എല്ലാ അമ്പരപ്പോടെയും ശാലിനി ഇന്ദ്രനെ നോക്കുമ്പോൾ ആ മുഖം കണ്ടതോടെ ഭയത്താൽ തല താഴ്ത്തിയിരുന്നു ദേവയാനി.

  ” ഇതെന്താ.. നിങ്ങൾക്കിന്ന് കോളേജിൽ ഒന്നും പോണ്ടേ?  നീ എന്തിനാ കുട്ടി കരയുന്നത്.. ” ഇന്നും ചോദിച്ചുകൊണ്ട് അയാൾ ശാലിനിയെയും ദേവയാനിയെയും മാറിമാറി നോക്കി. പിന്നെ നോട്ടം ചെന്നുനിന്നത് രുദ്രന്റെ മുഖത്തായിരുന്നു.

   ” നിങ്ങളാരാ.. എന്തിനാ ഈ കുട്ടി കരയുന്നത്.?  “

എന്ന് സംശയരൂപത്തിൽ ചോദിക്കുമ്പോൾ താടിയൊന്ന് തടവിക്കൊണ്ട് അതേ ചോദ്യം തിരികെ ചോദിച്ചു രുദ്രൻ..

 ” ഇത് ചോദിക്കാൻ നമ്മളാരാണാവോ… “

  ” ഞാൻ ആരെന്നുള്ളത് പറയാം.. ഞാൻ ചോദിച്ചത് ഇപ്പോൾ ഈ കുട്ടി ഇവിടെ നിന്നും കരയാനുണ്ടായ കാരണം ആണ്. വഴിയിൽ നിൽക്കുന്ന ഒരു പെണ്ണ് കരയണമെങ്കിൽ, കൂടെ നിങ്ങളെ പോലെ ഒരാള് കൂടി ഉണ്ടെങ്കിൽ അവിടെ കാരണം രണ്ടായിരിക്കും. ഒന്ന് വഴിയിൽ തടഞ്ഞുനിർത്തിയുള്ള പ്രണയാഭ്യർത്ഥന.. രണ്ട് മോശമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടാകണം. 

  ഇനി ഇത് ചോദിക്കാൻ ഞാൻ ആരാ എന്നുള്ള സംശയം വേണ്ട. ഞാൻ ഇവരെ പഠിപ്പിക്കുന്ന സർ ആണ്. അങ്ങനേ ആകുമ്പോൾ എന്റെ സ്റുഡന്റ്സിനെ ഇങ്ങനെ വഴിയിൽ കണ്ടാൽ കാര്യം തിരക്കുന്നതിൽ ഒരു ശരിയുണ്ടെന്ന് നിരീക്കുന്ന ഒരാൾ ആണ് ഞാൻ. അതുകൊണ്ട് ചോദിക്കുകയാണ്.. എന്താണ് പ്രശ്നം.. “

  ഇന്ദ്രന്റെ ആ നിൽപ്പും ഗൗരവത്തോടെയുള്ള ചോദ്യവുമെല്ലാം കണ്ടപ്പോൾ അല്പം ബഹുമാനത്തോടെ തന്നെ ആയിരുന്നു രുദ്രൻ തുടർന്നു സംസാരിച്ചത്.

   ” എന്റെ മാഷേ,  ഒരാളോട് ഒരിഷ്ടം തോന്നിയാൽ അത്‌ മുഖത്തു നോക്കി പറയുന്നതാണ് ആണത്തം എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ.  അല്ലാതെ പിന്നാലെ സമയംപോക്കിന് വേണ്ടി ഒലിപ്പിച്ചുനടക്കുന്ന കുഞ്ഞിപ്പുള്ള ആണെന്ന് കരുതിയെങ്കിൽ മാഷിന് തെററി. 

എനിക്ക് ഈ കുട്ടിയോട് ഒരിഷ്ടം തോന്നി.  അതുകൊണ്ട് നീയും എന്നെ പ്രേമികണം എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്താൻ വന്നതല്ല ഞാൻ. സ്നേഹം അങ്ങനെ ഇരന്നുവാങ്ങേണ്ട ഒന്നല്ലെന്ന് അറിയാവുന്നത് കൊണ്ട് ഇവൾക്ക് താല്പര്യം ആണെങ്കിൽ അന്തസ്സായി വീട്ടിൽ വന്നു പെണ്ണ് ചോദിക്കട്ടെ എന്ന് ഈ കുട്ടിയോട് ചോതിച്ചതെ ഉളളൂ.. അപ്പോഴേക്കും ഈ രണ്ട് മുല്ലപെരിയാരും പൊട്ടുമെന്നു ഞാനും കരുതിയില്ല..  “

അതും പറഞ്ഞ് ഇടംകണ്ണിട്ടൊന്ന് ദേവയാനിയെ നോക്കി അവൻ. പിന്നെ എല്ലാം കേട്ട് നിൽക്കുന്ന ഇന്ദ്രനെ നോക്കുമ്പോൾ  അല്പം ഗൗരവത്തോടെ തന്നെ ഇന്ദ്രൻ രുദ്രനോടായി പറയുന്നുണ്ടായിരുന്നു,

  ” സുഹൃത്തേ…  പെണ്ണ് ചോദിക്കാൻ ആണെങ്കിൽ അത്‌ വീട്ടിൽ വേണ്ടപ്പെട്ടവർക്കിടയിൽ ചോദിക്കണം. അല്ലാതെ വഴിയിൽ ഇങ്ങനെ മുന്നിൽ നിന്ന് തടഞ്ഞു ചോദിച്ചാൽ അത്‌ കാണുന്ന മറ്റുള്ളവർ എന്ത് കരുതും.

 അതുമല്ല ,  ദേ,  ഈ നിൽക്കുന്ന കൊച്ചുങ്ങൾക്ക് പ്രായം പതിനാറ് ആണ്. പഠിക്കേണ്ട പ്രായം. അതിനിടയിൽ ഇതുപോലെ ഉള്ള ലൂസ്ടോക്കുമായി വന്നു വെറുതെ എന്തിനാണ്.. ഈ പ്രായത്തിൽ പഠിക്കട്ടെ അവർ. അതൊക്കെ കഴിഞ്ഞ് ഒരു വിവാഹപ്രായം ഒക്കെ ആകുമ്പോൾ,  അപ്പൊ ഈ താല്പര്യം അന്നും ഉണ്ടെങ്കിൽ പോയി പെണ്ണ് ചോദിക്കൂ.. അതല്ലേ ആണത്തം. അല്ലാതെ  ഇങ്ങനെ ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യുന്നത് ശുദ്ധതെമ്മാടിത്തരം ആണ്.   ഞാൻ പറഞ്ഞത്  കൂട്ടുകാരന് മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. ” എന്ന്.

അതും പറഞ്ഞ് രുദ്രന്റ തോളിലൊന്ന് തട്ടിക്കൊണ്ട്  പോകാൻ തിരിയുമ്പോൾ  അയാൾ തല താഴ്ത്തി നിൽക്കുന്ന രണ്ട് പേരോടായി പറയുന്നുണ്ടായിരുന്നു

  ” ഇങ്ങനെ വഴിയിൽ കിടന്ന് കരയാനുള്ള അവസരം ഉണ്ടാക്കാതെ വേം കോളേജിൽ പോവാൻ നോക്ക് രണ്ടും ” എന്ന്.

അത്‌ കെട്ട പാടെ എതിരെ വന്ന ബസ്സിനടുത്തേക്ക് രക്ഷപ്പെട്ട പോലെ രണ്ട് പേരും ഓടുമ്പോൾ അത്‌ കണ്ട്  ഒരു പുഞ്ചിരിയോടെ ബുള്ളറ്റിലേക്ക് കയറാൻ നിന്ന ഇന്ദ്രന്റെ തോളിൽ പിടിച്ചു രുദ്രൻ.

 ” ആഹാ.

മാഷ് അങ്ങനെ അങ്ങ് പോവല്ലെ.. ആ പെണ്ണുങ്ങൾക്കിടയിൽ ഷൈൻ ചെയ്ത് മാസ് ഡയലോഗും അടിച്ച് മാഷങ്ങു പോയാൽ പിന്നെ ഈയുള്ളവൻ വെറും ആസായി പോകില്ലേ. “

   രുദ്രന്റ വാക്കുകളും അതോടൊപ്പം തോളിൽ പതിഞ്ഞ കയ്യിലേക്കും ഒന്ന് നോക്കി ഇന്ദ്രൻ.  പിന്നെ  കയ്യിലെ വാച്ചിൽ സമയംനോക്കികൊണ്ട് അക്ഷമയോടെ ബൈക്കിൽ ഇരുന്ന്കൊണ്ട് തന്നെ പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു

  ”  അപ്പൊ എങ്ങനാ.. എനിക്ക് ദേ, ആ പോയ കുട്ടികളോടൊപ്പം കോളേജിൽ എത്തണം. ഫസ്റ്റവർ ക്ലാസ്സ് ഉണ്ട്. എന്റെ പണി അതായത് കൊണ്ട് അവിടെ ടൈം മസ്റ്റ് ആണ് എനിക്ക്. അതുകൊണ്ട് എനിക്ക് പോയെ പറ്റൂ.. അതല്ല, ഞാൻ ഈ പറഞ്ഞതൊക്കെ മാസ്സ് ഡയലോഗ് മാത്രം ആയിട്ടാണ് മോന് തോന്നിയതെങ്കിൽ അതിന്റ ചൊറിച്ചിലോ ഹാംഗോവരോ ഉണ്ടെങ്കിൽ വേം പറയണം.. എല്ലാത്തിനും ഒരു തീർപ്പുണ്ടാക്കി പോകുന്നതാ എനിക്കും ശീലം.. അപ്പൊ എങ്ങനാ… ” 

അതും പറഞ്ഞവൻ ചെറുപുഞ്ചിരിയോടെ രുദ്രനെ നോക്കുമ്പോൾ  അതേ സമയം ബസ്സിൽ ഇതുവരെ കണ്മുന്നിൽ നടന്ന സംഭവത്തിന്റെ അമ്പരപ്പും പേടിയും വിറയലും മാറാതെ നിൽക്കുകയായിരുന്നു ദേവയാനി.

    ”  എടി.. നീ ഒന്ന് ആലോചിച്ചു നോക്കിയെ , ആ സമയം ഇന്ദ്രൻസർ വന്നില്ലായിരുന്നെങ്കിൽ.. ” 

അതും പറഞ്ഞ് അവളൊന്നും ദീർഘമായി നിശ്വസിക്കുമ്പോൾ അതേ ചിന്തയിൽ ആയിരുന്നു ശാലിനിയും.

” സത്യം..   ആ സമയം ആൾക്ക് അവിടെ വരാൻ തോന്നിയില്ലായിരുന്നെങ്കിൽ…. 

 പക്ഷേ, നിന്റെ ഭാഗത്തും തെറ്റുണ്ട്.  അയാൾ താന്തോന്നി ആണെങ്കിലും മാന്യമായ രീതിയിൽ ചോദിച്ച ഒരു കാര്യത്തിന് മറുപടി എന്ത് തന്നെ ആയാലും ഇങ്ങനെ വെറുതെ കരഞ്ഞു സിറ്റുവേഷൻ വശപ്പിശക് ആകാതെ നീ ഒന്ന് മുഖത്തു നോക്കി കാര്യം പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.. അതിനാണ് വെറുതെ കരഞ്ഞു കുളമാക്കി ആകെ മൊത്തം സീൻ കോൺട്ര ആക്കിയത്. ഇനിപ്പോ കോളേജിൽ എത്തിയാൽ സാറിന്റെ ഒരു ചോദ്യവും പറച്ചിലും ഉപദേശവും ഉണ്ടാകും.

  നിനക്ക് പിന്നെ ആളുടെ ക്ലാസിനോട് വല്ലാത്ത മുഹബത് ആയത് കൊണ്ട് അതൊക്കെ നീ ഒറ്റയ്ക്ക് കേട്ടാൽ മതി. അവിടേം എന്നേം പിടിച്ചു കൂടെ നിർത്തരുത്… പ്ലീസ്.. “

    അതും പറഞ്ഞ് അമ്പരപ്പിൽ നിന്നും മോചിതയാകാത്ത ദേവുവിനെ നോക്കി ചിരിയോടെ ശാലിനി അത്‌ പറയുമ്പോൾ  അവളുടെ സംസാരം പിടിക്കാത്ത പോലെ അവളെ വല്ലാത്ത ഭാവത്തോടെ ഒന്ന് നോക്കി ദേവു.

 പിന്നെ  പിണക്കം കാണിച്ച് തല വെട്ടിച്ചുകൊണ്ട് മുന്നോട് നോക്കിയിരിക്കുമ്പോൾ  ബസ്സിന്റെ മുന്നിലൂടെ ആ കാഴ്ച കണ്ട് അവൾ പെട്ടന്ന് ശാലിനിയുടെ കയ്യിൽ പിടിച്ച് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ ഒരിക്കൽ കൂടി മുന്നിലേക്ക്  നോക്കുമ്പോൾ ദേവയാനിയുടെ അമ്പരപ്പും നോട്ടവും കണ്ട് അവൾക്കൊപ്പം ബസ്സിന്റെ മുൻഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയ അവളും  മുന്നിലെ കാഴ്ച കണ്ട് അവിശ്വസനീയതയോടെ ദേവയാനിയെ നോക്കി..

                      ( തുടരും )

                                ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!