എണീറ്റ് താഴേക്ക് നോക്കി ഇരുന്നു….
മെല്ലെ ശ്രീയേട്ടൻ അരികിൽ വന്നിരുന്നു….
“”തനിക്ക് ഞാൻ പോരേടോ… ഞാൻ മാത്രം…”””
എന്ന് പറഞ്ഞു നെഞ്ചോരം ചേർത്തത് പെട്ടെന്നായിരുന്നു….
വിറ കൊള്ളുന്ന ഉടലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു… ഇത്തവണത്തെ ചേർത്തുപിടിക്കലിന് എന്തോ മാറ്റം…. ഇത് വരെ ഇല്ലാത്ത പോലെ…
മെല്ലെ ശ്രീയേട്ടൻ ദേഹം അടർത്തി മാറ്റി താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി…
ഒന്ന് നോക്കിയപ്പോൾ കണ്ടു അടുത്ത് വരുന്ന ആ മുഖം….
ഉമിനീരിറക്കി കണ്ണുകൾ ഇറുക്കെ ചിമ്മി ഞാൻ ഇരുന്നു……
ആ മുഖം മെല്ലെ അടുത്ത് വന്നു നെറുകിൽ നുകർന്നു….
ഞെട്ടി നോക്കിയപ്പോൾ കണ്ണ് ചിമ്മി കാണിച്ചു…
“”ആരും ഇല്ല എന്ന് തോന്നുമ്പോ പറഞ്ഞാ മതി.. ദേ ഇങ്ങനെ ചേർത്ത് നിർത്തിക്കോളാം ശ്രീരാഗ്…. “”””
എന്ന് കാതോരം വന്നു പറഞ്ഞതും മിഴികൾ നനഞ്ഞിരുന്നു ഒപ്പം ചുണ്ടിൽ ചിരിയും…
കവിളത്തു തട്ടി നടന്നകലുന്നവനെ ആർദ്രമായി നോക്കി…
അത്രമേൽ പ്രണയാർദ്രമായി…
ഉറക്കം വരുന്നില്ലായിരുന്നു അശ്വതിക്ക്..
കണ്ണടച്ചാൽ ആ മുഖം മാത്രമാണ്…
തെളിയുന്നത് ആ ചിരി മാത്രമാണ്…
കേൾക്കുന്നത് ആ സ്വരം മാത്രമാണ്…
പുതപ്പ് മാറ്റി അവൾ എണീറ്റു…
അഭിരാമി എന്തോ പിറു പിറുത്ത് തിരിഞ്ഞ് കിടന്നു…
അവൾ ജനലോരം ചെന്ന് നിന്നു….
ജനൽ തുറന്നു പുറത്തേക്ക് മിഴികൾ നീട്ടി
ദൂരെ വിരിഞ്ഞ മുല്ല പൂവിന്റെ സൗരഭം….
അങ്ങോട്ട് മിഴികൾ നീണ്ടു,
നിലാവിൽ വിരിഞ്ഞപൂവും കാണാമായിരുന്നു…
വെളുങ്ങനെ മെല്ലെ തഴുകിയ കാറ്റിനോട് കിന്നാരമോതി തലയാട്ടി….
തന്നില് വിരിഞ്ഞ പ്രണയത്തിന്റെ മലരിനെ തിരഞ്ഞു അവൾ… അതിന്റെ സുഗന്ധം അവളെ മത്ത് പിടിപ്പിച്ചു…
മറ്റൊരാൾക്ക് സ്വന്തമാണെന്ന് പെട്ടെന്നൊന്നു ചിന്തിച്ചു…
ചുണ്ടിൽ വിരിഞ്ഞ ചിരിയത്രയും മാഞ്ഞു..
കണ്ണിൽ കനലെരിഞ്ഞു…
“”വിട്ട് കൊടുക്കില്ല ശ്രീയേട്ടാ നിങ്ങളെ… ആർക്കും ഒന്നിനും…””
പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന വാക്കിന് വാളിന്റെ മൂർച്ചയുണ്ടായിരുന്നു….
എങ്ങോ പോണം എന്നും പറഞ്ഞു ഇറങ്ങിയതായിരുന്നു ശ്രീരാഗ്..
കാത്തിരുന്നു ഒടുവിൽ എപ്പഴോ കട്ടിലിലെ ഹെഡ് റെസ്റ്റിൽ തല ചായ്ച്ച് ഉറങ്ങി പോയിരുന്നു പല്ലവി…
തോളിൽ കര സ്പർശമേറ്റവൾ ഉണർന്നപ്പോൾ മുന്നിൽ നിന്നിരുന്നു ശ്രീരാഗ്….
“”താൻ എന്തിനാ കാത്തിരുന്നേ???? ഉറങ്ങാരുന്നില്ലേ??”””
എന്ന ചോദ്യത്തിന് ചുണ്ട് മലർത്തി മറുപടി പറഞ്ഞവൾ…
പെണ്ണിന്റെ ചെയ്തിയെ കുസൃതിയോടെ നോക്കി ശ്രീ….
പെട്ടെന്നാണ് ശ്രീയുടെ കയ്യ് മുറിഞ്ഞു ചോര വരുന്നത് പല്ലവി ശ്രെദ്ധിച്ചത്…
“””””അയ്യോ ശ്രീയേട്ടാ ചോര “””‘
എന്ന് പറഞ്ഞു പേടിച്ചതും
“”ഏയ് ഒന്നൂല്യാടോ “”
എന്ന് പറഞ്ഞവൻ തിരികെ നടന്നു….
ഓടി ചെന്ന് കൈ പിടിച്ചു നോക്കി അവൾ…
നീണ്ടൊരു മുറിവ്…
അതിൽ നിന്നും ഒഴുകി ഇറങ്ങിയ ചോര…
പെണ്ണിന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ…
“”ടീ….””
മെല്ലെ നെഞ്ചോട് ചേർത്തു അവളെ….
“”””ബൈക്കിൽ നിന്നൊന്നു വീണു… എവിടെയോ കൈ ഒന്നു തട്ടി…
അത്രേ ള്ളൂ… “”””
നിറഞ്ഞൊഴുകുന്ന പെണ്ണിന്റെ കണ്ണിലെ പ്രണയത്തെ, കരുതലിനെ.. നോവോടെ നോക്കി ശ്രീ..
പുറം കൈയാൽ മിഴികൾ തുടച്ച്.. പേടി ആയിരുന്നിട്ട് കൂടി മുറിവ് കെട്ടി കൊടുക്കുന്നവൾ അത്ഭുതമായിരുന്നു അവന്…
ഓരോ തവണ വേദന ണ്ടോ?? എന്ന് ചോദിക്കുമ്പോഴും ഇല്ലെന്നു പറയുമ്പോൾ അവനറിഞ്ഞിരുന്നു അത്രമേൽ വേദന പെണ്ണിന്റെ നെഞ്ചിലാണെന്നു….
മുറിവ് കെട്ടി കഴിഞ്ഞപ്പോൾ അവളെ ഇറുക്കെ പുണർന്നതും അതിനാലാണ്…
ഒന്നുയർന്ന് ഏതോ ലോകത്തിൽ എന്ന പോലെ മുഖം മുഴുവൻ ചുംബനം കൊണ്ട് നിറച്ചു പെണ്ണ്….
പിന്നീടാണ് ഓർത്തത് എന്താ ചെയ്തത് എന്ന്…
നാക്കു കടിച്ചപ്പോഴേക്ക് ഓടി പോവാൻ ഭാവിച്ചു…
കൈയിൽ പിടിത്തമിട്ടിരുന്നു അപ്പോഴേക്ക് ശ്രീ…
തല താഴ്ത്തി നിൽക്കുന്നവളെ കുസൃതി യോടെ നോക്കി മീശ പിരിച്ചു….
“””ഇപ്പൊ തന്നതൊക്കെ പലിശ സഹിതം തരാം ട്ടൊ “”””
എന്നു പറഞ്ഞു അടുത്തേക്ക് വന്നതും ഓടിയിരുന്നു പെണ്ണ്…
അതു കണ്ട് ചിരിച്ച് ശ്രീയും….
ഏറെ നാളായി ഇത്രമേൽ സന്തോഷിച്ചിട്ടില്ല താൻ എന്ന് പല്ലവി ഓർത്തു.. ഈ ചിരി ഇനി മായ്ക്കല്ലേ എന്ന് മനസുരുകി ദേവിയെ വിളിച്ചു…..
ബെല്ലടിക്കുന്നത് കേട്ടാണ് രാവിലെ പല്ലവി വാതിൽ തുറന്നത്…
മുന്നിൽ നിൽക്കുന്നവളെ കണ്ട് ഒരു വേള ഞെട്ടി…
“”അശ്വതി “”””
“”ചേച്ചീ…””
എന്ന് വിളിച്ചവളെ അകത്തേക്ക് ക്ഷണിച്ചു…
ഇടതുകാൽ വച്ചു അവളും…
എരിയുന്ന കണ്ണോടെ അശ്വതി……
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sreeraghapallavi written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission