അമ്മച്ചി റിൻസിയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്….. റോയിയോട് ആ ഭ്രാന്തൻ ചെക്കൻ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിടാൻ ചെന്നത്രെ…… റോയി അവനെ നല്ല വണ്ണം പെരുമാറിയെന്നാ കേട്ടത് …. ആ ചെക്കന് ഭ്രാന്തിളകി ഇപ്പോ ആശുപത്രിയിലാ…. ചങ്ങലയ്ക്കിട്ടെന്നൊക്കെയാ ആളുകൾ പറയുന്നത്….. മാധവൻ അദ്ദേഹത്തിനെ പേടിക്കും പോലെ മോനെയും പേടിക്കുമെന്നാ ചിലരൊക്കെ കരുതിയെ….. ആനയെ പേടിച്ചാൽ പോരേ….. ആനപിണ്ഡത്തിനെ പേടിക്കണോ….. ഈശ്വരാ… ഇനി ഈ മൂധേവി കാരണം എന്തൊക്കെ സംഭവിക്കുമോ എന്തോ…..
ഡെയ്സിക്ക് ജീവനുണ്ടെന്നേ ഉള്ളൂ… കേട്ടതൊന്നും സഹിക്കാൻ കഴിയാതെ ഒരേയിരുപ്പ് ഇരുന്നു….. കർത്താവേ ശിവച്ഛൻ എങ്ങനെ സഹിക്കുമോ എന്തോ….. ശിവയുടെ പേരിൽ തനിക്ക് എന്തെങ്കിലും ആയെന്ന് കേട്ടാൽ ആള് റോയിച്ചനോട് സംസാരിക്കാൻ ചെല്ലുമെന്ന് അറിയാമായിരുന്നു……. പക്ഷേ റോയിച്ചൻ ഉപദ്രവിക്കുമെന്ന് മനസ്സിൽ പോലും വിചാരിച്ചില്ല…….. റോയി വന്നത് പോലുമറിയാതെ ഒരേയിരുപ്പ് ഇരുന്നു അവൾ …… നീ ഓർത്തിരിക്കുന്നവൻ ഇപ്പോൾ ഭ്രാന്താശുപത്രിയിലാ……… ഡെയ്സി പാവമാണത്രേ….. അവളെക്കുറിച്ച് മോശമായി ഒന്നും പറയരുതെന്ന്……… റോയിയോട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഇപ്പോളവന് മനസ്സിലായിക്കാണും…. ചോരപ്പാടുകൾ ഉള്ള ഷർട്ട് അഴിച്ചു അവൾക്കു മുന്നിലേക്ക് എറിഞ്ഞു കൊടുത്തു……
ശിവ എന്നു കേൾക്കുമ്പോൾ മുൻപ് മനസ്സിലേക്ക് ഒരു കൊച്ചുകുഞ്ഞിന്റെ മുഖമായിരുന്നു വരിക…. ചുണ്ടിൽ ഒരു ചിരിയോടെയല്ലാതെ ഓർത്തിട്ടില്ല……. പക്ഷേ ഇപ്പോൾ റോയിയുടെ ക്രൂരമായ മുഖമാണ് ശിവയെ ഓർക്കുമ്പോൾ മനസ്സിലേക്ക് വരിക ….. ഓർക്കാൻ പോലും പേടിയാണ്…. റോയി ഡെയ്സി എന്നൊരാൾ മുറിയിൽ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ വന്നു കിടന്നിരുന്നു…….മനസ്സിലെ വേദന കൂടുന്നതിനനുസരിച്ചു അടിവയറ്റിൽ നിന്നും ഒരു വേദന തുടങ്ങി അത് ശരീരം മുഴുവൻ വ്യാപിച്ചു….. കാലുകൾ പോലുമൊന്ന് അനക്കാനാവാതെ ആ തണുപ്പത്തു കിടന്നു…. മൂളലും ഞരക്കവും കേട്ട് റോയി എഴുന്നേറ്റ് നോക്കി……. ശ്വാസം പോലും എടുക്കാൻ ആവാതെ ഡെയ്സി കിടക്കുന്നത് കണ്ടപ്പോൾ ഓടിപ്പോയി അമ്മച്ചിയെ വിളിച്ചു ….. അവൾക്ക് പ്രസവിക്കാൻ ഇനിയുമുണ്ട് കുറേ ദിവസങ്ങൾ….. ഇത് നിന്നെ കാണിക്കാനാ……അമ്മച്ചി തിരിഞ്ഞു കിടന്നു……. റോയി നിർബന്ധിച്ച് വിളിച്ചുകൊണ്ട് വരുമ്പോഴേക്കും ഡെയ്സിയുടെ സാരിയിൽ രക്തവും വെള്ളവും പടർന്നിരുന്നു……. പെട്ടെന്ന് വണ്ടി വിളിച്ചു അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ മൂന്നു പേരുടെയും മുഖത്ത് നല്ല പേടി ഉണ്ടായിരുന്നു…….. അവൾക്കരികിൽ ഇരുന്നതല്ലാതെ വയറിൽ ഒന്നു തടവാനോ ഒന്ന് ആശ്വസിപ്പിക്കുവാനോ ആരും മുതിർന്നില്ല…… അവൾ ദയനീയമായി അമ്മച്ചിയെ നോക്കി……പിന്നെ റോയിയെ…… കണ്ണുനീർ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടി…….. വേദന സഹിച്ചു റോയിയോട് കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു……. ഒരിക്കൽ സ്നേഹിച്ചു പോയതല്ലേ…അവളുടെ ദയനീയ ഭാവം കണ്ടപ്പോൾ റോയിക്ക് വല്ലാത്ത വിഷമം വന്നു……കണ്ണുനിറഞ്ഞു… ആശ്വസിപ്പിക്കാൻ കൈ ഉയർത്തിയപ്പോൾ വീർത്തുന്തിയ വയറു കണ്ട് വീണ്ടും കൈ താഴ്ത്തി……..
ആരെയും ബുദ്ധിമുട്ടിക്കാതെ ആശുപത്രി വരെ വേദന കടിച്ചു പിടിച്ചിരുന്നു ഡെയ്സി….. അവിടെ ചെന്നപ്പോൾ ഡോക്ടർ നോക്കിയിട്ട് പറഞ്ഞു…….കുറച്ചു പ്രശ്നമാണ്..ഒന്നാമത് രാത്രിയിൽ ഡോക്ടേഴ്സ് വളരെ കുറവാണ്….. പിന്നെ മാസവും തികഞ്ഞിട്ടില്ല….. എന്നെകൊണ്ട് തനിയെ പറ്റുമെന്ന് തോന്നുന്നില്ല കുറച്ചുകൂടി സൗകര്യമുള്ള ഹോസ്പിറ്റലിലേക്ക് പോകുന്നതാവും നല്ലത്….ഇപ്പോൾ തന്നെ താമസിച്ചു..പെട്ടെന്ന് പൊയ്ക്കോളൂ….. അല്ലെങ്കിൽ ചിലപ്പോൾ……. അവർ പറഞ്ഞു നിർത്തി…..
റോയ് അപ്പോൾ തന്നെ വേറൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി……. റോയിയുടെ മുഖത്തെ ഭയവും വെപ്രാളവും കണ്ടപ്പോൾ ഡെയ്സിയ്ക്ക് കുറച്ചൊരു ആശ്വാസം തോന്നി… റോയിച്ചന്റെ ഉള്ളിൽ താൻ ഉണ്ടല്ലോ എന്ന് ആശ്വസിച്ചു……
എടാ മോനേ ഇവിടെയൊക്കെ ഒത്തിരി പൈസയാവില്ലേടാ….അമ്മച്ചി ആശുപത്രി നോക്കിയിട്ട് പറഞ്ഞു……
കൊണ്ടുവന്നല്ലേ പറ്റൂ അമ്മച്ചി….. എന്ത് ചെയ്യാനാ.. അല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ കുറ്റം പറയില്ലേ……. റോയി പറഞ്ഞു……
ഭർത്താവ് എന്ന് പറഞ്ഞപ്പോൾ ഏതൊക്കെയോ പേപ്പറിൽ ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു….. രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഹോസ്പിറ്റൽ ഉത്തരവാദിയല്ല എന്നതിലാണ് ഒപ്പിട്ടു കൊടുത്തത് എന്നറിഞ്ഞപ്പോൾ റോയി ആകെ വിഷമത്തിലായി……. ഡെയ്സിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ…… ആ കൊച്ചിന് എന്തു സംഭവിച്ചാലും ഒന്നുമില്ല പക്ഷേ അവളുടെ മരണം താൻ ആഗ്രഹിക്കുന്നില്ല…… അടുത്തിരുന്ന കസേരയിലേക്ക് ഇരുന്നിട്ട് തലയിൽ രണ്ടു കയ്യും ഊന്നി…….. ലേബർ റൂമിലേക്ക് ഡെയ്സിയെ കൊണ്ട് പോകുമ്പോൾ അവളെ ഒന്നു നോക്കി……. കണ്ണു പറിക്കാതെ ആ വേദനയിലും തന്നെ മാത്രം നോക്കുകയാണ്…….
എന്നെ ചതിച്ചിട്ടല്ലേ ഡെയ്സി…..അല്ലെങ്കിൽ ഞാൻ പൊന്നുപോലെ നോക്കില്ലായിരുന്നോ നിന്നെ…….. ഇഷ്ടപ്പെട്ടതിനേക്കാൾ ഇരട്ടി വെറുപ്പാണ് ഇപ്പോൾ നിന്നോട്…… ചിന്തിച്ചു നിൽക്കുമ്പോൾ ഡെയ്സിയെ കൊണ്ടുപോയിരുന്നു…….ലേബർ റൂമിലെ വാതിൽ പതിയെ അടഞ്ഞു…… ഡോക്ടർ റോയിയെ വിളുപ്പിച്ചു……. അകത്തു ബ്ലീഡിങ് ഉണ്ട്….. ശക്തിയിൽ ഇടി കിട്ടിയത് പോലെ…. രണ്ടുമൂന്നു ദിവസം എങ്ങനെ വേദന സഹിച്ച് കഴിഞ്ഞു…… നിങ്ങൾ ഒന്നും അറിഞ്ഞില്ലേ….പറഞ്ഞില്ലേ അവൾ…… ഇല്ലെന്ന് റോയി തലയാട്ടി…..
എന്തായാലും സാധാരണ പ്രസവം സാധ്യമല്ല….. ഓപ്പറേഷൻ ചെയ്ത കുഞ്ഞിന് പുറത്തെടുക്കേണ്ടി വരും…. മാസംതികയാതെ എടുക്കുന്നതുകൊണ്ട് കുഞ്ഞിന്റെ കാര്യം ഉറപ്പു പറയുന്നില്ല…… എന്തായാലും പ്രാർത്ഥിക്കാം നമുക്ക്… രണ്ടാൾക്കും ഒന്നും സംഭവിക്കാതിരിക്കാൻ…….. ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ റോയിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല……. അത് ശിവയുടെ കുഞ്ഞു തന്നെയാണെന്ന് ബുദ്ധി പറയുന്നു…… പക്ഷേ ഡെയ്സി അങ്ങനെയൊരു പെണ്ണല്ല എന്ന് മനസ്സും പറയുന്നു……. എന്ത് വിശ്വസിക്കുമെന്ന് ഇപ്പോഴും ഒരു പിടിയുമില്ല…….. അപ്പോൾ അന്ന് താൻ കണ്ടതോ….. ഡെയ്സിയുടെ നിറവയറിൽ കൈവെച്ച് മുഖം ചേർത്തിരിക്കുന്ന ശിവയുടെ രൂപം കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല……. അത് ഓർക്കുമ്പോൾ ദേഷ്യം ആണ് ഇന്നും……. രണ്ടാളും കൂടി എന്നെ തോൽപ്പിച്ചു……. കൂടെ കൊണ്ടു നടന്നവൾ തന്നെ വിഡ്ഢിയാക്കി…… ശിവയ്ക്ക് മുന്നിൽ തോൽക്കാൻ എനിക്ക് മനസ്സില്ല…….. ഡെയ്സിയെ എനിക്കിനി വേണ്ട…… പക്ഷേ അവന് ഞാൻ കൊടുക്കില്ല…… കുഞ്ഞിന്റെ മുഖം പോലും അവൻ കാണില്ല….. നീറി നീറി ചാവണം…. ഭ്രാന്തു മൂത്തു ചാവണം…. അത് ഡെയ്സി കാണണം…… രണ്ടിന്റെയും ശിക്ഷ റോയി തന്നെ വിധിച്ചു……
ഡോക്ടർ പറഞ്ഞതെല്ലാം അമ്മച്ചിയോടു പറഞ്ഞപ്പോൾ അവരുടെ മുഖത്തും ഒരു പേടി കാണാമായിരുന്നു…. ഡെയ്സി വേദന എടുത്ത് വയറു പൊത്തി നടക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്…… പക്ഷേ അതെല്ലാം റോയിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആണെന്നേ കരുതിയുള്ളൂ…….. കർത്താവേ പൊറുക്കേണമേ…… അവൾ തെറ്റ് ചെയ്തെങ്കിലും രണ്ടാളുടെ ജീവന് യാതൊരു കുഴപ്പവും ഉണ്ടാവരുതേ….അവർ കൈകൂപ്പി പ്രാർത്ഥിച്ചു….. സമയം പോകും തോറും അമ്മച്ചിയുടെയും റോയിയുടെയും നെഞ്ചിടിപ്പ് ഉയർന്നു വന്നു…… നീളമേറിയ വരാന്തയിൽ കാത്തിരിക്കുമ്പോൾ ദൂരെ നിന്നും നടന്നു വരുന്ന ആളെ കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റുപോയി അമ്മച്ചിയും റോയിയും……… മാധവൻ അദ്ദേഹം….. അമ്മച്ചി പിറുപിറുത്തു…….. റോയിയുടെ മുന്നിൽ വന്നു ദേഷ്യത്തിൽ നോക്കി നിന്നു…………………….. എന്റെ മകനെ തല്ലിച്ചതച്ചിട്ടും നീയിപ്പോഴും രണ്ടു കാലിൽ നിവർന്നു നടക്കുന്നതിന് ഒരു കാരണമേയുള്ളൂ…… ഡെയ്സി……….. ശിവയ്ക്ക് തിരിച്ചടിക്കാൻ നന്നായി അറിയാം…… എന്നിട്ടും ഒന്നു നോവിക്കുക കൂടി ചെയ്യാതെ വിട്ടത് അവൻ കുറേ നാൾ നിന്നെ കൂട്ടുകാരനായി കണ്ടുപോയതു കൊണ്ടു മാത്രമാണ്…… അവന് അസുഖം ഇളകിയെന്ന് മനസ്സിലാക്കിയിട്ടും നീയവനെ നിർത്താതെ തല്ലി ചതച്ചില്ലേ…. നിന്നു കൊണ്ടതല്ലാതെ ഒരടി പോലും തിരിച്ചു എൽപ്പിച്ചോ നിന്നെ…. മനസ്സിന്റെ താളം തെറ്റിയാൽ പോലും നിന്നെപ്പോലെ ക്രൂരനാവാൻ അവനെക്കൊണ്ട് സാധിക്കില്ല… എനിക്ക് സ്വന്തമായിട്ട് അവൻ മാത്രമേയുള്ളൂ…… അവന് എന്തെങ്കിലും സംഭവിച്ചാൽ റോയി എന്നൊരാൾ ജീവിച്ചിരുന്നതിനു തെളിവ് ഉണ്ടാവില്ല…… നെല്ലിമറ്റം എന്ന കുടുംബം ഞാൻ വേരോടെ പിഴുതെറിയും…….. പെണ്ണെന്നോ ആണെന്നോ നോക്കില്ല ഞാൻ……. ഓർത്തോ നീ…….. മാധവൻ വിരൽചൂണ്ടി റോയിയുടെ മുഖത്തേക്ക് ഒന്നുകൂടി അടുത്തുവന്നു പറഞ്ഞു……..ആ കണ്ണുകളിലെ ദേഷ്യം….ആ ചുവപ്പ് എന്തും ചെയ്യുമെന്ന ചങ്കൂറ്റം……. റോയുടെ അമ്മച്ചി പേടിയോടെ റോയിയെ മുറുകെപ്പിടിച്ചു………
ഡെയ്സിയുടെ ആൾക്കാരല്ലേ…..ഒരു നേഴ്സ് വെളിയിലേക്ക് വന്നു ചോദിച്ചു……കുഞ്ഞുണ്ടായി…. പെൺകുഞ്ഞാണ്….. ഇപ്പോൾ കാണാൻ സാധിക്കില്ല……കൂടുതൽ കാര്യങ്ങൾ ഡോക്ടർ സംസാരിക്കും………. അത്രയും പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി…….. എല്ലാം എരിക്കാനുള്ള ദേഷ്യത്തിൽ നിന്ന മാധവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു…… കണ്ണുകളിൽ വാത്സല്യവും……. അയാൾ ഒന്നും മിണ്ടാതെ റോയിയെ ഒന്ന് നോക്കിയിട്ട് നടന്നു…..
ഡെയ്സിയെ ശിവയിൽ നിന്നും എത്ര അകറ്റാൻ നോക്കുമ്പോഴും വീണ്ടും വീണ്ടും അടുക്കുകയാണല്ലോ….. അവനും ഇവിടെ തന്നെ ഉണ്ടാകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല……. മനസ്സിൽ ചെറിയൊരു വേദന തോന്നി….ശരിയാണ് ശിവയുടെ അച്ഛൻ പറഞ്ഞത്…..അവനെ അങ്ങോട്ടേക്ക് ആക്രമിക്കാൻ തുടങ്ങിയത് താനാണ്….. തന്നെക്കാൾ ആരോഗ്യമുണ്ട് അവനും….. വേണമെങ്കിൽ തിരിച്ചടിക്കാം…… അവന്റെ നാവിൽനിന്നും ഡെയ്സിയുടെ പേര് കേൾക്കുമ്പോൾ വെറുപ്പാണ്……. അതും അവളെക്കുറിച്ച് അത്രയും സ്നേഹത്തിൽ പറയുമ്പോൾ……..അവന് അസുഖം ഇളകിയെന്ന് മനസ്സിലായിട്ടും നിർത്താൻ തനിക്കായില്ല…….. അത്രയ്ക്കുണ്ടായിരുന്നു മനസ്സിൽ ദേഷ്യം…. അടക്കി വെച്ചിരുന്ന കുശുമ്പ് ദേഷ്യം അസൂയ എല്ലാം…… ചെറുപ്പത്തിലെ കടന്നു കൂടിയതാണാ വെറുപ്പ്….വലിയ വീട്ടിലെ കുട്ടിയോടുള്ള അദ്ധ്യാപകരുടെ ഇഷ്ടം…. ബഹുമാനം…… പഠനത്തിലും കലയിലും ഭംഗിയിലും മുന്നിൽ….. അതിലും ദേഷ്യം തോന്നിയത് ഡെയ്സി അവനോട് മാത്രം ചിരിച്ചു മിണ്ടുന്നതിലായിരുന്നു….. ഇഷ്ടം ദേഷ്യമാവാനും ദേഷ്യം വെറുപ്പാകാനും അധികം സമയം വേണ്ടി വന്നില്ല… കൂട്ടുകാരനെന്ന സ്ഥാനത്തു നിന്നും അവനെ പണ്ടേ മാറ്റിയതാണ്…. ദേഷ്യം വന്നാൽ പിന്നെ കണ്ണു കാണില്ല….. വേണ്ടിയിരുന്നില്ല…. റോയിയുടെ മനസ്സിലേക്ക് ശിവയെ അടിക്കുന്ന രംഗം ഓർമ്മ വന്നു…. വല്ലാത്തൊരു വിഷമത്തിൽ ഭിത്തിയിലേക്ക് തല ചേർത്തു വെച്ചു..
ഡെയ്സിയുടെ കാര്യം ചോദിച്ചില്ലല്ലോ എന്ന് ഓർത്തത് അപ്പോഴാണ്….. കുഴപ്പമില്ലായിരിക്കും….. അതുകൊണ്ടല്ലേ ഒന്നും പറയാതെയും ഇരുന്നത്……… അമ്മച്ചിയെ നിർത്തിയിട്ട് വീട്ടിലേക്ക് തിരികെ പോകണം എന്നാണ് കരുതിയത്…… പക്ഷേ ശിവ ഇവിടെ ഉള്ളപ്പോൾ പോകാൻ മനസ്സുവന്നില്ല…… അവൻ എങ്ങാനും വന്നു കണ്ടാലോ…… ഒരേ ചോരയല്ലേ…. ഉത്സാഹം കൂടും……. അമ്മച്ചിക്കൊപ്പം അവിടെ ഇരുന്നു റോയിയും ഉറങ്ങി പോയി………….പിറ്റേന്ന് ഡെയ്സിയുടെ അപ്പച്ചനും അമ്മച്ചിയും ഓടിപ്പിടിച്ച് വന്നു…… രാവിലെ റിൻസി അറിയിച്ചപ്പോഴാണ് അറിഞ്ഞത്…….. അന്നയും ഉണ്ടായിരുന്നു കൂടെ …… റോയി അവളുടെ മുഖത്ത് നോക്കാൻ വല്ലാതെ ബുദ്ധിമുട്ടി……. പക്ഷേ അവൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല……. ഡെയ്സിയെ മുറിയിലേക്ക് മാറ്റി……. എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കുന്നുണ്ട്……. ചുറ്റും തപ്പുന്നുണ്ട്…….. കുഞ്ഞിന്റെ കാര്യം ആരോടും ഒന്നു ചോദിക്കാൻ തോന്നിയില്ല……. താൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളാണ് അവരുടെ നാവിൽനിന്നും വരുന്നതെങ്കിലോ……. ഏതെങ്കിലും നേഴ്സ് ആ റൂമിൽ വരുന്നതും കാത്തു കിടന്നു……. നല്ല വേദനയുണ്ട് പക്ഷേ അതിലും വേദനയുണ്ട് തന്റെ കുഞ്ഞിനെ കുറിച്ച് അറിയാത്തതിൽ…… റോയിച്ചനെ നോക്കി കിടന്നു……. എപ്പോഴോ ഒരു നോട്ടം കിട്ടിയപ്പോൾ കണ്ണു നിറഞ്ഞൊഴുകി…………. നമ്മുടെ കുഞ്ഞ് എന്തിയെ റോയിച്ചാ………കണ്ടോ കുഞ്ഞിനെ….. ഒരുപാട് തവണ കണ്ണുകൊണ്ട് ചോദിച്ചു……. പക്ഷേ റോയിക്ക് മനസ്സിലായില്ലെന്ന് മാത്രമല്ല മുഖം തിരിക്കുകയും കൂടി ചെയ്തു…….. ഒരു സിസ്റ്ററിന്റെ കൂടെ ഡോക്ടർ വന്നു മുറിയിലേക്ക്…… ഡെയ്സിയുടെ മുഖത്ത് ആശ്വാസം കണ്ടു……അവർ അടുത്തു വന്ന് ഡെയ്സിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു……. ഡെയ്സി യ്ക്കതു തിരിച്ചുകൊടുക്കാൻ ആയില്ല…………. എന്റെ കുഞ്ഞ്…………..ശബ്ദം പുറത്തേക്ക് വന്നില്ല……… കുറച്ചുദിവസമായില്ലേ ഒന്നു ശബ്ദിച്ചിട്ട്…….
വിഷമിക്കേണ്ട…… കുഞ്ഞിന് മാസം തികയാതെ പുറത്തേക്ക് വന്നതിന്റെ ബുദ്ധിമുട്ട് ഉണ്ട്….. അല്ലാതെ പേടിക്കാനൊന്നുമില്ല കേട്ടോ…… ഡെയ്സിയുടെ കവിളിൽ തട്ടി പറഞ്ഞു…. ഇത്രയും വേദന തിന്നു നടന്നത് എന്തിനാ… നേരത്തെ തന്നെ ഡോക്ടറിനെ കാണിച്ചിരുന്നുവെങ്കിൽ ഇത്രയും അനുഭവിക്കേണ്ടി വരുമായിരുന്നോ…… വീഴാതെയും ഇടിക്കാതെയുമൊക്കെ സൂക്ഷിക്കണമെന്ന് ഒരു ഗർഭിണിയോട് പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടോ….. ഡോക്ടർ ഡെയ്സിയെ ശാസിച്ചപ്പോൾ അവൾ റോയിയെ ഒന്നു നോക്കി……. അയാൾ നോട്ടം മാറ്റിക്കളഞ്ഞു…………… ഭക്ഷണം കഴിക്കാത്തത് കൊണ്ടു ആരോഗ്യം വളരെ മോശമാണ്…… കുഞ്ഞിന് മാത്രം പോരല്ലോ പാലു കൊടുക്കുന്ന അമ്മയ്ക്കും വേണ്ടേ ആരോഗ്യം…..
എനിക്ക് കുഞ്ഞിനെ ഒന്നു കാണാൻ പറ്റുവോ…… ഡെയ്സി ഡോക്ടറുടെ കയ്യിൽ പിടിച്ചു ചോദിച്ചു……….. അതിനെന്താ കാണാമല്ലോ……… അത് കേട്ടപ്പോൾ അവൾചാടി എഴുന്നേൽക്കാൻ ശ്രമിച്ചു…. വേദനിച്ചപ്പോൾ മുഖം ചുളിച്ചു പതിയെ കിടന്നു…….. അവളുടെ വേദന കണ്ടപ്പോൾ അപ്പച്ചന്റെയും അമ്മച്ചിയുടെയും മനസ്സ് നൊന്തു….. അവർ പരസ്പരം നോക്കി കണ്ണു തുടച്ചു……
ട്യൂബ് ഒക്കെയിട്ടു കിടക്കുന്ന തന്റെ കുഞ്ഞിനെ കണ്ടപ്പോൾ ഡെയ്സിയുടെ ചങ്കു പൊട്ടി…… കരച്ചിൽ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു…… ജീവനോടെ തന്നതിന് കർത്താവിനോട് ഒരായിരം നന്ദി പറഞ്ഞു….. കുഞ്ഞിന് രണ്ടാഴ്ചയോളം അവിടെ കിടക്കേണ്ടി വരും…. ഡെയ്സിയ്ക്ക് അതൊരു അനുഗ്രഹം പോലെ തോന്നി…… ഈ വേദനയിൽ തന്നെക്കൊണ്ട് കുഞ്ഞിനെ ഒന്നു എടുക്കാൻ പോലും സാധിക്കില്ല…. ഇവിടെ ആരും അതിനെയൊന്ന് ദയയോടെയോ വാത്സല്യത്തോടെയോ ഒന്നു തൊടുക പോലുമില്ലെന്ന് അവൾക്കു നന്നായിട്ടറിയാം…. പിഴച്ചുണ്ടായ കുഞ്ഞല്ലേ…. ആരും കാണാതെ കണ്ണുനീരൊപ്പി……..
അമ്മച്ചി കൂടെ ഉണ്ടായിരുന്നിട്ടും ഒന്നു ബാത്‌റൂമിൽ പോകാൻ പോലും കൂട്ടു വിളിക്കാൻ മനസ്സ് അനുവദിച്ചില്ല……. വേദന സഹിച്ചു എല്ലാം സ്വയം ചെയ്തു…… ആ ചുരുങ്ങിയ സമയം കൊണ്ടു ഒരു അമ്മ മാത്രമായി മാറിയിരുന്നു ഡെയ്സി….ഒരു ഭാര്യ കൂടിയാണ് താനെന്നത് പാടേ മറന്നു പോയിരിക്കുന്നു……. ഉപ്പോ കറിയോ കൂട്ടാതെ അമ്മച്ചി കൊണ്ടുവരുന്ന കഞ്ഞി കുടിക്കും ആർക്കോ വേണ്ടി……. ജീവൻ മാത്രമൊന്ന് പിടിച്ചു നിർത്താൻ………… മനസ്സ് മുഴുവൻ തനിച്ചു കിടക്കുന്ന തന്റെ കുഞ്ഞിലായിരുന്നു……. നെഞ്ചു വിങ്ങുമ്പോൾ നനയുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഡെയ്സി തോർത്ത് കൊണ്ടു മറച്ചു പിടിക്കും……….. വേദന എടുക്കുമ്പോൾബാത്‌റൂമിൽ പോയിരുന്നു കരയും………… ഇടയ്ക്കൊക്കെ അമ്മച്ചി തന്നെ നോക്കിയിരിക്കുന്നത് കാണാം…… പിന്നെ ദീർഘശ്വാസം വിടും….. ദേഷ്യത്തിൽ തന്നെ നോക്കും……. തിരിഞ്ഞിരിക്കും…… അവർക്ക് തന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയതിനുള്ള ശിക്ഷ …..
റോയിച്ചൻ എന്തിനാണ് തനിക്ക് കാവൽ ഇരിക്കുന്നതെന്ന് മാത്രം ഡെയ്സിയ്ക്ക് മനസ്സിലായില്ല…. ഒന്ന് അടുത്തു വന്നിരുന്നിരുന്നെങ്കിൽ ഒന്ന് മിണ്ടിയിരുന്നുവെങ്കിൽ എന്നൊക്കെ വല്ലാതെ കൊതിച്ചു……. ഇനി അങ്ങോട്ട് എല്ലാം വെറും ആഗ്രഹം മാത്രമാകും……തന്റെ സത്യം തെളിയില്ല……. അത് നന്നായി മനസിലാക്കിയത് കൊണ്ടാണ് ആരുടേയും അടുത്ത് പോയി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കാഞ്ഞതുന്……പക്ഷേ ശിവച്ഛനെയും ശിവയെയും അത്രമേൽ സ്നേഹിച്ചത് ഒരു തെറ്റായി ഡെയ്സിയ്ക്ക് ഇന്നേവരെ തോന്നിയിട്ടില്ല……. ഞാൻ തെറ്റ് ചെയ്തിട്ടില്ല……. അത് ഓരോരുത്തരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ തന്നെക്കൊണ്ടാവില്ല….. അവരുടെ ചോദ്യങ്ങൾക്കൊന്നും തന്റെ കയ്യിൽ മറുപടിയും ഇല്ല……. മറ്റാരും വിശ്വസിച്ചില്ലെങ്കിലും കർത്താവ് തന്നെ വിശ്വസിക്കും….. അവൻ തനിക്കുള്ള വഴി കാട്ടുമെന്ന് അവൾ അടിയുറച്ചു വിശ്വസിച്ചു……..
അമ്മച്ചി വീട്ടിൽ പോകുമ്പോൾ അന്നയാണ് ഡെയ്സിയ്ക്ക് കൂട്ടിരിക്കുന്നത്….. കുറച്ചുദിവസമായി റോയി പലതും ക്ഷമിക്കുന്നു നോട്ടത്തിലും പെരുമാറ്റത്തിലും എല്ലാം ഒരു വല്ലായ്മ…….. ഡെയ്സിയെ നോക്കാൻ വന്നതാണ് എന്നാണ് പറയുന്നത്…….. നോക്കുന്നത് പക്ഷേ തന്നെയാണെന്ന് മാത്രം……. തനിക്ക് ചോറു തരാനും തന്നെ ശ്രദ്ധിക്കാനും മാത്രമാണ് അവൾ ശ്രമിക്കുന്നത്………. ഡെയ്സി സ്വന്തം കാര്യം തനിച്ചാണ് ഇപ്പോഴും ചെയ്യുന്നത്……..അന്ന തന്നോട് കാണിക്കുന്ന അടുപ്പം ഡെയ്സി കാണുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടക്കാറാണ് പതിവ്……. റോയിക്ക് ഒന്ന് എതിർത്തു പറയാൻ പേടിയാണ്….. അന്നത്തെ സംഭവം ആരോടെങ്കിലും പറഞ്ഞാലോ….. അതുകൊണ്ട് സഹിക്കുകയാണ് അവളെ ഇപ്പോൾ….ആരും മുറിയിൽ ഇല്ലാതിരുന്നപ്പോൾ അന്ന റോയിയുടെ അടുത്തു വന്നിരുന്നു…..
ഇനിയെന്താ റോയിച്ചന്റെ ഉദ്ദേശം….. ചേച്ചിയും കുഞ്ഞുമായി ജീവിക്കാൻ തന്നെയാണോ തീരുമാനം…… അന്ന അങ്ങനെ ചോദിച്ചപ്പോൾ റോയി അവളെ സൂക്ഷിച്ചുനോക്കി…………. അല്ല……. ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു……… വല്ലവന്റെയും കുഞ്ഞിന്റെ തന്തയായി ജീവിക്കേണ്ട കാര്യമുണ്ടോ……..
അത് ഞാൻ തീരുമാനിച്ചോളാം ജീവിക്കണോ വേണ്ടയോ എന്ന്…….. നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി………… റോയി കടുപ്പിച്ചു പറഞ്ഞു…….
എന്തിനാണ് റോയിച്ചന് എന്നെ കാണുമ്പോൾ ഇത്രയും ദേഷ്യം…… അതിന് ഞാൻ എന്തു ചെയ്തു……. അന്ന റോയിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു……. തിരിച്ചു മറുപടി കൊടുക്കും മുന്നേ മുറിയുടെ വാതിൽ തുറന്നു ഡെയ്സി മെല്ലെ നടന്നു വന്നു……
കുഞ്ഞിന് പാലു കൊടുക്കാൻ പോയതാണ്….. ആ കുറച്ചു നേരം മാത്രമേ സന്തോഷിക്കാറുള്ളു അവൾ……. റോയിച്ചന്റെ അടുത്തിരിക്കുന്ന അന്നയെയും തന്നെ കണ്ടപ്പോൾ അവളുടെ കൈക്കുള്ളിൽ നിന്നും കൈ തിരിച്ചു വലിക്കുന്ന റോയിച്ചനെയും നല്ല തെളിവോടെ ഡെയ്സി കണ്ടു….. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല….. കുറച്ചു ദിവസമായി കാണുന്നതാണ് ഈ കാഴ്ച്ച….. അന്നയുടെ മുഖത്ത് വല്ലാത്തൊരു ധൈര്യമാണ് പക്ഷേ റോയിച്ചന്റെ മുഖത്ത് ഒരു പരുങ്ങൽ ആണ്… അനിയത്തിയുടെ സ്ഥാനമാണോ അതോ തന്റെ സ്ഥാനമാണോ റോയിച്ചനിൽ കാണിക്കുന്നതെന്ന് ഡെയ്സിയ്ക്ക് അറിയില്ലായിരുന്നു…. അവരിൽ നിന്നും നോട്ടം മാറ്റി മെല്ലെ നടന്നു വന്നു ബെഡിലേക്കിരുന്നു…. പതിയെ പിടിച്ചു പിടിച്ചു കിടന്നു…. കിടന്നതും കണ്ണിന്റെ കോണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി….. വായ പൊത്തിപ്പിടിച്ചു……. അനിയത്തി ആണ് റോയിച്ചാ…. വേറൊരു ബന്ധവും പാടില്ല…… കർത്താവ് പൊറുക്കില്ല…….ഡെയ്സിയുടെ മനസ്സ് റോയിയോട് പറഞ്ഞുകൊണ്ടേയിരുന്നു… ഡെയ്സി മൗനത്തിൽ മന്ത്രിച്ചത് കേട്ടത് പോലെ റോയി അന്നയ്ക്കരികിൽ നിന്നും എഴുന്നേറ്റു പോയി….. ശ്ശേ… നാണക്കേട് ആയതുപോലെ റോയിയുടെ ചുണ്ടിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു…… …… ഡെയ്സി തന്നെയും അന്നയെയും ഒരുമിച്ചു കണ്ടപ്പോൾ അവൾക്ക് വിഷമം ആയോന്നുള്ള ചിന്തയായിരുന്നില്ല അപ്പോൾ റോയിയുടെ മനസ്സിൽ….. ഇനി ഇത് ഡെയ്സി തനിക്ക് നേരെ ഒരായുധമാക്കി തിരിച്ചു പറയുമോന്ന് ആയിരുന്നു….
ഡിസ്ചാർജ് ചെയ്തപ്പോൾ ഡോക്ടർ തന്നെയും റോയിച്ചനെയും ഒരുമിച്ച് ഇരുത്തിയാണ് കുഞ്ഞിന്റെ കാര്യങ്ങൾ സംസാരിച്ചത്….. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞ് സാധാരണ കുഞ്ഞുങ്ങളെ പോലെ ആയിരിക്കില്ല ചിലപ്പോൾ…. കുറച്ചു കഴിയുമ്പോഴേ നമുക്കും മനസ്സിലാവൂ അതെന്താന്ന്…. ഡെയ്സിയുടെ കണ്ണു നിറഞ്ഞപ്പോൾ ഡോക്ടർ ആശ്വസിപ്പിച്ചു…….. പേടിക്കേണ്ട ഒന്നുമുണ്ടാവില്ല….. ഉണ്ടെങ്കിൽ തന്നെ അതിനൊക്കെ ചികിത്സയുമുണ്ട്…. ഒന്നുമുണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം നമുക്ക്…. ഡെയ്സി കണ്ണു തുടച്ചുകൊണ്ടേയിരുന്നു ഒരു ഭാവ വ്യത്യാസവുമില്ലാതെ റോയി അടുത്തിരുന്നു കേട്ടു…….
ബില്ലടക്കാൻ അപ്പച്ചന്റെ കയ്യിലേക്ക് നോട്ടുകൾ കൊടുക്കുമ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു നോക്കി റോയിയെ……. അന്നയുടെ കണ്ണു മഞ്ഞളിച്ചു…… റോയിച്ചൻ എന്നൊരാൾ അവൾക്കു വലിയവനായി കഴിഞ്ഞിരിക്കുന്നു…….. മകൾ ഇങ്ങനെയൊക്കെ ചെയ്തിട്ടും അവൾക്കുവേണ്ടി പൈസ ചിലവാക്കുന്ന മരുമകനെ അപ്പച്ചനും അമ്മച്ചിയും തലയിൽ എടുത്തുവച്ചു……. ഡെയ്സിയെ ദേഷ്യത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കാനും രണ്ടാളും മറന്നില്ല….. ദേവിയമ്മയുടെ മാല ആരുടെയോ ലോക്കറിൽ ആയെന്ന് ഡെയ്സിയ്ക്ക് മനസ്സിലായി……. പൈസ എവിടെ നിന്ന് കിട്ടിയെന്ന് താൻ ചോദിക്കണം എന്ന് റോയിച്ചന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു……. അതിന് തിരിച്ചു തരുന്ന മറുപടി എന്തെന്നും തനിക്ക് ശരിക്കും അറിയാം……….. അവന്റെ കൊച്ചിനു വേണ്ടി മുടക്കാൻ എന്റെ കയ്യിൽ പൈസ ഇല്ല എന്ന്…………
കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു……. സ്വന്തം എന്ന് പറയാൻ ഇനിയുള്ളത് ഇവൾ മാത്രമാണ്…… ശിവഛൻ ശിവയെ ചേർത്ത് പിടിക്കുന്നതാണ് പെട്ടെന്ന് ഓർമയിലേക്ക് വന്നത്………. ശിവയ്ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ…… ഇല്ലെന്ന് പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു……. പിന്നെയും കുഞ്ഞിന്റെ മുഖത്തേക്ക് നോട്ടം ചെന്നപ്പോൾ എല്ലാം മറന്നു……… അമ്മച്ചി നടുക്കാണ് ഇരുന്നത്…..മുന്നോട്ട് കുറച്ചു ആഞ്ഞ്……. അന്ന റോയിയുടെ നെഞ്ചിലേക്ക് ചേർന്ന് ഇരിപ്പുണ്ട്……. ശ്രദ്ധിക്കാൻ പോയില്ല….. ഡെയ്സിയുടെ വീട്ടിൽ എല്ലാവരെയും ഇറക്കി വിട്ടിട്ട് റോയ് പോകുമ്പോൾ ഒരു നോട്ടം പ്രതീക്ഷിച്ചതുപോലെ ഡെയ്സി ഇറങ്ങിയ ഇടത്തുനിന്നും അനങ്ങാതെ നിന്നു……..വണ്ടി കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾപതിയെ അകത്തേക്ക് കയറി……..
ഉടനെ വരും……
A… M.. Y..
എന്നെ പകെയ്ക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിനു നന്മക്കായി ഒരു അടയാളം എനിക്കു തരേണമേ…. (സങ്കീർത്തനങ്ങൾ 86:17a)
ഇത് ഒരു കഥയാണ്…. ഇതിനെ അങ്ങനെ മാത്രം കാണുക….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission