Skip to content

ഭദ്ര – 1

badhra

ഇവളേയും കൊണ്ട് ഈ വീടിൻ്റെ പടി കയറാം എന്നു നീ വിചാരിച്ചെങ്കിൽ നടക്കില്ല നടക്കില്ല ……

പ്ലീസ് അമ്മേ ഞാനിവളേം കൊണ്ട് പിന്നെ ഞാനെങ്ങോട്ട് പോകും

അതൊന്നും എനിക്കറിയണ്ട … ഈ വീട്ടിലേക്ക് കയറാൻ പറ്റില്ല. അത്ര തന്നെ… ഇതേ നല്ല അന്തസ്സുള്ളവർ  താമസിക്കുന്ന വീടാണ്…. എവിടെയോ കിടക്കുന്ന ഒരുത്തിയെ കൂട്ടികൊണ്ട് ഇവിടേക്ക് വരാൻ നിനക്ക് നാണമില്ലേ…?

അമ്മേ …… ഇവൾ ഇവിടെ എവിടേലും കിടന്നോളും … പ്ലീസ് എനിക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ല….

നിനക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ലങ്കിൽ ഇവളേ ഇവിടെ സ്വീകരിക്കാൻ എനിക്കും പറ്റില്ല….

അമ്മ ഇങ്ങു വന്നേ ഞാനൊരു കാര്യം പറയട്ടെ.. അനന്തു അമ്മയെ വിളിച്ചോണ്ട് ഹോളിലേക്ക് കയറി പോയി … അമ്മയോട് എന്തോരഹസ്യം പറഞ്ഞതിന് ശേഷം പുറത്തേക്കിറങ്ങി വന്നു …..

കയറി വാ .:…മനസ്സില്ലാ മനസ്സോടെ അനന്തു എന്നെ വീടിനകത്തേക്ക് ക്ഷണിച്ചു…..

ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അമ്മയും അനിയത്തിയും അവരെ നോക്കി തല ചലിപ്പിച്ചതിന് ശേഷം അനന്തുവിൻ്റെ പിന്നാലേ ഹാളിലേക്ക് കയറി…..

ഇവിടെ രാജകുമാരിയായി വാഴാം എന്ന് വല്ല വിചാരവും ഉണ്ടെങ്കിൽ നടക്കില്ല:…. വാ നിനക്കുള്ള മുറി ഞാൻ കാണിച്ചു തരാം അവിടെ കിടന്നോളണം… അനന്തുവിൻ്റെ അമ്മ തൻ്റെ എൻ്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു. ഞാൻ അനന്തുവിൻ്റെ നേരെ നോക്കി…. എന്നാൽ അനന്തു മറ്റ് എവിടെയോ നോക്കി നിൽക്കുകയാണ്…. ഞാൻ കണ്ണീർ പൊഴിച്ചു കൊണ്ട് അനന്തുവിൻ്റെ അമ്മയെ പിൻതുടർന്നു….

അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റും ചൂണ്ടിക്കാട്ടി കൊണ്ട് അനന്തുവിൻ്റെ അമ്മ പറഞ്ഞു …ദാ ഇവിടെയാണ് നിൻ്റെ സ്ഥാനം ഇവിടെ കിടന്നോളണം നീ …പിന്നെ അടുക്കളയിൽ കയറി പാചകം ചെയ്യാനൊന്നും നിൽക്കണ്ട ..അതുപോലെ അടുക്കളയിൽ നിന്ന് അപ്പുറത്തേക്ക് വരാനും പാടില്ല. പുറം പണികൾ ചെയ്തു ഞാൻ വിളമ്പി തരുന്നതും കഴിച്ച് ഇവിടെ കഴിഞ്ഞോളണം… അതുപോലെ എൻ്റെ മകൻ അനന്തുവിനെ കാണാനോ മിണ്ടാനോ പാടില്ല…. നിനക്ക് എന്ന് ഇവിടെ മടുത്തു എന്നു തോന്നുന്നോ അന്നിറങ്ങി പോകാം നിനക്കിവിടെ നിന്ന് …. ഇത്രയും പറഞ്ഞ് അനന്തുവിൻ്റെ അമ്മ രമണി അവിടെ നിന്നും പോയി…..

ഞാൻ ആ മുറിയാകെ വിക്ഷിച്ചു…. അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയൊരു സ്റ്റോർ റൂം ആയിരുന്നു. നല്ല അടുക്കും ചിട്ടയുമായി സൂക്ഷിച്ചിരുന്ന മുറിയാണ് ഞാനാ തറയിലേക്കിരുന്നു കൊണ്ട് ഭിത്തിയിലേക്ക് ചാരിയിരുന്നു ….. എതാനും നിമിഷം മുൻപ് നടന്ന കാര്യങ്ങൾ ഓരോന്നായി എൻ്റെ കൺമുന്നിലൂടെ കടന്നു പോയി…..

കഴിഞ്ഞ ആറുമാസമായി അനന്തുവിനെ പരിചയപ്പെട്ടിട്ട് ഒരു കല്യാണ ഫംഗഷനിൽ വെച്ചിട്ടായിരുന്നു അനന്തുവിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും… .ഡിഗ്രിക്ക് അവസാനവർഷം പഠിക്കുകയായിരുന്നു ഞാനാ സമയം…. എക്സാം കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ പോകുന്ന വഴി പലയിടത്തും വെച്ച് അനന്തുവിനെ കാണാനിടയായി അന്നത്തെ പരിചയം വെച്ച് പരസ്പരം മിണ്ടും.. ഒരിക്കൽ fbയിൽ റിക്വസ്റ്റ് വന്നു… പിന്നെ മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും മെസ്സേജായി പതുക്കെ അതു പ്രണയമായി വഴിമാറി… ….. ദിവസങ്ങൾ കഴിയുംതോറും പ്രണയത്തിൻ്റെ തീവ്രതയും കൂടി വന്നു കൊണ്ടിരുന്നു അനന്തുവിന് എന്നെ കാണാതിരിക്കാൻ കഴിയില്ലന്ന് പറഞ്ഞ് എല്ലാ ദിവസവും ക്ലാസ്സ്കഴിയുമ്പോൾ കാറുമായി വരും … അല്പസമയം കാറുമായി ചുറ്റി തിരിഞ്ഞതിന് ശേഷം എന്നെ വീടിൻ്റെ പടിക്കൽ കൊണ്ടു ചെന്നാക്കും ഇതൊരു പതിവായി മാറിയിരുന്നു…. ഇടക്ക് കമ്പ്യൂട്ടർ ക്ലാസ്സിൽ കയറാതെ സിനിമക്ക് പോകും ഈ സമയത്തെല്ലാം അനന്തു എൻ്റെ ശരീരത്തിൻമേൽ കുസൃതികൾ കാണിക്കുമായിരുന്നു. അനന്തുവിനോടുള്ള പ്രണയാധിക്യത്താൽ ഞാൻ മൗനാനുവാധം നൽകിയിരുന്നു എന്നു മാത്രമല്ല ഞാനതെല്ലാം ആസ്വദിക്കുകയും ചെയ്തിരുന്നു…… ഇന്നും പതിവുപോലെ അനന്തുവിനോടൊപ്പം കാറിൽ കയറി പതിവ് സഥലത്ത് സംഗമിച്ചു….. ദിവസങ്ങളായി ഇതു വീക്ഷിച്ചു കൊണ്ടിരുന്ന ചിലർ ഞങ്ങളെ കൈയോടെ പിടികൂടി എന്നെ അറിയുന്നവർ എൻ്റെ വീട്ടിലറിയിച്ചു….. അമ്മാവൻമാരും അമ്മയും അനിയത്തിയും സംഭവസ്ഥലത്ത് എത്തി….. പ്രശ്നം ഗുരുതരമായി അമ്മാവൻമാർ അനന്തുവിനെതിരെ കേസ് കൊടുക്കും എന്ന് ഭീക്ഷണിപ്പെടുത്തി….

അവസാനം നാട്ടുകാരും വീട്ടുകാരും കൂടി എന്നെ അനന്തുവിനോടൊപ്പം പറഞ്ഞയച്ചു …. മനസ്സില്ലാ മനസ്സോടെ അവരുടെ ഭീക്ഷണി ക്ക് മുന്നിൽ വഴങ്ങി അനന്തു എന്നേയും കൂട്ടികൊണ്ടു വന്നതാണ് വീട്ടിലേക്ക്…. അനന്തുവിനെക്കാൾ ജാതിയിൽ താഴ്ന്നവളാണ് ഞാൻ അതാണ് അമ്മയുടെ പ്രശ്നം…….

ഇനി പിടിച്ചു നിൽക്കുക അത്ര തന്നെ ഭദ്ര മനസ്സിൽ വിചാരിച്ചു കൊണ്ട് രണ്ടും കൈ കൊണ്ടും ഇരു കണ്ണുകളും അമർത്തി തുടച്ചു….

അമ്മയ്ക്ക് ഇഷ്ടം അല്ലങ്കിലും അനന്തു ഒരിക്കലും എന്നെ കൈവിടില്ല … ഭദ്ര ആ പ്രതീക്ഷയോടെ സ്റ്റോർ റൂമിലെ ഭിത്തിയിൽ ചാരിയിരുന്നു.

വിശപ്പും ദാഹവും സഹിക്കാൻ പറ്റുന്നില്ല…. രാവിലെ രണ്ട് ദോശ കഴിച്ചതാണ് …. ഇപ്പോ സമയം എത്ര ആയി കാണും ഭദ്ര മൊബൈൽ എടുത്ത് സമയം നോക്കി നാലുമണി കഴിഞ്ഞിരിക്കുന്നു ….. ഭദ്ര അനന്തുവിൻ്റെ നമ്പറെടുത്ത് ഡയൽ ചെയ്തു…. പക്ഷേ അനന്തുവിൻ്റെ നമ്പർ ബിസി ആയിരുന്നു.

മാറിയുടുക്കാൻ വേറെ ഡ്രസ്സ് പോലും ഇല്ല … കുളിച്ചാൽ പകുതി ക്ഷീണം മാറിയേനെ… പക്ഷേ? എന്തു ചെയ്യും എന്നറിയാതെ ഭദ്ര ആകെ വിഷമിച്ചു.

ഭദ്ര വീണ്ടും അനന്തുവിൻ്റെ നമ്പറിലേക്ക് വിളിച്ചു പക്ഷേ ഇപ്പോ ആ നമ്പർ സ്വിച്ചോഫ് ആയിരുന്നു. ഭദ്ര വാട്ട്സാപ്പ് തുറന്ന് അനന്തുവിനൊരു മെസ്സേജ് വിട്ടു……. തൻ്റെ ആകുലതകളും ആവശ്യങ്ങളും അറിയിച്ചുകൊണ്ട് വോയിസ് മെസ്സേജ് :….

ഈ സമയം അനന്തു മറ്റൊരു നമ്പറിൽ നിന്ന് തൻ്റെ കൂട്ടുകാരോട് സംസാരിക്കുകയാണ്

ആരു പറഞ്ഞു നിങ്ങളോട് ഈ നുണക്കഥ…. അവളിപ്പോ എൻ്റെ വീട്ടിൽ ഉണ്ടന്നുള്ളത് സത്യമാണ് പക്ഷേ എൻ്റെ ഭാര്യയായിട്ടല്ല ഞാനവളെ ഇങ്ങോട്ട് കൊണ്ടുവന്നത്….. ഇവിടെ പുറം പണിക്ക് ഒരാളെ വേണം എന്നു അമ്മ പറഞ്ഞപ്പോ അവളുടെ വീട്ടിലെ കഷ്ടപാടുകൾ എന്നോടു പറഞ്ഞിട്ടുണ്ടല്ലോ അവൾക്കൊരു സഹായം ആകുമല്ലോ എന്നോർത്ത് അവളെ കൂട്ടി കൊണ്ട് വന്നു എന്നത് സത്യമാണ്…..

അല്ലാതെ നിനക്ക് അവളോട് പ്രണയം ഒന്നും ഇല്ലായിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത്

പ്രണയം…. മണ്ണാങ്കട്ട…. ഒന്നു പോടെ …. എൻ്റെ ജാതി എന്താന്ന് നിനക്കറിയോ? ആ ഞാൻ അവളെപ്പോലെ ഒരുത്തിയെ പ്രണയിക്കാനോ?

പിന്നെ നീ അവളേയും കൊണ്ട് ഈ നാടെല്ലാം ചുറ്റിയത്

എടാ നിനക്കറിയില്ലേ പെണ്ണെന്നാൽ എൻ്റെയൊരു വീക്കനെസ്സ് ആണന്ന്. …. ഭദ്ര …. ജാതിയിൽ താഴ്ന്നവൾ ആണെങ്കിലും ആരേയും ആകർഷിക്കുന്ന സൗന്ദര്യത്തിന് ഉടമയല്ലേ അവൾ … ….. ആ സൗന്ദര്യം ആവോളം ആസ്വദിക്കണമെങ്കിൽ പ്രണയം അല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഞാനൊന്ന് തൊട്ടും പിടിച്ചും എൻ്റെ വഴിക്ക് കൊണ്ടുവരികയായിരുന്നു അപ്പോഴാണ് ഇന്ന് ചില സദാചാരക്കാർ വന്ന് എല്ലാം നശിപ്പിച്ചത്…. അവളെ ഞാനിങ്ങോട്ട് കൂട്ടികൊണ്ടു വന്നു.. ഇനിയെല്ലാം അവളുടെ വിധിപോലെ നടക്കട്ടെ…..

എടാ നീ വെറുതെ പുലിവാല് പിടിക്കണ്ടാട്ടോ ഭദ്രയെ പോലെയൊരു പെണ്ണിനെ തൊട്ടാൽ നിയമം നിന്നെ വെറുതെ വിടില്ല…. നിനക്ക് അവളെ ഭാര്യയാക്കാൻ പറ്റില്ലങ്കിൽ അവളെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്ക്

ഇല്ലടാ നാട്ടുകാരും വീട്ടുകാരും കൂടി അവളെ ഇന്ന് എൻ്റെ കൂടെ പറഞ്ഞയച്ചതാ ……. ഞാനായിട്ട് അവളെ ഉപേക്ഷിക്കില്ല… അവൾക്കും എന്നു പോകണം എന്നു തോന്നുന്നോ അന്നവൾക്ക് പോകാം ഞാൻ തടയില്ല…….

അനന്തുവിൻ്റെ മനസ്സിലിരിപ്പൊന്നും അറിയാതെ ഭദ്ര അപ്പോഴും അനന്തുവിൻ്റെ വിളിയും കാത്തിരുന്നു.

സമയം പൊയ്കൊണ്ടിരുന്നു….. രമണി അടുക്കളയിൽ എത്തി ഭക്ഷണം ഉണ്ടാക്കുന്നതും അടുക്കളയിൽ പണികൾ ചെയ്യുന്നതെല്ലാം ഭദ്ര അറിയുന്നുണ്ടായിരുന്നു. ഭദ്ര ആ ഇരിപ്പ് അവിടെ തുടർന്നു…. രാത്രി ആയപ്പോൾ രമണി ഭക്ഷണം വിളമ്പി ഭർത്താവിനും മകനും കൊടുത്ത് കഴിക്കുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നു. വിശക്കുന്ന വയറുമായി ഭദ്ര കാത്തിരുന്നു തനിക്കും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ …. എന്നാൽ രമണി സ്റ്റോർ റൂമിൻ്റെ വാതിൽ അടച്ച് പുറത്തൂന്ന് കുറ്റിയിട്ടതിറഞ്ഞ് ഭദ്രയിൽ ഒരു നടുക്കവും ഭയവും ഉണ്ടായി….. വിശന്നു തളർന്ന് നിലത്തു ചുരുണ്ടുകൂടി കിടന്നിരുന്ന ഭദ്ര എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പാതിരാ കഴിഞ്ഞൊരു സമയത്ത് എന്തോ തൻ്റെ ശരീരത്തിലൂടെ ഇഴയുന്നുണ്ടന്നറിഞ്ഞ് ഭദ്ര കണ്ണു തുറന്നു…… തൻ്റെ മേലേക്ക് അമരാൻ ശ്രമിക്കുന്ന ആളെ കണ്ട്  ഭദ്ര ഞെട്ടി…..

തുടരും….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!