Skip to content

ശ്രീദേവി – 5

sreedevi novel

കുറച്ചു ദൂരം പിന്നിട്ടതിനു ശേഷം ശ്രീ മഹിയോടായി പറഞ്ഞു…..

നീ ഡ്രൈവ് ചെയ്തു  മടുത്തെങ്കിൽ മാറു….. അച്ഛൻ ഓടിക്കും……

ഇല്ലമ്മേ സാരമില്ല…… ബോറടിക്കുന്നില്ല…..

മഹീ… നീയിങ്ങു വന്നിരിക്കു…… ഇനി ശ്രീ വണ്ടിയോടിക്കട്ടെ…..

മഹി ബ്രേക്കിട്ടു വണ്ടി നിർത്തി……

എന്താ….. അമ്മക്ക് വണ്ടിയൊക്കെ ഓടിക്കാനറിയുവോ….

അച്ചുവും മഹിയും അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയിരിക്കുവാണ്….

ഈ ഉണ്ണിയേട്ടൻ…… ഒന്നു മിണ്ടാതിരിക്കു…… ചുമ്മാതാണ് പിള്ളേരെ….. ഞാനെങ്ങും ഓടിക്കാറില്ല…. ശ്രീ വെപ്രാളത്തിൽ പറഞ്ഞു…..

രണ്ടാളും ഉണ്ണിയുടെ മുഖത്തേക്ക് നോക്കി….

ശ്രീയുടെ നാട്ടിൽ ആദ്യമായി ഫോർ വീലർ ഓടിച്ച പെണ്ണ് ആരെന്നറിയുവോ…. ഉണ്ണി രണ്ടാളോടും ചോദിച്ചു…..  എന്നിട്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി….. കൂടെ അച്ചുവും മഹിയും…….

ഒന്നു മിണ്ടാതിരിക്കു ഉണ്ണിയേട്ടാ….. പോകാം മഹീ…… ശ്രീ പറഞ്ഞു….

അച്ഛന്റെ പറച്ചിൽ കേട്ടിട്ട് ഇത് കള്ളമാണെന്ന് തോന്നുന്നില്ല…. അതും പറഞ്ഞു മഹി ഡോർ തുറന്നു വെളിയിലേക്കിറങ്ങി നടു നിവർത്തി…. കൂടെ അച്ചുവും……

അപ്പുവിനെ സീറ്റിൽ ചാരിയിരുത്തി ശ്രീയുടെ കയ്യിൽ പിടിച്ചു ഉണ്ണി വെളിയിലേക്കിറക്കി….. കുറച്ചു നേരം റോഡരുകിൽ നിന്ന് ക്ഷീണം മാറ്റിയിട്ട് വീണ്ടും കാറിലേക്ക് കയറി എല്ലാവരും….. മഹിയും അച്ചുവും പിന്നിൽ കയറി…… ഉണ്ണി മുന്നിലും….. ഇനിയുള്ളത് ഡ്രൈവിംഗ് സീറ്റ് മാത്രമാണ്….. വല്ലാത്തൊരു വിഷമത്തോടെ ശ്രീ എല്ലാവരെയും നോക്കി… ഉണ്ണി കണ്ണടച്ചു കാണിച്ചു…… ശ്രീ പതിയെ സീറ്റിലേക്കിരുന്നു സീറ്റ് അഡ്ജസ്റ്റ് ചെയ്തു സീറ്റ്  ബെൽറ്റ്‌ ഇട്ടു….

ഉണ്ണിയേട്ടാ എന്റെ കൈ വിറക്കുന്നു……. ഒരുപാട് നാളായി സ്റ്റിയറിങ് പിടിച്ചിട്ട്……..

ഉവ്വ്…… കഴിഞ്ഞ ദിവസം അളിയന്റെ വണ്ടി മിറ്റത്തൂടെ ഓടിക്കുന്നത് കണ്ടല്ലോ…… എല്ലാവരും ഉറങ്ങിയെന്നു വിചാരിച്ചോ…. ചുമ്മാ ഓടിക്കൂ…… ഞാനില്ലേ കൂടെ…… ഉണ്ണി ധൈര്യം കൊടുത്തു……

ശ്ശോ…..എന്തു കഷ്ടാ…….  ശ്രീയുടെ വായിൽ നിന്നും അറിയാതെ വന്നുപോയി…..

എല്ലാവരും ഉച്ചയുറക്കത്തിൽ ആയിരുന്ന ദിവസം……. അനിയൻ നിർബന്ധിച്ചപ്പോൾ ചുമ്മാ ഓടിച്ചതാണ്…… അച്ഛൻ ആദ്യമായി വണ്ടി വാങ്ങിയപ്പോൾ മൂത്ത ഏട്ടൻ പഠിപ്പിച്ചതാണ് തന്നെ ….. സഹോദരങ്ങളെ എങ്ങനെയാണോ വളർത്തിയത് അതുപോലെ തന്നെയാണ് ശ്രീയും വളർന്നത്…. പഠിപ്പിൽ ആയാലും  മറ്റു കാര്യങ്ങൾ ആയാലും…. ലൈസൻസ് ഒക്കെ ഉണ്ട്….. പക്ഷേ അതിപ്പോൾ എവിടെയെന്നു ശ്രീക്കു പോലും അറിയില്ല…. ഉണ്ണിയേട്ടന്റെ കൂടെയുള്ള ജീവിതത്തിൽ മനഃപൂർവം മറന്ന ഒന്ന്…… എത്ര ഒളിപ്പിച്ചാലും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഏതു പ്രായത്തിലാണെങ്കിലും തല പൊക്കും….. അങ്ങനെ തോന്നിയ ഒരാഗ്രഹം ആയിരുന്നു അന്നുണ്ടായത്…… അനിയന്റെ ഫുൾ സപ്പോർട്ടും……

എന്തായാലും വരട്ടെ…… സ്റ്റിയറിങ്ങിൽ തൊട്ടു തൊഴുതു….. ഒന്നുകൂടി ഉണ്ണിയെ നോക്കി….. സ്റ്റാർട്ട്‌ ചെയ്തു പതിയെ ഓടിച്ചു……. കുറച്ചു ഓടിച്ചു കഴിഞ്ഞപ്പോൾ ധൈര്യം തോന്നി…..പിന്നെ നല്ല സ്മൂത്ത്‌ ആയിട്ട് വണ്ടിയോടിച്ചു…….

അച്ചുവും മഹിയും ആകെ വണ്ടറടിച്ചിരിക്കുവാണ്…… ഉണ്ണി ഇടയ്ക്കിടെ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്…..

അമ്മയൊരു സംഭവമാ കേട്ടോ……. ചക്കരയുമ്മ…….. ശ്രീയുടെ കവിളിൽ അച്ചു എത്തി കുത്തി ഉമ്മ

വെച്ചു……

ഈ പെണ്ണെന്റെ കോൺസെൻട്രേഷൻ കളയും…..

അമ്മക്കൊരു സമ്മാനം തരുന്നുണ്ട് ഞാൻ…. വീട്ടിൽ ചെല്ലുമ്പോൾ….. മഹി പറഞ്ഞു…… എന്താ അതെന്നു ചോദിച്ചു ഇപ്പോഴേ അച്ചു ശല്യം തുടങ്ങി…… അച്ചുവിന്റെ ബഹളം കേട്ടു അപ്പു കണ്ണു തുറന്നു….

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൂളായിട്ട് വണ്ടിയോടിക്കുന്ന അമ്മയെ കണ്ടപ്പോൾ ഒന്നുകൂടി കണ്ണു തിരുമ്മി നോക്കി……

നീയാ കണ്ണെടുത്തു അകത്തിട് ചെക്കാ…… അത് നമ്മുടെ അമ്മ തന്നെയാ…… ശ്രീദേവി വിശ്വനാഥ്…….. അച്ചു വായുവിൽ എഴുതി കാണിച്ചു……

കുറച്ചു കഴിഞ്ഞപ്പോൾ ശ്രീയുടെ മുഖം ചുളിയാൻ തുടങ്ങി….. ഉണ്ണിക്കു മനസ്സിലായി ശ്രീക്കു നടുവേദന തുടങ്ങിയെന്നു….

മാറ്….. ഇനി ഞാൻ ഓടിക്കാം…. ഉണ്ണി പറഞ്ഞു….

പിറകിലിരുന്ന പില്ലോ എടുത്തു സീറ്റിൽ വെച്ചു കൊടുത്തു ഉണ്ണി….. ഇതെല്ലാം ഒരു പുതിയ കാഴ്ച ആയതുകൊണ്ട് മക്കൾ മൂന്നാളും നന്നായി ആസ്വദിച്ചു……. അച്ചുവിന്റെ സൗകര്യാർത്ഥം ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടുവന്നു  കഴിച്ചു……

ക്ഷീണം കാരണം മയങ്ങാൻ എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി…… ബെഡ്ഷീറ്റ് മാറ്റിവിരിച്ചു ഉണ്ണിയോട് കിടന്നോളാൻ പറഞ്ഞു ശ്രീ വെളിയിലേക്കിറങ്ങി……..

നീയെങ്ങോട്ടാ…… വന്നു കുറച്ചു നേരം വിശ്രമിക്ക്……

ഇല്ല…… എന്റെ ചെടികൾക്ക് കുറച്ചു വെള്ളം കൊടുക്കട്ടെ…… വാടിക്കരിഞ്ഞു എല്ലാം….

ഈ നട്ടുച്ചക്കോ…..

സമയം മൂന്നു കഴിഞ്ഞു ഉണ്ണിയേട്ടാ….. ചെടി നനച്ചു കഴിയുമ്പോഴേക്കും ടാങ്കിലെ വെള്ളം തീരും….. പിന്നെ ടാങ്ക് ക്ലീൻ ചെയ്തു മോട്ടർ അടിക്കണം….. മുറ്റം തൂക്കണം….. അപ്പോഴേക്കും വിളക്കു വെക്കാനാവും…..അതും പറഞ്ഞു ശ്രീ പോയി…..

എത്ര കറക്റ്റ് ടൈമിംഗ് ആണ് ശ്രീക്കുള്ളത്…. ഇത്രയൊക്കെ പണി വീട്ടമ്മമാർക്കുണ്ടോ…… നിസ്സാരമെന്നു കരുതുന്ന പണികൾ….. പറയുന്നവർക്ക് നിസ്സാരവും ചെയ്യുന്നവർക്കതു കഷ്ടപ്പാടും…… ഉണ്ണി ചിന്തിച്ചു…….

ജനാല തുറന്നിട്ടു…….. അതിലൂടെ കാണാം ഓരോ ചെടികളോടും കുശലം ചോദിച്ചു നനയ്ക്കുന്ന ശ്രീയെ….. അവൾക്കു ആകെയുള്ള സന്തോഷമാണ് ഈ ചെടികൾ….. വീട്ടിൽ പോയി വരുമ്പോൾ കാണും കുറച്ചു ചെടികളുടെ കമ്പുകൾ……. ഓരോ പൂ വിടരുമ്പോഴും അവളുടെ കണ്ണുകൾ അതിനനുസരിച്ചു വിടരും….. വീടിന്റെ മിറ്റം ഇത്രയും ഭംഗിയാക്കിയത് ശ്രീ ഒരൊറ്റയാളാണ്…..

ഉറങ്ങാൻ തോന്നിയില്ല ഉണ്ണിക്ക്..    നേരെ അടുക്കളയിൽ കയറി ചായ വെച്ചു…. മുകളിലേക്ക് പോകാൻ തുടങ്ങിയ ശ്രീയോട് ഉണ്ണി പറഞ്ഞു…..

ടാങ്ക് ക്ലീൻ ആണ്….. ഇങ്ങു പോരേ…. ഞാൻ നോക്കിയിരുന്നു…..

ആഹാ….. ഉണ്ണിയേട്ടൻ ഉറങ്ങീന്നു വിചാരിച്ചു ഞാൻ…… എന്തെടുക്കുവാ അവിടെ…..

രണ്ടു കപ്പ്‌ ചായയുമായി ഉണ്ണി ഹാളിലേക്ക് വന്നു….. വീട്ടിൽ നിന്നും കൊണ്ടുവന്ന മുറുക്കും ഉപ്പേരിയും ഒരു പ്ലേറ്റിൽ നിരത്തി ശ്രീ ഉണ്ണിയുടെ അരികിൽ വന്നിരുന്നു…… കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…… ശ്രീ തന്നെ തുടക്കമിട്ടു……

കുറച്ചു ദിവസമായിട്ട് ഉണ്ണിയേട്ടൻ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്…. കാര്യമെന്താ…. പഴയ ദേഷ്യക്കാരൻ ഉണ്ണിയേട്ടനിൽ നിന്നും പെട്ടെന്നൊരു മാറ്റം….. എനിക്കിതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല….. ഈ ചായ ഉൾപ്പെടെ….. ശ്രീ ചിരിയോടെ പറഞ്ഞു……

നിന്നോട് കുറച്ചു റൊമാന്റിക് ആകാമെന്ന് വിചാരിച്ചു……. ഈ ചിരി വീണ്ടും കാണണമെന്നും……..

ആഹാ…… റൊമാൻസ് കളിക്കാൻ പറ്റിയ പ്രായമാണല്ലോ നമുക്ക്…. മുത്തച്ഛനും മുത്തശ്ശിയും ആയി അപ്പോഴാ….

നിന്റെ സൗന്ദര്യം ഒന്നിനൊന്നു കൂടി വരുവാ…. ഞാനൊന്നുകൂടി ചെറുപ്പം ആയതു പോലെ….

അയ്യടാ…. ഈ സൗന്ദര്യം ഇപ്പോഴാ കണ്ടത്….. ഞാൻ ജനിച്ചപ്പോൾ മുതലേ സുന്ദരിയാ…. ശ്രീ ചിരിച്ചു കൊണ്ടു തല തിരിച്ചു….

പക്ഷേ അന്നിത്രയും ഉണ്ടായിരുന്നില്ല….. മക്കളായി….. മക്കളുടെ മക്കളാകാൻ തുടങ്ങുമ്പോഴാണ് നിനക്കീ അസുഖം തുടങ്ങിയത്…..

അസുഖമോ…….

മ്മ്.. സൗന്ദര്യം കൂടുന്ന അസുഖം….. അതു ഞാൻ കണ്ടിട്ടുള്ളത് നിനക്കും മമ്മൂട്ടിക്കും മാത്രമാണ്….. രണ്ടാളും ഒരുപോലെ ചിരിച്ചു…. അവരുടെ ചിരിയിൽ മക്കളും കൂടി…..

മഹി ശ്രീക്കു ഒരു ഒരു ഗിഫ്റ്റ് നീട്ടി…. ശ്രീ അതു വാങ്ങി തുറന്നു….. ഒരു മൊബൈൽ…..

എനിക്കെന്തിനാ മഹീ ഇത്….. ഇതിന്റെ ആവശ്യമുണ്ടോ എനിക്ക്…..

ഉണ്ട്…… അമ്മയിനി ലാൻഡ് ഫോണിന് അരികിലേക്ക് ഓടേണ്ട….. ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാല്ലോ…..

എനിക്കു വേണ്ടാഞ്ഞിട്ടാണ് മഹീ….. ആ ലാൻഡ് ഫോണുമായിട്ട് നല്ല ബന്ധമാണ് ഉള്ളത്….. പുതിയ ശീലങ്ങൾ ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല…… ശ്രീ ഉണ്ണിയെ നോക്കി പറഞ്ഞു……

മഹിയുടെ മുഖം പെട്ടെന്നു മങ്ങി…… അപ്പുവിന്റെ മുഖം പ്രകാശിച്ചു……

മഹിയുടെ മാറ്റം കണ്ടു ഉണ്ണി ശ്രീയോടായി പറഞ്ഞു……

അവൻ സ്നേഹത്തോടെ തന്നതല്ലേ ശ്രീ…….. വാങ്ങു……….ഉണ്ണി കണ്ണുകൊണ്ടു മഹിയുടെ മുഖത്തേക്ക് നോക്കാൻ പറഞ്ഞു ശ്രീയോട്…..

വിഷമിച്ചിരുന്ന മഹിയോട് ശ്രീ പറഞ്ഞു…. 

ശരി….. എന്റെ മോന്റെ ആദ്യത്തെ സമ്മാനമല്ലേ….. അമ്മയിതു സ്വീകരിച്ചിരിക്കുന്നു……

മഹി തന്നെ ബോക്സ്‌ തുറന്നു…… ചാർജാക്കി വച്ചിരുന്ന മൊബൈൽ എടുത്തു ശ്രീയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു……

അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട ആളിനെയാവണം ആദ്യം വിളിക്കുന്നത്…….

എല്ലാവരും ശ്രീയുടെ മുഖത്തേക്കും മൊബൈലിലേക്കും മാറി മാറി നോക്കിയിരുന്നു……. ശ്രീ മൊബൈൽ എടുത്തു ചെവിയോട് ചേർത്ത് വെച്ചു…… അച്ചുവും മഹിയും അപ്പുവും മൊബൈൽ എടുക്കാൻ തയ്യാറായി ഇരുന്നു……. പക്ഷേ ഉണ്ണിയുടെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ആണ് അടിച്ചത്……. ഉണ്ണി കാൾ അറ്റൻഡ് ചെയ്തു…… രണ്ടാളും ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു….. പെട്ടെന്നു ശ്രീ കാൾ കട്ട്‌ ചെയ്തു ആരെയും നോക്കാതെ കിച്ചണിലേക്ക് പോയി…….

എല്ലാവരും മൊബൈൽ എടുത്തു ശ്രീയുടെ കാൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അച്ഛമ്മയെ വിളിക്കുമെന്നാണ് കൂടുതലും വിചാരിച്ചത്…….

നീയാ ഗ്ലാസ്സ് എടുത്തു അച്ഛന്റെ മുഖത്തിന്‌ കീഴിൽ വക്ക് അച്ചു……. മഹി പറഞ്ഞു…..

എന്തിനാ മഹിയേട്ടാ…….

അച്ഛന്റെ മുഖത്തു നിന്നും നാണം ഒഴുകി വരുന്നു…. നോക്ക്…..

ഉണ്ണി എല്ലാവരെയും നോക്കി ചിരിച്ചിട്ട് മുറിയിലേക്ക് നടന്നു…… പോകുംവഴി ആ നമ്പർ സേവ് ചെയ്യാനും മറന്നില്ല……

എന്റെ ദേവി……….

ഇനി പറയ് ഉണ്ണിയേട്ടാ…… എന്തൊക്കെയോ എന്നോട് പറയാനുണ്ട്….. കുറച്ചു ദിവസം കൊണ്ട് എനിക്കതു മനസ്സിലായി….. ഉണ്ണിയുടെ അരികിൽ വന്നിരുന്നു ശ്രീ ചോദിച്ചു….

ശ്രീയുടെ കയ്യെടുത്തു സ്വന്തം കൈക്കുള്ളിലാക്കി……. എന്നോട് നിനക്ക് ദേഷ്യം ഒന്നുമില്ലേ ശ്രീ…..

എന്തിനു….. എന്നെ സ്നേഹിക്കുന്നില്ലേ ഇപ്പോളും……

ഉണ്ട്…….

എന്നെ സംരക്ഷിക്കുന്നില്ലേ….. ഒരു കുറവും വരാതെ……

മ്മ്…..

പിന്നെ ഞാനെന്തിനാ ദേഷ്യം കാണിക്കുന്നേ…..

എന്നാലും ശ്രീ…… എനിക്കറിയാം ഒരു ഭാര്യ ആഗ്രഹിക്കുന്ന റെസ്‌പെക്ട് …. സ്നേഹം…. ഒന്നും ഞാൻ നിനക്ക് തന്നിട്ടില്ല…… നിനക്കുണ്ടായിരുന്ന കഴിവുകളെല്ലാം നീ എനിക്കു വേണ്ടിയാണു മൂടി കെട്ടി വച്ചിരിക്കുന്നത്……. എന്റെ സ്വാർത്ഥത ആണ്….. നീയൊരു നല്ല ഡാൻസർ ആണെന്നു കൂടി ഞാൻ മനഃപൂർവം മക്കളോട് പറയാതിരുന്നതാണ്……. അവർ എന്നെ വെറുത്താലോ….. അമ്മയെ ഇങ്ങനെ കൂട്ടിൽ അടച്ചതിന്…….

അങ്ങനെയൊന്നുമില്ല ഉണ്ണിയേട്ടാ…. എനിക്കീ കൂട്ടിൽ കിടക്കുന്നതു തന്നെയാണിഷ്ടം…… പക്ഷേ ഈ കൂടിന്റെ വാതിൽ എന്നും തുറന്നു കിടക്കണം….. എനിക്ക് ഉണ്ണിയേട്ടൻ എന്നെ സ്നേഹിക്കുന്നില്ല എന്ന് തോന്നിയിട്ടില്ല…… അഥവാ ഇനി അങ്ങനെ തോന്നുന്നുണ്ടെങ്കിൽ എനിക്കു വേണ്ടി കരുതി വച്ചിട്ടുള്ള സ്നേഹം മുഴുവൻ ഇനിയാണെങ്കിലും തരാല്ലോ……. അല്ല ഈ പ്രായത്തിലല്ലേ സ്നേഹവും കരുതലും കൂടുതൽ ആവശ്യം ഉള്ളതും…… ശ്രീ ചിരിയോടെ പറഞ്ഞു……

നിനക്കതിനും മാത്രം പ്രായമായോ ശ്രീ….. അവളൊരു കിളവി വന്നിരിക്കുന്നു….. ഉണ്ണി ശ്രീയുടെ അരികിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു…… പതിയെ കവിളിൽ തലോടി…..

അതേ….. ഉണ്ണിയേട്ടാ…. ഇത്രയും റൊമാൻസ് ഒന്നും താങ്ങില്ല ഞാൻ കേട്ടോ…….. പ്രായമായി……

പ്രായം കൂടുംതോറും സ്നേഹവും കുശുമ്പും കൂടും….. അറിയുവോ നിനക്ക്…… ഇനി കുറച്ചു ശക്തി സംഭരിച്ചു വച്ചോ….. എന്റെ സ്നേഹം ഏറ്റുവാങ്ങാൻ…….

കതകിൽ ശക്തിയിലുള്ള മുട്ട് കേട്ടു ഉണ്ണി പോയി കതകു തുറന്നു……. കുറ്റിയെടുത്തതും അപ്പു കതകും തള്ളിത്തുറന്നു അകത്തേക്ക് കയറി……. ശ്രീയെ സൂക്ഷിച്ചു നോക്കി…..

കട്ടിലിൽ ഇരുന്ന ശ്രീയുടെ മടിയിലേക്ക് തല വെച്ചു കിടന്നു…… ഉണ്ണിയും ശ്രീയും മുഖത്തോടു മുഖം നോക്കി…..

എന്താ അപ്പൂ…… എന്താ പറ്റിയെ….. ശ്രീ ചോദിച്ചു…..

ഒന്നും മിണ്ടുന്നില്ല…… ശ്രീ അവന്റെ മുഖത്തു തലോടി…… കയ്യിൽ നനവറിഞ്ഞു…

അപ്പൂ….. എന്തിനാ കരയുന്നത്…… കാര്യമെന്താണെന്നു പറയു….. അല്ലാതെ എങ്ങനെ മനസ്സിലാക്കും…..

ഒന്നും മിണ്ടാതെ കിടക്കുന്ന അപ്പുവിനോട് ശ്രീ വീണ്ടും ചോദിച്ചു…….

അമ്മേടെ പുതിയ മൊബൈൽ വേണോ നിനക്ക്….. അതിനാണോ കരയുന്നത്….. അതു അപ്പു എടുത്തോളൂ….. അമ്മ പറഞ്ഞോളാം മഹിയോട്…….

അപ്പു ചാടിയെണീറ്റു……. ശ്രീയെ കെട്ടിപ്പിടിച്ചു ചോദിച്ചു……

ഞാനല്ലേ അമ്മേടെ മോൻ….. സ്വന്തം മോൻ….

എന്റെയറിവിൽ അതേ….. അല്ലേ ഉണ്ണിയേട്ടാ….. ശ്രീ ചിരിയോടെ ഉണ്ണിയോട് ചോദിച്ചു…..

എന്നിട്ടെന്തിനാ അളിയനെ സ്നേഹിക്കുന്നത്….. ഭക്ഷണം വിളമ്പി കൊടുക്കുന്നത്……. വാരി കൊടുക്കുന്നത്…….. എന്റെ മോനെന്നു പറയുന്നത്……. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…….

എന്റപ്പൂ നീയിങ്ങനെ കരയാതെ…. മഹിയും അമ്മേടെ മോൻ തന്നെയല്ലേ…… അച്ചുവിന് ഈ വീട്ടിലുള്ള സ്ഥാനം അവനുമുണ്ട്…… അപ്പുവിന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ശ്രീ പറഞ്ഞു……

ഉണ്ണി അവർക്കരികിലേക്കു വന്നിരുന്നു…..

ഇതു വേറൊന്നുമല്ല ശ്രീ…… നീ മഹിയെ സ്നേഹിക്കുന്നതിന്റെ കുശുമ്പാണ്….. കുറച്ചായി ഞാൻ കാണുന്നു……

ഓ….. കുശുമ്പ് ഒട്ടുമില്ലാത്ത ഒരു മഹാൻ…… അമ്മ വിളക്കെടുത്തപ്പോൾ എല്ലാവരും അമ്മയെ ശ്രദ്ധിക്കുന്നത് കണ്ടിട്ട് ദേഷ്യവും സങ്കടവും വന്നയാളാ ഈ പറയുന്നത്…. അപ്പു ദേഷ്യത്തിൽ പറഞ്ഞു……

ങ്ങേ….. ഇതെപ്പോ…… ശ്രീ ഉണ്ണിയെ നോക്കി….

ഉണ്ണി ചുമ്മാ…. എന്നു കാണിച്ചു… അപ്പുവിനോട് പറഞ്ഞു…….

ടാ…. പറയാൻ വന്നതെല്ലാം പറഞ്ഞില്ലേ….. എന്നാൽ പൊയ്ക്കൂടേ….. എനിക്കൊന്നുറങ്ങണം…..

അച്ഛൻ ഉറങ്ങിക്കോ…… ഞാനിന്ന് നിങ്ങളുടെ കൂടെയാ……..

ഇത്രയും വലുതായിട്ടും നിനക്ക് നാണമില്ലെടാ ഞങ്ങളുടെ കൂടെ കിടക്കാൻ…….

നാണം തീരെയില്ല….. സോറി…. അതുംപറഞ്ഞു അമ്മയുടെ കയ്യെടുത്തു പിടിച്ചു….. അച്ഛന്റെ ശരീരത്തിൽ കാലും വെച്ചു….

അമ്മേ…… അപ്പു വിളിച്ചു….

മ്മ്….

സോറി അമ്മേ…. പറഞ്ഞാൽ അനുസരിക്കാത്തതിന്…… ദേഷ്യപ്പെട്ടതിന്…. എല്ലാത്തിനും…….

സാരമില്ല…… ഇനി അമ്മ പറയുന്നത് കേൾക്കുമോ…… അനുസരിക്കുവോ……

മ്മ്….. ഇനി അമ്മ പറയുന്നത് മാത്രമേ കേൾക്കൂ……..

എങ്കിൽ നാളെത്തന്നെ ഈ താടിയൊക്കെ കളഞ്ഞു….. മുടി ഒതുക്കി വെട്ടുവോ….. ഇങ്ങനെ നിന്നെ കണ്ടിട്ട് ഒരു വല്ലാത്ത ലുക്ക്‌ ആണ് അപ്പൂ……. അമ്മക്ക് നിന്റെയാ കുഞ്ഞുമുഖമൊന്നു നന്നായിട്ടു കാണണം….. കാടൊക്കെ വെട്ടിത്തെളിച്ചു……

മ്മ്… ഇപ്പോ വെട്ടും ഇവൻ….. ഞാൻ പറഞ്ഞിട്ട് കേട്ടില്ല…. വല്ല പ്രേമ നൈരാശ്യവും കാണും ശ്രീ ഇവന്….. അതാണ് ഇങ്ങനെ…… ഉണ്ണി പറഞ്ഞു….

അതിനീ മുടിയനെ പ്രേമിക്കാൻ പെൺപിള്ളേർക്കെന്താ വട്ടാണോ….. മുടിയിൽ പിടിച്ചു വലിച്ച് ശ്രീ ചോദിച്ചു….

ഹും….. അമ്മക്കറിയാഞ്ഞിട്ടാ….. ഈ താടിയും മുടിയും ഒക്കെയാ ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇഷ്ടം…..

അത്രയ്ക്ക് അധപതിച്ചോ പെൺകുട്ടികൾ ഉണ്ണിയേട്ടാ…..

സത്യമാണോടാ  അപ്പു…. താടി വക്കുന്നതാണോ ഇപ്പോഴത്തെ ട്രെൻഡ്…… ഉണ്ണി താടിയുഴിഞ്ഞുകൊണ്ട് ചോദിച്ചു…..

എന്നെപ്പോലുള്ള യൂത്തന്മാരുടെ കാര്യമാ പറഞ്ഞത്…. അല്ലാതെ തൈക്കിളവന്മാരുടെ കാര്യമല്ല…… ശ്രീയും അപ്പുവും പൊട്ടിച്ചിരിച്ചു….

തൈക്കിളവൻ നിന്റച്ഛൻ….. നിനക്ക് എന്തേലും ഉപദേശമോ നിർദ്ദേശമോ വേണമെങ്കിൽ ഞാൻ തീർത്തു തരാടാ അപ്പു….. ഉണ്ണി പറഞ്ഞു….

ചിലരുടെ ഒക്കെ ഉപദേശം കേട്ടു എന്റെ ബാല്യം മുഴുവൻ നശിച്ചു അമ്മേ….. ഇനി കൗമാരം കുറച്ചു കളർഫുൾ ആക്കണമെന്നാ ആഗ്രഹം…. അപ്പു ഉണ്ണിയെ നോക്കി  പറഞ്ഞു….

ടാ….. ടാ….. ഉണ്ണി വിളിച്ചു…..

അമ്മേ…… ഞാൻ അമ്മക്കൊരു മൊബൈൽ നോക്കിവച്ചിരുന്നതാ….. അതിനിടയിൽ അളിയൻ കയറി ഗോളടിച്ചു…..

സാരമില്ല…… അപ്പു അമ്മേടെ കൂടെ ഇങ്ങനെ കുറച്ചു നേരം ഇരുന്നാൽ മതി……. അമ്മക്ക് സന്തോഷം തോന്നാൻ…… അപ്പുവിന്റെ നെറ്റിയിൽ ഉമ്മ

വെച്ചു ശ്രീ പറഞ്ഞു….

ഉണ്ണിയുടെ നിരാശ കലർന്ന മുഖവും അപ്പുവിന്റെ സന്തോഷം നിറഞ്ഞ മുഖവും കണ്ടു ശ്രീക്ക് മനസ്സു നിറയുംപോലെ തോന്നി……

തുടരും…..

a…..m…y…………

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!