ഉണ്ണിയേട്ടാ…….. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണടച്ചു കിടക്കുന്നതെന്തിനാ………… എനിക്ക് മറുപടി വേണം……….ഇത്രയും നാൾ ഒന്നും അറിയാതെ ജീവിച്ചു തീർത്തു……… ഇനി അറിയണം എനിക്കെല്ലാം…….. ശ്രീ ഉണ്ണിയെ നോക്കി പറഞ്ഞു…..
അനിത തന്ന സുഖം……. അത് കുറച്ചു നേരത്തേക്ക് മാത്രമാണ്……. പക്ഷേ കണ്ണടച്ചാൽ നീയാണ് മനസ്സിൽ ദേവീ…… നിന്റെ അരികിലാണ് എനിക്കു മനസ്സുഖം കിട്ടുക…… നിന്റെ മുഖത്തു നോക്കാൻ പറ്റാതെ ഇരുന്നിട്ടുണ്ട്……. കുറ്റബോധം തോന്നാറുണ്ട്…..പലപ്പോഴും…….
ഉണ്ണി ദേവിയുടെ നോട്ടം സഹിക്കാൻ വയ്യാതെ തല താഴ്ത്തി……….
ഉണ്ണിയേട്ടാ…… ഈ സുഖങ്ങൾ എല്ലാം ആണുങ്ങൾക്ക് മാത്രമുള്ള കുത്തകയാണോ….. ഞാൻ തനിച്ചായിരുന്നു ഇത്രയും കാലം….. സത്യത്തിൽ ഞാനല്ലായിരുന്നോ ഈ സുഖങ്ങൾ എല്ലാം തേടേണ്ടിയിരുന്നത്……. എല്ലാം കഴിഞ്ഞു ഇങ്ങനൊരു മാപ്പുപറച്ചിൽ നടത്തിയാൽ ക്ഷമിക്കുവായിരുന്നോ എന്നോട്……. ഞാൻ ചാകാൻ കിടക്കുമ്പോൾ പോലും കാണാൻ നിങ്ങൾ വരില്ല…….. അറിയാം എനിക്കത്…..
ക്ഷമിക്ക് ദേവീ……. ബെഡിൽ നീട്ടി വച്ചിരുന്ന ദേവിയുടെ കാലിൽ മുഖം ചേർത്തു….. ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്…… ഒരവസരം കൂടി തന്നു കൂടെ എനിക്കു…… ദേവിയുടെ മാത്രമായി മാറാൻ…..
ഉണ്ണിയെ തിരിച്ചു അടുത്ത് വിളിച്ചിരുത്തി……. എത്ര നാളുകൾ കൂടിയാണ്ഉണ്ണിയേട്ടൻ ദേവീന്ന് വിളിച്ചതെന്ന് അറിയുമോ…… അന്ന് വീട്ടിൽ വച്ചു വിളിച്ചപ്പോഴേ അറിഞ്ഞു തിരികെ ഉണ്ണിയേട്ടനെ കിട്ടിയെന്നു…….. പക്ഷേ ഇങ്ങനെ ഒന്ന് നമുക്കിടയിൽ ഉണ്ടാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല……… എത്ര കാലമായി ഈ ബന്ധം തുടങ്ങിയിട്ട്…………
കാലങ്ങളുടെ പഴക്കം ഇല്ല ദേവീ…… ആഴ്‌ചകൾ ആയിട്ടുണ്ട്……..
ദേവി എഴുന്നേറ്റു ജനാലക്കരികിൽ വന്നിരുന്നു…… നമുക്കിടയിലെ ആ ഒരു വിശ്വാസം ഉണ്ടല്ലോ……. അതിന് ഒരു വിള്ളൽ വീണെങ്കിലും ഞാൻ വീണ്ടുമത് ഒന്നുകൂടി കൂട്ടി യോജിപ്പിക്കുവാ…… കാരണം എനിക്ക് എന്റെ കുടുംബം ആണ് വലുത്…… എന്റെ മക്കളുടെ ജീവിതം നല്ല നിലയിൽ ആവണം…… ഒരിക്കലും അവർ പറയാനിട വരരുത്…. അമ്മയൊന്നു ക്ഷമിച്ചിരുന്നെങ്കിൽ ഇങ്ങനെ ആവില്ലായിരുന്നുവെന്ന്………
പിന്നെ ഒരിക്കലും എന്റെ വീട്ടുകാർ എന്നെയോർത്തു വിഷമിക്കാൻ പാടില്ല……. അവരെന്നെ ക്ഷമിക്കാനും സ്നേഹിക്കാനും മാത്രമാണ് പഠിപ്പിച്ചു തന്നത്……. അതുകൊണ്ടു മാത്രം ദേവി ഇത് മനഃപൂർവം മറക്കുവാൻ ശ്രമിക്കുകയാണ്……. പക്ഷേ ഇനിയൊരിക്കലും………
ഉണ്ണിയുടെ നിറഞ്ഞ കണ്ണു തുടച്ചു ശ്രീ അരികിൽ ഇരുന്നു……… രണ്ടാളും കുറച്ചു നേരത്തേക്ക് മിണ്ടാതെ ഇരുന്നു…….
അപ്പു എവിടെ……ഇന്നെന്താ ഇടിച്ചുകയറി വരാഞ്ഞത് നടുക്കു കിടക്കാൻ……. ഉണ്ണിയാണ് തുടക്കമിട്ടത്…..
എനിക്ക് ഉണ്ണിയേട്ടനോട് സംസാരിക്കാൻ ഉണ്ടായിരുന്നു…….. അതുകൊണ്ട് ഞാൻ വിളിച്ചില്ല….. അച്ചു ഒച്ചയിടുന്നത് കേട്ടിരുന്നു മുൻപ്……
മ്മ്….. പാവം….. എന്റെ അരികിൽ നിന്നും മാറിയിട്ടില്ല കിടപ്പായപ്പോൾ……. പേടിച്ചു പോയി….. അപ്പോഴാണ് അറിഞ്ഞത് മക്കൾ ഇത്രയധികം അച്ഛനെ സ്‌നേഹിക്കുന്നുണ്ടെന്ന്…. സ്നേഹം കൊണ്ടു മാത്രമേ ഒരാളുടെ സ്വഭാവം മാറ്റാൻ പറ്റുന്ന് പറയുന്നത് എത്ര സത്യമാണ്……അച്ചു മാറിയത് അവൾക്കു കാര്യപ്രാപ്തി ആയതുകൊണ്ടാണെന്നു വിചാരിക്കാം….. പക്ഷേ അപ്പു…… ഞാനൊരിക്കലും വിചാരിച്ചില്ല അവനിങ്ങനെ മാറുമെന്ന്…….
അപ്പു പാവമാണ് ഉണ്ണിയേട്ടാ……. ചിലതൊക്കെ പറഞ്ഞു കൊടുക്കാൻ അമ്മമാരെക്കൊണ്ട് മാത്രമേ കഴിയൂ……. അവനിപ്പോഴാ എന്റെ സ്നേഹം തിരിച്ചറിഞ്ഞത്……… അവൻ മാത്രമല്ല എല്ലാവരും……..
അതാ താന്തോന്നി നീ പറഞ്ഞപ്പോഴേ താടിയും മുടിയും വെട്ടി മനുഷ്യകോലം ആയപ്പോഴേമനസ്സിലായി………
ടാബ്ലറ്റ് തരാൻ മറന്നു…… ശ്രീ എണീറ്റു…..
വേണ്ട…… ഇനി അതിന്റെയൊന്നും ആവശ്യമില്ല………. നീ അടുത്തുണ്ടല്ലോ…….
ഇതൊക്കെ വെറുതെ പറയാൻ കൊള്ളാം…….അസുഖം മാറണമെങ്കിൽ മരുന്ന് കഴിച്ചേ പറ്റു ഉണ്ണിയേട്ടാ……
ഉറക്കം വന്നു കണ്ണുകൾ മൂടുമ്പോഴും ഇമ വെട്ടാതെ ദേവിയുടെ കണ്ണുകൾ തന്റെ മുഖത്താണ്ന്നു ഉണ്ണി അറിഞ്ഞു …..
ഉണ്ണിയുടെ മുടിയിൽ തഴുകി ഉറക്കുമ്പോളും ദേവിയുടെ മനസ്സ് എരിഞ്ഞു കൊണ്ടേയിരുന്നു……. ഇനിയെങ്ങനെ മനസ്സു തുറന്നു ഉണ്ണിയേട്ടനെ സ്നേഹിക്കുമെന്ന് അറിയില്ല…….. എല്ലാം പറഞ്ഞു ഉണ്ണിയേട്ടൻ മനസ്സ് ശാന്തമാക്കി……. ക്ഷമിച്ചുവെന്നു പറഞ്ഞു താനും……. പക്ഷേ ഉള്ളിലൊരു കനൽ എരിയുന്നുണ്ട്…… ഇനിയാണ് ജീവിക്കാൻ പ്രയാസം…….. ഉള്ളിലുള്ളത് വെളിയിൽ കാട്ടാതെ സന്തോഷത്തോടെ……
രാവിലെ ശ്രീ എഴുന്നേൽക്കും മുന്നേ ഉണ്ണി എഴുന്നേറ്റു……… ശ്രീയുടെ കൈയെടുത്ത് നെഞ്ചിൽ ചേർത്ത് വച്ചു…… കവിളിൽ തലോടി ഒരുമ്മ കൊടുത്തു……….
അറിയാം ദേവീ നിനക്കിത് ക്ഷമിക്കാൻ പറ്റില്ലാന്ന്….. ഇന്നലെ നിന്റെ കണ്ണിൽ നിന്നുമത് എനിക്കു മനസ്സിലായി…….. എങ്കിലും ഞാൻ ശ്രമിക്കും നിന്റെ ആ പഴയ വിശ്വാസം തിരിച്ചു കൊണ്ടുവരാൻ…………
ശ്രീ പതിയെ കണ്ണു തുറന്നു…….. ഉണ്ണിയെ നോക്കി ഒന്നു ചിരിച്ചു……. പതിയെ എഴുന്നേറ്റു പോയി ……….
ചായ കൊടുക്കാൻ ഉണ്ണിയെ വിളിക്കാൻ വന്നപ്പോൾ എണീറ്റിട്ട് ഉണ്ടായിരുന്നില്ല…….. അപ്പോഴേക്കും കതകും പൊളിച്ചു അപ്പു അകത്ത് കയറിയിരുന്നു………. അച്ഛനെ എഴുന്നേൽപ്പിക്കാതെ ഒരു സൈഡിൽ കിടന്നു……. അവൻ കൈകാട്ടി വരാൻ പറഞ്ഞപ്പോൾ ശ്രീയും ഉണ്ണിയുടെ മറു സൈഡിൽ കിടന്നു……… ഒച്ച വെക്കരുതെന്ന് ശ്രീ വിരൽ ചുണ്ടിൽ വെച്ച് കാണിച്ചു……. അവൻ കണ്ണടച്ചു…….. പതിയെ ശ്രീയും……….
ആരെയും കാണാഞ്ഞു തപ്പി വന്ന അച്ചു കണ്ടത് അച്ഛന്റെ രണ്ടു തോളിലും തലവെച്ച് മയങ്ങുന്ന അപ്പുനെയും അമ്മയെയും ആണ്………….. അച്ഛൻ രണ്ട് കൈയ്യാലെ ചേർത്ത് പിടിച്ചിട്ടുണ്ട്……….
ശ്രീ കണ്ണു തുറന്നു……. അപ്പോൾ കണ്ടത് അച്ചു കട്ടിലിനരികിൽ കണ്ണ് രണ്ടും നിറച്ചു നിൽക്കുന്നതാണ്……… ശ്രീ കൈ നീട്ടി വിളിച്ചു……. അച്ചു അടുത്തു ചെന്നതും തന്നോട് ചേർത്തു പിടിച്ചു കിടത്തി………
കുശുമ്പി…….. നിനക്ക് കൂടെ വന്നു കിടന്നു കൂടായോ……… നിന്ന് കരയാൻ നാണമില്ലേ……. അച്ഛനും അമ്മയ്ക്കും അരികിൽ കൂടെ ഇരിക്കാനോ സംസാരിക്കാനോ ചിന്തിക്കുന്നത് എന്തിനാ……….. നിനക്ക് കുഞ്ഞ് ഉണ്ടായാലും ആ കുഞ്ഞിന് കുഞ്ഞു ഉണ്ടായാലും നീ എന്നും ഞങ്ങളുടെ കുഞ്ഞു തന്നെയാ……. ആദ്യമായി അച്ഛാ… അമ്മേ ന്നു വിളിച്ചത് നീയാ…… അമ്മയെ കുടുംബത്തിൽ എല്ലാവരും കാണുന്നത് അങ്ങനെയല്ലേ….. അതുപോലെ….. അച്ചുവിന്റെ നെറ്റിയിൽ ഉമ്മ
കൊടുത്തു ശ്രീ പറഞ്ഞു……….
നമ്മുടെ വാവയ്ക്ക് സുഖമാണോ………. വയറിൽ കൈവെച്ച് ശ്രീ ചോദിച്ചു……..
മ്മ്…… അതെ അമ്മേ……. ചിലനേരം ഓർക്കും വിവാഹം ഒന്നും വേണ്ടിയിരുന്നില്ലന്ന്…….. ഇങ്ങനെ….. ഇവിടെ അച്ഛന്റെയും അമ്മയുടെയും കൂടെ…….. ശരിക്കും വിഷമം വരും അമ്മേ……. ദേ… ആ മരമാക്രി കിടക്കുന്നത് കണ്ടില്ലേ….. അതുപോലെ……
അതുകേട്ടതും അപ്പു അച്ഛനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു………………..
അയ്യോടാ അച്ചു…… അപ്പോൾ നമുക്ക് എങ്ങനെ നമ്മുടെ മഹിയെ കിട്ടും……. വലിയൊരു ഭാഗ്യമാണ് ഇങ്ങനെയൊരു മോൻ……. എന്നെ സ്നേഹിക്കും പോലെ നീ അവിടുത്തെ അമ്മയെ സ്നേഹിക്……… കെട്ടിപ്പിടിച്ച് ഉമ്മ
കൊടുക്കു……. നിന്റെയീ തോന്നലൊക്കെ മാറും അപ്പോൾ…….. ഓരോ കുടുംബവും സ്നേഹത്തോടെ മുന്നോട്ടു കൊണ്ടു പോകണോ അതോ സമാധാനമില്ലാതെ മുന്നോട്ടുപോകണോ ന്ന് ആ വീട്ടിലെ വീട്ടമ്മയെ ആശ്രയിച്ചിരിക്കും…….. ആട്ടെ…. എന്തിയെ നിന്റെ വാല്…. മഹി… തനിച്ചാക്കി ഇങ്ങു പോന്നോ……
ദോ നിൽക്കുന്നു…. വാതിൽ ചാരി….. അച്ചു പറഞ്ഞു…….. ശ്രീ നോക്കുമ്പോൾ കൈകെട്ടി എല്ലാവരെയും നോക്കി ചിരിച്ചു മഹി നിൽക്കുന്നു………
എണീക്ക് അച്ചുട്ടി….. മഹിക്കു വിശക്കുന്നുണ്ടാവും …….
ഇല്ലാ അമ്മേ കുറച്ചുനേരം കൂടി കിടക്കു പ്ലീസ്…………
വാ….അളിയാ… കുറച്ച് സ്ഥലം തരാം…… അപ്പു മഹിയെ വിളിച്ചുപറഞ്ഞു……
മഹി വന്ന് അവനെ കെട്ടിപ്പിടിച്ചു കിടന്നു…… ഇനി കുഞ്ഞു വന്നാൽ അതിനെ എവിടെ കിടത്തും……. അപ്പു ചോദിച്ചു……
അതിനെ അച്ഛന്റെ നെഞ്ചത്ത് കിടത്താം…. അതാകുമ്പോൾ മെത്തക്കു മെത്തയുമായി …. കുഞ്ഞിന് കളിക്കാൻ ഒരു ബോളുമായി….. അച്ഛന്റെ വയർ തടവി അപ്പു പറഞ്ഞു……. ഒരു ദിവസം ഹോസ്പിറ്റലിൽ കിടന്നത് ഉള്ളൂ… നോക്കിക്കെ കാറ്റുപോയ ബലൂൺ മാതിരി ആയി അച്ഛന്റെ വയർ………
അതേടാ ഇനി ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ…… ഉണ്ണി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു………..
അത് ഓർത്ത് ആരും വിഷമിക്കേണ്ട…. കുഞ്ഞി ഈ അമ്മമ്മയുടെ കൂടെ കിടന്നോളും……. നോക്കിക്കോ കുഞ്ഞിന് ഏറ്റവും ഇഷ്ടവും അമ്മമ്മയെ തന്നെയായിരിക്കും……
സത്യം….. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു……….
അമ്മേ…….എന്നെ ഒന്ന് പാട്ടുപാടി ഉറക്കാമോ…….
ഒരു ഞായറാഴ്ച ചായ കുടി ഒക്കെ കഴിഞ്ഞു എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ മടിയിലേക്ക് വന്നു കിടന്നു അപ്പു പറഞ്ഞു………..
പിന്നെ ഇള്ളാ കുഞ്ഞ്……… ചെറുക്കന് ഇപ്പോൾ അമ്മയെ മാത്രം മതി……… കൊഞ്ചൽ കൂടി…….. അമ്മയുടെ സാരിത്തുമ്പിൽ നിന്നും വിടില്ല……… നമ്മളെയൊന്നും ഇപ്പോൾ വേണ്ട….. അല്ലേ അച്ഛാ……..അച്ചു പറഞ്ഞു………..
അതെയതെ….. അവനിപ്പോൾ അമ്മ മാത്രം മതി……. അല്ല അമ്മയ്ക്കും അങ്ങനെ തന്നെ……. ഉണ്ണി ശ്രീയെ നോക്കി പറഞ്ഞു….
എന്തൊക്കെയോ എവിടൊക്കെയോ കരിഞ്ഞു നാറുന്നു…… അല്ലേ അമ്മേ…… അപ്പു ചോദിച്ചു…..
ഉണ്ടോ…… എവിടെ…… ശ്രീ മണം പിടിച്ചു…….
ഈ അമ്മ…….. ഒരു പാട്ടു പാട് അമ്മേ…… പ്ലീസ്…. അപ്പു ഇരുന്നു കൊഞ്ചി…..
ഒന്നെണീറ്റു പോയേ അപ്പു….. കെട്ടിക്കാൻ പ്രായമായി അപ്പോഴാ അവന്റെ പാട്ട്…… അവനെ എഴുന്നേൽപ്പിക്കാൻ തുടങ്ങി ശ്രീ…..
നിക്ക് ദേവീ…… ഒരു മിനിറ്റ്….. എന്നിട്ട് എന്തോ ഓർത്തത് പോലെ മൊബൈലിൽ കുറച്ചു ഫോട്ടോസ് എടുത്തു….. അപ്പുവിന്റെയും ശ്രീയുടെയും……. എന്തോ ഓർത്തു പൊട്ടിച്ചിരിച്ചു……. എന്നിട്ട് മഹിയെ വിളിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എല്ലാവരും ഉണ്ണിയെ നോക്കിയിരുന്നു…… അത്ഭുതത്തോടെ………
അമ്മേ…… ചിലർക്ക് സന്തോഷം വന്നാൽ ഭ്രാന്ത് പിടിക്കും….. ദേ ഇങ്ങനെ…… ഉണ്ണിയെ ചൂണ്ടി അപ്പു പറഞ്ഞു……
അപ്പു…… നീ ഞെട്ടാനൊരുങ്ങിക്കോ…… നിനക്ക് എന്റെ വക ഒരു അടിപൊളി ഗിഫ്റ്റ് ബർത്ത് ഡേയ്ക്ക്……..
എന്താ അച്ഛാ…… ബുള്ളറ്റ് ആണോ…… അപ്പു ചാടിയെഴുന്നേറ്റു ചോദിച്ചു……
ഉള്ളത് നേരെ ചൊവ്വേ ഓടിക്കടാ ചെക്കാ നീ….. ഇത് അതിലും വലുതാണ്……
ശ്ശേ…… വെറുതെ ആശിച്ചു……. അപ്പു തിരിച്ചു ശ്രീയുടെ മടിയിലേക്കു കിടക്കാൻ പോയി….. അപ്പോഴേക്കും അവിടെ അച്ചു കിടന്നിരുന്നു…..
ഇതാ പറയുന്നത് അവനവൻ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ അച്ചു കയറി ഇരിക്കും എന്ന്……..
നീ പോടാ ഞഞ്ഞൂലെ…..
നീ പോടി മരമാക്രി…….
അപ്പു……… ശ്രീ ശാസിച്ചു നിർത്തി……..
ഇന്ന് അപ്പുവിനെ പിറന്നാൾ ആണ്……. എല്ലാവരും അമ്പലത്തിൽ പോയി വന്നു……. മഹിയും അച്ചുവും കുറച്ച് ഫ്രണ്ട്സും ഉണ്ട്……. വേറെ ആരുമില്ല………. കേക്ക് മുറിച്ച് രണ്ട് കയ്യിലെടുത്ത് അച്ഛനുമമ്മയും ഒരുമിച്ച് കൊടുത്തു……….. പിന്നെ മഹിക്കും അച്ചുവിനും………. പിന്നെ വാരിതേക്കൽ ആയി….. വലിച്ചെറിയൽ ആയി…… എല്ലാംകൊണ്ടും അലങ്കോലമായി………
മഹി അവനൊരു കൈ ചെയിൻ കൊടുത്തു………. അച്ചുവിന് നേരെ കൈനീട്ടി……..
ആറുമാസം കൂടി കഴിയട്ടെ ടാ ഞാൻ നിനക്ക് ഒരു വലിയ ഗിഫ്റ്റ് തരുന്നുണ്ട്…… വയറിൽ തലോടി പറഞ്ഞു…….
അമ്മക്ക് പ്രത്യേകിച്ചൊന്നും നിനക്ക് തരാൻ ഇല്ല……… അടപ്രഥമൻ കൂട്ടി നല്ലൊരു സദ്യ ഉണ്ടാക്കി തരാം……. കൂടെ ഇതും ഇരിക്കട്ടെ ന്നു പറഞ്ഞു അപ്പുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു……….. കൂട്ടുകാർ കൈയ്യടിച്ചു………
അച്ഛൻ തരുന്ന ഗിഫ്റ്റ് എന്താണെന്ന് അറിയാനായിരുന്നു എല്ലാവരുടെയും ആഗ്രഹം…………. ഒരു വലിയ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ എന്തോ ഒന്ന്………. അവൻ അത് ആകാംക്ഷയോടെ തുറന്നു നോക്കി………… ഒരു വലിയ ഫോട്ടോ…….. അവന്റെ കണ്ണ് നിറയുന്നത് കണ്ട് എല്ലാവരും ഫോട്ടോയിലേക്ക് നോക്കി…….. കുഞ്ഞപ്പുവിനെ മടിയിൽ കിടത്തിയിരിക്കുന്ന ദേവി……………. അതിന്റെ പാതിയായി വലിയ അപ്പുവിനെ അതേ രീതിയിൽ തന്നെ മടിയിൽ കിടത്തിയിരിക്കുന്ന ദേവി……….
അപ്പു വന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു……. കൂട്ടുകാർ വന്ന് ആശ്വസിപ്പിച്ചു……. പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും അപ്പു മാറാൻ കൂട്ടാക്കിയില്ല………
നല്ലൊരു ദിവസമായിട്ട് എന്തിനാ ഉണ്ണിയേട്ടാ ഇവനെ കരയിച്ചത്…….. കഷ്ടമുണ്ട് കേട്ടോ…… ശ്രീയുടെ കണ്ണു നിറഞ്ഞു……..
ഞാൻ വിചാരിച്ചോ ഇവൻ ഇങ്ങനെ റിയാക്ട് ചെയ്യും എന്ന്…….. ചാടിത്തുള്ളി ദേഷ്യപ്പെടും……. ആ കൂടെ എല്ലാവർക്കും ഒന്ന് കളിയാക്കാമല്ലോ എന്ന് കരുതി………. അല്ലേ അച്ചു…… അച്ചുനെ നോക്കി ഉണ്ണി പറഞ്ഞപ്പോൾ അപ്പുവിന്റെ കരച്ചിൽ കണ്ട് അവളും നിന്നു കരയുകയായിരുന്നു……..
ആഹാ…… കൂട്ടക്കരച്ചിലാണോ….. അച്ഛന്റെ അച്ചുമോളിങ്ങു വന്നേ…. ഒരു കൂട്ടം തരാം….. നിനക്കൊന്നും തന്നില്ലെന്നു പറയരുത്…..
അപ്പുവിന് കൊടുത്ത അതേപോലൊരു ഗിഫ്റ്റ് അച്ചൂനും കൊടുത്തു….. അവളത് വലിച്ച് പൊട്ടിച്ചു തുറന്നതും ദേഷ്യത്തിൽ അച്ഛാ…… ന്നു വിളിച്ചതും ഒരുമിച്ചായിരുന്നു…..
മഹിയും അപ്പുവിന്റെ കൂട്ടുകാരും പൊട്ടിപ്പൊട്ടി ചിരിക്കുവാണ്….. കാര്യമറിയാൻ നോക്കിയ ശ്രീക്കും അപ്പുവിനും ചിരി പൊട്ടി…..
പെറ്റിക്കോട്ടും പൊക്കിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞച്ചു….. തൊട്ടടുത്തു ഒരു വടിയും പിടിച്ചു ശ്രീയും……. എല്ലാവരുടെയും ചിരി കണ്ടിട്ട് അച്ചുവും കൂടെച്ചിരിച്ചു……
പൊളിച്ചു അച്ഛാ…. ഗിഫ്റ്റ് എനിക്കൊത്തിരി ഇഷ്ടമായി…… അപ്പു പറഞ്ഞു…..
എനിക്കും….. അച്ചുവും പിൻതാങ്ങി……
ഇതാരുടെ ഐഡിയ ആണ് ഉണ്ണിയേട്ടാ…… കിടക്കാൻ നേരം ഉണ്ണിയോട് ശ്രീ ചോദിച്ചു…..
ഇന്ന് അവൻ നിന്റെ മടിയിൽ കിടന്നപ്പോൾ പണ്ടു ഞാനെടുത്ത ഫോട്ടോ ഓർമ വന്നത്….. അപ്പൂന് മാത്രമേ മാറ്റം വന്നിട്ടുള്ളൂ…… നിനക്കൊരു മാറ്റവും വന്നിട്ടില്ല…. അന്നും ഇന്നും ഒരുപോലെ….. പിന്നെ അവനിത് കൊടുത്തതിനു ഒരു കാരണവും ഉണ്ട്……. എന്നെങ്കിലും എപ്പോഴെങ്കിലും അവനു നിന്നോട് എന്തെങ്കിലും കാര്യത്തിന് ദേഷ്യം തോന്നുകയാണെങ്കിൽ ഇതു നോക്കണം…… ഇതു കാണുമ്പോൾ മനസ്സിലാവും നിനക്ക് അവനോടുള്ള സ്നേഹം…. ഇപ്പോഴുള്ള അവന്റെ സ്നേഹം നിന്നോട് എന്നുമുണ്ടാകണം….. ഞാനില്ലെങ്കിൽ കൂടി…….
ഉണ്ണിയുടെ മുഖം ദേവിയിലേക്ക് അടുത്തു……
അപ്പു വരാൻ സമയമായി…….. ദേവി ചിരിച്ചോണ്ട് പറഞ്ഞു……..
പറഞ്ഞു തീരും മുൻപ് അപ്പു കതകും തള്ളിത്തുറന്നു മുറിയിലേക്ക് കയറി…..
ടാ…… നീയാ കതക് തല്ലിപ്പൊളിക്കുവോ…… പതിയെ വന്നുകൂടെ നിനക്ക്……..
കൊടുങ്കാറ്റുപോലെ വരാനാ എനിക്കിഷ്ടം….. എനിക്കറിയാം എനിക്ക് വേണ്ടി അമ്മ കതക് കുറ്റിയിടില്ലന്നു………. അതും പറഞ്ഞു അച്ഛനെ കെട്ടിപിടിച്ചു……… അമ്മയുടെ കൈ നീട്ടിയെടുത്തു കവിളിൽ വെച്ചു……..
ഇവനെ ഉടനെ കെട്ടിച്ചു വിടണം…….. എന്നിട്ട് വേണം എനിക്കും ദേവിക്കും ഇടയ്ക്കിടയ്ക്ക് നിന്റെ റൂമിൽ കൊടുങ്കാറ്റുപോലെ വരാൻ……… പിന്നെ മാമാന്ന് വിളിച്ചു വേറൊരാളും…….. മൂന്നാളും ഒരുമിച്ച് ചിരിച്ചു………..
അപ്പുവിന് പണി തരാൻ വേണ്ടി മാത്രമാണ് അച്ചുവിനും മഹിക്കും കുഞ്ഞു ഉണ്ടായത്……. അതും ഒരു പെൺകുഞ്ഞ്…….. ടിക്ടോക്കിൽ നാട്ടുകാരെ വെറുപ്പിച്ചു ഇടയ്ക്കിടെ മാമനും കുഞ്ഞുവാവയും വിലസുന്നുണ്ട്………
ഇപ്പോഴും കൊടുങ്കാറ്റ് പോലെയുള്ള ആ വരവ് അപ്പു ഉപേക്ഷിച്ചിട്ടില്ല……. കൂടെ ഇളം കാറ്റായി പീക്കിരിയും പിറകെയുണ്ടാവും……… പിന്നെ ആകെയുള്ള ഒരു സന്തോഷ കുറവ് അച്ഛമ്മ മരിച്ചു പോയത് മാത്രമാണ്……..
മുറ്റം നിറയെ മുല്ല നട്ടു വളർത്തി ഉണ്ണി……… മഹിയും ഇടയ്ക്കിടെ പറിച്ചെടുക്കുന്നത് കാണാം……. അത് കാണുമ്പോൾ അപ്പു കമന്റ് വിടും………
എനിക്കും പെണ്ണു കെട്ടണ്ടതാ…… മുല്ല വെളുപ്പിക്കരുത്…… കുറച്ച് എനിക്ക് കൂടെ നിർത്തിയേക്കണം………
ദേവീനിലയത്തിൽ ഉള്ളവരുടെ സന്തോഷം ശ്രീയെ ആശ്രയിച്ചിരിക്കുകയാണ്……. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാവർക്കും നടുക്കുണ്ട് ശ്രീ…….. പുതിയ തലമുറയെ സ്നേഹത്തോടെ മടിയിൽ വച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെ……
അവസാനിപ്പിച്ചു ഞാൻ ……..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sreedevi was written by Rohini Amy
Related posts:
Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission