Skip to content

ശ്രീദേവി – 6

sreedevi novel

ഉണ്ണിയുടെ നിരാശ കലർന്ന മുഖവും അപ്പുവിന്റെ സന്തോഷം നിറഞ്ഞ മുഖവും കണ്ടു ശ്രീക്ക് മനസ്സു നിറയുംപോലെ തോന്നി……

രാവിലെ കാപ്പി കുടിക്കാനെത്തിയ അപ്പുവിനെ കണ്ടു ശ്രീ ശരിക്കുമൊന്നു ഞെട്ടി…..

ദേ…… അമ്മേടെ മോനെ ശരിക്കും കണ്ടോ….. എല്ലാം വെട്ടിത്തെളിച്ചിട്ടുണ്ട്…… ശ്രീയുടെ രണ്ടു കയ്യും എടുത്തു അപ്പു കവിളിലേക്ക് ചേർത്തു വെച്ചു പറഞ്ഞു…….

ഇപ്പോൾ നിന്റെ ചിരി കാണാൻ എന്താ ഭംഗി അപ്പു…… മുൻപ് നീ ചിരിക്കുവാണോ കരയുവാണോന്ന് എനിക്ക് തിരിച്ചറിയാൻ പറ്റിയിരുന്നില്ല…….

ഇതാരാ ഒരു പുതിയ ചെക്കൻ ശ്രീ…….. ഓഫീസിൽ പോകാൻ തയ്യാറായി വന്ന ഉണ്ണി ചോദിച്ചു……

ഞാനാ അച്ഛാ ഞാൻ…… ശ്രീദേവിയുടെ മോൻൻൻൻ …….. അപ്പു……. നെഞ്ചിൽ കൈ  തട്ടി അപ്പു പറഞ്ഞു…….

ആഹാ…….. നീയാരുന്നോ……. എന്റെ ഭാര്യയുടെ കയ്യിൽ പിടിച്ചവനെ അടിക്കാൻ വരുവായിരുന്നു ഞാൻ…….

മൂന്നാളും ഒരുമിച്ച് ചിരിച്ചു……

പോകാനിറങ്ങാൻ നേരം ഉണ്ണി ശ്രീയുടെ കയ്യെടുത്തു നെഞ്ചിൽ വെച്ചു…… പിന്നെ ചുണ്ടോട് ചേർത്തു…….. കണ്ണടച്ചു നിന്നു കുറച്ചു നേരം…….. അത് ആഗ്രഹിച്ചിരുന്നപോലെ ശ്രീയും അനുസരണയോടെ നിന്നു…….

എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് ദേവീ …… അതു കേട്ടു കഴിയുമ്പോൾ ക്ഷമിക്കണം എന്നോട്……. തെറ്റു തിരുത്തിയിട്ട് നിന്നോട് എനിക്കെല്ലാം തുറന്നു പറയണം….. വൈകുന്നേരം വരെ സമയം തരണം എനിക്ക്…… കേട്ടുകഴിയുമ്പോൾ പിണങ്ങരുത്….. ദേഷ്യപ്പെടരുത്…..

ദേഷ്യപ്പെടാനോ…… ഉണ്ണിയേട്ടനോടോ….. ഇന്നേ വരെ അങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ ……. ശ്രീ ഉണ്ണിയുടെ നെഞ്ചിൽ മുഖം ചേർത്തു ചോദിച്ചു….

ഇല്ല….. ആ ഒരുറപ്പിലാ ഞാനിങ്ങനെയൊക്കെ ചെയ്തു കൂട്ടിയതും ……… ഉണ്ണി രണ്ടുകൈയ്യാലും ശ്രീയെ ചേർത്തു പിടിച്ചു……..

ഇങ്ങനെ നിന്നാൽ ആ ചെക്കൻ ഇന്നലെ നശിപ്പിച്ച മൂഡ് വീണ്ടും വരും….. പിന്നെ ഞാൻ ഓഫീസിൽ പോകില്ല……. ഇന്നാണെങ്കിൽ ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്……. എങ്കിലും ഞാൻ നേരത്തെ വരാൻ നോക്കാം…..

ശ്രീ മാറിനിന്നു ചിരിയോടെ പറഞ്ഞു….. എനിക്കൊരുപാട് പണിയുണ്ട്….. ഒന്നു പോകാവോ……

ഉണ്ണി വെളിയിൽ വന്നപ്പോൾ അപ്പു കാറിനരികിൽ നിൽപ്പുണ്ടായിരുന്നു……… മൊബൈലിൽ കുത്തിക്കൊണ്ട്…… അവന്റെ ബൈക്കിനാണ് രാവിലെ മഹിയും അച്ചുവും പോയത്………. ശ്രീ രണ്ടാളെയും ചിരിയോടെ കൈവീശി യാത്രയാക്കി……..

ഒരു പുതിയ ഊർജ്ജം മനസ്സിൽ നിന്നും ശരീരത്തിലേക്ക് വ്യാപിക്കുന്നത് ഉണ്ണിയും അപ്പുവും അറിഞ്ഞു……. ശ്രീയെന്ന ഊർജ്ജം….

പണിയെല്ലാം ഒതുക്കി……. അച്ചുവിനെ ഒന്നു വിളിക്കണം…… വീട്ടിൽ വിളിച്ചു ഓരോരുത്തർക്കും തന്റെ നമ്പർ കൊടുക്കണം…. മൊബൈൽ എടുക്കാൻ മുറിയിലേക്ക് പോയതും….. മേശപ്പുറത്തു ഉണ്ണിയേട്ടന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു……. കാൾ അല്ല മെസ്സേജ് ആണ്…. തന്നെ ചേർത്തു പിടിച്ചപ്പോൾ വെച്ചതാണിവിടെ….. മറന്നു പോയി പാവം…

നിർത്താതെ മെസ്സേജ് വരുന്നത് കണ്ടു ശ്രീ എടുത്തു നോക്കി….. ലോക്ക് ആണ്…… ഒരു പേര് അടിച്ചുകൊടുത്തു…… ഓപ്പൺ ആയി…. വാട്സ്ആപ്പ് ൽ ഒരുപാട് മെസ്സേജ് വന്നു കിടക്കുന്നു……. അനി…. എന്ന പേരിൽ….. മാറ്റിവെക്കാൻ തുടങ്ങിയെങ്കിലും വന്നിരുന്ന മെസ്സേജിൽ എന്തോ ഒരു വല്ലായ്മ തോന്നിയതിനാൽ അത് ഓപ്പൺ ചെയ്തു…..

ഓരോ മെസ്സേജ് വായിക്കുംതോറും കണ്ണുനീരിനെ നിയന്ത്രിക്കാൻ ശ്രീയെക്കൊണ്ടായില്ല…… തിരിച്ചു മെസ്സേജ് അയക്കാത്തതിന്റെ പരിഭവങ്ങൾ……. കുറേ ഉമ്മകൾ…… കുറച്ചു ഫോട്ടോസ്……

ചോദിച്ചതൊക്കെ ഞാൻ തന്നില്ലേ….. ഇനിയെങ്കിലും മിണ്ടിക്കൂടെ ഉണ്ണിയേട്ടാ … .. ഇതെത്ര ദിവസമായി ഈ പിണക്കം…..

ഇതായിരുന്നു അവസാന മെസ്സേജ്…….

വിശ്വനാഥ് എന്നാണ് ഉണ്ണിയേട്ടന്റെ ഒഫീഷ്യൽ നെയിം…… അമ്മ വിളിച്ചിരുന്ന പേരാണ് ഉണ്ണി….. അത് താനിങ്ങു സ്വന്തമാക്കി…… തന്നിൽ നിന്നും ആ പേര് സ്വന്തമാക്കാൻ വേറൊരാൾ……

ശ്രീ ഒരു തേങ്ങലോടെ ബെഡിലേക്ക് വീണു….. കുറച്ചു നേരം കരഞ്ഞു…… എന്തോ ഓർത്തത് പോലെ ചാടിയെണീറ്റു മൊബൈൽ എടുത്തു…..

ഉണ്ണിയേട്ടൻ എന്താവും അയച്ചിരിക്കുക….. അതറിയാൻ ആയിരുന്നു ധൃതി….. വീട്ടിൽ പോകുന്നതിനു മൂന്നു ദിവസം മുൻപ് വരെ മെസ്സേജ് അയച്ചിട്ടുണ്ട്…… അതിനുശേഷം ഒന്നും സെന്റ് ചെയ്തിട്ടില്ല ഉണ്ണി ….. അതിനു മുൻപുള്ള മെസ്സേജ് ഓരോന്നും വായിച്ചപ്പോൾ ശ്രീക്കു ശരീരം തളരും പോലെ തോന്നി….. രാത്രിയും പകലെന്നുമില്ലാതെ…….. അനിത എന്നാണ് പേരെന്ന് മനസ്സിലായി…. കൂടുതലൊന്നും വായിക്കാൻ തോന്നിയില്ല ശ്രീക്കു…..

ഞാനിവിടെ ഉണ്ണിയേട്ടന് വേണ്ടി മാത്രം ജീവിച്ചപ്പോൾ……… എന്നെ മറന്നു വേറൊരുത്തിയുമായി……. ശ്ശേ….. എങ്ങനെ തോന്നി…….

ജീവൻ പോയിരുന്നെങ്കിലെന്നു ശ്രീ ആശിച്ചുപോയി…. കൈ നെഞ്ചിൽ അമർത്തി പിടിച്ചു…. അല്ലെങ്കിൽ പൊട്ടിപ്പോകുമെന്നു തോന്നി…. വീണ്ടും വീണ്ടും വിതുമ്പിക്കൊണ്ടിരുന്നു……. വിശപ്പോ ദാഹമോ അറിഞ്ഞില്ല ശ്രീ……….

ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ് ശ്രീ എഴുന്നേറ്റത്…… വാതിൽ തുറന്നപ്പോൾ ഉണ്ണിയാണ്….. ഇന്ന് നേരത്തെയാണ്….. കരഞ്ഞു കലങ്ങിയ മുഖം കണ്ടിട്ടാവണം ചോദിച്ചത്…….

എന്താ പറ്റിയത് ശ്രീ…. വയ്യേ നിനക്ക്……

നെറ്റിയിൽ കൈ വെക്കാൻ തുടങ്ങവേ ശ്രീ തിരിഞ്ഞു നടന്നു…….

ആകെയൊരു സുഖക്കുറവ് ഉണ്ണിക്കു തോന്നി…. ഡ്രസ്സ്‌ മാറി ഒന്നു ഫ്രഷ് ആയി വരുമ്പോളാണ് മേശപ്പുറത്തു തന്റെ മൊബൈൽ ഇരിക്കുന്നതു കണ്ടത്…… ശ്രീയുടെ വാടിയ മുഖത്തിന്റെ കാരണം ഉണ്ണിക്കു മനസ്സിലായി…. ഇന്ന് ഓഫീസിൽ ശ്വാസം വിടാൻ പോലും സമയം കിട്ടിയിരുന്നില്ല……. അതിനിടയിൽ മൊബൈൽ ഒക്കെ മറന്നിരുന്നു……. അതുമല്ല രാവിലെ ദേവിയുടെ ചിരിയിൽ പലതും മറന്നു പോയിരുന്നു…… നേരെ കിച്ചണിലേക്ക് ചെന്നു……. ചായ ഇടുകയാണ് ശ്രീ…. മനസ്സ് വേറെവിടെയോ ആണെന്ന് കണ്ടാലറിയാം….. നേരെപോയി സ്റ്റവ്വ് ഓഫ്‌ ചെയ്തു… ശ്രീയുടെ കയ്യിൽ പിടിച്ചു നടന്നു…. ശക്തിയിൽ കൈ വിടുവിക്കാൻ നോക്കുന്നുണ്ട്….. വിടാനും പറയുന്നുണ്ട്…… മുറിയിൽ വന്നു കതകു ചാരി…… ശ്രീയെ പിടിച്ചു ബെഡിലിരുത്തി കൂടെയിരുന്നു……….

എന്നോട് ക്ഷമിക്കു ശ്രീ….. അനിത ഓഫീസിലെ സ്റ്റാഫ്‌ ആണ്…… വിഡോ ആണ്…… അങ്ങനെയൊരു സഹതാപത്തിന്റെ പുറത്തു തുടങ്ങിയ സൗഹൃദം ആണ്….. പിന്നെ എന്നും കാണുന്നയാളും……. അങ്ങനെ എപ്പോഴോ സൗഹൃദത്തിൽ തുടങ്ങിയ ചാറ്റിങ്ന്റെ രീതി മാറിത്തുടങ്ങി…… ഞാനുമത് ആസ്വദിച്ചു…. ഞാൻ ഒരു ഭർത്താവ് ആണെന്നോ….. രണ്ടു മക്കളുടെ അച്ഛൻ ആണെന്നോ മറന്നു…… നിർത്തണമെന്നും നിന്നോട് ഏറ്റുപറയണമെന്നും വിചാരിക്കും…. പക്ഷേ സാധിച്ചിരുന്നില്ല……. ഞാൻ ചെയ്തത് തെറ്റാണ്…… നീ മാത്രമാണ് എന്റെ മനസ്സിന്റെ ഓരോ കോണിലും എന്ന തിരിച്ചറിവ് വന്നപ്പോൾ ഞാൻ നിർത്തിയതാണ്……… ഇന്ന് അനിതയെ കണ്ടു മാപ്പു ചോദിച്ചു…. ഇനിയൊരു ബന്ധവും ഉണ്ടാവാൻ പാടില്ലെന്ന് പറഞ്ഞു….

ഈ കാര്യമാണ് ഞാൻ നിന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്….. പ്ലീസ് ശ്രീ…. എന്റെ മുഖത്തേക്ക് നോക്ക്…… എന്നോടൊന്നു ക്ഷമിച്ചെന്നു പറ…… ഇങ്ങനെ മിണ്ടാതിരിക്കരുത് എന്നോട്…… ഒന്നു നോക്ക് ശ്രീ……. പറ്റിപ്പോയി…… ഇനിയുണ്ടാവില്ല ഒരിക്കലും….. ഒന്നു ക്ഷമിച്ചൂടെ….

നിങ്ങളുടെ തെറ്റിനെ ശരിയാക്കാൻ വേണ്ടി ഇങ്ങനെ എന്റെ മുന്നിൽ ചെറുതാവരുത്….. കെഞ്ചരുത്……. അങ്ങനെ പോലും എനിക്കത് സഹിക്കാൻ പറ്റില്ല…… ഏങ്ങലടിച്ചു ശ്രീ എണീറ്റു വാതിലിനരികിലേക്ക് നടന്നു…….

ശ്രീ എന്നോടൊന്നു ക്ഷമിച്ചുന്നു പറഞ്ഞിട്ട് പോ……. ഉണ്ണി മുന്നിൽ കയറി നിന്നു….

മാറ് ഉണ്ണിയേട്ടാ മുന്നീന്ന്…… ശ്ശേ…… ഈ പേരു പോലും വേറൊരു പെണ്ണു  കൂടി പങ്കിട്ടെടുത്തതാണല്ലോ എന്നോർക്കുമ്പോൾ എന്നോട് തന്നെ ദേഷ്യം തോന്നുന്നു……. തളർന്നു പോകാതിരിക്കാൻ ശ്രീ വാതിലിൽ ചാരി നിന്നു…..

കുറച്ചു ദിവസമായിട്ടു ഭർത്താവായിട്ടും മക്കളായിട്ടും തന്ന സ്നേഹം കണ്ടു കുറെയേറെ മോഹിച്ചു…….. ആഗ്രഹിച്ചു……. എനിക്കാ പഴയ ജീവിതം തന്നെയാ ഇതിലുമിഷ്ടം….. ആ ലോകത്ത് ഞാൻ മാത്രമേ ഉള്ളൂ….. ഞാൻ മാത്രം…… എന്തൊക്കെയായാലും ഇങ്ങനെ ചങ്കു പൊട്ടി നിൽക്കേണ്ടി വന്നിട്ടില്ല……

ശ്രീയുടെ അവസ്ഥ കണ്ടു താങ്ങാൻ വന്ന ഉണ്ണിയെ കൈ കൊണ്ടു തടഞ്ഞു ശ്രീ……..

ഒരിക്കലും നിങ്ങൾക്ക് എന്റെ അവസ്ഥ മനസ്സിലാവില്ല…… അതിനു…. നിങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്നേഹം മറ്റൊരാളും കൂടി പങ്കിട്ടെടുക്കാൻ വരണം …. അപ്പോഴേ മനസ്സിലാവൂ……. എന്റെ ഭർത്താവിനെ വേറൊരുത്തി കൂടി സ്നേഹിക്കുന്നതു കണ്ടു ക്ഷമിച്ചു നിൽക്കാൻ ഞാൻ സർവംസഹ ഒന്നും അല്ല…. ഒരു സാധാരണ ഭാര്യ ആണ്……..

അതുംപറഞ്ഞു വാതിൽ വലിച്ചടച്ചു ശ്രീ വെളിയിലേക്കു പോയി…….

ഉണ്ണിയേയും ശ്രീയെയും കൂടാതെ മൂന്നാമതൊരാളും ആ വീട്ടിൽ ഇതെല്ലാം കേട്ടുകൊണ്ട് ഉണ്ടായിരുന്നു…… അപ്പു……

മഹിയുടെ വീട്ടിൽ പോയി ബൈക്ക് എടുത്തു വന്നതാണ്……. അച്ഛൻ വരും മുൻപ് അമ്മയെക്കൂട്ടി ഒന്നു കറങ്ങാൻ പോകാൻ…. പോക്കറ്റ് മണിയിൽ ഒരു ഐസ് ക്രീം വാങ്ങിക്കൊടുക്കാൻ…….. അച്ഛന്റെ കരയുംപോലുള്ള സൗണ്ട് കേട്ടാണ് മുറിയിലേക്ക് ശ്രദ്ധിച്ചത്……. മുഴുവൻ മനസ്സിലായില്ലെങ്കിലും ഏറെക്കുറെ ബോധ്യമായി…….. ഒന്നും മിണ്ടാതെ സ്വന്തം മുറിയിലേക്ക് നടന്നു…….. മൂന്നുപേരും മൂന്നിടത്തായി മനസ്സു കലങ്ങിയിരുന്നു…….

എടുത്തു വച്ച ഭക്ഷണം ചൂടാറി തണുത്തതല്ലാതെ ആരും കഴിച്ചില്ല…….. ശ്രീ അച്ചുവിന്റെ മുറിയിൽ കയറി കിടന്നു….. ആദ്യമായിട്ടാണ് ഇങ്ങനൊരു മാറിക്കിടപ്പ്….. ഉണ്ണിയേട്ടനോട് ക്ഷമിക്കണമെന്നുണ്ട്…… പക്ഷേ പറ്റുന്നില്ല….. ഓരോ മെസ്സേജും മനസ്സിലേക്ക് തികട്ടി തികട്ടി വന്നുകൊണ്ടിരിക്കുന്നു……. കൊള്ളയോ കൊലയോ ചെയ്താലും ക്ഷമിച്ചേനെ….. പക്ഷേ ഇത്……   അപ്പു വന്നു കൂടെ കിടന്നതറിഞ്ഞു….. ശ്രീ കണ്ണു തുടച്ചു…

അമ്മേ……..

മ്മ്…….

എന്തെങ്കിലും വന്നു കഴിക്ക്…… വാ…….

അച്ഛൻ കഴിച്ചോ…….

ആ മുറിക്കു പുറത്തു ഇറങ്ങിയിട്ടില്ല…… നിങ്ങൾ രണ്ടാളും തമ്മിലുള്ള പ്രശ്നം എന്താണെന്നറിയില്ല…… പക്ഷേ ഈ വീട് ഇനി പഴയ പോലെ ആവരുത്…… എനിക്കു പറ്റില്ല അമ്മേ…… ഇന്നലെ മുതൽ രാവിലെ വരെ അനുഭവിച്ച സന്തോഷം ഞാനിതിനു മുൻപ് അറിഞ്ഞിട്ടില്ല അമ്മേ……. എനിക്കത് ഉപേക്ഷിക്കാൻ വയ്യാ……. അച്ഛനോടൊന്നു ക്ഷമിച്ചു കൂടെ……. നമ്മുടെ കുടുംബത്തിന് വേണ്ടി…… പ്ലീസ് അമ്മേ……. ശ്രീയുടെ കഴുത്തിലേക്ക് അപ്പുവിന്റെ കണ്ണുനീർ വീണു…..

ശ്രീ തിരിഞ്ഞു അപ്പുവിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു…..

അതിനു ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും നിന്റച്ഛൻ ചെയ്തിട്ടില്ല…… അറ്റവും വാലും കേട്ടിട്ട് അച്ഛനെ കുറ്റം പറയാൻ നിൽക്കരുത് അപ്പൂ…………

അപ്പു അന്തംവിട്ടു അമ്മയെ നോക്കി….. ഇതിപ്പോ എന്താ ഇവിടെ നടന്നത് എന്നുള്ള രീതിയിൽ…… പിന്നെ ആരാ തെറ്റു ചെയ്തേ….. ഞാനോ…….

പോയി അച്ഛനെ വിളിച്ചു ഭക്ഷണം കഴിക്ക്…… പോ………. ശ്രീ പറഞ്ഞു….

അമ്മയും വാ….. എനിക്കു വാരിത്താ……

മ്മ്…. പോ….. ഞാൻ വരാം……

അപ്പു എഴുന്നേറ്റു അച്ഛനെ വിളിക്കാൻ പോയി………. ഉണ്ണിയെ കുറ്റപ്പെടുത്തുന്നത് അത് മക്കളായാൽ പോലും സഹിക്കില്ല ശ്രീക്കു……

വാ അച്ഛാ കഴിക്കാൻ……. അപ്പു ഉണ്ണിക്കരികിൽ വന്നിരുന്നു……

എനിക്കു വേണ്ട….. നീ പോയി കഴിച്ചോ….. ശ്രീ എന്തിയെ…….

അമ്മയാണ് പറഞ്ഞത് അച്ഛനെ കഴിക്കാൻ  വിളിക്കാൻ…..

മ്മ്……. വാ……..

അപ്പു ഉണ്ണിയുമായി വന്നപ്പോഴേക്കും എല്ലാം ഒന്നുകൂടി ചൂടാക്കി കൊണ്ടുവന്നിരുന്നു ശ്രീ…..

മൂന്നാളും ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ ഇരുന്നു കഴിച്ചു……. ഉണ്ണിയുടെ കണ്ണുകൾ ഇടയ്ക്കിടെ ശ്രീയെ തേടിച്ചെന്നു…..

ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു കഴിക്കുവാണ്….. ആർക്കോ വേണ്ടി…….

കതകടയുന്ന ഒച്ച കേട്ടു ഉണ്ണി ചാടിയെഴുന്നേറ്റു….. ശ്രീയാണെന്നാണ് വിചാരിച്ചത്……. അപ്പുവാണ്……..

എന്താടാ……

അമ്മ പറഞ്ഞു അച്ഛന്റെ കൂടെ കിടക്കാൻ……. അതും പറഞ്ഞ് അപ്പു  കട്ടിലിൽ ചാടിക്കയറി…….

അപ്പൂ……  നീ അമ്മയുടെ കൂടെ പോയി കിടക്കു………….. അവളെ തനിച്ചാക്കരുത്……..പോ……..

ഓ……. ആദ്യം അമ്മയുടെ അടുത്താ കിടന്നത്……. അവിടെനിന്നും അമ്മയാ  ഓടിച്ചത് ഇങ്ങോട്ട്……… അതെ………. രണ്ടിനുംകൂടി തട്ടി കളിക്കാൻ ഉള്ളതല്ല അപ്പു………. എനിക്ക് സ്വന്തമായി ഒരു കട്ടിൽ ഉണ്ടെന്ന് കൂടി ഓർക്കണം രണ്ടാളും……….

അതും പറഞ്ഞ് ഇരുന്നപ്പോൾ അപ്പുവിനെ മൊബൈൽ ബെല്ലടിച്ചു……..

വല്യമ്മാവനാ……..  അപ്പു  ഉണ്ണിയോട് പറഞ്ഞു……

അവിടെ നിന്നും അറിഞ്ഞ കാര്യം അത്ര സുഖകരമായിരുന്നില്ല……… അച്ഛമ്മയ്ക്ക് വയ്യായ്ക കൂടിയെന്ന്……….. ദേവിയെ ഒന്ന് കാണണമെന്ന്…………….. രണ്ടാളും മുഖത്തോടുമുഖം നോക്കി………..

ഇന്നിനി നീയിത് ശ്രീയോട് പറയണ്ട…….. നാളെ പറയാം…….. ഉണ്ണി അപ്പുവിനോട് പറഞ്ഞു….

മ്മ്….. ശരി……….. അപ്പു അച്ഛനെ കെട്ടിപിടിച്ചു കിടന്നു……….

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതിരുന്നപ്പോൾ അപ്പുവിന്റെ കൈ എടുത്തു മാറ്റി ഉണ്ണി…… പതിയെ വാതിൽ തുറന്നു ശ്രീയുടെ അടുത്തേക്ക് ചെന്നു…… കണ്ണുനീർ ഒലിച്ചിറങ്ങിയ പാടു കണ്ടപ്പോൾ ഉണ്ണിയുടെ കണ്ണു നിറഞ്ഞു…… മനസ്സു കൊണ്ടു ഒരുപാട് വട്ടം മാപ്പു പറഞ്ഞു ശബ്ദം ഉണ്ടാകാതെ തിരിച്ചിറങ്ങി………….

തുടരും…………..

a…….m……..y………

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!