Skip to content

റീ എൻട്രി – 10

reentry

” നിനക്ക് അറിയണം അല്ലെ… നിന്റ മകന്റെ കാലനെ നിനക്ക് കാണണം അല്ലെ?  ന്നാ കാണ്…  ഞാൻ തന്നെയാ നിന്റ മകനെ കൊന്നത്. ഇഞ്ചിഞ്ചായി… വേദന എന്താണെന്ന് അറിയിച്ചുകൊണ്ട്….

നിന്റ മകന്റെ കരച്ചിൽ ഇപ്പോഴും ഉണ്ട് എന്റെ ചെവിക്കുള്ളിൽ. അത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ…. അതേടാ പടമാടാ… നിന്നെപോലെ ഒരു തന്തയ്ക്ക് പിറന്ന ആ പൊലയാടിമോനെ കൊന്നത് ഞാൻ തന്നെയാടാ….  “

അയാൾ വർദ്ധിച്ച ആവേശത്തോടെ പറഞ്ഞ് പൊട്ടിചിരിച്ചതും ജോസഫിന്റെ കയ്യിലെ ഇരുമ്പുദണ്ഡ്  ഉയർന്നുതാഴ്ന്നതും ഒരുമിച്ചായിരുന്നു..

      *******************-******************

  ശരത് റിസോർട്ടിലെത്തുമ്പോൾ ജോസഫ് റൂമിൽ തന്നെ ഉണ്ടായിരുന്നു. ഗ്ളാസ്സിലേക്ക് ഒഴിച്ചുവെച്ച മദ്യം ചുണ്ടിലേക്ക് ചേർത്തു നുണഞ്ഞുകൊണ്ട് എന്തോ ആലോചനയിൽ നിൽക്കുന്ന അയാൾക്ക് മുന്നിൽ ശരത് അറ്റൻഷനാകുമ്പോൾ കയ്യിൽ ബാക്കിയുള്ള മദ്യം ഒറ്റവലിക്ക് അകത്താക്കി ഗ്ലാസ്‌ ടേബിളിൽ വെച്ച് ഒരു സിഗരറ്റ് കൊളുത്തികൊണ്ട് ശരത്തിനരികിലേക്ക് വന്നു ജോസഫ്.

  ” സർ… ആരാണ് റയാനെ?  “

ആകാംഷ അടക്കാൻ കഴിയാത്തപോലെയുള്ള ശരത്തിന്റെ ചോദ്യം കേട്ട് അറിയില്ലെന്ന് തലയാട്ടി ജോസഫ്.

  ”  അയാൾ ആണ് റയാനെ കൊന്നതെന്ന് ആണയിട്ട് പറയുന്നു , അതും വീറോടെ… വാശിയോടെ… പക്ഷേ,  എനിക്ക് തോനുന്നു അയാൾ അല്ല അത് ചെയ്തത്.. അയാൾ ആർക്കോ വേണ്ടി ആ കുറ്റം തലയിൽ ചുമക്കുന്നതാണ്. അയാൾക്ക് പിന്നിൽ നിൽക്കുന്നവൻ ആരാണോ അവൻ അയാൾക്ക് അത്രയേറെ വേണ്ടപ്പെട്ട ആളായിരിക്കണം, അല്ലെങ്കിൽ ആ  കൊലയാളിയോടെ ഇയാൾ അത്രയേറെ കടപ്പെട്ടവനാകണം.  മരണമാണ് മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും ചങ്കൂറ്റത്തോടെ ഞാൻ ആണ് റയാനെ കൊന്നതെന്ന് പറയുന്ന ഭ്രാന്തൻ. അതിനർത്ഥം ആയാളും റയാന്റെ മരണം ആഗ്രഹിച്ചിരുന്നു. “

  ജോസഫിന്റെ വാക്കുകൾ ആശ്ചര്യത്തോടെയാണ് ശരത് കേട്ടത്. താനാണ് റയാനെ കൊന്നതെന്ന് പറയുന്ന ഒരാൾ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ അതിനർത്ഥം …… !!

” സർ…. എന്നിട്ട് അയാൾ എവിടെ?  “

ശരത്തിന്റെ ചോദ്യത്തിൽ അയാളെ കാണാനുള്ള ആകാംഷ വായിച്ചറിഞ്ഞപോലെ ജോസഫ് അവനെയും കൂട്ടി മറ്റൊരു റൂമിലേക്ക്  നടന്നു.

    ജോസഫ്  ഒരു മുറിയിലേക്ക് കൈ നീട്ടുമ്പോൾ അയാളുടെ മുഖത്തേക്കൊന്ന് നോക്കികൊണ്ട് ശരത് പുറത്ത് നിന്ന് പൂട്ടിയ വാതിൽ പതിയെ തുറന്നു.

   അവന് മുന്നിൽ തന്നെ കസേരയോടൊപ്പം നിലത്ത്‌ ഞെരക്കത്തോടെ കിടപ്പുണ്ടായിരുന്നു ആ വൃദ്ധൻ. അയാൾക്കരികിലേക്ക് നടന്ന ശരത് കസേരയോടൊപ്പം ആ വൃദ്ധനെ പിടിച്ച് എഴുനേൽപ്പിക്കുമ്പോൾ  ജോസഫിൽ നിന്നേറ്റ അടിയിൽ തളർന്നുപോയിരുന്നു.

 മുഖത്തുനിന്ന് ഒലിച്ചിറങ്ങിയ രക്തം ഷർട്ടിലും മറ്റുമായി കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു .

  ” സർ  ഇയാൾ…. ഇയാളെക്കൊണ്ട് കഴിയുമോ ഒരാളെ… !!?  അതും റയാനെ പോലെ ഒരുവനെ.. ഇമ്പോസ്സിബിൾ…. “

അവൻ സംശയത്തോടെ ജോസഫിനെ നോക്കുമ്പോൾ അയാൾ അവർക്കരികിലേക്ക് വന്നു.

  ” അതെ.. ഇമ്പോസ്സിബിൾ.. അപ്പൊ പിന്നെ ആര്.  ചോദിക്ക് അവനോട്. അവൻ വായിൽ തുന്നികെട്ടിവെച്ചിരിക്കുന്ന ആ സത്യം അവന്റ സിരയിലെ രക്തയോട്ടം നിലയ്ക്കുംമുന്നേ അറിയണം… “

ശരത് പതിയെ ആ വൃദ്ധന്റെ വായിൽ തിരുകിവെച്ചിരുന്ന തുണി വലിച്ചെടുത്തു.  മൂടിയ തുണിയിൽ നിന്നും വാ സ്വതന്ത്രമായപ്പോൾ മറുപടി പൊട്ടിച്ചിരിയായിരുന്നു.

   ” കണ്ടില്ലേ അവന്റ അഹങ്കാരം.. എന്റെ മകന്റെ ചാവിനു സാക്ഷ്യം വഹിച്ചവന്റെ കൊലച്ചിരി.  “

ആ ചിരി കണ്ട് അതിയായ ക്രോധത്തോടെ ജോസഫ് അയാൾക്ക് നെഞ്ചിലേക്ക് ഒന്നുകൂടി ആഞ്ഞുതൊഴിച്ചു .

 ചവിട്ടിന്റ ആഗാധത്തിൽ നിലത്തു തലയടിച്ചുവീണ അയാൾ ഒന്ന് ഞെരുങ്ങിയെങ്കിലും ചുണ്ടിലെ ചിരിയ്ക്ക് മാറ്റമൊന്നുമില്ലായിരുന്നു.

അയാൾ നിലത്തു വീണിട്ടും തീരാത്ത കോപത്തിൽ പിന്നെയും അയാൾക്ക് നേരെ ജോസഫ് പാഞ്ഞടുക്കുമ്പോൾ ശരത് മുന്നിൽ കേറി നിന്ന് തടഞ്ഞിരുന്നു.

  ” സർ… പ്ലീസ്…   ഇനിയും അയാളെ ഇങ്ങനെ ഒക്കെ ചെയ്താൽ ചത്തുപോകും…  “

” പോട്ടെടോ… ഇവനൊക്കെ ചാവണം..  എന്റെ ചോരയിൽ തൊട്ടാ ഇവനും ഇവന്റെ നിഴലിൽ മറന്നിരിക്കുന്നവരും കളിച്ചത്…  വിടില്ല ഞാൻ ഒന്നിനേം…  ഇവനൊക്കെ ഇഞ്ചിഞ്ചായി മരിക്കുന്നത് കണ്ടാസ്വദിക്കണം എനിക്ക്. “

  ”  അങ്ങനേ സാറിന്റെ മകന്റെ കൊലപാതകികളെ ഓരോരുത്തരെയും കൊല്ലണമെങ്കിൽ ആദ്യം ഇയാൾ ഇപ്പോൾ ജീവിച്ചിരിക്കണം…  കയ്യിൽ കിട്ടിയ ആകെയുള്ള തെളിവ് ആണ് ഇയാൾ..  അത് സർ മറക്കരുത്.  ഈ നരവീണ ഭ്രാന്തൻവൃദ്ധനെ കൊന്നിട്ട് പകയുടെ ആദ്യപടിതുടങ്ങുമ്പോൾ പിന്നിൽ ഉള്ളവർ പൊട്ടന്മാർ അല്ല എന്ന് സാറ് മനസ്സിലാക്കണം.  സാറിന്റെ വീടിന്റെ മുന്നിൽ വെച്ച് സാറിന്റെ കണ്ണെത്തുന്നിടത്തു സാറിന്റെ മകന്റെ ജീവൻ മൃഗീയമായി എടുക്കണമെങ്കിൽ അവരെ കുറിച്ച് നമ്മൾ കുറച്ചുകാണരുത്. മരണത്തെ പേടിയില്ലാത്തവരാണ് അവർ. എന്തിനും പോന്നവർ.  “

ശരത് കിതപ്പോടെ ജോസഫിനെ നോക്കുമ്പോൾ അയാൾ  ഒന്ന് അടങ്ങിയ പോലെ പിറകോട്ട് നിന്നു.

   അയാളിലെ ഭാവങ്ങളെ അൽപനേരം നിരീക്ഷിച്ചുകൊണ്ട് വീണുകിടക്കുന്ന വൃദ്ധനെ ശരത് ഒരിക്കൽ കൂടി എഴുന്നേൽപ്പിച്ചു. പിന്നെ തുണി വായിൽ തിരുകി.

 ” സർ വരൂ….. “

ശരത് പക്ക്വതയോടെ ജോസഫിനെ അവിടെ നിന്നും പുറത്ത് കൊണ്ട്വന്നു വാതിൽ അടച്ചു.

“സർ.. നമ്മൾ തല്ലിയത് കൊണ്ടോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്കൊണ്ടോ അയാൾ ഒന്നും പറയില്ല.  അയാളിലെ ഭാവം സർ ശ്രദ്ധിച്ചില്ലേ.  ഇനി ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന്റെ ഭാവം. മരണത്തെ ഭയമില്ലാത്ത നോട്ടം. സർ പറഞ്ഞത് ശരിയാണെങ്കിൽ സാറിന്റെ മകന്റെ മരണം ആയാളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ കൊന്നവന് വേണ്ടി സ്വന്തം ജീവൻ കുരുതികൊടുക്കാൻ തയാറായിട്ടാണ് അയാൾ ഇരിക്കുന്നത്.   അതുകൊണ്ട് ഒരിക്കലും അയാളിൽ നിന്നും ഇനി ഒരു പേരും നമ്മൾ പ്രതീക്ഷിക്കണ്ട.  “

ശരത് പറയുന്നത് ശരിയാണെന്ന് ജോസഫിനും ബോധ്യമായി . മരണത്തെ ഭയമില്ലാത്തനെ തല്ലിപറയിക്കാൻ നോക്കിയാൽ തോൽക്കുന്നത് നമ്മൾ തന്നെയാണ്.  പക്ഷേ, അവന്റ നാവുകൾ ആ പേരുകൾ ഉച്ചരിക്കാതെ……

  പലരെയും തേടി സമയം കളയേണ്ട ആവശ്യമില്ല അയാളുടെ നാവ് സത്യം പറഞ്ഞാൽ.. പക്ഷേ..

ജോസഫിന്റെ ചിന്തകൾ എന്തായിരിക്കുമെന്ന് വായിച്ചറിഞ്ഞപോലെ ആയിരുന്നു ശരത് പിന്നീട് സംസാരിച്ചത്.

  ” സർ.. ഇനി നമുക്ക് മുന്നിൽ ഒറ്റ വഴിയേ ഉളളൂ. നമ്മൾ നേരെ നാടിലോട്ടു തിരിക്കുന്നു. ഇയാളെയും കൊണ്ട്. പിന്നാലെ അവർ വന്നിരിക്കും ഇയാൾക്ക് വേണ്ടി, വേട്ടപ്പട്ടികളെ പോലെ..  അവിടെ വേറെ വെച്ച് തീർക്കാം ഓരോ കണക്കും എണ്ണിപ്പറഞ്ഞ്. “

അത് പറയുമ്പോൾ ശരത്തിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

 ശരത് പറഞ്ഞതാണ് ശരിയെന്നു ജോസഫും ശരിവെച്ചു. ഇനി അങ്കം സ്വന്തം തട്ടകത്തിലാകാം. മകന്റെ രക്തം പൊടിഞ്ഞ അതെ സ്ഥലത്ത് അവന്റ രക്തത്തിനു വേണ്ടി ദാഹിച്ചവന്റെ രക്തവും വീഴണം. 

  ഇയാൾ പെട്ടെന്നറിഞ്ഞാൽ അവർ വരും വെറിപിടിച്ചവരെ പോലെ… അവിടെ കാത്തിരിക്കാം കാടിളക്കിവരുന്ന ഒറ്റയാനുള്ള വാരിക്കുഴിയൊരുക്കി.

  ”  ശരിയാണ് ശരത്.. നാളെ നമുക്ക് തിരിക്കണം ഇവിടെ നിന്ന്.  പക്ഷേ,  ഈ രാത്രി നമ്മൾ ശ്രദ്ധിക്കണം.  ഇയാൾ പെട്ടെന്നറിഞ്ഞാൽ ഏത് വഴിക്കും പെട്ടന്ന് ഒരു ആക്രമണം പ്രതീക്ഷിക്കണം നമ്മൾ.  കാരണം ഇവന്റെ വായിലാണ് എല്ലാം. അത് അവർക്കുള്ള മരണത്തിന്റെ സൈറൺ കൂടിയാണെന്ന് അവർക്ക് അറിയാം. “

    ” ഞാൻ ശ്രദ്ധിച്ചോളാം സർ. ഒരുത്തനും ഇവന് വേണ്ടി രാത്രി കച്ച മുറുക്കി ഇവിടെ വരില്ല..  വന്നാൽ  അവന്റയൊക്കെ രസീത് ചീന്തി കാലന്റെ പണി ഞാനങ്ങ് ഏറ്റെടുക്കും. “

 അവനെ വിശ്വാസമായിരുന്നു ജോസഫിന് ,  അവന്റ നെഞ്ചുറപ്പും കരളുറപ്പും പലവട്ടം നേരിൽ കണ്ടിട്ടുള്ളതുകൊണ്ട് അ വാക്കുകൾക്കു മുന്നിൽ തലയാട്ടി അയാൾ.

 ” ശരത് ശ്രദ്ധിക്കണം..  ഒരു ഇല അനങ്ങിയാൽ പോലും എന്നെ വിളിക്കണം… “

അതും പറഞ്ഞ് ജോസഫ് പതിയെ സ്വന്തം റൂമിലേക്ക് കയറുമ്പോൾ ശരത് അയാളെ തന്നെ ശ്രദ്ധിച്ചുകൊണ്ട് പതിയെ അവിടെ നിന്നും പിൻവാങ്ങി.

” ഇനിയുള്ള അങ്കം സ്വന്തം തട്ടകത്തിൽ.. ഒടുക്കത്തെ അങ്കം “

  അതോർക്കുന്ന ശരത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

 ആ രാത്രി ജോസഫിന് ഒരു കാൾ വന്നു. അറിയാത്ത നമ്പർ ആയത് കൊണ്ട് തന്നെ സംശയത്തോടെ ആയിരുന്നു കാൾ അറ്റന്റ് ചെയ്തത്.

  ” ഹലോ….. “

” ഹലോ.. സർ…….  ഞാൻ സേവ്യർ…. റയാന്റ പുതിയ പ്രോജക്ടിന്റെ പാട്നർ ആയിരുന്നു.  “

ആ പേര് കേട്ടപ്പോൾ തന്നെ ജോസഫിന്റെ ഞെരമ്പുകൾ വലിഞ്ഞുമുറുകി.

 ” സേവ്യർ… നിന്റ അരികിലേക്കുള്ള യാത്രയിലായിരുന്നു. നീയും റയാനും കൂടി ഞാൻ പോലുമറിയാതെ തുടങ്ങിയ കൂട്ടുകച്ചവടവും അത് സ്വന്തംപേരിലാക്കാൻ നീ കാണിച്ച തന്തയില്ലായ്മയും ആണ് ഇപ്പോൾ അരങ്ങേറിയതെന്ന സംശയം തുടങ്ങിയത് മുതൽ നീ ഞങ്ങടെ ലിസ്റ്റിൽ ഉണ്ട്.  “

 ജോസഫ് രോക്ഷത്തിലാണെന്ന് മനസ്സിലായപ്പോൾ സേവ്യർ വളരെ മയത്തോടെ ആണ് സംസാരിച്ചത്.

  ” സർ പറഞ്ഞത് ശരിയാ.. ആരേം അറിയിക്കാതെ ആണ് ഞങ്ങൾ പുതിയ ഒരു പ്രോജക്ട് സ്റ്റാർട്ട്‌ ചെയ്തത്. പക്ഷേ, അതിനിടയ്ക്ക് പല ആ പ്രൊജക്ടുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉണ്ടായി. അതുകൊണ്ട് തന്നെ അത് പാതിവഴിക്ക് നിന്നു.

അതുമായി ബന്ധപെട്ടു ഞങ്ങൾ നടക്കുന്ന  സമയത്താണ് റയാൻ.. സാറിന് വേണമെങ്കിൽ എന്നെ സംശയിക്കാം. പക്ഷേ,  ഞാൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ടതും റയാന്റ കൊലയാളിയെ ഒന്ന് നേരിട്ട് കാണേണ്ടതും ഇപ്പോൾ എന്റെ കൂടി ആവശ്യമാണ്. അതിന് മുന്നേ എനിക്ക് സാറിനെ ഒന്ന് നേരിട്ട് കാണണം.  “

  കാര്യം എന്താണെന്ന് ചോദിച്ചില്ലെങ്കിലും സേവ്യറിന് എന്തോ തന്നോട് പറയാനുണ്ടെന്ന് തോന്നി ജോസഫിന് . എന്തായാലും അവൻ നാളെ വരട്ടെ.. കൂടെ നിന്നവനാണെങ്കിൽ കൂടെ കൂട്ടാം.. അതല്ല, കുതികാൽ വെട്ടിയവനാണെങ്കിൽ……. “

 രണ്ടായാലും അവൻ നേരിൽ വരുന്നത് എന്ത്കൊണ്ടും ഗുണം ചെയ്യുമെന്ന് തോന്നിയപ്പോൾ ജോസഫ് സമ്മതമെന്നോണം ഒന്ന് മൂളുക മാത്രം ചെയ്തു.

  പിറ്റേ ദിവസം രാവിലെ  ശരത്തിനോട് പോലും പറയാതെ പജേറോയുമായി ജോസഫ് പരുന്തുംപാറ ലക്ഷ്യമാക്കി കുതിച്ചു.

  അവിടെ ജോസഫിന്റെ വരവും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു,

   ” സേവ്യർ  !”

                                    ( തുടരും )

                             ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!